ദുർബല ഹദീസുകളും കള്ള കഥകളും -11 (Part -1)

//ദുർബല ഹദീസുകളും കള്ള കഥകളും -11 (Part -1)
//ദുർബല ഹദീസുകളും കള്ള കഥകളും -11 (Part -1)
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -11 (Part -1)

മുഹമ്മദ് നബിയെ വിഷം കൊടുത്തു കൊന്നതാണെന്നോ ?!

സ്വന്തം നാട്ടിൽ നിന്നും മുഹമ്മദ് പുറത്താക്കിയതിന്റെ വിദ്വേഷത്താൽ ഖൈബറിലെ ജൂതന്മാർ മുഹമ്മദ് നബിയെ വിഷം കൊടുത്ത് കൊന്നതാണ്. മുഹമ്മദ് നബിയുടെ ക്രൂരത അസഹ്യമായതിനാലാണ് അപ്രകാരം അവർ ചെയ്തത്.
(സ്വഹീഹുൽ ബുഖാരി)

മറുപടി:

ഇസ്‌ലാം മതത്തെ സംബന്ധിച്ച പ്രാധമിക വിവരം പോലും വിമർശകർക്കില്ല എന്നതാണ് ഈ ഹദീസ് ദുർവ്യാഖ്യാനത്തിൽ അദിഷ്ടിതമായ കള്ള കഥ തെളിയിക്കുന്നത്. ഹദീസ് സ്വഹീഹ് (സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ പൂർത്തിയായത്) ആണെന്നതിൽ സംശയമില്ല. പക്ഷെ പ്രവാചകൻ (സ) വിഷബാധയേറ്റാണ് മരിച്ചത് എന്നത് വിവരമില്ലായ്മയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു അത്ഭുതാവഹമായ വാദമാണ്.

ഹിജ്റാബ്ദം ഏഴിനാണ് ഖൈബർ യുദ്ധം നടക്കുന്നത്.

ഇബ്നു ഇസ്ഹാക് (സീറത്തു ഇബ്നു ഇസ്ഹാക്), വാകിദി, ഇബ്നു സഅ്ദ് (ത്വബകാത്ത്) ഇബ്നു ഹജർ അൽ അസ്കലാനി (ഫത്ഹുൽ ബാരി) തുടങ്ങിയ ചരിത്ര പണ്ഡിതരും ഹദീസ് പണ്ഡിതരും ഇക്കാര്യം തെളിവു സഹിതം തങ്ങളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
(ഗസ്വത്ത് ഖൈബർ ദുറൂസ് വ ഇബർ: അമീർ ബിൻ മുഹമ്മദ് അൽ മുദ്‌രി : 8-9)
 
പ്രവാചകൻ (സ) മരണപ്പെടുന്നതാകട്ടെ ഹിജ്റാബ്ദം 11 ന് റബിഉൽ അവ്വൽ 12 നാണ്. അപ്പോൾ ഖൈബറിലെ ജൂത സ്ത്രീ ഒരുക്കിയ വിഷക്കെണിക്ക് ശേഷം നാലോ അഞ്ചോ വർഷം പ്രവാചകൻ (സ) വീണ്ടും ജീവിച്ചിട്ടുണ്ട്.

പ്രവാചകൻ (സ) മരണപ്പെടുന്നത് 63 വയസ്സിലാണ്
(സ്വഹീഹുൽ ബുഖാരി: 4466)

പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ (സ) നാൽപതാമത്തെ വയസ്സിൽ പ്രവാചകനായി നിയോഗിതനായി. ദിവ്യബോധനം നൽകപ്പെട്ടുകൊണ്ട് മക്കയിൽ 13 വർഷം താമസിച്ചു. ശേഷം മദീനയിലേക്ക് പലായനം ചെയ്യാൻ കൽപ്പിക്കപ്പെട്ടപ്പോൾ പത്ത് വർഷം മദീനയിൽ താമസിച്ചു. അറുപത്തിമൂന്നാമത്തെ വയസ്സിൽ മരണപ്പെട്ടു.
(സ്വഹീഹുൽ ബുഖാരി: 3902, സ്വഹീഹു മുസ്‌ലിം: 2351)

ഈ പത്തു വർഷത്തെ മദീന ജീവിതത്തിൽ ഖൈബറിന് ശേഷം എത്രയെത്ര ചരിത്ര മൂഹൂർത്തങ്ങളിൽ പ്രവാചകൻ (സ) സന്നിഹിതനായി. മരണ സന്ദർഭത്തിൽ പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞതായി ചില ഹദീസുകളിൽ കാണാം:

مازالتْ أكْلَةُ خيبرَ تعاوِدُنِي كلَّ عامٍ ، حتى كان هذا أوانُ قطْعِ أَبْهَرِي

ഖൈബറിൽ കഴിച്ച വിഷം ‘എല്ലാ വർഷത്തിലും’ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി കൊണ്ടിരുന്നു. എന്റെ രക്തധമനിയെ മുറിക്കുന്ന ഈ (മരണ) അവസരം എത്തിയതു വരെ.
(സ്വഹീഹുൽ ജാമിഅ്: 5629, ത്വിബ്ബുന്നബി: അബൂ നുഐം: 83, ത്വിബ്ബുന്നബി: ഇബ്നു സുന്നി)

വിഷത്തിന്റെ സ്വാധീനത്താലുള്ള ചില ബുദ്ധിമുട്ടുകൾ ‘എല്ലാ വർഷത്തിലും’ പ്രവാചകന്(സ) അനുഭവപ്പെട്ടിരുന്നു എന്ന് മരണ സന്ദർഭത്തിൽ അദ്ദേഹം പറയുന്നതിൽ നിന്ന് എന്താണ് മനസ്സിലാവുന്നത്. ഖൈബർ വിഷബാധക്ക് ശേഷം ഒരുപാട് വർഷം അദ്ദേഹം ജീവിച്ചു എന്നു തന്നെ. (മരണ സന്ദർഭത്തിൽ ഈ വിഷത്തിന്റെ സ്വാധീന ഫലം ശക്തമായി അനുഭവപ്പെട്ടിരുന്നു എന്ന് മാത്രം)

