തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -5

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -5
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -5
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -5

ഫാതിമയുടെ വിവാഹത്തിൽ നബിക്ക് (സ) ഇരട്ട നയമോ ?!

നബി (സ), അബൂബക്കറിന്റെ (റ) മകൾ ആഇശയെ (റ) വിവാഹമന്വേഷിച്ചപ്പോൾ അബൂബക്കർ (റ), ആഇശ ചെറുതായിട്ടു പോലും വിവാഹം ചെയ്തു കൊടുത്തു. എന്നാൽ നബിയുടെ (സ) പുത്രി ഫാതിമയെ അബൂബക്കർ (റ) വിവാഹം അന്വേഷിച്ചപ്പോൾ “അവർ പ്രായം കുറഞ്ഞവളാണ്” എന്ന് പറഞ്ഞ് വിവാഹാലോചന തിരസ്കരിച്ചില്ലേ?! ഇത് നബിയുടെ (സ) ഇരട്ടത്താപ്പല്ലേ? എന്നാണ് പുതിയ ആരോപണം.

മറുപടി:

1. പ്രവാചക പുത്രി ഫാതിമയെ (റ) വിവാഹമന്വേഷിച്ച അനുചരൻ അബൂബക്കറിനോട്,
إنها صغيرة
“അവൾ പ്രായം കുറഞ്ഞവളാണ് ” എന്ന് മാത്രമല്ല നബി (സ) പറഞ്ഞത്.
انْتَظِرْ بِهَا الْقَضَاءَ
“അവളുടെ കാര്യത്തിൽ വിധിയെ കാത്തിരിക്കുക” “വിധി വന്നിട്ടില്ല” എന്നുമൊക്കെ കൂടി പറഞ്ഞിട്ടുണ്ട്. (ത്വബകാതു ഇബ്നു സഅ്ദിലെ പ്രസ്തുത സംഭവം സനദ് (നിവേദക പരമ്പര) സഹിതം ഇവിടെ ചേർക്കാം:

9466 أَخْبَرَنَا مُسْلِمُ بْنُ إِبْرَاهِيمَ ، حَدَّثَنَا الْمُنْذِرُ بْنُ ثَعْلَبَةَ عَنْ عِلْبَاءَ بْنِ أَحْمَرَ الْيَشْكُرِيِّ ، أَنَّ أَبَا بَكْرٍ خَطَبَ فَاطِمَةَ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا أَبَا بَكْرٍ انْتَظِرْ بِهَا الْقَضَاءَ فَذَكَرَ ذَلِكَ أَبُو بَكْرٍ لِعُمَرَ فَقَالَ لَهُ عُمَرُ رَدَّكَ يَا أَبَا بَكْرٍ ثُمَّ إِنَّ أَبَا بَكْرٍ قَالَ لِعُمَرَ : اخْطُبْ فَاطِمَةَ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَخَطَبَهَا فَقَالَ لَهُ مِثْلَ مَا قَالَ لِأَبِي بَكْرٍ : انْتَظِرْ بِهَا الْقَضَاءَ فَجَاءَ عُمَرُ إِلَى أَبِي بَكْرٍ فَأَخْبَرَهُ فَقَالَ لَهُ : رَدَّكَ يَا عُمَرُ ثُمَّ إِنَّ أَهْلَ عَلِيٍّ قَالُوا لِعَلِيٍّ : اخْطُبْ فَاطِمَةَ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : بَعْدَ أَبِي بَكْرٍ وَعُمَرَ ‍‍‍‍‍‍‍‍‍‍‍ فَذَكَرُوا لَهُ قَرَابَتَهُ مِنَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَخَطَبَهَا فَزَوَّجَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَبَاعَ عَلِيٌّ بَعِيرًا لَهُ وَبَعْضَ مَتَاعِهِ فَبَلَغَ أَرْبَعَمِائَةٍ وَثَمَانِينَ فَقَالَ لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : اجْعَلُ ثُلُثَيْنِ فِي الطِّيبِ وَثُلُثًا فِي الْمَتَاعِ

2. ഫാതിമയെ (റ) വിവാഹമന്വേഷിച്ച അനുചരൻ അബൂബക്കറിനോട് മാത്രമല്ല നബി (സ), “അവളുടെ കാര്യത്തിൽ വിധിയെ കാത്തിരിക്കാൻ” പറഞ്ഞത്. വിവാഹമന്വേഷിച്ച ഉമറിനോടും “അവളുടെ കാര്യത്തിൽ വിധിയെ കാത്തിരിക്കാൻ” പറഞ്ഞിട്ടുണ്ട്.

