ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -1

//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -1
//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -1
ആനുകാലികം

ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -1

മതമില്ലാത്ത ലോകത്തെ ധാർമിക അപാരത

“അഗമ്യഗമനത്തിലും ശിശു രതിയിലും ശവരതിയിലും മറ്റു അധാർമിക പ്രവർത്തനങ്ങളിലും ആളുകൾ ഏർപ്പെടാത്തത് മതങ്ങൾ അവ നിരോധിക്കുന്നത് കൊണ്ട് മാത്രമാണോ ? അപ്പോൾ മതങ്ങൾ അവ നിരോധിച്ചില്ലായിരുന്നെങ്കിൽ മത വിശ്വാസികൾ ഇതിലൊക്കെ ഏർപ്പെടുമായിരുന്നോ? മതങ്ങൾക്കപ്പുറം സമൂഹമാണ് മനുഷ്യരെ ഇത്തരം കാര്യങ്ങളിൽ നിന്ന് തടയുന്നത് എന്നതല്ലേ ശരി ?”

ഇപ്പോൾ ഭൗതികവാദികളിൽ നിന്ന് സ്ഥിരം കേൾക്കുന്ന ഒരു ‘ഗമണ്ടൻ’ ചോദ്യമാണിത്.

യാതൊരു ആഴവുമില്ലാത്ത ഉപരിപ്ലവ ചിന്തകൾ മാത്രമാണ് ഭൗതികവാദികളെ നയിക്കുന്നത് എന്നതിന്റെ ഒരു തെളിവാണ് ഈ ചോദ്യം. മതം ഒരു സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനത്തെ സംബന്ധിച്ച് ഇവർക്ക് എന്തറിയാം ?!

തീർച്ചയായും മതം തന്നെയാണ് മനുഷ്യരെ ഭൂരിഭാഗം സാംസ്കാരിക ജീർണതകളിൽ നിന്ന് തടയുന്നതും ധാർമിക മൂല്യങ്ങൾ സമ്മാനിക്കുന്നതും. പക്ഷെ മനുഷ്യ ജീവിതത്തിൽ മതം ചെലുത്തുന്ന സ്വാധീനവും മാറ്റവും രണ്ട് വിധത്തിലാണ്. അഥവാ പ്രത്യക്ഷവും പരോക്ഷവുമായ രണ്ട് തരം സ്വാധീനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കാൻ മതത്തിന് സാധിക്കും.

ഒന്ന്: ഒരു സമൂഹത്തിന്റെ ധാർമിക ബോധത്തിൽ മതം ചെലുത്തുന്ന നേരിട്ടുള്ള സ്വാധീനമാണിത്. മദ്യത്തിലും വ്യഭിചാരത്തിലും മുങ്ങി കുളിച്ച അറേബ്യൻ സമൂഹത്തോട് അവ നിരോധിച്ചു കൊണ്ട് ദൈവ വചനം ഓതിക്കേൾപ്പിച്ചപ്പോൾ അവർ മദ്യ കോപ്പകൾ തല്ലി തകർക്കുകയും, ഒരു അന്യ സ്ത്രീയെ ലൈംഗിക വികാരത്തോടെ നോക്കുന്നത് പോലും കൈവെടിഞ്ഞതും അതിനുദാഹരണമാണ്.

രണ്ട്: മതങ്ങൾ സമൂഹത്തിൽ നേരിട്ടല്ലാതെ ചെലുത്തുന്ന സ്വാധീനം. ഉദാഹരണത്തിന് ഒരുപാട് മതങ്ങളുടെ സംഗമഭൂമിയായ ഒരു സമൂഹത്തിൽ സാംസ്കാരിക കൈമാറ്റങ്ങളിലൂടെ സദാചാരം രൂപീകൃതമാവുന്നു. “സദാചാരം: നല്ല ആചാരം… ആചാരം: നടപ്പു്, മര്യാദ, മുറ, ചട്ടം, അനുഷ്ഠാനം .”
(ശബ്ദതാരാവലി)

ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ ഒരു സമൂഹം ആചാരമായി സ്വീകരിച്ചാചരിക്കുന്ന രീതികളും ചട്ടങ്ങളുമാണ് സദാചാരം. സദാചാര നിർമ്മിതിയിൽ മതം വഹിക്കുന്ന പങ്ക് അനൽപമാണ്. അതുകൊണ്ട് തന്നെയാണ് നാളിതു വരെ സദാചാരത്തെ ഭൗതികവാദികൾ നിശിതമായി വിമർശിച്ച് പോന്നതും. ഒരുപാട് മതങ്ങളുടെ സംഗമഭൂമിയായ ഒരു സമൂഹത്തിൽ സാംസ്കാരിക കൊള്ള കൊടുക്കകളിലൂടെ രൂപീകൃതമാവുന്ന സദാചാരത്തിന് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ലേബലുണ്ടാകില്ല എന്നത് സ്വാഭാവികമാണ്. ഇങ്ങനെ മതത്തിന്റെ വിലാസത്തിലല്ലാതെ സദാചാര വ്യവസ്ഥയിൽ അലിഞ്ഞുചേർന്ന മത ധാർമിക മൂല്യങ്ങൾ കേവല മനുഷ്യബുദ്ധിയിൽ നിന്നും ശാസ്ത്ര ചിന്തയിൽ നിന്നും വ്യുൽപന്നമായതാണ് എന്ന് വരുത്തി തീർക്കാനാണ് ഭൗതികവാദികൾ ശ്രമിക്കുന്നത്. അത്തരം ഭൗതിക വാദികളോട് ഒരൊറ്റ ചോദ്യമെ ചോദിക്കാനുള്ളു. അഗമ്യഗമനം, മൃഗരതി, ശവരതി, നരഭോജനം തുടങ്ങിയവ തെറ്റാണെന്ന് ബുദ്ധികൊണ്ടും ശാസ്ത്രം കൊണ്ടും ഒന്ന് തെളിയിക്കാമോ?! ഒരിക്കലും കഴിയില്ല. അതു തെറ്റാണെന്ന് മത ധാർമിക തത്വങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമെ പറയാൻ സാധിക്കു. അത്തരം കാര്യങ്ങൾ തെറ്റാണെന്ന നിഗമനത്തിലേക്ക് മനുഷ്യന്റെ കേവല ബുദ്ധി കൊണ്ട് മാത്രം എത്തിച്ചേരാൻ കഴിയില്ല; അത് തനിച്ചിരുന്ന് ചിന്തിച്ചാലും സാധ്യമല്ല, സമൂഹം ഒന്നടങ്കം ഒന്നിച്ചിരുന്ന് ചിന്തിച്ചാലും സാധ്യമല്ല.

