ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -7

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -7
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -7
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -7

പാശ്ചാത്യൻ സ്ത്രീകൾ മുഴു പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്…

1997 ൽ മിസ് യൂനിവേഴ്സ് കിരീടം കരസ്ഥമാക്കിയ, മുൻ അമേരിക്കൻ സൗന്ദര്യ രാജ്ഞി ബ്രൂക്ക് അന്റോനെറ്റ് മഹേലാനി ലീയോട് ചോദിക്കപ്പെട്ടു: ഈ ലോകത്ത് എന്തു ചെയ്യാനും അനുവാദം നൽകുന്ന ഒരു ദിവസം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായാൽ എന്താണ് നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുക?

അവർ മനസ്സ് തുറന്നു:

“അങ്ങനെ ഒരു അവസരം ലഭിച്ചാൽ ഈ ലോകത്തെ മുഴുവൻ ഭക്ഷണവും ഞാൻ തിന്ന് തീർക്കും. ഞാൻ എത്രത്തോളം അത് ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനേ കഴിയില്ല. ഞാൻ ഈ ലോകത്തെ മുഴുവൻ ഭക്ഷണവും രണ്ട് വട്ടം തിന്നു തീർക്കും…” (https://www.instagram.com/reel/CvwR2y-LDU8/?igshid=MzRlODBiNWFlZA==)

ലോകത്ത് ഏറ്റവും സ്വാതന്ത്ര്യ രാഹിത്യം അനുഭവിക്കുന്ന സ്ത്രീകൾ ഏത് നാട്ടിലാണെന്ന ചോദ്യത്തെ പറ്റി ചിന്തിക്കുമ്പോൾ ആഫ്രിക്കയും അഫ്ഗാനിസ്ഥാനുമെല്ലാം നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവെങ്കിൽ നിങ്ങൾക്ക് തെറ്റി. അത് ഫെമിനിസത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ പാശ്ചാത്യൻ നാടുകളാണ് എന്നാണ് അവിടെ വളർന്നു വരുന്ന സ്വയംകൃതമായ പട്ടിണിയുടെ കണക്കുകൾ തെളിയിക്കുന്നത്. നൂഡിൽസ് വിളമ്പിയ പാത്രത്തിന് മുമ്പിൽ, കൈകളിൽ മുഖം താങ്ങി കൊതിയോടെ നോക്കി ഇരിക്കുന്ന സിനിമാ താരങ്ങളുടെ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ നാം നിരന്തരം കാണുന്നുണ്ടല്ലൊ.

മനസ്സമാധാനത്തോടെ ഒരു ഷവർമ്മ കഴിക്കാൻ പോലും സാധിക്കാത്ത സാമൂഹിക സ്ഥിതി അനുഭവിക്കുന്ന സ്ത്രീകളാണോ സ്വാതന്ത്ര്യം ആസ്വദിക്കുന്നവർ?!

ഒരു മുഖക്കുരു വന്നാൽ ഹൃദയം തകരുന്ന, സാമൂഹിക വേദികൾ വർജിക്കാൻ നിർബന്ധിതരാവുന്ന സ്ത്രീകളിലാണോ ശാക്തീകരണം നടന്നുവെന്ന അവകാശ വാദം ?!

ഒരു കഷ്ണം കഴിച്ചാൽ വിരലിട്ട് ചർദ്ദിക്കാൻ പ്രേരിപ്പിക്കുന്ന ഭീകര വസ്തുവായി ഒരു കേക്ക് മാറുന്ന ഭീതിതമായ അന്തരംഗം.

അൽപ്പമെങ്കിലും തടിയുള്ളവർ ആത്മാഭിമാനം പൂർണമായും നഷ്ടപ്പെട്ട്, മാനസിക പിരിമുറുക്കം മാറ്റാനായി അമിതഭോജനക്കാരായി(Stress Eating) മാറുന്നു.

