സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -3

//സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -3
//സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -3
ആനുകാലികം

സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -3

തുപോലെയുള്ള ഒരു സാദൃശ്യ സാധർമ്മ്യ ചിത്രീകരണമാണ് നൂറിലെ നാൽപതാം സൂക്തത്തിൽ നാം കാണുന്നത്. പക്ഷേ, ഇതുവരെ പരിചയപ്പെട്ട ഇരുട്ടുകൾ പോലെയല്ല ഇവിടത്തെ ഇരുട്ടുകൾ. രണ്ടു പ്രധാന വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കാം.

• ഗർഭസ്ഥ അവസ്ഥയിൽ ഉള്ള ഇരുട്ടുകൾ മൂന്നാണെന്നു വ്യക്തമാക്കിയ പോലെ ഇവിടെ ഇരുട്ടുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ല.

• മറ്റു ഇരുട്ടുകൾ എന്താണെന്ന് അനുവാചകർക്ക് വ്യാഖ്യാനിക്കാൻ വിട്ടപ്പോൾ, ഇവിടെ അല്ലാഹു തന്നെ ഇരുട്ടുകൾ എങ്ങനെ ഉണ്ടാകുന്നുവെന്നു ഉദാഹരണ സഹിതം വിവരിച്ചു തരുന്നു. ആ വിവരണം സൂക്ഷ്മമായി പരിശോധിക്കാം..

في بحر لجي = ആഴമുള്ള/ആഴവും പരപ്പുമുള്ള കടലിലെ (ഇരുട്ടുകൾ പോലെ/ ഇരുട്ടുകളിൽ പതിച്ചവനെപ്പോലെ)

‘ആഴമേറിയ സമുദ്രത്തിൽ’ ഉള്ള ഇരുട്ടുകളെക്കുറിച്ചാണ് ഈ സൂക്തത്തിൽ പറയുന്നത്. സമുദ്രത്തിലെ ഇരുട്ടുകളെ കുറിച്ച് വേറെയിടങ്ങളിൽ ഖുർആൻ പറഞ്ഞിട്ടുണ്ട്. ‘കരയിലെയും കടലിലെയും ഇരുട്ടുകൾ’ എന്നായിരുന്നു ആ പ്രയോഗം. കരയിൽ ഭൂനിരപ്പിൽ അനുഭവിക്കുന്ന ഇരുട്ടുകൾ പോലെ, കടലിൽ സഞ്ചരിക്കുന്നവർ കടൽനിരപ്പിൽ അനുഭവിക്കുന്ന ഇരുട്ടുകളെക്കുറിച്ചാണതെന്ന് വളരെ വ്യക്തം. കരയിൽ പകലിൽ ഇരുട്ടുകളുള്ള കാര്യമല്ല പറയുന്നതെന്നതിനാൽ, കടലിലും പകലിലെ ഇരുട്ടിനെക്കുറിച്ചല്ല പറയുന്നതെന്ന് വ്യക്തമായും മനസ്സിലാക്കാം. ഖുർആൻ ഇവിടെയല്ലാതെ വേറൊരിടത്തും ആഴമേറിയ കടലിനെക്കുറിച്ച് പരാമർശിക്കുന്നേയില്ല. എന്നാൽ ‘കടൽ’ മുപ്പത്തിമൂന്നു തവണയും, ‘രണ്ടു കടലുകൾ’ (البحران ,البحرين) അഞ്ചുതവണയും ‘കടലുകൾ'(بحار /أبحر ) മൂന്നുതവണയും ഖുർആനിൽ കടന്നുപോകുന്നു.
ലുജ്ജിയ്യ് എന്നാൽ ..?

• ലജ്ജ (لجَّ) എന്ന മൂലത്തിൽ നിന്നാണ് ലുജ്ജത്ത് രൂപം കൊള്ളുന്നത്. ലുജ്ജത്തിലേക്ക് ചേർത്തുപറയുന്ന രൂപമാണ് ലുജ്ജിയ്യ്(لجي)
• നബിതിരുമേനി ഈ പദത്തിന്റെ അർത്ഥം ബയാൻ ചെയ്തതായി കണ്ടിട്ടില്ല.
• അറബി ഭാഷയിലെ ക്ലാസ്സിക് നിഘണ്ടുക്കൾ لجة البحر നു നൽകുന്ന അർത്ഥം حيث لا يدرك قعره = ‘എത്തിപ്പെടാൻ കഴിയാത്തത്രയും ആഴമുള്ളത്’ എന്നത്രെ (ലിസാനുൽ അറബ്/ ഇബ്നു മൻളൂർ, താജുൽ അറൂസ്/ മുർത്തദാ സുബൈദി).