ഓരോ നാടിന്റെയും സമൂഹത്തിന്റെയും സദാചാര ഉള്ളടക്കങ്ങൾ ഭൂരിഭാഗവും നിർമിക്കപ്പെടുന്നത് മത ചിന്തയുടെ പ്രബലതക്കനുസരിച്ചാണ്. അതുകൊണ്ടാണ് മത ധാർമികത ദുർബലമായ സമൂഹങ്ങളിലെ ഭൗതികവാദികൾ അഗമ്യഗമനം, മൃഗരതി, ശവരതി, നരഭോജനം തുടങ്ങിയ സാംസ്കാരിക ജീർണതകളെ നിർലജ്ജം അനുകൂലിക്കുന്നത്.

ഭൗതീക പരിഷ്കാരങ്ങളല്ല ധാർമ്മികതയുടെ അടിത്തറ, പ്രത്യുത ആത്മീയ ബോധവും ദിവ്യ സ്രോതസ്സുകളുമാണ്. ‘ഫിത്വ്‌റ’ അഥവാ മനുഷ്യന്റെ ശുദ്ധ പ്രകൃതിയുടെ (الفطرة) തേട്ടമായി പല അധാർമികതളോടും പ്രകൃത്യാ മനുഷ്യർക്കുണ്ടാവുന്ന വെറുപ്പും പല ധാർമിക സത്യങ്ങളോടും മനുഷ്യർക്കുണ്ടാവുന്ന സ്വഭാവികമായ ഇണക്കവും ഒരു പരിധി വരെ ധാർമികതയെ നിർണയിക്കാൻ സഹായകമാവാം എന്നതൊഴിച്ചാൽ, ഒരു സമൂഹത്തിന് – അവരെത്ര അഭ്യസ്ഥവിദ്യരും ശാസ്ത്രബോധമുള്ളവരുമാണെങ്കിലും-കേവല ബുദ്ധികൊണ്ടും ശാസ്ത്രം കൊണ്ടും പഠന-മനനങ്ങളിലൂടെ സമ്പൂർണ്ണമായും നിർധാരണം ചെയ്തെടുക്കാൻ സാധിക്കുന്നവയല്ല ധാർമികത. ധാർമിക-സാംസ്കാരിക ഉന്നതിയുടെ നാസ്തിക മാതൃകയായി കേരളത്തിലെ നാസ്തികർ അവകാശപ്പെടുന്ന സ്കാന്റിനേവിയൻ രാജ്യങ്ങളെ തന്നെയെടുക്കുക. “മതമില്ലാത്ത രാജ്യങ്ങളിൽ ഉയർന്ന ധാർമിക ബോധം നിലനിൽക്കുന്നു” എന്നു പറഞ്ഞ്, സ്കാന്റിനേവിയൻ രാജ്യങ്ങളെ ഉദാഹരിക്കുന്നവർ യഥാർത്ഥത്തിൽ ധാർമികത കൊണ്ട് ഉദ്ദേശിക്കുന്നത് ഉന്നത ജീവിത നിലവാരവും ഭൗതീകമായ അഭിവൃദ്ധിയും മാത്രമാണ്. യഥാർത്ഥത്തിൽ അധാർമികതയിലും മൂല്യചുതിയിലും നിരീശ്വരവാദികളുടെ സ്വപ്ന ലോകമായ സ്കാന്റിനേവിയൻ രാജ്യങ്ങൾ ബഹുദൂരം മുന്നിലാണ്.

Adultery: Which countries are most unfaithful?

ലോകത്ത് ജാരവൃത്തി (Adultery) ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ സ്കാന്റിനേവിയൻ രാജ്യങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്:

“10. ഫിൻലാന്റ് (Finland) 36%
9. യു.കെ (United Kingdom) 36%
8. സ്പെയിൻ (Spain) 39%
7. ബെൽജിയം (Belgium) 40%
ന്യൂ യൂറോപ്പ് മാഗസിൻ അനുസരിച്ച്, ബെൽജിയത്തിലെ ‘വിവാഹിതരായവരുടെ ഡേറ്റിംഗ്’ വെബ്‌സൈറ്റ് ഗ്ലീഡൻ (Gleeden) ൽ 1.1 ദശലക്ഷം അംഗങ്ങളാണുള്ളത്, കമ്പനി ഉപദേഷ്ടാവ് ചന്തൽ ബാവെൻസ് പറഞ്ഞത് “അവിഹിത ബന്ധങ്ങളിലൂടെ പങ്കാളിയെ വഞ്ചിക്കൽ (cheating) ഇന്ന് രാജ്യത്ത് ‘സാമൂഹികാചാരപ്രകാരം നിഷിദ്ധമായി പരിഗണിക്കപ്പെടുന്ന’ (taboo) ഒരു കാര്യമല്ല.”

