ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -11

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -11
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -11
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -11

കുടുംബക്കാർ ശല്യപ്പെടുത്തരുത്… ലിബറലുകൾ സ്വതന്ത്ര വനിതകളെ നിർമ്മിക്കുന്ന തിരക്കിലാണ്…

പോൺ അഭിനേത്രികളിൽ ഒന്നാം സ്ഥാനക്കാരിയായ മിയ ഖലീഫ, അഭിനയം നിർത്തിയിരിക്കുന്നു എന്ന് മാത്രമല്ല, താൻ അതി വിദഗ്ധമായി വഞ്ചനയിൽ അകപ്പെട്ട കഥ അവർ ലോകത്തോട് വിളിച്ചു പറയുകയുമാണ്:

“എന്റെ കുട്ടിക്കാലം മുഴുവനും തടിയുമായി ഞാൻ മല്ലിട്ടു, അതുകൊണ്ട് തന്നെ എനിക്ക് ഒരിക്കലും ആകർഷകത്വമോ പുരുഷ ശ്രദ്ധ അർഹിക്കുന്നതായോ സ്വന്തത്തെ പറ്റി അനുഭവപ്പെട്ടിരുന്നില്ല. എന്റെ കോളേജ് ജീവിതത്തിലെ ആദ്യ വർഷം ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോൾ എന്റെ തടി കുറയാൻ തുടങ്ങി, ബിരുദം നേടുമ്പോഴേക്കും തടി നന്നായി കുറഞ്ഞ് ഞാൻ ഒരു വലിയ മാറ്റത്തിന് തയ്യാറായി കഴിഞ്ഞിരുന്നു..”

തൽഫലമായി, ഞാൻ വിമതനാകാനും, “പരിധിക്ക് പുറത്തുള്ളതും” “സ്വന്തം സ്വഭാവത്തിന് പുറത്തുള്ളതും” ആയ എന്തെങ്കിലും ചെയ്യാനും തീരുമാനിച്ചു.”
(https://meaww.com/mia-khalifa-overweight-low-self-esteem-join-porn-industry-male-attention-hardtalk-disowned-family)

ഓരോ പാശ്ചാത്യൻ സ്ത്രീയും അധഃപതനത്തിൽ ആപതിക്കുന്നതെങ്ങനെയെന്നും, അതിലേക്ക് അവരെ കൊണ്ടെത്തിക്കുന്ന മിഥ്യാ സങ്കൽപ്പങ്ങൾ എന്തൊക്കെയെന്നും അവരുടെ വാക്കുകളിൽ നിന്നും നമുക്ക് വായിച്ചെടുക്കാം…

“34 ഡുവോഡിനൽ സ്വിച്ച് സർജറികൾക്ക് ഞാൻ വിധേയയായി, തന്നിമിത്തം എനിക്ക് അമിതമായ ചർമ്മം തൂങ്ങി കിടക്കാൻ തുടങ്ങി. ഞാൻ കടുത്ത പട്ടിണിയിലൂടെയും അനാരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും കടന്നുപോയി…”

“എല്ലാ “ഒടുക്കത്തെ” ആഴ്ച്ചയിലും അഞ്ച് ദിവസം ജിമ്മിൽ സ്വന്തത്തെ തച്ചു തകർത്താൽ വല്ലപ്പോഴുമൊക്കെ മനസ്സമാധാനത്തോടെ, കുറ്റബോധമില്ലാതെ വല്ലതും കഴിക്കാം. ഈ ഒടുക്കത്തെ കഷ്ടപ്പാടുകൾ സഹിച്ചാൽ ഞാൻ കഴിക്കുന്ന പ്രോട്ടീൻ, മൊറൽ സോസിൽ മുക്കി തിന്നാൻ മനപ്രയാസം അനുഭവപ്പെടില്ല എന്ന അവസ്ഥ…”

