ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -13

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -13
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -13
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -13

വിവാഹവും കുടുംബവും നാസ്‌തിക വീക്ഷത്തിൽ – 2

“സ്വതന്ത്ര ചിന്തയുടെ ഭാഗമാണ് സ്വതന്ത്ര ലൈംഗികത. പരസ്പര സമ്മതത്തോടെ നടക്കുന്ന ഏത് ലൈംഗിക ബന്ധത്തിലും തെറ്റില്ല, പരസ്പര സമ്മതത്തോടെ നടക്കുന്ന ഏത് ലൈംഗിക ബന്ധത്തെയും എതിർക്കേണ്ട ആവശ്യമില്ല; അത് അഗമ്യഗമനമാണെങ്കിൽ പോലും. അവർക്ക് ഇഷ്ടമാണെങ്കിൽ അവരതിൽ ഏർപ്പെടട്ടെ. താൻ അത്തരം ലൈംഗിക ബന്ധങ്ങളെ അനുകൂലിച്ചാൽ ആളുകളെന്ത് കരുതും എന്ന് പേടിച്ച് സ്വാതന്ത്ര്യ രതിയെ നിഷേധിക്കാൻ മുതിരരുത്…”

നമ്മുടെ കോഴിക്കോട് വെച്ച് നടന്ന, നവനാസ്‌തികരുടെ സംസ്ഥാന സമ്മേളനമായ, ലിറ്റ്മസ് 2019 എസൻസ് കോൺഫറൻസിൽ വെച്ച്, ഒരു നവനാസ്‌തികൻ പരസ്യമായി പ്രഖ്യാപിച്ച പ്രസ്‌താവനയാണിത്.
(https://youtu.be/nkiBbtydlwA)

അഥവാ മാതാവും മകനും, പിതാവും മകളും, ആങ്ങളയും പെങ്ങളും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കേരളത്തിലെ നവനാസ്‌തികർ പോലും അംഗീകരിക്കുന്നു.

വിവാഹം, കുടുംബ വ്യവസ്ഥിതി, കുടുംബ മൂല്യങ്ങൾ എന്നിവ നാസ്‌തിക ആശയങ്ങളുടെ പ്രാവർത്തിക വളർച്ചക്കും വികാസത്തിനും തടസ്സമാകുമെന്ന് വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദികളെ പോലെ നവനാസ്‌തികരും തിരിച്ചറിയുന്നു. തങ്ങൾ ജീവിക്കുന്ന സാമൂഹിക സാംസ്കാരിക ഭൂമികയുടെ സ്വാധീന ഫലമായി ലൈംഗിക അച്ചടക്കം പാലിച്ച് കുടുംബമായി ജീവിക്കുന്ന ഭൗതികവാദികൾ ഒരു അപവാദമായി നിലനിൽക്കുന്നുണ്ട് എന്നത് ശരി തന്നെ. എന്നാൽ സൈദ്ധാന്തികമായി, മാർക്സിസത്തെ പോലെ നവനാസ്‌തികതയും വിവാഹത്തിനും കുടുംബത്തിനും എതിരാണ്. ഈ കുളിമുറിയിൽ – സോഷ്യലിസ്റ്റ് ലിബറലിസ്റ്റ് വ്യത്യാസമില്ലാതെ -എല്ലാവരും നഗ്നരാണ്.

മതം കഴിഞ്ഞാൽ നവനാസ്‌തികർ ഏറ്റവും കൂടുതൽ നാശമാഗ്രഹിക്കുന്നത് കുടുംബ വ്യവസ്ഥിതിക്കാണ്; “കുടുംബത്തിൽ പിറന്ന” മക്കളിൽ വിശ്വാസ സ്വാധീനത്തിന് പുറമെ സാംസ്കാരിക സ്വാധീനം കൂടി കുടുംബം ചെലുത്തുന്നു. അതുകൊണ്ട് തന്നെ അമ്മ പെങ്ങമ്മാരെ തിരിച്ചറിയാത്ത ലോകമാണ് നവനാസ്‌തികരുടെ സ്വപ്നത്തിലെ “സ്വാതന്ത്ര ലോകം”.