3. അലി (റ) വിവാഹമന്വേഷിച്ചപ്പോൾ പ്രവാചകൻ (സ) ഫാതിമയുടെ (റ) സമ്മതം ആരായുകയും വിവാഹാന്വേഷണം സ്വീകരിക്കുകയും ചെയ്തു. അലി (റ) വിവാഹമന്വേഷിച്ചപ്പോൾ നബി (സ) ഇപ്രകാരം പറയുക കൂടി ചെയ്തു:
هِيَ لَكَ يَا عَلِيُّ لَسْتَ بِدَجَّالٍ يَعْنِي لَسْتَ بِكَذَّابٍ

“അവളെ നീ വിവാഹം ചെയ്തു കൊള്ളുക, ഞാൻ നുണയനല്ല”.

ഈ നിവേദനവും സനദ് (നിവേദക പരമ്പര) സഹിതം താഴെ ചേർക്കാം:

9467 أَخْبَرَنَا الْفَضْلُ بْنُ دُكَيْنٍ ، حَدَّثَنَا مُوسَى بْنُ قَيْسٍ الْحَضْرَمِيُّ ، قَالَ سَمِعْتُ حُجْرَ بْنَ عَنْبَسٍ قَالَ : وَقَدْ كَانَ أَكَلَ الدَّمَ فِي الْجَاهِلِيَّةِ وَشَهِدَ مَعَ عَلِيٍّ الْجَمَلَ وَصِفِّينَ قَالَ خَطَبَ أَبُو بَكْرٍ وَعُمَرُ فَاطِمَةَ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : هِيَ لَكَ يَا عَلِيُّ لَسْتَ بِدَجَّالٍ يَعْنِي لَسْتَ بِكَذَّابٍ وَذَلِكَ أَنَّهُ كَانَ قَدْ وَعَدَ عَلِيًّا بِهَا قَبْلَ أَنْ يَخْطُبَ إِلَيْهِ أَبُو بَكْرٍ وَعُمَرُ

നിവേദനത്തിലെ ഈ വരി ശ്രദ്ധിക്കുക:
وَذَلِكَ أَنَّهُ كَانَ قَدْ وَعَدَ عَلِيًّا بِهَا قَبْلَ أَنْ يَخْطُبَ إِلَيْهِ أَبُو بَكْرٍ وَعُمَرُ
“അതായത് അബൂബക്കറും ഉമറും വിവാഹമന്വേഷിക്കുന്നതിന് മുമ്പ് തന്നെ അലിക്ക് ഫാതിമയെ വിവാഹം ചെയ്തു തരാമെന്ന് നബി (സ) വാക്കു പറഞ്ഞിരുന്നു”
അപ്പോൾ ഈ വാക്കു ലംഘിക്കാൻ “ഞാൻ നുണയനല്ല” എന്നാണ് നബി (സ) പറഞ്ഞത്. ഫാതിമയെ വിവാഹം ചെയ്തു തരാമെന്ന് അലിക്ക് (റ) നബി (സ) വാക്കു കൊടുത്തിരുന്നെങ്കിലും അലി (റ) ഫാതിമയെ (റ) ഇങ്ങോട്ട് വിവാഹമന്വേഷിക്കുന്നത് കാത്തിരിക്കുകയായിരുന്നു നബി (സ). അതുകൊണ്ടാണ് അബൂബക്കറും ഉമറും വിവാഹമന്വേഷിച്ച സന്ദർഭത്തിൽ “അവളുടെ കാര്യത്തിൽ വിധിയെ കാത്തിരിക്കാൻ” നബി (സ) പറഞ്ഞത്. അലിയുടെ വിധിയെയാവാം നബി (സ) ഉദ്ദേശിച്ചത്. അല്ലാഹുവിന്റെ വിധി കാത്തിരിക്കാനാണ് നബി (സ) ഉദ്ദേശിച്ചത് എന്നും വരാം.
“അവൾ പ്രായം കുറഞ്ഞവളാണ്” എന്ന് നബി (സ) പറഞ്ഞത് നിരുപാധികം പ്രായം കുറഞ്ഞവളാണ് എന്ന അർത്ഥത്തിലല്ല. അലിയുമായി താരതമ്യം ചെയ്താൽ ഫാതിമ, അബൂബക്കറിന് “പ്രായം കുറഞ്ഞവളാണ്” എന്നാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാം.

