ഫർഹാനയുടെ സമ്മാനപ്പൊതി…

//ഫർഹാനയുടെ സമ്മാനപ്പൊതി…
//ഫർഹാനയുടെ സമ്മാനപ്പൊതി…
ആനുകാലികം

ഫർഹാനയുടെ സമ്മാനപ്പൊതി…

തെ, അവളെ തിരിച്ചറിയാൻ എനിക്കധികം സമയം വേണ്ടിവന്നില്ല.
വർണ്ണക്കടലാസ് കൊണ്ട് പൊതിഞ്ഞ ഒരു സമ്മാന പൊതിയുമുണ്ട് ഓളെ കയ്യിൽ.

എന്തിനാണ് ഓളിപ്പൊ എന്നെ തേടി വരുന്നത്?
ഞാൻ എന്നോട് തന്നെ ചോദിച്ചു.

കോളേജിൽ നിന്ന് ഞാൻ അവളെ സ്ഥിരം കാണാറുണ്ട്. വെക്കേഷൻ ആയതോടെ നമ്മൾ നേരിൽ കണ്ടിട്ട് ആഴ്ചകളായി.

അവൾ എന്റെ വീട്ട് പടിക്ക് എത്തും മുൻപ്തന്നെ അവളെ സ്വീകരിക്കാൻ ഞാൻ റോഡിലിറങ്ങി നിന്നു.

എന്നെ കണ്ടതോടെ അവൾ സലാം പറഞ്ഞുകൊണ്ട് മനസ്സിന്റെ സന്തോഷം അറിയിക്കാനെന്ന മട്ടിൽ എന്റെ കണ്ണുകളിൽ നോക്കി ചിരിച്ചു.

ഞാൻ അവളെയും നോക്കി ചിരിച്ചു…

നീയെന്താ ഈ വെയ്ക്കൊക്കെ..? ഞാൻ ചോദിച്ചു.

ഒന്നുല്ല്യ.. നിന്നെയൊന്ന് കാണാൻ വന്നതാ.. ഇതാ.. ഈ പൊതി നിനക്കുള്ളതാ.. അവൾ പറഞ്ഞു.

എന്താ അതിലുള്ളത്?

എന്ത് പറ്റി, ആർക്കായീ സമ്മാനൊക്കെ?

എനിക്കറിയാമായിരുന്നു ഓളത് കൊണ്ടുവന്നത് എനിക്ക്‌ വേണ്ടിത്തന്നെയാണെന്ന്.

എങ്കിലും ഞാൻ അറിയാത്ത പോലെ നടിച്ചു. ഉത്തരം പറയുന്നത് കാത്തുനിൽക്കാതെ അവളെ ഞാൻ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു.

ഞങ്ങൾ സോഫയിൽ ഇരുപക്ഷത്തുമായി ഇരുന്ന് കോളേജിലെ വിശേഷങ്ങൾ പറയാൻ തുടങ്ങി.

അതിനിടയിൽ ഫർഹാന എന്നോട് സമ്മാന പൊതി തുറന്നുനോക്കാൻ ആവശ്യപ്പെട്ടു…

ഞാൻ ആ വർണ്ണ കടലാസ് നീക്കി ആകാംഷയോടെ ആ പൊതി തുറന്നുനോക്കി.

അതിൽ ഒരു ലാമിനേറ്റഡ് ചിത്രമാണുള്ളത്.

ഞാൻ അതിൽ നോക്കി അമ്പരക്കുന്നതുകണ്ട് അവൾ വിശദീകരിക്കാൻ തുടങ്ങി,

ടാ.. ഇത് ലോക പ്രശസ്തനായ കലാകാരൻ പിക്കാസോ വരച്ച ചിത്രമാണ്. വലിയ വില കൊടുത്തു വാങ്ങിയതാണ്. ഇത് നിനക്കുള്ളതാ…

ഞാൻ ആ ചിത്രത്തിൽ തന്നെ മിഴിച്ചു നോക്കി. എനിക്കതിൽ എവിടെയും പിക്കാസോയെ കാണാൻ സാധിച്ചില്ല.

