മഴ തരുന്നത് അല്ലാഹു മാത്രമാണ്

//മഴ തരുന്നത് അല്ലാഹു മാത്രമാണ്
//മഴ തരുന്നത് അല്ലാഹു മാത്രമാണ്
ആനുകാലികം

മഴ തരുന്നത് അല്ലാഹു മാത്രമാണ്

“മഴ നൽകുന്നത് അല്ലാഹുവാണ്”- ഒരു മദ്രസാ പാഠപുസ്തകത്തിലെ ഇസ്ലാമിക വിശ്വാസ ഭാഗമായ നിഷ്കളങ്കമായ ഈ വരികൾ പോലും മതി വെറുപ്പുൽപാദകർക്ക് ഉപയോഗിക്കാൻ എന്ന അവസ്ഥയാണ്. ഇത് കേരളത്തിലെ മതേതര സ്കൂളുകളിലെ പാഠപുസ്തകത്തിൻ്റെ ഭാഗമാണ് എന്ന വ്യാജ പ്രചരണമാണ് സംഘപരിവാർ പ്രൊഫൈലുകൾ നടത്തുന്നത് എങ്കിൽ നാസ്തിക പക്ഷത്തിന് പ്രശ്നം ദൈവത്തോടാണ്. മഴ പെയ്യിക്കുന്നത് ദൈവമാണെന്ന് വിശ്വാസികൾ പറയരുത് എന്നാണ് കൂട്ട ശാസന. അത് ശാസ്ത്ര വിരുദ്ധവും യുക്തിവിരുദ്ധവും ആണെന്ന് സ്ഥാപിക്കാൻ ട്രോളുകൾ നിർമ്മിക്കുന്ന വെപ്രാളത്തിലാണ് ഈ ദൈവ വിരോധികളിപ്പോൾ.

സംഗപരിവാർ പ്രചരണങ്ങൾ കളവാണെന്ന് അധികാരികൾ തന്നെ പറഞ്ഞ് രംഗത്ത് വന്നതോടെ ആ നുണ പ്രചരണങ്ങൾ പരാജയപ്പെട്ടു. എന്നാൽ എന്താണ് ശാസ്ത്രമെന്നോ യുക്തിയെന്നോ പോലും അറിയാത്ത നവനാസ്തികരുടെ ചിന്താ പരിമിതിയെ മറികടക്കണമെങ്കിൽ അവർ തന്നെ മനസ്സ് വെക്കണം. ഈ രംഗത്തെ ഓരോ നാസ്തിക നിലപാടുകളും പരിശോധിക്കാം.

Myth1: ശാസ്ത്രം ഉണ്ടെങ്കിൽ ദൈവം വേണ്ട!

ശാസ്ത്രം എന്താണ് എന്നറിയാത്ത വിവരമില്ലായ്മയിൽ നിന്നാണ് ഈ നിലപാട് ജനിക്കുന്നത്. ദൈവം പ്രകൃതിയുടെ മൂല കാരണവും ശാസ്ത്രം പ്രകൃതിയെ സംബന്ധിച്ച പഠനവും ആണ്. ഇവ രണ്ടും വൈരുദ്യത്തിൽ ആകുന്നവ തന്നെ അല്ലെന്നിരിക്കെ ദൈവത്തിനു പകരമായി സയൻസിനെ പ്രതിഷ്ഠിക്കുന്നവർ നടത്തുന്നത് നിസ്സാര അബദ്ധമല്ല. സയൻസ് ഒന്നിനും കാരണമാവുകയോ ഒന്നിനെയും നിർമ്മിക്കുകയോ ചെയ്യുന്നില്ല. മറിച്ച് നിലനിൽക്കുന്ന പ്രകൃതി നിയമങ്ങളെ വായിക്കുക മാത്രമാണ് അത് ചെയ്യുന്നത്. ഉദാഹരണത്തിന് പ്രപഞ്ചം വികസിക്കുന്നു എന്നത് ആധുനിക ശാസ്ത്ര കണ്ടെത്തലാണ് അതേ സമയം പ്രപഞ്ചത്തെ വികസിപ്പിക്കുന്നത് സയൻസല്ല. ആദ്യം തന്നെ നിലനിൽക്കുന്ന പ്രതിഭാസത്തെ വായിക്കുക മാത്രമാണ് സയൻസ് ചെയ്യുന്നത്. അഥവാ എൻ്റെ ഈ ലേഖനം വായിച്ച് കഴിഞ്ഞ ശേഷം ഇതിന് ലേഖകനില്ല എന്ന് വാദിക്കുന്ന പോലെയാണ് പ്രകൃതിയെ വായിച്ചത് കൊണ്ട് അതിനു സ്രഷ്ടാവില്ല എന്ന് വാദിക്കുന്നത്. വാസ്തവത്തിൽ വായിക്കാൻ കഴിയുന്ന കുറേയധികം ആസൂത്രിത നിയമങ്ങൾ അനുസരിക്കുന്ന വ്യൂഹമാണ് പ്രപഞ്ചമെന്നത് അതിൻ്റെ സ്രഷ്ടാവിനെ തെളിയിക്കുകയാണ് ചെയ്യുന്നത്.

