സോഷ്യൽ ഡാർവിനിസം കേരളത്തിലും നാശം വിതക്കുന്നു!!

//സോഷ്യൽ ഡാർവിനിസം കേരളത്തിലും നാശം വിതക്കുന്നു!!
//സോഷ്യൽ ഡാർവിനിസം കേരളത്തിലും നാശം വിതക്കുന്നു!!
ആനുകാലികം

സോഷ്യൽ ഡാർവിനിസം കേരളത്തിലും നാശം വിതക്കുന്നു!!

“ലൈംഗിക അതിക്രമങ്ങളെ പറ്റി ചർച്ച ചെയ്യുകയും ബോധവൽക്കരിക്കുകയും ചെയ്യുമ്പോൾ – നമ്മൾ ആരെയാണ് ബോധവൽക്കരിക്കുന്നത്‌. ഇവിടെ നിന്നാരും ലൈംഗിക അതിക്രമം നടത്തുകയില്ല. പക്ഷേ ഈ ചെയ്യുന്ന ആളുകൾ ആരായിരിക്കും – അത് ലോറി ഡ്രൈവർമാരായിരിക്കാം, തൊഴിലാളികളായിരിക്കാം. അവർ സ്കൂളിൽ പോവത്തില്ല. ഇവരുടെ ഇടയിൽ നമ്മുടെ ബോധവൽക്കരണവും സോഷ്യൽ മീഡിയ ചർച്ചകളുമൊന്നും എത്തില്ല.
വാട്ട്‌ ആൻ ഐറണി. നമ്മൾ ആരെയാണോ പരിഷ്‌ക്കരിച്ചു കൊണ്ടിരിക്കുന്നത്. അവരെ വീണ്ടും വീണ്ടും പരിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്.”

ഏതാനം ദിവസങ്ങൾക്കുമുമ്പ് ശ്രീധന്യ എന്ന വയനാട് സ്വദേശിനിക്ക് കോഴിക്കോട് കളക്ടറായി നിയമനം ലഭിച്ചപ്പോൾ, കെ സുരേന്ദ്രൻ അഭിനന്ദനം അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത് “വനവാസി വിഭാഗത്തിലുള്ള ഈ മിടുക്കി കോഴിക്കോട് അസ്സിസ്റ്റൻറ്റ് കളക്ടറായി ചുമതലയേൽക്കുന്നു… അഭിനന്ദങ്ങൾ” എന്നാണ്.
ആദിവാസി എന്ന പദപ്രയോഗം എന്തെന്നാൽ ആദിമ നിവാസികൾ(First Inhabitants) എന്നാണ്. പൊതുസംവാദങ്ങളിലും സർക്കാർ രേഖകളിലും ഇതുതന്നെയാണ് ഉപയോഗത്തിലുമുള്ളത്. എന്നിട്ടും എന്തുകൊണ്ടായിരിക്കാം അദ്ദേഹം ആദിവാസി വിഭാഗം, DBA (Dalit Bahujan Adivasi) വിഭാഗം എന്നൊന്നും പറയാതെ ബോധപൂർവം “വനവാസി” എന്നുതന്നെ പറഞ്ഞത്? അതിനു വ്യക്തമായ കാരണങ്ങളുണ്ട്. ഇന്ത്യയിലുള്ള തദ്ദേശജന്യമായ ഗോത്രസമൂഹങ്ങളും PVTG(Particularly Vulnerable Tribal Groups) എന്നറിയപ്പെടുന്ന ഗോത്രസമൂഹങ്ങളുമെല്ലാം ഒരു ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ നിന്നുകൊണ്ട് ആധിപത്യം(Hegemony) സ്ഥാപിച്ചതിനുശേഷം ജാതീയതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രമാണ് തീവ്രവലതുപക്ഷത്തിന്റെ സ്വപ്നം.(1)
പരമ്പരാഗതമായും ചരിത്രപരമായും ആദിവാസി സമൂഹത്തെ ജാതിവ്യവസ്ഥയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. അതിനു വെളിയിലാണ് ഈ ആദിമനിവാസികൾ. കാരണം, അവർ മുഴുവൻ അശുദ്ധമാണ് എന്നാണ് പറഞ്ഞുപഠിപ്പിച്ചുപോന്നത്.
ആദിവാസി സമൂഹങ്ങളെ വനവാസി എന്ന് തുടർച്ചയായി വിളിച്ചുകൊണ്ട് അതിലേക്ക് അവരെ രൂപാന്തരപ്പെടുത്തുക എന്നത് സംഘപരിവാർ അജണ്ടയാണ്. കാരണം, ആര്യന്മാരാണ് ഇവിടുത്തെ തദ്ദേശജന്യരായ ആളുകൾ, ഞങ്ങളാണ്, ഞങ്ങൾ മാത്രമാണ് ഈ നാടിന്റെ, വേദ നാഗരികതയുടെ(Vedic Civilisation) അവകാശികൾ എന്ന സംഘപരിവാർ വാദം അതിന്റെ ഉദ്ദേശലക്ഷ്യത്തിൽ എത്തിക്കുവാൻ ഇവിടുത്തെ ആദിമനിവാസികൾ ഒരു തടസ്സമാണ്. അതുകൊണ്ടുതന്നെ പല ആവർത്തി അവരെ വനവാസികൾ എന്നുവിളിച്ച് ഒരു പൊതുബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

