പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -1

//പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -1
//പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -1
ആനുകാലികം

പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -1

ഹെൽമറ്റ് ധരിക്കുന്നത് സുരക്ഷക്ക് അനിവാര്യമാണെന്ന് ആർക്കാണ് അറിയാത്തത് ?! അപകട മരണങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് ഹെൽമറ്റ് ധരിക്കാത്തതിനാലും ഹെൽമറ്റ് ധരിക്കുന്നത് മരണ സാധ്യത കുറക്കുമെന്നതും ഒരു വിവരമായി നമ്മുടെ എല്ലാവരുടേയും അടുക്കലുണ്ട്. പക്ഷെ ഈ ഉപരിപ്ലവമായ അറിവ് അല്ലെങ്കിൽ വിവരം ഉണ്ടാക്കുന്ന സ്വാധീനം ഭൂരിഭാഗം മനുഷ്യരുടേയും ഹൃദയത്തിൽ തങ്ങി നിൽക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്:

KOCHI: A year since the state enforced the rule making helmet mandatory for pillion riders on two-wheelers, the government has collected over Rs 2 crore as fine from violators. As per the official data with the Transport Commissionerate, the government has so far collected Rs 2,19,48,797 crore from helmetless pillion riders between December 2019 and January 2021.

(https://www.google.com/amp/s/www.newindianexpress.com/states/kerala/2021/feb/08/helmetless-pillion-riders-n-keralashell-out-rs-22-crore-2261047.amp)

ഡിസംബർ 2019 മുതൽ ജനുവരി 2021 വരെ രണ്ട് കോടി രൂപയാണ് കേരളത്തിൽ, ഹെൽമറ്റ് ധരിക്കാത്തവരിൽ നിന്ന് ഫൈനായി പോലീസ് പിടിച്ചെടുത്തത് !! അതും ഇത്ര ചെറിയ കാല പരിധിക്കുള്ളിൽ !!

The traffic police department reports that 43% two-wheeler riders carry a helmet with them but do not wear it. It is mostly the younger lot that avoids wearing helmet while riders from 35-65 years of age generally put it on.

Traffic police claims that since the time strict measures were taken two wheeler riders have started wearing helmets, but those challaned, especially the women two-wheeler riders, always argue…

43 ശതമാനം ഇരുചക്രവാഹന യാത്രികരും ഹെൽമറ്റ് കൈവശം വയ്ക്കുന്നുണ്ടെങ്കിലും അത് ധരിക്കുന്നില്ലെന്ന് ട്രാഫിക് പോലീസ് വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. 35-65 വയസ്സുവരെയുള്ള റൈഡർമാർ സാധാരണയായി ഹെൽമറ്റ് ധരിക്കുമ്പോൾ അത് ധരിക്കുന്നത് ഒഴിവാക്കുന്നത് ഭൂരിഭാഗവും ചെറുപ്പക്കാരാണ്.

കർശനമായ നിയമനടപടികൾ സ്വീകരിച്ച സമയം മുതൽ ഇരുചക്രവാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് അവകാശപ്പെടുന്നു. എന്നാൽ ഫൈൻ നൽകപ്പെട്ടവർ, പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികരായ സ്ത്രീകൾ, എപ്പോഴും–* തർക്കിക്കുന്നവരാണ്.

( https://m.timesofindia.com/city/allahabad/youth-carry-helmets-but-wear-them-not/articleshow/17496859.cms )

Taking a step further by aiming to curb the death rate of two wheeler rider in accidents, the traffic police organised helmet awareness campaign and those found wearing helmets were provided with chocolates, encouraging maintaining the practice of wearing helmet. Similarly, during the campaign around 80 two-wheeler riders who were found without helmets were shown informational and educational films regarding traffic management and rules and impacts of violating them.

This way, the cops did not impose any fine on the vehicle owners, but they had to spend around two hours at the police control room watching documentary films.

അപകടങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരുടെ മരണനിരക്ക് തടയാൻ ട്രാഫിക് പോലീസ് ഹെൽമറ്റ് ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കുകയും ഹെൽമറ്റ് ധരിക്കുന്നവർക്ക് ചോക്ലേറ്റ് വിതരണം ചെയ്യുകയും ഹെൽമറ്റ് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതുപോലെ, പ്രചാരണ വേളയിൽ ഹെൽമറ്റ് ധരിക്കാതെ കണ്ടെത്തിയ 80 ഓളം ഇരുചക്രവാഹന യാത്രക്കാർക്ക്, ട്രാഫിക് മാനേജ്മെന്റിനെയും നിയമങ്ങളെയും ലംഘിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള വിവരപരവും വിദ്യാഭ്യാസപരവുമായ സിനിമകൾ ക്യാമ്പയിന്റെ ഭാഗമായി പ്രദർശിപ്പിച്ചു.

ഈ രീതിയിൽ, വാഹന ഉടമകളിൽ നിന്ന് പോലീസുകാർ പിഴ ചുമത്താതെ, അവർക്ക് രണ്ട് മണിക്കൂറോളം പോലീസ് കൺട്രോൾ റൂമിൽ ഡോക്യുമെന്ററി സിനിമകൾ കാണേണ്ടിവന്നു.

( https://www.dailypioneer.com/2014/state-editions/helmet-awareness–campaign-in-city.html )

Traffic cops asked to set example by wearing helmets

A senior traffic police officer said, “We have instructed them to set an example to others and ensure them to follow traffic rules.” In a circular sent out by the top traffic police officer in the city mentioned that the police personnel shall have to wear head gears without fail, if they are riding bikes.

The officer said, “We have asked the traffic enforcement officials to take away police personnel bike keys and hand over them to their superiors in case of violation .”

ഹെൽമറ്റ് ധരിച്ച് മാതൃക കാണിക്കാൻ ട്രാഫിക് പോലീസുകാർ നിർദേശിക്കപ്പെട്ടു

“മറ്റുള്ളവർക്ക് മാതൃകയാകാനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന്” ഒരു മുതിർന്ന ട്രാഫിക് പോലീസ് ഓഫീസർ വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥർ ബൈക്ക് ഓടിക്കുകയാണെങ്കിൽ ഹെൽമെറ്റ് നിർബന്ധമായും ധരിക്കണമെന്ന് നഗരത്തിലെ ഉയർന്ന ട്രാഫിക് പോലീസ് ഓഫീസർ അയച്ച സർക്കുലറിൽ പറയുന്നു.

“നിയമലംഘനം ഉണ്ടായാൽ പോലീസ് ഉദ്യോഗസ്ഥരുടെ ബൈക്കിന്റെ താക്കോൽ എടുത്ത് മേലുദ്യോഗസ്ഥർക്ക് കൈമാറാൻ ഞങ്ങൾ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും” ഉദ്യോഗസ്ഥൻ പറഞ്ഞു.

(https://www.google.com/amp/s/m.timesofindia.com/city/chennai/traffic-cops-asked-to-set-example-by-wearing-helmets/amp_articleshow/65206554.cms)