Myth 2: മഴക്ക് ഭൗതിക കാരണങ്ങൾ മാത്രം ഒള്ളൂ എന്ന സയൻസ് പറയുന്നു!

ഇല്ല, അടിസ്ഥാനപരമായി ഒരു പ്രകൃതി പ്രതിഭാസവും എന്തുകൊണ്ട് ആ സ്വഭാവത്തിൽ പ്രവർത്തിക്കുന്നു എന്ന് ശാസ്ത്രം പറയുന്നില്ല. ഉദാഹരണത്തിന് ഗ്രാവിറ്റി കൊണ്ടാണ് മഴ താഴേക്ക് പതിക്കുന്നത് എന്ന് സയൻസ് പറയുന്നു, എന്നാൽ എന്തുകൊണ്ട് ഗ്രാവിറ്റി നിലനിൽക്കുന്നു എന്ന മറ്റൊരു ചോദ്യത്തിലേക്ക് എത്തുക മാത്രമാണ് അതുവഴി നാം. ഗ്രാവിറ്റിക്ക് കാരണം സ്ഥലകാല വക്രത ആണെന്ന് പറഞ്ഞാൽ വീണ്ടും ഇതേ ചോദ്യം തന്നെ ആവർത്തിക്കും! എന്തുകൊണ്ട് സ്ഥലകാല വക്രത ഉണ്ടായി? അവയ്ക്ക് ഈ ഗുണങ്ങൾ എങ്ങനെ കൈ വന്നു? ഈ ചോദ്യങ്ങൾ സ്വാഭാവികമായും ആത്യന്തികമായി സ്വയം നിലനിൽപ്പുള്ള ഒരു കാരണത്തിലേക്ക് ചെന്ന് നിൽക്കും. അപ്പോൾ മഴയും നക്ഷത്രങ്ങളും ഗാലക്സികളും സൃഷ്ടി കാരണമായ ആദിഹേതുവിലേക്ക് നീളുകയാണ് ചെയ്യുന്നത്. ഇതിനെ ഇങ്ങനെ conclude ചെയ്യാം.

Premise 1) മറ്റൊന്ന് കാരണത്താൽ മാത്രം നിലനിൽക്കുന്ന അസ്തിത്വം ആ മൂല കാരണം ഇല്ലാതെ നിലനിൽക്കില്ല.
Premise 2) മഴയും ഗ്രഹങ്ങളും, ഗാലക്സികളും, നക്ഷത്രങ്ങളും, പ്രപഞ്ചവും ഉണ്ടായതിനു പിറകിൽ മറ്റ് കാരണങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
Premise 3) ഇങ്ങനെ മറ്റൊന്നിനെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്നവകളുടെ കൂട്ടത്തിന് നിലനിൽക്കാൻ സ്വയം നിലനിൽപ്പുള്ള, മറ്റൊന്നും കാരണമായി അല്ലാതെ ഉണ്മയുള്ള മൂലകാരണം ഉണ്ടായിരിക്കണം.

Conclusion) സർവ്വതും ആശ്രയിക്കുന്ന എന്നാൽ പരാശ്രയ രഹിതമായ ഉണ്മയെ അസ്സ്വമദ് എന്ന് വിളിക്കുന്നു. ഇസ്ലാമിലെ ദൈവ സങ്കല്പത്തെ സമദായവൻ എന്നാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്, സമദായ അസ്തിത്വം ഉണ്ടെന്നാൽ ദൈവം ഉണ്ടെന്നാണ് അർത്ഥം, അഥവാ മഴക്കും മഴക്കാലത്തിനും മൂല കാരണം അല്ലാഹു മാത്രമാണ്.

