ശാസ്ത്രീയ പിന്തുണയില്ലാത്ത എൽ.ജി.ബി.ടി.ക്യു.എ.ഐ+

//ശാസ്ത്രീയ പിന്തുണയില്ലാത്ത എൽ.ജി.ബി.ടി.ക്യു.എ.ഐ+
//ശാസ്ത്രീയ പിന്തുണയില്ലാത്ത എൽ.ജി.ബി.ടി.ക്യു.എ.ഐ+
ആനുകാലികം

ശാസ്ത്രീയ പിന്തുണയില്ലാത്ത എൽ.ജി.ബി.ടി.ക്യു.എ.ഐ+

ശാസ്ത്ര വിരുദ്ധവും മതവിരുദ്ധവുമായ എൽ.ജി.ബി.ടി.ക്യു ആശയങ്ങൾ മതം നിഷേധിക്കുന്നു എന്ന കാരണത്താൽ നാസ്തികർ പ്രോത്സാഹിപ്പിക്കാറുണ്ട്. അതേസമയം പരിണാമ ശാസ്ത്രത്തെ എപ്പോഴും എടുത്തുപറയുകയും അത് മതവിരുദ്ധമാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്യും. യഥാർത്ഥത്തിൽ എൽജിബിടിക്യു ആക്ടിവിസ്റ്റുകൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ എല്ലാം തന്നെ പൂർണമായും ശാസ്ത്രവിരുദ്ധമാണ്. പ്രത്യേകിച്ചും അത് പൂർണ്ണമായും പരിണാമ സിദ്ധാന്തത്തിനെതിരാണ്.

ചുറ്റുപാടുകൾക്ക് അനുകൂലമായിക്കൊണ്ട് അതിജീവന സാധ്യതയുള്ള ജീവികൾ അതിജീവിക്കുന്നു എന്നതാണ് പരിണാമ സിദ്ധാന്തത്തിന്റെ അടിത്തറ എന്ന് പറയുന്നത്. ഉദാഹരണത്തിന് ഒരു സ്പീഷീസിനുള്ളിലുള്ള ഒരു ജീവിക്ക് മ്യൂട്ടേഷൻ സംഭവിച്ചു എന്നിരിക്കട്ടെ. ആ മ്യൂട്ടേഷൻ സംഭവിച്ചതോടു കൂടി ഈ ലോകത്ത് ജീവിക്കാൻ ആ ജീവിക്ക് കൂടുതലായി മറ്റുള്ളവരെക്കാൾ കഴിയുന്നു. തലമുറകൾ കഴിയുമ്പോൾ ഈ ജീവിയുടെ മക്കളാണ് കൂടുതലായി ഈ ലോകത്ത് അതിജീവിക്കുക. കാലക്രമേണയായി ഈ ജീവിയുടെ മക്കൾ മാത്രമായിക്കൊണ്ട് ആ സ്പീഷിസ് മാറ്റപ്പെടും. ഇതാണ് പരിണാമ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നത്.

ലൈംഗിക പ്രത്യുൽപാദനം എങ്ങനെ പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു എന്നത് ഇന്നും ശാസ്ത്രത്തിൻറെ മുൻപിൽ ഒരു പ്രഹേളികയാണ്. ലൈംഗിക പ്രത്യുൽപാദനത്തെ നമ്മൾ വിശകലനം ചെയ്യുമ്പോൾ ലൈംഗിക പ്രത്യുൽപാദനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അന്വേഷണങ്ങൾ, മറ്റു ഊർജ്ജ ആവശ്യകത വലിയ ഒരു ചോദ്യചിഹ്നം തന്നെയാണ് നമ്മുടെ മുമ്പിൽ കൊണ്ടുവരുന്നത്. എന്നാൽ ലൈംഗിക പ്രത്യുൽപാദനത്തിലൂടെ മക്കൾ ഉണ്ടാകുന്നു എന്ന് പറയുന്ന വലിയൊരു പ്രയോജനം വരുന്നതുകൊണ്ട് തന്നെ ലൈംഗിക പ്രത്യുൽപാദനം ഒരിക്കലും സംഭവിക്കുകയില്ല എന്ന് പറയാൻ പറ്റില്ല. എന്നാൽ ഈ പ്രശ്നം വരുന്നത് സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ടുകൊണ്ടും ട്രാൻസ്ജെൻഡറുമായി ബന്ധപ്പെട്ടുകൊണ്ടാണ്. സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ടുകൊണ്ട് ഈ ജീവജാലങ്ങൾ സ്വവർഗ ലൈംഗിക പ്രവണത കാണിച്ചു കഴിഞ്ഞാൽ അവർക്ക് മക്കൾ തീരെ ഉണ്ടാകുന്നതല്ല അതായത് അവർ അവരുടെ ഇണകളെ അന്വേഷിക്കുന്നു. ലൈംഗിക പ്രത്യുൽപാദനത്തിൽ ഇണകൾ കിട്ടുന്നതിനേക്കാളും എത്രയോ പ്രയാസമാണ് സ്വവർഗ ലൈംഗിക ഇണകളെ ലഭിക്കാൻ. അങ്ങനെ ലഭിച്ചുകഴിഞ്ഞാൽ തന്നെ അവരിൽ ഇത്തരത്തിലുള്ള മക്കൾ ഉണ്ടാകുക എന്ന് പറയുന്ന ഒരു പ്രക്രിയ നടക്കുന്നില്ല. കാലക്രമേണ ഇവരുടെ സ്വവർഗ്ഗ സ്വഭാവമെന്ന് പറയുന്ന സവിശേഷത പാടെ ഇല്ലാതാകും.