അവർ പറഞ്ഞു: “ഇപ്പോൾ, വഞ്ചിതരായ പങ്കാളി ഡിവോഴ്‌സിനായി അഭ്യർത്ഥിക്കാൻ അനുവദിക്കുന്നത് പങ്കാളികളിലൊരാൾ ‘തെറ്റ്’ (wrong) ചെയ്തു എന്ന അർത്ഥത്തിലല്ല. നിങ്ങളുടെ ഭർത്താവ് അവിഹിത ബന്ധങ്ങളിലൂടെ നിങ്ങളെ വഞ്ചിക്കുന്നുണ്ടോ (cheating) ? ശരി, അതിനെന്താ ? അതേ പ്രവർത്തനത്തിൽ തന്നെ നിങ്ങളും ഏർപ്പെടണം അല്ലെങ്കിൽ ഡിവോഴ്‌സ് ചെയ്യണം.! അത്രയുള്ളു കാര്യം”

6. നോർവേയ് (Norway) 41%
5. ഫ്രാൻസ് (France) 43%
4. ജർമനി (Germany) 45%
3. ഇറ്റലി (Italy) 45%
2. ഡെൻമാർക്ക് (Denmark) 46%
1. തായ്‌ലാൻഡ് (Thailand) 56%
(https://www.google.com/amp/s/www.mirror.co.uk/news/world-news/adultery-countries-most-unfaithful-5188791.amp)

ഫിൻലാന്റ്, ബെൽജിയം, നോർവേയ്, ഡെൻമാർക്ക് എന്നീ സ്കാന്റിനേവിയൻ രാജ്യങ്ങൾ ജാരവൃത്തിയിൽ (Adultery) ഏറ്റവും മുന്നിലാണ് എന്നത് ആ ജനതയുടെ സാംസ്കാരിക ച്യുതിയുടെ വ്യക്തമായ തെളിവാണ്.

മെയ് 5, 2011 ന് സ്വീഡിഷ് വാർത്താ വെബ്‌സൈറ്റ് ‘ദി ലോക്കൽ’ ഒരു ലേഖനത്തിൽ സൂചിപ്പിച്ചത്, ലൈംഗിക രോഗങ്ങളുടെ (STD) വർദ്ധനവ്, സ്വീഡിഷ് സ്ത്രീകളെ കൂടുതൽ ബാധിച്ചു എന്നാണ്:

“സ്വീഡനിൽ ഗൊണോറിയയും സിഫിലിസും വലിയ തോതിൽ തിരിച്ചുവരവ് നടത്തുന്നുണ്ട്. യുവതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2010 ൽ 60 ശതമാനം വർദ്ധിച്ചു.

സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ(Smittskyddsinstitutet) ന്റെ പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സ്വീഡിഷുകാർക്കിടയിൽ ഗൊണോറിയയും സിഫിലിസും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 38 ശതമാനം വർധനയുണ്ടായി.

15 നും 24 നും ഇടയിൽ പ്രായമുള്ള യുവതികളാണ് ഏറ്റവും കൂടുതൽ ഈ രോഗ ബാധിതർ, ഇവർക്കിടയിലെ രോഗബാധ കേസുകളുടെ എണ്ണം 57 ശതമാനം വർദ്ധിച്ചു.
(https://www.thelocal.se/20110506/33616/)

1970 മുതൽ സ്വീഡനിൽ 200 ലധികം മൃഗങ്ങൾ, കൂടുതലും കുതിരകൾ, ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സർക്കാർ നിയോഗിച്ച പഠനത്തിൽ കണ്ടെത്തി.
(Bestiality on the Rise in Sexually Libertine Sweden)

2008 നവംബറിൽ, യു.കെ പത്രമായ ടൈംസ് (The Times) ഇപ്രകാരം റിപ്പോർട്ട് ചെയ്തു:

“ലോകത്തിലെ ഏറ്റവും ലൈംഗിക സഹിഷ്ണുത പുലർത്തുന്ന സമൂഹങ്ങളിലൊന്നായ സ്വീഡൻ, അവസാന taboo വെ കുറിച്ചുള്ള വിചിത്രവും വൈകാരികവുമായ ഒരു ആരോപണത്തിന് മറുപടി പറയുന്ന തിരക്കിലാണ്: മൃഗരതിയാണ് (bestiality) വിഷയം.

സ്റ്റോക്ക്ഹോം ദിനപത്രം എക്സ്പ്രെസ്സെൻ ഈ ആഴ്ച, മൃഗരതി ശൃംഖലയെ അനാവരണം ചെയ്തു കൊണ്ട് വീണ്ടും ഈ പ്രശ്നം ചർച്ചാ വിഷയകമാക്കി. മൃഗരതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കണമെന്ന് പാർലമെന്റ് അംഗങ്ങളിൽ ചിലർ ആവശ്യപ്പെടുന്നു. 1944-ൽ സ്വവർഗരതിക്കൊപ്പം മൃഗരതിയും നിയമപരമായി കുറ്റകരമല്ലെന്ന് തീരുമാനിക്കപ്പെട്ടിരുന്നു…

1960 കളിൽ സ്വീഡന് ലൈംഗികതയുടെ കാര്യത്തിൽ ഒരു നേതൃത്വ സമീപനമുണ്ടായിരുന്നു, ഐ ആം ക്യൂരിയസ് യെല്ലോ പോലുള്ള നിരൂപക പ്രശംസ നേടിയ സിനിമകൾ സമൂഹത്തിന്റെ ലൈംഗിക സ്വതന്ത്ര മനോഭാവങ്ങളെ ചിത്രീകരിച്ചിരുന്നു.

പിതാക്കന്മാർ സന്താനങ്ങളുടെ ഉത്തരവാദിത്തമേൽക്കാത്ത, ഏക മാതൃത്വത്തിന്റെ കളങ്കം വിതച്ച ആദ്യത്തെ രാജ്യമായിരുന്നു സ്വീഡൻ… വേശ്യാവൃത്തി സാങ്കേതികമായി നിയമപരമാണ്…

മൃഗരതിയും അതിനെ ചുറ്റിപ്പറ്റിയുള്ള മുഴുവൻ സംസ്ക്കാരങ്ങളും സ്വീഡിഷ് ജനതയുടെ ലൈംഗിക സഹിഷ്ണുതയെ പൊട്ടിത്തെറിക്കുന്നതിലേക്ക് നയിക്കുന്നു.

