കൗൺസിലിങ്ങ് അനുഭവങ്ങൾ -10

//കൗൺസിലിങ്ങ് അനുഭവങ്ങൾ -10
//കൗൺസിലിങ്ങ് അനുഭവങ്ങൾ -10
ആനുകാലികം

കൗൺസിലിങ്ങ് അനുഭവങ്ങൾ -10

ബസ് സീറ്റിലെ പെണ്ണെന്ന സെൽഫ് ഐഡന്റിഫിക്കേഷൻ

ആണും പെണ്ണും സമൂഹ നിർമ്മിതിയാണ്. ആണാണോ പെണ്ണാണോ എന്ന് സ്വയമായി തീരുമാനിക്കേണ്ടതാണ്. ഒരു കോളേജ് വിദ്യാർത്ഥിനിയുടേതാണ് വാദം….

ശരി, എന്നാൽ ഒരു കാര്യം മാത്രം ചോദിച്ചോട്ടെ?

‘ബസ്സിൽ കയറിയാൽ സീറ്റിനു വേണ്ടി ആണുങ്ങൾ കഷ്ടപ്പെടുമ്പോൾ സ്ത്രീകൾ എന്നെഴുതി വെച്ചിടത്തുള്ള സീറ്റിൽ അവർ ഇരിക്കാൻ സ്വയം ഐഡന്റിഫൈ ചെയ്താൽ മതിയാകുമല്ലേ?’

അതെങ്ങനെ? തിരിച്ചുള്ള ചോദ്യം

സ്ത്രീയോ പുരുഷനോ എന്നത് സമൂഹ നിർമ്മിതി അല്ലെ?

ആ സീറ്റ് സ്ത്രീകളുടെ അവകാശമല്ലേ?

അതെ സ്ത്രീയോ പുരുഷനോ എന്നത് സമൂഹ നിർമ്മിതി അല്ലെ?

അതല്ല, അത് അവർക്ക് വേണ്ടി ഉള്ളതല്ലേ? പഴയ കാലം മുതൽ അത് പെണ്ണുങ്ങൾക്ക് ഉള്ളതല്ലേ?

അത് തന്നെ ചോദിച്ചത്, അവരവർ പ്രഖ്യാപിക്കുന്നതിനനുസരിച്ചല്ലേ പെണ്ണുങ്ങൾ ആവുക?

ഉത്തരമില്ലാതെ കുഴങ്ങി, ചിണുങ്ങി കൊണ്ടവൾ പറഞ്ഞു, ‘എനിക്കൊന്നും മനസ്സിലാകുന്നില്ല.’

അതാണ് ശരി, യാഥാർഥ്യം മനസ്സിലാകാതെ സംസാരിക്കുന്നതാണ് ഇത്. പെണ്ണുങ്ങൾക്ക് സൗജന്യ യാത്ര പോലുള്ള ആനുകൂല്യങ്ങളും സംവരണങ്ങളും നിയമ സംരക്ഷണവും എല്ലാം നിലവിലുള്ളത് ജനിക്കുമ്പോൾ തിരിച്ചറിഞ്ഞതനുസരിച്ചാണ്. ഇന്നത്തേത് എന്തെല്ലാമോ ലാഭം കിട്ടുന്നിടത്ത് ഉയർത്തുന്ന സ്വാർത്ഥ വാക്കുകളാണ്.

ഇതെൻറെ അഭിപ്രായമാണ്, നിനക്ക് ബോധ്യപ്പെട്ടാൽ മാത്രം അംഗീകരിച്ചാൽ മതി.

ശരിയാണ്, ‘അവൾ സമ്മതിച്ചു.’

print

No comments yet.

Leave a comment

Your email address will not be published.