തന്റെ ഒരു വീഡിയോയുടെ അടിക്കുറിപ്പിൽ എല്ലാ സ്ത്രീകൾക്കും മുന്നറിയിപ്പ് നൽകി കൊണ്ട് മിയ ഖലീഫ ഇങ്ങനെ എഴുതി:
“നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്ന സ്ത്രീകളെ മാതൃകയാക്കരുത്, യാഥാർത്ഥ്യത്തിന് നിരക്കാത്ത മോഡലുകളെ നിങ്ങളുടെ ആത്മാഭിമാനത്തിന്റെ അളവുകോൽ ആക്കാതിരിക്കുകയും ചെയ്യുക. നിങ്ങൾ എപ്പോഴെങ്കിലും എന്റെ സ്തനങ്ങളിലേക്ക് നോക്കുകയും നിങ്ങളുടേത് അങ്ങനെയായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, എന്റേത് നിങ്ങളുടെ അടുക്കളയിലെ ഡ്രോയറിലെ സ്പാറ്റുലയുടെ അതേ മെറ്റീരിയൽ കൊണ്ട് നിർമ്മിച്ചതെന്നും, ഒറിജിനൽ അല്ലെന്നും ദയവായി ഓർക്കുക.”
(https://www.google.com/amp/s/www.news18.com/amp/news/buzz/mia-khalifa-credits-nose-job-for-changing-her-whole-life-and-this-is-her-reason-4734263.html)

ഡിസംബർ 15 ബുധനാഴ്ച TikTok-ൽ, 28 കാരിയായ മിയ ഖലീഫ ഒരു ഹാസ്യ വീഡിയോ പോസ്റ്റ് ചെയ്തു. അതിൽ തന്റെ രൂപലാവണ്യം വർദ്ധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നു. മിയ തന്റെ സാങ്കൽപ്പിക മകളുമായുള്ള സംഭാഷണം വീഡിയോയിലൂടെ അഭിനയിച്ചു കാണിക്കുകയാണ്. “അമ്മേ, എനിക്ക് പ്രായമാകുമ്പോൾ നിങ്ങളെപ്പോലെ ശരീരമുള്ളവളാകാൻ ഞാൻ കാത്തിരിക്കുകയാണ്”. തുടർന്ന് അവൾ സ്വയം പ്രതികരിച്ചു, “അമ്മ സ്വന്തം സ്തനങ്ങൾക്ക് $13,000 ഉം മൂക്കിന് $15,000-വും ചെവഴിച്ച് ശസ്ത്രക്രിയയിലൂടെയാണ് ഇങ്ങനെ ആയിമാറിയത്, മോളേ. അതിനാൽ നീ ജോലി ചെയ്ത് മിച്ചം സംഭരിക്കാൻ ഇപ്പോൾ തന്നെ തുടങ്ങുന്നതാണ് നല്ലത്.”
(https://www.aceshowbiz.com/news/view/00181548.html)

സൗന്ദര്യ പ്രദർശനവും സൗന്ദര്യ വർധക നടപടികളും വർദ്ധിക്കും തോറും “സൗന്ദര്യ ദാരിദ്ര്യം” സ്ത്രീ മനസ്സുകളിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ലിബറൽ സമൂഹങ്ങളിൽ അപകടകരമായ രീതിയിൽ ഈ ദാരിദ്ര്യ ബോധം വർദ്ധിച്ച് വരികയാണ്. ആത്മാഭിമാനം മറ്റുള്ളവരുടെ -വിശിഷ്യാ പുരുഷന്മാരുടെ – ആകർഷണ-വികർഷണത്തെ അവലംബിച്ച് നിലകൊള്ളുന്ന സ്ഥിതി വിശേഷം. വേലിഡേഷന് (ജന/പുരുഷ സമ്മതിക്ക്) വേണ്ടിയുള്ള അടക്കാനോ അമർച്ച ചെയ്യാനോ കഴിയാത്ത അഭിനിവേശം !! സ്വയം തരംതാഴ്‌ത്തലിലേക്കും ലൈംഗിക മുതലെടുപ്പുകളിലേക്കും ഇത് പെൺകുട്ടികളെ നയിക്കുന്നു.

