റമദാൻ തീരം -23

//റമദാൻ തീരം -23
//റമദാൻ തീരം -23
ആനുകാലികം

റമദാൻ തീരം -23

മുഹമ്മദ് നബി(സ)യുടെ കൂടെ ജിബ്‌രീൽ (അ) ഉണ്ടായിരുന്ന ഒരു സന്ദർഭത്തിൽ വലിയ ഒരു ശബ്ദം കേൾക്കുകയുണ്ടായി. ജിബ്‌രീൽ മുകളിലേക്ക് നോക്കിയിട്ട് പറഞ്ഞു;
“ആകാശത്ത് മുമ്പ് തീരെ തുറക്കപ്പെട്ടിട്ടില്ലാത്ത ഒരു കവാടം തുറക്കപ്പെട്ടതാണ്.” അങ്ങനെ അതിലൂടെ ഒരു മലക്ക് ഇറങ്ങി നബി(സ)യുടെ അടുക്കൽ വന്നു. നബി(സ)യോട് പ്രസ്തുത മലക്ക് പറഞ്ഞു;
“താങ്കൾക്ക് നൽകപ്പെട്ടിട്ടുള്ള രണ്ട് പ്രകാശങ്ങൾ കൊണ്ട് സന്തോഷിച്ച് കൊള്ളുക, താങ്കളുടെ മുമ്പ് ഒരു പ്രവാചകനും അത് നൽകപ്പെട്ടിട്ടില്ല, അതായത് ഫാത്തിഹത്തുൽ കിതാബും (സൂറത്തുൽ ഫാത്തിഹയും) സൂറത്തുൽ ബഖറയുടെ അന്ത്യഭാഗങ്ങളും, അവ രണ്ടിൽ നിന്നും താങ്കൾ ഏത് അക്ഷരം ഓതിയാലും അത് താങ്കൾക്ക് നൽകപ്പെടാതിരിക്കുകയില്ല,

അല്ലാഹു തന്നെ നേരിട്ട് പഠിപ്പിച്ചു തന്ന ഒരു പ്രാർത്ഥന…
അതെ നബിയോട് അതിൽ നിന്ന് ഏതക്ഷരം ഓതിയാലും താങ്കൾക്ക് നൽകപ്പെടാതിരിക്കുകയില്ല
എന്ന് അല്ലാഹു വാഗ്ദാനം ചെയ്ത പ്രാർത്ഥന…..

_”ഞങ്ങളുടെ റബ്ബേ ഞങ്ങൾ മറന്നു പോകുകയോ അബദ്ധം_ ചെയ്യുകയോ ചെയ്താൽ നീ ഞങ്ങളെ പിടികൂടരുതേ…, ഞങ്ങളുടെ മുമ്പുള്ളവരുടെ മേൽ നീ ചുമത്തിയത് പോലെ ഞങ്ങളുടെ മേൽ നീ ഭാരം ചുമത്തുകയും ചെയ്യരുതേ, ഞങ്ങളുടെ റബ്ബേ ഞങ്ങൾക്ക് സാധ്യമല്ലാത്തത് ഞങ്ങളെ കൊണ്ട് നീ വഹിപ്പിക്കുകയും ചെയ്യരുതേ, ഞങ്ങൾക്ക് മാപ്പ് നൽകേണമേ, ഞങ്ങൾക്ക് പൊറുത്തുതരികയും ചെയ്യേണമേ, ഞങ്ങളോട് കരുണ കാണിക്കേണമേ, നീ ഞങ്ങളുടെ യജമാനനാകുന്നു, ആകയാൽ അവിശ്വാസികൾക്കതിരെ ഞങ്ങളെ നീ സഹായിക്കേണമേ…_

പത്തോളം കാര്യങ്ങൾ അല്ലാഹുവിനോട് ആവശ്യപ്പെടുന്നവയാണ് ഈ പ്രാർത്ഥന…

1, മറവി, അബദ്ധം എന്നിവയ്ക്ക് ഞങ്ങളെ ശിക്ഷിക്കരുതേ…
2, വലിയ ഭാരങ്ങൾ ഞങ്ങളുടെമേൽ ചുമത്തരുതേ,
3, സാധ്യമല്ലാത്തത് ഞങ്ങളെ വഹിപ്പിക്കരുതേ,
4, ഞങ്ങൾക്ക് മാപ്പു നൽകേണമേ,
5, ഞങ്ങൾക്ക് പൊറുത്തുതരേണമേ,
6, ഞങ്ങൾക്ക് കരുണ ചെയ്യേണമേ,
7, ഞങ്ങളുടെ തെറ്റുകുറ്റങ്ങൾ മൂടിവെച്ച് മാപ്പാക്കണേ,
8, അവ കാരണം ഞങ്ങളെ ശിക്ഷയിലും അപമാനത്തിലും അകപ്പെടുത്തരുതേ,
9, അവയെല്ലാം ഞങ്ങൾക്ക് പൊറുത്തുതരേണമേ,
10, അവിശ്വാസികളുടെ ശത്രുതക്കെതിരെ ഞങ്ങളെ സഹായിക്കേണമേ,
തുടങ്ങിയ കാര്യങ്ങളാണ് ഈ പ്രാർത്ഥനാ സൂക്തങ്ങളിൽ ഉള്ളത്.
അല്ലാഹു തന്നെ പഠിപ്പിച്ചുതന്ന പ്രാർത്ഥന മന്ത്രം. നമ്മുടെ പ്രാർത്ഥനകൾക്ക് വലിയ പ്രാധാന്യവും പരിഗണനയും ലഭിക്കുന്ന പരിശുദ്ധ റമദാനിലെ ഏറ്റവും അനുഗ്രഹീതമായ ദിനരാത്രങ്ങളിലൂടെ നാം കടന്നു പോവുകയാണ്. സർവ്വശക്തനായ നാഥനോട് അവൻ പഠിപ്പിച്ചുതന്ന പ്രാർത്ഥനാ വാചകങ്ങളിലൂടെനിരന്തരമായി പ്രാർത്ഥിക്കുക..
മാപ്പ് ചോദിക്കുക ..
പൊറുക്കലിനെ തേടുക..
സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ…

print

No comments yet.

Leave a comment

Your email address will not be published.