കൗൺസിലിങ്ങ് അനുഭവങ്ങൾ -4

//കൗൺസിലിങ്ങ് അനുഭവങ്ങൾ -4
//കൗൺസിലിങ്ങ് അനുഭവങ്ങൾ -4
ആനുകാലികം

കൗൺസിലിങ്ങ് അനുഭവങ്ങൾ -4

ഇന്നലെ തെറ്റെങ്കിൽ ഇന്നെങ്ങനെ ശരിയായി ?

ഒരു പെൺകുട്ടിയെ കൊണ്ട് വന്നത്, ഓട്ടോ റിക്ഷ ഡ്രൈവറുമായി പ്രണയം തുടങ്ങി എന്ന് പറഞ്ഞാണ്, ഒമ്പതാം ക്ലാസ്സിലാണ് കുട്ടി പഠിക്കുന്നത്. കുട്ടി പെട്ടന്ന് വീട്ടിൽ വെച്ചുള്ള പഠനം നിർത്തി, നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ഈ മാറ്റം രക്ഷിതാക്കൾ ശ്രദ്ധിച്ചു. അങ്ങനെയാണ് എൻറടുക്കൽ എത്തുന്നത്.

ഇനി അവൾ പറയട്ടെ, ‘സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കാറാണ് പതിവ്. ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ ഓട്ടോ ഡ്രൈവർ ഒരു ശബ്ദമുണ്ടാക്കി, നോക്കിയെങ്കിലും വെറുപ്പ് തോന്നി, വേഗത്തിൽ നടന്നു പോന്നു’.

‘പിറ്റേ ദിവസവും അവൻ ശബ്ദമുണ്ടാക്കി, നോക്കാതെ പോന്നു. അതിനു പിറ്റേന്ന് നോക്കിയില്ലെങ്കിലും ഒന്ന് നോക്കാൻ തോന്നി’.

‘പിന്നീട് വെറുപ്പ് കുറഞ്ഞു, അടുപ്പം വന്നു തുടങ്ങി. പിന്നെ ചിരിക്കാനും അല്പം സംസാരിക്കാനും തുടങ്ങി, ഓട്ടോ റിക്ഷയിൽ അവൻ കയറ്റി ഒന്ന് കറങ്ങി തിരിച്ചു വന്നിറങ്ങുന്നത് എളാപ്പ കണ്ടു’.

‘ഇപ്പോൾ അവനെ ഇഷ്ടമാണോ?’
‘ഇഷ്ടമാണ്’
‘അവൻ മോശക്കാരൻ ആണെങ്കിലോ?’
‘ഇല്ല അയാൾ മോശക്കാരൻ അല്ല.’
‘അതെങ്ങനെ മനസ്സിലായി?’
‘അല്ല അയാൾ നല്ല സ്വഭാവമാണ്’
‘ഓക്കേ അതംഗീകരിച്ചു, ഇനി കൂടുതൽ ചോദ്യം അതിന്മേൽ ഇല്ല. അവൻറെ ജോലി ഓട്ടോ റിക്ഷ ഓട്ടലല്ലേ?’

‘അതെ’
എന്ന് വെച്ചാൽ രാവിലെ മുതൽ വൈകുന്നേരം വരെ അവൻ അവിടെ തന്നെയാണ്. അല്ലെ?
അതെ.
നീ അവൻറെ മുന്നിലൂടെ നടക്കാൻ എടുക്കുന്ന സമയം എത്രയാണ്?
അതായത് അവനെ കണ്ട് മറയാൻ വേണ്ടി എടുക്കുന്ന സമയം?
പത്ത് മിനുട്ട് അല്ലെങ്കിൽ ഏറി വന്നാൽ പതിനഞ്ചു മിനുട്ട്.
അവൻ ആദ്യം ഒച്ച അനക്കിയപ്പോൾ നിനക്ക് വെറുപ്പ് തോന്നാൻ എന്തായിരുന്നു കാരണം?
‘അത് ശരിയല്ലല്ലോ’
‘എന്ന് വെച്ചാൽ ശരിയല്ലാത്ത കാര്യം ചെയ്യുന്ന ആളാണ് എന്നല്ലേ അർഥം?’
‘ഏതോ ഒരു പെൺകുട്ടിയായ നിന്നോട് അവൻ ആ രൂപത്തിൽ ശബ്ദമിട്ട ആകർഷിച്ചു എന്നുണ്ടെങ്കിൽ മറ്റു പെണ്ണുങ്ങളെയോ പെൺകുട്ടികളെയോ അവൻ അത് പോലെ ചെയ്തിട്ടില്ല എന്ന് നിനക്ക് എങ്ങനെ ഉറപ്പിക്കാം?’

ഈ ചോദ്യം അവളിൽ വലിയ മാറ്റമുണ്ടാക്കി, ‘അതിന് എന്താണ് ചെയ്യുക? എന്റെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹം ഉണ്ട്’.

ഈ സന്ദർഭങ്ങളിൽ മാത്രമല്ല, കൗൺസിലിംഗിൽ പലയിടങ്ങളിലും സൈക്കോ തെറാപ്പിയും ആവശ്യം വരും. അങ്ങാടികളിൽ പെൺകുട്ടികളെ പിടിക്കാനായി ചൂണ്ടയിട്ട് കാത്തിരിക്കുന്നവരുടെ വലകളിൽ നിന്ന് നമ്മുടെ മക്കളെ രക്ഷപ്പെടുത്താൻ നമ്മുടെ കണ്ണ് തുറന്നിരിക്കുക അനിവാര്യമത്രെ.

print

No comments yet.

Leave a comment

Your email address will not be published.