ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -2

//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -2
//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -2
ആനുകാലികം

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -2

Print Now
ഴിഞ്ഞ 1500 വർഷത്തെ ചരിത്രത്തിൽ ലോകത്തെവിടെയും അറബ് – മുസ്‌ലിംകൾക്ക് ജൂതരുമായി നിരന്തരം സംഘർഷ സ്ഥലികൾ നില നിന്നിരുന്നതായി ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ലെന്ന് നാം വിശദീകരിച്ചു. എന്ന് മാത്രമല്ല റോമക്കാരും ജർമ്മനിയുൾപ്പടെയുള്ള വിവിധ യൂറോപ്പ്യൻ രാജ്യങ്ങളും വൈരാഗ്യ ബുദ്ധിയോടെയും വെറുപ്പോടെയും ജൂതരെ വേട്ടയാടിയപ്പോൾ അവർക്ക് ചരിത്രത്തിൽ എല്ലാ കാലത്തും അഭയം നൽകിയിരുന്നതും മുസ്‌ലിംകൾ ആണെന്ന് വ്യക്തമാക്കുകയുണ്ടായി.

AD 638 മുതൽ 1099 വരെ 461 വർഷങ്ങൾ ജെറുസലേമിലും മുസ്‌ലിംകൾ സ്പെയിൻ ഭരിച്ചിരുന്ന 800 വർഷത്തോളം സ്പെയിനിലും പിന്നീട് ഓട്ടോമൻ തുർക്കിയുടെ കാലത്തും മാത്രമാണ് ലോകത്ത് ഏതെങ്കിലും ഒരു വിഭാഗം ഇസ്രായേൽ രാജ്യം ഉണ്ടാകുന്നതിനു മുമ്പ് ജൂതരെ സ്ഥിരമായി സംരക്ഷിച്ചിട്ടുള്ളത്. മറിച്ചൊരു ചരിത്രമുണ്ടെന്ന് തെളിയിക്കാൻ ഒരാൾക്കും കഴിയില്ല.
വായനയ്ക്ക്: https://bit.ly/33GMNDr

ഇക്കാര്യം അടിവരയിട്ട് പറയുന്നത് ഇസ്രായേൽ – ഫലസ്‌തീൻ സമകാലിക സംഘർഷങ്ങളെ മുൻ നിറുത്തി മുസ്‌ലിംകളുടെ ജൂത വിരോധമാണ് ഫലസ്‌തീനിലെ പ്രശ്നമെന്ന് ചുരുക്കി കെട്ടി പറയുന്നവർക്ക് മുമ്പിൽ അതല്ല സത്യമെന്ന് ആവർത്തിക്കാനാണ്.

എന്നാൽ യൂറോപ്പിൽ അതിനു മുമ്പും ശേഷവുമൊക്കെ ജൂതരെ കൊല്ലും കൊല്ലാ കൊലയും ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ടായിരം വർഷത്തെ ജൂത സമൂഹത്തിന്റെ ചരിത്ര സൂചിക കൂടി താഴെ കൊടുക്കുന്നു. ചരിത്ര കുതുകികൾക്കും നിക്ഷ്പക്ഷ വായനക്കാർക്കും ഉപകാരപ്പെട്ടേക്കാം.