ജീവിച്ചിരിക്കുന്നവരിൽ വലിയ ഭൗതിക ശാസ്ത്രജ്ഞനായ ഡോക്ടർ മിച്ചിയോ കാക്കു പോലും അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ രചനയായ ദി ഗോഡ് ഇക്വാഷൻ എന്ന കൃതിയിൽ പ്രപഞ്ചത്തിൻ്റെ മൂല കാരണമായി ദൈവത്തെ കരുതുന്നത് യുക്തിസഹമാണ് എന്ന് ഒരു ചാപ്റ്ററിൽ വിശദീകരിക്കുന്നുണ്ട്. സയൻസിൻ്റെ ഡെഫിനിഷൻ പോലും അറിയാത്ത നമ്മുടെ മലയാള നാസ്തികരുടെ ഓവർ കോൺഫിഡൻസ് തീരെ വിവരം ഇല്ലായ്മയിൽ നിന്നും വരുന്നതാണ് എന്ന് മനസ്സിലാക്കാൻ ഇത്ര തന്നെ ധാരാളം.

Myth 3: ദൈവത്തിനു തെളിവില്ല

ആദ്യം തെളിവ് എന്താണ് എന്നാണ് ഈ വിഷയത്തിൽ മനസ്സിലാക്കേണ്ടത്. സാധ്യതാ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ശാസ്ത്ര രംഗത്ത് തന്നെ ഉപയോഗിക്കുന്ന bayes theorem evidence എന്നതിനെ ഇങ്ങനെ define ചെയ്യുന്നു: It teaches that the relevance of evidence that a proposition is true depends on how much the evidence changes the prior odds, and that how much it changes the prior odds depends on how likely the evidence would be found (or not) if the proposition were true.
ലഭിക്കുന്ന ഡാറ്റ ഞമ്മുടെ തിയറി അനുസരിച്ച് കാണേണ്ടതാണ് എങ്കിൽ ആ ഡാറ്റ ഞമ്മുടെ തിയറിയെ സഹായിക്കുന്ന evidence ആണ്. അഥവാ ഞമ്മുടെ തിയറി പ്രെടിക്റ്റ് ചെയ്യുന്ന ഒരു അറിവ് ലഭിച്ചാൽ തന്നെ അത് evidence ആയികണക്കാക്കും. ഉദാഹരണത്തിന് ഒരു കൊലപാതകം നടന്നു. രണ്ട് വ്യക്തികൾ കൊലപാതകികൾ ആകാനാണ് സാധ്യത. X എന്ന വ്യക്തിയാണ് കൊന്നത് എന്ന് ഒരു വിഭാഗവും അല്ല Y ആണ് കൊന്നത് എന്ന് മറ്റൊരു വിഭാഗവും വാദിച്ചു. ഇതിനെ രണ്ട് തിയറികൾ ആയി എടുക്കാം. ഇനി ഇത് സംബന്ധിച്ച് നമുക്ക് ലഭിക്കുന്ന അറിവുകളെയാണ് നാം ബാക്‌ഗ്രൗണ്ട് ഡാറ്റ എന്ന് വിളിക്കുന്നത്. ആദ്യത്തെ background data അനുസരിച്ച് കൊലക്ക് ഉപയോഗിച്ച കത്തിയിൽ x എന്ന വ്യക്തിയുടെ കൈ രേഖ കാണുന്നു. ഇത് x കൊലപാതകി ആണ് എന്ന തിയറി ശരിയാകാനുള്ള സാധ്യതയെ ഉയർത്തുന്ന നിരീക്ഷണമാണ്. അഥവാ bayes theorem അനുസരിച്ച് ആദ്യത്തെ തിയറിക്ക് ഉള്ള evidence ആണ് ഇത്. ഇനി ഈ കുറ്റാന്വേഷണ രീതിയെ പ്രകൃതിയിലേക്ക് apply ചെയ്യാം.

നമ്മുടെ മുൻപിൽ രണ്ട് തിയറികളുണ്ട്.
Theory A: THEISM പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ട്.
Theory B: പ്രപഞ്ചത്തിന് സ്രഷ്ടാവില്ല.