പോലീസുകാരെ കാണുമ്പോൾ മാത്രം ഹെൽമറ്റ് വെക്കുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ടാണ് ഹെൽമറ്റ് കൈവശം വെച്ച് വണ്ടിയോടിക്കുന്നത്. അപകട “വിവരം” ഭൂരിഭാഗത്തെയും ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതിൽ നിന്ന് തടയുന്നില്ല. എന്നാൽ 35-65 വയസ്സുവരെയുള്ള റൈഡർമാർ സാധാരണയായി ഹെൽമറ്റ് ധരിക്കുന്നു. അപകടത്തെ സംബന്ധിച്ച “വിവരം” അല്ലെങ്കിൽ പോലീസ് പരിശോധനയെ സംബന്ധിച്ച “വിവരം” മതി അവരെ ഹെൽമറ്റ് ധരിക്കുന്നതിന് പ്രേരിപ്പിക്കാൻ. ധരിക്കുന്നത് ഒഴിവാക്കുന്നത് ഭൂരിഭാഗവും ചെറുപ്പക്കാരാണ്. അപകടത്തെ സംബന്ധിച്ച “വിവരം” അല്ലെങ്കിൽ പോലീസ് പരിശോധനയെ സംബന്ധിച്ച “വിവരം” ഇക്കൂട്ടർക്ക് മതിയാവുന്നില്ല. ഇവർക്ക് ഫൈൻ വേണ്ടി വരുന്നു, അല്ലെങ്കിൽ പോലീസുകാരെ അകലെ നിന്ന് കാണേണ്ടി വരുന്നു. അതുമല്ലെങ്കിൽ ഡോക്യുമന്ററികൾ ദർശിക്കുക വഴി അപകടത്തെ സംബന്ധിച്ച “വിവരം” വൈകാരികമോ ഭയജനകമോ ചിന്തോദ്ദീപകമോ ആയ രൂപത്തിൽ വർണ്ണിച്ചും വിശദീകരിച്ചും ബോധ്യപ്പെടുത്തേണ്ടി വരുന്നു.
ചിലർ തർക്കികളാണ്, അവർക്ക് വേണ്ടത് സംവാദങ്ങളിലൂടെയും തർക്ക ശാസ്ത്രങ്ങളിലൂടെയും സിദ്ധിക്കുന്ന ശക്തമായ ആർഗ്യൂമെന്റുകളാണ്. ചിലരാകട്ടെ പോലീസുകാർ തന്നെ “മാതൃക” പ്രദർശിപ്പിക്കുന്നതിലൂടെ സ്വാധീനിക്കപ്പെടുന്നു. ഹെൽമറ്റ് ധരിച്ചതിന് ചോക്ലേറ്റ് വിതരണം ചെയ്ത് പ്രോത്സാഹനം നൽകുന്ന മാർഗ്ഗമാണ് പ്രാവർത്തികമാക്കപ്പെട്ട മറ്റൊന്ന്. ഹെൽമറ്റ് ധരിക്കുന്നവർക്ക് ചോക്ലേറ്റിന് പകരം കാശ് പാരിതോഷികമായി നൽകപ്പെടും എന്ന് വന്നു എന്ന് കരുതുക. ഉദാഹരണത്തിന്, 100 രൂപ, 1000 രൂപ തുടങ്ങി ഒരു ലക്ഷം വരെ ഇനാം പ്രഖ്യാപിക്കപ്പെട്ടാൽ പ്രതിഫലം കൂടുന്നതിനനുസരിച്ച് ജനങ്ങൾ ഹെൽമെറ്റ് ധരിക്കുന്നതും അധികരിക്കില്ലേ?! ശിക്ഷയുടെ കാഠിന്യം കൂട്ടിയതിനനുസരിച്ച് ഹെൽമെറ്റ് ധാരണവും അധികരിക്കുന്നുണ്ട് എന്നത് മറ്റൊരു വസ്തുത.