ട്രാൻസ്ജെൻഡറുമായി ബന്ധപ്പെട്ട് സംഭവിക്കുന്നതും ഇതേ വിഷയമാണ് ഒരു വ്യക്തിക്ക് ആണായി ജനിച്ച ഒരു വ്യക്തിക്ക് താൻ പെണ്ണാണെന്ന് തോന്നുന്നു; ഒരു പെണ്ണിന് ആണായി തോന്നുന്നു ഇങ്ങനെയെല്ലാം തോന്നുമ്പോൾ അവർക്ക് മക്കൾ ഉണ്ടാകാനുള്ള ചാൻസ് കുറയുകയാണ് ചെയ്യുന്നത്. ഇതിലൂടെ കാലക്രമേണ അത്തരത്തിലുള്ള മാനസികമായിട്ട് വരുന്ന സ്വഭാവങ്ങൾ ഇല്ലാതാകുന്നു. അതൊരു മാനസിക പ്രശ്നമാണ് എങ്കിൽ അത് മാനസിക പ്രശ്നം എന്ന നിലക്ക് ചികിത്സിക്കുക എന്നുള്ളത് തന്നെയാണ് അതിൻറെ പ്രതിവിധി. ഇത്തരത്തിലുള്ള മാനസികമായി മനുഷ്യൻറെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കുന്ന മാനസികമായ തോന്നലുകൾ ഉണ്ടാകാമെന്നത് സത്യമാണ്. എന്നാൽ ജനിതകമായി കൊണ്ട് ഇത്തരത്തിലുള്ള സ്വഭാവം കടന്നു വരിക എന്ന് പറയുന്നത് പരിണാമ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സംഭവ്യമേയല്ല.

ഈയൊരു പ്രശ്നത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ നാസ്തികരും എൽ.ജി.ബി.ടി.ക്യു വക്താക്കളും പല ന്യായീകാരണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. നാസ്തികരിൽ പ്രമുഖനായ റിച്ചാർഡ് ഡോക്കിൻസ് എൽ.ജി.ബി.ടി.ക്യു. എന്ത് കൊണ്ട് ഉരുത്തിരിഞ്ഞു എന്നതിന് കേട്ടാൽ നമ്മുക്ക് തമാശ ആയി തോന്നുന്ന ഒരു സാങ്കൽപിക സിദ്ധാന്തം(Hypothesis) മുന്നോട്ട് വെക്കുന്നുണ്ട്

ഗേ അങ്കിൾ ഹൈപോത്തെസിസ്

ഡോക്കിൻസിന്റെ അഭിപ്രായത്തിൽ ഗേ ആയിട്ടുള്ള ആളുകൾ തങ്ങളുടെ സഹോദരന്റെ മക്കളെ പരിപാലിക്കുന്നു. അതിലൂടെ വരും തലമുറയുടെ വളർച്ചക്ക് അനുഗുണമായി മാറുന്നു.

ഈ ഹൈപോത്തെസിസിൽ ഒരുപാട് പ്രശ്നങ്ങൾ വരുന്നുണ്ട്.

