കൗൺസിലിങ്ങ് അനുഭവങ്ങൾ -9

//കൗൺസിലിങ്ങ് അനുഭവങ്ങൾ -9
//കൗൺസിലിങ്ങ് അനുഭവങ്ങൾ -9
ആനുകാലികം

കൗൺസിലിങ്ങ് അനുഭവങ്ങൾ -9

കുട്ടിക്ക് മാർക്ക് കൂടിയപ്പോൾ

ഒരു കുട്ടിയുടെ കൗൺസിലിംഗിന് ശേഷം കുട്ടിയുടെ പഠനം നന്നായി പുരോഗമനം കണ്ടു. വളരെ മോശമായിരുന്നല്ലോ കുട്ടി. അദ്ധ്യാപകർക്കൊന്നും പ്രതീക്ഷയില്ലാതിരുന്ന കുട്ടി. പഠിക്കാത്ത കുട്ടികളുടെ ഇഷ്ട തോഴൻ. പഠിക്കാതിരിക്കാൻ വേണ്ടി സ്‌കൂളിൽ വരുന്ന കുട്ടികൾക്ക് ഉദാഹരണം. പഠിക്കാതെ ഭാവി നാശമാക്കുന്നവരിൽ മുമ്പൻ എന്ന് പ്രവചിക്കാവുന്നവൻ.

ഇത്തരം ഒരു വിദ്യാർത്ഥി നിങ്ങളിൽ പലരുടെയും ക്ലാസ്സിൽ ഉണ്ടായേക്കാം. നിങ്ങൾക്കവൻ പരിഹാസ്യനാവാം. ഇത്തരം ഒരു കുട്ടി മാർക്ക് വാങ്ങിത്തുടങ്ങിയാൽ എന്തായിരിക്കും പ്രതികരണം?

ആദ്യത്തെ പ്രതികരണം കോപ്പിയടിക്കാൻ പഠിച്ചു എന്നായിരിക്കുമോ? അതോ പഠിച്ച് തുടങ്ങി എന്നായിരിക്കുമോ?

ഇവിടെ മനസ്സിലാക്കേണ്ടത്, അവൻ കോപ്പിയടിക്കുന്നു എന്ന് തോന്നിയാൽ തന്നെ അത് പറയാൻ അല്പം കാത്തിരിക്കണം എന്നാണ്. എന്തെന്നാൽ മാർക്കില്ലാതെ കുറെ കാലം നടക്കുമ്പോൾ അവൻറെ ലജ്ജയെല്ലാം ചോർന്ന് പോയിട്ടുണ്ടാകും, മാർക്കില്ലാതെ നിൽക്കാൻ വലിയ പ്രയാസമൊന്നും ഇല്ലാത്തൊരു മനസ്സ് അവന് വന്നിട്ടുണ്ടാകും. അങ്ങനെയെങ്കിൽ കോപ്പി അടിക്കാൻ അവന് മെനക്കെടില്ല.

അതേ സമയം, മാർക്കില്ലാതെ ഉഴപ്പുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ മാർക്കില്ലത്തവരുടെ ലിസ്റ്റിലേക്ക് തള്ളുന്ന രീതിയായിരിക്കും അധ്യാപകർക്കുണ്ടാവുക. അതിനാൽ അവരുടെ കാര്യത്തിൽ വലിയ വേവലാതിയൊന്നും അവർക്കുണ്ടാവില്ല. ഒരു പക്ഷെ രക്ഷിതാക്കൾ വല്ലാതെ കുറ്റം പറഞ്ഞാൽ കോപ്പിയടിക്കാൻ വിദ്യാർഥികൾ നോക്കിയേക്കാം. എന്നാൽ അതിനും അപ്പുറം ഉയർന്നു ചിന്തിക്കാൻ അധ്യാപകർക്ക് സാധിക്കില്ലേ?

ഇതിനായി അധ്യാപകർ മനസ്സിലാക്കേണ്ടത്, മാർക്കില്ലാത്തവർ എന്ന് മുദ്ര കുത്തിയ വിദ്യാർഥികൾ മാതാപിതാക്കൾക്ക് അവരുടെ സ്വന്തം മക്കളാണ്. പനിച്ചാൽ ഡോക്ടർമാരെ അവർ കാണിച്ച് മരുന്ന് വാങ്ങുന്നത് പോലെ, പഠനത്തിൽ പിറകോട്ടു പോയാൽ അതിനു വേണ്ട പരിഹാരം കാണാൻ അവർ ശ്രമിക്കും.

അത്തരം ഒരു ശ്രമത്തിൻറെ പ്രതിഫലനമാണ് നമ്മുടെ മുന്നിൽ ഇരിക്കുന്ന വിദ്യാർത്ഥിയുടെ മാർക്കിൻറെ മാറ്റം എങ്കിൽ, അവനെ കുറിച്ച് കോപ്പി അടിക്കുന്നവൻ എന്ന് ആരോപിച്ചാൽ അവൻറെ കുഞ്ഞു മനസ്സ് വലുതായ ശേഷവും അത് പൊറുക്കുമോ? എന്നും നിങ്ങളുടെ ക്ലാസ്സിൽ ഇരിക്കുന്നവൻ അല്ലല്ലോ അവൻ..!!

അങ്ങനെ ഒരു വിഷയത്തിൽ രക്ഷിതാക്കൾ ഇടപെടേണ്ടി വരും, അധ്യാപകരെ കണ്ട് അധ്യാപകരുടെ കൂടി സഹകരണം ആവശ്യപ്പെടണം, അവർ സഹകരിക്കും എന്നുള്ളതാണ് അനുഭവം.

കൗൺസിലിംഗിന് പോകുന്ന കാര്യം അവരെ തെര്യപ്പെടുത്തി, അതിലൂടെ വരുന്ന മാറ്റമാണ് ഇതെന്നും, കുട്ടിയെ ആ രൂപത്തിൽ പ്രയാസപ്പെടുത്തരുത് എന്നും അവരോട് അഭ്യർത്ഥിക്കുകയാണ് വേണ്ടത്. വിജയിക്കും.

print

No comments yet.

Leave a comment

Your email address will not be published.