അൽപ്പമെങ്കിലും സൗന്ദര്യം കുറഞ്ഞവർക്ക് അനുരാഗ ജീവിതം പൂർണമായും നിഷേധിക്കപ്പെട്ട് അവർ ഏകാന്ത ജീവിതം നയിക്കാൻ നിർബന്ധിതരാവുന്നു.

ആത്മ നിരാസവും മാനസികവും ശാരീരികവുമായ സമ്മർദങ്ങളും രോഗങ്ങളും പടർന്നു വളർന്ന് സമൃദ്ധി ദാരിദ്ര്യമായി പരിണമിക്കുന്ന എട്ടാമത്തെ ലോകാത്ഭുതമാണ് പാശ്ചാത്യ സ്ത്രീ വർഗം !

അനോറെക്സിയ (Anorexia): ഭക്ഷണം കഴിക്കുന്നതിൽ ചിലരെ ബാധിക്കുന്ന ഒരു ക്രമക്കേട്. തടി കൂടുന്നതിനെക്കുറിച്ചും അതിനെ തുടർന്ന് കഴിക്കുന്ന ഭക്ഷണത്തിൽ പാലിക്കേണ്ട നിയന്ത്രണത്തെക്കുറിച്ചുമുള്ള അമിതമായ ഉത്കണ്ഠ സൃഷ്ടിക്കുന്ന ഒരു മാനസിക വൈകല്യമാണിതിന് കാരണം. വികൃതമായ ശരീര സങ്കൽപ്പവും, അമിതഭാരത്തെക്കുറിച്ചുള്ള അനാവശ്യമായ ഭയവുമാണ് അനോറെക്സിയയുടെ സവിശേഷത.
( https://www.mayoclinic.org/diseases-conditions/anorexia-nervosa/symptoms-causes/syc-20353591 )

അനോറെക്സിയയുടെ ശാരീരിക ലക്ഷണങ്ങളും അടയാളങ്ങളും:

1. അങ്ങേയറ്റം ശരീരഭാരം കുറയുകയോ അല്ലെങ്കിൽ വേണ്ടത്ര ഭാരം സിദ്ധിക്കാതിരിക്കുകയോ ചെയ്യുക.

2. വളരെ മെലിഞ്ഞ രൂപം.

3. അസാധാരണമായ രക്താണു സംഖ്യ.

4. ക്ഷീണം.

5. ഉറക്കമില്ലായ്മ.

6. തലകറക്കം അല്ലെങ്കിൽ ബോധക്ഷയം.

7. വിരലുകളുടെ നീലകലർന്ന നിറം.

8. കനംകുറഞ്ഞതോ പൊട്ടുന്നതോ കൊഴിയുന്നതോ ആയ മുടി.

9. ശരീരം മൂടുന്ന മൃദുവായ, താഴേത്തട്ടിലുള്ള രോമാവരണം.

10. ആർത്തവത്തിന്റെ അഭാവം.

11. മലബന്ധവും വയറുവേദനയും.

12. വരണ്ടതോ മഞ്ഞകലർന്നതോ ആയ ചർമ്മം.

13. തണുപ്പ് അസഹ്യമായി അനുഭവപ്പെടുക.

14. ക്രമരഹിതമായ ഹൃദയമിടിപ്പ്.

15. കുറഞ്ഞ രക്തസമ്മർദ്ദം.

16. നിർജ്ജലീകരണം.

17. കൈകളിലെ അല്ലെങ്കിൽ കാലുകളിലെ വീക്കം.

18. ഉണ്ടാക്കി ഛർദ്ദിക്കുന്നത് മൂലം ഉണ്ടാകുന്ന ദ്രവിച്ച പല്ലുകളും സന്ധികളിലെ അരിമ്പാറകളും.