പാശ്ചാത്യ സ്ത്രീകളുടെ ഈ ആധുനിക അടിമത്വത്തെ സംബന്ധിച്ച് ഓഗി ഒഗാസും സായ് ഗദ്ദാമും ഇപ്രകാരമെഴുതി:

“എന്നാൽ പോണോഗ്രഫി മേഖലയിലെ പല വിരോധാഭാസങ്ങളിലൊന്ന്, തങ്ങളുടെ നഗ്നചിത്രങ്ങൾ വിൽക്കുന്നതിലൂടെ എങ്ങനെയെങ്കിലും പണം സമ്പാദിക്കാൻ സ്ത്രീകൾ തയ്യാറാണ് എന്നുള്ളതാണ്. ഇതുവരെ പോണോഗ്രഫിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത യുവ അപരിചിതകളായ പെണ്ണുങ്ങളാണ്, പോണോഗ്രഫിക്കായി കൂടുതൽ സന്നദ്ധത കാണിക്കുന്നവർ. യഥാർത്ഥത്തിൽ, പല യുവതികളും അടിവസ്ത്രത്തിൽ സ്വയം ഫോട്ടോകൾ എടുത്ത് ഓൺലൈനിൽ പോസ്റ്റുചെയ്യുന്നു. ഇങ്ങനെ പോസ്റ്റ് ചെയ്യാൻ മാത്രം അമച്വർ സൈറ്റുകൾ തന്നെ ധാരാളമായി നിലവിലുണ്ട്.

പുരുഷന്മാരാൽ അത്യധികം ആകർഷിക്കപ്പെടണം എന്ന സ്വന്തം മനഃശാസ്ത്രപരമായ ലൈംഗിക ചോദന സ്ത്രീക്ക് ആത്മസംതൃപ്തി നൽകുന്നു. താൻ പുരുഷന്മാരാൽ ആഗ്രഹിക്കപ്പെടണമെന്ന എക്സിബിഷനിസ്റ്റ് (സ്വയം പ്രദർശിപ്പിക്കാനുള്ള) ആഗ്രഹം സ്ത്രീകൾ പോണിലൂടെയും സൗന്ദര്യ പ്രദർശനത്തിലൂടെയും സാക്ഷാൽക്കരിക്കുന്നു. മറുവശത്ത്, ലൈംഗിക സുഖദായകമായ അത്തരം ആധികാരികവും പുതുമയുള്ളതുമായ സ്ത്രീ പ്രകടനങ്ങൾ കാണാൻ പണം നൽകാൻ പുരുഷന്മാർ വളരെയേറെ സന്നദ്ധരുമാണ്. ഇവിടെ എല്ലാവരും “സന്തോഷ”വാന്മാരാണ്. മറ്റുള്ളവരുടെ ലൈംഗിക ആസക്തിയിൽ സ്വന്തം മൂല്യം കണക്കാക്കുന്ന സ്ത്രീകളും, സ്ത്രീകളുടെ നഗ്നത കാണാൻ കൊതിക്കുന്ന പുരുഷ വൃന്ദവും സന്തുഷ്ടരാണ്. പ്രത്യേകിച്ചും (സ്ത്രീകളുടെ നഗ്നത വിറ്റ് കാശുണ്ടാക്കിയ ചൂഷകനായ) ജിയൊ ഫ്രാൻസിസ്.”
(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire. Ogi Ogas and Sai Gaddam. p. 246)