ഇത് ഇപ്പോൾ പറയാനുള്ള കാരണം, ഇത്തരത്തിലുള്ള ജാതിച്ചുവയുള്ള എഴുത്തുകളും പ്രഭാഷണങ്ങളും സംവരണവിരുദ്ധതയുമെല്ലാം ഇന്ത്യയിൽ, വിശിഷ്യ കേരളത്തിൽ കണ്ടുവരുന്നത് വലതുപക്ഷ നിരീശ്വരവാദികളിലാണ്. പ്രത്യക്ഷത്തിൽ ഇതിനെയൊക്കെ എതിർക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ നിരീശ്വരവാദികൾ പോലും, യഥാർത്ഥത്തിൽ വലതുപക്ഷ നിരീശ്വരവാദികളുമായി കൈകൾ കോർത്ത് വലിയ ചങ്ങാതിമാർ ആണെന്ന് തോന്നും ഇവരുടെ പ്രതികരണങ്ങൾ കാണുമ്പോൾ. തീവ്രവലതുപക്ഷ ആശയങ്ങളും ആഖ്യാനങ്ങളും യുക്തിചിന്തയുടെ മറവിൽ പറഞ്ഞാൽ അത് പുരോഗമനമാകുമെന്നാണോ ചില നിരീശ്വരവാദികൾ വിചാരിക്കുന്നത്? എന്നാൽ, ഇടത് നാസ്തികരും ഈ ചതിക്കുഴിയിൽ വീണുപോകുന്നുണ്ടെന്നതാണ് സത്യം!