ലജ്ജ (لج) എന്ന മൂലക്രിയ ഖുർആനിൽ രണ്ടു തവണ ഉപയോഗിച്ചുകാണുന്നു. പ്രവാചകനെയും അനുയായികളെയും മൃഗീയമായി ദ്രോഹിച്ച മക്കക്കാർ ക്ഷാമവും ജീവിത പ്രയാസങ്ങളും കൊണ്ട് കഷ്ടപ്പെട്ടപ്പോൾ, അവരുടെ ദൈന്യത നീങ്ങാൻ അല്ലാഹുവിനോട് പ്രവാചകന് പ്രാർത്ഥിക്കാമല്ലോ എന്ന് ചിന്തിച്ച ആളുകളുടെ മനോഗതിയ്ക്കുള്ള മറുപടിയായി, അല്ലാഹു പറഞ്ഞു: وَلَوْ رَحِمْنَاهُمْ وَكَشَفْنَا مَا بِهِمْ مِّن ضُرٍّ لَّلَجُّواْ فِي طُغْيَانِهِمْ يَعْمَهُونَ = നാമവരോട് കാരുണ്യം പുലർത്തുകയും അവർക്ക് ഭവിച്ച പ്രയാസങ്ങൾ നീക്കുകയും ചെയ്താൽ, അവർ തങ്ങളുടെ അതിരുവിട്ട ചെയ്തികളിൽ പരമാവധി മുന്നോട്ടുപോയി വിവേകശൂന്യരായിത്തീരുന്നതാണ് (23 /75 ). ഇസ്‌ലാം വിരോധികളുടെ മനോഭാവത്തെ തുറന്നുകാണിക്കുകയാണ് അല്ലാഹു. ഒരു ശിക്ഷണമെന്ന നിലയിൽ അവർ കുറച്ചു പ്രയാസം അനുഭവിക്കട്ടെ. അവർക്ക് വീണ്ടുവിചാരം ഉണ്ടായെങ്കിലോ. അതേസമയം, നാം പ്രയാസം നീക്കിക്കൊടുത്താൽ അവർ മനസ്സിലാക്കുക, തങ്ങളുടെ അക്രമം കാരണം ഭൗതിക ജീവിതത്തിൽ യാതൊരു പ്രയാസവും ഉണ്ടാകില്ലെന്നായിരിക്കും. അതവരെ കൂടുതൽ ആഴത്തിൽ അക്രമകാരികൾ ആക്കിത്തീർക്കും.
ഇക്കാര്യം അല്ലാമാ സമഖ് ശരി രേഖപ്പെടുത്തുന്നു:

والمعنى لو كشف الله عنهم هذا الضرّ وهو الهزال والقحط الذي أصابهم برحمته عليهم ووجدوا الخصب لارتدوا إلى ما كانوا عليه من الاستكبار وعداوة رسول الله صلى الله عليه وسلم والمؤمنين وإفراطه فيها

ഈ സൂക്തത്തിൽ, അവർ പരമാവധി ആഴത്തിൽ അക്രമത്തിലേക്ക് പോകുമെന്ന അർത്ഥധ്വനി നൽകുന്നത് ‘ലജ്ജൂ’ എന്ന ക്രിയയാണ്. ഈ സൂക്തം ധിക്കാരികളായ ഫറോവയും സൈന്യവും വെള്ളത്തിൽ മുങ്ങുന്ന സംഭവത്തെക്കുറിച്ചാണെന്നും വ്യാഖ്യാനമുണ്ട്.

അന്നം തരുന്ന അല്ലാഹുവിനെ തിരിച്ചറിയാതെ, ധിക്കാരഭാവത്തിലും ഇസ്‌ലാം വെറുപ്പിലും ആഴത്തിൽ മുങ്ങിയ ആളുകളെക്കുറിച്ച് സൂറ മുൽക് 21 ൽ പറഞ്ഞത് ലജ്ജൂ എന്ന ക്രിയ ഉപയോഗിച്ചുകൊണ്ടാണല്ലോ.
ഭാഷയുടെ ഈ സാധ്യത മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്, بحر لجي നു ആദ്യകാല മുഫസ്സിറുകളെല്ലാം ‘അങ്ങേയറ്റം ആഴമേറിയ സമുദ്രം’ എന്ന അർത്ഥം നൽകിയത്.