സാം ഹാരിസ്, റിച്ചാർഡ്‌ ഡോക്കിൻസ്, മാറ്റ് ഡിലഹണ്ടി, ലോറൻസ് ക്രോസ്സ് എന്നീ ലോകം കണ്ട ഏറ്റവും പ്രസിദ്ധരായ നാസ്‌തിക ബുദ്ധിജീവികൾ അഗമ്യഗമനത്തെ (incest) അഥവാ മാതാവ്, സഹോദരി തുടങ്ങിയ കുടുംബാംഗങ്ങളുമായുള്ള ലൈംഗിക ബന്ധത്തെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ സ്വഭാവിക ഭാവമായി വിശദീകരിക്കുന്നു.
(https://youtu.be/FFWkS5nwXjo)

നവനാസ്‌തികരുടെ സംവാദ വീരനും സൈദ്ധാന്തിക ആചാര്യൻമാരിൽ അഗ്രഗണ്യനുമായ ലോറൻസ് ക്രോവ്സ് അഗമ്യഗമനത്തിൽ യാതൊരു തെറ്റും കാണുന്നില്ലെന്ന് വ്യക്തമാക്കുന്നു.
(https://youtu.be/Zp7dRpWIdBo?feature=shared)

എന്തിനേറെ പറയണം; ഒരു നായയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നത് പോലും ലൈംഗിക സ്വാതന്ത്ര്യമായാണ് സ്കാന്റനാവിയൻ ലിബറലിസ്റ്റ്റായ ജെയിംസ് ഗൂളി വാദിക്കുന്നത്.

(https://youtu.be/x8kJQJJ-BZ8?feature=shared)

വിവാഹേതര ലൈംഗിക ബന്ധങ്ങളെ സ്വഭാവികവും സഹജവുമായി സാമൂഹികവൽക്കരിക്കുന്നതിൽ പുതിയ മാതൃകകൾ ലോകത്തിനു നെറുകയിൽ പ്രതിഷ്ഠിക്കുകയാണ് നാസ്തികരുടെ സ്വപ്ന ലോകമായ സ്കാന്റിനേവിയൻ രാജ്യങ്ങൾ:

Adultery: Which countries are most unfaithful?

ലോകത്ത് ജാരവൃത്തി (Adultery) ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ സ്കാന്റിനേവിയൻ രാജ്യങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്:

“10. ഫിൻലാന്റ് (Finland) 36%
9. യു.കെ (United Kingdom) 36%
8. സ്പെയിൻ (Spain) 39%
7. ബെൽജിയം (Belgium) 40%
ന്യൂ യൂറോപ്പ് മാഗസിൻ അനുസരിച്ച്, ബെൽജിയത്തിലെ ‘വിവാഹിതരായവരുടെ ഡേറ്റിംഗ്’ വെബ്‌സൈറ്റ് ഗ്ലീഡൻ (Gleeden) ൽ 1.1 ദശലക്ഷം അംഗങ്ങളാണുള്ളത്, കമ്പനി ഉപദേഷ്ടാവ് ചന്തൽ ബാവെൻസ് പറഞ്ഞത് “അവിഹിത ബന്ധങ്ങളിലൂടെ പങ്കാളിയെ വഞ്ചിക്കൽ (cheating) ഇന്ന് രാജ്യത്ത് ‘സാമൂഹികാചാരപ്രകാരം നിഷിദ്ധമായി പരിഗണിക്കപ്പെടുന്ന’ (taboo) ഒരു കാര്യമല്ല.”

അവർ പറഞ്ഞു: “ഇപ്പോൾ, വഞ്ചിതരായ പങ്കാളി ഡിവോഴ്‌സിനായി അഭ്യർത്ഥിക്കാൻ അനുവദിക്കുന്നത് പങ്കാളികളിലൊരാൾ ‘തെറ്റ്’ (wrong) ചെയ്തു എന്ന അർത്ഥത്തിലല്ല. നിങ്ങളുടെ പങ്കാളി അവിഹിത ബന്ധങ്ങളിലൂടെ നിങ്ങളെ വഞ്ചിക്കുന്നുണ്ടോ (cheating) ? ശരി, അതിനെന്താ ? അതേ പ്രവർത്തനത്തിൽ തന്നെ നിങ്ങളും ഏർപ്പെടണം അല്ലെങ്കിൽ ഡിവോഴ്‌സ് ചെയ്യണം.! അത്രയുള്ളു കാര്യം”

6. നോർവേയ് (Norway) 41%
5. ഫ്രാൻസ് (France) 43%
4. ജർമനി (Germany) 45%
3. ഇറ്റലി (Italy) 45%
2. ഡെൻമാർക്ക് (Denmark) 46%
1. തായ്‌ലാൻഡ് (Thailand) 56%
(https://www.google.com/amp/s/www.mirror.co.uk/news/world-news/adultery-countries-most-unfaithful-5188791.amp)

ഫിൻലാന്റ്, ബെൽജിയം, നോർവേയ്, ഡെൻമാർക്ക് എന്നീ സ്കാന്റിനേവിയൻ രാജ്യങ്ങൾ ജാരവൃത്തിയിൽ (Adultery) ഏറ്റവും മുന്നിലാണ് എന്നത് ആ ജനതയുടെ സാംസ്കാരിക ച്യുതിയുടെ വ്യക്തമായ തെളിവാണ്.