ഇനി ശാസ്ത്രീയമായും യുക്തിപരമായും നാം ഇതുവരെ അറിഞ്ഞ അറിവുകൾ എന്തൊക്കെ ആണോ അതാണ് background knowledge. ഈ background knowledge THEORY A യെ അനുകൂലിക്കുന്നത് ആണെങ്കിൽ അത് A യേ തെളിയിക്കുന്നു ഇനി നോക്കാം.

Background knowledge 1: പ്രപഞ്ചത്തിന് ആരംഭമുണ്ട്

ഒരു സ്രഷ്ടാവ് ഉണ്ടെങ്കിൽ സൃഷ്ടിപരമായ ആരംഭം പ്രതീക്ഷിക്കാം. സ്രഷ്ടാവ് ഇല്ലെങ്കിൽ ഒരു പ്രത്യേക പ്രപഞ്ചം ഒരു നിമിഷത്തിൽ ഉണ്ടാകേണ്ടത് തീരെ ആവശ്യ ഘടകമല്ല. സ്രഷ്ടാവ് ഉണ്ടെങ്കിൽ സംഭവിക്കേണ്ട ഒരു കാര്യം സംഭവിച്ചു എന്നത് സ്രഷ്ടാവിനെ തെളിയിക്കുന്നു. (origin of universe/theory A) is high there for its an evidence for theism.

Background knowledge 2: പ്രകൃതി നിയമങ്ങൾ

1) theism അനുസരിച്ച് ഒരു പ്രത്യേക ലക്ഷ്യത്തിലാണ് ലോകം പ്രവർത്തിക്കുക. കാരണം ദൈവം ഒരു ഉദ്ദേശ്യത്തിൽ ലോകത്തെ സൃഷ്ടിക്കുന്നു എന്നതാണ് അതിൻ്റെ വീക്ഷണം.
2) നിരീശ്വര വാദമനുസരിച്ച് ക്രമമോ, ഉദ്ദേശ്യ ലക്ഷ്യങ്ങളോ പാലിക്കുന്ന ലോകം ഉണ്ടാകുന്നതിൽ അർത്ഥമില്ല.
3) നിയമങ്ങളും, ക്രമവുമുള്ള, ഉദ്ദേശ്യ സ്വഭാവമുള്ള പ്രപഞ്ചം ദൈവമുള്ള ലോക വീക്ഷണത്തിൽ expected ആണ്. ആയതിനാൽ പ്രപഞ്ച നിയമങ്ങൾ ദൈവത്തിനു തെളിവാണ്.

Background knowledge 3: information

1) information ഉള്ളടങ്ങിയ DNA ജീവൻ്റെ അടിസ്ഥാന ഭാഗങ്ങളാണ്.
2) information എപ്പോഴും ഇൻ്റലിജൻസിൻ്റെ ഉത്പന്നമാണ്.
3) information ജീവൻ്റെ അടിസ്ഥാനമാണെങ്കിൽ, ജീവൻ്റെ അടിസ്ഥാനം ഇൻ്റലിജൻസിൻ്റെ ഉത്പന്നമാണ്.
4) ആയതിനാൽ ജീവൻ ഇൻ്റലിജൻസിൻ്റെ സൃഷ്ടിയാണ്.
ഒരു conscious intelligence ജീവലോകത്തിൻ്റെ സൃഷ്ടിപ്പിന് നിധാനമാവുകയെന്നത് theism അനുസരിച്ച് സംഭവിക്കേണ്ട കാര്യമാണ്, ദൈവത്തിനു തെളിവാണ്.

Background knowledge 4) ആരംഭ കാരണം.

തുടക്കമുള്ള ഏതൊന്നിനും കാരണമുണ്ട്. പ്രപഞ്ചത്തിന് തുടക്കമുണ്ട്. ആയതിനാൽ പ്രപഞ്ച ആരംഭത്തിന് കാരണമുണ്ട്. പ്രപഞ്ചത്തെ സൃഷ്ടിച്ച ഉണ്മയുണ്ട്. ഇത് ദൈവമുണ്ട് എങ്കിൽ മാത്രം ലഭിക്കേണ്ട അറിവാണ്.