• ഈ പദത്തെ വിവരിക്കുന്നതോ, ഈ സൂക്തത്തെ ബയാൻ ചെയ്യുന്നതോ ആയ ഒരു നബിവചനം നമുക്ക് ലഭ്യമായിട്ടില്ല.
• സമുദായത്തിലെ മഹാജ്ഞാനി, ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് തുടങ്ങിയ അഭിധാനത്തിൽ അറിയപ്പെടുന്ന പ്രമുഖ സ്വഹാബി അബ്ദുല്ലാഹി ബ്നു അബ്ബാസി(റ)ന്റെ തഫ്സീർ നമുക്ക് ലഭിച്ചതിൽ ഈ പദത്തിന്റെ അർത്ഥം കടന്നുവരുന്നുണ്ട്. താഴെ ഉദ്ധരണികൾ ശ്രദ്ധിക്കുക.
• ഇബ്നു അബ്ബാസി(റ)ന്റെ ശിഷ്യ പ്രമുഖനായ ഇക്‌രിമയുടെ ശിഷ്യനും താബിഉകളുടെ കാലത്തെ ഖുർആൻ വ്യാഖ്യാന പ്രമുഖനുമായിരുന്ന ഖതാദ (റ) (മരണം ഹി. 118) പഠിപ്പിച്ച അർത്ഥം നമുക്ക് വ്യക്തമായ വഴിയിൽ ലഭിച്ചിട്ടുണ്ട്. താഴെ വായിക്കാം.

അക്കാലം മുതൽ ഇന്നേവരെ എഴുതപ്പെട്ട സുപ്രധാനമായ അമ്പത് തഫ്‌സീർ ഗ്രന്ഥങ്ങളിൽ നിന്നും ബഹ്‌രിൻ ലുജ്ജിയ്യ് എന്ന പദത്തിന്റെ അർത്ഥം താഴെ പകർത്തുന്നു. എല്ലാവരും ഒരുപോലെ ആഴമുള്ള കടലിലെ ഇരുട്ടിനെ കുറിച്ചാണ് സംസാരിക്കുന്നത്. അവരിൽ അഹ്ലുസ്സുന്നയുടെ വിവിധ ധാരകളെ പ്രതിനിധീകരിക്കുന്നവർക്ക് പുറമെ, സൂഫികളുടെയും റാഫിദികളിൽ പെട്ട ഇസ്നാ അശരികളുടെയും സൈദികളുടെയും ഇബാദികളുടെയും വ്യാഖ്യാനങ്ങൾ ഉണ്ട്.