മെയ് 5, 2011 ന് സ്വീഡിഷ് വാർത്താ വെബ്‌സൈറ്റ് ‘ദി ലോക്കൽ’ ഒരു ലേഖനത്തിൽ സൂചിപ്പിച്ചത്, ലൈംഗിക രോഗങ്ങളുടെ (STD) വർദ്ധനവ്, സ്വീഡിഷ് സ്ത്രീകളെ കൂടുതൽ ബാധിച്ചു എന്നാണ്:

“സ്വീഡനിൽ ഗൊണോറിയയും സിഫിലിസും വലിയ തോതിൽ തിരിച്ചുവരവ് നടത്തുന്നുണ്ട്. യുവതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2010 ൽ 60 ശതമാനം വർദ്ധിച്ചു.

സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ(Smittskyddsinstitutet) ന്റെ പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സ്വീഡിഷുകാർക്കിടയിൽ ഗൊണോറിയയും സിഫിലിസും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 38 ശതമാനം വർധനയുണ്ടായി.

15 നും 24 നും ഇടയിൽ പ്രായമുള്ള യുവതികളാണ് ഏറ്റവും കൂടുതൽ ഈ രോഗ ബാധിതർ, ഇവർക്കിടയിലെ രോഗബാധ കേസുകളുടെ എണ്ണം 57 ശതമാനം വർദ്ധിച്ചു.
(https://www.thelocal.se/20110506/33616/)

1970 മുതൽ സ്വീഡനിൽ 200 ലധികം മൃഗങ്ങൾ, കൂടുതലും കുതിരകൾ, ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സർക്കാർ നിയോഗിച്ച പഠനത്തിൽ കണ്ടെത്തി.
(Bestiality on the Rise in Sexually Libertine Sweden)

2008 നവംബറിൽ, യു.കെ പത്രമായ ടൈംസ് (The Times) ഇപ്രകാരം റിപ്പോർട്ട് ചെയ്തു:

“ലോകത്തിലെ ഏറ്റവും ലൈംഗിക സഹിഷ്ണുത പുലർത്തുന്ന സമൂഹങ്ങളിലൊന്നായ സ്വീഡൻ, അവസാന taboo വെ കുറിച്ചുള്ള വിചിത്രവും വൈകാരികവുമായ ഒരു ആരോപണത്തിന് മറുപടി പറയുന്ന തിരക്കിലാണ്: മൃഗരതിയാണ് (bestiality) വിഷയം.

സ്റ്റോക്ക്ഹോം ദിനപത്രം എക്സ്പ്രെസ്സെൻ ഈ ആഴ്ച, മൃഗരതി ശൃംഖലയെ അനാവരണം ചെയ്തു കൊണ്ട് വീണ്ടും ഈ പ്രശ്നം ചർച്ചാ വിഷയകമാക്കി. മൃഗരതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കണമെന്ന് പാർലമെന്റ് അംഗങ്ങളിൽ ചിലർ ആവശ്യപ്പെടുന്നു. 1944-ൽ സ്വവർഗരതിക്കൊപ്പം മൃഗരതിയും നിയമപരമായി കുറ്റകരമല്ലെന്ന് തീരുമാനിക്കപ്പെട്ടിരുന്നു…

1960 കളിൽ സ്വീഡന് ലൈംഗികതയുടെ കാര്യത്തിൽ ഒരു നേതൃത്വ സമീപനമുണ്ടായിരുന്നു, ഐ ആം ക്യൂരിയസ് യെല്ലോ പോലുള്ള നിരൂപക പ്രശംസ നേടിയ സിനിമകൾ സമൂഹത്തിന്റെ ലൈംഗിക സ്വതന്ത്ര മനോഭാവങ്ങളെ ചിത്രീകരിച്ചിരുന്നു.