തനിക്കു നൽകിയ ഭക്ഷണത്തിൽ ജൂതന്മാർ വിഷം പൂഴ്ത്തിയിരുന്നു എന്ന് ദിവ്യബോധനത്തിലൂടെ അറിഞ്ഞ മുഹമ്മദ് നബി (സ) ഖൈബറിലെ ജൂതന്മാരെ വിളിച്ചു കൂട്ടി നടത്തിയ പ്രഭാഷണമൊക്കെ സ്വഹീഹുൽ ബുഖാരിയിൽ തന്നെയുണ്ട് (ഹദീസ് നമ്പർ: 5441)
പിന്നീട് എത്രയോ വർഷങ്ങൾ ജീവിച്ച് എത്രയോ പ്രഭാഷണങ്ങൾ അദ്ദേഹം നടത്തി. വിഷബാധയേറ്റാണ് അദ്ദേഹം മരിക്കുന്നതെങ്കിൽ അഞ്ച് വർഷം കഴിഞ്ഞാണോ മരിക്കുക ?! ഖൈബറിൽ നിന്ന് 180 കിലോമീറ്റർ ദൂരയുള്ള മദീനയിൽ, സ്വപത്നി ആഇശയുടെ വീട്ടിൽ, അവരുടെ മടിയിൽ കിടന്നാണ് പ്രവാചകൻ (സ) മരണപ്പെടുന്നത്. (സ്വഹീഹുൽ ബുഖാരി: 5959) പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം ഊഷര മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിച്ചാൽ ഖൈബറിനും മദീനക്കുമിടയിൽ ദിവസങ്ങളോളം വരുന്ന യാത്രാ ദൂരം ഉണ്ട് എന്നതും ഖൈബറിലെ വിഷബാധയാണ് പ്രവാചകന്റെ (സ) മരണ കാരണമെന്ന വാദം മഹാവിഡ്ഢിത്തമാണെന്ന് തെളിയിക്കുന്നു.

ഇബ്നു മുഫ്‌ലിഹ് പറഞ്ഞു: പ്രവാചകനോടൊപ്പം ആട്ടിൻ മാംസം കഴിച്ച ചിലർ വിഷത്താൽ മരിക്കുകയുണ്ടായി. മുഹമ്മദ് പ്രവാചകൻ അല്ലെങ്കിൽ വിഷത്താൽ മരിക്കട്ടെ എന്നായിരുന്നു ജൂതന്മാരുടെ ഉദ്ദേശം. എന്നാൽ പ്രവാചകൻ (സ) വർഷങ്ങളോളം ജീവിച്ചു… ജൂതൻമാർക്ക് മറ്റുള്ളവരെ കൊല്ലാൻ കഴിഞ്ഞതു പോലെ പ്രവാചകനെ കൊല്ലാൻ കഴിഞ്ഞില്ല.
(അൽ ആദാബു ശറഇയ്യ: 3:190-205)

ഇബ്നു കസീർ പറഞ്ഞു: പ്രവാചകന് (സ) അല്ലാഹു നൽകിയ സംരക്ഷണത്തിൽ പെട്ടതാണ്… ജൂതന്മാർ ഖൈബറിൽ ആടിൻ മാംസത്തിൽ വിഷം തേച്ച് നൽകിയപ്പോൾ അല്ലാഹു ആ വിഷത്തെ പറ്റി അദ്ദേഹത്തിന് അറിയിച്ചു കൊടുക്കുകയും അദ്ദേഹത്തിന് അതിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തു എന്നത്…
(തഫ്സീറു ഇബ്നു കസീർ: 2:81)

ശക്തമായ പനിയായിരുന്നു പ്രവാചകന്റെ മരണരോഗം. ഇത് ഒരുപാടു ഹദീസുകളിലൂടെ പ്രവാചകാനുചരന്മാർ പങ്കു വെച്ച വിവരമാണ്. (സ്വഹീഹുൽ ബുഖാരി: 198, 4437, 4436, 5660, സ്വഹീഹു മുസ്‌ലിം: 418) ആ രോഗാവസ്ഥയിൽ വർഷങ്ങൾക്ക് മുമ്പ് ജൂത വഞ്ചനയുടെ ഭാഗമായി കഴിച്ച വിഷത്തിന്റെ സ്വാധീന ഫലം ശക്തമായി അനുഭവപ്പെട്ടിരുന്നു എന്നത് കൊണ്ട് അക്കാരണത്താലാണ് മരിച്ചത് എന്ന് പറയുന്നത് എന്തൊരു വിഡ്ഢിത്തമാണ്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്തവർക്ക് ആ വിഷത്തിന്റെ സ്വാധീനഫലങ്ങൾ ജീവിതത്തിൽ പല ഘട്ടങ്ങളിലുമായി അനുഭവപ്പെടാറുള്ളത് ഒരു പൊതു വിവരമാണ്. ഇതു തന്നെയാണ് പ്രവാചകനും അനുഭവപ്പെട്ടത്. ഈ വേദനാനുഭവം പങ്കുവെക്കുക മാത്രമാണ് പ്രവാചകൻ (സ) ചെയ്തത്. അല്ലാതെ വിഷബാധയായിരുന്നു മരണ കാരണമെങ്കിൽ അഞ്ച് വർഷം കഴിഞ്ഞല്ല മരണപ്പെടുക എന്ന് മനസ്സിലാക്കാൻ സെമിനാരിയിൽ പഠിച്ചവർക്ക്‌ പ്രയാസമുണ്ടാകാം. ഖൈബറിലെ ജൂത സ്ത്രീ നൽകിയ വിഷം പ്രവാചകനോടൊപ്പം കഴിച്ച അനുചരൻ ബദ്ർ ഇബ്നു ബറാഅ് (റ) ഉടനെ മരണപ്പെടുകയാണുണ്ടായത് എന്നും ഓർക്കുക. മരണ വേളയിൽ ഒരു രോഗി അസഹ്യമായ തലവേദന അനുഭവിച്ചാൽ തലവേദനയാൽ മരിച്ചു എന്ന് ആരെങ്കിലും വാദിക്കുമോ ?!
ജീവിതത്തിൽ ഏതോ ദശയിൽ ഒരു അപകടത്തിൽ പരിക്കേറ്റ വ്യക്തിക്ക് മരണ സമയത്ത് പരിക്കുണ്ടായിരുന്ന ഭാഗത്ത് വേദന അനുഭവപ്പെട്ടാൽ അപകടത്തിൽ മരിച്ചു എന്ന് വ്യാഖ്യാനിക്കാമോ?