• تفسير مقاتل بن سليمان/ مقاتل بن سليمان (ت 150 هـ
* يعني في بحر عميق، والبحر إذا كان عميقاً كان أشد لظلمته
• تفسير عبد الرزاق الصنعاني /همام الصنعاني (ت 211 هـ
* معمر، عن قتادة، في قوله تعالى: ്രأَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ ്യൂ: قال: هو في بحر عميق
• تفسير جامع البيان في تفسير القرآن/ الطبري (ت 310 هـ
* ونسب البحر إلـى اللُّـجة، وصفـا له بأنه عميق كثـير الـماء.. حدثنا الـحسن، قال: أخبرنا عبد الرزاق، قال: أخبرنا معمر، عن قَتادة، فـي قوله: ്രأوْ كَظُلُـماتٍ فِـي بَحْرِ لـجِّيّ ്യൂ عميق، وهو مثل ضربه الله للكافر يعمل فـي ضلالة وحيرة،
• تفسير تأويلات أهل السنة/ الماتريدي (ت 333هـ
* وذلك أن البحر إذا كان عميقاً كان أشدّ لظلمته؛
• . التفسير الكبير / للإمام الطبراني (ت 360 هـ
* أي عميقٍ كثير الماء
• تفسير بحر العلوم/ السمرقندي (ت 375 هـ)
* فِى بَحْرٍ لُّجّىّ } يعني: مثل الكافر: كمثل رجل يكون في بحر عميق في الليل كثير الماء
• . تفسير القرآن العزيز/ ابن أبي زمنين (ت 399هـ
* فِي بَحْرٍ لُّجِّيٍّ { أي عميق
• تفسير الكشف والبيان / الثعلبي (ت 427 هـ
* وهو العميق الكثير الماء وذلك أشدّ ظلمة
• تفسير النكت والعيون/ الماوردي (ت 450 هـ
* وفي قوله لجيّ ثلاثة أقاويل:
أحدها: أنه البحر الواسع الذي لا يرى ساحله، حكاه ابن عيسى.
الثاني: أنه البحر الكثير الموج، قاله الكلبي.
الثالث: أنه البحر العميق، وهذا قول قتادة
• تفسير معالم التنزيل/ البغوي (ت 516 هـ
* وهو العميق الكثير الماء
• تفسير الكشاف/ الزمخشري (ت 538 هـ
* اللجيّ العميق الكثير الماء.
• تفسير زاد المسير في علم التفسير/ ابن الجوزي (ت 597 هـ
* فأما اللُّجِّيّ، فهو العظيم اللُّجَّة، وهو العميق
• تفسير مفاتيح الغيب ، التفسير الكبير/ الرازي (ت 606 هـ
* وأما البحر اللجي فهو ذو اللجة التي هي معظم الماء الغمر البعيد القعر، وفي اللجى لغتان كسر اللام وضمها، وأما تقرير المثل فهو أن البحر اللجي يكون قعره مظلماً جداً بسبب غمورة الماء، فإذا ترادفت عليه الأمواج ازدادت الظلمة فإذا كان فوق الأمواج سحاب بلغت الظلمة النهاية القصوى، فالواقع في قعر هذا البحر اللجى يكون في نهاية شدة الظلمة،
• تفسير القرآن/ ابن عبد السلام (ت 660 هـ
* لُّجِّىٍّ { واسع لا يرى ساحله، أو كثير الموج، أو عميق
• رموز الكنوز في تفسير الكتاب العزيز/ عبد الرازق الرسعني الحنبلي (ت 661هـ
* فِي بَحْرٍ لُّجِّيٍّ { عظيم اللُّجَّة.قال ابن عباس والأكثرون: هو العميق الذي يبعد عُمْقُه.
• تفسير الجامع لاحكام القرآن/ القرطبي (ت 671 هـ
* فِي بَحْرٍ لُّجِّيٍّ { قيل: هو منسوب إلى اللُّجّة، وهو الذي لا يُدْرك قعره.
• تفسير انوار التنزيل واسرار التأويل/ البيضاوي (ت 685 ه)
* فِي بَحْرٍ لُّجّيّ { ذي لج أي عميق منسوب إلى اللج وهو معظم الماء.
• تفسير مدارك التنزيل وحقائق التأويل/ النسفي (ت 710 هـ
* لُّجّىّ } عميق كثير الماء منسوب إلى اللج وهو معظم ماء البحر
• تفسير لباب التأويل في معاني التنزيل/ الخازن (ت 725 هـ
* في بحر لجي } أي عميق كثير الماء ولجة البحر معظمه
• تفسير غرائب القرآن و رغائب الفرقان/القمي النيسابوري (ت 728 هـ
* والجيّ العميق الكثير الماء…”
• تفسير القرآن العظيم/ ابن كثير (ت 774 هـ)
* {قال قتادة {لُّجِّىٍّ } هو العميق
• تفسير البحر المحيط/ ابو حيان (ت 754 هـ
• تفسير الدر المصون/السمين الحلبي (ت 756 هـ
* فاللجِّيُّ هو العميقُ الكثيرُ الماءِ
• تفسير القرآن/ الفيروز آبادي (ت817 هـ
* يقول مثل النكرة في قلب الكافر كظلمة في بحر لجي في غمر عميق
• تفسير الجلالين/ المحلي و السيوطي (ت المحلي 864 هـ
* كَظُلُمَٰتٍ فِى بَحْرٍ لُّجّىّ } عميق
• تفسير اللباب في علوم الكتاب/ ابن عادل (ت 880 هـ
* فاللُّجّيّ: هو العميق الكثير الماء
• تفسير نظم الدرر في تناسب الآيات والسور/ البقاعي (ت 885 هـ
* أي ذي لج هو اللج، إشارة إلى أنه عميق لا يدرك له قرار، لأن اللج معظم الماء، ويكون جمع لجة أيضاً، والأوفق هنا أن يكون منسوباً إلى الجمع، لأنه أهول، والمقام للتهويل
• تفسير الدر المنثور في التفسير بالمأثور/ السيوطي (ت 911 هـ
* أخرج عبد الرزاق وعبد بن حميد وابن جرير وابن أبي حاتم عن قتادة ്രأو كظلمات في بحر لجي } قال: اللجي: العميق القعر.
• تفسير إرشاد العقل السليم إلى مزايا الكتاب الكريم/ ابو السعود (ت 951 هـ
* مُثِّلتْ أعمالُهم القبـيحةُ التي ليس فيها شائبةٌ خيريَّةٌ يغترُّ بها المغترُّون بظلماتٍ كائنة { بَحْرٍ لُّجّىّ { أي عميقٍ كثيرِ الماءِ منسوبٍ إلى اللُّجِّ وهو معظمُ ماءِ البحرِ
• حاشية شيخ زاده على البيضاوي (951 ت
* فيكون كالواقع في قعر البحر ذي اللجة اي التي هو معظم الماء الغمر البعيد القعر
• السراج المنير في الإعانة على معرفة بعض معاني كلام ربنا الحكيم الخبيرന الخطيب الشربيني (977 ت
* فاللُّجّيّ: هو العميق الكثير الماء
• تفسير حاشية الصاوي / تفسير الجلالين (ت1241ه
* والمعنى أن البحر اللجي يكون باطنه مظلماً بسبب غزارة الماء،
• تفسير فتح القدير/ الشوكاني (ت 1250 هـ
* لُّجّيّ } اللجة معظم الماء، والجمع لجج، وهو الذي لا يدرك لعمقه.
• تفسير روح المعاني/ الالوسي (ت 1270 هـ
* لُّجّىّ } أي عميق كثير الماء منسوب إلى اللج وهو معظم ماء البحر
• تفسير محاسن التأويل / محمد جمال الدين القاسمي (ت 1332هـ
* فِي بَحْرٍ لُّجِّيٍّ } أي: عميق كثير الماء
• تيسير الكريم الرحمن في تفسير كلام المنان/ عبد الرحمن بن ناصر بن السعدي (ت 1376هـ
* أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ } بعيد قعره، طويل مداه
• تفسير التحرير والتنوير/ ابن عاشور (ت 1393 هـ
* واللجِّيّ منسوب إلى اللجة، واللج هو معظم البحر، أي في بحر عميق،
• . تفسير خواطر محمد متولي الشعراوي (ت 1419 هـ
* وفي أعماق بعيدة، وقد بلغتْ هذه الظلمة حداً لا يرى الإنسان معها حتى يده التي هي جزء منه،
• تفسير الوسيط في تفسير القرآن الكريم/ طنطاوي (ت 1431 هـ
* فى بحر لجى ” أى عميق الماء كثيره، من اللج وهو معظم ماء البحر