ഇനി സംഭവത്തെ Chronologicaly ഒരു പുനർവായന നടത്താം:

* ഫാതിമയെ വിവാഹം ചെയ്തു തരാം എന്ന് അലിയോട് (റ) നബി (സ) പറയുന്നു.

* അലി, വിവാഹ കാലഘട്ടത്തിൽ ഫാതിമയെ തിരിച്ച് വിവാഹം അന്വേഷിക്കുന്നത് നബി (സ) കാത്തിരിക്കുകയാണ്.

* അബൂബക്കർ ഫാതിമയെ വിവാഹമന്വേഷിച്ചപ്പോൾ, അലിയുമായി താരതമ്യം ചെയ്യുമ്പോൾ ഫാതിമ അബൂബക്കറിന് പ്രായം കുറഞ്ഞവളാണെന്നും അലിയുടെ വിധിയെ കാത്തിരിക്കാനും അബൂബക്കറിനോട് നബി (സ) പറയുന്നു. (അലി (റ)യുമായുള്ള ഈ പ്രായത്തിലെ താരതമ്യവും മറ്റും അബൂബക്കറിനോട് (റ) വ്യക്തമായി പറയാതെ, സൂചനയായി “വിധിയെ കാത്തിരിക്കാൻ” നബി (സ)പറഞ്ഞത് അലി തിരിച്ചു വിവാഹം അന്വേഷിക്കുമോ എന്നു നബിക്ക് (സ) ഉറപ്പില്ലാത്തതിനാലാണ്. അലിയുമായി വിവാഹം അന്വേഷിച്ചില്ലായിരുന്നു എങ്കിൽ അബൂബക്കർ (റ) നു ഫാത്തിമ യെ വിവാഹം കഴിപ്പിച്ചു കൊടുക്കാനും സാധ്യതയുണ്ടായിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.)

* വിവാഹാലോചന വേളയിൽ ഫാതിമക്ക് 18 വയസ്സുണ്ട്. അപ്പോൾ അവർ കുട്ടിയാണെന്നോ പ്രായം കുറവാണന്നോ അല്ല നബി (സ) അബൂബക്കറിനോട് പറഞ്ഞത്. അലിയുമായുള്ള ഒരു താരതമ്യത്തിൽ അധിഷ്ടിതമായ അഭിപ്രായമായിരുന്നു അത്.

ഈ വസ്തുത പഴയ കാല ഹദീസ് പണ്ഡിതർ തന്നെ വിമർശനങ്ങൾക്ക് കാലങ്ങൾക്കു മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലാ അലി അൽകാരി (ജനനം: 930 ഹി) പറഞ്ഞു:

” ‘അവൾ പ്രായം കുറഞ്ഞവളാണ്’ എന്നു പറഞ്ഞതിൽ നിന്ന് ഉദ്ദേശിച്ചത് അലിയുമായി താരതമ്യം ചെയ്യുമ്പോൾ അബൂബക്കറിന് അവൾ താരതമ്യേന പ്രായം കുറഞ്ഞവളാണ്. അലി ഫാത്തിമയെ വിവാഹം ചെയ്യണമെന്ന് ദിവ്യ ബോധനം അല്ലെങ്കിൽ വിധി ഇറങ്ങിയിരുന്നു എന്നതിലേക്കും ഈ വാചകം സൂചന നൽകിയേക്കാം. ഈ അഭിപ്രായത്തെ നസാഈ റിപ്പോർട്ട് ചെയ്ത ഒരു നിവേദനവും ബലപ്പെടുത്തുന്നുമുണ്ട്. അതായത് അബൂബക്കർ ഉമർ എന്നിവർ ഫാത്തിമയെ വിവാഹാലോചന നടത്തിയപ്പോൾ നബി (സ) പറഞ്ഞു, “വിധി ഇപ്പോഴും വന്നിട്ടില്ല ” എന്ന്…”
(മിർകാതുൽ മഫാതീഹ്: 6104)
ഇബ്നു അബ്ദുൽ ഹാദി ‘ഹാശിയതുസ്സിന്ദി അലന്നസാഈ’ (6:62) യിലും ഇത് വ്യക്തമാക്കുന്നു.

2. ഇനി, മറ്റൊരു കാര്യം കൂടി നാം ഈ ആഇശ – ഫാതിമ വിവാഹങ്ങളുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടതുണ്ട്.

ഒരു പ്രവാചകനെന്ന നിലയിൽ മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായും, ഒരു സമ്പൂർണനായ മനുഷ്യനെന്ന നിലയിലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി പൊതുവായും പ്രായത്തെ അതിജയിക്കുന്ന അസാമാന്യ ആരോഗ്യവും ശാരീരിക സവിശേഷതകളും മുഹമ്മദ് നബിക്ക് (സ) നൽകപ്പെട്ടിരുന്നു. എന്നാൽ അബൂബക്കറിന് ഈ അസാമാന്യ ആരോഗ്യവും ശാരീരിക സവിശേഷതകളും നൽകപ്പെട്ടിട്ടില്ല. സ്വാഭാവികമായും മനുഷ്യ സ്വാഭാവികവും പ്രായ സഹജവുമായ ‘എല്ലാ’ ശാരീരികവും ആരോഗ്യപരവുമായ ദുർബലതകളും ന്യൂനതകളും അബുബക്കറിന് ഉണ്ടായിരുന്നു. അബൂബക്കറിനെ ഫാതിമ വിവാഹം ചെയ്യുന്നതിനെ ഒരു നിലക്കും നബി (സ) – ആഇശ വിവാഹത്തോട് താരതമ്യം ചെയ്യാൻ കഴിയില്ല എന്നർത്ഥം.

നബിയുടെ സൗന്ദര്യം, ആരോഗ്യം, മാനസികവും ശാരിരികവുമായ കരുത്ത്, സുശീലത എന്നിവയെ സംബന്ധിച്ചു വന്ന സമകാലികരുടെ വിവരണങ്ങൾ കാണുക.

 أَنَسُ بْنُ مَالِكٍ ـ رضى الله عنه ـ قَالَ أَقْبَلَ نَبِيُّ اللَّهِ صلى الله عليه وسلم إِلَى الْمَدِينَةِ وَهْوَ مُرْدِفٌ أَبَا بَكْرٍ، وَأَبُو بَكْرٍ شَيْخٌ يُعْرَفُ، وَنَبِيُّ اللَّهِ صلى الله عليه وسلم شَابٌّ لاَ يُعْرَفُ، قَالَ فَيَلْقَى الرَّجُلُ أَبَا بَكْرٍ فَيَقُولُ يَا أَبَا بَكْرٍ، مَنْ هَذَا الرَّجُلُ الَّذِي بَيْنَ يَدَيْكَ فَيَقُولُ هَذَا الرَّجُلُ يَهْدِينِي السَّبِيلَ‏.‏ قَالَ فَيَحْسِبُ الْحَاسِبُ أَنَّهُ إِنَّمَا يَعْنِي الطَّرِيقَ، وَإِنَّمَا يَعْنِي سَبِيلَ الْخَيْرِ