സ്വഹീഹുൽ ബുഖാരിയിലെ ഹദീസിലേക്ക് തിരിച്ചു വരാം. സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് പ്രവാചകന്റെ ക്രൂരതയെ തെളിയിക്കുന്നു എന്നതാണ് അടുത്ത വാദം. ഇതും ശുദ്ധമായ നുണയാണെന്നതിന് പുറമെ പ്രവാചകന്റെ കാരുണ്യമാണ് ഹദീസിൽ സ്ഫുരിക്കുന്നത് എന്നതാണ് യാതാർത്ഥ്യം.

أنَّ امرأةً يَهوديَّةً أتت رسولَ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ بشاةٍ مسمومةٍ فأَكلَ منْها فجيءَ بِها إلى رسولِ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ فسألَها عن ذلِكَ ؟ فقالت : أردتُ لأقتلَكَ قالَ : ما كانَ اللَّهُ ليسلِّطَكِ على ذلكَ أو قالَ عليَّ فقالوا ألا نقتلُها قالَ لا قالَ أنس فما زلتُ أعرِفُها في لَهواتِ رسولِ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ

ഒരു ജൂത സ്ത്രീ അല്ലാഹുവിന്റെ ദൂതന് വിഷം തേച്ച ആട് (സമ്മാനമായി) നൽകുകയുണ്ടായി. അദ്ദേഹം അതിൽ നിന്ന് ഭക്ഷിച്ചു. പിന്നീട് (ജൂത സ്ത്രീ വിഷം തേച്ചതിനെ സംബന്ധിച്ച് അല്ലാഹു അദ്ദേഹത്തെ അറിയച്ചപ്പോൾ) ആ സ്ത്രീയെ അല്ലാഹുവിന്റെ ദൂതന്റെ അടുക്കൽ കൊണ്ട് വരപ്പെട്ടു. അദ്ദേഹം അതിനെ പറ്റി സ്ത്രീയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു: താങ്കളെ കൊല്ലാനാണ് ഞാൻ ഉദ്ദേശിച്ചത്. പ്രവാചകൻ (സ) പറഞ്ഞു: അല്ലാഹു അതിനുള്ള പരമാധികാരം നിനക്ക് നൽകില്ല. പ്രവാചകാനുചരന്മാർ ചോദിച്ചു: ഞങ്ങൾ അവൾക്ക് വധശിക്ഷ നൽകട്ടെ ? പ്രവാചകൻ (സ) പറഞ്ഞു: അരുത്. അനസ് പറഞ്ഞു: ആ വിഷത്തിന്റെ അടയാളം പ്രവാചകന്റെ തൊണ്ട ഭാഗങ്ങളിൽ ഞാൻ മനസ്സിലാക്കി കൊണ്ടിരുന്നു.
(സ്വഹീഹുൽ ബുഖാരി: 2617, സ്വഹീഹു മുസ്‌ലിം: 2190)

പ്രവാചകന്റെ കാരുണ്യവും അന്നത്തെ ജൂതരുടെ ശത്രുതയും ഈ സംഭവത്തിൽ നിന്നും സുതരാം വ്യക്തമാണ്. തന്നെ വധിക്കാൻ ശ്രമിച്ച സ്ത്രീക്ക് വധശിക്ഷ നൽകട്ടെ എന്ന് ചോദിച്ച അനുചരന്മാരോട് അരുത് എന്നു പറഞ്ഞ ഈ മഹാ മനീഷിയുടെ ഹൃദയ വിശാലതയെയാണ് ഹദീസ് തെളിയിക്കുന്നത്. മത വർഗീയതയില്ലാതെ ജൂത സ്ത്രീ ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത സഹിഷ്ണുതയെയാണ് ഹദീസ് പരിചയപ്പെടുത്തുന്നത്. മരണം വരെ ജീവിതത്തിന്റെ ഓരോ സന്തിയിലും ജൂത വിഷത്തിന്റെ സ്വാധീനം അനുഭവിച്ചിട്ടും ജൂതന്മാരോട് പക വെച്ചു പുലർത്താതെ… വിജയിച്ചടക്കിയ ഖൈബർ ഭൂമി ജൂതന്മാരുടെ അപേക്ഷ പ്രകാരം അവർക്കു തന്നെ തിരിച്ചു കൊടുത്ത ദയാപരനായ പ്രവാചകന്റെ (സ) ചിത്രമാണ് ഹദീസിൽ നാം ദർശിക്കുന്നത്. വിഷം നൽകിയ സ്ത്രീയുടെ സമൂഹം പ്രവാചകന്റെ മരണം വരെ ഖൈബറിൽ ജീവിച്ചു !!

സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് പ്രവാചകന്റെ ക്രൂരതയെ തെളിയിക്കുന്നു എന്ന വാദം വിദ്വേഷ പ്രചാരണത്തിന്റെ മിഷണറി സ്റ്റൈൽ മാത്രമാണ്. അഥവാ, പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങളെ ദുർവ്യാഖ്യാനിച്ച് ബന്ധം മെനഞ്ഞെടുക്കുന്ന മിഷനറി കുബുദ്ധിയുടെ സൃഷ്ടിപ്പാണ് ഈ ദുഷ്പ്രചാരണം. ഇത്തരം ഇല്ലാത്ത ബന്ധങ്ങൾ ദുർവ്യാഖ്യാനിച്ച് ഉണ്ടാക്കാനായിരുന്നെങ്കിൽ അതിന് ഏറ്റവും എളുപ്പം വഴങ്ങുന്ന ഗ്രന്ഥം ബൈബിളാണെന്നതിൽ ആർക്കാണ് സംശയം?
യേശുവെ കുരിശിൽ തറച്ചത് യേശുവിന്റെ ക്രൂരമായ ദ്രോഹങ്ങൾ സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് ജൂതന്മാർ കൊന്നത് എന്ന് വാദിച്ചാൽ എന്തു മറുപടിയാണ് ഈ മിഷണറി ദുർവ്യാഖ്യാനക്കാർക്ക് മറുപടി പറയാനുണ്ടാവുക.?!

