മുസ്‌ലിം, ഗാന്ധി, ഗോള്‍വാള്‍ക്കര്‍

//മുസ്‌ലിം, ഗാന്ധി, ഗോള്‍വാള്‍ക്കര്‍
//മുസ്‌ലിം, ഗാന്ധി, ഗോള്‍വാള്‍ക്കര്‍
ആനുകാലികം

മുസ്‌ലിം, ഗാന്ധി, ഗോള്‍വാള്‍ക്കര്‍

Print Now

1929ല്‍ ഗോള്‍വാള്‍ക്കര്‍ ബാബുറാവ് തെലാങ്ങിനെഴുതിയ കത്തുകളില്‍ വിഷലിപ്തമായ പലതും അടങ്ങിയിട്ടുണ്ട്.(1) ഗീതയുടെ ഉപദേശങ്ങളോട് ഒത്തുപോകുന്നതാണ് മുസ്‌ലിംകളെ വേണ്ടിവന്നാല്‍ തല്ലിയൊതുക്കുന്ന കാര്യമെന്ന് ഗുരുജി ജല്‍പിക്കുന്നു! മുഹമ്മദീയ സംസ്‌കാരത്തെ ‘കാടത്തം’ എന്നു വിളിക്കുന്നതാണുത്തമം. യുദ്ധം ചെയ്തു തോല്‍പിക്കേണ്ട ശത്രുക്കളാണ് മുസ്‌ലിംകള്‍.

സ്വാതന്ത്ര്യസമരത്തില്‍ വെള്ളക്കാരെ നേരിടാന്‍ മുസ്‌ലിംകളെ പോലുള്ളവരെയും കൂട്ടിയ കോണ്‍ഗ്ര സിനെ ഗോള്‍വാള്‍ക്കര്‍ വിമര്‍ശിക്കുന്നുണ്ട്.(2) അഹിന്ദുക്കളെയുള്‍പ്പെടുത്തുന്നതിന് പകരം ഹിന്ദു ഐക്യമായിരുന്നു ആവശ്യമത്രെ. ജാതികള്‍ ഒന്നിക്കണമായിരുന്നു. പല നേതാക്കളും പുറമേക്ക് ഹി ന്ദുവും അകത്ത് മുസ്‌ലിമുമായിത്തീര്‍ന്നു. ഹിന്ദു അനൈക്യം മുസ്‌ലിംകള്‍ക്ക് മുതലെടുക്കാന്‍ കഴി യും. മുസ്‌ലിംകള്‍ ദേശീയതയില്‍ ഒരു പങ്കും വഹിച്ചിട്ടില്ലായെന്ന് അയാള്‍ പറഞ്ഞുവെക്കുന്നു.(3) ക്രിസ്ത്യാനികളെയും ശത്രുവായി തന്നെ വീക്ഷിക്കുന്നു ഗോള്‍വാള്‍ക്കര്‍. ഇസ്‌ലാമും ക്രിസ്ത്യാനി റ്റിയും മതങ്ങളല്ല എന്ന വാദവും അയാള്‍ക്കുണ്ട്! രാവണന്‍ എന്ന രാക്ഷസനെപ്പോലെയാണ് ഇസ്‌ ലാം. ശ്രീരാമന്‍ കീഴ്‌പ്പെടുത്തിയതുപോലെ അവരെ തളക്കേണ്ടിയിരിക്കുന്നു. ശിവജി അത്തരത്തില്‍ വന്ന ഒരു അവതാരമത്രെ! മുസ്‌ലിംകളും ക്രിസ്ത്യാനികളും ശത്രുസേവകരാണെന്നാണ് അയാള്‍ ഉന്ന യിച്ചത്. ഗോള്‍വാള്‍ക്കര്‍ കൂടുതല്‍ വിദ്വേഷം കാണിച്ചത് മുസ്‌ലിംകളോടായിരുന്നു.