മൃഗങ്ങളുമായുള്ള ലൈംഗികബന്ധം ഏതെങ്കിലും വിധത്തിൽ സമ്മതത്തോടെയുള്ളതാണെങ്കിൽ ആകാമെന്ന ആശയം സ്വീഡൻ അംഗീകരിക്കുന്നു. മൃഗരതിയിലൂടെ മൃഗത്തിന് പരിക്കേൽപ്പിക്കുകയാണെങ്കിൽ അതിനെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമമുണ്ട്. എന്നിരുന്നാലും പ്രായോഗികമായി രജിസ്റ്റർ ചെയ്ത 115 കേസുകളിൽ രണ്ടെണ്ണം മാത്രമേ ഇതുവരെ അന്വേഷണങ്ങൾക്ക് വിധേയമായിട്ടുള്ളു.”

2001 ഏപ്രിൽ 26 ന്, Swedes have more and more animal sex (സ്വീഡിഷുകാർ കൂടുതൽ കൂടുതൽ മൃഗരതിയിൽ അഭിരമിക്കുന്നു) എന്ന ഒരു ലേഖനത്തിൽ സ്വീഡിഷ് വാർത്താ വെബ്‌സൈറ്റ് നെറ്റാവിഷൻ ഇപ്രകാരം റിപ്പോർട്ട് ചെയ്തു:

“സ്വീഡനിൽ മൃഗരതി നിയമവിരുദ്ധമല്ല, ഓരോ വർഷവും 200 മുതൽ 300 വരെ വളർത്തുമൃഗങ്ങൾക്ക് ലൈംഗികാതിക്രമങ്ങൾ കാരണം പരിക്കേൽക്കുന്നു.

സ്വീഡിഷ് വെറ്റിനറി ഓർഗനൈസേഷനായ സ്വെൻസ്ക വെറ്ററിനോർഫോർബണ്ടറ്റ് (Svenska Veterinärforbundet) ആണ് എസ്റ്റിമേറ്റ് അവതരിപ്പിച്ചത്, മൃഗങ്ങൾ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളേയും കഷ്ടപ്പാടുകളേയുംക്കുറിച്ച് അധികാരികളെയും പൊതുജനങ്ങളെയും കൂടുതൽ ബോധവാന്മാരാക്കാൻ സംഘടന ശ്രമിക്കുകയാണ്. ഭൂരിഭാഗം ആളുകൾക്കും അറിയില്ലെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പ്രശ്നം വർദ്ധിച്ചതായി സംഘടന അവകാശപ്പെടുന്നു.

”കുട്ടികളുടെ അശ്ലീലത (child pornography) നിയമവിരുദ്ധമായ, 1999 മുതൽ ഞങ്ങൾ ഈ വർദ്ധനവ് നിരീക്ഷിക്കുന്നു…” എന്ന് ജോഹാൻ ബെക്ക്-ഫ്രിസ് പ്രസ്ഥാവിച്ചു. “മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കുട്ടികളെ മൃഗങ്ങൾക്ക് പകരം പ്രതിഷ്ടിച്ച ചില ആളുകളുണ്ട് എന്നർത്ഥം. ഈ രണ്ട് സാഹചര്യങ്ങളിലും, പ്രതിരോധമില്ലാത്ത വ്യക്തികളുമായുള്ള ലൈംഗികതയാണല്ലൊ നടക്കുന്നത്…” എന്ന് അദ്ദേഹം വിശദീകരിച്ചു.

2005 ൽ, ലൈഫ് സൈറ്റ് ന്യൂസ്, ലൈംഗിക ലിബർട്ടൈൻ സ്വീഡനിലെ മൃഗരതിയുടെ ഉയർച്ചയെക്കുറിച്ചുള്ള ലേഖനത്തിൽ ഇപ്രകാരം പ്രസ്ഥാവിച്ചു:

“മൃഗങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ചുവരികയാണെന്ന വാർത്ത വന്നതോടെ സ്വീഡൻ അതിന്റെ ധാർമിക വംശാവലിയിൽ മറ്റൊരു തടസ്സത്തെ മറികടന്നതായി സ്ഥിരപ്പെടുകയാണ്. 1970 മുതൽ സ്വീഡനിൽ 200 ലധികം മൃഗങ്ങൾ, കൂടുതലും കുതിരകൾ, ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സർക്കാർ നിയോഗിച്ച പഠനത്തിൽ കണ്ടെത്തി. 2000 മുതൽ 2004 വരെയുള്ള കാലയളവിൽ 119 മൃഗപീഡന കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.”

1970 കളിൽ സ്വീഡനിൽ കുട്ടികളുടെ അശ്ലീലസാഹിത്യം (child pornography) നിയമപരമായിരുന്നു.

2010 ൽ സ്വീഡൻ കുട്ടികളുടെ അശ്ലീലസാഹിത്യം കൈവശം വയ്ക്കുന്നത് നിരോധിച്ചു, പക്ഷേ കുട്ടികളുടെ അശ്ലീലത ഇന്റർനെറ്റിൽ കാണുന്നത് ഇപ്പോഴും നിയമപരമാണ്.

2012 ൽ ഒരു സ്വീഡിഷ് രാഷ്ട്രീയ പാർട്ടി (പൈറേറ്റ് പാർട്ടി ഓഫ് സ്വീഡൻ) കുട്ടികളുടെ അശ്ലീല പ്രദർശനം കൈവശപ്പെടുത്തുന്നത് വീണ്ടും നിയമവിധേയമാക്കാൻ നിർദ്ദേശിച്ചു.
(https://www.conservapedia.com/Sweden_and_child_pornography)

സ്വീഡന്റെ പോണോഗ്രഫിയോടുള്ള മനോഭാവത്തിന്റെ സ്വാതന്ത്ര്യ പാരമ്പര്യം രാജ്യത്തെ ദേശീയ ലൈബ്രറിയെ (national library) പോലും സമ്പന്നമാക്കുന്നു, ദേശീയ ലൈബ്രറിയുടെ ശേഖരത്തിൽ വലിയ അളവിൽ കുട്ടികളുടെ പോണോഗ്രഫി കണ്ടെത്തി. 10 അല്ലെങ്കിൽ 11 വയസ് പ്രായമുള്ള ആൺകുട്ടികളുടെ ലൈംഗിക പ്രദർശനങ്ങൾ ഉൾക്കൊള്ളുന്ന മാസികകൾ നാഷണൽ ലൈബ്രറിയുടെ കൈവശമുണ്ട്.

