About Us

/About Us

ABOUT US

‘ഇസ്‌ലാമികപ്രബോധനത്തിനു മാത്രമായി ഒരു ആനുകാലികം’ എന്ന ആശയമാണ് 2001 മെയ് മാസത്തിൽ ‘സ്നേഹസംവാദ’ത്തിന്റെ ആദ്യകോപ്പി പുറത്തിറങ്ങിയതോടെ സാക്ഷാൽക്കരിക്കപ്പെട്ടത്. നിരവധി ഇസ്‌ലാമിക ആനുകാലികങ്ങൾ പുറത്തിറങ്ങുന്ന മലയാളത്തിൽ ഇനിയും എന്തിനൊരു ‘സ്നേഹസംവാദം’ എന്ന ചോദ്യത്തിന് ആദ്യലക്കത്തിന്റെ എഡിറ്റോറിയലിൽ മറുപടി പറഞ്ഞിരുന്നു. അത് ഇവിടെ വായിക്കാം…

ഒന്നര പതിറ്റാണ്ടിലേറെക്കാലമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രബോധനപ്രവർത്തനങ്ങൾക്കുള്ള ബൗദ്ധികസ്രോതസ്സായി നിലനിൽക്കുവാൻ ‘സ്നേഹസംവാദ’ത്തിന് കഴിഞ്ഞിട്ടുണ്ട്. മുസ്ലിംകളെല്ലാത്തവർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുവാനും ഇസ്‌ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് മറുപടി കണ്ടെത്തുന്നതിനും ആനുകാലികവിഷയങ്ങളിൽ ഇസ്‌ലാമിന് എന്ത് പറയാനുണ്ടെന്ന് മനസ്സിലാക്കുന്നതിനും സമൂഹത്തിൽ എല്ലാവർക്കുമുള്ള ബൗദ്ധികസ്രോതസ്സ്, അൽഹംദു ലില്ലാഹ്. സ്നേഹസംവാദത്തിന്റെ പഴയ കോപ്പികൾ നിങ്ങൾക്ക് ഇവിടെ വായിക്കാം…

വിവരസാങ്കേതികവിദ്യയുടെ പുതിയ കാലത്ത് ഇസ്‌ലാമിനെ പരിചയപ്പെടാനാഗ്രഹിക്കുന്നവരുടെ എണ്ണം വര്ധിച്ചുകൊണ്ടിരിക്കുന്നു; ഒപ്പം തന്നെ ഇസ്‌ലാമിനെ വികൃതമായി അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും സജീവമാണ്. തെറിപറച്ചിലുകൾ കൊണ്ടും വിമര്ശനങ്ങളാലും ദൈവികമതത്തിന്റെ പ്രകാശം മറച്ചുവെക്കാനാകുമെന്നാണ് ഇരുട്ടിന്റെ ഉപാസകന്മാർ കരുതുന്നത്. അവരുണ്ടാക്കുന്ന ഇസ്‌ലാംഭീതിയും ഇസ്‌ലാംവെറുപ്പും കാട്ടുതീ പോലെ പടർത്തുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത് ഇന്റെര്നെറ്റിനെയാണ്. പോസ്റ്റുകളിലൂടെയും ട്രോളുകളിലൂടെയും ബ്ലോഗുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമെല്ലാം ഇസ്‌ലാംവെറുപ്പിന്റെയും ഭീതിയുടെയും വൈറസുകൾ പ്രസരിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന് പരിചയമില്ലാത്ത ചിദ്രതയും വെറുപ്പും ധ്രുവീകരണവും മാത്രമാണ് ഈ വൈറസുകൾ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഇസ്‌ലാംഭീതിയും വെറുപ്പും മനോരോഗത്തിന്റെ നിലവാരത്തിലേക്ക് ഇസ്‌ലാംവിരോധികളെ എത്തിക്കുന്ന കാഴ്ചയാണ് സോഷ്യൽമീഡിയയിലും ആനുകാലികങ്ങളിലുമെല്ലാം നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ മനോരോഗത്തിൽ നിന്ന് മലയാളികളെ രക്ഷിക്കുക, സൗഹൃദത്തിന്റെ കേരളത്തനിമ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവരുടെയെല്ലാം കടമയായിത്ത്തീരുകയാണ്. ഈ കടമ നിർവഹിക്കുവാൻ പുതിയ കാലം ആവശ്യപ്പെടുന്ന രൂപത്തിലേക്ക് പരിണമിക്കുകയാണ് സ്നേഹസംവാദം, ഇന്ഷാ അല്ലാഹ്.

മലയാളം ആനുകാലികങ്ങളിൽ പലതിനും ഓൻലൈൻ എഡിഷനുകളുണ്ടെങ്കിലും ജീവസ്സുറ്റതായി സദാസമയവും ഓൺലൈനിൽ നിലനിൽക്കുന്ന ‘വെബ്‌സിൻ’ എന്ന ആശയം ഇന്നും മലയാളി വേണ്ടത്ര പരിചയപെട്ടിട്ടില്ല. എന്താണ് വെബ്‌സിനെന്ന് മലയാളികൾ സ്നേഹസംവാദത്തിലൂടെ മനസ്സിലാക്കാൻ പോവുകയാണ്. ഇന്റർനെറ്റിലൂടെയും മറ്റും വരുന്ന ഇസ്‌ലാം വിമര്ശനങ്ങള്ക്ക് മറുപടി തേടി ഇനി ആഴ്ചകൾ കാത്തിരിക്കേണ്ടി വരില്ല; നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ട. ആനുകാലികസംഭവങ്ങളോടുള്ള ഇസ്‌ലാമിന്റെ പ്രതികരണം ഉടനെത്തന്നെ വായിക്കാനും കേൾക്കാനും കഴിയും. ഇസ്‌ലാമിനുവേണ്ടി, സത്യത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നതിനു വേണ്ടി, ഇസ്‌ലാമിനെ തമസ്കരിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടി പറയുന്നതിന് വേണ്ടി സദാസമയവും ഉണർന്നിരിക്കുന്ന ജീവസ്സുറ്റ ഒരു പ്രബോധകനെപ്പോലെ, സദാസമവവും പ്രവർത്തനക്ഷമമായ ഒരു വെബ്സിൻ- അതാണ് ഇനി മുതൽ സ്നേഹസംവാദം. ബാക്കി സ്നേഹസംവാദത്തിന്റെ പുറങ്ങൾ നിങ്ങളോട് സംസാരിക്കും, ഇന്ഷാ അല്ലാഹ്.

സർവശക്തനായ അല്ലാഹുവേ, ദുർബലമാണ് ഞങ്ങളുടെ കൈകൾ… നിന്നിൽ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ; നിന്നിലാണ് ഞങ്ങൾ ഭരമേല്പിച്ചിരിക്കുന്നത്… നീ ഞങ്ങളെ സഹായിക്കേണമേ, ആമീൻ