ഏകസിവിൽകോഡ് പഠനം -14

//ഏകസിവിൽകോഡ് പഠനം -14
//ഏകസിവിൽകോഡ് പഠനം -14
ആനുകാലികം

ഏകസിവിൽകോഡ് പഠനം -14

കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്തം സ്ത്രീകളെ ഏൽപ്പിക്കുന്നില്ല

തനിക്കും തന്റെ ഉത്തരവാദിത്തത്തിലുള്ളവർക്കും ജീവസന്ധാരണത്തിനുള്ള വഴി കണ്ടെത്തേണ്ട ബാധ്യത പുരുഷന് മാത്രമാണെന്ന രീതിയിലുള്ളതാണ് ഇസ്‌ലാമികനിയമങ്ങൾ. കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്തം അത് ഒരു അവസരത്തിലും സ്ത്രീകളെ ഏൽപ്പിക്കുന്നില്ല. ഇന്ത്യൻ നിയമങ്ങളുടെ സ്ഥിതിയതല്ല. മരിച്ചയാൾക്ക് ആൺമക്കളില്ലെങ്കിൽ അമ്മ, ഭാര്യ, മകൾ എന്നീ സ്ത്രീകൾക്ക് മാത്രമാണ് സാധാരണഗതിയിൽ അനന്തരാവകാശം ലഭിക്കുകയെന്നാണ് ഇന്ത്യൻ നിയമങ്ങൾ നിഷ്കർഷിക്കുന്നത്. ആണുങ്ങളില്ലാത്ത കുടുംബത്തിന്റെ ജീവസന്ധാരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പിതാവിന് പുത്രസ്വത്തിൽ നിന്ന് യാതൊന്നും ലഭിക്കുകയില്ല. പുത്രഭാര്യയുടെയോ മകളുടെയോ അനന്തരസ്വത്തിലും അയാൾക്ക് അവകാശങ്ങളൊന്നുമില്ല. മരിച്ചയാളുടെ അമ്മയ്ക്ക് ലഭിച്ച സ്വത്തിൽ നിന്ന് മാത്രമാണ് അവർ മരണപ്പെടുമ്പോൾ തന്റെ ഭാര്യ എന്ന നിലയിൽ അയാൾക്ക് അനന്തരാവകാശം ലഭിക്കുക. അവകാശമില്ലാത്തയാൾ എന്ന നിലയിൽ കുടുംബത്തിന്റെ ജീവസന്ധാരണത്തിനുള്ള വഴി കണ്ടെത്തുവാൻ അയാൾക്ക് നിയമപരമായ ഉത്തരവാദിത്തം നൽകാൻ കഴിയില്ല. അനന്തരാവകാശികളായി സ്ത്രീകൾ മാത്രമായിത്തീരുമ്പോൾ അവരുടെ ഉത്തരവാദിത്തമേറ്റെടുക്കാൻ പുരുഷന്മാർക്കൊന്നും ബാധ്യതയില്ലാത്ത സ്ഥിതിയാണ് സംജാതമാവുക.

അനന്തരാവകാശികളായി സ്ത്രീകൾ മാത്രമായിത്തീരുന്ന സ്ഥിതി സംജാതമാക്കാത്ത രീതിയിലുള്ളതാണ് ഇസ്‌ലാമികനിയമങ്ങൾ. മരിച്ചയാൾക്ക് ആൺമക്കളില്ലെങ്കിൽ അമ്മ, ഭാര്യ, മകൾ എന്നീ സ്ത്രീകൾക്ക് ലഭിക്കുന്ന ഓഹരികളിൽ മാറ്റമൊന്നുമില്ലാതെ തന്നെ പിതാവിന് മാതാവിന് ലഭിക്കുന്നതിന്റെ ഇരട്ടി സ്വത്ത് അനന്തരാവകാശമായി ലഭിക്കും. മരിച്ചയാളുടെ അമ്മയുടെയും മകളുടെയും സംരക്ഷണത്തിന്റെ ഉത്തരവാദിത്തം കൂടി അതോടൊപ്പം പിതാവിന്റെ ചുമലിലാകുന്നുണ്ട്. മരണപ്പെട്ടയാളുടെ പിതാവ് ജീവിച്ചിരിപ്പില്ലെങ്കിൽ അയാൾക്ക് ലഭിക്കുമായിരുന്ന സ്വത്ത് അയാളുടെ ജീവിച്ചിരിക്കുന്ന അനന്തരാവകാശികൾക്കിടയിൽ വീതിക്കണമെന്നാണ് ഇസ്‌ലാം നിഷ്കർഷിക്കുന്നത്.

അങ്ങനെയാകുമ്പോൾ പിതാവ് ജീവിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അയാൾക്ക് ലഭിക്കുമായിരുന്ന സ്വത്ത് മരണപ്പെട്ടയാളുടെ സഹോദരീസഹോദരന്മാർക്കാണ് ലഭിക്കുക. അമ്മ, ഭാര്യ, മകൾ എന്നീ സ്ത്രീകൾക്ക് ലഭിക്കുന്ന ഓഹരികളിൽ മാറ്റമൊന്നുമില്ലാതെയാണ് ഇത് ലഭിക്കുക. അനന്തരാവകാശം ലഭിക്കുക വഴി അയാളുടെ സഹോദരങ്ങൾക്ക് മരണപ്പെട്ടയാളുടെ അമ്മ, മകൾ എന്നിവരുടെ ഉത്തരവാദിത്തമേറ്റെടുക്കുവാനുള്ള ബാധ്യതയുണ്ടാവുന്നു. സ്ത്രീകളുടെ ബാധ്യതയേറ്റെടുക്കുവാൻ പുരുഷന്മാരൊന്നുമില്ലാത്ത അവസ്ഥയ്ക്ക് തടയിടുകയാണ് ഇവിടെ ഇസ്‌ലാമികനിയമങ്ങൾ ചെയ്യുന്നത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.