“Girls gone wild” (ഇളകിയ പെൺകുട്ടികൾ) എന്ന ടി.വി ഷോവിലൂടെ കോടീശ്വരനായി മാറിയ ഒരു അമേരിക്കൻ ലിബറലിസ്റ്റും ഫെമിനിസ്റ്റുമാണ് ജിയൊ ഫ്രാൻസിസ്. അയാളും അയാളുടെ കാമറാമേനും അമേരിക്കയിൽ ഉടനീളം സഞ്ചരിച്ച്, വഴിയിൽ പരിചയപ്പെടുന്ന സ്ത്രീകളോട് തങ്ങളുടെ മാറിടം കാമറയിൽ പ്രദർശിപ്പിക്കാൻ സന്നദ്ധരാണോ എന്ന് ചോദിക്കും. പ്രദർശിപ്പിക്കുന്ന പെൺകുട്ടികൾക്ക് ടീ ഷർട്ടും തൊപ്പിയും നൽകും. അങ്ങനെ പ്രദർശിപ്പിച്ച പല പെൺകുട്ടികളും പിന്നീട് ഹോളിവുഡ് താരങ്ങളായി മാറിയിട്ടുമുണ്ട്. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ ഫെമിനിസ്റ്റുകൾ തങ്ങളുടെ “ബ്രാ” പരസ്യമായി കത്തിച്ച് നടത്തിയ വിമോചന സമരങ്ങൾ പോലെ ഒരു സ്ത്രീ വിമോചന സമരമാണ് ഈ ടി.വി ഷോയിലൂടെ താൻ നടത്തുന്നതെന്ന് ജിയൊ ഫ്രാൻസിസ് വാദിച്ചു. (ഇപ്പോൾ ഈ സ്ത്രീ വിമോചന സമരക്കാരൻ മെക്സിക്കോയിൽ എവിടെയൊ ഒളി ജീവിതം നയിക്കുകയാണ്. നമ്മുടെ നാട്ടിൽ ചുംബന സമരത്തിന് നേതൃത്വം കൊടുത്ത, പിന്നീട് പ്രായമില്ലാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി പെൺവാണിഭം നടത്തി പിടിയിലായ, രാഹുൽ പശുപാലനെ പോലെ എവിടെയൊ പശുക്കളെ പരിപാലിച്ച് കഴിയുകയാണ്.)

സ്ത്രീ വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഗമായി പോണോഗ്രഫി തഴച്ചു വളരുകയാണ്. ഒപ്പം സ്ത്രീകളുടെ ജീവിതവും ആത്മാഭിമാനവും തകർന്നു തരിപ്പണമാവുകയും ചെയ്തു കൊണ്ടിരിക്കുന്നു.

ന്യൂ മെക്‌സിക്കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസർ കാസിയ വോസിക് പറയുന്നതനുസരിച്ച്, ആഗോളതലത്തിൽ, പോണോഗ്രഫി 97 ബില്യൺ ഡോളറിന്റെ വ്യവസായമാണ്. നിലവിൽ, 10 മുതൽ 12 ബില്യൺ ഡോളർ വരെ അമേരിക്കയിൽ നിന്നാണ്.
( https://www.nbcnews.com/business/business-news/things-are-looking-americas-porn-industry-n289431 )

ഡെനിസ് ഫൈൻസ് പറയുന്നതനുസരിച്ച്, ഓരോ വർഷവും ഏകദേശം 3 ദശലക്ഷം ആളുകൾ സെക്‌സ് ടൂറിസം ട്രിപ്പുകൾക്കായി യാത്ര ചെയ്യുന്നു, അത്തരം എല്ലാ ടൂറിസ്റ്റുകൾക്കും പ്രധാന ആനുകൂല്യങ്ങൾ നൽകുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വേശ്യകളുള്ള 10 രാജ്യങ്ങളുടെ പട്ടിക ഇതാ.