ഞാൻ വീണ്ടും വീണ്ടും ചിത്രത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും നോക്കുന്നത് കണ്ട് അവൾ എന്നോട് ചോദിച്ചു.

ടാ.. എന്ത് പറ്റി? നിനക്കീ ചിത്രം ഇഷ്ട്ടമായില്ലേ…?

ഏയ്‌.. അതുകൊണ്ടല്ല. നീയല്ലേ പറഞ്ഞത്, ഇത് പിക്കാസോ വരച്ച ചിത്രാണെന്ന്, ബട്ട്‌ ഇതിൽ എവിടെയും പിക്കാസോയെ കാണാൻ കഴിയുന്നില്ലല്ലോ…

ടാ.. മണ്ടാ… ഇത് പിക്കാസോ വരച്ച ചിത്രമാണ്. ഇതിൽ എങ്ങനാടാ പിക്കാസോയെ കാണാൻ സാധിക്കുക…?

ങേ.. ഇത് പിക്കാസോ വരച്ച ചിത്രമെങ്കിൽ ഇതിൽ പിക്കാസോ ഉണ്ടാവേണ്ടതല്ലേ.. എവിടെ ഇതിൽ പിക്കാസോ? ഇതിൽ പിക്കാസോയെ കാണുന്നില്ല, അതുകൊണ്ട് ഇത് പിക്കാസോ വരച്ച ചിത്രമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്….

ഫർഹാന ഉമ്മച്ചി കൊണ്ടുവന്ന ചിക്കൂ ഷെയ്ഖ് കുടിക്കാതെ വാതിൽ തുറന്ന് ഇറങ്ങിപ്പോയി…

ഏതാണ്ട് ഇതേ അവസ്ഥയാണ് നിരീശ്വരവാദികളോട് ദൈവത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ.

ഇവിടെ ചിത്രം ഒരു കലാ സൃഷ്‌ടിയാണെന്നും, പിക്കാസോ ആ കലയുടെ സ്രഷ്‌ടാവ് ആണെന്നുമുള്ള തീരിച്ചറിവാണ് കഥയിലെ മണ്ടന് ഇല്ലാതെപോയത്.

ചിത്രത്തിന്റെ അകത്ത് അത് വരച്ച കലാകാരനെ കാണണമെന്നും, ചിത്രത്തിനകത്തു പിക്കാസോയെ കാണാത്തതുകൊണ്ട് ഇത് പിക്കാസോ വരച്ച ചിത്രമാണെന്ന് വിശ്വസിക്കില്ലെന്നും പറയുന്ന ആൾ കലാകാരനെയും ചിത്രത്തെയും ഒന്നായി കണ്ടതാണ് പ്രശ്നം.

ഇതേ പ്രശ്നമാണ് നിരീശ്വരവാദികൾക്കും പറ്റിയത്.

ഭൂമി ദൈവത്തിന്റെ സൃഷ്‌ടിയാണ്, ആ സൃഷ്‌ടിക്കകത്ത് അതിന്റെ സ്രഷ്‌ടാവിനെ കാണണമെന്നും, കണ്ടില്ലെങ്കിൽ അതിനൊരു സ്രഷ്‌ടാവില്ലെന്നും വാദിക്കുന്നത്, ചിത്രത്തിനകത്തു അത് വരച്ചയാളെ കാണണമെന്ന് വാദിക്കുന്ന പോലത്തെ മണ്ടത്തരമാണ്.

ഒന്ന് സൃഷ്‌ടിയും മറ്റൊന്ന് സ്രഷ്‌ടാവുമാണ്. ചിത്രത്തിന്റെ പ്രകൃതിയല്ല, അത് വരച്ച കലാകാരന്റെ പ്രകൃതി. രണ്ടും തമ്മിൽ comparison തന്നെ സാധ്യമല്ല.