കേരളത്തിൽ വലതുപക്ഷ നാസ്തികതക്കുവേണ്ടി പ്രചാരണം നടത്തുന്നയാളാണ് സി രവിചന്ദ്രൻ. ഏതാനും മാസങ്ങൾക്കുമുമ്പ് “അന്യരുടെ മാനിഫെസ്റ്റോ” എന്ന തലക്കെട്ടിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം സദസ്സിലിരിക്കുന്നവരെ ചൂണ്ടി പറയുന്നത് ഇപ്രകാരമാണ് – “….ഇവിടെ നിന്നാരും ലൈംഗിക അതിക്രമം നടത്തുകയില്ല. പക്ഷേ ഈ ചെയ്യുന്ന ആളുകൾ ആരായിരിക്കും – അത് ലോറി ഡ്രൈവർമാരായിരിക്കാം, തൊഴിലാളികളായിരിക്കാം. അവർ സ്കൂളിൽ പോവത്തില്ല….”
എത്ര വസ്തുതാവിരുദ്ധമായ പ്രസ്താവന! സാമൂഹിക അസമത്വങ്ങളെക്കുറിച്ച്(Social Injustice) ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ മിക്കപ്പോഴും അപകടകരമാണ്. പണം, അധികാരം, അന്തസ്സ്, വിദ്യാഭ്യാസം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ തരംതിരിക്കുന്നതിനെയാണ് സാമൂഹ്യശാസ്ത്രത്തിൽ സോഷ്യൽ സ്‌ട്രാറ്റിഫിക്കേഷൻ എന്ന് പറയുന്നത്. എന്നാൽ ഈ വിഷയത്തിലുള്ള പ്രഭാഷണങ്ങളിൽ ഇദ്ദേഹം ഒരു ശ്രേഷ്ഠ വിഭാഗത്തിന്റെ(Elitist) മനോഭാവമുള്ള, പ്രത്യേകാനുകൂല്യങ്ങള്‍ അനുഭവിക്കുന്ന(Privileged) അഥവാ ആസ്വദിക്കുന്ന ഒരാളുടെ നിലപാടുകൾ പരോക്ഷമായി യുക്തിചിന്തയുടെ മറവിൽ തിരുകിക്കയറ്റാറുണ്ട്.

“തെളിവുകൾ നയിക്കട്ടെ” എന്ന തലക്കെട്ടിൽ സെമിനാറുകളും പ്രസംഗങ്ങളും നടത്തുന്ന നാസ്തിക കൂട്ടായ്മയുടെ തലവനാണ് സി രവിചന്ദ്രൻ. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ലോറി ഡ്രൈവർമാരും തൊഴിലാളികളും മാത്രമാണ് ബലാത്സംഗം ചെയ്യുന്നതെന്ന് പറയുന്നത്? ഈ വിഷയത്തിൽ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല എന്നതാണ് വസ്തുത. ബലാത്സംഗം ചെയ്യാൻ സാധ്യതയുള്ളയാളുകൾ (Potental Rapists) Blue -Collar വർക്കേഴ്സ് മാത്രമാണെന്നത് വെറും കേവല യുക്തിയാണ്. ഇതേ കേവല യുക്തിയാണ് വലതു നാസ്തികരുടെ Classist ചിന്താഗതിയും.

ഡാർവിന്റെ പരിണാമസിദ്ധാന്തം പ്രത്യയശാസ്ത്രരൂപത്തിലാകുമ്പോൾ ക്ളാസിസം മാത്രമല്ല, വർണവെറിയും വർഗവെറിയും വംശവെറിയും പോലും ന്യായീകരിക്കപ്പെട്ടേക്കാം. ഇത് മനസ്സിലാക്കാൻ ഡാർവിന്റെ പുസ്തകം പരിശോധിച്ചാൽ മതി. Australians, Mongolians, Africans, Indians, South Americans, Polynesians, Eskimos എന്നിവരെയെല്ലാം ഡാർവിൻ “Savages” എന്നാണ് പേരിട്ടു വിളിച്ചത്. വെള്ളക്കാരായ യൂറോപ്പ്യന്മാർ ബാക്കിയുള്ളവരെക്കാളും ഉയർന്നവരാണെന്നും, മറ്റു വംശജർ ആത്മനിയന്ത്രണം കുറവുള്ളവരും, ബുദ്ധിശൂന്യരാണെന്നും എഴുതി.

1859 ലാണ് ഡാർവിൻ തന്റെ On the Origin of Species എന്ന പുസ്തകം എഴുതുന്നത്. എന്നാൽ ഡാർവിനല്ല ഇതിന്റെ വിത്തുകൾ പാകിയത്. ഡാർവിന്റെ എഴുത്തുകൾ ഇതിനു കൂടുതൽ സഹായകമാവുകയാണ് ചെയ്തത്. ഡാർവിന് മുൻപും വിക്ടോറിയൻ യൂറോപ്പിൽ വംശീയത ശാസ്ത്രീയമായി സ്ഥാപിക്കാൻ മറ്റു ശാസ്ത്രകാരന്മാരും കിണഞ്ഞുപരിശ്രമിച്ചിരുന്നു. ഇത് സ്റ്റീഫൻ ജെ ഗോൾഡ് തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുമുണ്ട്.