പിതാക്കന്മാർ സന്താനങ്ങളുടെ ഉത്തരവാദിത്തമേൽക്കാത്ത, ഏക മാതൃത്വത്തിന്റെ കളങ്കം വിതച്ച ആദ്യത്തെ രാജ്യമായിരുന്നു സ്വീഡൻ… വേശ്യാവൃത്തി സാങ്കേതികമായി നിയമപരമാണ്…

മൃഗരതിയും അതിനെ ചുറ്റിപ്പറ്റിയുള്ള മുഴുവൻ സംസ്ക്കാരങ്ങളും സ്വീഡിഷ് ജനതയുടെ ലൈംഗിക സഹിഷ്ണുതയെ പൊട്ടിത്തെറിക്കുന്നതിലേക്ക് നയിക്കുന്നു.

മൃഗങ്ങളുമായുള്ള ലൈംഗികബന്ധം ഏതെങ്കിലും വിധത്തിൽ സമ്മതത്തോടെയുള്ളതാണെങ്കിൽ ആകാമെന്ന ആശയം സ്വീഡൻ അംഗീകരിക്കുന്നു. മൃഗരതിയിലൂടെ മൃഗത്തിന് പരിക്കേൽപ്പിക്കുകയാണെങ്കിൽ അതിനെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമമുണ്ട്. എന്നിരുന്നാലും പ്രായോഗികമായി രജിസ്റ്റർ ചെയ്ത 115 കേസുകളിൽ രണ്ടെണ്ണം മാത്രമേ ഇതുവരെ അന്വേഷണങ്ങൾക്ക് വിധേയമായിട്ടുള്ളു.”

2001 ഏപ്രിൽ 26 ന്, Swedes have more and more animal sex (സ്വീഡിഷുകാർ കൂടുതൽ കൂടുതൽ മൃഗരതിയിൽ അഭിരമിക്കുന്നു) എന്ന ഒരു ലേഖനത്തിൽ സ്വീഡിഷ് വാർത്താ വെബ്‌സൈറ്റ് നെറ്റാവിഷൻ ഇപ്രകാരം റിപ്പോർട്ട് ചെയ്തു:

“സ്വീഡനിൽ മൃഗരതി നിയമവിരുദ്ധമല്ല, ഓരോ വർഷവും 200 മുതൽ 300 വരെ വളർത്തുമൃഗങ്ങൾക്ക് ലൈംഗികാതിക്രമങ്ങൾ കാരണം പരിക്കേൽക്കുന്നു.

സ്വീഡിഷ് വെറ്റിനറി ഓർഗനൈസേഷനായ സ്വെൻസ്ക വെറ്ററിനോർഫോർബണ്ടറ്റ് (Svenska Veterinärforbundet) ആണ് എസ്റ്റിമേറ്റ് അവതരിപ്പിച്ചത്, മൃഗങ്ങൾ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളേയും കഷ്ടപ്പാടുകളേയുംക്കുറിച്ച് അധികാരികളെയും പൊതുജനങ്ങളെയും കൂടുതൽ ബോധവാന്മാരാക്കാൻ സംഘടന ശ്രമിക്കുകയാണ്. ഭൂരിഭാഗം ആളുകൾക്കും അറിയില്ലെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പ്രശ്നം വർദ്ധിച്ചതായി സംഘടന അവകാശപ്പെടുന്നു.

”കുട്ടികളുടെ അശ്ലീലത (child pornography) നിയമവിരുദ്ധമായ, 1999 മുതൽ ഞങ്ങൾ ഈ വർദ്ധനവ് നിരീക്ഷിക്കുന്നു…” എന്ന് ജോഹാൻ ബെക്ക്-ഫ്രിസ് പ്രസ്ഥാവിച്ചു. “മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കുട്ടികളെ മൃഗങ്ങൾക്ക് പകരം പ്രതിഷ്ടിച്ച ചില ആളുകളുണ്ട് എന്നർത്ഥം. ഈ രണ്ട് സാഹചര്യങ്ങളിലും, പ്രതിരോധമില്ലാത്ത വ്യക്തികളുമായുള്ള ലൈംഗികതയാണല്ലൊ നടക്കുന്നത്…” എന്ന് അദ്ദേഹം വിശദീകരിച്ചു.