സൂഫി ജ്ഞാനികൾ എഴുതിയ ഏതാനും തഫ്സീർ ഗ്രന്ഥങ്ങളിൽ നിന്നും പകർത്താം

• تفسير الهدايه إلى بلوغ النهايه/ مكي بن أبي طالب (ت 437 هـ
* فأعمالهم مثل ظلمات في بحر لجي، أي عميق كثير الماء، ولجة البحر معظمه ووسطه.
• تفسير القرآن / ابن عربي (ت 638 هـ
* أو كظلمات } في بحر الهيولى اللجيّ العميق الغامر لجثة كل نفس جاهلة، محجوبة بهيئات بدنية، الغامس لكل ما يتعلق به من القوى النفسانية
• تفسير الجيلي/ عبد الكريم الجيلي (ت713هـ
* فِي بَحْرٍ لُّجِّيٍّ } أي: عميقٍ غائرٍ منسوبٍ إلى اللجّ، وهو معظم الماء
• تفسير روح البيان في تفسير القرآن/ اسماعيل حقي (ت 1127 هـ
* فى بحر لجى } اى عميق كثير الماء منسوب الى اللج وهو معظم ماء البحر، قال الكاشفى دردرياى عميق كه دم بدم
• تفسير البحر المديد في تفسير القرآن المجيد/ ابن عجيبة (ت 1224 هـ
* لجيِّ } عميق كثير الماء، منسوب إلى اللج، وهو معظم ماء البحر

ഇസ്‌ലാമിന്റെ മുഖ്യധാരയോട് വിഘടിച്ചു നിൽക്കുന്ന സമാന്തര കക്ഷികളിൽ പ്രമുഖരാണ്, ഇസ്നാ അശരികൾ (ഹുസൈനീ പരമ്പരയിലെ ഒമ്പതു പേരെ മാത്രം ബഹുമാനിക്കുകയും മറ്റു പ്രവാചക പുത്രീ സന്താന പരമ്പരയിലുള്ളവരെയും സ്വഹാബികളെയും മുസ്‌ലിം ജ്ഞാന നേതൃത്വങ്ങളെയും തള്ളിപ്പറയുകയും ചെയ്യുന്ന വിഭാഗം. ഇപ്പോൾ ഇറാൻ ഭരിക്കുന്നവർ ഇവരാണ്). ഇവർ എഴുതിയിട്ടുള്ള ഖുർആൻ വ്യാഖ്യാനങ്ങളിലും ‘ആഴമുള്ള കടൽ’ കാണാം. ഏതാനും ഉദാഹരണങ്ങൾ:

 تفسير مجمع البيان في تفسير القرآن/ الطبرسي (ت 548 هـ
في بحر لجي } أي عظيم اللجة لا يرى ساحله. وقيل: هو العميق الذي يبعد عمقه عن ابن عباس}
 تفسير الصافي في تفسير كلام الله الوافي/ الفيض الكاشاني (ت 1090 هـ
فِي بَحْرٍ لُجِّيٍ } عميق منسوب الى اللّجج وهو معظم الماء}

മറ്റൊരു വിഘടിത സംഘമാണ് സൈദികൾ എന്നറിയപ്പെടുന്ന ശീഈകൾ. യമനിലെ ഹൂത്തികൾ സൈദി ഉപവിഭാഗമാണ്. അവരുടെ ഖുർആൻ വ്യാഖ്യാനത്തിലും ‘ആഴമുള്ള കടൽ’ തന്നെയാണ്. ഒന്നുരണ്ടു ഗ്രന്ഥങ്ങളിൽ നിന്നും

 تفسير غريب القرآن / زيد بن علي (ت 120 هـ
بَحْرٍ لُّجِّيٍّ }مضافٌ إلى اللُّجةِ. وهوَ مُعظمِ البَحرِ}
 تفسير الأعقم/ الأعقم (ت القرن 9 هـ)
{مثل قلب المشرك {في بحر لجي ധأي: عميق قعير أي: غمر

മറ്റൊരു വിഘടിത സംഘമാണ്, ഒമാനിൽ കാണപ്പെടുന്ന ഇബാളികൾ. ഒമാൻ ഭരണാധികാരികൾ ഈ വിഭാഗത്തിൽ പെട്ടവരാണ്. മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ചെറിയൊരു വിഭാഗമായ ഇവർക്ക് സ്വന്തമായ ജ്ഞാന വഴികളുണ്ട്. അവരുടെ തഫ്സീറുകളിൽ നിന്നും

 تفسير كتاب الله العزيز/ الهواري (ت القرن 3 هـ
في بحر لجي } وهو البحر العميق، ولجّة البحر معظمه}
 تفسير هميان الزاد إلى دار المعاد / اطفيش (ت 1332 هـ
لُّجِّيٍّ } نسب إلى اللج وهو معظم ماء البحر فالمراد البحر العميق}

പ്രസ്തുത സൂക്തത്തിലെ ഇരുട്ടുകൾ, ആഴമേറിയ സമുദ്രത്തിലാണെന്ന് വ്യക്തം. കണ്ണെത്താദൂരത്തേക്ക് പരന്നുകിടക്കുന്ന സമുദ്രം എന്നും ഈ പദത്തിന് അർത്ഥം നൽകാമെങ്കിലും, സൂക്തത്തിലെ തുടർന്നുള്ള ഭാഗവും സൂക്തത്തിന്റെ പൊതുസ്വഭാവവും വെച്ചുനോക്കുമ്പോൾ ‘ആഴമുള്ള സമുദ്രം’ എന്ന അർത്ഥമാണ്, സമുദായം ഇന്നേവരെ കല്പിച്ചു പോന്നിട്ടുള്ളത്.

ആഴക്കടലിലെ അന്ധകാരങ്ങളുടെ/ അവിടേക്ക് കൂപ്പുകുത്തിയ സത്യനിഷേധിയുടെ സവിശേഷത/അവസ്ഥ എന്താണെന്ന് കൂടി അല്ലാഹു തുടർന്ന് വിവരിക്കുന്നു.

يغشاه موج = അതിനെ/ അയാളെ തിരമാല മൂടുന്നു.