പരീശകളെ “കപടവിശ്വാസികളിൽ ഏറ്റവും മോശം” (ബൈബിൾ: മത്തായി : 23:4-36) ജനതയെന്നും ജൂതന്മാരെ “പിശാചിന്റെ മക്കൾ” (ബൈബിൾ: യോഹന്നാന്‍: 8:44) എന്നും അവമതിക്കുകയും ദേവാലയത്തിലെ കച്ചവടക്കാരേയും അവരുടെ ആടുകളേയും കന്നുകാലികളേയും ചാട്ടവാറുകൊണ്ട് അടിച്ച് പുറത്താക്കുകയും നാണയങ്ങൾ തട്ടിതെറിപ്പിക്കുകയും ചെയ്ത (ബൈബിൾ: യോഹന്നാന്‍: 2:15) യേശുവിന്റെ ദ്രോഹങ്ങൾക്കുള്ള മറുപടിയായിരുന്നു ക്രൂശീകരണം എന്നാണ് ജൂതന്മാർക്ക് പറയാനുള്ളത്. ഈ വാദത്തിന് മിഷണറിമാർക്ക് എന്താണോ മറുപടി പറയാനുള്ളത് അതു തന്നെയാണ് മുസ്‌ലിംകൾക്ക് ഖൈബറിൽ പ്രവാചകനെ വിഷം കൊടുത്തു വധിക്കാൻ ശ്രമിച്ച ജൂതന്മാരുടെ കാര്യത്തിലും പറയാനുള്ളത്. (ഇസ്‌ലാം പഠിപ്പിച്ച നീതി ബോധവും സത്യസന്ധതയും ശിരസാവഹിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ബൈബിളിൽ യേശുക്രിസ്തു ചെയ്തെന്നും പഠിപ്പിച്ചെന്നും പറയുന്ന ശുദ്ധ നുണകളും അദ്ദേഹം ക്രൂശീകരിക്കപ്പെട്ടുവെന്ന പെരും നുണയും വിശ്വാസയോഗ്യമല്ല എന്നത് സാന്ദർഭികമായി ഉണർത്തട്ടെ.)

പ്രവാചകന്മാരെ കൊല്ലാനുള്ള ജൂത പ്രവണതയെ സംബന്ധിച്ച് കുർആൻ പലയിടത്തും സംസാരിച്ചിട്ടുണ്ട് (കുർആൻ:4:155, 3:181). ഇത് ആ ജനതയുടെ സ്വഭാവ വൈകൃതത്തിന്റേയും വഞ്ചനാത്മകതയുടേയും തെളിവാണ്. (ഇതിന് അപവാദമായ ഒരു വിഭാഗം അവരിലുണ്ട് എന്നത് വിസ്മരിക്കുന്നില്ല).

മുഹമ്മദ് നബിയുടെ(സ) ക്രൂരതയാണ് അവരെ അതിന് പ്രേരിപ്പിച്ചതെങ്കിൽ ബൈബിൾ തന്നെ കഥ പറഞ്ഞു തരുന്ന പ്രകാരം പ്രവാചകന്മാരായ ആബേൽ, സക്കരിയ്യ, യോസേഫ്, യേശു എന്നിവരെയുമൊക്കെ ജൂതന്മാർ വധിക്കാൻ ശ്രമിച്ചതിലുള്ള പ്രേരണ എന്തായിരുന്നു, അച്ചന്മാരേ ?! ‘പ്രവാചകന്മാരെ കൊല്ലുന്ന ധിക്കാരികളെന്ന്’ ജൂതന്മാരെ സംബന്ധിച്ച് യേശു ക്രിസ്തു തന്നെ പഠിപ്പിച്ചതിന് എന്ത് മറുപടിയുണ്ട് ?!! (ബൈബിൾ: മത്തായി 23:23-31, ലൂക്ക 11:47)

ഖൈബറിലെ ജൂത വിഷം ബാധിച്ചാണ് മുഹമ്മദ് നബി (സ) മരണപ്പെട്ടത് എന്ന വാദത്തിന് തെളിവായ ദുർവ്യാഖ്യാനിക്കപ്പെടുന്ന മറ്റൊരു ഹദീസാണ് ഇത്:

പ്രവാചകൻ (സ) തന്റെ മരണ കാരണമായ രോഗത്തിന്റെ അവസരത്തിൽ പറയുമായിരുന്നു: ആഇശാ, ഖൈബറിൽ ഞാൻ കഴിച്ച ഭക്ഷണത്തിന്റെ വേദന എനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നു. ഈ ആവസരത്തിൽ ആ വിഷത്തിൽ നിന്ന് എന്റെ രക്തധമനിയെ മുറിക്കുന്ന വേദന എനിക്ക് അനുഭവപ്പെടുന്നു.
(സ്വഹീഹുൽ ബുഖാരി: 4428)

മുമ്പ് വിശദീകരിച്ചത് പോലെ ഖൈബറിൽ ജൂത സ്ത്രീ വിഷം നൽകിയതിന് ശേഷം ചുരുങ്ങിയത് നാല് വർഷം പ്രവാചകൻ (സ) ജീവിച്ചിട്ടുണ്ട്. ജൂത സ്ത്രീ നൽകിയ വിഷത്താൽ മരിക്കുന്നതിൽ നിന്ന് അല്ലാഹു പ്രവാചകന് സംരക്ഷണമേകി.

“ദൈവദൂതരേ, നിന്റെ നാഥനില്‍നിന്ന് നിനക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുക… ജനങ്ങളില്‍നിന്ന് അല്ലാഹു നിന്നെ സംരക്ഷിക്കുന്നതാണ്.”
(കുർആൻ: 5:67) എന്ന അല്ലാഹുവിന്റെ വാഗ്ദാനമാണ് ഇതിലൂടെ പുലർന്നത്. മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നാണ് ഈ മുഅ്ജിസത്ത് (അമാനുഷിക ദൃഷ്ടാന്തം) തെളിയിക്കുന്നത്.

“അവർ പറഞ്ഞു: താങ്കളെ കൊല്ലാനാണ് ഞാൻ ഉദ്ദേശിച്ചത്. പ്രവാചകൻ (സ) പറഞ്ഞു: അല്ലാഹു അതിനുള്ള പരമാധികാരം നിനക്ക് നൽകില്ല.” എന്ന ഹദീസിന്റെ ഭാഗത്ത് നിന്ന് മനസ്സിലാക്കാവുന്നത് ജനങ്ങളുടെ ഉപദ്രവത്തിൽ നിന്ന് പ്രവാചന് നൽകപ്പെട്ടിട്ടുള്ള ദിവ്യ സംരക്ഷണമാണ്.