2005 ൽ, ലൈഫ് സൈറ്റ് ന്യൂസ്, ലൈംഗിക ലിബർട്ടൈൻ സ്വീഡനിലെ മൃഗരതിയുടെ ഉയർച്ചയെക്കുറിച്ചുള്ള ലേഖനത്തിൽ ഇപ്രകാരം പ്രസ്ഥാവിച്ചു:

“മൃഗങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ചുവരികയാണെന്ന വാർത്ത വന്നതോടെ സ്വീഡൻ അതിന്റെ ധാർമിക വംശാവലിയിൽ മറ്റൊരു തടസ്സത്തെ മറികടന്നതായി സ്ഥിരപ്പെടുകയാണ്. 1970 മുതൽ സ്വീഡനിൽ 200 ലധികം മൃഗങ്ങൾ, കൂടുതലും കുതിരകൾ, ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സർക്കാർ നിയോഗിച്ച പഠനത്തിൽ കണ്ടെത്തി. 2000 മുതൽ 2004 വരെയുള്ള കാലയളവിൽ 119 മൃഗപീഡന കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.”

1970 കളിൽ സ്വീഡനിൽ കുട്ടികളുടെ അശ്ലീലസാഹിത്യം (child pornography) നിയമപരമായിരുന്നു.

2010 ൽ സ്വീഡൻ കുട്ടികളുടെ അശ്ലീലസാഹിത്യം കൈവശം വയ്ക്കുന്നത് നിരോധിച്ചു, പക്ഷേ കുട്ടികളുടെ അശ്ലീലത ഇന്റർനെറ്റിൽ കാണുന്നത് ഇപ്പോഴും നിയമപരമാണ്.

2012 ൽ ഒരു സ്വീഡിഷ് രാഷ്ട്രീയ പാർട്ടി (പൈറേറ്റ് പാർട്ടി ഓഫ് സ്വീഡൻ) കുട്ടികളുടെ അശ്ലീല പ്രദർശനം കൈവശപ്പെടുത്തുന്നത് വീണ്ടും നിയമവിധേയമാക്കാൻ നിർദ്ദേശിച്ചു.
(https://www.conservapedia.com/Sweden_and_child_pornography)

സ്വീഡന്റെ പോണോഗ്രഫിയോടുള്ള മനോഭാവത്തിന്റെ സ്വാതന്ത്ര്യ പാരമ്പര്യം രാജ്യത്തെ ദേശീയ ലൈബ്രറിയെ (national library) പോലും സമ്പന്നമാക്കുന്നു, ദേശീയ ലൈബ്രറിയുടെ ശേഖരത്തിൽ വലിയ അളവിൽ കുട്ടികളുടെ പോണോഗ്രഫി കണ്ടെത്തി. 10 അല്ലെങ്കിൽ 11 വയസ് പ്രായമുള്ള ആൺകുട്ടികളുടെ ലൈംഗിക പ്രദർശനങ്ങൾ ഉൾക്കൊള്ളുന്ന മാസികകൾ നാഷണൽ ലൈബ്രറിയുടെ കൈവശമുണ്ട്.

Violence Against Women and Girls: The International Campaign to Eradicate a Worldwide Problem (സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ അതിജീവിക്കുക: ലോകവ്യാപക പ്രശ്‌നം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രചാരണം) എന്ന പേരിൽ 2003-ൽ പ്രസിദ്ധീകൃതമായ പുസ്തകത്തിൽ, എഴുത്തുകാരായ റഹേൽ നാർഡോസ്; മേരി കെ. റാഡ്‌പൂർ; വില്യം എസ്. ഹാച്ചർ, മൈക്കൽ എൽ. പെൻ എന്നിവർ പ്രഖ്യാപിച്ചു:

“കുട്ടികളുടെ വാണിജ്യ പോണോഗ്രഫിയുടെ ഏറ്റവും വലിയ ഉറവിടം ഡെൻമാർക്കാണ്.
1969 ൽ, ഏത് തരത്തിലുള്ള അശ്ലീല വസ്തുക്കളുടെയും ഉൽപാദനത്തിനും വിൽപ്പനയ്ക്കുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തപ്പോൾ ഡെൻമാർക്ക് ലോകത്തിലെ ഏറ്റവും വലിയ ബാല അശ്ലീല നിർമ്മാതാവായി. ബാല അശ്ലീലതയുടെ വാണിജ്യവൽക്കരണത്തിന്റെ നേതൃത്വം ഡെൻമാർക്കിനായി മാറി…