അതുകൊണ്ട് സൃഷ്‌ടിക്കകത്ത് സ്രഷ്‌ടാവിനെ കാണണമെന്ന് വാശി പിടിക്കുന്നത് മണ്ടത്തരമാണ്. സൃഷ്‌ടികളെ സ്രഷ്‌ടാവുമായി compare ചെയ്യുന്നത് വിഡ്ഢിത്തമാണ്.

കോഴിക്കൂടിനകത്തു അതിന്റെ ആശാരിയെ എനിക്ക്‌ കാണണം, അല്ലെങ്കിൽ ഇതിനൊരു ആശാരി ഉണ്ടെന്ന് ഞാൻ വിശ്വസിക്കില്ല എന്നതുപോലത്തെ മണ്ടത്തരമാണിത്.

തീപ്പെട്ടിക്കൊരു സ്രഷ്‌ടാവ് ഉണ്ടെങ്കിൽ തീപ്പെട്ടിക്കകത്ത് എനിക്കതിന്റെ സ്രഷ്‌ടാവിനെ കാണണം എന്ന് പറയുന്നതിനേക്കാൾ മണ്ടത്തരമാണ്, ഭൂമിക്കകത്ത് എനിക്കതിന്റെ സ്രഷ്‌ടാവിനെ കാണണമെന്ന് പറയുന്നത്.

ഈ പ്രപഞ്ചം മുഴുവൻ ഒന്നുമില്ലായ്മയിൽ നിന്ന് സൃഷ്ടിച്ചു പരിപാലിക്കുന്ന സർവ്വ ശക്തനെ, പ്രപഞ്ചത്തിൽ ഒരു മണൽ തരിയുടെ വലിപ്പം പോലുമില്ലാത്ത ഭൂമിയിൽ, എനിക്കാ ദൈവത്തെ കാണണമെന്ന് പറയുന്നത് ദൈവത്തിനെ മനുഷ്യ പ്രകൃതിയുമായി ഉപമിച്ചതിന്റെ പ്രശ്നമാണ്.

തീപ്പെട്ടിയും അതുണ്ടാക്കിയ മനുഷ്യനും തമ്മിലുള്ള വലിപ്പ വ്യത്യാസത്തെ നമുക്ക് മനസ്സിലാവുന്നുണ്ടെങ്കിൽ, തീപ്പെട്ടിയുണ്ടാക്കിയ മനുഷ്യനെ തീപ്പെട്ടിക്ക് അകത്ത് പരതുന്നത് മണ്ടത്തരമായി തോന്നുന്നുണ്ടെങ്കിൽ, ഇതിനേക്കാൾ വലിയ, ഒരു താരതമ്യത്തിന് സാധ്യതയില്ലാത്ത അളവിൽ വ്യത്യസ്തമാണ് പ്രപഞ്ചത്തിലെ സകല സൃഷ്‌ടികളും ദൈവവും തമ്മിൽ.

ഇനി ഭൂമിയിൽ ഒരാൾ ദൈവത്തെ കണ്ടു എന്ന് വാദിച്ചാലോ..?

ഒരു ലോക പ്രശസ്ത ശാസ്ത്രജ്ഞൻ വർഷങ്ങളോളം തന്റെ ലബോറട്ടറിയിൽ scientific experiments നടത്തി അവസാനം വിളിച്ചുപറയുകയാണ്..

യുറീക്കാ … യുറീക്കാ… ഞാൻ ദൈവത്തെ കണ്ടുപിടിച്ചിരിക്കുന്നു ….

എന്ന് അയാൾ പറഞ്ഞാൽ, അതെത്ര വലിയ credibility ഉള്ള ശാസ്ത്രജ്ഞനായാലും അയാൾ മണ്ടനോ, നുണയനോ ആണെന്ന് മാത്രേ വിശ്വസിക്കാൻ പറ്റുള്ളൂ…

കാരണം, ദൈവത്തെ ഒരിക്കലും ഭൂമിയിൽ കണ്ടെത്തുക സാധ്യമല്ല.