Violence Against Women and Girls: The International Campaign to Eradicate a Worldwide Problem (സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ അതിജീവിക്കുക: ലോകവ്യാപക പ്രശ്‌നം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രചാരണം) എന്ന പേരിൽ 2003-ൽ പ്രസിദ്ധീകൃതമായ പുസ്തകത്തിൽ, എഴുത്തുകാരായ റഹേൽ നാർഡോസ്; മേരി കെ. റാഡ്‌പൂർ; വില്യം എസ്. ഹാച്ചർ, മൈക്കൽ എൽ. പെൻ എന്നിവർ പ്രഖ്യാപിച്ചു:

“കുട്ടികളുടെ വാണിജ്യ പോണോഗ്രഫിയുടെ ഏറ്റവും വലിയ ഉറവിടം ഡെൻമാർക്കാണ്.
1969 ൽ, ഏത് തരത്തിലുള്ള അശ്ലീല വസ്തുക്കളുടെയും ഉൽപാദനത്തിനും വിൽപ്പനയ്ക്കുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തപ്പോൾ ഡെൻമാർക്ക് ലോകത്തിലെ ഏറ്റവും വലിയ ബാല അശ്ലീല നിർമ്മാതാവായി. ബാല അശ്ലീലതയുടെ വാണിജ്യവൽക്കരണത്തിന്റെ നേതൃത്വം ഡെൻമാർക്കിനായി മാറി…

കുട്ടികളുടെ അശ്ലീലസാഹിത്യത്തിന്റെ ആഗോള വ്യാപനത്തെ രണ്ട് പുരുഷന്മാരുമായി ‘ടിം ടേറ്റ്’ ബന്ധിപ്പിക്കുന്നു:

ഒന്ന്, 1971 ൽ സ്ഥാപിതമായ ലോകത്തിലെ ആദ്യത്തെ ബാല-അശ്ലീല മാസികയായ ബാംബിന സെക്‌സിന്റെ സ്ഥാപകനായ വില്ലി സ്ട്രോസ്.
രണ്ട്, കളർ ക്ലൈമാക്സ് കോർപ്പറേഷന്റെ സ്ഥാപകനും ‘ലോലിറ്റ’ (Lolita) എന്ന പേരിൽ ഹ്രസ്വവും പ്രൊഫഷനലുമായ ഒരു അശ്ലീല ചലച്ചിത്ര പരമ്പരയുടെ നിർമ്മാതാവായ പീറ്റർ തിയണ്ടർ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും പെൺകുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതാണ് ലോലിറ്റ സിനിമകൾ ചിത്രീകരിക്കുന്നത്.

അഗമ്യഗമനവും ശവരതിയും ‘നിയമപരമായിരിക്കണം’ എന്നതാണ് സ്വീഡിഷ് ലിബറൽ പീപ്പിൾസ് പാർട്ടിയുടെ (Swedish Liberal People’s Party) യൂത്ത് ബ്രാഞ്ച് മുന്നോട്ട് വെക്കുന്ന പുതിയ സമര പ്രമേയങ്ങളിൽ ഒന്ന്.
(www.independent.co.uk/news/)

ഇങ്ങനെ മൂല്യചുതിയിൽ ഞെരിഞ്ഞമരുന്ന, ആത്മീയമായി ദരിദ്രരായ സമൂഹം ശൂന്യതാവാദത്തിലേക്കും (nihilism) ആശ്ചനിന്ദയിലേക്കും ആത്മഹുതിയിലേക്കും ദ്രുതഗതിയിലാണ് ഓടിയടുത്തു കൊണ്ടിരിക്കുന്നത് എന്ന് വസ്തുതകൾ തെളിയിക്കുന്നു.

“Why Nordic countries might not be as happy as you think” (എന്തുകൊണ്ടാണ് നോർഡിക് രാജ്യങ്ങൾ നിങ്ങൾ കരുതുന്നത്ര സന്തോഷവാന്മാരായിരിക്കില്ല…) എന്ന ബി.ബി.സി യുടെ ലേഖനത്തിൽ സൂചിപ്പിക്കുന്ന ചില കണക്കുകൾ ശ്രദ്ധേയമാണ്:

നോർഡിക് മേഖലയിൽ താമസിക്കുന്ന 12.3% ആളുകളും തങ്ങൾ മാനസികമായ രോഗങ്ങളും അനാരോഗ്യങ്ങളും അനുഭവിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. 13.5% ചെറുപ്പക്കാർ തങ്ങളെത്തന്നെ അപ്രകാരം വിശേഷിപ്പിക്കുന്നു…

ഡെൻമാർക്കിൽ, 16 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 18.3% പേർ തങ്ങൾ മോശം മാനസികാരോഗ്യമുള്ളവരാണെന്ന് അഭിപ്രായപ്പെട്ടു – ആ പ്രായത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ബാധിച്ച സ്ത്രീകളുടെ എണ്ണം 23.8% ആയി ഉയർന്നു.

മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് സഹായം തേടുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ -അഞ്ചുവർഷത്തിനിടയിൽ- 40 ശതമാനം വർധനയാണ് നോർവേയിൽ ഉണ്ടായിട്ടുള്ളത്.
(www.bbc.com/news)

2019 ൽ സ്വീഡനിൽ, ഒരു ലക്ഷത്തിൽ 14.7 ആത്മഹത്യകളുണ്ടായിരുന്നു. ചരിത്രപരമായി, 1960 കളിലെ സ്വീഡനിലെ ആത്മഹത്യാനിരക്കിന്റെ ഉയർന്ന നിരക്കാണ്, വികസിത രാജ്യങ്ങളിലെ ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്കിലെ ‘റെക്കോഡ്‘.