Background knowledge 5) മഴ

കാലം മുന്നോട്ട് നീങ്ങുംതോറും ക്രമരാഹിത്യം വർദ്ദിക്കും എന്നതാണ് തെർമോ ഡൈനാമിക്സിലെ രണ്ടാം നിയമം. ചൂട് തണുത്ത അന്തരീക്ഷത്തിലേക്ക് തന്നെ പകരും, ഒരു വസ്തുവും സ്ഥായിയായ ഊഷ്മാവിൽ തന്നെ തുടരാത്തതിന് കാരണം ഇതാണ്. ഏതൊരു വസ്തുവും പതിയെ ബലക്ഷയത്തിനു വിധേയമാകും, ഏതൊരു യന്ത്രവും പതിയെ തകരാറിലാകും, ഏതൊരു സംവിധാനവും പതിയെ തകരും.

അങ്ങനെയെങ്കിൽ ക്രമരാഹിത്യത്തിനു പകരം നാം ഈ ലോകത്ത് order കാണാൻ പാടില്ല, സ്ഥായിയായ ഒരു സംവിധാനവും പ്രകൃത്യാ ഉണ്ടാകരുത്. ക്രമരാഹിത്യം മാത്രമാണ് ആദ്യത്തിൽ ഉണ്ടാകേണ്ടത്, പിന്നെയും അവ മാത്രം. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. പ്രപഞ്ച നിയമങ്ങൾ സ്ഥായിയാണ് അവയെ നാശം ബാധിക്കുന്നില്ല. ഗ്രാവിറ്റിയുടെ മൂല്യം കുറയുന്നില്ല, ഇലക്ട്രോ മാഗ്നറ്റിക് ഫോഴ്‌സിന് ബലം കുറഞ്ഞ് electron കണികകൾ കാലിടറി വീഴുന്നില്ല.

ഈ സ്ഥായിയായ നിയമങ്ങൾ ചേർന്ന് പ്രവർത്തിക്കുന്ന യന്ത്ര സമാനമായ ഒരു മഹാ സംവിധാനമായ പ്രപഞ്ചം നിലനിൽക്കുന്നു. അവയ്ക്ക് അകത്ത് ജീവൻ മുതൽ മഴ വരെ എത്രയോ പ്രകൃതി പ്രതിഭാസങ്ങൾ കൃത്യമായ നിയമത്തെ അനുസരിച്ച് ഒരേ ഫലം നൽകുന്നു. അവയെല്ലാം ഒരു ഉദ്ദേശ്യം നിറവേറ്റിക്കൊണ്ട് തന്നെ ഇരിക്കുന്നു. ജല ചക്രത്തെ തന്നെ എടുക്കുക. ഒരേ ജലം തന്നെ ആവർത്തിച്ച് മഞ്ഞായും നീരാവിയായും മഴയായും ശുദ്ധീകരിക്കപ്പെട്ട് ചക്ര സമാനം ഭൂമിയിലേക്ക് പതിക്കുന്നു. നിശ്ചിത കാല ക്രമത്തിൽ ഈ ചക്രം ആവർത്തിച്ചു കറങ്ങുന്നു. ഇതിൽ നിന്നും ഇങ്ങനെ conclude ചെയ്യാം:

1) സ്ഥായിയായ ഫലം നൽകുന്ന എല്ലാ സംവിധാനവും (an arranged system to produce something) സൃഷ്ടിയാണ്.
2) പ്രപഞ്ചവും മഴയുമെല്ലാം സ്ഥായിയായ ഫലങ്ങൾ തരുന്ന/ സ്ഥായിയായ ഉദ്ദേശ്യങ്ങളിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളാണ്.
3) ആയതിനാൽ അവ സൃഷ്ടിയാണ്.
4) പ്രപഞ്ചത്തെയും പ്രകൃതിയെയും സൃഷ്ടിച്ച ഉണ്മയെ നാം വിളിക്കുന്ന പേരാണ് ദൈവമെന്ന്.
5) ആ ദൈവത്തെ അറബിയിൽ അല്ലാഹു എന്ന് വിളിക്കുന്നു.
Conclusion) ആയതിനാൽ നമുക്ക്‌ മഴ നൽകുന്നത് അല്ലാഹു മാത്രമാണ്.

