കൗൺസിലിങ്ങ് അനുഭവങ്ങൾ -11

//കൗൺസിലിങ്ങ് അനുഭവങ്ങൾ -11
//കൗൺസിലിങ്ങ് അനുഭവങ്ങൾ -11
ആനുകാലികം

കൗൺസിലിങ്ങ് അനുഭവങ്ങൾ -11

പഠിച്ചിട്ടുണ്ടെങ്കിൽ പഠിച്ചു എന്ന് പറയുന്നത് തന്നെയാണ് അഭിമാനം

ഒരിക്കൽ എന്റടുത്ത് വന്നത് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. കുട്ടി നന്നായി പഠിച്ചിരുന്നു, പഠനം കുറച്ച് ദിവസങ്ങളായി മോശപ്പെട്ടിരിക്കയാണ്. അതിനുള്ള കാരണം, ഒരു ഈ നാട്ടിലെ ഒരു കുട്ടിക്ക് മെഡിക്കൽ എൻട്രൻസിൽ ഫസ്റ്റ് റാങ്ക് ലഭിച്ച ശേഷം അനുമോദന ചടങ്ങുകളിൽ പറയുന്ന കാര്യം യുട്യൂബിൽ കണ്ടതാണ്.

‘ഞാൻ കൂടുതൽ ഒന്നും പഠിച്ചിട്ടില്ല സാധാരണ രൂപത്തിൽ മാത്രം പഠിച്ചിട്ടുള്ളൂ’ എന്നാണല്ലോ അവർ പറയുന്നത്. ഇത് കേട്ടിട്ടാണ് പഠനം മോശമായത്. രക്ഷിതാക്കൾ പറഞ്ഞ ഈ കാര്യം കുട്ടി ശരിയാണെന്ന് സമ്മതിക്കുകയും ചെയ്തു.

പഠന രംഗത്ത് അല്പം മികച്ചു നിൽക്കുന്നവരിൽ ചിലർക്ക്, അവർ പഠിച്ചിട്ടാണ് ഉയർന്ന സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചത് എന്ന് പറയാൻ മടിയുള്ളതായി തോന്നാറുണ്ട്. സ്റ്റഡി ലീവിനും പരീക്ഷയുടെ തലേന്നും നന്നായി പഠിച്ച ചിലർ പറയാറുള്ളത്, ‘എവടെ…..!! ഇന്നത്തെ പരീക്ഷ എന്തായാലും മൂഞ്ചും’, എന്നാണ്. അവർ പരീക്ഷ നന്നായി എഴുതും, നല്ല മാർക്കിൽ പാസ്സാവുകയും ചെയ്യും.

ഞാൻ പഠിച്ചിട്ടുണ്ട് എന്ന് പറയുന്നതിൽ എന്തെങ്കിലും കുറച്ചിൽ ഉണ്ടോ? ഒരിക്കലുമില്ല. കാരണം പഠനത്തെ വളരെ അധികം പ്രോത്സാഹിപ്പിച്ച ഒരു നേതാവി(സ)ന്റെ അനുയായികളല്ലേ നാം? പ്രത്യേകിച്ച് റാങ്കെല്ലാം ലഭിക്കുമ്പോൾ ബാക്കിയുള്ളവർക്ക് ദിശാബോധം നല്കുന്നതാണല്ലോ ശരിക്കു വേണ്ടത്.

ഞാൻ ആ കുട്ടിക്ക് പറഞ്ഞു കൊടുത്ത കാര്യങ്ങൾ താഴെ കൊടുക്കുന്നു.

ഒന്നാമതായി, ഞാൻ തന്നെ എൻട്രൻസ് എഴുതിയ ആളാണ്, എഞ്ചിനീയറിംഗ് ആണെന്ന് മാത്രം. പഠനവും പ്രത്യേക പരിശീലനവും അതിനായി അനിവാര്യാമാണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. അന്ന് ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു വിദ്യാർത്ഥി ഫാറൂക്ക് കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ഒഴിഞ്ഞിരുന്ന് മെഡിക്കൽ എൻട്രൻസിന് പഠിക്കാനും ഫാറൂക്ക് കോളേജിന്റെ ലൈബ്രറി ഉപയോഗപ്പെടുത്താനും ലക്‌ഷ്യം വെച്ച് കൊണ്ടാണ് വിദ്യാർത്ഥി അവിടെ വന്നിരുന്നത്. എന്റെ ഹോസ്റ്റലിൽ ആയിരുന്നു താമസം. മെഡിക്കൽ എൻട്രൻസിന്റെ ഗൈഡുകൾ, പരിശീലന ക്ലാസ്സുകളിൽ നിന്നുള്ള നോട്ടുകൾ തുടങ്ങി, എൻട്രൻസ് പരീക്ഷക്ക് തയ്യാറാകാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുക എന്നല്ലാതെ ഒന്നുമേ ഈ വിദ്യാർത്ഥിയിൽ നിന്ന് കണ്ടിട്ടേയില്ല. ഒരു വർഷം അങ്ങനെ ചെലവഴിച്ച് എൻട്രൻസ് പരീക്ഷ എഴുതി, ഇപ്പോൾ അദ്ദേഹം ഡോക്ടറാണ്.

എൻട്രൻസിൽ സ്കോർ നേടേണം എന്നുണ്ടെങ്കിൽ ഇത്രയും അദ്ധ്വാനിക്കേണം എന്നുണ്ടെങ്കിൽ ഫസ്റ്റ് റാങ്ക് ലഭിക്കേണമെങ്കിൽ എത്ര മാത്രം അദ്ധ്വാനിക്കേണ്ടി വരും? ഇനി പഠിക്കാതിരുന്നാൽ റാങ്ക് വാങ്ങാൻ സാധിക്കും എന്നുണ്ടെങ്കിൽ നമ്മുടെ സ്കൂളുകളിൽ എത്ര പേർ പഠിക്കാതിരിക്കുന്നുണ്ട്. അപ്പോൾ എത്ര ഫസ്റ്റ് റാങ്കുകാർ നമ്മുടെ സമൂഹത്തിൽ കാണണം … !!

‘അപ്പോൾ ഫസ്റ്റ് റാങ്ക് കിട്ടിയ കുട്ടി പറയുന്നതോ?’, കുട്ടി ചോദിച്ചു,

‘അതിൽ കൂടുതൽ ചിന്തിക്കേണ്ടതില്ല, നമുക്ക് അക്കാദമിക്കലി വളരണം എന്നുണ്ടെങ്കിൽ നാം പഠിച്ചേ മതിയാകൂ എന്ന് മനസ്സിലായോ?’

‘മനസ്സിലായി’.

print

No comments yet.

Leave a comment

Your email address will not be published.