ഗ്വശിയ എന്ന പദം, അതിന്റെ വിവിധ രൂപങ്ങളിൽ ഇരുപത്തൊമ്പത് സ്ഥലങ്ങളിൽ ഖുർആനിൽ വന്നിട്ടുണ്ട്. മൂടുക, പൊതിയുക എന്ന അർത്ഥമാണ് എല്ലായിടത്തും ദ്യോതിപ്പിക്കുന്നത്. ഫറോവയെയും പട്ടാളത്തെയും കടൽ മൂടിയത്, നരകവാസികളുടെ മുഖങ്ങൾ അഗ്നി മൂടുന്നത്, രാത്രിയിൽ ഇരുൾ മൂടുന്നത് തുടങ്ങിയ ആശയങ്ങൾ പ്രകാശിപ്പിക്കാൻ ഗ്വശിയ ഉപയോഗിച്ചിരിക്കുന്നു. സത്യപ്രബോധകാരെ കാണുന്നതുപോലും അസഹ്യമായിരുന്ന ജനത നൂഹ് നബിയെ കാണുന്ന മാത്രയിൽ വസ്ത്രം ഉപയോഗിച്ച് മുഖം മൂടി രക്ഷപ്പെടുന്ന രംഗവും, വിവസ്ത്രായിരിക്കെ പുതപ്പുകൊണ്ട് ശരീരം മൂടിക്കിടക്കുന്ന രംഗവും ചർച്ചയിൽ വന്നിട്ടുണ്ട്. കടൽ യാത്രക്കിടയിൽ പർവ്വതങ്ങൾ പോലെ തിരമാല അടിച്ചുവരുന്ന സന്നിഗ്ദ്ധ ഘട്ടത്തിൽ പരദൈവങ്ങളെ വെടിഞ്ഞ് നിഷ്കളങ്കരായി അല്ലാഹുവിനെ വിളിക്കുന്ന ബഹുദൈവ വിശ്വാസികളെ വർണ്ണിക്കുമ്പോൾ, ‘പർവ്വതസമാനമായ തിരമാല അവരെ പൊതിയുമ്പോൾ’ എന്ന് വിവരിച്ചതും ഖുർആനിൽ വായിക്കാം. ബദ്ർ പോരാളികൾ ഒരുവേള മയക്കത്തിൽ ആണ്ടുപോയതിനെക്കുറിച്ച് ‘മയക്കം അവരെ മൂടി’ എന്ന ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചയെ മറക്കുക എന്ന ഫലമാണ് ഗ്വശിയ മുഖ്യമായി സൃഷ്ടിക്കുന്നത്. ഗ്വശിയ ഉപയോഗിച്ചിട്ടുള്ള സന്ദർഭങ്ങൾ സൂക്ഷ്മ വിശകലനം ചെയ്താൽ ഇത് മനസ്സിലാകും. സൂറ അൽബഖറ ഏഴാം വചനത്തിൽ കാണുന്ന ‘ وَعَلَىٰ أَبْصَٰرِهِمْ غِشَاوَةٌ = അവരുടെ ദൃഷ്ടികൾക്കുമേൽ മൂടിയുണ്ട്’ എന്ന പ്രയോഗമാണ് ഖുർആനിൽ ആദ്യമായി നാം കാണുക. وَجَعَلَ عَلَىٰ بَصَرِهِ غِشَـٰوَةً = അവൻ അയാളുടെ ദൃഷ്ടിക്കുമേൽ മൂടി സ്ഥാപിച്ചിരിക്കുന്നു’ എന്ന് 45/ജാസിയ/23 ലും ആവർത്തിക്കുന്നു. فَأغْشَيْنَاهُمْ فَهُمْ لاَ يُبْصِرُونَ അവരെ നാം മൂടിക്കളഞ്ഞു; അപ്പോൾ അവർ ഒന്നും കാണുന്നില്ല’ എന്ന് പ്രയോഗിച്ചത് സൂറത്ത് യാസീൻ ഒമ്പതാം സൂക്തത്തിൽ.

