ഈസ്റ്ററും ബൈബിളും

//ഈസ്റ്ററും ബൈബിളും
//ഈസ്റ്ററും ബൈബിളും
ആനുകാലികം

ഈസ്റ്ററും ബൈബിളും

ഘോഷങ്ങൾ എന്നും ആന്ദകരമാണ്. അത് മനുഷ്യമനസ്സിൽ സൃഷ്ടിക്കുന്ന ആന്ദോളനങ്ങൾ ചെറുതല്ല. എന്നാൽ ഈ ആഘോഷങ്ങൾ മതത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമായി കടന്നു വരുമ്പോൾ അതിൽ ആനന്ദത്തേക്കാൾ ആരാധനക്കാണ് പ്രാധാന്യം. ഒട്ടുമിക്ക മതങ്ങളും ഇതുമായി യോജികുന്നതായി നമുക്ക് കാണാം. എല്ലാ മതങ്ങളിലും ആ മതത്തിന്റെ അരികു ചേർന്നുകൊണ്ട് ആഘോഷങ്ങളും കടന്നുവരുന്നുണ്ട്. ലോകത്ത് ഇന്ന് നിലനിൽക്കുന്ന സെമിറ്റിക് മതങ്ങളിലെല്ലാം ഇത്തരം ആഘോഷങ്ങളുണ്ട് താനും.

ക്രിസ്‌തു മതത്തെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ സമയമാണ് ഈ വരുന്ന ഏപ്രിൽ 12. ക്രിസ്‌തു മതത്തിന്റെ അടിസ്ഥാന ആഘോഷമായ ക്രിസ്‌മസ്‌ കഴിഞ്ഞാൽ വിശ്വാസികൾ ആദരവോടെ ആചരിക്കുന്ന ഈസ്റ്റർ ആഘോഷമാണന്ന്. ഈസ്റ്റർ ഞായറാഴ്ച്ചക്ക് മുമ്പുള്ള പ്രധാനപ്പെട്ട മൂന്നു ദിവസങ്ങളാണ് പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി. ഈ ദിവസങ്ങൾ വളരെ ഭക്തിയോടുകൂടിയാണ് വിശ്വാസി സമൂഹം ആചരിക്കുന്നത്. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ (Easter). ആദം ചെയ്ത പാപത്താൽ തെറ്റുകാരായി മാറിയ മാനവരാശിയെ പാപത്തിന്റെ പടുകുഴിയിൽ നിന്ന് രക്ഷിക്കാനായി ക്രിസ്തു കാൽവരികുരിശിൽ മരിച്ച് ഉയർത്തെഴുന്നേറ്റു എന്ന വിശ്വാസമാണ് ഈ ആഘോഷത്തിന് നിദാനം.

50 ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന നോയമ്പ്, കുരിശു മരണത്തിന്റെ മുന്നോടിയായി പിലാത്തോസിന്റെ പടയാളികളാൽ യേശുവിനനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ അനുസ്മരിപ്പിക്കുന്ന ദുഃഖവെള്ളി, വെഞ്ചരിക്കലും ദുഃഖശനിയാചരണവും ഈ ആഘോഷത്തിന്റെ ഭാഗമാണ്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം പുണ്യദിനമായി ആഘോഷിക്കുന്നു.

മതത്തിന്റെ ഭാഗമായി കടന്നുവരുന്ന ആഘോഷങ്ങൾക്ക് വേദഗ്രന്ഥങ്ങൾ സാക്ഷ്യം വഹിക്കേണ്ടതുണ്ട്. എന്നാൽ ഈസ്റ്ററിനെ സംബന്ധിച്ചിടത്തോളം സത്യവേദപുസ്തകം സാക്ഷ്യം വഹിക്കുകയോ യേശുവിന്റെ അപ്പോസ്തലൻമാർ ആചരിക്കുകയോ ചെയ്തിട്ടില്ലാ എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഈസ്റ്റർ ബൈബിളധിഷ്ഠിതമായ ഒരാഘോഷമല്ല. മാത്രവുല്ല ഈസ്റ്ററിനു നിദാനമായതും ക്രൈസതവതയുടെ അടിസ്ഥാന വിശ്വാസവുമായ യേശുവിന്റെ കുരിശുമരണവും ഉയർത്തെഴുന്നേൽപും പരസ്പര വിരുദ്ധമായിട്ടാണ് വേദപുസ്തക സുവിശേഷകർ രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ഈ ആഘോഷത്തിന്റെ മതപരമായ ആധികാരികതയെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്.