ഈ സ്വഭാവത്തിൽ നൂറു കണക്കിന് തെളിവുകൾ ദൈവമുണ്ട് എന്ന് തെളിയിക്കുന്നു. ഖുർആൻ പറയുന്നതു കാണുക:
“തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവന്‍ വിന്യസിക്കുന്നതിലുമുണ്ട്‌ ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളും.
രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന്‌ ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക്‌ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
അല്ലാഹുവിന്‍റെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക്‌ അവ ഓതികേള്‍പിക്കുന്നു. അല്ലാഹുവിനും അവന്‍റെ തെളിവുകള്‍ക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ്‌ അവര്‍ വിശ്വസിക്കുന്നത്‌?”. (ഖുർആൻ 45: 3-6)

മുകളിൽ എന്താണ് evidence എന്നും എങ്ങനെ അത് മനസ്സിലാക്കാൻ കഴിയുമെന്നും ഈ സ്വഭാവത്തിൽ അനവധി തെളിവുകൾ ദൈവാസ്ഥിത്വം തെളിയിക്കുന്നു എന്നുമാണ് വിശദീകരിച്ചത്. എന്നാൽ ഇത് മനസ്സിലാക്കാൻ ചുരുങ്ങിയത് എന്താണ് തെളിവുകൾ എന്നെങ്കിലും മനസ്സിലാക്കാൻ അറിവ് വേണം. എന്താണ് തെളിവ് എന്ന് define ചെയ്യാൻ അറിയാത്ത മനുഷ്യർക്ക് തെളിവ് കിട്ടാതിരിക്കുക സ്വാഭാവികം മാത്രമാണ്. ഡോക്കിൻസിനെ പോലുള്ള നവ നാസ്തിക പ്രവാചകന്മാർക്ക് പ്രായം എഴുപത് കഴിഞ്ഞിട്ടും ഈ തെളിവ് വായനാരീതി പരിചയമില്ലാതെ പോയതിൽ ഖേദിക്കുക മാത്രമാണ് നമുക്ക് ചെയ്യാനാവുക.!!!

print

5 Comments

  • Masha Allah… Nice 👍

    Sidheeq 09.06.2023
  • അദ്ദുഖാൻ 44 : 38

    Verse:
    وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ
    ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട്‌ സൃഷ്ടിച്ചതല്ല.

    അദ്ദുഖാൻ 44 : 39

    Verse:
    مَا خَلَقۡنَٰهُمَآ إِلَّا بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

    ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ്‌ നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.

    جزاك اللهُ خيراً

    arshad 10.06.2023
  • നിന്നെപ്പോലുള്ള പൊട്ടന്മാർ ഈ ഭൂമിയിൽ ഉള്ളത് കൊണ്ടാണ് ഈ മതങ്ങൾ ഇന്നും നില നിന്ന് പോരുന്നത്. എങ്ങനെ സാധിക്കുന്നെടോ ഈ പൊട്ടത്തരങ്ങൾ ന്യായീകരിയ്ക്കാൻ ?

    ദൈവം എന്ന ഒന്ന് ഈ പ്രപഞ്ചത്തിൽ ഇല്ല അങ്ങനെ ഒന്ന് ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകം ഇങ്ങളെ ആവില്ല പോവുന്നത് ..

    ജനനം മുഴുവൻ മരണം വരെ സ്വന്തം തലച്ചോർ മതത്തിനു പണയം വെച്ച് അന്യ മതത്തിലുള്ളവരെ മുഴുവൻ വെറുക്കുന്ന നിന്നെപോലുള്ള മാനസിക രോഗികൾ ഈ സമൂഹത്തിൽ ഒട്ടു മിക്കതും .അത് മുസ്ലീമായാലും , ഹിന്ദു ആയാലും ,ക്രിസ്താനി ആയാലും .