മദ്യ ഉപഭോഗത്തിലൂടെയുള്ള മരണ നിരക്കിൽ, ലോക രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്ത് ഫിൻലാന്റും, പതിനാലാം സ്ഥാനത്ത് ഡെൻമാർക്കും അതിവേഗം ബഹുദൂരം മുന്നോട്ട് കുതിക്കുകയാണ്.

Death Rate Per 100,000
Age Standardized
12 FINLAND 7.22
14 DENMARK 7.10

മയക്കുമരുന്ന് ഉപഭോഗത്തിലൂടെയുള്ള മരണ നിരക്കിൽ, ലോക രാജ്യങ്ങളുടെ പട്ടികയിലും അഗ്ര ശ്രേണിയിൽ സ്കാന്റിനേവിയൻ രാജ്യങ്ങളായ നോർവേയ് (ആറാം സ്ഥാനം), ഫിൻലാന്റ് (എട്ടാം സ്ഥാനം), സ്വീഡൻ (പത്തൊമ്പതാം സ്ഥാനം), ഐസ് ലാന്റ് (ഇരുപതാം സ്ഥാനം), ഡെൻമാർക്ക് (ഇരുപത്തൊന്നാം സ്ഥാനം) സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

Death Rate Per 100,000
Age Standardized

6 NORWAY 6.40
8 FINLAND 5.49
19 SWEDEN 3.62
20 ICELAND 3.55
21DENMARK 3.38
(https://www.worldlifeexpectancy.com/cause-of-death/suicide/by-country/)

ജനസംഖ്യാപരമായി ഏറ്റവും കൂടുതൽ നിരീശ്വരവാദികളുള്ള, രാജ്യങ്ങളാണ് ചൈന, ജപ്പാൻ, റഷ്യ, വിയറ്റ്നാം തുടങ്ങിയവ…
(www.independent.co.uk/news/uk)

ഈ രാജ്യങ്ങളെയൊക്കെ മാതൃകയായി എടുത്തു പറയാൻ കൊള്ളില്ലെന്ന തിരിച്ചറിവാണ് കേരളത്തിലെ ഭൗതീകവാദികളെ സ്കാന്റിനേവിയൻ രാജ്യങ്ങളിൽ കടിച്ചു തൂങ്ങാൻ പ്രേരിപ്പിക്കുന്നതിലെ മുഖ്യ കാരണം.

ഈ രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടേയും അധാർമികതകളുടേയും കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ ഒരു ഗ്രന്ഥം തന്നെ ഈ വിഷയത്തിൽ രചിക്കാൻ കഴിഞ്ഞേക്കും. അതിനാൽ ആ ഭാഗം ദൈർഘ്യം ഭയന്ന് ഇവിടെ ബോധപൂർവ്വം ഒഴിവാക്കുകയാണ്.

പറഞ്ഞു വന്നതിന്റെ ചുരുക്കം, മത ചിന്തകൾക്ക് പ്രബലതയില്ലാത്ത സമൂഹം ഭൗതീകമായി എത്ര പരിഷ്കൃതരായാലും ധാർമികമായി അധ:പതനത്തിൽ തന്നെയായിരിക്കും നിലകൊള്ളുക. ഒരു സമൂഹത്തിന്, അവരെത്ര അഭ്യസ്ഥവിദ്യരും ശാസ്ത്രബോധമുള്ളവരുമാണെങ്കിലും കേവല ബുദ്ധികൊണ്ടും ശാസ്ത്രം കൊണ്ടും മാത്രം മനനം ചെയ്തു കണ്ടെത്താൻ സാധിക്കുന്ന കാര്യങ്ങളല്ല ധാർമികത എന്ന് ഇത് തെളിയിക്കുന്നു.

മത സമൂഹങ്ങളുടെ സാംസ്കാരിക അഴിമുഖമായ നമ്മുടെ നാട്ടിലുള്ള ഭൗതികവാദിക്ക് അവ തെറ്റല്ല എന്ന് പറയാൻ ലജ്ജയും മനപ്രയാസവും തോന്നുന്നു. എന്നാൽ ലൈംഗിക അരാജകത്വം പ്രബലമായ, മതബോധം ദുർബലമായ പാശ്ചാത്യ സമൂഹത്തിലെ ലോക പ്രശസ്തരായ നാസ്തിക ബുദ്ധിജീവികൾക്ക് അവ തെറ്റല്ല എന്ന് പറയാൻ യാതൊരു ലജ്ജയും തോന്നുന്നില്ല. ചില ഉദാഹരണങ്ങൾ കാണുക:

സാം ഹാരിസ്, റിച്ചാർഡ്‌ ഡോക്കിൻസ്, മാറ്റ് ഡിലഹണ്ടി, ലോറൻസ് ക്രോസ്സ് എന്നീ ലോകം കണ്ട ഏറ്റവും പ്രസിദ്ധരായ നാസ്തിക ബുദ്ധിജീവികൾ അഗമ്യഗമനത്തെ (incest) അഥവാ മാതാവ്, സഹോദരി തുടങ്ങിയ കുടുംബാംഗങ്ങളുമായുള്ള ലൈംഗിക ബന്ധത്തെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ സ്വഭാവിക ഭാവമായി വിശദീകരിക്കുന്നു.
(https://youtu.be/FFWkS5nwXjo)

പക്ഷെ, അമ്മ പെങ്ങമ്മാരുമായുള്ള ലൈംഗിക ബന്ധത്തെ സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിൽ കേരളത്തിലെ നാസ്തികർക്കിടയിൽ രണ്ടു പക്ഷക്കാരുണ്ട്. എന്നിരുന്നാലും ഇരു പക്ഷവും അത് തെറ്റാണെന്ന് അംഗീകരിക്കുന്നില്ല. അഗമ്യഗമനത്തെ സംബന്ധിച്ച ചർച്ചകളൊക്കെ നാസ്തിക പ്രബോധന മുൻഗണനാ ക്രമത്തിൽ പിന്നിലായി പ്രതിഷ്ഠിക്കണമെന്ന് മാത്രമാണ് രവിചന്ദ്രന്റെയൊക്കെ അഭിപ്രായത്തിന്റെ ആകത്തുക.
(https://youtu.be/nkiBbtydlwA)