മരണ കാരണമായ വിഷത്തിൽ നിന്ന് സംരക്ഷണം നൽകപ്പെട്ടത് പ്രവാചകന്റെ മുഅ്ജിസത്ത് ആകുന്നു. (ശർഹു മുസ്‌ലിം: 14: 34)

ജൂത സ്ത്രീ നൽകിയ വിഷത്താൽ മരിക്കുന്നതിൽ നിന്ന് അല്ലാഹു പ്രവാചകന് സംരക്ഷണമേകിയെങ്കിലും അതിന്റെ സ്വാധീനത്താലുള്ള ചില ബുദ്ധിമുട്ടുകൾ ചില സന്ദർഭങ്ങളിൽ പ്രവാചകന് അനുഭവപ്പെട്ടിരുന്നു. മരണ സമയത്ത് ഇത് ശക്തമായി അനുഭവപ്പെട്ടു എന്നു മാത്രമാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. അതല്ലാതെ വിഷബാധയേറ്റ് മരിച്ചു എന്നല്ല. മുമ്പ് സൂചിപ്പിച്ചത് പോലെ, ജീവിതത്തിൽ ഏതോ ദശയിൽ ഒരു അപകടത്തിൽ പരിക്കേറ്റ വ്യക്തിക്ക് മരണ സമയത്ത് പരിക്കുണ്ടായിരുന്ന ഭാഗത്ത് വേദന അനുഭവപ്പെട്ടാൽ അപകടത്തിൽ മരിച്ചു എന്ന് വ്യാഖ്യാനിക്കാമോ?

print

8 Comments

  • മുഹമ്മദ് നബി(സ്വ) ആത്മഹത്യക്ക് ശ്രമിച്ചു എന്ന ഹദീസ് ബുഖാരിയിലുണ്ടോ⁉️⁉️⁉️
    അതിന്റെ ഹദീസേത്⁉️⁉️⁉️

    അബ്ദൂ റഹ്മാൻ 22.07.2021
  • ഇത്രയ്ക്കും മഹാ മനസ്കന്‍ എന്തിനാണ് ഖൈബര്‍ നെ ആക്രമിച്ചത് ? എന്തിനാണ് അവിടുത്തെ ഒരുത്തന്റെ നവ വധുവായ സ്ത്രീയെ തിരികെ പോകുമ്പോള്‍ തന്നെ മുഹമ്മദു പ്രാപിച്ചത്?

    Biju Antony 07.08.2021
    • ഇത്രയ്ക്കും മഹാ മനസ്കന്‍ എന്തിനാണ് ഖൈബര്‍ നെ ആക്രമിച്ചത് ?

      ഖൈബർ ആക്രമിച്ചതിന്റെ കാരണവും ന്യായവുമെല്ലാം വ്യക്തവും വിശദവുമായി തന്നെ ലേഖനത്തിന്റെ രണ്ടാം ഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്:
      https://www.snehasamvadam.org/ദുർബല-ഹദീസുകളും-കള്ള-കഥക-12/

      “ഒരുത്തന്റെ നവ വധുവായ സ്ത്രീയെ തിരികെ പോകുമ്പോള്‍ തന്നെ മുഹമ്മദു പ്രാപിച്ചു…”
      എന്ന വാചകമൊക്കെ ‘കുരു പൊട്ടുമ്പോൾ’ മിഷണറിമാർ സ്ഥിരം പയറ്റുന്ന അവമതിക്കൽ തന്ത്രമാണ്. മുഹമ്മദ് നബി (സ) സ്വഫിയ്യയെ (റ) ‘വിവാഹം’ ചെയ്തിട്ടുണ്ട്. അതിനെയാണ് ‘പ്രാപിക്കുക’ എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് എങ്കിൽ ഭാഷ ഓരോരുത്തരുടേയും സാംസ്കാരിക ഏറ്റ വ്യത്യാസത്തിനനുസരിച്ച് വ്യത്യസ്ഥപ്പെട്ടതാണ് എന്നല്ലാതെ എന്ത് പറയാൻ! നിങ്ങൾ നിങ്ങളുടെ ഭാര്യമാരെ വിവാഹം കഴിക്കുന്നതിനെ ‘പ്രാപിക്കുക’ എന്നാണ് പറയാറുള്ളത് എങ്കിൽ അതിൽ തെറ്റൊന്നും കാണുന്നില്ല.

      “ഒരുത്തന്റെ നവ വധുവായ സ്ത്രീയെ” പ്രാപിക്കാനുള്ള വാസന ബൈബിളിലെ (അപനിർമ്മിക്കപ്പെട്ട) പ്രവാചകന്മാരിലാണ് കണ്ടിട്ടുള്ളത്. മുഹമ്മദ് നബിയിലല്ല.

      “ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു. ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു…
      രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു. എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിർത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻമാറുവിൻ എന്നു എഴുതിയിരുന്നു…
      ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവു മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ചു വിലപിച്ചു. വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു…”
      (ബൈബിള്‍/ ശമൂവേൽ -2 – അദ്ധ്യായം 11: 1-27) 

      ഇനി മുഹമ്മദ് നബിയിലേക്ക് വരാം. സ്വഫിയ്യ (റ) ഭർത്താവുമായി വേർപിരിഞ്ഞ് ഇദ്ദ കാലയളവ് കഴിഞ്ഞ് മാത്രമാണ് മുഹമ്മദ് നബി (സ) അവരെ ‘വിവാഹം’ കഴിക്കുന്നത്. (അൽ ബിദായ വന്നിഹായ)

      അതും വിവാഹത്തിന് സ്വഫിയ്യയുടെ താൽപര്യപ്രകാരം മാത്രം.

      പ്രവാചകൻ (സ) അവർക്ക് മുമ്പിൽ രണ്ട് വഴികളിലൊന്ന് തിരഞ്ഞെടുക്കാനായി അവസരം നൽകി. ഒന്നുകിൽ മോചിതയാവുകയും തന്റെ ഭാര്യയാവുകയും ചെയ്യുക. അല്ലെങ്കിൽ മോചിതയാവുകയും കുടുംബത്തിലേക്ക് ചെന്നുചേരുകയും ചെയ്യാം. മോചിതയാവുകയും പ്രവാചകന്റെ പത്നിയാവുകയും ചെയ്യുക എന്നതാണ് സ്വഫിയ്യ സ്വമനസ്സാൽ തിരഞ്ഞെടുത്തത്.
      (സ്വഹീഹു ഇബ്നുഹിബ്ബാൻ : 4613)

      യുദ്ധത്തിൽ പിടിക്കപ്പെട്ടവരോട് പ്രത്യേകിച്ച് സ്ത്രീകളോട് ഇത്തരം മാന്യതയൊന്നും ദീക്ഷിക്കാനല്ല ബൈബിൾ കൽപിക്കുന്നത് എന്നതും മിഷണറിമാർ മറക്കരുത്:

      “യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
      നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു. യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു. അവർ പാർത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു. അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു….
      എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു. ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹോതുവായതു.
      ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ. പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ…
      യോദ്ധാക്കൾ കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും
      എഴുപത്തീരായിരം മാടും
      അറുപത്തോരായിരം കഴുതയും പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.
      യുദ്ധത്തിന്നു പോയവരുടെ ഓഹരിക്കുള്ള പാതിയിൽ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു. ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു; കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവെക്കുള്ള ഓഹരി എഴുപത്തുരണ്ടു…”

      (ബൈബിള്‍/ സംഖ്യാപുസ്തകം: 31:6-39) 

      ”യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാനസന്ധിക്കുളള അവസരം നല്‍കണം. അവര്‍ സമാധാനസന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരികയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍ ആ നഗരം സന്ധിചെയ്യാതെ നിനക്കെതിരെ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്നെ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് തരുന്ന ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക. ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്ഥലമായ പട്ടണങ്ങളോട് നീ ഇപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്ശേഷം നശിപ്പിക്കണം.”

      (ബൈബിള്‍/ ആവര്‍ത്തനം 20:10-17) 

      യുദ്ധത്തടവുകാരെ അടിമകളാക്കണമെന്ന് അനുശാസിക്കുന്ന ബൈബിൾ (ആവർത്തനം 20:10, 11) പക്ഷെ അവർക്ക് – സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ – യാതൊരുവിത മനുഷ്യാവകാശങ്ങളും വകവെച്ച് നൽകാതിരിക്കാൻ ശാസനകൾ നൽകി. അക്രമങ്ങളും അനീതികളും കൊണ്ട് അവരുടെ ജീവിതം നരകതുല്യമാക്കി മാറ്റാൻ പ്രേരിപ്പിക്കുക കൂടി ചെയ്തു :
      ” നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.
      അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു.
      അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.
      ആകയാൽ നിങ്ങൾ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം.”

      (ആവർത്തനം : 7: 1 – 5)

      “നിന്റെ ദൈവമായ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.
      ഈ ജാതികൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളവാൻ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും എന്നാൽ അവരെ ഭയപ്പെടരുത്. ഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
      നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻ കീഴിൽനിന്നു ഇല്ലാതെയാക്കേണം.
      അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നിൽക്കയില്ല.
      അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം…”

      (ആവർത്തനം : 7: 16,17,23,24,25   )

      അതിക്രൂരമായ യുദ്ധമുറകൾ മുന്നോട്ട് വെക്കുന്ന ബൈബിൾ വിശ്വാസ സ്വാതന്ത്ര്യത്തെ വേരോടെ പിഴുതെറിയുകയുന്നു. യുദ്ധാനന്തരം ബന്ധികളെ ജീവനോടെ വെക്കുക പോയിട്ട് യുദ്ധം ചെയ്ത നാടുകളിലെ മൃഗങ്ങളെ പോലും വെറുതെ വിടരുതെന്ന് കൽപ്പിക്കുന്നു. പിന്നീടൊരിക്കലും ഉയർന്നു വരാത്ത രൂപത്തിലുള്ള ഉന്മൂലനാശം !

      “നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചു
      നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ
      അവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.
      അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം.
      അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാൻ അവൻ അന്വേഷിച്ചതുകൊണ്ടു, അവനെ കല്ലെറിഞ്ഞു കൊല്ലേണം.
      ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.
      നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു
      നിന്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ
      നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ളേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.
      അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴകുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു. ”

      (ആവർത്തനം : 13: 7-17 )

      സാമുവേല്‍ പ്രവാചകന്‍ ഇസ്രാഈല്യരുടെ രാജാവായിരുന്ന സാവൂളിന് കൈമാറുന്ന ദൈവകൽപ്പനയിലും ഈ സര്‍വസംഹാരത്തിനുള്ള കൽപ്പന ആവര്‍ത്തിക്കുന്നു:
      ”സാമുവേല്‍ സാവൂളിനോട് പറഞ്ഞു: തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു; അതിനാല്‍ കര്‍ത്താവിന്റെ വചനം കേട്ടുകൊള്ളുക. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്തില്‍ നിന്ന് പോരുമ്പോള്‍ വഴിയില്‍വെച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്ഷിക്കും. ആകയാല്‍ നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്‍മാരെയും കുട്ടികളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക… സാവൂള്‍ ഹവില മുതല്‍ ഈജ്പ്തിനു കിഴക്ക് ഷൂര്‍ വരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു.”

      (1 സാമുവല്‍ 15:1-7)

      യുദ്ധത്തിൽ പിടിക്കപ്പെട്ട അടിമക്ക് കുടുംബവും മാനുഷീകബന്ധങ്ങളും നിഷേധിക്കുന്ന ബൈബിൾ അവനെ മനുഷ്യനായി തന്നെ കാണുന്നില്ല. അവകാശങ്ങൾ ചോദിക്കുന്ന അടിമകൾക്ക് കിരാതമായ ശിക്ഷ നടപ്പാക്കാനാണ് ‘ദൈവകൽപ്പന’:

      “അവന്റെ യജമാനൻ അവന്നു ഭാര്യയെ കൊടുക്കയും അവൾ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവൻ ഏകനായി പോകേണം.
      എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തു പറഞ്ഞാൽ യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവൻ എന്നേക്കും അവന്നു ദാസനായിരിക്കേണം. ”
      (പുറപ്പാട്‌ 21: 4, 5, 6)

      مشعل سليم 10.08.2021
  • മരണ കാരണമായ വിഷത്തിൽ നിന്ന് സംരക്ഷണം നൽകപ്പെട്ടത് പ്രവാചകന്റെ മുഅ്ജിസത്ത് ആകുന്നു.