ഏതെങ്കിലും ദൈവത്തെ ആരെങ്കിലും ഭൂമിയിൽ കണ്ടെത്തുകയാണെങ്കിൽ മനസ്സിലാക്കുക, അതൊരു ഉഡായിപ്പ് ആൾ ദൈവമാവും.

ദൈവത്തെ നമ്മൾ കണ്ടു എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥമെന്താണ്…?

ദൈവത്തിന്റെ സൃഷ്‌ടിയായ പ്രകാശം ദൈവത്തിന്റെ തൊലിയിൽ തട്ടി അത് reflect ചെയ്ത് നമ്മുടെ കണ്ണുകളിൽ എത്തുന്നു. എന്ന് വെച്ചാൽ ദൈവം സൃഷ്‌ടിച്ച ബൗദ്ധിക പ്രതിഭാസങ്ങൾ “സർവ്വ ശക്തനായ” ദൈവത്തിനും ബാധകമാണെന്ന് അർത്ഥം.

എന്ന് വെച്ചാൽ ദൈവം താൻ തന്നെ നിർമ്മിച്ച സൃഷ്‌ടികളെ പല വിധത്തിൽ depend ചെയ്യുന്നു എന്നല്ലേ..? ദൈവം ബൗദ്ധിക പ്രതിഭാസങ്ങൾക്കും പ്രാപഞ്ചിക നിയമങ്ങൾക്കും കീഴടങ്ങുന്നു എന്നല്ലേ …?

അങ്ങനെയാവുമ്പോൾ, സർവ്വതും സൃഷ്‌ടിച്ച സർവ്വ ശക്തൻ എന്ന പേരിന് ദൈവം അർഹനല്ലാതായിത്തീരുന്നു.

ഉദാഹരണത്തിന് ഞാൻ പറയുകയാണ് ഞാനാണ് gravitational force സൃഷ്‌ടിച്ചതെന്ന്. പക്ഷെ ഞാനും ആ ഗ്രാവിറ്റിയുടെ effect ന് കീഴടങ്ങുന്നു. എനിക്ക് ആകാശത്തേക്ക് പറന്നു പോകാൻ കഴിയുന്നില്ല. കെട്ടിടത്തിന് മുകളിൽ നിന്ന് തുള്ളിയാൽ ഞാനും എല്ലാവരെയും പോലെ താഴേക്ക് വീഴുന്നു. അതായത് എനിക്ക്‌ ആ gravitational force ന് മീതെ യാതൊരു സ്വാധീനവും ഇല്ല, മാത്രമല്ല gravity effect എന്നെയാണ് കണ്ട്രോൾ ചെയ്യുന്നത്.

അപ്പോൾ എന്റെ അവകാശവാദം യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണെന്ന് മനസ്സിലാക്കാം.

ഇതുപോലെ കാഴ്‌ച്ച എന്ന നാച്ചുറൽ പ്രതിഭാസത്തിന് ദൈവം വഴിപ്പെടുന്നുണ്ടെങ്കിലേ, നമുക്ക് ദൈവത്തെ കാണാൻ കഴിയുള്ളൂ. അതായത് ദൈവം പദാർത്ഥമാവണം, എങ്കിലല്ലേ പ്രകാശത്തിന് അതിൽ തട്ടി reflect ചെയ്യാൻ സാധിക്കുള്ളൂ… അങ്ങനെ reflect ചെയ്ത പ്രകാശം നമ്മുടെ കണ്ണിൽ എത്തിയാലല്ലേ ആ വസ്തുവിനെ നമുക്ക് കാണാൻ കഴിയുള്ളൂ..

എന്നാൽ ഇങ്ങനെ നാച്ചുറൽ പ്രതിഭാസങ്ങൾക്ക് വഴിപ്പെടുന്ന ദൈവത്തെയല്ല മുസ്ലിങ്ങൾ ആരാധിക്കുന്നത്. ദൈവം പദാർത്ഥമാണെന്നും മുസ്ലിങ്ങൾ വിശ്വസിക്കുന്നില്ല.