* ബിസി 37- എ ഡി 324: റോമന്‍ ഭരണം
* എഡി 73: ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
* എഡി 136: റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി. ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു
* യഹൂദര്‍ക്ക് പലരും ജെറുസലെമിലെ പ്രവേശനവും പ്രാര്‍ത്ഥന പോലും നിഷേധിച്ചു.
* എ ഡി 324-628: ബൈസഡ്രിയന്‍(കിഴക്കന്‍ റോമ) നിയന്ത്രണത്തില്‍
* 629: ബൈസാഡ്രിയക്കാര്‍ ഒന്നര ലക്ഷം യഹൂദരെ ജെറുസലേമില്‍ നിന്നും ഗലീലിയില്‍ നിന്നും പുറത്താക്കി
* 638: ഖലീഫ ഉമറിന്റെ ഭരണത്തില്‍ ജെറുസലേം മുസ്‌ലിംകളുടെ കീഴില്‍ വന്നു
* 661: ഉമവികളുടെ ഭരണത്തില്‍
* 750: അബ്ബാസികളുടെ കീഴില്‍
* 970: ഫാതിമികളുടെ ഭരണത്തില്‍, ജെറുസലേമില്‍ ഒരു ജൂത ഗവര്‍ണറെ നിയമിച്ചു
* 700-1250: യഹൂദര്‍ യൂറോപ്പില്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടു.
* 1071: സെല്ജൂക്ക് തുര്‍ക്കികളുടെ കീഴില്‍
* 1099: യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപിലും മിഡിൽ ഈസ്റ്റിലും ആയി പത്തായിരം യഹൂദരെ വധിച്ചു.
* 1187: സലാഹുദ്ദീന്‍ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചു. യഹൂദരെ ഫലസ്‌തീനില്‍ കൂടുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു
* 900-1090: സ്പെയിൻ മുസ്‌ലിം ഭരണത്തില്‍ വന്നതോടെ ജൂതന്മാരുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു.(അബ്ദുര്‍ റഹ്മാന്‍ രണ്ടാമന്റെ ഭരണകാലത്ത്)
* 1260-1517: മംലൂക്കുകളുടെ കീഴില്‍
* 1275: എഡ്വാര്‍ഡ് ഒന്നാമന്‍ ഇംഗ്ളണ്ടില്‍ നിന്നും പലിശ നിരോധിച്ച ശേഷം യഹൂദരെ പുറത്താക്കി.
* 1306 -1394: ഫ്രാന്‍സില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെട്ടു.
* 1492: സ്പെയിൻ മുസ്‌ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര്‍ നെതർലാന്റ്, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട് കടത്തി.
* 1493: സിസിലിയില്‍ നിന്ന് ജൂതരെ നാടുകടത്തി
* 1496: പോര്‍ചുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും പുറത്താക്കി
* 1501: പോളണ്ട് രാജാവ് ലിത്വനിയയില്‍ ജൂതര്‍ക്ക് അഭയം നല്‍കി
* 1534: പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു.
* 1648: പോളണ്ടില്‍ ജൂത ജന സംഘ്യാവര്‍ധനവ്
* 1655: പോളണ്ടില്‍ കൂട്ട ക്കൊല നടന്നു
* 1700: കളില്‍ ഫ്രാന്‍സ് , ഇംഗ്ളണ്ട് ,അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറ്റം
* 1517-1917: ഫലസ്‌തീന്‍ ഒട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി ക്കഴിഞ്ഞു.
* ബസയീദ്‌ രണ്ടാമന്‍ എന്ന ഒട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറം തള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി.
* 1850 കളില്‍ നോര്‍വേ റഷ്യ എന്നിവിടങ്ങളില്‍ അവകാശം ലഭിച്ചു
* 1860-70 കളില്‍ ഇറ്റലി ജര്‍മനി ഹുംഗറി എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
* 1880: പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളില്‍ ജൂതരുടെ ജനസംഘ്യാ വര്‍ദ്ധന
* 1882: ഒന്നാം ജൂത കുടിയേറ്റം(ഒന്നാം അലിയ)
* 1890: തിയോഡര്‍ ഹെര്സി സയണിസത്തിന്നു ആശയാടിത്തറ നല്‍കി.
* 1897: ഒന്നാം സയണിസ്റ്റ് കോൺഗ്രസ്സ് സ്വിറ്റ്സർലാന്റിലെ ബാസലില്‍ നടന്നു.ആ സമ്മേളനത്തില്‍ World Zionist Organization (WZO) രൂപീകരിച്ചു
* 1917: ഒന്നാം ലോക യുദ്ധാവസാനം തുര്‍ക്കിയുടെ നിയന്ത്രണം അവസാനിച്ചു.
* 1917- 1948: ഫലസ്‌തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ കീഴില്‍
* 1921: സോവിയറ്റ് യൂണിയനില്‍ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്
* 1929-39: അഞ്ചാം അലിയാ(രണ്ടര ലക്ഷം ജൂതര്‍ കുടിയേറി)
* 1938-45: ജര്‍മനിയില്‍ ജൂത പീഡനം, ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു
* 1948: ഫലസ്‌തീനെ യു എന്‍ പ്രമേയം മൂന്നായി തിരച്ചു
* 1948: ഇസ്രയേല്‍ രാജ്യം സ്ഥാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ ഫലസ്‌തീനില്‍ കുടിയിരുത്തിത്തുടങ്ങി.

കഴിഞ്ഞ 2000 വർഷത്തെ ജൂത ചരിത്രത്തിന്റെ സൂചികകളാണ്. ആരായിരുന്നു ജൂതരെ പീഡിപ്പിച്ചതെന്നും സംരക്ഷിച്ചതെന്നും വ്യക്തമാവാൻ ഇത് ഉപകരിക്കും

(തുടരും)

1 Comment

  • എല്ലാ ഇസ്‌ലാം വിരോധികൾക്കും സത്യംഗ്രഹിക്കാൻ ഉപകാരപ്പെടുന്ന ലേഖനം.
    അള്ളാഹു അനുഗ്രഹിക്കട്ടെ..

    Abdul jaleel eriyadan 04.06.2021

Leave a comment

Your email address will not be published.