ആയിഷ(റ)യുടെ വിവാഹം; വിമർശിക്കാൻ നാസ്‌തികർക്കെന്തവകാശം ?!

//ആയിഷ(റ)യുടെ വിവാഹം; വിമർശിക്കാൻ നാസ്‌തികർക്കെന്തവകാശം ?!
//ആയിഷ(റ)യുടെ വിവാഹം; വിമർശിക്കാൻ നാസ്‌തികർക്കെന്തവകാശം ?!
ആനുകാലികം

ആയിഷ(റ)യുടെ വിവാഹം; വിമർശിക്കാൻ നാസ്‌തികർക്കെന്തവകാശം ?!

മുഹമ്മദ് നബി(സ)യും ആയിശ(റ)യും തമ്മിലുള്ള വിവാഹ പ്രായം ചൂണ്ടിക്കാണിച്ചുകൊണ്ട് വിമർശനം ഉന്നയിക്കുന്നയാളുകളെ 3 വിഭാഗമായി തിരിക്കാം.

1- തീവ്രവലതുപക്ഷ ഫാസിസ്റ്റുകൾ
2- ക്രൈസ്തവ മിഷനറിമാർ
3- നിരീശ്വരവാദികൾ

ഏറ്റവും രസകരമായ കാര്യം നിരീശ്വരവാദികൾ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നു എന്നുള്ളതാണ്. കാരണം 2016 വളരെ പ്രശസ്തമായ ഒരു ഹാഷ്ടാഗ് ക്യാമ്പയ്‌നിന്റെ തുടക്കമായിരുന്നു. #LoveIsLove -പ്രണയം പ്രണയമാണ്… ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ-ലിംഗ ഭേദമന്യേ ലൈംഗികബന്ധത്തിലേർപ്പെടുവാനും, വിവാഹം കഴിക്കുവാനും, വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുവാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും, അതുകൊണ്ടുതന്നെ അത്തരത്തിലുള്ള അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്നവരുമാണ് നിരീശ്വരവാദികൾ. വളരെ എളുപ്പത്തിൽ മനസ്സിലാക്കുവാൻ, നിങ്ങൾ 10 നിരീശ്വരവാദികളെ 50 മീറ്റർ അകലത്തിൽ നിരത്തി നിർത്തുക. എന്നിട്ട് “ഒരു സ്ത്രീക്കും പുരുഷനും ലൈംഗിക ബന്ധത്തിൽ ഏർപ്പടാൻ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്?” എന്ന് ചോദിക്കുക. 10 പേരും 10 ഉത്തരമായിരിക്കും പറയുക. 10 പറയുന്നവരുണ്ടാകും, 15 ഉം 16 ഉം പറയുന്നവരുണ്ടാകും, 20-22 പറയുന്നവരുണ്ടാകും. എന്നാൽ പ്രായം ഒരു മാനദണ്ഡമായി കാണേണ്ടതില്ല, ഉഭയകക്ഷി സമ്മതം മാത്രം മതി എന്ന് പറയുന്ന നിരീശ്വരവാദികളെയും കാണാം. ഇത് തന്നെയാണ് കേരളീയ യുക്തിവാദിനേതാക്കന്മാർ അവരുടെ അപ്പോസ്തലന്മാരായി കാണുന്ന പോസ്റ്റ് മോഡെർണിസ്റ്റുകൾ(Post Modernists) ആയ Friedrich Nietzsche-യും (‘Beyond Good and Evil’, 1886) Bertrand Russell-ഉം (‘Marriage and Morals’, 1929) ഉൾപ്പെടെയുള്ള നാസ്തികരായ തത്ത്വചിന്തകന്മാരൊക്കെയും ഒരേസ്വരത്തിൽ പറയുന്നത് “There is No Objective Morality”-വസ്തുനിഷ്ഠമായ മൂല്യബോധം എന്നൊന്നില്ല. ഇതെല്ലാം തികച്ചും വ്യക്തിനിഷ്ഠമാണ് എന്നാണ്! നന്മയും തിന്മയും വ്യക്തിനിഷ്ഠമാണ് എന്ന് വാദിക്കുന്നയാളുകൾ തന്നെ പ്രവാചകന്റെ പത്നിമാരുടെ വിവാഹ പ്രായം ചൂണ്ടിക്കാണിച്ചു വിമർശനം ഉന്നയിക്കുന്നത് എത്രത്തോളം സത്യസന്ധമാണ് എന്ന് ഊഹിക്കാമല്ലോ.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഒരു അധിനിവേശാനന്തര(Post Colonial) സാമൂഹിക നിർമിതിയിലുള്ള(Social Construct) വ്യാഖ്യാനത്തെ അമിതമായും അന്ധമായും ആശ്രയിക്കുന്നതിന്റെ പ്രശ്നമാണിത്. ഇന്നത്തെ സാമൂഹിക ചട്ടക്കൂടിൽ(Social Framework) നിന്നുകൊണ്ട് മുമ്പ് കടന്ന് പോയ ആളുകളുടെ ജീവിത ശൈലി വിശകലനം ചെയ്യുമ്പോൾ, അന്ന് അവർ അത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്തത് തെറ്റായിപ്പോയി എന്ന് പറയണം എങ്കിൽ, നിങ്ങൾക്കറിയുമോ… പത്തൊമ്പതാം നൂറ്റാണ്ട് വരെയും Puberty ആയിരുന്നു Adulthood -ൻറെ മാനദണ്ഡം.