ചുരുക്കത്തിൽ ദൈവത്തിന്റെ attributes എന്താണെന്നും, ദൈവം ഒഴികെയുള്ള ബാക്കിയെല്ലാം ദൈവത്തിന്റെ സൃഷ്‌ടികളാണെന്നും ഉള്ള അറിവ് ഇല്ലാത്തവരാണ് ദൈവത്തെ എനിക്ക് നേരിട്ട് കാണണമെന്ന് പറയുക.

പ്രപഞ്ചത്തിൽ മണൽ തരിയോളം മാത്രം വലിപ്പമുള്ള ഭൂമിയിൽ ബൗദ്ധിക പ്രതിഭാസങ്ങൾക്ക് വിധേയപ്പെടുന്ന, സൃഷ്‌ടികളുടെ അതേ പ്രകൃതിയിൽ കഴിയുന്ന, ഒരു ദൈവത്തെയാണ് നിരീശ്വരവാദികൾ നിഷേധിക്കുന്നത്.

എന്നാൽ ഞങ്ങൾ വിശ്വസിക്കുന്നതോ..

പ്രാപഞ്ചിക്ക നിയമങ്ങൾ ബാധകമല്ലാത്ത, ഭൂമിയിലെയും ഭൂമിക്ക് പുറത്തുമുള്ള ബൗദ്ധിക പ്രതിഭാസങ്ങൾക്ക് വിധേയപ്പെടാത്ത, സൃഷ്‌ടികളുടെ പ്രകൃതിയുമായി യാതൊരു താരതമ്യവും സാധ്യമല്ലാത്ത ഒരു ശക്തിയെയാണ് നമ്മൾ അല്ലാഹു എന്ന് വിളിക്കുന്നത്.

പ്രകാശം ദൈവത്തിന്റെ തൊലിയിൽ തട്ടി അത് reflect ചെയ്തു നമ്മുടെ കണ്ണിലേക്കെത്തുന്ന കാഴ്‌ച്ച എന്ന ബൗദ്ധിക പ്രതിഭാസത്തിന് വിധേയപ്പെടുന്ന ഒരു നിസാര വസ്തുവിനെയല്ല നമ്മൾ ആരാധിക്കുന്നതെന്നർത്ഥം.

നിരീശ്വര വിശ്വാസികളിൽ അധികപേരും യഥാർത്ഥ ദൈവ വിശ്വാസത്തെ പരിചയപ്പെടാത്തവരാണെന്ന് പലരുടെയും സംസാരങ്ങളിൽ നിന്ന് വ്യക്തമാവും.

പരമ്പരാഗതമായി കേട്ടറിഞ്ഞ പുരാണങ്ങളിൽ നിന്നുള്ള അറിവുമായി ലോകത്തെ എല്ലാ വിശ്വാസങ്ങളും ഇതുപോലെയാണെന്ന മുൻവിധിയോടെ ദൈവത്തെ നിഷേധിക്കുന്ന ഒരുപാട് ആളുകളെ സോഷ്യൽ മീഡിയയിൽ കാണാം. അതുപോലെ നമ്മുടെ നാട്ടിലെ സീരിയൽ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട ആൾ ദൈവ സങ്കല്പം പൊതുസമൂഹത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. യഥാർത്ഥ ദൈവത്തെ കുറിച്ചുള്ള കാര്യമായ അറിവില്ലായ്മ നമ്മുടെ സമൂഹത്തിൽ നല്ലപോലെയുണ്ടെന്ന് സോഷ്യൽ മീഡിയയിലെ പല നാസ്തികരുടെയും ചോദ്യങ്ങൾ കേൾക്കുമ്പോൾ മനസ്സിലാവും.

ഇസ്‌ലാമിലെ ദൈവം എന്താണെന്ന് മനസ്സിലാക്കാൻ ഖുർആനിലെ 112 ആം അധ്യായം വായിച്ചാൽ മതിയാവും.