( https://www.mayoclinic.org/diseases-conditions/anorexia-nervosa/symptoms-causes/syc-20353591 )

ഈ കഷ്ടതകളെല്ലാം അങ്ങ് സഹിച്ച് കഴിയുക തന്നെ. കാരണം സ്വന്തം അസ്തിത്വത്തിന്റെ അർത്ഥവും സാക്ഷാൽക്കാരവും ആകർഷണ ശേഷിയിൽ മാത്രമാണ്. അപ്പോൾ ശരീരത്തിൽ “ലോറി” കേറിയാലും ഒരൽപ്പം “കലോറി” കേറരുത് എന്നതിൽ ശാഠ്യം !!

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ COVID-19 പാൻഡെമിക് സമയത്ത്, അനോറെക്സിയ ബാധിച്ച് ആശുപത്രി പ്രവേശനത്തിന് വിധേയരായവരുടെ എണ്ണത്തിൽ വർധനവിനെ സംബന്ധിച്ച് നാം വായിക്കുന്നു.
( https://pubmed.ncbi.nlm.nih.gov/37134198/ )

യൂറോപ്പിലെ ഭക്ഷണ ക്രമക്കേടുകളുടെ ആധിക്യവും വ്യാപനവും, സംഭവങ്ങളും, കോമോർബിഡിറ്റിയും (ഒരേ സമയം ഒന്നിൽ കൂടുതൽ രോഗങ്ങളുടെ ബാധ) ഉള്ളടങ്ങുന്ന അപകടകരമായ അവസ്ഥയെ സംബന്ധിച്ച പഠനവും കാണുന്നു.

(https://pubmed.ncbi.nlm.nih.gov/27662598/#:~:text=Recent%20findings%3A%20Anorexia%20nervosa%20is,%2D0.7%25%20report%20eating%20disorders.)

പുറമെ, പാശ്ചാത്യേതര രാജ്യങ്ങളിൽ ഭക്ഷണ ക്രമക്കേടുകളുടെ വ്യാപനം പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ് എന്നും ഭക്ഷണ ക്രമക്കേടുകളും അനോറെക്സിയയും പാശ്ചാത്യ സ്ത്രീകളിൽ പുരുഷന്മാരേക്കാൾ കൂടുതലാണ് എന്നും പഠനങ്ങൾ തെളിയിക്കുന്നു.

( https://www.ncbi.nlm.nih.gov/pmc/articles/PMC1435625/ )

“ലോകമെമ്പാടും ഭക്ഷണ ക്രമക്കേടുകൾ വർധിച്ചുവരുന്നതിൽ അതിശയിക്കാനില്ല. ആഗോള പാശ്ചാത്യവൽക്കരണം (Westernization), സാങ്കേതികവിദ്യയുടെ വളർച്ച, സാംസ്കാരിക വ്യതിയാനങ്ങൾ എന്നിവയുടെ ഉയർച്ചയോടെ, അനുയോജ്യവും മാതൃകാപരവുമായ ശരീര ആകൃതിയും വലുപ്പവും എന്ന ഒരു മിഥ്യാ സങ്കൽപ്പം ഉയർന്നു വരികയും ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബാധിക്കുകയും ചെയ്തിരിക്കുന്നു.

National Eating Disorder Association ന്റെ കണക്കനുസരിച്ച്, 70 ദശലക്ഷം ആളുകൾ വരെ ഭക്ഷണ ക്രമക്കേടുകൾ അനുഭവിക്കുന്നു. രോഗമായി നിർണ്ണയിക്കപ്പെട്ട ഭക്ഷണ ക്രമക്കേടുകളുടെ വർധനവും സാധ്യമായ കാരണങ്ങളും അവലോകനം ചെയ്യുന്നതാണ് ഈ ലേഖനം.

പാശ്ചാത്യ വീക്ഷണങ്ങൾ, ധാരണകൾ, സങ്കൽപ്പങ്ങൾ, അളവുകോലുകൾ, മാധ്യമങ്ങൾ, ആശയങ്ങൾ, സാംസ്കാരിക മാനദണ്ഡങ്ങൾ എന്നിവയുമായി സാംസ്കാരിക ബന്ധം വർദ്ധിപ്പിക്കുന്ന പ്രക്രിയയെ പാശ്ചാത്യവൽക്കരണം (Westernization) എന്ന് വിശേഷിപ്പിക്കാം.