വേശ്യാ വൃത്തിയിൽ ഡൊമിനിക്കൻ റിപ്പബ്ലിക് (10-ാം സ്ഥാനം), നെതർലാൻഡ്സ് (8-ാം സ്ഥാനം), കൊളംബിയ (5-ാം സ്ഥാനം), സ്പെയിൻ (3-ാം സ്ഥാനം) എന്നീ രാജ്യങ്ങളാണ് നിലവിൽ പാശ്ചാത്യ രാജ്യങ്ങളിൽ മുന്നിൽ നിൽക്കുന്നത്. വേശ്യാവൃത്തിക്ക് നിയമപരമായി സാധുത ഇല്ലാത്ത സാഹചര്യത്തിൽ, യു‌.എസ്‌.എയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ളവർ പ്രവേശിക്കാൻ എളുപ്പത്തിൽ കണ്ടെത്തുന്ന രാജ്യങ്ങൾ ആയതിനാലാണ് ഈ രാജ്യങ്ങൾ ഏറ്റവും കൂടുതൽ ലൈംഗികത്തൊഴിലാളികളുള്ള രാജ്യങ്ങളായി മാറിയത് എന്ന് പഠനങ്ങൾ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്…
(https://thecountriesof.com/top-ten-countries-with-most-prostitutes/?amp=1)

സ്ത്രീ സൗന്ദര്യത്തെ നിരന്തരമായി ലൈംഗിക വൽക്കരിച്ചും അയാഥാർത്ഥികമായ സങ്കൽപ്പങ്ങൾ കൊണ്ട് മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയമാക്കിയും ലിബറൽ ആദർശങ്ങളെ – വിശിഷ്യാ തൊഴിലാണ് ജീവിതം എന്ന ഫെമിനിസ്റ്റ് ആശയത്തെ – സ്ത്രീകളിൽ കൊത്തി വെക്കപ്പെടുന്നു.

മേക്കപ്പിടാനുള്ള സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങിക്കൂട്ടാൻ, പ്ലാസ്റ്റിക് ശസ്ത്രക്രിയയിലൂടെയും ശസ്ക്രിയേതര മാർഗങ്ങളിലൂടെ ശരീരം ആകർഷകമാക്കാൻ… ഒരുപാട് ധനം വാരിക്കൂട്ടണം. നമ്മുടെയൊക്കെ ഭാവനകൾക്ക് അതീതമായ സംഖ്യയാണ് സൗന്ദര്യ വർധക മാർഗത്തിൽ ചെലവഴിക്കപ്പെടുന്നത്. ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കാം:

ബോളീവുഡ് നടിമാർക്ക് മേയ്ക്കപ്പിട്ട് കൊടുക്കുന്ന, മേയ്ക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായ നമ്രത സോണി, ഓരോ സിറ്റിംഗിനും 40,000 രൂപ മുതൽ ഈടാക്കുന്നു. അവളുടെ ബ്രൈഡൽ മേക്കപ്പ് സ്ത്രീകൾക്കിടയിൽ വളരെയധികം ഡിമാന്റുള്ളതാണ്, അതിന് – ഓരോരുത്തരുടേയും രൂപത്തിനനുസരിച്ച് – ₹1,50,000 വരെ ഈടാക്കപ്പെടാം.
(https://www.google.com/amp/s/www.scoopwhoop.com/amp/fashion/mickey-contractor-puneet-saini-how-much-bollywood-make-up-artists-charge/)

ഗോൾഡൻ ഗ്ലോബ് അവാർഡ് ചടങ്ങിന് വേണ്ടി ഒരു നടിയെ റെഡിയാക്കാനുള്ള ചെലവ്, “ന്യൂയോർക്ക് പോസ്റ്റ്” കണക്കാക്കുന്നത് $44,000- (3601860 ഇന്ത്യൻ രൂപ) മുകളിലാണ്. കടം വാങ്ങിയ വസ്ത്രത്തിന്റെയും ആഭരണങ്ങളുടെയും വില പോലും ഇതിൽ ഉൾപ്പെടുന്നില്ല…