കുട്ടികളുടെ അശ്ലീലസാഹിത്യത്തിന്റെ ആഗോള വ്യാപനത്തെ രണ്ട് പുരുഷന്മാരുമായി ‘ടിം ടേറ്റ്’ ബന്ധിപ്പിക്കുന്നു:

ഒന്ന്, 1971 ൽ സ്ഥാപിതമായ ലോകത്തിലെ ആദ്യത്തെ ബാല-അശ്ലീല മാസികയായ ബാംബിന സെക്‌സിന്റെ സ്ഥാപകനായ വില്ലി സ്ട്രോസ്.
രണ്ട്, കളർ ക്ലൈമാക്സ് കോർപ്പറേഷന്റെ സ്ഥാപകനും ‘ലോലിറ്റ’ (Lolita) എന്ന പേരിൽ ഹ്രസ്വവും പ്രൊഫഷനലുമായ ഒരു അശ്ലീല ചലച്ചിത്ര പരമ്പരയുടെ നിർമ്മാതാവായ പീറ്റർ തിയണ്ടർ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും പെൺകുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതാണ് ലോലിറ്റ സിനിമകൾ ചിത്രീകരിക്കുന്നത്.

അഗമ്യഗമനവും ശവരതിയും ‘നിയമപരമായിരിക്കണം’ എന്നതാണ് സ്വീഡിഷ് ലിബറൽ പീപ്പിൾസ് പാർട്ടിയുടെ (Swedish Liberal People’s Party) യൂത്ത് ബ്രാഞ്ച് മുന്നോട്ട് വെക്കുന്ന പുതിയ സമര പ്രമേയങ്ങളിൽ ഒന്ന്.
(www.independent.co.uk/news/)

സ്വന്തം സഹോദരിയുമായി ലൈംഗിക ബന്ധത്തിൽ പലപ്പോഴായും ഏർപ്പെട്ട അനുഭവങ്ങൾ വർണിക്കുകയും അത്തരം ബന്ധങ്ങൾക്ക് തടസ്സമായ മതങ്ങളെ ശപിക്കുകയും ചെയ്യുന്ന നവനാസ്‌തികന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി നാം കണ്ടുവല്ലൊ. മാതൃഭോഗത്തെ ന്യായീകരിക്കുന്ന നവനാസ്‌തികനായ അയാളുടെ സംവാദങ്ങളും വയറലാണ്.

കപ്പ്ൾ സ്വാപ്പിംഗുമായി (അഥവാ സ്വന്തം ഇണകളെയൊ ഭാര്യമാരെയൊ പരസ്പരം കൈമാറി ലൈംഗികതയിൽ ഏർപ്പെടുന്ന വൈകൃതവുമായി) ബന്ധപ്പെട്ട ഒരുപാട് വാട്സ്ആപ്പ്, ടെലഗ്രാം, ക്ലബ്ഹൗസ് ഗ്രൂപ്പുകൾ നടത്തുന്നത്, തങ്ങൾ “സ്വതന്ത്ര ചിന്തകരാണ്” എന്ന് സ്വയം പ്രഖ്യാപിക്കുന്ന നാസ്‌തിക സംഘങ്ങളാണ്. ഈയടുത്ത് കേരളത്തിൽ കപ്പ്ൾ സ്വാപ്പിംഗ് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരിലും പോലീസ് നിരീക്ഷണത്തിലുള്ളവരിലും “സ്വാതന്ത്ര ചിന്ത “ക്കാരുണ്ട്.

സ്വാതന്ത്രചിന്തകരുടെ Single’s & Couple’s Real Meet എന്ന ഒരു ടെലെഗ്രാം ഗ്രൂപ്പിലൂടെ ലഭ്യമാവുന്ന സ്വതന്ത്ര്യ ലൈംഗിക സേവനങ്ങളുടെ പരസ്യം ഇങ്ങനെ വായിക്കാം:
“1) Swap couples (ഇണകളെ പരസ്പരം കൈമാറുക)
2) Cuckold couples (ഇണയെ മറ്റൊരാൾക്ക് നൽകുക)
3) Swap and Cuckold couples. (ഇത് രണ്ടും ഒരുമിച്ച് ചെയ്യാൻ തയ്യാറായ ഇണകൾ)

നൂറിൽ പരം റിയൽ കപ്പിൾസിനെ പരിചയപ്പെടാം. Selective Telegram ഗ്രൂപ്പിൽ ad ആവാൻ Membership എടുക്കു. 90% കപ്പിൾസ് ഉള്ള ഗ്രൂപ്പുകൾ ഉണ്ട്. അതിൽ 60% സിംഗിസിനെ മെമ്പർഷിപ്പിന് അനുവദിക്കുന്നതാണ്. Normal selective ഗ്രൂപ്പിൽ Ad ചെയ്യാൻ മെസ്സേജ് അയക്കുക – വിപിൻ”.