“Biological arguments for racism may have been common before 1859, but they increased by orders of magnitude following the acceptance of evolutionary theory”(2)

ജർമൻ ഡാർവിൻ എന്നറിയപ്പെട്ട Ernst Haeckel ഉം തന്റെ വരകളിലും എഴുത്തുകളിലും വംശീയ വിരോധം തിരുകിക്കയറ്റിയിട്ടുണ്ട്. കറുത്ത വംശജരെ സംസ്കാരശൂന്യരും പ്രാകൃതരുമായി(Savage Races) ചിത്രീകരിക്കുകയും, കൊക്കേഷ്യൻ രൂപസാദൃശ്യമുള്ള ഒരാളെ സംസ്കാരമുള്ള ആധുനികമനുഷ്യനായും (Civilised Race) ചിത്രീകരിച്ചു. ഇത് യൂറോപ്പ്യൻ ശാസ്ത്രകാരന്മാരുടെ ഇടയിൽ ഉണ്ടായിരുന്ന വെള്ളക്കാരുടെ ആധിപത്യ മനോഭാവമാണ്.

പരിണാമസിദ്ധാന്തത്തിൽ നിന്നും Herbert Spencer സോഷ്യൽ ഡാർവിനിസം മുന്നോട്ടുവെച്ചതിലും White Supremacy ഒളിച്ചിരിപ്പുണ്ട് എന്നതാണ് ചരിത്രസത്യം. ശാസ്ത്രം ചിലരുടെ താല്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നതിന്റെ വളരെ സത്യസന്ധമായ ഏറ്റുപറച്ചിലാണ് പരിണാമവാദികൂടിയായ യുവാൽ നോവ ഹരാരിയെന്ന ചരിത്രകാരന്റെ ‘Sapiens’ എന്ന പുസ്തകം.

“The existence of different human races, the superiority of the white race, and the need to protect and cultivate this superior race were widely held beliefs among most Western elites. Scholars in the most prestigious Western universities, using the orthodox scientific methods of the day, published studies that allegedly proved that members of the white race were more intelligent, more ethical and more skilled than Africans or Indians.
Politicians in Washington, London and Canberra took it for granted that it was their job to prevent the adulteration and degeneration of the white race, by, for example, restricting immigration from China or even Italy to ‘Aryan’ countries such as the USA and Australia. These positions did not change simply because new scientific research was published. Sociological and political developments were far more powerful engines of change.”(3)