ചടങ്ങിലേക്ക് താരങ്ങളെ മിനുക്കുന്ന സ്റ്റൈലിസ്റ്റുകൾ ഈടാക്കുന്നത്, കുറഞ്ഞത് ഒരാഴ്ചത്തെ ജോലിക്ക് പ്രതിദിനം $1,500 (124035 രൂപ) എന്ന നിരക്കിലാണ്… കഴിഞ്ഞ വർഷത്തെ അവാർഡ് ദാന ചടങ്ങിനായി ആമി ആഡംസ് എന്ന നടി $530,000 (4,38,28,588.50 ഇന്ത്യൻ രൂപ) വിലമതിക്കുന്ന ടിഫാനി ആൻഡ് കോ. ആഭരണങ്ങളാണ് വാങ്ങിയത്. കഴിഞ്ഞ വർഷത്തെ ഗോൾഡൻ ഗ്ലോബിൽ ജെന്നിഫർ ആനിസ്റ്റണിന്റെയും ജൂലിയൻ മൂറിന്റെയും വസ്ത്രങ്ങൾ സൃഷ്ടിച്ച സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ക്രിസ് മാക്‌മില്ലന്റെ പ്രതിദിന നിരക്ക് $2,000 (₹165375 INR) ആണെന്ന് റിപ്പോർട്ട് ചെയ്യുന്നു. കൺസൾട്ടേഷനുകളും ടെസ്റ്റ് റണ്ണുകളും അനുവദിക്കുന്നതിന് ഏകദേശം മൂന്ന് ദിവസമെടുക്കും, കൂടാതെ പരിപാടിയുടെ രാത്രിയും ചേർത്ത്, ബില്ല് ഏകദേശം $6,000 (4,96,311.00 ഇന്ത്യൻ രൂപ) ആയി മാറും. നഖം വൃത്തിയാക്കാൻ $300 (INR 24816.75).
(https://www.harpersbazaar.com/celebrity/latest/a13644/how-much-it-costs-to-get-an-actress-golden-globes-ready/)

ആർഭാഢജീവിതം നയിക്കാനും സ്വിമ്മിംഗ് പൂളിൽ നീന്തി കുളിച്ച്, മാർഗറീറ്റ വലിച്ച് കുടിച്ച്, മൂന്ന് കോടി വിലമതിക്കുന്ന ബുഗഡ്ഢിയിലും ലമ്പോർഗിനിയിലും സഞ്ചരിച്ച് ജീവിതത്തെ സംബന്ധിച്ച ലിബറൽ സ്വപ്നം സാക്ഷാൽക്കരിക്കണമെങ്കിൽ “ജോലി” ചെയ്യണം. എന്തും സഹിച്ചും പൊറുത്തും “പണി”യെടുക്കണം !! ഒരുപാട് കാശുണ്ടാക്കാൻ കഴിയുന്ന എന്തും ഏതും ചെയ്യാൻ പെണ്ണ് തയ്യാറാവണം !!!

ബ്രിട്ട്നി സ്പിയർസ്, പാശ്ചാത്യൻ സ്ത്രീകളോട് പാടുന്നു…

“നിനക്ക് ആകർഷകമായ ശരീരം വേണോ?
നിനക്ക് ഒരു ബുഗാട്ടി വേണോ?
നിനക്ക് ഒരു മസെരാട്ടി വേണോ?
നീ നന്നായി പണിയെടുക്കൂ, പെണ്ണേ…

നിനക്ക് ഒരു ലംബോർഗിനി വേണോ? മാർട്ടിനികൾ വലിച്ച് കുടിക്കണൊ?
ബിക്കിനിയിൽ ആകർഷകമായി തോന്നണൊ?
നീ നന്നായി പണിയെടുക്കൂ, പെണ്ണേ…

നിങ്ങൾക്ക് ആർഭാഢമായി ജീവിക്കണോ?
ഒരു വലിയ മാളികയിലാണോ താമസിക്കേണ്ടത്?
ഫ്രാൻസിൽ പാർട്ടി ആസ്വദിക്കണൊ?