യൂട്ടിലിറ്റേറിയൻ ധാർമിക വാദിയായ ഓസ്റ്റ്രേലിയൻ ഫിലോസഫർ പീറ്റർ സിംഗർ, മൃഗരതിയെ സ്വഭാവിക ലൈംഗികതയായാണ് വിശദീകരിക്കുന്നത്. ഒരു ദ്രോഹവും നടക്കപ്പെടാത്ത ഈ ലൈംഗിക ബന്ധത്തെ എന്തിനാണ് എതിർക്കുന്നതെന്ന് അദ്ദേഹം അത്‌ഭുതപ്പെടുന്നു.
(https://youtu.be/MKDv3uhqqTI)

അലക്സ്. ജെ. ഒ’കോണറെ സംബന്ധിച്ചിടത്തോളം ബലാൽസംഗം (Rape) ചെയ്യലും ചെയ്യാതിരിക്കലും ഓരോരുത്തരുടേയും വ്യക്തി താൽപര്യത്തിനനുസരിച്ചാണ് തെറ്റും ശരിയുമാവുക. ഐസ് ക്രീമുകളിൽ വാനില്ലയാണോ ചോക്ലയിറ്റാണോ ഇഷ്ടമെന്ന് തീരുമാനിക്കുന്ന പോലെ വ്യക്തിഗത തിരഞ്ഞെടുപ്പ് മാത്രമാണ് ബലാൽസംഗം ശരിയോ തെറ്റോ എന്ന തിരഞ്ഞെടുപ്പും.
(https://youtu.be/sDLUYpgzEwo)

ജോൺ നെന്നക്സുമായി നടന്ന ഒരു സംവാദത്തിൽ പ്രശസ്ത നാസ്തിക ബുദ്ധിജീവി റിച്ചാർഡ് ഡോക്കിൻസ്, ധാർമികതയുമായി ബന്ധപ്പെട്ട് സമർത്ഥിച്ച വാദത്തിന്റെ ചുരുക്കം ഇങ്ങനെയാണ്:
“പരിണാമത്തിന്റെ ഏതൊരു ഉൽ‌പ്പന്നത്തെയും പോലെ ഒരർത്ഥത്തിൽ ധാർമികതയും ക്രമരഹിതവും യാദൃച്ഛികവുമായ ഉൽപ്പന്നമാണ്… ആത്യന്തികമായി, ‘ബലാത്സംഗം’ തെറ്റാണെന്ന നിങ്ങളുടെ വിശ്വാസം ആറിനു പകരം അഞ്ച് വിരലുകൾ നമ്മൾക്ക് ഉണ്ടായി എന്നപോലെ പരിണാമത്തിന്റെ ക്രമരഹിതവും യായാദൃച്ഛികവുമായ ഉൽപ്പന്നമായ ഒരു വിശ്വാസം മാത്രമാണ്…”
(https://youtu.be/G-F-4WhvHqU)

റിച്ചാർഡ് ഡോക്കിൻസ് ‘നരഭോജന’ത്തെ (cannibalism) സംബന്ധിച്ച് ട്വിറ്റെറിൽ ഇപ്രകാരം കുറിച്ചു: “ടിഷ്യു കൾച്ചർ “ശുദ്ധമായ മാംസം” ഇതിനകം -2018 ൽ തന്നെ – സംഭവ്യമായോ?
ഞാൻ വളരെക്കാലമായി ഇത് കാത്തിരിക്കുകയായിരുന്നു… മനുഷ്യ മാംസം വളർത്തി എടുത്താലോ? നരഭോജനത്തിന് എതിരായ നമ്മുടെ മനസ്സിലെ വിലക്കിനെ മറികടക്കാൻ നമുക്ക് കഴിയില്ലേ?”
(https://twitter.com/RichardDawkins/status/969939225180364805)

എന്നുവച്ചാൽ നാസ്തികത അക്ഷരാർത്ഥത്തിൽ മാനവികതയെ കാർന്നു തിന്നുന്ന പ്രത്യയശാസ്ത്രമാണ്. മതമില്ലാത്ത ലോകത്ത്, റെസ്റ്റൊറന്റ് മെനുവിൽ ചിക്കൻ സാന്റ്‌വിച്ചിനു കൂടെ, ഹ്യൂമൺ സാന്റ്‌വിച്ചും പ്രതീക്ഷിക്കാം.

ടൈംസിന് (The Times magazine) നൽകിയ അഭിമുഖത്തിൽ റിച്ചാർഡ് ഡോക്കിൻസ് ഇപ്രകാരം ‘ബാലാനുരാഗത്തെ’ (pedophilia) ന്യായീകരിക്കാൻ പാടുപെടുന്നതും നാം വായിച്ചറിഞ്ഞതാണ്:
“ഞാൻ‌ എന്റെ കുട്ടിക്കാലത്തേക്ക്‌ ഏതാനും പതിറ്റാണ്ടുകൾ‌ക്കപ്പുറം തിരിഞ്ഞുനോക്കുമ്പോൾ ചൂരലു കൊണ്ട് കൈവെള്ളയിൽ തല്ലുന്നതും, ‘ലഘുവായ പീഡോഫീലിയ’യും (mild pedophilia) പോലുള്ള കാര്യങ്ങൾ‌ കാണുകയും ചെയ്യവെ, ഇന്ന് ഞാനോ മറ്റാരെങ്കിലുമോ അവയെ അപലപിക്കുന്നതു പോലെ അവയെ അപലപിക്കാനുള്ള ഒരു ന്യായവും കണ്ടെത്താൻ‌ എനിക്ക് കഴിഞ്ഞില്ല.”