അനസ് (റ) പറഞ്ഞു: ഞങ്ങളുടെ അടുക്കൽ മദീനയിലേക്ക് നബി (സ) വരികയുണ്ടായി. ഒട്ടകപ്പുറത്ത് അബൂബക്കറിന്റെ പിറകിലിരുന്നായിരുന്നു അദ്ദേഹത്തിന്റെ വരവ്. അബൂബക്കറിനെ കണ്ടാൽ പരിചയക്കാരനായ ഒരു വൃദ്ധനായി ഞങ്ങൾക്ക് തോന്നി. നബിയാകട്ടെ(സ) അറിയപ്പെടാത്ത ഒരു യുവാവുമായിരുന്നു. (പ്രവാചകൻ എന്നാൽ ഒരു പ്രായമായ ആളായിരിക്കും എന്ന് സങ്കൽപ്പിച്ച ചിലർ അബൂബക്കറാണ് പ്രവാചകൻ എന്ന് കരുതി, ചോദിച്ചു: ആരാണ് നിങ്ങളുടെ കൂടെയുള്ള ഈ യുവാവ്? അബൂബക്കർ (റ) പറഞ്ഞു: ഇദ്ദേഹമാണ് എനിക്ക് വഴി കാട്ടുന്ന വ്യക്തി. ചോദിച്ചവർ കരുതി യാത്രയുടെ വഴി കാണിച്ചു തരുന്ന വ്യക്തി എന്നാണ് അബൂബക്കർ ഉദ്ദേശിച്ചത് എന്ന്. എന്നാൽ അബൂബക്കർ (റ) ഉദ്ദേശിച്ചത് സന്മാർഗം കാണിച്ചു തരുന്ന വ്യക്തി എന്നായിരുന്നു.
(സ്വഹീഹുൽ ബുഖാരി: 3959)

അനസ് (റ) പറയുന്നു: അല്ലാഹുവിന്റെ ദൂതരുടെ തലയിലേയും താടിയിലേയും നരച്ച രോമങ്ങൾ ഞാൻ എണ്ണി. അവ പതിനാലെണ്ണമായിരുന്നു.

അബ്ദുല്ലാഹിബ്നു ഉമർ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരുടെ നര ഏകദേശം ഇരുപതോളം വെള്ള മുടികൾ മാത്രമായിരുന്നു.

പ്രവാചകന് നരയുണ്ടായിരുന്നോ എന്ന് പ്രവാചക ശിഷ്യൻ ജാബിറിബ്നു സംറ യോട് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: വിട്ടു വിട്ട് കുറച്ച് മുടി രോമങ്ങൾ നരച്ചിരുന്നു. അതാകട്ടെ എണ്ണ തേച്ചാൽ കാണുകയും ചെയ്യില്ലായിരുന്നു.
(ശമാഇലു മുഹമ്മദിയ്യ: തുർമുദി: 35,36)

عن قتادة قال: قلت لأنس بن مالك: ” هل خضب رسول الله صلى الله عليه وسلم؟ قال:لم يبلغ ذلك. إنما كان شيبا في صدغيه، ولكن أبو بكر رضي الله تعالى عنه خضب بالحناء والكتم “. (صحيح)

പ്രവാചകൻ (സ) മുടി ഡൈ ചെയ്തിരുന്നോ എന്ന് കത്താദ, അനസിനോട് (റ) ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അതിനുമാത്രം നരച്ച മുടി അദ്ദേഹത്തിനുണ്ടായിരുന്നില്ല. രണ്ട് സൈഡിലുമായി എണ്ണാവുന്ന അത്ര മുടിയെ (മരണത്തിന് തൊട്ട് മുമ്പ് വരെ) അദ്ദേഹത്തിന് നരച്ചിരുന്നുള്ളു. എന്നാൽ അബൂബക്കർ മൈലാഞ്ചിയും മറ്റും ഉപയോഗിച്ച് ചായം കൊടുത്തിരുന്നു.