    പക്ഷെ അതിന്‍റെ വേദന പ്രവാചകന്‍ മരിക്കുന്നത് വരെ അനുഭവിച്ചോണം ..പകുതി സംരക്ഷണം ആണ് നല്‍കിയത് എന്ന് ചുരുക്കം

    Biju Antony 07.08.2021
    • മുഹമ്മദ് നബിക്ക് (സ) നൽകപ്പെട്ട പ്രബോധക സന്ദേശം അഥവാ ഇസ്‌ലാം ജനങ്ങളിലേക്ക് പൂർണമായും എത്തിക്കുക എന്നത് അല്ലാഹു ഏറ്റെടുത്ത ദൗത്ത്യമാണ്. മുഹമ്മദ് നബിയെ (സ) വധിച്ചു കൊണ്ട് പ്രബോധക സന്ദേശത്തിന് അറുതി വരുത്താൻ ശത്രുക്കൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ ലോകത്തിന് കൈമാറുന്ന ദൗത്യത്തിൽ മുഹമ്മദ് നബിക്ക് (സ) ഏൽക്കുന്ന എല്ലാ തടസ്സങ്ങളിൽ നിന്നും അല്ലാഹു അദ്ദേഹത്തിന് സംരക്ഷണം നൽകി. പ്രവാചകന് (സ) നൽകപ്പെട്ട ഈ സംരക്ഷണത്തെ ‘അൽ ഇസ്മ:’ (العصمة) എന്നാണ് പറയപ്പെടുക. ഈ ദിവ്യസംരക്ഷണം നൽകപ്പെട്ടതിനാലാണ്,
      “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” 
      (മത്തായി – അദ്ധ്യായം 27: 46) എന്ന് നിലവിളിക്കേണ്ട അവസ്ഥ മുഹമ്മദ് നബിക്ക് (സ) വരാതിരുന്നത്.

      അതേസമയം മുഹമ്മദ് നബി (സ) ഒരു സാധാരണ മനുഷ്യനാണ്. രോഗങ്ങൾ, ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ, വിശപ്പ്, ദാരിദ്രം, ഭൗതീകമായ ബുദ്ധിമുട്ടുകൾ… തുടങ്ങിയ എല്ലാം മറ്റു മനുഷ്യരെ പോലെ അദ്ദേഹത്തിനും ഉണ്ടാകും, എന്നല്ല, മറ്റു മനുഷ്യരേക്കാൾ ഇരട്ടി പരീക്ഷണങ്ങൾക്ക് പ്രവാചകന്മാർ വിധേയമാവും.

      ഈ മാനുഷീകമായ ദുർബലതകൾക്ക് പല ദിവ്യയുക്തിയുമുണ്ട്:

      1. മനുഷ്യർക്ക് മാതൃകയായിട്ടാണ് പ്രവാചകന്മാരെ അയക്കപ്പെട്ടത്. അപ്പോൾ പ്രവാചകന്മാർക്കും മറ്റു മനുഷ്യർ അനുഭവിക്കുന്ന സർവ്വവിധ ദുർബലതകളും അവരിലുമുണ്ടാവണം. അല്ലെങ്കിൽ ‘മാതൃക’ സാക്ഷാൽക്കരിക്കപ്പെടില്ല. ഉദാഹരണത്തിന് “രോഗം വന്നാൽ സഹനം കൈ കൊള്ളുക…” എന്ന് മാലോകരോട് കൽപ്പിക്കുന്ന ഒരു പ്രവാചകന് രോഗത്തിൽ നിന്ന് സംരക്ഷണം നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഉപദേശം/മാതൃക മാലോകർ വില വെക്കുമോ ? രോഗം വരാത്തവർക്ക് സഹനം കൈ കൊള്ളുന്നതിനെ സമ്പന്ധിച്ച് എന്തറിയാം എന്ന് ജനങ്ങൾ ചിന്തിച്ചേക്കും. ഒരു സൂപ്പർമാനെ ആരാണ് മാതൃകയായി സ്വീകരിക്കുക ?!
      (അതുകൊണ്ട് പ്രബോദക ദൗത്യത്തിന് ഭംഗം വരുത്തുന്ന ഉപദ്രവങ്ങളിൽ നിന്ന് മാത്രമാണ് ഈ ദിവ്യ സംരക്ഷണം നൽകപ്പെട്ടിട്ടുള്ളത്. മറ്റു എല്ലാ പരീക്ഷണങ്ങൾക്കും മറ്റു മനുഷ്യരെ പോലെ തന്നെ പ്രവാചകന്മാരും വിധേയരാവുന്നു.)

      2. മറ്റു മനുഷ്യരേക്കാൾ ഉന്നതമായ ശ്രേണിയിലുള്ളവരാണ് പ്രവാചകന്മാർ. അതുകൊണ്ട് തന്നെ മറ്റു മനുഷ്യരേക്കാൾ ത്യാഗങ്ങൾക്കുടമകളും അവർ തന്നെയാകണം. മറ്റു മനുഷ്യരേക്കാൾ ഇരട്ടി പരീക്ഷണങ്ങൾ പ്രവാചകന്മാർക്ക് അനുഭവപ്പെടാനുള്ള കാരണം ഇതാണെന്ന് മുഹമ്മദ് നബി (സ) തന്നെ പറഞ്ഞിട്ടുണ്ട്.
      ( സ്വഹീഹുൽ ബുഖാരി: 5324)

      ഈ പരീക്ഷണങ്ങൾ പ്രവാചകന്മാർ സംതൃപ്തിയോടെ ഏറ്റെടുത്തവയാണ്. അതിൽ നിന്നുള്ള ‘സംരക്ഷണം’ അവരാരും അവകാശപ്പെട്ടിട്ടില്ല, ആവശ്യപ്പെട്ടിട്ടുമില്ല.

      Fazil 09.08.2021
  • ദാ അല്ലാഹുവിനുവേണ്ടി അദ്ധ്വാനിച്ചു ജീവിക്കുന്ന ജനതയുടെ മേല്‍ മുഹമ്മദിന്‍റെ ആക്രമണം അതും നേരം വെളുത്തു വരുമ്പോള്‍. വല്ലാത്ത ഒരു മാരണം ആയിരുന്നു മുഹമ്മദ് .നരാധമന്‍

