റമദാൻ തീരം -25

//റമദാൻ തീരം -25
//റമദാൻ തീരം -25
ആനുകാലികം

റമദാൻ തീരം -25

മുഹമ്മദ് നബി(സ)യും അനുചരന്മാരും ഒരു ജനാസയെ പിന്തുടർന്ന് പോകുമ്പോൾ ഒരാൾ ആ ജനാസയെ പുകഴ്ത്തി സംസാരിക്കുകയുണ്ടായി. ഇത് കേട്ടപ്പോൾ നബി (സ) പറഞ്ഞു; “അത് (അദ്ദേഹത്തിന്) സ്ഥിരപ്പെട്ടു.” പ്രവാചക തിരുമേനി ഇത് മൂന്നുതവണ ആവർത്തിക്കുകയുണ്ടായി. മറ്റൊരു ജനാസയൊന്നിച്ച് പോകുന്ന സമയത്ത് ആ ജനാസയെപ്പറ്റി ഒരാൾ മോശമായി പരാമർശിക്കുകയുണ്ടായി. അതുകേട്ടപ്പോഴും പ്രവാചക തിരുമേനി(സ) “അത് (അദ്ദേഹത്തിന്) സ്ഥിരപ്പെട്ടു” എന്ന് പറയുകയുണ്ടായി. പിന്നീട് ഉമർ (റ) ഈ പരാമർശങ്ങളെ കുറിച്ച് നബി(സ)യോട് ചോദിച്ചപ്പോൾ തിരുമേനി പറഞ്ഞു; നിങ്ങൾ ആരെ പറ്റി നല്ല നിലയിൽ പുകഴ്ത്തി പറയുന്നുവോ അവന് സ്വർഗ്ഗം സ്ഥിരപ്പെട്ടു. നിങ്ങൾ ആരെപ്പറ്റി മോശമായ നിലയിൽ പ്രസ്താവിക്കുന്നുവോ അവന് നരകവും സ്ഥിരപ്പെട്ടു. നിങ്ങൾ ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികൾ ആകുന്നു. ഈ വാക്യം നബി തിരുമേനി മൂന്നുപ്രാവശ്യം ആവർത്തിക്കുകയുണ്ടായി.
എന്നിട്ട് ഖുർആനിലെ രണ്ടാം അധ്യായം സൂറത്തുൽ ബഖറയിലെ 143 മത്തെ വചനം ഓതിക്കേൾപ്പിച്ചു….

“അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കുകയും ചെയതിരിക്കുന്നു. നിങ്ങൾ മനുഷ്യരുടെ മേൽ സാക്ഷ്യം വഹിക്കുന്നവരായിരിക്കുവാനും നിങ്ങളുടെ മേൽ റസൂൽ സാക്ഷ്യം വഹിക്കുന്നവൻ ആയിരിക്കുവാനും വേണ്ടി (യത്രെ അത് .)…………”

മരണമെന്ന ഒരു വലിയ യാഥാർത്ഥ്യം നമുക്ക് ഓരോരുത്തർക്കുമുണ്ട്. മരണാനന്തരം സമൂഹത്തിൽ നമ്മെക്കുറിച്ച് ഏത് തരത്തിലുള്ള അവശേഷിപ്പുകൾ ബാക്കി വെച്ചാണ് നാം യാത്രയാകാനിരിക്കുന്നത്? “എൻറെ പിൻഗാമികളിൽ എന്നെക്കുറിച്ച് സൽകീർത്തി നിലനിർത്തേണമേ” എന്ന് ഇബ്രാഹിം നബി (അ) പ്രാർത്ഥിച്ചതായി ഖുർആൻ പഠിപ്പിക്കുന്നുണ്ട്.
മരണാനന്തരം നമ്മെ പറ്റി നല്ലത് പറയാനുള്ള അടയാളപ്പെടുത്തലുകളാകണം നമ്മുടെ ഐഹിക ജീവിതം. ഏറ്റവും ഉത്തമമായതിലേക്ക് മാർഗ്ഗദർശനം നൽകുന്ന പരിശുദ്ധ ഖുർആനിനെ ജീവിതത്തിൻറെ മാർഗരേഖയായി സ്വീകരിക്കുന്നതിലൂടെ നമ്മുടെ ജീവിതം മാന്യവും മാതൃകായോഗ്യവുമായി തീരും. അതിനാൽ ഖുർആനിന്റെ സത്യ സന്ദേശങ്ങളെ ജീവിതത്തിൽ പകർത്തുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ…

print

1 Comment

  • مشاء الله

    AbdulJaleel 17.04.2023

Leave a comment

Your email address will not be published.