കൗൺസിലിങ്ങ് അനുഭവങ്ങൾ -8

//കൗൺസിലിങ്ങ് അനുഭവങ്ങൾ -8
//കൗൺസിലിങ്ങ് അനുഭവങ്ങൾ -8
ആനുകാലികം

കൗൺസിലിങ്ങ് അനുഭവങ്ങൾ -8

കുട്ടിക്ക് തീരെ മാർക്ക് കുറഞ്ഞാൽ

ഒരിക്കൽ ഒരു രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ വിഷയമാണ് മുന്നിൽ വന്നത്. കുട്ടിക്ക് തീരെ മാർക്ക് ലഭിക്കുന്നില്ല എന്നതായിരുന്നു വിഷയം. അധ്യാപികമാർ പറയുന്നത് അവൻ പഠിച്ച് നന്നാവില്ല എന്നും, അവന്റെ കാര്യം നോക്കിയിട്ട് ഒരു പ്രയോജനവും ഉണ്ടാകില്ല എന്നുമാണ്. എന്നാലും ഒന്ന് നോക്കാതിരിക്കേണ്ട എന്ന നിലയിലാണ് കൗൺസിലിംഗ് നടത്തുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ ടീച്ചർമാരിൽ ചിലർ വളരെ പെട്ടന്ന് വിധിയെഴുതും. അവർ വിധിയെഴുതി എന്ന് കരുതി കുട്ടിയുടെ തലയിൽ ഒളിഞ്ഞു കിടക്കുന്ന ബുദ്ധി ഇല്ലാതായി പോകുകയൊന്നുമില്ലല്ലോ. കുട്ടിക്ക് ക്ലാസ്സിൽ ശ്രദ്ധ കുറവാണുള്ളത്. അത് പരിഹരിച്ചാൽ സാവധാനത്തിൽ ഉയർന്നു വന്നു കൊള്ളും.

ഇവിടെ ശ്രദ്ധിക്കാനുള്ളത്, മാർക്ക് വട്ടപ്പൂജ്യമോ അതിനോടടുത്തതോ ആണെങ്കിൽ, ‘നിനക്ക് നല്ല ബുദ്ധിയുണ്ട്, അതിനാൽ നീ പഠിച്ചാൽ നിനക്ക് നൂറ് മാർക്ക് വാങ്ങി, ക്ലാസ്സിലെ ഫസ്റ്റ് ആകാം’, എന്നൊന്നും ഉപദേശിക്കരുത്. കോണിപ്പടികൾ സ്ഥാപിച്ചിട്ടില്ലാത്ത ഇരുനിലക്കെട്ടിടത്തിലേക്ക് താഴെ നിന്നും മേലേക്ക് ചവിട്ടിക്കേറാൻ പറയുന്നതിന് സമാനമാണത്.

ഈ കുട്ടിക്കുണ്ടായിരുന്നത് കേവലം രണ്ടു മാർക്കായിരുന്നു. അത് തന്നെ അറിഞ്ഞു കൊണ്ട് കിട്ടിയതല്ല, എങ്ങനെയോ കിട്ടിപ്പോയതാണ്. ചെറിയ കുട്ടികളാകുമ്പോൾ സംസാരം കൊണ്ട് കൂടുതൽ വിശ്വസിപ്പിക്കാൻ സാധിക്കും. രണ്ടു കിട്ടിയ കുട്ടിയോട് അടുത്ത പരീക്ഷക്ക് മൂന്ന് മാർക്ക് വാങ്ങിക്കൂടെ എന്ന് ചോദിച്ചു. വളരെ ധൈര്യത്തിൽ ‘അതെ’ എന്ന് ആ കുട്ടി ഉത്തരം പറഞ്ഞു. അടുത്ത പരീക്ഷക്ക് അവൻ അഞ്ചു മാർക്ക് വാങ്ങി. പഠിച്ചത് മൂന്ന് മാർക്കിനാണെങ്കിലും അഞ്ചു മാർക്ക് കിട്ടാൻ മാത്രം അവൻ പഠിച്ചിരുന്നു. അങ്ങനെ നാലു മാസം നീണ്ട പരിശ്രമത്തിലൂടെ അവൻ 85 % മാർക്ക് വാങ്ങി. ക്ലാസ്സിലെ ഉയർന്ന കുട്ടികളുടെ കൂട്ടത്തിലേക്ക് എത്തിപ്പെടുകയുണ്ടായി.

print

No comments yet.

Leave a comment

Your email address will not be published.