1) ഗേ ആയിട്ടുള്ള അങ്കിളിന് മക്കൾ ഉണ്ടാകുന്നില്ല ഇത് വലിയ ഒരു കുറവായി നിലനിൽക്കുന്നു.

2) ഗേ അവരുടെ ഇണകളെ തേടിക്കൊണ്ടിരിക്കും പ്രത്യേകിച്ചും വളരെ കുറച്ചു മാത്രമേ അവരുടെ ഇണകൾ ഉള്ളൂ എന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കെ അവർക്ക് മക്കളെ സഹോദരങ്ങളുടെ മക്കളെ പരിപാലിക്കാൻ സമയമുണ്ടാകില്ല എന്ന് ചുരുക്കം. ലൈംഗിക പ്രത്യുല്പാദനം തന്നെ പരിണാമത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടത് വലിയൊരു പ്രഹേളികയായി നിലനിൽക്കുന്നുണ്ട് എന്ന് നാം ഓർക്കണം.

സാമൂഹിക കാരണങ്ങളാണ് സ്വവർഗ്ഗലൈംഗികതക്ക് കാരണമാകുന്നത് എന്നാണ് എൽ.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റുകൾ മുന്നോട്ട് വെക്കുന്ന മറ്റൊരു ഹൈപ്പോത്തെസിസ്. സ്വവർഗസ്വഭാവം ഉള്ളവർ മറ്റ് പുരുഷന്മാരോട് കൂടുതൽ മാനസിക ബന്ധം ഉണ്ടാകുമെന്നും യുദ്ധം പോലുള്ള അവസരങ്ങളിൽ അത് ഗുണം ചെയ്യുമെന്നുമാണ് ഈ ഹൈപോത്തെസിസ് മുന്നോട്ട് വെക്കുന്നത്. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ശാസ്ത്രത്തെ വളച്ചൊടിച്ചു എന്ത് അസംബന്ധം വിളിച്ചു പറയാനും മടിയില്ലാവരാണ് ഇത്തരം ഹൈപ്പോതേസിസുകൾ മുന്നോട്ട് വെക്കുന്നത്.

ഓരോ ജീവിയുടെയും ആത്യന്തിക ലക്ഷ്യം പ്രത്യുല്പാദനം ആണ് എന്നതാണ് പരിണാമ സിദ്ധാന്തം മുന്നോട്ടു വെക്കുന്നത് തന്നെ. അങ്ങനെയിരിക്കെ പ്രത്യുല്പാദനത്തിൽ ഭാഗവാക്കാകാത്ത സ്വവർഗാനുരാഗികളുടെ ജീനുകൾ ഇല്ലാതായി പോകേണ്ടതായിരുന്നു. മാത്രമല്ല യുദ്ധസന്ദർഭങ്ങളിൽ സ്വവർഗ സ്വഭാവം ഉള്ളവരുടെ എണ്ണം കൂടിയാൽ തലമുറകൾ കഴിയുന്നതിന് അനുസരിച്ച് അംഗസംഖ്യ കുറഞ്ഞു വരികയും സ്വവർഗാനുരാഗികൾ ഇല്ലാത്ത സമൂഹങ്ങളിൽ അംഗസംഖ്യ കൂടുകയും ശക്തരാകുകയും ചെയ്യുന്നു.

ഇതിന്റെ എല്ലാം പരിണിത ഫലം സ്വവർഗ സ്വഭാവം ഇല്ലാതാകുക എന്നതാണ്. എന്ന് വെച്ചാൽ പരിണാമ സിദ്ധാന്തത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അഥവാ ഒരു ഗേ ജീൻ ഉണ്ടായിരുന്നു എങ്കിൽ അത് എന്നോ ഇല്ലാതാകുമായിരുന്നു.

ഇതേ അവസ്ഥയാണ് ട്രാൻസ്ജെൻഡറുകളുമായി ബന്ധപ്പെട്ടും നമ്മുക്ക് കാണാൻ കഴിയുന്നത്. ശാരീരികമായി സ്ത്രീയുടെ സവിശേഷതകൾ പൂർണ്ണമായും ഉള്ള ഒരു വ്യക്തിക്ക് താൻ ആണാണ് എന്ന് തോന്നുന്ന അവസ്ഥയാണ് ട്രാൻസ്ജെൻഡറുകൾക്ക് ഉള്ളത്. അതേപോലെ ഒരാണിന് താൻ പെണ്ണായി തോന്നുന്നു. ഇത് ബോഡി ഡിസ്ഫോമിക്ക് ഡിസോഡർ എന്ന് പറയുന്ന, കൗമാരകാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു തരം മാനസികരോഗത്തിന്റെ കൂടിയ അവസ്ഥയാണ്.

