റമദാൻ തീരം -22

//റമദാൻ തീരം -22
//റമദാൻ തീരം -22
ആനുകാലികം

റമദാൻ തീരം -22

മുഹമ്മദ് നബി(സ)യുടെ അനുചരന്മാർ പരിശുദ്ധ ഖുർആൻ ജീവിതത്തിൽ അക്ഷരം പ്രതി പകർത്തുന്നതിൽ ജാഗരൂകരായിരുന്നു. ഖുർആനിലെ രണ്ടാം അധ്യായം 254 ആം വചനം അവതരിപ്പിക്കപ്പെട്ടപ്പോൾ സങ്കടത്തോടുകൂടെ പ്രവാചക തിരുമേനിയുടെ അടുക്കൽ വന്ന് സ്വഹാബികൾ പരാതിപ്പെട്ടു…
“അല്ലാഹുവിൻറെ പ്രവാചകരേ… ഞങ്ങളുടെ കഴിവിൽ പെട്ട നമസ്കാരം, നോമ്പ്, ധർമ്മം, സമരം മുതലായ കാര്യങ്ങൾ ചെയ്യുവാൻ ഞങ്ങൾ ശാസിക്കപ്പെട്ടിരിന്നു. ഞങ്ങൾ അത് കൃത്യമായി നിർവഹിക്കുന്നവരാണ്. ഇപ്പോൾ ഇതാ ഈ വചനം അവതരിച്ചിരിക്കുന്നു. ഇത് ഞങ്ങളുടെ കഴിവിനപ്പുറമാണല്ലോ…

“_അല്ലാഹുവിനുള്ളതാണ് ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും (എല്ലാം). നിങ്ങളുടെ മനസ്സുകളിൽ ഉള്ളതിനെ നിങ്ങൾ വെളിവാക്കുകയോ, അല്ലെങ്കിൽ അതിനെ നിങ്ങൾ മറച്ചുവെക്കുകയോ ചെയ്താലും അല്ലാഹു അതിനെപ്പറ്റി നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. എന്നിട്ട് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു ..”-

ഈ വചനങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോഴാണ് പ്രവാചക അനുചരന്മാർ സങ്കടപ്പെട്ടത്. മനസ്സിലെ വിചാരങ്ങളെ ഉപേക്ഷിക്കുവാൻ തങ്ങൾക്ക് കഴിയില്ലല്ലോ എന്നാണ് അവർ ആലോചിച്ചത്. നബി അവരോട് പറഞ്ഞു; “മുമ്പ് വേദക്കാർ ചെയ്തതുപോലെ ഞങ്ങൾ കേട്ടു ഞങ്ങൾ എതിരെ പ്രവർത്തിക്കുന്നു എന്നു പറയാതെ ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളുക” ഇതിനുശേഷമാണ് സ്വഹാബികൾക്ക് ആശ്വാസമായി ഇതേ അധ്യായത്തിലെ 286ആം വചനം അവതരിപ്പിക്കപ്പെട്ടത്.

“ഒരു ആത്മാവിനോടും (ഒരു വ്യക്തിയോടും) അതിന് നിവർത്തിയുള്ളതല്ലാതെ അല്ലാഹു ശാസിക്കുകയില്ല. അത് (നന്മ) സമ്പാദിച്ചത് അതിന് തന്നെയായിരിക്കും. അത് (തിന്മ) സമ്പാദിച്ചു കൂട്ടിയതും അതിൻറെ മേൽ തന്നെയായിരിക്കും…..”

ഖുർആനിലെ ഓരോ സൂക്തങ്ങളും അവതരിപ്പിക്കപ്പെടുമ്പോൾ ജീവിതം അതിനനുസരിച്ച് ചിട്ടപ്പെടുത്തണമെന്ന നിർബന്ധ ബുദ്ധിയാണ് സ്വഹാബത്തിന് ഉണ്ടായിരുന്നത്. പരിശുദ്ധ ഖുർആനിൻറെ ഒരു വചനം പോലും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാകാതെ പോകുന്നത് ഭയപ്പാടോടുകൂടിയാണ് അവർ നോക്കി കണ്ടത്. ഖുർആൻ നമുക്കും ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണ്. പരിശുദ്ധ ഖുർആനിൽ കൃത്യമായി പറഞ്ഞതും നാം അറിഞ്ഞതുമായ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ലംഘിക്കപ്പെട്ടു കൂട… അതീവ സൂക്ഷ്മതയോടെ പരിശുദ്ധ ഖുർആനിൻറെ നിയമോപദേശങ്ങൾ പ്രായോഗിക ജീവിതത്തിൽ സ്വീകരിക്കുക…
പടച്ച റബ്ബ് നമ്മെ അനുഗ്രഹിക്കുമാറാവട്ടെ..

print

No comments yet.

Leave a comment

Your email address will not be published.