സ്വാതന്ത്ര്യസമരവും മുസ്‌ലിം പണ്ഡിതന്മാരും

//സ്വാതന്ത്ര്യസമരവും മുസ്‌ലിം പണ്ഡിതന്മാരും
//സ്വാതന്ത്ര്യസമരവും മുസ്‌ലിം പണ്ഡിതന്മാരും
ആനുകാലികം

സ്വാതന്ത്ര്യസമരവും മുസ്‌ലിം പണ്ഡിതന്മാരും

ന്ത്യാ ചരിത്രത്തിലെ സർവ്വമേഖലകളിലും നിറഞ്ഞു നിൽക്കുന്ന ഒരു വിഭാഗമാണ് പണ്ഡിത മഹത്തുക്കൾ. വിശ്യഷ്യാ ഇന്ത്യയുടെ സ്വാതത്ര്യസമരം പണ്ഡിതമഹത്തുക്കളുടെ സ്മരണ കൂടാതെ അപൂർണ്ണമായിരിക്കും. സർവ്വ നാശനഷ്ടങ്ങളുടെയും പ്രയാസപ്രശ്നങ്ങളുടെയും സന്ദർഭങ്ങളിൽ അവർ കർമ്മ രംഗത്തേക്ക് ചാടിയിറങ്ങുകയും അത്ഭുതകരമായ സേവനങ്ങൾ സമർപ്പിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ സ്വത്രന്ത്ര്യസമരം ആരംഭിച്ചതും മുന്നോട്ട് കൊണ്ടുപോയതും പണ്ഡിതമഹത്തുക്കളാണ്. രാജ്യത്തിന്റെ സുരക്ഷക്കും സ്വത്രന്ത്ര്യത്തിനും അവർ സർവ്വകാലങ്ങളിലും അതീവ ജാഗ്രതയോടെ നിലയുറപ്പിച്ചു. പോർചുഗീസ്, ഫ്രഞ്ച്, ഡച്ച് മുതലായവർ അധിനിവേശത്തിന് ശ്രമിച്ചപ്പോൾ പണ്ഡിതർ ഉണരുകയും മറ്റുള്ളവരെ ഉണർത്തുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയിലേക്ക് കടന്നുവന്നപ്പോൾ അതിനെ അവർ വലിയ ഗൗരവത്തോടെ നിരീക്ഷിക്കുകയും വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. തുടർന്ന് അവർ ഇന്ത്യയിൽ പാദങ്ങൾ ഉറപ്പിച്ചപ്പോൾ ജനങ്ങളെ അടിമത്ത്വത്തിന്റ നാശത്തെയും, സ്വാതന്ത്രത്തിന്റെ പ്രാധാന്യത്തെയും ഉണർത്തുകയും തുടർന്ന് അവരുടെ പ്രേരണ പ്രകാരം ബംഗാളിൽ സിറാജുദ്ദൗലയും മൈസൂറിൽ ടിപ്പു സുൽത്താനും ശക്തമായ പോരാട്ടങ്ങൾ നടത്തി. 1799 ൽ ടിപ്പു സുൽത്താൻ ശഹീദ് ശ്രീരംഗപട്ടണത്തിൽ ബ്രിട്ടീഷുകാരോടു പോരാടി രക്തസാക്ഷിത്വം വരിച്ചപ്പോൾ, രക്തത്തിൽ കുളിച്ചു കിടന്ന ശഹീദിന്റെ മൃതദേഹത്തിൽ ചവിട്ടി നിന്ന് ഒരു ബ്രിട്ടീഷ് പട്ടാളക്കാരൻ വിളിച്ചുപറഞ്ഞു ഇന്ന് മുതൽ ഇന്ത്യ നമ്മുടെതാണ്. തുടർന്ന് ചെറിയ രാജാക്കന്മാരെയും നേതാക്കന്മാരെയും പരാജയപ്പെടുത്തി ബ്രിട്ടീഷുകാർ മുന്നോട്ട് നീങ്ങി. എന്നാൽ ഈ സന്ദർഭങ്ങളിലും പണ്ഡിത മഹത്തുക്കൾ അടങ്ങിയിരിക്കാതെ കൂടിയാലോചനകളും പരിശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു.