    ഏതോ ഗോത്ര യുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ അതി ഭാവുകത്തോടെ എഴുതിയിരുന്ന പുസ്തകങ്ങളാണ് എല്ലാ മതത്തിലും ഉള്ളത് ..അത് അവർ അന്നത്തെ ചുറ്റുപാടുകൾക്കുള്ളിൽ നിന്ന് കൊണ്ടെഴുതി .ഇന്ന് അങ്ങനെ സാധ്യമല്ല കാരണം ശാസ്ത്രം ഒരുപാട് വളർന്നു കഴിഞ്ഞു ഇനി അടുത്ത അഞ്ഞൂറ് വർഷങ്ങൾ കഴിയുമ്പോഴേയ്ക്കും മതം എന്നതാണ് പുരാതന കാല ആൾക്കാരെ പരസ്പരം കൊള്ളിച്ചിരുന്ന ഒരു സാമൂഹിക അതിവിപത് ആയിരുന്നു ആനുള്ള മനുഷ്യർ പറയും .
    ഇപ്പോഴേ മതങ്ങളുടെ അടിത്തറ ഇളകിക്കഴിഞ്ഞു ,ചോദ്യങ്ങൾക്കു പലതിനും ഉത്തരമില്ല

    The Truth 11.06.2023
  • എജ്ജാതി കൊടുമ 🤣🤣🤣. വേറേം കുറെ ദൈവങ്ങൾ ഉണ്ടല്ലോടെ. അവരേം കൂടി പരിഗണിക്കു.

    Raj Vikram TR 12.06.2023
  • The truth എന്ന പ്രൊഫെയിലിൽ വന്ന കമന്റിനോട് ഉള്ള പ്രതികരണം.ലവ ലേശം പ്രതിപക്ഷ ബഹുമാനം ഇല്ലാതെ പൊട്ടനെന്നും വട്ടനെന്നും വിളിച്ച് ഉറഞ്ഞു തുള്ളുന്ന താങ്കളുടെ കമന്റ് കണ്ടതിൽ അതിയായ സന്തോഷം.ഈ വെറുപ്പ് വീർത്ത്‌ അസഭ്യം പുലമ്പുന്ന താങ്കൾ തന്നെ എന്നോട് മറ്റ് മതങ്ങളെ വെറുക്കല്ലേ എന്ന് പറഞ് കണ്ടത് നല്ലൊരു ഹാസ്യാനുഭവം തന്നെ ആയിരുന്നു.മറ്റ് ആശയങ്ങളെ വെറുക്കാനും തെറി പറയാനും ഉള്ള സമ്പൂർണ്ണ സ്വാതന്ത്ര്യം തങ്ങൾ നാസ്തികർക്ക് മാത്രമാണ് ഉള്ളതെന്ന താങ്കളുടെ അമിതആത്മവിശ്വാസം തെറ്റല്ല.മനുഷ്യരെ കൊല്ലുന്നതിൽ എന്നും മുന്നിൽ നിന്നിട്ടുല്ല അന്യ മതങ്ങളെ കൂട്ടക്കുരുതി നടത്തിയ സോവിയറ്റിലെയും അൽബേനിയയിലെയും ഫ്രാൻസിലെയും നാസ്തിക മാതൃക മനുഷ്യ ഉന്മൂലനത്തിന്റെയും വെറുപ്പിന്റെയും മാത്രം ആണല്ലോ.ഇനി അല്പം വെറുപ്പ് മുക്തമായി ചിന്തിക്കുക.ദൈവമുണ്ടെന്നു ഫിലോസോഫിക്കൽ ആയ ന്യായങ്ങൾ ഉദ്ധരിച്ചു എഴുതിയ ലേഖനത്തിൽ ഒന്നിനെയും യുക്തിപരമായി ഖണ്ഡിക്കാൻ ഉള്ള ശ്രമം പോലും താങ്കളിൽ നിന്നും കണ്ടില്ല.എന്റെ തന്തക്ക് വിളിച്ചാൽ താങ്കളുടെ അകത്ത് പുകയുന്ന മത വിദ്വേഷം ശമിപ്പിക്കാമെന്നല്ലാതെ ഈ ഫ്രസ്‌ട്രേഷന് വേറെ എന്ത് അർത്ഥമാണ് ഉള്ളത്? നിങ്ങൾ ഉറഞ് തുള്ളുന്നത് കൊണ്ടോ തെളിവ് ഇല്ലെന്നു സ്വയം കരയുന്നത് കൊണ്ടോ ഇതിൽ യുക്തിപരമായ സ്ഥാപിച്ച കാര്യങ്ങൾക്ക് മങ്ങലേൽക്കും എന്ന് കരുതാൻ മാത്രം വിഡ്ഢി ആണോ സർ താങ്കൾ!?

    ശാഹുൽ ഹമീദ് കെ യു 12.06.2023

Leave a comment

Your email address will not be published.