കോവിഡ് കാലത്ത് ഒരു താരാട്ടു പാട്ട്..

//കോവിഡ് കാലത്ത് ഒരു താരാട്ടു പാട്ട്..
//കോവിഡ് കാലത്ത് ഒരു താരാട്ടു പാട്ട്..
ആനുകാലികം

കോവിഡ് കാലത്ത് ഒരു താരാട്ടു പാട്ട്..

ലാ ഇലാഹ ഇല്ലല്ലാഹ്… മുഹമ്മദ് റസൂലുല്ലാഹ്…

കുഞ്ഞേ നമ്മുടെ മുത്ത് നബീ …
പൂവേ നമ്മുടെ പുണ്യ നബീ …

കുഞ്ഞേ നമ്മുടെ മുത്ത് നബീ …
പൂവേ നമ്മുടെ പുണ്യ നബീ …

യത്തീമായി തീർന്നതും അൽ അമീൻ ആയതും ദീനിനു വേണ്ടി ഏറെ ത്യാഗം സഹിച്ചതും…
കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ… നീ.. കുഞ്ഞോനേ… കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ നീ….

ലാ ഇലാഹ ഇല്ലല്ലാഹ്… മുഹമ്മദ് റസൂലുല്ലാഹ്…

മുത്തായ പൂമകൾ ഫാത്തിമ്മബീ…
തന്നുടെ മക്കളായ ഹസ്സൻ ഹുസൈൻ…

പേരക്കിടാങ്ങളൊപ്പം പാടി നടന്നതും…
ആന കളിച്ചതും സ്നേഹം ചൊരിഞ്ഞതും…
കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ… നീ.. കുഞ്ഞോനേ… കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ നീ….

ലാ ഇലാഹ ഇല്ലല്ലാഹ്… മുഹമ്മദ് റസൂലുല്ലാഹ്…

കാലം അറുപത്തി മൂന്ന് കൊല്ലം…
ജീവിച്ചു തങ്ങൾ മരിക്കുവോളം…

കളിയായിട്ടകിലും കള്ളം പറഞ്ഞതില്ല…

ആരുടെ മുന്നിലും തലയും കുനിച്ചതില്ല..

കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ… നീ.. കുഞ്ഞോനേ… കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ നീ…

ലാ ഇലാഹ ഇല്ലല്ലാഹ്… മുഹമ്മദ് റസൂലുല്ലാഹ്…

ബനൂ അബ്ബാസിലെ കുഞ്ഞുങ്ങളേ…..

ഓടുവാൻ കൽപ്പിച്ചു പുണ്യ നബി…

കൂടെയായ് ചേർന്നതും…
വാരിപ്പുണർന്നതും…
സമ്മാനമായി പൊന്നുമ്മ കൊടുത്തതും..

കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ… നീ.. കുഞ്ഞോനേ… കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ നീ…

ലാ ഇലാഹ ഇല്ലല്ലാഹ്… മുഹമ്മദ് റസൂലുല്ലാഹ്…

കല്ലെറിഞ്ഞുള്ള ത്വായിഫുകാരെ…
ശിക്ഷിക്കാനനുവാദം തേടി ജിബ്‌രീൽ…

എല്ലാം ക്ഷമിച്ചതും…
പ്രാർത്ഥന ചെയ്തതും…
കുഞ്ഞു തലമുറയിൽ സ്വപ്‌നങ്ങൾ കണ്ടതും….

കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ… നീ.. കുഞ്ഞോനേ… കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ നീ ….

കുഞ്ഞേ നമ്മുടെ മുത്ത് നബീ …
പൂവേ നമ്മുടെ പുണ്യ നബീ …

യത്തീമായി തീർന്നതും അൽ അമീൻ ആയതും ദീനിനും വേണ്ടി ഏറെ ത്യാഗം സഹിച്ചതും…
കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ… നീ.. കുഞ്ഞോനേ… കേട്ട് കേട്ട് നീ ഉറങ്ങ് പൂ മകനെ നീ ….

ലാ ഇലാഹ ഇല്ലല്ലാഹ്… മുഹമ്മദ് റസൂലുല്ലാഹ്…

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Maashaa Allah ! Meaningful and heart melting Lyrics and singing! Jazakallahul khairan kaseer.

    Laila Beevi Abdul 12.04.2020

Leave a comment

Your email address will not be published.