നീ നന്നായി പണിയെടുക്കൂ, പെണ്ണേ… നീ നന്നായി പണിയെടുക്കൂ, പെണ്ണേ…
നീ നന്നായി പണിയെടുക്കൂ, പെണ്ണേ… നീ നന്നായി പണിയെടുക്കൂ, പെണ്ണേ…

ഇപ്പോൾ തന്നെ ജോലിയിൽ പ്രവേശിക്കൂ, പെണ്ണേ! (ആഹ്-ആഹ്)

ഇപ്പോൾ തന്നെ ജോലിയിൽ പ്രവേശിക്കൂ, പെണ്ണേ! (ആഹ്-ആഹ്)

എന്തും കൊണ്ടുവരൂ, അലാറം അടിക്കട്ടെ …
മടുത്താലും നിർത്തരുത്, ചാമ്പ്യൻ ആകുക…”

ബ്രിട്‌നി സ്പിയേഴ്‌സിന്റെ ഏറ്റവും ജനപ്രിയമായ ഗാനങ്ങളിലൊന്നാണ് “വർക്ക് ബിച്ച്” (ജോലി ചെയ്യൂ പെണ്ണേ/പട്ടി), YouTube-ൽ 500 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടുകയും നിരവധി വർക്ക്ഔട്ട് പ്ലേലിസ്റ്റുകളിൽ പ്രധാനമായി മാറുകയും ചെയ്ത ഗാനം.

“വർക്ക് ബിച്ച്” കേവലം ആകർഷകമായ ഒരു ഗാനം മാത്രമല്ല, അത് പ്രതീക്ഷയുടെയും ദൃഢതയുടെയും നിശ്ചയദാർഢ്യത്തിന്റെയും സന്ദേശമാണ്. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയുമാണ് വിജയം നേടുന്നതെന്നും നമ്മുടെ ലക്ഷ്യങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി പോരാടാൻ നാം തയ്യാറാവണമെന്നും അതിലെ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ബ്രിട്ടനി സ്പിയേഴ്സിന്റെ ഗാനത്തിന്റെ വ്യക്തിപരമായ പ്രാധാന്യത്തിന് പുറമെ, സമൂഹത്തിലും ജനകീയ സംസ്കാരത്തിലും അതിന്റെ സ്വാധീനം അനൽപമാണ്. ഗാനത്തിന്റെ പ്രചോദനാത്മക ശക്തി ലോകമെമ്പാടുമുള്ള ശ്രോതാക്കളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു കാലാതീതമായ ക്ലാസിക് ആക്കി മാറ്റിയിരിക്കുന്നു…”
(https://oldtimemusic.com/the-meaning-behind-the-song-work-bitch-by-britney-spears/ )

സൗന്ദര്യ ലോകത്ത്, ആകർഷകമായ ശരീരവുമായി, ആർഭാഢങ്ങളുടെ ആരാമങ്ങളിൽ തൂവാനത്തുമ്പികളായി പാറി നടന്ന്, ജീവിതം അനുദിനം ആഘോഷമാക്കണമെങ്കിൽ എന്ത് പണിയും ചെയ്ത് കാശുണ്ടാക്കണം. അറിവും വിവരവും ഉപയോഗിച്ച് ഒരു ജോലി കണ്ടെത്തുകയും ആ ജോലിയിലൂടെ ലിബറൽ സ്വപ്നം സാക്ഷാൽകരിക്കുകയും ചെയ്യുക എന്നത് ദുഷ്കരമാണ്. കായിക വൃത്തിയിൽ ഏർപ്പെട്ട് എല്ല് മുറിയെ പണിയെടുത്താൽ ഒരു വർഷം കൊണ്ട് ലമ്പോർഗിനിയുടെ ഒരു ടയറ് വാങ്ങാം. സ്ത്രീ ചൂഷക സംസ്കാരം സുശക്തമായ പാശ്ചാത്യ സമൂഹത്തിൽ എളുപ്പവും, പെട്ടെന്ന് കാശുണ്ടാക്കാനും പറ്റിയ ഏറ്റവും നല്ല വഴിയേതാണ് ? ലൈംഗിക കച്ചവടം തന്നെ. കാമറക്ക് മുമ്പിലൊ കാമറ ഇല്ലാതെയൊ സ്വന്തത്തെ വിൽക്കാം. ഒരു ലൈംഗിക തൊഴിലാളിയും പോൺ നടിയും തമ്മിൽ എന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് ലോക പ്രസിദ്ധയായ പോൺ താരം നൽകിയ മറുപടി, “ധീരത” എന്നാണ് !!