ചരിത്രത്തിൽ ഉടനീളം ഇങ്ങനെതന്നെ ആയിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ‘The Empathic Civilization’ (Jeremy Rifkin, 2010) ഒന്ന് മറിച്ചുനോക്കുക. 1880 വരെയും അമേരിക്കയിൽ പത്ത് വയസ്സായിരുന്നു Legal Age of Consent (നിയമപരമായി സമ്മതം നൽകാവുന്ന പ്രായം). അമേരിക്കയിൽ തന്നെ മറ്റൊരു സ്റ്റേറ്റ് ആയ Delaware -ൽ ഏഴ് വയസ്സായിരുന്നു Legal Age of Consent. Anthropologist-കൾ(നരവംശശാസ്ത്രജ്ഞർ) പറയുന്നത് 21 ആം നൂറ്റാണ്ടിന്റെ സാമൂഹിക നിർമിതിയുടെ ഉള്ളിൽ നിന്നുകൊണ്ട് നൂറോ, അഞ്ഞൂറോ, ആയിരമോ വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നയാളുകളെ നോക്കിയിട്ട്, “അന്ന് അവർ ചെയ്തത് അത്ര ശരിയായില്ല” എന്ന് പറയുന്നതിനെ ആന്ത്രോപോളജിസ്റ്റുകളുടെ ഭാഷയിൽ Anthropological Fallacy (നരവംശശാസ്ത്രപരമായ മിഥ്യാബോധം ഉളവാക്കുന്ന വാദം) എന്നാണ് പറയുന്നത്. അത് വലിയ ഒരു ഫാലസി തന്നെയാണ്. (Clifford Geertz ,American Anthropologist, also known as the single most influential cultural anthropologist in the United States for three decades).

ഇനി Biological Aspects (ജൈവശാസ്ത്രപരമായി) പരിശോധിക്കുകയാണെങ്കിൽ ഒരാൾ പ്രായപൂർത്തിയാകുന്നത് എപ്പോഴാണ്? വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നമുക്കറിയാം,
“The average temperature of the country or province is considered the chief factor here, not only with regard to menstruation but as regards the whole of sexual development at puberty.”
(Herman H. Ploss, Max Bartels and Paul Bartels; ‘Woman: An Historical, Gynaecological and Anthropological Compendium’, Volume 1, Lord & Bransby, 1988, p.563)

ഇതിൽ Puberty ആകുന്നതിന് ഏറ്റവും കൂടുതൽ സഹായകമാകുന്ന ഘടകം, ആ പ്രദേശത്തെ Climatic Condition (ഒരു പ്രദേശത്തെ ശീതോഷ്ണസ്ഥിതി) ആണ്. മറ്റൊന്ന് അവിടുത്തെ ഭക്ഷ്യ സംസ്കാരം(Food Culture) ആണ്.
(Albrecht von Haller in 1775, for example, claimed that girls in the southerly regions of Asia, where the climate was warm, were marriageable in their eighth year and gave birth in their ninth or tenth year..” [The Cambridge World History of Food, p. 1455]
ഇതിനു വിപരീതമായിട്ടുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ മറുപടി പറയാൻ നിരീശ്വരവാദികൾ തയ്യാറാവണം.