قُلْ هُوَ اللَّهُ أَحَدٌ
പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. (Sura 112: Aya 1)
اللَّهُ الصَّمَدُ
അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. (Sura 112: Aya 2)
لَمْ يَلِدْ وَلَمْ يُولَدْ
അവന്‍ പിതാവോ പുത്രനോ അല്ല. (Sura 112: Aya 3)
وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
അവനു തുല്യനായി ആരുമില്ല. (Sura 112: Aya 4)

അതായത്, സൂര്യനെയോ ചന്ദ്രനെയോ ആരാധിക്കാൻ ഇസ്‌ലാം പറയുന്നില്ല. എന്നല്ല, പ്രപഞ്ചത്തിൽ നമ്മൾ കാണുന്നതും കേൾക്കുന്നതുമായ ഒന്നിനെയും ആരാധിക്കാൻ ഇസ്‌ലാം പറയുന്നില്ല. അതെല്ലാം ദൈവത്തിന്റെ സൃഷ്‌ടികൾ മാത്രമാണ്.

അല്ലാഹുവുമായി ഈ പ്രപഞ്ചത്തിലെ ഒന്നുമായും താരതമ്യം ചെയ്യാനോ, ഉപമിക്കാനോ, ഊഹിക്കാനോ, വിലയിരുത്താനോ, സങ്കൽപ്പിക്കാനോ, പ്രതിഷ്ഠിക്കാനോ ഒന്നും സാധ്യമല്ല.

ഒന്നാലോചിക്കൂ.. പദാർത്ഥങ്ങളുടെ ചുറ്റുപാടിൽ, സമയത്തിനുള്ളിൽ, കാലത്തിനുള്ളിൽ മാത്രം ജീവിക്കുന്ന മനുഷ്യന് സമയവും, കാലവും, സ്ഥലവും, മാനവുമില്ലാത്ത ലോകത്തെ കുറിച്ച് സങ്കൽപ്പിക്കാൻ സാധ്യമാണോ…?

ഇല്ലെങ്കിൽ, പിന്നെ എങ്ങനെയാണ് ഇതൊക്കെയും ഇല്ലായ്മയിൽ നിന്ന് സൃഷ്‌ടിച്ച ഒരു ശക്തിയെ നമുക്ക് ഉപമിക്കാനോ, ഊഹിക്കാനോ, സങ്കൽപ്പിക്കാനോ സാധിക്കുക… !?

മനസ്സിലാവാൻ ചെറിയൊരു ഉദാഹരണം പറഞ്ഞു അവസാനിപ്പിക്കാം.

ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനോട്, സാമുദ്രത്തിന്റെ വലിപ്പത്തെ കുറിച്ചോ, ആകാശത്തിന്റെ വലിപ്പത്തെ കുറിച്ചോ, സൂര്യന്റെ പ്രകാശത്തെ കുറിച്ചോ, മലകളുടെ ശക്തിയെ കുറിച്ചോ പറഞ്ഞാൽ അത് മനസ്സിലാക്കുകയോ, ഊഹിക്കുകയോ, സങ്കൽപ്പിക്കുകയോ ആ കുഞ്ഞിന് സാധ്യമല്ല. കാരണം അത്തരം അനുഭവങ്ങൾ ആ ഗർഭ പാത്രത്തിലെ കുഞ്ഞിന് ഒരിക്കലും ഉണ്ടായിട്ടില്ല. അതിനെ കുറിച്ച് ചിന്തിക്കാനുള്ള ബുദ്ധിയും ആ കുഞ്ഞിനില്ല.

ഇതുപോലെ മനുഷ്യൻ ഈ പ്രപഞ്ചത്തിലെ ഒരു ശതമാനം പോലും അനുഭവിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. പിന്നെയെങ്ങനെയാണ് പ്രപഞ്ചത്തെ സൃഷ്‌ടിച്ച ആ ശക്തിയെ നമ്മുടെ ബുദ്ധികൊണ്ട് അളന്നു വരച്ചു ഒരു കല്ലിൽ കൊത്തിയെടുക്കാൻ സാധിക്കുക..? ആ ശക്തിയെ HP യുടെ പ്രിന്ററിൽ പ്രിന്റ് ചെയ്യാൻ സാധിക്കുക..? ആ ശക്തിയെ ഗ്രാമത്തിലെ ആൽ മരത്തിൽ പ്രതിഷ്ഠിക്കാൻ സാധിക്കുക..?