തങ്ങളുടെ സോഷ്യൽ മീഡിയ എകൗണ്ടിലൂടെ സ്വതന്ത്ര്യ ചിന്തകൾ നിരന്തരമായി പങ്കുവെക്കാറുള്ള, നാസ്തികരായ ദമ്പതികളെ ഈയടുത്ത് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
(https://www.mathrubhumi.com/crime/news/rashidha-nishad-vlogger-couple-arrested-in-honeytrap-case-kalpakanchery-malappuram-1.8066560)

കേരളത്തിൽ നടമാടുന്ന (സ്ത്രീകളെ വെച്ച് പുരുഷന്മാരെ ചതിക്കുഴിയിൽ വീഴ്ത്തി ബ്ലാക് മെയിൽ ചെയ്യുന്ന രീതിയായ) ഹണി ട്രാപ്പിന്റെ നേതൃത്വ പദവിയിൽ സ്വതന്ത്ര്യ ചിന്തകര സജീവമായുണ്ട്.

ഈ ലൈംഗിക വൈകൃതങ്ങളിൽ പങ്കാളികളാകുന്നു എന്നതിനേക്കാൾ അപകടകരമായ അവസ്ഥ ഇവയെല്ലാം ഭൗതികവാദ ധാർമ്മിക വീക്ഷണത്തിൽ യാതൊരു തെറ്റുമില്ലാത്തതാണ് എന്നതാണ്. സ്വാതന്ത്ര ചിന്തക്കാരെ സംബന്ധിച്ചിടത്തോളം ഒരു ലൈംഗിക ബന്ധത്തിലെ പരിഗണനീയമായ ഏക നിബന്ധന ഉഭയകഷിസമ്മതം (mutual consent) മാത്രമാണ്. അതു തന്നെ ലിബറലിസത്തിന്റെ പിതാവ് ജോൺ ലോക്കിന്റെ Harm Principle ധാർമ്മിക അടിത്തറയായി സ്വീകരിക്കണമെന്ന് വ്യക്തിനിഷ്ഠമായി തിരഞ്ഞെടുക്കുന്ന നാസ്‌തികന് മാത്രം. ഐസ്ക്രീം, വേനില ഫ്ലേവർ വേണൊ ചോക്കലയ്റ്റ് ഫ്ലേവർ വേണൊ എന്ന് തീരുമാനിക്കുന്നത് പോലെ !!

ഇനി, ഒരു നാസ്‌തികൻ ഈ ധാർമ്മിക തത്ത്വശാസ്ത്രം സ്വീകരിക്കേണ്ട എന്ന് വ്യക്തിനിഷ്ഠമായി തീരുമാനിച്ചാൽ അവന് ഉഭയകഷിസമ്മതവും പരിഗണിക്കേണ്ട ബാധ്യതയില്ല! നന്മയും തിന്മയും ധർമ്മവും അധർമ്മവും എല്ലാം നാസ്‌തികരെ സംബന്ധിച്ചിടത്തോളം വ്യക്തിനിഷ്ഠമായ ഒരു തെരഞ്ഞെടുപ്പു മാത്രമാണ്; ഐസ്ക്രീം, വേനില ഫ്ലേവർ വേണൊ ചോക്കലയ്റ്റ് ഫ്ലേവർ വേണൊ എന്ന് തീരുമാനിക്കുന്നത് പോലെ !!

ഫലമൊ പുരുഷാസക്തിയുടെ ഇരകളായി ഒരുപാട് പെൺജീവിതങ്ങൾ പൊലിയുന്നു…
ലൈംഗിക വൈകൃതങ്ങൾ ചൂഷകരായ പുരുഷന്മാരുടെ ലൈംഗീകാഭിലാഷങ്ങളാണ്; സ്ത്രീയുടെതല്ല. അവ സ്ത്രീകളെ കൊണ്ട് അംഗീകരിപ്പിക്കാനും സാമൂഹിക സമ്മർദ്ധങ്ങളിലൂടെ സ്വഭാവികവൽക്കരിച്ച് ധരിപ്പിക്കാനുമുള്ള മാധ്യമങ്ങളായി ഫെമിനിസം, ലിബറലിസം, നാസ്തിക, സ്വതന്ത്ര്യ ചിന്ത എന്നിവ നിലകൊള്ളുന്നു.

“ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഏഴംഗ സംഘത്തെ കോട്ടയത്ത് നിന്ന് പിടികൂടിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്…”
(https://shorturl.at/kqtW2)

ലോകം ഈ സ്ത്രീ ചൂഷകരുടെ വേട്ട വനമാക്കി മാറ്റുന്നതിന് തടസ്സമായി നിലകൊള്ളുന്നത് മതവും കുടുംബ മൂല്യങ്ങളുമാണ്.

വിവാഹം, കുടുംബം എന്നിവയുടെ സ്ഥാനത്ത് ലൈംഗിക അരാജകത്വങ്ങളെയും വൈകൃതങ്ങളെയും പ്രതിഷ്ടിക്കണമെന്നാണ് ആധുനിക ലിബറൽ, ഫെമിനിസ്റ്റ് ഫിലോസഫിക്കൽ ചർച്ചകളും ഗവേഷണങ്ങളും ആവർത്തിച്ച് ആവശ്യപ്പെടുന്നത്.

വിവാഹ – കുടുംബ വ്യവസ്ഥിതിയുടെ നിരോധനത്തിന്റെ ആവശ്യകതയെ ഊന്നി കൊണ്ടും തെളിയിച്ചു കൊണ്ടും സമകാലിക ലിബറലിസ്റ്റുകളും ഫെമിനിസ്റ്റുകളും ഒട്ടനവധി പഠനങ്ങൾ ദിനേന പുറത്തിറക്കി കൊണ്ടിരിക്കുന്നു.

എലിസബത്ത് ബ്രേക്ക് പ്രസിദ്ധീകരിച്ച, Minimizing Marriage: Marriage, Morality, and the Law (വിവാഹം കുറയ്ക്കുക: വിവാഹം, ധാർമ്മികത, നിയമം) പഠനം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. എലിസബത്ത് ബ്രേക്കിന്റെ, ഫെമിനിസ്റ്റ് ഫിലോസഫിയിൽ കേന്ദ്രീകരിച്ച ഈ പഠനം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ് പുറത്തിറക്കിയിരിക്കുന്നത്.

ഏക ഭാര്യ വിവാഹങ്ങൾ നിയമപരമായി നിരോധിച്ച് പകരം സാമ്പ്രദായിക വിരുദ്ധമായ ലൈംഗിക- ആനുരാഗിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് എലിസബത്ത് ബ്രേക്ക് ശക്തമായി വാദിക്കുന്നു.

ക്ലെയർ ചേമ്പേഴ്സിന്റെ The Marriage‐Free State (വിവാഹ രഹിത രാജ്യം) എന്ന ലിബറലിസ്റ്റ് പഠനമാണ് മറ്റൊന്ന്.

നിയമ-അംഗീകൃത വിവാഹങ്ങൾ നിർത്തലാക്കുന്നതിനും പകരം വ്യക്തികൾ തമ്മിലുള്ള വൈവിധ്യങ്ങളാർന്ന പ്രേമബന്ധങ്ങൾ ഭാഗികമായ നിയന്ത്രണത്തോടെ സ്ഥാപിക്കണമെന്നതിന് ധൈഷണിക ന്യായവാദങ്ങളാണ് ഈ പ്രബന്ധം അവതരിപ്പിക്കുന്നത്. പരമ്പരാഗത വിവാഹത്തോടുള്ള ഫെമിനിസ്റ്റ് എതിർപ്പുകൾ വിശകലനം ചെയ്തുകൊണ്ടാണ് പഠനം ആരംഭിക്കുന്നത്. സ്ത്രീ സമൂഹത്തിന്റെ സർവ്വ പ്രതിസന്ധികൾക്കും ഫെമിനിസ്റ്റുകൾക്കെതിരായ ആരോപണങ്ങൾക്കും പരിഹാരവും മറുപടിയും ലഭിക്കണമെങ്കിൽ രാഷ്ട്ര-അംഗീകൃത വിവാഹങ്ങൾ നിർത്തലാക്കുന്നതിലൂടെ സാധിക്കുമെന്നും ഗ്രന്ഥം വാദിക്കുന്നു.

print

No comments yet.

Leave a comment

Your email address will not be published.