അല്ലാഹുവിന്റെ ദൂതൻ ഏറ്റവും സുന്ദരമായ വദനത്തിനുടമയായിരുന്നെന്ന് ശിഷ്യൻ ബറാഅ് പറയുന്നു. (സ്വഹീഹുൽ ബുഖാരി: 3549 സ്വഹീഹു മുസ്‌ലിം: 2337)
ഒരു ചുവന്ന വസ്ത്രം ധരിച്ച് ഞാൻ ഒരിക്കൽ പ്രവാചകനെ കാണുകയുണ്ടായി, ചന്ദ്രനേക്കാൾ സുന്ദരമായ കാഴ്ച്ചയായിരുന്നു അത് എന്ന് ശിഷ്യൻ ജാബിർ ഇബ്നു സംറ. (തുർമുദി: 2811)

സന്തോഷം വന്നാൽ തിരിച്ചറിയുവോളം മുഖം പ്രസന്നമാകും; ചന്ദ്ര പ്രഭ പോലെ മുഖം തിളങ്ങും (സ്വഹീഹുൽ ബുഖാരി: 3556)

ഒത്ത ശരീരം, വെളുത്ത് ചുവന്ന നിറം, സുന്ദരമായ പുഞ്ചിരി, സുറുമ എഴുതിയ കണ്ണുകൾ, അനുരൂപമായ മുഖം, കഴുത്തു പോലും മുഴുവൻ നിറയാത്ത ചെറിയ ഇടതിങ്ങിയ താടി.
(മുസ്നദു അഹ്മദ്: 5/389,2/257)

നീണ്ട ഇടതൂർന്ന മുടി മുകളിലേക്ക് ചീകി, അവ രണ്ട് ചെവിക്കു പിന്നിലൂടെ ചെവിയുടെ തുമ്പ് വരെയോ, ചെവിക്കും തോളിനുമിടയിൽ വരെയോ നീണ്ടു തൂങ്ങി കിടക്കുമായിരുന്നു.
(ഫൈളുൽ കദീർ: 5/ 74)

تقول أم معبد رضي الله عنها :” إذا صمت علاه الوقار , وإذا تكلم علاه البهاء , أجمل الناس وأبهاهم من بعيد وأحسنه وأحلاه من قريب , حلو المنطق , فضل لا نزر ولا هذر (لا قليل ولا كثير )

ഉമ്മുമ മഅ്ബദ് (റ) പറയുന്നു: അദ്ദേഹം മൗനം ദീക്ഷിച്ചാൽ ഗാംഭീര്യവും സംസാരിച്ചാൽ മനോഹാരിതയും പ്രകടമാകുമായിരുന്നു. ഒരു അകന്ന വ്യക്തിയെ പോലും അദ്ദേഹത്തിന്റെ സൗന്ദര്യവും മനോഹാരിതയും സ്വാധീനിക്കുമായിരുന്നു. അടുത്തവരെ അദ്ദേഹത്തിന്റെ കുലീനതയും മധുരിമയും നിറഞ്ഞ പെരുമാറ്റവും സ്വഭാവവും സ്വാധീനിക്കുമായിരുന്നു. തീക്ഷ്ണമോ ദുർബലമോ അല്ലാത്ത സന്തുലിത ഭാവങ്ങളും സുഭാഷിതങ്ങളും കൊണ്ട് അദ്ദേഹം അനുഗ്രഹീതനായിരുന്നു.

ചുരുക്കത്തിൽ, സാധാരണ ഒരു മനുഷ്യനെന്ന നിലയിൽ പരിശോധിച്ചാലും നബിയുടെ(റ) സൗന്ദര്യം, ആരോഗ്യം, മാനസികവും ശാരീരികവുമായ കരുത്ത്, സുശീലത എന്നിവയെ സംബന്ധിച്ചു വന്ന സമകാലികരുടെ വിവരണങ്ങളിലൂടെ മനസ്സിലാവുന്നത് അബൂബക്കറിന്റെ പ്രായ സഹജമായ ന്യൂനതകളോ ക്ഷയങ്ങളോ നബിക്ക്(റ) ഇല്ലായിരുന്നു എന്നാണ്. ഒരു പ്രവാചകനെന്ന നിലയിലാകട്ടെ മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായ പ്രായത്തെ അതിജയിക്കുന്ന അസാമാന്യതകൾ അദ്ദേഹത്തിന് നൽകപ്പെട്ടിരിക്കെ നബി – ആഇശ ജോഡിയോട് അബൂബക്കർ – ഫാതിമ ജോഡി താരതമ്യം തന്നെ അർഹിക്കുന്നില്ല.

