ഏകസിവിൽകോഡ് പഠനം -12

//ഏകസിവിൽകോഡ് പഠനം -12
//ഏകസിവിൽകോഡ് പഠനം -12
ആനുകാലികം

ഏകസിവിൽകോഡ് പഠനം -12

മാതാപിതാക്കളെ വഴിയാധാരമാക്കുന്നില്ല

മാതാപിതാക്കൾക്കുള്ള അനന്തരാവകാശവുമായി ബന്ധപ്പെട്ടതാണ് ഇന്ത്യൻ നിയമങ്ങളും ഇസ്‌ലാമികശരീഅത്തും തമ്മിൽ പൊരുത്തപ്പെടാത്ത പ്രധാനപ്പെട്ട ഒരു വിഷയം. മരിച്ചയാളുടെ പിതാവിനെ ഇന്ത്യൻ നിയമങ്ങൾ നേർക്കുനേരെയുള്ള അനന്തരാവകാശിയായി പരിഗണിക്കുന്നില്ല. പുരുഷൻ വിവാഹിതനാണെങ്കിലും അല്ലെങ്കിലും അയാൾ മരണപ്പെട്ടാൽ സ്വത്തിന് പിതാവ് അവകാശിയാകുന്നില്ല. സ്വന്തമായി സ്വത്തൊന്നും സമ്പാദിക്കാതെ മകനെ പോറ്റിവളർത്തുകയും അധ്വാനിച്ചുണ്ടാക്കിയതെല്ലാം അവന്റെ വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കും വേണ്ടി ചെലവഴിക്കുകയും വാർദ്ധക്യത്തിലെത്തിയ ശേഷമുള്ള മകന്റെ മരണം ദുഃഖത്തിന്റെ കയത്തിൽ മുക്കുകയും ചെയ്ത പിതാവിനെ അഗതിയും അശരണനും കൂടിയാക്കിത്തീർക്കുന്ന നിയമങ്ങളെയൊന്നും ഇസ്‌ലാം അംഗീകരിക്കുന്നില്ല.

മരണപ്പെട്ടയാൾക്ക് പിതാവുണ്ടെങ്കിൽ ഇസ്‌ലാമിക നിയമങ്ങൾ പ്രാഥമികമായി പരിഗണിക്കുന്നത് അദ്ദേഹത്തിനുള്ള അനന്തരാവകാശമാണ്. മരിച്ചയാൾ വിവാഹിതനല്ലെങ്കിൽ മാതാവിനുള്ള നിശ്ചിതവിഹിതം കിഴിച്ചാൽ ബാക്കിയുള്ളതെല്ലാം പിതാവിനുള്ളതാണ്. കുടുംബത്തിന്റെ നാഥനും മക്കളോടുള്ള സാമ്പത്തികമായ ഉത്തരവാദിത്തമുള്ളയാളുമായി പിതാവിനെയാണ് ഇസ്‌ലാം പരിഗണിക്കുന്നത് എന്നതുകൊണ്ടാണിത്. മക്കൾക്ക് വേണ്ടി ജീവിച്ച പിതാവിനെ മക്കളുടെ മരണശേഷം അഗതിയാക്കിത്തീർക്കുവാൻ ഇസ്‌ലാമികനിയമം അനുവദിക്കുകയില്ല.

മരണപ്പെട്ടയാളുടെ മാതാപിതാക്കളെ രണ്ട് രൂപങ്ങളിലാണ് ഇന്ത്യൻ നിയമങ്ങൾ പരിഗണിക്കുന്നത് എന്നതാണ് മറ്റൊരു പ്രശനം. മരണപ്പെട്ടത് പുരുഷനാണെങ്കിൽ അയാളുടെ സ്വത്തിൽ മാതാവിന് അവകാശമുണ്ടെങ്കിലും പിതാവിനെ നേർക്ക് നേരെയുള്ള അനന്തരാവകാശിയായി അത് അംഗീകരിക്കുന്നില്ല. പരേതന് ഭാര്യയോ, മക്കളോ, മാതാവോ, അയാൾക്ക് മുമ്പേ മരണപ്പെട്ട മകന്റെ ഭാര്യയോ, മക്കളോ, മരണപ്പെട്ട മകളുടെ മക്കളോ, മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ മക്കളോ ജീവിച്ചിരിക്കുന്നില്ലെങ്കിൽ മാത്രമാണ് പിതാവിന് അവകാശം ലഭിക്കുക. മരിച്ച മകൻ വിവാഹിതനല്ലെങ്കിൽ പോലും പിതാവിന് യാതൊരു അവകാശവുമില്ല; അപ്പോൾ മാതാവിന് മാത്രമാണ് സ്വത്ത് മുഴുവൻ ലഭിക്കുക.

മരണപ്പെട്ടയാളുടെ മാതാപിതാക്കളെ ഒരേ രൂപത്തിലാണ് ഇസ്‌ലാമികനിയമം പരിഗണിക്കുന്നത്. അവർക്കുള്ള കൃത്യമായ വിഹിതം മാറ്റിവെച്ച ശേഷമാണ് മറ്റുള്ളവർക്കുള്ള വിഹിതം കണക്കാക്കേണ്ടത്. പരേതന് മക്കളുണ്ടെങ്കിൽ സ്വത്തിന്റെ ആറിലൊന്ന് വീതം മാതാപിതാക്കൾക്കുള്ളതാണ്. വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾ മക്കളുടെ മരണം മൂലം അഗതികളായിത്തീരുന്ന അവസ്ഥയുണ്ടാകാതിരിക്കുവാൻ ഇസ്‌ലാമിക നിയമം പ്രത്യേകം ശ്രദ്ധിക്കുന്നു. മരിച്ച മകൻ വിവാഹിതനല്ലെങ്കിൽ മാതാവിന് സ്വത്തിന്റെ മൂന്നിലൊന്നും ബാക്കി പിതാവിനുമാണ് ലഭിക്കുക.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.