“വിവിധ മനുഷ്യവംശങ്ങളുടെ അസ്തിത്വം, വെള്ളക്കാരുടെ വംശമേന്മ, മേന്മയുള്ള വംശത്തെ സംരക്ഷിക്കുകയും വളർത്തിയെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവ പാശ്ചാത്യരായ മിക്ക വരേണ്യവർഗങ്ങളുടെയും ഇടയിൽ വ്യാപകമായിരുന്ന വിശ്വാസങ്ങളാണ്. ഏറ്റവും മികച്ച പാശ്ചാത്യ യൂണിവേഴ്സിറ്റികളിലെ പണ്ഡിതർ അക്കാലത്തു നിലവിലിരുന്ന യാഥാസ്ഥിതിക ശാസ്ത്രീയ രീതികൾ അനുവർത്തിച്ചുകൊണ്ട് പഠനഫലങ്ങൾ പ്രസിദ്ധീകരിക്കുകയും ആ പഠനങ്ങൾ ആഫ്രിക്കക്കാരെയോ ഇന്ത്യക്കാരെയോ അപേക്ഷിച്ചു വെള്ളക്കാരുടെ വംശമേന്മയും ബുദ്ധിശക്തിയും ഉയർന്ന ധാർമികതയും കഴിവുകളും തെളിയിച്ചുകാട്ടി. വെള്ളക്കാരുടെ വംശം അധപ്പതിക്കുന്നതു തടയുന്നതു തങ്ങളുടെ ചുമതലയായി വാഷിങ്ങ്ടണിലും ലണ്ടനിലും കാൻബറയിലും ഉള്ള രാഷ്ട്രീയക്കാർ കണക്കാക്കുകയും ചെയ്തു. ഉദാഹരണമായി യുസ്എ, ആസ്‌ട്രേലിയ മുതലായ ആര്യൻ രാജ്യങ്ങളിലേക്ക് ചൈനയിൽ നിന്നും ഇറ്റലിയിൽനിന്നുപോലും ആളുകൾ കുടിയേറുന്നതിനെ തടയുകയുണ്ടായി.
പുതിയ ശാസ്ത്രീയ ഗവേഷണങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചതു കൊണ്ടു മാത്രം ആ അവസ്ഥകൾ മാറിയില്ല. സാമൂഹികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങൾക്ക് കാര്യങ്ങൾ മാറ്റിമറിക്കാൻ കൂടുതൽ ശേഷിയുണ്ടായിരുന്നു.”

ഡാർവീനിയൻ പരിണാമവാദികൾ ശാസ്ത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നതിന്റെ ഏറ്റവും വലിയ കുറ്റസമ്മതമാണ് ഹരാരിയുടെ പുസ്തകത്തിലെ ഈ വരികൾ. “മതം ഉപേക്ഷിക്കൂ, മനുഷ്യരാവൂ” എന്ന് നാടുനീളെ പറഞ്ഞുനടക്കുന്നവരുടെ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയുടെ അവസ്ഥയാണീ കാണുന്നത്. നിരീശ്വരവാദത്തിന് മനുഷ്യരെ വംശീയത, വർണ-വർഗ വിവേചനം എന്നീ പ്രശ്നങ്ങളിൽനിന്നും രക്ഷിക്കുവാൻ കഴിയില്ല എന്നത് വ്യക്തമാണ്. യഥാർത്ഥത്തിൽ ഇവർ മനുഷ്യത്വവാദത്തിലേക്കാണ് ജനങ്ങളെ ക്ഷണിക്കുന്നതെങ്കിൽ, കുപ്പയിലേക്ക് ആദ്യം വലിച്ചെറിയേണ്ടത് പരിണാമസിദ്ധാന്തത്തെയാണ്. ഇതെല്ലാം കണ്ട് ഞങ്ങൾ മനുഷ്യത്വവാദികളാണെന്നും, ഞങ്ങൾ വംശവെറിയന്മാരല്ലെന്നും ഇതെല്ലാം വലതു നാസ്തികതയുടെ മാത്രം പ്രശ്നമാണെന്നും പറഞ്ഞ് ഇടതു ലിബറൽ നിരീശ്വരവാദികൾ പുഞ്ചിരിക്കാൻ വരട്ടെ. നിങ്ങളുടെയും ആദർശത്തിന്റെ വേരുകളിലാണ് ബലക്ഷയം.
“നാസ്തികത ഉപേക്ഷിക്കൂ, മനുഷ്യരാവൂ..”

Reference

1. https://www.google.co.in/amp/s/www.outlookindia.com/website/amp/adivasi-vs-vanvasi-the-hinduization-of-tribals-in-india/217974
2. Stephen Jay Gould’s ‘Ontogeny and Phylogeny’ (1977),[page no: 127].
3. Yuval Noah Harari’s ‘Sapiens: A Brief History of Humankind’(2011), [page no:259].

print

3 Comments

  • Good

    Mohammed Anshif 07.06.2020
  • Excellenttt. Well researched

    Ansif Rahman 07.06.2020
  • An in-depth analysis.

    Saad Ebrahimkutty 30.11.2020

Leave a comment

Your email address will not be published.