ഇന്ന് നിലവിലുള്ള നാല് സുവിശേഷങ്ങളും കുരിശു മരണത്തെ കുറിച്ച് പറയുന്നു എന്നത് ശരിയാണ്. എന്നാൽ ഈ സുവിശേഷകർത്താക്കളായ മത്തായിയും യോഹന്നാനും യേശുവിന്റെ അപ്പോസ്തലൻമാരിയുരുന്നില്ല എന്നതാണ് പണ്ഡിതമതം. യേശുവിനെയല്ല ക്രൂശിച്ചത് മറിച്ച് കിറേനക്കാരനായ ശിമയേനെയാണ് ക്രൂശിച്ചതെന്നും അതുപോലെ ഒറ്റുകാരനായ യൂദാസിനെ തന്നെയാണ് ക്രൂശിച്ചതെന്നും പ്രതിപാദിക്കുന്ന സുവിശേഷങ്ങളും കോഡക്‌സുകളും നാലാം നൂറ്റാണ്ടുവരെ നിലനിന്നിരുന്നു. മത്തായിയുടെ സുവിശേഷം 12:38 – 40 വചനത്തിൽ യേശു യോനാ പ്രവാചകന്റെ അടയാളം പോലെ താനും മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലായിരിക്കും എന്നു പറയുന്നുണ്ട്. യോന ജീവനോടെയാണ് മത്സ്യത്തിന്റെ വയറ്റിൽ മൂന്നു രാവും മൂന്ന് പകലും കഴിച്ചു കൂട്ടിയത്. യോനയെപ്പോലെ ജീവനോടെയാണ് യേശു കല്ലറയിൽ കഴിഞ്ഞു കൂടിയതെങ്കിൽ യോന പ്രവാചകന്റെ അടയാളം പൂർത്തിയായി. അതേസമയം മാനവരാശിയുടെ പാപമുക്തിക്ക് വേണ്ടി യേശു കുരിശിൽ രക്തം ചിന്തി മരിച്ചു എന്ന തത്ത്വം തകരുകയാണിവിടെ. യേശുവിനെ ക്രൂശിച്ച ദിവസം ഏതാണെന്ന കാര്യത്തിൽ തന്നെ സുവിഷേകർ യോജിക്കുന്നില്ല എന്നതാണ് വസ്തുത. വെള്ളിയാഴ്ച്ചയാണ് യേശുവിനെ ക്രൂശിച്ചതെന്ന് മത്തായിയും(27:17 -45) മാർകോസും(15: 1-36) ലൂകോസും( 22:66- 23:44)ഒരേ സ്വരത്തിൽ പറയുമ്പോൾ ബുധനാഴ്ച്ചയാണ് ക്രൂശിച്ചതെന്ന് യോഹന്നാൻ (19:14-15) പറയന്നു.

_അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു: ഇതാ, നിങ്ങളുടെ രാജാവ്‌! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്‌ക്കൂ(യോഹന്നാന്‍ 19 : 14 -15)_ യോഹന്നാന്റെ അഭിപ്രായത്തെ മുഖവിലക്കെടുക്കാതെയാണ് ഇന്ന് വിശ്വാസി സമൂഹം ഈസ്റ്റർ ആഘോഷിക്കുന്നത് എന്നതും ഇതിന്റെ ആധികാരികതയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ഹേതുവാകുന്നു.

യേശുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ട സുവിശേഷകർത്താക്കളുടെ വിവരണങ്ങളും വൈരുദ്ധ്യങ്ങളിൽ നിന്നും മുക്തമല്ല. ഉയിർപ്പുമായി ബന്ധപ്പെട്ട കഥ ആരംഭിക്കുന്നത് ഒരു വ്യാഴായ്ച്ച ദിവസം മുതൽക്കാണ്. പെസഹ തിരുനാളാചരിച്ച് ഗത്സമനെ തോട്ടത്തിൽ ഇരിക്കുന്ന യേശുവിനെ ചുംബനത്തിലൂടെ യൂദാസ് ഒറ്റുകൊടുക്കുന്നു. റോമാഭരണകൂടവും യഹൂദ പ്രമാണികളും അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ച് ഒരു വെള്ളിയാഴ്ച്ച ദിവസം ക്രൂശിക്കുന്നു. അന്ന് തന്നെ അടക്കം ചെയ്യപ്പെട്ട യേശു മൂന്നാം ദിവസമായ ഞായറാഴ്ച്ച രാവിലെ ഉയിർത്തെഴുന്നേൽകുന്നു. ഇതിനു ശേഷം അരങ്ങേറിയ കാര്യങ്ങൾ വിവരിക്കുന്നിടത്ത് വൈരുദ്ധ്യങ്ങളുടെ ഒരു നിരതന്നെയാണ് സുവിശേഷകർ കാഴ്ച്ച വെക്കുന്നത്. കല്ലറക്കടുത്ത് വന്ന സ്ത്രീകളുടെ പേരുകളിൽ തുടങ്ങി അവരുടെ എണ്ണം, അവർ കല്ലറയ്ക്കകത്ത് പ്രവശിച്ചുവോ ഇല്ലയോ, ആർക്കാണ് യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നിങ്ങനെ നീളുന്ന വൈരുധ്യങ്ങളുടെ പട്ടിക യേശുവിന്റെ ഉയിർപ്പ് ഒരു കെട്ടുകഥയായി തോന്നിപ്പിക്കുന്നു എന്നതാണ് യാഥാർത്ഥം. ലൂക്കോസ് 24:11 യേശുവിന്റെ ശിഷ്യൻമാർക്ക് പോലും അങ്ങനെ തോന്നി എന്ന് കാണാം. ഗത്ശമനെ തോട്ടത്തിൽ തന്റെ വിയർപ്പ് കണങ്ങൾ രക്തതുള്ളികളായി വീഴുമാറ് കമിഴ്ന്ന് വീണ് പ്രാർത്ഥിച്ച തന്റെ വിനീതനായ ദാസന്റെ പ്രാർത്ഥന _പിതാവേ, അങ്ങേക്ക്‌ ഇഷ്‌ടമെങ്കില്‍ ഈ – കുരുശുമരണമെന്ന-പാനപാത്രം എന്നില്‍നിന്ന്‌ അകറ്റേണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ.(ലൂക്കാ 22 :42) സത്യദൈവം കേൾക്കുകയും(ഹെബ്രായർ 5:7) അപ്പോള്‍ അവനെ ശക്‌തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതനെ പ്രത്യക്‌ഷപ്പെടുത്തി(ലൂക്കാ 22 : 43) അദ്ദേഹത്തെ രക്ഷിച്ചു (യാകോബ് 5:16) എന്നുമാണ് ബൈബിളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇവിടെ ഈസ്റ്റർ മതത്തിന്റെ പിൻബലമില്ലാത്ത ആചാരമായി കണക്കാകേണ്ടി വരുന്നു.

ഉയിർപ്പ് തിരുന്നാളായി ക്രൈസ്തവർ കൊണ്ടാടുന്ന ഈസ്റ്റർ ഒരു ക്രിസ്തീയ പദം പോലുമല്ല. അതിന്റെ വേരുകൾ ചെന്നെത്തി നിൽക്കുന്നത് ബാബിലോൺകാരിലാണ്. ചന്ദ്രദേവനായ ‘സിൻ’ന്റെ പുത്രിയും സൂര്യദേവനായ ‘ഷ്മാഷി’ന്റെ സഹോദരിയും വംശവൃദ്ധിയുടേയും കാമത്തിന്റേയും ദേവിയുമായി ബാബിലോൺകാർ ആരാധിച്ചിരുന്ന ഈസ്റ്റാറിൽ നിന്നുമാണ് ഈസ്റ്റർ രൂപം കൊണ്ടത്. ഇന്നത്തെ ക്രൈസ്തവരെപ്പോല ബാബിലോണിയർ ത്രിത്വവിശ്വാസികളായിരുന്നു. ഈസ്റ്റാർ, സിൻ, ഷ്മാശ് എന്നിവർ ത്രിത്വത്തില ആളത്വങ്ങളായരുന്നു. സൂര്യദേവന്റെ അവതാരമായ തമ്മൂസ് ദേവനായിരുന്നു ഈസ്റ്റാർ ദേവിയുടെ ഭർത്താവ്. തമ്മൂസ് മനുഷ്യരുടെ പാപങ്ങൾക്ക് വേണ്ടി പീഡന മരണം വരിച്ച് കല്ലറയിൽ അടക്കപ്പെടുകയും ഈസ്റ്റാർ ദേവി കല്ലറയിൽ ചെന്ന് തമ്മൂസിനെ ഉയിർപ്പിക്കുകയും ചെയ്തു എന്നാണ് ബാബിലോണിയർ വിശ്വസിച്ചിരുന്നത്. ഈസ്റ്റാർ ദേവി തമ്മൂസിനെ ഉയിർപ്പിച്ചതിനെ അനുസ്മരിപ്പിച്ചു കൊണ്ട് ബാബിലോണിയർ ഉയിർപ്പ് തിരുന്നാൾ (ഈസ്റ്റർ) ആഘോഷിച്ചിരുന്നു.