ഇതെല്ലാം സൂചിപ്പിക്കുന്നതെന്താണ് ? ഒരു കാര്യം സ്വമേധയാൽ നന്മയാണെന്നോ തിന്മയാണെന്നോ ഉള്ള അറിവ് കൊണ്ട് മാത്രം മനുഷ്യർ നന്മ ഉൾകൊള്ളുകയോ തിന്മ വെടിയുകയോ ചെയ്യില്ല എന്ന വസ്തുതയാണ് ഈ ചെറിയ ഉദാഹരണം തെളിയിക്കുന്നത്. ചിലർക്ക് നന്മ തിന്മകളെ സംബന്ധിച്ച അറിവ് അല്ലെങ്കിൽ വിവരം മാത്രം ആ നന്മ ചെയ്യാനും തിന്മ ചെയ്യാനും മതിയാവുന്നു. ഈ അറിവിനെ അല്ലെങ്കിൽ വിവരത്തെ ഇസ്‌ലാം ഇൽമ് (العلم), മഅ്’രിഫ (المعرفة)എന്നെല്ലാം വിളിക്കുന്നു. ചിലർക്കാകട്ടെ ഈ വിവരം വൈകാരികമോ ഭയജനകമോ ചിന്തോദ്ദീപകമോ ആയ രൂപത്തിൽ വർണ്ണിച്ചും വിശദീകരിച്ചും ബോധ്യപ്പെടുത്തേണ്ടി വരുന്നു. ഇങ്ങനെ ഭയം സൃഷ്ടിക്കുന്ന പ്രോത്സാഹന ശൈലിയെ തർഹീബ് (الترهيب) എന്ന് വിളിക്കപ്പെടുന്നു. വർണനകളിലൂടെയും വിവരണങ്ങളിലൂടെയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ ഉൾകൊള്ളിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് തഫക്കുർ, ഇഅ്തിബാർ (التفكر، الإعتبار). ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ലഭിക്കുന്ന ശിക്ഷയെയും ഫൈനിനെയും വഈദ് (الوعيد) അഥവാ ഭീഷണിയെന്ന് വിളിക്കാം. (ക്വുർആനിലെ പരലോകത്ത് കുറ്റവാളികൾക്ക് വിശദീകരിക്കപ്പെട്ട ശിക്ഷകൾ വഈദുകളാണ്). ചിലർക്ക് ഒരു നന്മ ചെയ്താൽ ലഭിക്കുന്ന പ്രതിഫലമാണ് പ്രോത്സാഹന ജനകം. ഇത്തരം പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങളെ വഅ്ദ് (الوعد) എന്ന് വിളിക്കാം. (പരലോകത്ത് സൽകർമ്മികൾക്ക് ക്വുർആനിൽ വിശദീകരിക്കപ്പെട്ട പ്രതിഫലങ്ങൾ വഅ്ദുകളാണ്) നന്മ ചെയ്യാൻ പ്രതീക്ഷ ജനിപ്പിക്കുന്നതിനെ തർഗീബ് (الترغيب) എന്ന് വിളിക്കുന്നു. മാതൃകകൾ മനുഷ്യർക്ക് പ്രോത്സാഹനം നൽകുന്ന ഏറ്റവും ശക്തമായ ഒരു ഘടകമാണ്. ഇതിനെ ഉസ്‌വ: (الأسوة), ക്വുദ്‌വ (القدوة) എന്നെല്ലാം വിളിക്കപ്പെടുന്നു. തർക്കശാസ്ത്ര പരമായ സംതൃപ്തിയും യുക്തിചിന്തയുമാണ് ചിലർക്ക് പ്രോത്സാഹന ശക്തി. ഇതിനെ ഹിക്മ: (الحكمة), മുജാദല: (المجادلة) എന്നെല്ലാം ക്വുർആൻ വിളിക്കുന്നു. ഇവയെ എല്ലാം സംബന്ധിച്ച മനുഷ്യരെ ഉപദേശിക്കുന്നതിനെ വഅദ് (الوعد) എന്നും അടിക്കടി ഓർമ്മപ്പെടുത്തുന്നതിനെ ദിക്ർ, തദ്കിറ: (الذكر، التذكرة) എന്നുമെല്ലാം പറയപ്പെടുന്നു. ഇപ്പറഞ്ഞ എല്ലാ മാർഗവും മനുഷ്യരെ നന്നാക്കാൻ ആവശ്യമാണ് എന്നത് പച്ച പരമാർഥമാണ്. പലർക്കും പല തരത്തിലുമുള്ള മോട്ടിവേഷനുകളാണ് ആവശ്യം എന്നതും ശ്രദ്ധേയമാണ്. മനുഷ്യരെ സദ്‌വൃത്തരാക്കി പരിവർത്തിപ്പിക്കാൻ മനുഷ്യ പ്രകൃതിയെ സംബന്ധിച്ച അനിഷേധ്യമായ ഈ വസ്തുതകളെ അവഗണിച്ചു കൂടാ എന്ന് ഇസ്‌ലാം വീക്ഷിക്കുന്നു. അതിനാൽ തന്നെ മനുഷ്യരെ നന്മ ചെയ്യാനും തിന്മ വെടിയാനും നാനാ വിധത്തിലുമുള്ള പ്രോത്സാഹനങ്ങളും പ്രചോദനങ്ങളും ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുർആനും സ്വഹീഹായ ഹദീസുകളും മനുഷ്യരുടെ മുന്നിൽ സമർപ്പിക്കുന്നുണ്ട്. മനുഷ്യ പ്രകൃതിയെയും പ്രചോദനങ്ങളെയും അവഗണിച്ചു കൊണ്ട് ഒരു ധർമ്മ തത്ത്വശാസ്ത്രവും ആത്മീയ ദർശനവും കർമ്മ – മോക്ഷമാർഗവും ആവിഷ്കരിക്കണമായിരുന്നു ഇസ്‌ലാം എന്നാണ് ചിലരുടെ പക്ഷം. ദൈവമെന്നത് നിർഗുണനായ അസ്തിത്വമാണെന്നോ, ദൈവത്തിൽ ആത്മീയാംഗാരം സിദ്ധിച്ചാൽ തന്നെ മോക്ഷം പ്രാപിച്ചു, കർമ്മമണ്ഡലങ്ങൾക്ക് പ്രാധാന്യമൊന്നും ഇല്ല എന്നോ ഒക്കെ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം മാനുഷിക പ്രചോദനങ്ങളെയൊ പ്രോത്സാഹന പ്രകൃതത്തെയോ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായമുണ്ടായേക്കാം. പക്ഷെ യുക്തിപരവും ശാസ്ത്രീയവുമായി ഈ വീക്ഷണത്തിന് യാതൊരു പിൻബലവുമില്ല. ദൈവത്തിന് യോജിച്ചതെന്താണ് യോജിക്കാത്തതെന്താണ് എന്ന് മനുഷ്യൻ സ്വന്തം ബുദ്ധിയും താൽപര്യങ്ങളും മുമ്പിൽ വെച്ച് തീരുമാനിക്കുമ്പോളുള്ള പരിമിതിയുടെ അനന്തരഫലമാണ് ഈ വീക്ഷണം. ആത്മീയമായ പ്രചോദനങ്ങളും പ്രതിഫലങ്ങളും മാത്രം ദൈവത്തിന് ഇണങ്ങുകയുള്ളു എന്ന വാദം മനുഷ്യ നിർമ്മിതമാണ് എന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. കാരണം ആ വാദത്തിലധിഷ്ടിതമായ കർമ്മ – മോക്ഷ സങ്കൽപ്പങ്ങൾക്കൊന്നും തന്നെ ഇസ്‌ലാം സൃഷ്ടിച്ചതു പോലെ, ധാർമ്മിക ഉത്തുംഗ ശ്രേണിയിലെത്തിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല. മനുഷ്യന്റെ കർമ്മമണ്ഡലങ്ങളെ സ്പർശിക്കുകയൊ ജീവിതത്തെ മുച്ചൂടും വിമലീകരിക്കുകയോ ചെയ്യാൻ കഴിയാത്ത ജീവിത ഗന്ധിയല്ലാത്ത, ആത്മീയ ചർവ്വിത ചർവ്വണങ്ങൾ മാത്രമാണവ. ബുദ്ധിക്കു മാത്രം വ്യായാമം നൽകുന്ന മനുഷ്യ നിർമ്മിത ഫിലോസഫികൾ.