…പാശ്ചാത്യവൽക്കരണത്തിന്റെ തോതിനനുസരിച്ച് പല പാശ്ചാത്യേതര സമൂഹങ്ങളിലും ശരീര സൗന്ദര്യത്തെ സംബന്ധിച്ച മിഥ്യാ സങ്കൽപ്പങ്ങളും ഭക്ഷണ ക്രമക്കേടുകളും അധികരിച്ചു വരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.”

(https://www.eatingdisorderhope.com/blog/eating-disorders-world-overview)

പുരുഷാസക്തിക്ക് അനുസൃതമായി പുരുഷാധിപത്യ മുതലാളിത്തം രൂപീകരിച്ച സൗന്ദര്യ സങ്കൽപ്പത്തെ ചാണിനു ചാണായും മുഴത്തിന് മുഴമായും അനുകരിച്ച് അർദ്ധ നഗ്നയാവലാണ് ഒരു സ്ത്രീക്ക് “ബോൾഡ്” (ധീരമായ) ചുവടുവെപ്പായി ഇന്ന് അറിയപ്പെടുന്നത് എന്നത് എത്രമാത്രം വിരോധാഭാസമല്ല! സ്ത്രീയുടെ “ഗ്ലാമർ” സ്വയം വസ്തുവൽകരിക്കുന്നതിലാണ്. അതിനായി വൈദ്യവും പഥ്യവും ആത്മ രാഹിത്യവും സ്വയം തരം താഴ്ത്തലുമെല്ലാം സഹിക്കാൻ ഒരു പാശ്ചാത്യൻ വനിത സന്നദ്ധയാണ്. ഈ ആത്മ നിഷേധത്തെയും ആത്മ നിന്ദയെയും സ്ത്രീത്വത്തിന്റെ സാക്ഷാൽക്കാരവും ആത്മാഭിമാനവുമായി ദുർവ്യാഖ്യാനിക്കേണ്ടി വരുന്നതാണ്, ഇതിനേക്കാളെല്ലാം ദയനീയമായ അവസ്ഥ !

രോഗിയായിരിക്കുമ്പോഴും മേക്കപ്പിട്ടേ മറ്റുള്ളവർക്കു മുമ്പിൽ പ്രത്യക്ഷപ്പെടാനാവൂ. മരം കോച്ചുന്ന തണുപ്പിലും മിനി സ്കർട്ടും നേരിയ ടോപ്പുമേ ധരിക്കാനാവൂ. പൂവാലന്മാരുടെ അസ്വസ്ഥജനകമായ തുറിച്ചു നോട്ടങ്ങൾക്കിടയിലും നഗ്നത മറക്കാൻ സ്വാതന്ത്രമില്ലാത്ത ദുരവസ്ഥ. സ്വന്തം മൂല്യം മറ്റുള്ളവരുടെ കണ്ണിന്റെ കുളിർമ്മയിലും ആസക്തിയിലും നിക്ഷിപ്തമായ, പ്രദർശന വസ്തു വൽകരിക്കപ്പെട്ട അസ്തിത്വം ! സ്വന്തത്തെ ഞെക്കി പിഴിഞ്ഞും, പലതും കുത്തി നിറച്ചും, ഖണ്ഡങ്ങൾ തുന്നിചേർത്തും പുനർസൃഷ്ടിക്കപ്പെടുന്ന, ഡോ. ഫ്രാങ്കൻസ്റ്റൈനിന്റെ രാക്ഷസികളായി, പാശ്ചാത്യൻ സ്ത്രീകൾ പരിണമിച്ചിരിക്കുന്നു. അതു തെളിയിക്കുന്ന പാശ്ചാത്യ പഠനങ്ങളും കണക്കുകളും തന്നെ അടുത്തതായി നമുക്കൊന്ന് പരിശോധിക്കാം…

print

No comments yet.

Leave a comment

Your email address will not be published.