യഥാർത്ഥത്തിൽ ബോഡി ഡിസ്ഫോമിക്ക് ഡിസോഡർ ചികിത്സിക്കുന്നതുപോലെ ചികിത്സിക്കേണ്ട ഒരു കാര്യമാണ് ജെൻഡർ ഡിസ്ഫോറിയ എന്ന് പറയുന്നത്.

എന്നാൽ ശസ്ത്രക്രിയ മേഖലയിലെ അഭൂതപൂർവമായ വളർച്ച, ഇത്തരം ആളുകളെ മെഡിക്കൽ മാഫിയ കാലാകാലത്തിനുള്ള രോഗികളാക്കി മാറ്റുന്ന സ്ഥിതിവിശേഷത്തിന് കാരണമായി. ഈ മാനസിക പ്രശ്നം ഉള്ളവർ അനുഭവിക്കുന്ന വേദനകൾ വളരെ വലുതാണ്. എന്നാൽ അതിന് പരിഹാരമായി ഇന്നത്തെ ആധുനിക ലോകത്തെ മാഫിയകൾ നിർദ്ദേശിക്കുന്നത്, അവരെ കാലാകാലം ഒരു രോഗിയാക്കി മാറ്റുകയും വളരെ ശക്തമായ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

ട്രാൻസ്ജെൻഡർ ആയിട്ടുള്ള വ്യക്തികളോട് ഈ മാഫിയയിൽ പെട്ട ആളുകൾ വന്ന് ശസ്ത്രക്രിയ ചെയ്യുന്നതിന് വേണ്ട പണം ഞങ്ങൾ നൽകാമെന്ന് പറയുന്നു. എന്നാൽ ഈ പണം എന്ന് പറയുന്നത് ഈ ട്രാൻസ്ജെൻഡർ സ്വയം കണ്ടെത്തേണ്ടതാണ്. ഭൂരിപക്ഷം ആളുകളും ഈ പണം കണ്ടെത്തുന്നതാകട്ടെ വേശ്യാവൃത്തി, യാചന തുടങ്ങിയവയിലൂടെയാണ്. സത്യത്തിൽ ഇത്തരം ആളുകളെ നമ്മൾ ചേർത്തു പിടിക്കുകയും അവർക്ക് ആരുമില്ല എന്ന് തോന്നൽ ഇല്ലാതാക്കുകയുമാണ് വേണ്ടത്. പലപ്പോഴും ചെറിയ തോതിൽ സ്ത്രൈണ സ്വഭാവമുള്ള പുരുഷന്മാരെ പല പേരുകൾ ഇട്ടു വിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടാകുന്നു. അതുകൊണ്ടാണ് പലപ്പോഴും അവർ അവരുടേതായ ലോകത്തിലേക്ക് ചുരുങ്ങിപ്പോവുകയും മേൽപ്പറഞ്ഞ മാഫിയകൾക്ക് ചൂഷണം ചെയ്യാൻ കോലത്തിൽ മാറുകയും ചെയ്യുന്നത്. എൽജി ബിടി ക്യു എ ഐ + സമൂഹത്തിൽ “ഐ” എന്നുപറയുന്ന ഇന്റർ സെക്സ് എന്ന വിഭാഗം മാത്രമാണ് യഥാർത്ഥത്തിൽ നിലനിൽക്കുന്നുള്ളൂ.

ശാരീരികമായി തന്നെ ആണിന്റെയും പെണ്ണിന്റെയും ശാരീരിക സവിശേഷതകൾ ഒരു പോലെ നിലനിൽക്കുന്ന ആളുകളെയാണ് ഇന്റർസെക്സ് എന്ന് വിളിക്കുന്നത്. ഇന്നത്തെ കാലത്ത് ജനന സമയത്ത് തന്നെ ചെറിയ ശസ്ത്രക്രിയയിലൂടെ പൂർണമായും ഒരു ആണോ പെണ്ണോ ആക്കാവുന്നതാണ്. അത്തരം ശസ്ത്രക്രിയകൾ ഇസ്‌ലാം മതം അംഗീകരിച്ചതുമാണ്.

print

No comments yet.

Leave a comment

Your email address will not be published.