ആവശ്യങ്ങളും സഹായങ്ങളും ചോദിക്കാൻ പാശ്ചാത്യ സ്ത്രീകൾക്ക് മിക്കവർക്കും കുടുംബം – വിശിഷ്യാ പിതാവ് – ഉണ്ടാവില്ല. ഇനി കുടുംബമുണ്ടെങ്കിൽ തന്നെ അവരുമായി ഒരു സ്നേഹ ബന്ധവുമുണ്ടാകില്ല. സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു ബന്ധവും ജീവിതത്തിൽ പാടില്ല എന്നതാണ് ആദർശം.

പഠന ചെലവും സ്റ്റുഡന്റ് ലോണുമെല്ലാം വഹിക്കാൻ കഴിയാത്ത പെൺകുട്ടികളും താൽകാലികമായി പോണിലേക്കും, വേശ്യാവൃത്തിയിലേക്കും തിരിയുന്നു. ആവശ്യങ്ങൾ സ്വന്തമായി നിറവേറ്റാനുള്ള നിരാശ്രയത്വമാണ് സർവധനാൽ പ്രധാനം. അമ്മയും അച്ഛനും ആങ്ങളമാരും കുടുംബവുമൊക്കെയുള്ള ഒരു പെൺകുട്ടിക്ക് തങ്ങളുടെ ആവശ്യങ്ങൾക്ക് ഇത്തരം തൊഴിലുകളെ ആശ്രയിക്കേണ്ടി വരുമെന്ന് തോന്നുന്നുണ്ടൊ? സാമ്പത്തിക ആവശ്യങ്ങൾക്കായി അവർ പോണോഗ്രഫിയിൽ അഭിനയിക്കുന്നതിനെ സംബന്ധിച്ച് ഒരു ആവർത്തിയെങ്കിലും ചിന്തിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടൊ? വേശ്യാവൃത്തി അവൾ ആഗ്രഹിക്കുകയോ അവൾക്ക് ആവശ്യമായി വരികയോ ചെയ്യുമെന്ന് തോന്നുന്നുണ്ടോ ? ഇത്തരം ദുർബലകളും നിഷ്കളങ്കരുമായ സ്ത്രീകളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന “കുടുംബം” എന്ന കോട്ടയെ തകർക്കൽ ലിബറലുകളുടെയും ചൂഷക പുരുഷ വൃന്ദത്തിന്റെയും ചിരകാല സ്വപ്നമാണ്. സൗന്ദര്യ ദാഹത്തിലും, സ്നേഹ ദാരിദ്ര്യത്തിലും, അരക്ഷിതാവസ്ഥയിലും ഉഴലുന്ന സ്ത്രീകളെ മാത്രമെ ലൈംഗിക ചൂഷണങ്ങൾക്ക് കിട്ടുകയുള്ളു എന്ന് അവർക്ക് നന്നായി അറിയാം. അവരുടെ ഓരോരുത്തരുടേയും ഉള്ളിലെ “ജിയൊ ഫ്രാൻസിസ്”, “സ്ത്രീവിമോചന” ത്തിന്റെയും, “ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും” സിന്ദാബാദ് വിളിച്ച് സ്ത്രീകളുടെ പിന്നിലുണ്ടാവും; ന്യായങ്ങൾ അവളുടെ കാതിൽ ഓതി കൊടുത്തും, കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചും.
രാഹുൽ പശുപാലനും ലിബറൽ “ആങ്ങള” മാർക്കും നാസ്തികർക്കും വിവാഹവും കുടുംബവുമൊന്നും കണ്ണിൽ പിടിക്കാത്തതിന്റെ രഹസ്യമതാണ്.

print

1 Comment

  • ☹️😢

    arshad 06.11.2023

Leave a comment

Your email address will not be published.