സാലിസ്ബറിയിലെ ഒരു ബോർഡിംഗ് സ്കൂളിലെ തന്റെ പഠനകാലത്തെ പരാമർശിച്ചുകൊണ്ട്, (പേരു വ്യക്തമാക്കാതെ) തന്റെ അധ്യാപകരിൽ ഒരാൾ “എന്നെ കാൽമുട്ടിന്മേൽ വലിച്ചിട്ട് എന്റെ നിക്കറിനുള്ളിൽ കൈയ്യിട്ട”ത് ഡോക്കിൻസ് ഓർമിച്ചു. തന്റെ സ്കൂൾ പിയർ ഗ്രൂപ്പിലെ മറ്റ് കുട്ടികളെയും അതേ അധ്യാപകൻ ലൈംഗിക ചേഷ്ടകൾക്കായി ഉപയോഗിച്ചുവെന്ന് വിശദീകരിച്ചു കൊണ്ടുള്ള പ്രസ്ഥാവന ഇപ്രകാരമാണ് ഡോക്കിൻസ് അവസാനിപ്പിക്കുന്നത്, “അദ്ദേഹം ഞങ്ങളിൽ ആർക്കും നിലനിൽപ്പുള്ള ഒരു ഉപദ്രവവും ചെയ്തതായി ഞാൻ കരുതുന്നില്ല.”
(https://www.washingtonpost.com/national/on-faith/richard-dawkins-under-fire-for-mild-pedophilia-remarks/2013/09)

വിദ്യാർത്ഥിയുടെ തെറ്റിന് ശിക്ഷയായി ഒരു അധ്യാപകൻ ചൂരലു കൊണ്ട് അവന്റെ കൈ വെള്ളയിൽ അടിക്കുന്നതും വിദ്യാർത്ഥിയുടെ നിക്കറിനുള്ളിൽ കയ്യിടുന്ന കാമചേഷ്ടയും ഡോക്കിൻസിനെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ് !!

അന്തർദേശീയ നാസ്തിക ബുദ്ധിജീവികളുടെ ഈ പ്രസ്ഥാവനകളിൽ നിന്ന് രണ്ട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം.

ഒന്ന്, മത സമൂഹങ്ങളുടെ സംഗമ ഭൂമികയിലൂടെ ഉരുത്തിരിഞ്ഞ സദാചാരമാണ് ഈ ധാർമിക മൂല്യങ്ങളിൽ ചിലത് പ്രാവർത്തിക തലത്തിൽ നമ്മുടെ നാട്ടിലെ നാസ്തികർക്ക് സമ്മാനിച്ചത്. അല്ലാതെ നാസ്തികതക്ക് ഈ പ്രസ്ഥാവിക്കപ്പെട്ട ലൈംഗിക വൈകൃതങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന താത്വിക അടിത്തറകളൊന്നും ഉണ്ടായതു കൊണ്ടല്ല.

രണ്ട്, സാമൂഹിക ആചാരങ്ങളിൽ, സമ്പ്രദായങ്ങളിൽ (Sociatal convention) അല്ലെങ്കിൽ സദാചാരത്തിൽ ഉള്ളടങ്ങിയ ധാർമിക – മാനുഷിക മൂല്യങ്ങൾ ഒരു പരിധി വരെ മത ധർമ പാഠങ്ങളുടെ സങ്കലനമാണ്. ഈ വസ്തുതയെ മതരഹിത സമൂഹങ്ങളും മതേതര ധാർമിക പ്രത്യയശാസ്ത്രങ്ങളും തെളിയിക്കുന്നുണ്ട്. കേവല ബുദ്ധി കൊണ്ടോ ശാസ്ത്രം കൊണ്ടോ മാത്രം ധാർമിക- മാനുഷിക മൂല്യങ്ങൾ നിർമ്മിച്ചെടുക്കാൻ കഴിയില്ല. ചില യുക്തിവാദികളിൽ കാണപ്പെടുന്ന ധർമനിഷ്ടയുടെയും മാന്യതയുടെയുമെല്ലാം അടിസ്ഥാനം മത സമൂഹങ്ങളുടേയും മത ധർമ പാഠങ്ങളുടെ സങ്കലനമായ സദാചാരത്തിന്റെയും സ്വാധീനം തന്നെയാണ്.

‘ധാർമിക മാതൃക’കളായി ഉദ്ധരിക്കപ്പെടുന്ന നാസ്തിക വ്യക്തിത്വങ്ങളിൽ പലരും യുക്തിവാദ പ്രചാരകരോ മതത്തെ ശത്രുവായി കണ്ടവരോ ആയിരുന്നില്ല. ഏതെങ്കിലും മതം കൊണ്ട് ലാബൽ ചെയ്യപ്പെടുന്നത് ഭയന്നവരായിരുന്നു. ഇത് രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. അവരിലെ മതേതരത്വം മതവിരുദ്ധതയായിരുന്നില്ല. മാത്രമല്ല, മത-ധാർമിക-സദാചാര ചിന്തകളും സംസ്കാരവും പ്രബലമായ സാമൂഹിക ചുറ്റുപാടിന്റെ സ്വാധീനം മാത്രമാണ് ഇവരിലെ ധർമനിഷ്ടക്ക് നിദാനം. ആ അന്തരീക്ഷത്തിൽ നിന്ന് പുറത്തു പ്രതിഷ്ഠിച്ചാൽ പ്രസ്തുത വ്യക്തിത്വങ്ങൾക്ക് ധാർമിക ബോധം പ്രദാനം ചെയ്യുന്ന താത്വിക അടിത്തറകളൊന്നും തന്നെ ഭൗതികവാദത്തിലില്ല. മത-ധാർമിക- സദാചാര ചിന്തകളും സംസ്കാരവും പ്രബലമായ സാമൂഹിക ചുറ്റുപാടിന്റെ സ്വാധീന വലയത്തിൽ നിന്ന് പുറത്തേക്ക് ഒഴുകിയാൽ ഭൗതിക വാദം എന്താകുമെന്ന് ഇന്നത്തെ തോന്നിയവാസികളായ (“Freethinkers”) ഭൗതികവാദികൾ തെളിയിക്കുന്നുണ്ട്.

print

No comments yet.

Leave a comment

Your email address will not be published.