ചൊവ്വയിലോ ചന്ദ്രനിലോ ഉപഗ്രഹങ്ങളെ അയച്ചാൽ അതോടെ തീരുന്നതാണ് ചിലരുടെ ദൈവ വിശ്വാസം. ചിലർക്ക് ദൈവമെന്നാൽ മനുഷ്യൻ ഭൂമിയിലെ അവന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് നിർമ്മിച്ച സങ്കൽപ്പങ്ങളാണ്. അത്തരം ആളുകൾ തീയിനെയും, പശുവിനെയും പോലുള്ളവയെ ദൈവമായി ആരാധിക്കുന്നു.

ഭൂമിക്ക് പുറത്തെ ഒരു ലോകത്തെ അറിയാത്ത നാട്ട് ദൈവത്തിലോ, ഗ്രാമത്തിലെ കുടുംബ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ഗ്രാമ ദൈവത്തിലൊക്കെയാണ് മറ്റു ചിലർ വിശ്വസിക്കുന്നത്.

ഇത്തരം വിശ്വാസങ്ങളിൽ യാതൊരു യുക്തിയുമില്ലെന്ന ബോധ്യമാണ് നമ്മുടെ നാട്ടിൽ പലരെയും നിരീശ്വര വിശ്വാസികളാക്കിയത്.

എന്നാൽ ഇവരുടെ ഈ ബോധ്യങ്ങൾ ശരിയാണെങ്കിലും, ഇതേ യുക്തി വെച്ചാണ് ഇസ്‌ലാമിനെയും, മറ്റു സെമിറ്റിക് മതങ്ങളെയും ഇവർ മനസ്സിലാക്കുന്നത്.

യഥാർത്ഥത്തിൽ, പ്രപഞ്ചത്തിൽ ഒരു പുതിയ നക്ഷത്രത്തെ കണ്ടുപിടിച്ചാലോ, പുതിയ പ്രപഞ്ചമുണ്ട് എന്നത് തന്നെ കണ്ടെത്തിയാൽ പോലും ഇസ്‌ലാമിലെ ദൈവ സങ്കല്പത്തിന് യാതൊരു പ്രശ്നവുമില്ല.

കാരണം പ്രപഞ്ചത്തിന് അതീതമായ, പഥാർത്ഥങ്ങൾക്ക് അധീതമായ, എല്ലാ സൃഷ്ഠിപ്പിന്റെയും കാരണക്കാരനായ ഒരു ശക്തിയെയാണ് മുസ്‌ലിംകൾ ആരാധിക്കുന്നത്.

ആ ശക്തിയെയാണ് അറബിയിൽ അല്ലാഹു എന്ന് വിളിക്കുന്നത്…

print

7 Comments

  • Very good..
    barakallah

    Rafeek 12.06.2023
  • Good mashallah

    Ajmal 12.06.2023
  • Masha Allah

    Azhar 12.06.2023
  • Mashaallah😍, Iam flabbergasted for your presentation .lam proud of you man

    Abdullah 13.06.2023
  • جزاك اللهُ خيراً

    arshad 16.06.2023
  • بارك الله

    Fysal Usman 17.06.2023
  • ماشآءالله تبارك الله
    വളരെ നന്നായി എഴുതി കാലഘട്ടത്തിന് അനുയോജ്യവും ചിന്തിപ്പിക്കുകയും തിരിച്ചറിവും നൽകുന്ന വരികൾ ഇനിയും ഒരുപാട് എഴുതണം I am proud of you 👏

    Manaf 13.01.2024

Leave a comment

Your email address will not be published.