നിരീശ്വരവാദികളാകട്ടെ ഈശ്വര വാദികളാകട്ടെ ആത്മീയമായ പ്രചോദനങ്ങളും പ്രതിഫലങ്ങളും മാത്രമേ ദൈവത്തിന് ഇണങ്ങുകയുള്ളു എന്ന് വാദിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നവരാണ്. അതേ ആളുകൾ തന്നെ ഹെൽമെറ്റ് ധരിപ്പിക്കാൻ എല്ലാ തരത്തിലുമുള്ള പ്രചോദനങ്ങളും പ്രതിഫലങ്ങളും മാറി മാറി പയറ്റുന്നു.!!
“എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.” (സൂറത്തു ന്നജ്മ്: 22)

സമഗ്രവും സമ്പൂർണവുമായ സമർപ്പണവും പരിശുദ്ധിയുമാണ് ഇസ്‌ലാം മനുഷ്യരിൽ നിന്ന് ആവശ്യപ്പെടുന്നത്. അതിന്റെ ധാർമ്മിക നിർദ്ദേശങ്ങളും ഉപദേശങ്ങളും ആത്മീയ വിമലീകരണത്തിൽ മാത്രം കേന്ദ്രീകൃതമല്ല. ആത്മീയം, ബൗദ്ധികം, വൈകാരികം, ശാരീരികം, വൈയക്തികം, കുടുംബം, സാമൂഹികം, രാഷ്ട്രീയം, കല, സാഹിത്യം, കായികം, സാംസ്കാരികം, കാർഷികം, കച്ചവടം, വാണിജ്യം, ഉദ്യോഗം, തൊഴിൽ, ആരോഗ്യം, വിനോദം, വ്യായാമം, സൗഹൃദം, ബന്ധങ്ങൾ, ആസ്വാദനങ്ങൾ, പെരുമാറ്റം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ നാനാ മേഖലകളുടേയും ധാർമ്മികവൽകരണമാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. ഒരു വരിയിൽ പറഞ്ഞാൽ:

قُلۡ إِنَّ صَلَاتِی وَنُسُكِی وَمَحۡیَایَ وَمَمَاتِی لِلَّهِ رَبِّ ٱلۡعَـٰلَمِینَ
“പറയുക: തീര്‍ച്ചയായും എന്‍റെ നമസ്കാരവും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.”
(സൂറത്തുൽ അൻആം: 162)

ഇങ്ങനെയൊരു വിമലീകരണം സാധ്യമാകണമെങ്കിലും നീതിയുക്തമാകണമെങ്കിലും നാനാ വിഭാഗത്തിലുമുള്ള പ്രചോദനങ്ങളും പ്രതിഫലങ്ങളും അവതരിപ്പിക്കൽ അനിവാര്യമാണ്. അഥവാ, നാനാ മേഖലകളുടേയും ധാർമ്മികവൽകരണത്തിന് നാനാ വിഭാഗത്തിലുമുള്ള പ്രചോദനങ്ങളും പ്രതിഫലങ്ങളും വേണ്ടതുണ്ട്. അതാണ് നീതി. അതാണ് യുക്തി. അതാണ് പ്രാവർത്തികവും പ്രകൃതിപരവും. മാനസികവും ആത്മീയവുമായ ആരാധനകളും ആചാരാനുഷ്ടാനങ്ങൾക്കും പുറമെ ശാരീരികവും മാനസികവുമായ നിരവധി ത്യാഗങ്ങളും സമർപ്പണവും ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ അനിവാര്യമായ തേട്ടമാണ് പ്രചോദനങ്ങളിലും പ്രതിഫലങ്ങളിലുമുള്ള ഈ വൈവിധ്യം.

പലരേയും പല പ്രചോദനങ്ങളാണ് സ്വാധീനിക്കുക. മനുഷ്യ പ്രകൃതി പല രൂപത്തിലാണല്ലൊ. ചിലരുടെ ആത്മീയ രോഗത്തിന് വേണ്ടത് ദൈവ ഭയമായിരിക്കും. ചിലരുടെ ധാർമ്മിക ച്യുതി ഇല്ലാതാവാൻ പ്രതിഫലത്തോടുള്ള പ്രതീക്ഷയായിരിക്കും വേണ്ടി വരിക. അപ്പോൾ എല്ലാവരേയും ധാർമ്മികമായി സ്വാധീനിക്കാൻ ഒരു നിശ്ചിത പ്രതിഫലമോ പ്രചോദനമോ അവതരിപ്പിക്കുന്നത് ഒരൊറ്റ മരുന്നു തന്നെ എല്ലാ രോഗികൾക്കും വിധിക്കുന്നതു പോലെയാണിത്.

പല രീതിയിലും പല വിഭാഗത്തിലുള്ള പ്രതിഫലത്തോടും പ്രചോദനത്തോടും വ്യത്യസ്‌തമായും പ്രതികരിക്കുന്ന വിവിധ തരത്തിലുള്ള പ്രകൃതി മനുഷ്യനു നൽകുകയും എന്നിട്ട് അതിന് ഒരൊറ്റ രീതിയിലുള്ള പ്രതിഫലവും പ്രചോദനവും മാത്രം ദൈവം സംവിധാനിക്കുകയും ചെയ്തു എന്നത് യുക്തിരഹിതമായ കാര്യമാണ്.