ഗ്വശിയയോട് ചേർന്ന് വന്നിട്ടുള്ള ഹു എന്ന സർവ്വനാമം അതിന്റെ ‘കർമ്മ’ത്തെ(ഒബ്ജക്റ്റ്) പ്രതിനിധീകരിക്കുന്നു. തിരമാല ആരെ/എന്തിനെ പൊതിഞ്ഞു എന്നാണത് പറയുന്നത്. സർവ്വനാമമായതിനാൽ, വാചകത്തിന്റെ പിന്നിലേക്ക് നോക്കി ആ വ്യക്തിയെ/ വസ്തുവെ കണ്ടെത്തണം.
 ഹു(ഹുവ) എന്ന സർവ്വനാമം പ്രതിനിധാനം ചെയ്യുക പ്രകൃതിയിൽ പുല്ലിംഗമായ ഒരാളിനെയാണ്.
 അല്ലെങ്കിൽ ഭാഷാപരമായ കല്പനയിൽ പുല്ലിംഗ ഏകവചനമായ വസ്തുവെയാണ്.
 അതുമല്ലെങ്കിൽ, ഭാഷയിൽ പുല്ലിംഗമായി ഗണിക്കപ്പെടുന്ന ഒരാശയത്തെയാണ്. ഈ പുല്ലിംഗ ഏകവചനം , വാചകത്തിൽ പ്രത്യക്ഷമായി പരാമർശിക്കപ്പെടുന്നതോ വാചകഘടനയുടെ പൊരുത്തം/ആശയഭംഗി ഉറപ്പുവരുത്താൻ സങ്കല്പിക്കപ്പെടുന്നതോ ആകാം.
 പിന്നിട്ട പദങ്ങളിൽ തൊട്ടടുത്തായി പ്രത്യക്ഷത്തിൽ കാണുന്ന പുല്ലിംഗ ഏകവചനം ബഹ്ർ ആകുന്നു. അപ്പോൾ അതിനെ പൊതിയുന്നു എന്നതിന്റെ താല്പര്യം സമുദ്രത്തെ പൊതിയുന്നു എന്നായി. സമുദ്രത്തിന് ‘ആഴമുള്ള’ എന്നൊരു നാമവിശേഷണം ആൾറെഡി ഉള്ളതിനാൽ, ആഴമേറിയ സമുദ്രത്തെ തിരമാല പൊതിയുന്നു എന്നായി വാക്യം.

(والظاهر أن الضمير في ്രيغشاه ്യൂ عائد على ്രبحر لجي ്യൂ أي يغشى ذلك البحر أي يغطي بعضه بعضاً ന البحر المحيط )

മിക്കവാറും ഖുർആൻ വ്യാഖ്യാതാക്കൾ എളുപ്പമുള്ള ഈ വ്യാഖ്യാനവഴിക്കാണ് പോയിട്ടുള്ളത്. ‘തിരമാല പൊതിയുക’ എന്നത് കടലിന്റെ രണ്ടാം വിശേഷണമായി ഗണിക്കുന്നു. ‘ആഴമുള്ള + തിരമാല പൊതിയുന്ന സമുദ്രം’, അതിലെ ഇരുട്ടുകൾ.

 എന്നാൽ, നേരത്തെ നാം വിവരിച്ചപോലെ, സൂക്തത്തിൽ സമുദ്രത്തിൽ നിപതിച്ച ഒരാൾ ‘മുങ്ങിക്കിടപ്പുണ്ട്’. അയാളെ സങ്കല്പിച്ചാൽ, കാര്യം വളരെ കൃത്യമായി മനസ്സിലാകും. അതായത്, ‘സമുദ്രത്തിന്റെ ആഴത്തിലുള്ള ഇരുട്ടുകളിൽ പതിച്ചവനെ തിരമാല പൊതിയുന്നു” എന്നായി സാരം. ഭാഷാ പണ്ഡിതനായ അബൂ ഹയ്യാൻ രേഖപ്പെടുത്തുന്നു:

ومن قدر أو كذي ظلمات أعاد الضمير في ്രيغشاه ്യൂ على ذي المحذوف، أي يغشى صاحب الظلمات

 അപ്പോൾ, ആഴത്തിൽ ഇരുട്ടുകൾ ഉണ്ടെന്നും അവിടെ തിരമാല ഉണ്ടെന്നും അവിടേക്ക് പതിച്ചവനെ തിരമാല മൂടുന്നു എന്നുള്ള അർത്ഥം ലഭിക്കുന്നു.

അവിശ്വാസി എത്തിപ്പെട്ട ദുരന്തത്തിന്റെ ആഴം വ്യക്തമാക്കാൻ ഖുർആൻ പറയുന്ന ഭാഷയാണ്. സയൻസ് ജേർണൽ അല്ല. ഒരു വ്യക്തിയെക്കുറിച്ച് വിവരിക്കുന്ന ഈ ശൈലി ആകില്ല സമുദ്രശാസ്ത്രജ്ഞൻ സ്വീകരിക്കുക. സമുദ്രാന്തർഭാഗത്ത് ഇരുട്ടുകൾ ഉണ്ട്; അവിടെ ഇരുട്ടിനെ ശക്തിപ്പെടുത്തിക്കൊണ്ട് അവയ്ക്ക് മുകളിലൂടെ തിരമാലകൾ ഉണ്ടാകുന്നുണ്ട് എന്നെല്ലാമായിരിക്കും. സൂക്തത്തിന്റെ തുടർവിവരണം നോക്കാം.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.