1960ല്‍ പാഞ്ചജന്യത്തില്‍ എഴുതിയ ലേഖനത്തില്‍ ഗോള്‍വാള്‍ക്കര്‍ പറയുന്നത് ക്രിസ്ത്യാനികളും മുസ്‌ലിംകളും ദേശീയ മതം പിന്‍പറ്റണമെന്നും ജോണ്‍, തോമസ്, അലി, എബ്രഹാം, ഹസ്സന്‍ തുട ങ്ങിയ പേരുകളുപേക്ഷിച്ച് രാമന്‍, കൃഷ്ണന്‍, അശോക്, പ്രതാപ് തുടങ്ങിയ പേരുകള്‍ സ്വീകരിക്ക ണമെന്നുമാണ്.(4) മുസ്‌ലിംകളുടെ പൂര്‍വികര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായ വരാണെന്ന് ഇന്നുള്ള മുസ്‌ലിംകള്‍ക്ക് പറഞ്ഞുകൊടുക്കണംപോലും! മുസ്‌ലിംകളും ക്രിസ്ത്യാനി കളും തങ്ങളുടെ പൂര്‍വികരുടെ മതത്തിലേക്ക് തിരിച്ചുവരണമെന്ന് ഗോള്‍വാള്‍ക്കര്‍ ശഠിക്കുന്നു. അവര്‍ അതിന് തയ്യാറായില്ലെങ്കില്‍ പരശുരാമന്‍ പിതാവിന്റെ ഘാതകരുടെ രക്തം കൊണ്ട് പകരം വീട്ടിയതുപോലെ അവരുടെ രക്തം കൊണ്ട് കളങ്കം കഴുകിക്കളയണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിക്കു ന്നുണ്ട്.

ഒരിക്കല്‍ ബ്രാഹ്മണരും അബ്രാഹ്മണരും തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ ഒരു സമ്മേളനം സംഘടിപ്പി ച്ചു. അതില്‍ ഒരു മുസ്‌ലിമും അഭിസംബോധന ചെയ്തു സംസാരിച്ചു. ഗോള്‍വാള്‍ക്കര്‍ക്കിത് കല്ലുക ടിയായി. അതില്‍ മുസ്‌ലിംകള്‍ക്കെന്ത് കാര്യം? അവര്‍ ഹിന്ദുക്കള്‍ക്ക് മുഴുവന്‍ എതിരല്ലേ? ചുരുക്ക ത്തി ല്‍ ഹിന്ദുക്കള്‍, മുസ്‌ലിംകള്‍ എന്ന രീതിയില്‍ ധ്രുവീകരണം നടത്തി ഭരിക്കാന്‍ ഇഷ്ടപ്പെട്ട ഗോള്‍ വാള്‍ക്കര്‍ ഇത്തരം സംഭവങ്ങളെ നിരുത്സാഹപ്പെടുത്തി. മനുവിന്റെ മത്സ്യത്തോടാണ് ഒരിക്കല്‍ ഗോള്‍വാള്‍ക്കര്‍ സംഘ്പരിവാറിനെ ഉപമിച്ചത്. കരയ്ക്ക് വീണുപിടയുന്ന ഒരു മത്സ്യത്തെ മനുകുട ത്തിലെ വെള്ളത്തിലിട്ടു. പൊടുന്നനെ അത് വലുതായി. അതിനെ കുളത്തിലിട്ടു. പിന്നെയും വലു തായപ്പോള്‍ നദി, പിന്നെ സമുദ്രം! ലോകാവസാനമായപ്പോള്‍ മനു മത്സ്യത്തിന്റെ മുതുകില്‍ കയറി രക്ഷപെടുകയും ചെയ്തു. ഇതുപോലെ സംഘ്പരിവാര്‍ ഹിന്ദുസമൂഹത്തെ രക്ഷിക്കുമത്രെ!