പ്രതിഫലത്തിൽ ഏറ്റക്കുറച്ചിലുകളും അനിവാര്യമാണ്. ഉദാഹരണത്തിന് ഒരാൾ ഒരുപാട് പാപങ്ങൾ ചെയ്തു, കുറേ നാളുകൾക്കു ശേഷം സദ് വൃത്തനായി പരിണമിച്ചു എന്ന് കരുതുക. മറ്റൊരാൾ ജീവിതം മുഴുവൻ സദ്‌വൃത്തനായി ജീവിച്ചു എന്ന് കരുതുക. ഇവർക്കു രണ്ടു പേർക്കും ഒരേ പ്രതിഫലം നീതിയാണോ ? ഒരാൾ ഒരുപാട് നന്മകൾ ചെയ്തു ജീവിച്ചു, മറ്റൊരാൾ താരതമ്യേന കുറവ് നന്മകൾ ചെയ്തു ജീവിച്ചു. ഇവർ രണ്ടു പേർക്കും ഒരേ പ്രതിഫലമാണോ നൽകപ്പെടുക?! അല്ല എങ്കിൽ ഈ ഏറ്റക്കുറച്ചിലുകൾ പരിഗണിച്ചു കൊണ്ട് എന്ത് പ്രതിഫലമാണ് ആത്മീയമായി നൽകപ്പെടുക?! ആദ്യത്തെ വ്യക്തിക്ക് കൂടുതൽ ദൈവ സാമിപ്യവും ദൈവ തൃപ്തിയും നൽകപ്പെടും രണ്ടാമത്തവന് താരതമ്യേന കുറവ് ദൈവ സാമീപ്യവും ദൈവ തൃപ്തിയും നൽകപ്പെടും എന്നാണോ ഉത്തരം എങ്കിൽ അതിൽ ഒരു നീതിയുമില്ല. കാരണം രണ്ടാമത്തവൻ ഒന്നാമത്തവനോളം ദൈവ സാമിപ്യവും ദൈവ തൃപ്തിയും ആഗ്രഹിച്ചിട്ടില്ലെന്നതിനാലാണ് രണ്ടാമത്തവൻ ഒന്നാമത്തവനോളം നന്മകൾ ചെയ്യാതിരുന്നത്. അപ്പോൾ രണ്ടു കൂട്ടർക്കും അവർ ആഗ്രഹിച്ച അത്ര തന്നെ ആത്മീയ പ്രതിഫലം നൽകപ്പെട്ടാൽ പിന്നെ അവിടെ നീതിയല്ല, തുല്യത മാത്രമാണല്ലൊ നടപ്പാക്കപ്പെട്ടത്.

ഒരാളുടെ മുഖത്ത് 52 വെട്ട് വെട്ടി കൊല ചെയ്ത ഒരു കൊടും ക്രൂരന്, ഒരു നിഷ്കളങ്കയായ പെൺകുട്ടിയെ സംഘം ചേർന്ന് പീഢിപ്പിച്ച് അവളുടെ ലൈംഗികാവയവത്തിൽ ഇരുമ്പ് കുത്തി കയറ്റി കൊല ചെയ്ത മനുഷ്യ പിശാചുക്കൾക്ക് ആത്മീയമായ എന്ത് ശിക്ഷയാണ് നൽകുക ?! (രണ്ടും നമ്മുടെ നാട്ടിൽ നടന്ന കുറ്റകൃത്യങ്ങളാണ്) ദൈവത്തിന്റെ കോപവും തീവ്രമായ അപ്രീതിയും തന്നിലുണ്ടെന്ന കുറ്റ ബോധമോ ?

അതൊ അവർ ഭൂമിയിൽ തന്നെ പുനർജനിച്ച് തത്യുല്യമായ മാനസിക-ശാരീരിക പീഢ അനുഭവിക്കുമെന്നാണെങ്കിൽ പിന്നെ ഈ ആത്മീയ പ്രതിഫല വിടുവായത്തങ്ങൾക്ക് എന്ത് പ്രസക്തി ?!

ഇനി പരലോകത്ത് നരകത്തിൽ ആ കൊടും ഭീകരർ തതുല്യമായി ശിക്ഷിക്കപ്പെടുമെന്നാണ് ഉത്തരമെങ്കിൽ സ്വർഗക്കാർക്ക് മാത്രമാണൊ ഈ ആത്മീയ പ്രതിഫലത്തിൽ ഒതുക്കുന്ന രീതി ?! അതും അനീതിയല്ലെ ?!

പലരും നന്മ ചെയ്യുമ്പോൾ ആഗ്രഹിക്കുന്നത് പലതുമാണ്. പലരും തിന്മ ചെയ്യുമ്പോൾ അർഹിക്കുന്നതും പലതുമാണ്. ഇവക്കെല്ലാം ഒരേ രീതിയിലാണൊ ദൈവത്തിൽ നിന്നുള്ള പ്രതികരണം ?!

print

No comments yet.

Leave a comment

Your email address will not be published.