    It was narrated that Anas said:
    “The Messenger of Allah reached Khaibar in the morning, and they came out to us carrying their shovels.
    When they saw us they said: ‘Muhammad and the army!’ And they rushed back inot the fortress. The Messenger of Allah raised his hands, then he said: ‘ Allahu Akbar, Allahu Akbar, Khaibar is destroyed. Verily, when we descend in field of a people (i.e. near to them), evil will be the morning for those who had been warned! Acquired some donkeys there and we cooked the., Then the caller of the Prophet called out: ‘Allah and His Messenger forbid you to eat the flesh of donkeys, for it is an abomination.”‘
    أَخْبَرَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ يَزِيدَ، قَالَ حَدَّثَنَا سُفْيَانُ، عَنْ أَيُّوبَ، عَنْ مُحَمَّدٍ، عَنْ أَنَسٍ، قَالَ صَبَّحَ رَسُولُ اللَّهِ صلى الله عليه وسلم خَيْبَرَ فَخَرَجُوا إِلَيْنَا وَمَعَهُمُ الْمَسَاحِي فَلَمَّا رَأَوْنَا قَالُوا مُحَمَّدٌ وَالْخَمِيسُ ‏.‏ وَرَجَعُوا إِلَى الْحِصْنِ يَسْعَوْنَ فَرَفَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَيْهِ ثُمَّ قَالَ ‏ “‏ اللَّهُ أَكْبَرُ اللَّهُ أَكْبَرُ خَرِبَتْ خَيْبَرُ إِنَّا إِذَا نَزَلْنَا بِسَاحَةِ قَوْمٍ فَسَاءَ صَبَاحُ الْمُنْذَرِينَ ‏”‏ ‏.‏ فَأَصَبْنَا فِيهَا حُمُرًا فَطَبَخْنَاهَا فَنَادَى مُنَادِي النَّبِيِّ صلى الله عليه وسلم فَقَالَ إِنَّ اللَّهَ عَزَّ وَجَلَّ وَرَسُولَهُ يَنْهَاكُمْ عَنْ لُحُومِ الْحُمُرِ فَإِنَّهَا رِجْسٌ ‏.‏
    Grade: Sahih (Darussalam)
    Reference : Sunan an-Nasa’i 4340
    In-book reference : Book 42, Hadith 78
    English translation : Vol. 5, Book 42, Hadith 4345

    Biju Antony 07.08.2021
    • 1. “വല്ലാത്ത ഒരു മാരണം ആയിരുന്നു മുഹമ്മദ്.നരാധമന്‍…”

      ഇത്തരം കുത്തുവാക്കുകൾ മുഹമ്മദ് നബി (സ) ജീവിച്ച കാലഘട്ടം തൊട്ട് വേദക്കാരിൽ നിന്ന് കേൾക്കാൻ തുടങ്ങിയതാണ്…

      “നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.”
      (ക്വുർആൻ: 3:186 )

      ക്ഷമയല്ലാതെ തിരിച്ച് തെറികളൊന്നും വിശ്വാസികളിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.

      2. ഖൈബറുകാർ ധാരാളം കോട്ടകൾ ഉടമപ്പെടുത്തുന്നവരായിരുന്നു. അവർ കോട്ടക്കുള്ളിൽ ഒളിച്ചിരിക്കുന്ന സമയത്ത് യുദ്ധം ആരംഭിച്ചിട്ട് കാര്യമില്ല എന്നത് കൊണ്ടാണ് അവർ കോട്ടക്ക് പുറത്തിറങ്ങി ജോലികളിൽ മുഴുകിയിരിക്കെ യുദ്ധം ആരംഭിച്ചത്.

      മുസ്‌ലിംകൾക്കെതിരെ അഹ്സാബ് യുദ്ധത്തിന് ആസൂത്രണം ചെയ്തതും മദീനയിൽ മുസ്‌ലിംകൾക്കെതിരെ ബനൂ കുറൈദക്കാരെ ഇളക്കിവിട്ടതും മദീനയിലെ കപട വിശ്വാസികളുമായി രഹസ്യ സഖ്യമുണ്ടാക്കി മുസ്‌ലിംകൾക്കെതിരെ യുദ്ധത്തിന് ഒരുങ്ങുകയും ചെയ്ത ഖൈബറുകാർ തങ്ങളുടെ കോട്ടകൾ തങ്ങൾക്ക് എല്ലാ കാലവും സംരക്ഷണം നൽകുമെന്ന് അഹങ്കരിച്ചു. “മുഹമ്മദ് ഈ കോട്ട കടന്ന് ഞങ്ങളോട് യുദ്ധം ചെയ്യുമോ? നടക്കില്ല.. നടക്കില്ല…” എന്ന് അവർ വെല്ലുവിളിക്കുക പതിവായിരുന്നു.
      (മഗാസി: വാകിദി: 2/637 )

      3. മുസ്‌ലിംകൾ യുദ്ധത്തിനായി വരുന്നുണ്ട് എന്ന ഒരു പൊതുവായ വിവരം ഖൈബറുകാർക്ക് അറിയാമായിരുന്നു. എന്നാൽ എപ്പോഴാണ് ഖൈബറുകാർ യുദ്ധത്തിന് വരിക എന്ന് മുസ്‌ലിംകൾക്ക് അറിയില്ലായിരുന്നു എന്നതു പോലെ മുസ്‌ലിംകൾ എപ്പോഴാണ് യുദ്ധത്തിന് വരിക എന്ന് ഖൈബറുകാർക്കും അറിയില്ലായിരുന്നു എന്നു മാത്രം. അഥവാ യുദ്ധത്തിന്റെ തുടക്കം വിളമ്പരം ചെയ്തില്ല. ചില സവിശേഷ സാഹചര്യങ്ങളിൽ യുദ്ധത്തിന്റെ തുടക്കം വിളമ്പരം ചെയ്യേണ്ടതില്ല എന്നത് ഒരു യുദ്ധ നയതന്ത്രത്തിന്റെ ഭാഗമായി എല്ലാ സൈന്യങ്ങളും സ്വീകരിക്കുന്ന നിലപാടാണ്. അവർ അശ്രദ്ധരായിരിക്കെ അവരെ ആക്രമിച്ചത് അവരുടെ ഉന്മൂല നാശത്തിനായോ രക്തപ്പുഴ ഒഴുക്കാനോ ആയിരുന്നില്ല , അതിന് നേർ വിപരീതമായിരുന്നു ലക്ഷ്യം. കാര്യപ്പെട്ട ഒരു യുദ്ധം നടക്കാതെ പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കുകയാണ് ‘പൊടുന്നനെയുള്ള ആക്രമണം’ എന്ന നയതന്ത്രത്തിന്റെ മറ്റൊരു ഫലം. യുദ്ധം രക്തരൂക്ഷിതമാകാതെ പെട്ടെന്നു തന്നെ കെട്ടൊടുങ്ങുകയാണ് മറ്റൊരു ലക്ഷ്യം എന്നർത്ഥം.

      مشعل سليم 10.08.2021

Leave a comment

Your email address will not be published.