ഇനി Legal Age of Consent (നിയമപരമായ സമ്മത പ്രായം). ഏതു രാജ്യത്തെ സമ്മത പ്രായമാണ് നിരീശ്വരവാദികൾ തിരഞ്ഞെടുക്കുക?

ഇന്ത്യയിൽ പോക്‌സോ, 2012 നിയമം ഉള്ളതുകൊണ്ടാണ് നിരീശ്വരവാദികൾ ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങളൊക്കെ പറയുന്നത്. അങ്ങനെ ഒരു നിയമം ഇല്ലെങ്കിൽ ഏത് പ്രായത്തിൽ ഒരു പെൺകുട്ടിക്കും ആൺകുട്ടിക്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാം? ഒരു നിയമം ഇല്ലെങ്കിൽ ആരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടാം, പ്രായഭേദമന്യേ എന്ന് തന്നെയല്ലേ നിരീശ്വരവാദികളും പറയുന്നത്?!

ഇന്ത്യയിൽ നിന്ന് 18 വയസ്സാണ് നല്ലത്, കാരണം അത് നിയമം അനുശാസിക്കുന്ന പ്രായമാണെന്ന് പറയുന്ന നാസ്തികർ, മറ്റുരാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ നിയമം അനുശാസിക്കുന്ന പ്രായമാണ് ഏറ്റവും ഉത്തമമെന്നു പറയുമോ? വ്യത്യസ്ത രാജ്യങ്ങളിലെ Legal Age of Consent നോക്കുക. നൈജീരിയയിൽ 11 വയസ്സാണ് ഉഭയകക്ഷിസമ്മതപ്രകാരമുള്ള പ്രായം. ഫിലിപ്പൈൻസിലും അംഗോളയിലും 12 വയസ്സാണ്. ജപ്പാനിൽ 13 വയസ്സാണ്. ചൈന, സൗത്ത് അമേരിക്ക, പാരഗ്വ, പെറു, ബ്രസീൽ, ബൊലീവിയ, ഇക്വേഡോർ എന്നീ രാജ്യങ്ങളുൾപ്പെടെ നാസ്തികരാഷ്ട്രമായ ഉത്തര കൊറിയയിലും 14 വയസ്സാണ് Legal Age of Consent.

മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ, ഒമാനിൽ 18 വയസ്സും ബഹ്റൈനിൽ 21 വയസ്സുമാണ് സമ്മതപ്രായം എന്നുള്ളതാണ്. ഏത് പ്രായം നിരീശ്വരവാദികൾ തിരഞ്ഞെടുക്കും? ഏതാണ് ഒരു പുരുഷനും സ്ത്രീക്കും ലൈംഗികബന്ധത്തിൽ ഏർപ്പെടുവാനുള്ള ഏറ്റവും അനുയോജ്യമായ പ്രായം? ഏതാണ് Lower Age Limit (കുറഞ്ഞ പ്രായപരിധി)? ഏതാണ് Upper Age Limit (ഉയർന്ന പ്രായപരിധി)? നിരീശ്വരവാദികളാണ് വ്യക്തമാക്കേണ്ടത്. വ്യക്തിനിഷ്ഠമായ മൂല്യബോധത്തിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രം അല്ലെങ്കിൽ ഒരു ചിന്താധാര പ്രബോധനം ചെയ്യുന്നയാളുകൾ, എന്തിൻറെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള വിമർശനം ഉന്നയിക്കുന്നത്? വളരെ വ്യക്തമായി മറുപടികൾ പറയേണ്ടത് നാസ്തികരാണ്. ഞങ്ങൾ കാത്തിരിക്കാം!

print

1 Comment

  • ഏതു രാജ്യത്തെ സമ്മത പ്രായമാണ് നിരീശ്വരവാദികൾ തിരഞ്ഞെടുക്കുക?

    ഷാഫി 05.05.2020

Leave a comment

Your email address will not be published.