ദൈവം കലിയുഗത്തില്‍ സംഘടനാരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ് സംഘ്പരിവാര്‍ എന്ന് ഗോള്‍ വാള്‍ക്കര്‍ മൊഴിഞ്ഞിട്ടുണ്ട്. സംഘ്പ്രതിജ്ഞാപത്രത്തിലെ നിര്‍ണായകവരി ഇതാണ്. ”ഹിന്ദു ധര്‍മ ത്തെയും ഹിന്ദു സംസ്‌കൃതിയെയും ഹിന്ദുസമൂഹത്തെയും സംരക്ഷിച്ചുകൊണ്ട് ഹിന്ദു രാഷ്ട്രത്തെ സ്വതന്ത്രമാക്കുക.” സംഘില്‍ ചേരുന്നതിനെ രണ്ടാം ജന്മമായി ഗോള്‍വാള്‍ക്കര്‍ വിശേഷിപ്പിച്ചു. അങ്ങ നെ മൃഗത്തില്‍നിന്ന് മനുഷ്യനാകുന്നതോടെ ‘ദ്വിജന്‍’ ആവുകയാണ് ഒരാള്‍ എന്ന് ഗുരുജി സമര്‍ത്ഥി ക്കുന്നു. ‘ദ്വിജന്‍’ എന്ന പദത്തിന് ‘രണ്ടാം ജന്മം’ എന്ന അര്‍ത്ഥം മാത്രമല്ല, ‘ബ്രാഹ്മണന്‍’ എന്നതുമാണ്. ബ്രാഹ്മണത്വം സംഘിന്റെ പ്രചോദനവും ക്ഷത്രിയത്വം അതിന്റെ പോരാട്ടത ന്ത്രവുമാണെന്ന് ഗോള്‍ വാള്‍ക്കര്‍ വിശ്വസിച്ചു. സംഘ് ബഹുജന പ്രസ്ഥാനമാകുന്നതിനോട് ഗുരുജി വിമുഖത കാണിച്ചു. ഷേക്‌സ്പിയറുടെ ജൂലിയസ് സീസറിലെ മാര്‍ക്ക് ആന്റണിയുടെ ഉദ്ധരണി അദ്ദേഹം ഇതിന് തെളി വായി പറയുന്നുണ്ട്. ബഹുജന പ്രസ്ഥാനങ്ങള്‍ ജനസാമാന്യത്തെ ഇളക്കിവിടുമത്രെ. അത് രാഷ്ട്രനി ര്‍മാണത്തിന് യോജിക്കില്ല. എന്നാല്‍ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. കബഡി കളിയെ അദ്ദേഹം പ്രോ ത്സാഹിപ്പിച്ചിരുന്നു. ഹിന്ദുക്കളെ ഐക്യപ്പെടുത്താന്‍ അതിനു കഴിയുമെന്നദ്ദേഹം വിഭാവനം ചെയ്തു. എന്നാല്‍ കബഡി കളി പോലെ നിസ്സാരമായിരുന്നില്ല സംഘിന്റെ തീവ്രദേശിയവാദം. കുടും ബത്തെപോലും സംഘിനുവേണ്ടി ബലികഴിക്കണമെന്നും പുതപ്പ് മടക്കിവെക്കുന്ന പോലുള്ള ചെറി യ കാര്യങ്ങളില്‍ പോലും തികഞ്ഞ അച്ചടക്കം പാലിക്കണമെന്നും സംഘനേതാക്കള്‍ അണിക ളോട് ആവശ്യപ്പെട്ടു. കുടുംബജീവിതത്തിന് വലിയ സ്ഥാനമില്ല. ഭാര്യയെ സുഹൃത്തായി കാണു ന്നതോടെ രാഷ്ട്രസേവനത്തിനുപകരം ഭാര്യാസേവകനായി സംഘി മാറുമെന്ന് കരുതിയവരാണ് ഹെഡ്‌ഗേ വാറിനെ പോലുള്ളവര്‍. വിവാഹത്തില്‍ അപകടമുണ്ടെന്ന് ഗോള്‍വാള്‍ക്കര്‍ ആണയി ടുന്നു.(5) ഒരു സ്ത്രീയുമായി (ഭാര്യയായാലും) നിരന്തരം സംസര്‍ഗം ഉണ്ടായാല്‍ പുരുഷന് സ്‌ത്രൈ ണഭാവം വരുമത്രെ! സംഘിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നാല്‍ ആ ശരീരം സംഘിന് ഭാരമാകരുത്. അത് മരിക്കണം. വഴിയില്‍ തള്ളണം.