രണ്ടാമതായി, അബൂബക്കർ – ഫാതിമ വിവാഹത്തിൽ നബി (സ) ഒരു ഇരട്ടത്താപ്പും ഉദ്ദേശിച്ചിട്ടില്ല.

ആഇശയെ നബി വിവാഹമന്വേഷിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അബൂബക്കർ (റ) പ്രതികരിച്ചതും സമാനമായി തന്നെയാണ് എന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്:
“(നബിയുടെ വിവാഹാലോചനയുടെ) വിവരമറിഞ്ഞപ്പോൾ അബൂബക്കർ (റ), കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. എന്നിട്ടദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങി. ഉമ്മു റൂമാൻ പറഞ്ഞു: (അബൂബക്കർ പുറത്തുപോയതിന് കാരണം) മുത്ഇം ഇബ്നു അദിയ്യ് തന്റെ മകന് വേണ്ടി ആഇശയെ (വിവാഹം) പറഞ്ഞു വെച്ചിരുന്നു. അല്ലാഹുവാണെ, അബൂബക്കർ ഒരിക്കലും കരാർ ലംഘിച്ചിട്ടില്ല. (അതുകൊണ്ട് ആ ആലോചനയിൽ നിന്ന് വിടുതൽ വാങ്ങാനാണ് അദ്ദേഹം പുറപ്പെട്ടത്.) ”
(മുസ്നദു അഹ്മദ്: 25769)

ഇതു തന്നെയല്ലെ നബിയും ചെയ്തത് ? കാത്തു നിൽക്കുക, അലിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിധി വരേണ്ടതുണ്ട് എന്ന് തീരുമാനിച്ചു. “അവൾ പ്രായം കുറഞ്ഞവളാണ്” എന്ന് പറഞ്ഞതാകട്ടെ, നിരുപാധികം പ്രായം കുറഞ്ഞവളാണ് എന്ന അർത്ഥത്തിലല്ല. ഫാതിമക്ക് പതിനെട്ട് വയസ്സുണ്ട്. ഇക്കാലഘട്ടത്തിലെ വിവാഹത്തിനുള്ള മെച്ചൂരിറ്റി സ്റ്റാന്റേഡ് വെച്ച് നോക്കിയാലും ഫാതിമ നിരുപാധികം പ്രായം കുറഞ്ഞവളല്ല. നേരെ മറിച്ച് അലി – അബൂബക്കർ പ്രൊപ്പോസലുകൾ താരതമ്യം ചെയ്യുമ്പോഴും ഫാതിമയുടെ താൽപര്യവും മുൻഗണനയും പരിഗണിച്ചു കൊണ്ടും നബി (സ) നടത്തിയ ഒരു പ്രസ്‌താവന മാത്രമാണത്.

നമ്മളെല്ലാവരും ജീവിതത്തിൽ അനവധി വിവാഹാലോചനകളുമായി പല രീതികളിലും ബന്ധപ്പെട്ടിട്ടുള്ളവരാണ്. സൂചനകളും രഹസ്യ സ്വഭാവവും അനിശ്ചിതത്വവുമെല്ലാം വിവാഹാലോചനകളുടെ സ്വാഭാവികതകളിൽ പെട്ടതാണെന്ന് ആർക്കാണ് അറിയാത്തത് ?!അബൂബക്കറിനും നബിയുടെ പ്രതികരണം ഒരു ഇരട്ടത്താപ്പായി ഒരു നിമിഷം പോലും അനുഭവപ്പെടാതിരുന്നതും അതുകൊണ്ട് തന്നെയാണ്.

print

No comments yet.

Leave a comment

Your email address will not be published.