ക്രിസ്തുവിന്റയും തമ്മൂസിന്റേയും പേരിൽ മാത്രമല്ല സിറിയൻ ദേവനായ അഡോണിസ്, ഈജിപ്റ്റുകാരുടെ ദേവനായ ഓസിറസിന്റെ പേരിലും ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ചിരുന്നു. ഇവരെല്ലാവരും മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തതായ കഥകളുണ്ട്.

വാസ്തവത്തിൽ ക്രിസ്തുമതവുമായി യാതൊരു ബന്ധവുമില്ലാത്ത എന്നാൽ തികച്ചും പ്രാകൃത ബഹുദൈവ സങ്കൽപത്തിലധിഷ്ഠിതമായ ഒരാഘോഷമാണ് ഈസ്റ്റർ. യഹൂദമതത്തിന്റെ തുടർച്ചയായിക്കൊണ്ടാണ് ക്രിസ്തുമാർഗം രൂപം കൊണ്ടത്. യേശുവിന് ശേഷം ആഗതനായ പൗലോസിന്റെ ഇടപെടലുകളാണ് യേശു പ്രസംഗിച്ച ദൈവത്തിന്റെ സുവിശേഷത്തിലധിഷ്ഠിതമായ ക്രിസ്തു മാർഗത്തെ വികലമാക്കി ക്രൈസ്തവത എന്ന മതസങ്കൽപത്തിന്റെ നിർമ്മിതിക്ക് വഴിയൊരുക്കിയത്. ഈ മതത്തിന്റെ വിശ്വാസാദർശങ്ങൾ പ്രാകൃത മത ദൈവ സങ്കൽപ്പങ്ങളിൽ നിന്നും കടം കൊണ്ടതാണ്. കുരുശുമരണവും ഉയിർത്തെഴുന്നേൽപ്പുമാണ് മോക്ഷത്തിന്റെ മാർഗമായി മുന്നോട്ട് വെക്കുന്നത്. ഇത് നസറായക്കാരനായ യേശുവിന്റെ അദ്ധ്യാപനങ്ങൾക്ക് വിരുദ്ധമാണ്. യേശു പഠിപ്പിച്ച നിത്യജീവന്റെ വഴി ഏകസത്യദൈവമായ അവിടുത്തെയും(ഏകനായ ദൈവം)അങ്ങ്‌ അയ ച്ച യേശുക്രിസ്‌തുവിനെയും അറിയുക(യോഹന്നാന്‍ 17: 3) എന്നതാണ്‌. ആ ഏക ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് യേശുവിനെ അനുഗമിച്ചാൽ ഇരുളിൽ അകപ്പെടാതെ (യോഹന്നാൻ 8:12) സമാധാനത്തിന്റെ വെള്ളിവെളിച്ചമായ ഇസ്‌ലാമിനെ പരിചയപ്പെടാം എന്നതാണ് യാഥാർത്ഥ്യം.

print

5 Comments

  • മാഷാ അല്ലാഹ്..
    ക്രിസ്തീയ വിശ്വാസാചാരങ്ങളുടെ..
    ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവർക്ക്..
    എന്റെ സുഹൃത്തിന്റെ..ഉപകാരപ്രദമായ ലേഖനം…

    Mansoor/manoj kalathil 11.04.2020
  • തന്മയത്തോടെയും, ആധികാരികമായും എഴുതിയ ലേഖനം ഈസ്റ്ററിന്റെ മൂടുപടം വലിച്ചു കീറി…

    ASHIK MANJERI 11.04.2020
  • മാഷാ അല്ലാഹ്..
    ക്രിസ്ത്രീയ വിശ്വാസാചാരങ്ങളുടെ..
    ചരിത്രമറിയാൻ ആഗ്രഹിക്കുന്നവർക്ക്..
    ആധികാരികമായൊരു മുതൽക്കൂട്ട്..
    സുഹൃത്തായ സിയാദിന്റെ ഈ ലേഖനം..

    പാരഗ്രാഫുകൾ..
    കുറച്ചുകൂടി കൂട്ടാമായിരുന്നു..
    വായനയുടെ ഒരു സുഖത്തിന്..

    Mansoor/manoj kalathil 12.04.2020
  • വ്യക്തമായ ലേഖനം

    Shaheen 12.04.2020
  • കൃസ്ത്യാനികൾക്ക് ചിന്തിക്കാനുതകുന്ന മറ്റൊരു ഒരു കനൽ തരി. അഭിനന്ദനീയം. ഈസ്റ്ററിൽ കൈവെച്ച താങ്കൾ അവരുടെ നാരായ വേരിൽ തന്നെയാണ് കോടാലി വെച്ചിരിക്കുന്നത്.

    നജീബ് 12.04.2020

Leave a comment

Your email address will not be published.