ജന്‍സംഘിനെപ്പോലും സംഘിന് തുല്യമായി ഗോള്‍വാള്‍ക്കര്‍ കാണുന്നില്ല. ജന്‍സംഘ് വന്നത് സംഘി ന്റെ പോരായ്മ നികത്താനല്ല; രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാനാണ്. അതിലൂടെ സംഘിന് മൊത്തം ഭരണത്തെ നിയന്ത്രിക്കാനാവും. ‘ഹിന്ദുരാഷ്ട്രം’ പുനഃസ്ഥാപിക്കാനുള്ള ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഉപകരണമായിട്ടാണ് സംഘിനെ ഗോള്‍വാള്‍ക്കര്‍ കണ്ടത്. സര്‍ക്കാരിന്റെ കൃപ അതിനാവശ്യമില്ല. വിമര്‍ശകരോട് സമാധാനം പറയേണ്ടതില്ല. വിമര്‍ശകരോട് മറുപടി പറയുന്നത് അവരുടെ ശക്തി വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് അയാള്‍ വാദിക്കുന്നു.(6)

1973ല്‍ ഗോള്‍വാള്‍ക്കര്‍ മരണപ്പെട്ടതോടെ വലിയൊരു പ്രതിസന്ധി സംഘില്‍ വന്നുചേര്‍ന്നു. ഹിന്ദു ത്വവും ദേശീയവാദവും രണ്ടായി കാണുന്ന രീതി വന്നു. സംഘിനുള്ളില്‍ രണ്ട് കക്ഷികളായി. അദ്വാ നി തന്നെ പറഞ്ഞത് ‘ഹിന്ദുത്വം തനിക്ക് ആദര്‍ശവും ദേശീയവാദം തനിക്ക് പ്രത്യയശാസ്ത്രവുമാണ്’ എന്നാണ്. ഗാന്ധിവധത്തെ അപലപിച്ചുകൊണ്ട് സംഘിന് അതുമായി ബന്ധമില്ലായെന്ന് വരുത്താന്‍ ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചിട്ടുണ്ട്. വധത്തില്‍ പങ്കില്ലെന്നും താന്‍ ഗാന്ധിയെ ബഹുമാനിക്കുന്നയാളാ ണെന്നും ഗോള്‍വാള്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. ഗോഡ്‌സെ ഹിന്ദുമഹാസഭയുടെ ആളായിരുന്നെന്നും സം ഘുമായി ബന്ധമില്ലായിരുന്നുവെന്നും ഗോള്‍വാള്‍ക്കര്‍ ആണയിട്ടെങ്കിലും അത് ശരിയായിരുന്നില്ല. ഗോഡ്‌സെയെ തൂക്കികൊന്ന് അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഗോപാല്‍ ഗോഡ്‌സെയെന്ന നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ അദ്ദേഹം സംഘ് വിട്ടിട്ടുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു. സംഘിനെ രക്ഷിക്കാനാണ് അയാള്‍ അങ്ങനെ അന്ന് പറഞ്ഞത്. കഴുമരത്തിലേക്കു പോകുമ്പോള്‍ സംഘ്ഗീതമായ ‘നമസ്‌തെ സഭാ വത്സലേ മാതൃഭൂരേ എന്ന് പാടിയാണ് ഗോഡ്‌സെ പോയത് എന്നു മറക്കരുത്. ഹിന്ദുനേതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഗോഡ്‌സെ 1938ല്‍ ഗോള്‍വാള്‍ക്കര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഹിന്ദു ഐക്യത്തിന് കെല്‍പുള്ള ഒരേയൊരു സംഘടന സംഘാണെന്ന് അയാള്‍ പറയുന്നു. ഇതുകൊണ്ടു തന്നെയാണ് ഗോഡ്‌സെ ഇന്നും വാഴ്ത്തപ്പെടുന്നത്. ബാല്‍ താക്കറെ 1992ല്‍ പ്രസ്താവിച്ചത് ഭാവിതലമുറകള്‍ ഗാന്ധിപ്രതിമയെക്കാള്‍ കൂടുതല്‍ ഗോഡ്‌സെ പ്രതിമകള്‍ സ്ഥാപി
ക്കുമെന്നാണ്! പക്ഷേ അദ്വാനിയെ പോലുള്ളവര്‍ ഗോഡ്‌സെ ബന്ധത്തെ നിരാകരിക്കുന്നതാണ് രാഷ്ട്രീ യ ലാഭത്തിന് നല്ലതെന്ന് കരുതി. ഗോഡ്‌സെയെ വാഴ്ത്തപ്പെട്ടവനാക്കിയാല്‍ വോട്ട്ബാങ്ക് കുറ യും എന്ന് അദ്ദേഹത്തിന് തോന്നി. ഇതേ ലക്ഷ്യത്തോടെയാണ് ഗോള്‍വാള്‍ക്കറും ഗോഡ്‌സെയെ തള്ളിപ്പ റഞ്ഞിട്ടുള്ളത്. അയാള്‍ ഹിന്ദുവായതില്‍ ഖേദിക്കുന്നു എന്നാണ് ഗുരുജി മൊഴിഞ്ഞത്. ഗാന്ധിയെ ഗുരുജി പലപ്പോഴും ശ്ലാഘിച്ചിട്ടുണ്ട്. പക്ഷേ ഗാന്ധി മഹാനാകുന്നത് ഹിന്ദുമതത്തില്‍ ഉറച്ച വിശ്വാ സമുള്ളത് കൊണ്ടാണെന്ന് ഗോള്‍വാള്‍ക്കര്‍ കരുതുന്നു!

പാക്കിസ്ഥാന് 55 കോടി നല്‍കണമെന്ന ഗാന്ധിയുടെ നിലപാടിനെ ഗോള്‍വാള്‍ക്കര്‍ വിമര്‍ശിക്കുന്നു ണ്ട്. നല്ലയാളാണെങ്കിലും ഗാന്ധി പ്രായോഗികവാദിയായിരുന്നില്ല എന്ന് ഗുരുജി കരുതി. ഇന്നും ഗാ ന്ധിവധത്തിലെ ആര്‍.എസ്.എസിന്റെ പങ്ക് വലിയ ചര്‍ച്ചയാണ്. രാഹുല്‍ഗാന്ധി പോലും കോടതി കയറിയിറങ്ങേണ്ട അവസ്ഥ സംജാതമായി.

കുറിപ്പുകള്‍
1. നടുക്കുന്ന ദര്‍ശനം: എം.എസ് ഗോ
ള്‍വാള്‍ക്കര്‍, ആര്‍.എസ്.എസ്, ഇന്‍ഡ്യ; ജ്യോതിര്‍മയശര്‍മ; പെന്‍ഗ്വിന്‍/മനോരമ; 2008 (വിവര്‍ത്തനം); പേജ് 95
2. അതേ പുസ്തകം, പേജ് 97
3. അതേ പുസ്തകം, പേജ് 103
4. അതേ പുസ്തകം, പേജ് 112
5. അതേ പുസ്തകം, പേജ് 125
6. അതേ പുസ്തകം, പേജ് 132

No comments yet.

Leave a comment

Your email address will not be published.