1803 ൽ തലസ്ഥാന നഗരിയായ ഡൽഹി കീഴടക്കിക്കൊണ്ട് അവർ പ്രഖ്യാപിച്ചു. ജനങ്ങൾ രക്ഷിതാവിന്റെ അടിമകളാണ് ഈ രാജ്യം നാമമാത്രമായ നിലയിൽ മുഗൾ രാജാവിന്റെതാണ്. എന്നാൽ ഇന്ന് മുതൽ ഭരണം നമ്മുടെതാണ്! അവരുടെ ഈ പ്രഖ്യാപനം നടന്ന അതേ ദിവസം ഇന്ത്യയിലെ സമുന്നത പണ്ഡിതനും ഭയഭക്തി നിറഞ്ഞ മഹാനും പരിഷ്‌കർത്താവായ ഹസ്രത് ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയുടെ പുത്രനുമായ ഹസ്രത് ശാഹ് അബ്ദുൽ അസീസ് ദ്ദഹ്ലവി ഡൽഹിയിൽ തന്നെ ഇപ്രകാരം പ്രഖ്യാപിച്ചു. നമ്മുടെ രാജ്യം അടിമത്വത്തിലേക്ക് വീണിരിക്കുന്നു, ഈ രാജ്യത്തെ സ്വതന്ത്രമാക്കാൻ വേണ്ടി പോരാടുന്നത് എല്ലാവരുടെയും മേൽ നിർബന്ധമാണ് ! ഇത് ഈ പണ്ഡിത മഹാത്മാവല്ലാതെ വേറെയാരും പറയാൻ ധൈര്യപ്പെടാത്ത ഒരു പ്രഖ്യാപനമായിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ധാരാളം ത്യാഗങ്ങൾ സഹിക്കേണ്ടി വന്നു. പക്ഷെ അദ്ദേഹം നിലപാടിൽ യാതൊരു മാറ്റവും വരുത്തിയില്ല. മാത്രമല്ല പ്രധാന ശിഷ്യന്മാരായ സയ്യിദ് അഹ്മദ് ശഹീദിനെയും, ശാഹ് ഇസ്മാഈൽ ശഹീദിനെയും ഇതിനു വേണ്ടി തയ്യാറാക്കി. അവർ ആദ്യം ഇന്ത്യ മുഴുവനും സഞ്ചരിച്ച് ജനങ്ങളെ സംസകരിക്കുകയും അവസാനം ത്യാഗസന്നദ്ധരായ ആയിരക്കണക്കിന് പോരാളികളുമായി അതിർത്തിയിലേക്ക് പാലായനം ചെയ്യുകയും ബാലാ കോട്ടിൽ വെച്ച് നടന്ന പോരാട്ടത്തിൽ രക്ത സാക്ഷികളാവുകയും ചെയ്തു. ശേഷിച്ചവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പരക്കുകയും ഇരുപത്തിയഞ്ച് വർഷത്തെ പരിശ്രമത്തിന് ശേഷം 1857 ൽ ഒരു വലിയ സ്വത്രന്ത്യ സമരം അരങ്ങേറുകയുമുണ്ടായി. മുസ്‌ലിംകളും ഹൈന്ദവരും ഒരു പോലെ പങ്കെടുത്ത ഈ സംഭവത്തെ ചരിത്രകാരന്മാർ ഒന്നാം സ്വാതത്ര്യസമരം എന്ന് വിളിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത് സ്വാതന്ത്ര്യ സമരത്തിലെ സുവർണ്ണ പരമ്പരയിലെ ഒരു സുപ്രധാന കണ്ണി മാത്രമാണ്. പക്ഷെ സ്വാതന്ത്ര്യ സമരത്തിന്റെ ഈ പോരാട്ടവും പരാജയപ്പെട്ടു. തത്ഫലമായി പണ്ഡിതർക്ക് വലിയ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നു. വലിയൊരു വിഭാഗം കൊല്ലപ്പെട്ടു. വേറൊരു വിഭാഗത്തെ നാടുകടത്തപ്പെട്ടു. മറ്റാരു വിഭാഗം തടവിലാക്കപ്പെട്ടു. നാലു വർഷത്തെ തടവിനു ശേഷം അവർ പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച അത്യധികം വേദനാജനകമായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തകർന്ന കുടുംബങ്ങളിലേക്ക് ബ്രിട്ടീഷുകാർ കടന്നുവന്ന് വിദ്യാഭ്യാസത്തിന്റെ പേരുപറഞ്ഞ് അവരുടെ മക്കള കൂട്ടിക്കൊണ്ടു പോയി ബ്രിട്ടീഷ് സംസ്കാരം പഠിപ്പിക്കുന്നു. ഗുരുതരമായ ഈ അവസ്ഥ കണ്ട പണ്ഡിതമഹത്തുക്കൾ കൂടിയിരുന്ന് ആലാേചിച്ചു. അങ്ങനെ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനും സ്വാതന്ത്യസമര പോരാളികളുടെ സന്താനങ്ങളെ അതേ നിലയിൽ തന്നെ തയ്യാറാക്കുവാനും തീരുമാനിച്ചു. 1866 ൽ ദാറുൽ ഉലൂം ദയൂബന്ദ് സ്ഥാപിച്ചു. തുടർന്ന് ഇന്ത്യമുഴുവനും നിരവധി മദ്രസകൾ നിലവിൽ വന്നു. രാജ്യസ്നേഹികളും സേവകരും സ്വാതന്ത്ര്യത്തിന്റെ പോരാളികളുമായ തലമുറകളെ വാർത്തെടുക്കലായിരുന്നു ഇവയുടെ ലക്ഷ്യം. മഹത്തായ ഈ ലക്ഷ്യത്തിൽ അവർ പരിപൂർണ്ണമായി വിജയം വരിച്ചുവെന്ന് തുടർന്നുള്ള കാലം തെളിയിച്ചു.

print

2 Comments

  • Good

    Jamsheer 23.08.2021
  • Well

    Jamsheer 23.08.2021

Leave a comment

Your email address will not be published.