‘ദൈവ’മായ നാസ്തികൻ ! -3

//‘ദൈവ’മായ നാസ്തികൻ ! -3
//‘ദൈവ’മായ നാസ്തികൻ ! -3
ആനുകാലികം

‘ദൈവ’മായ നാസ്തികൻ ! -3

മുസ്‌ലിം കൊലപാതകങ്ങളും നാസ്തികരുടെ മുതലക്കണ്ണീരും

2000 അഹമദിയാക്കളെ പാകിസ്ഥാൻ ഭരണകൂടം വധിച്ചതും, ബനൂ കുറൈളക്കാരായ 900 രാജ്യ ദ്രോഹികൾക്ക് പ്രവാചകൻ (സ) -അവർ എഴുതി ഒപ്പിട്ട കരാർ പത്രികപ്രകാരം – വധശിക്ഷ വിധിച്ചതുമൊക്കെ പറഞ്ഞ് പൊലിപ്പിക്കാൻ രവിചന്ദ്രൻ ഒരുപാട് പാടുപെടുന്നുണ്ട്. എന്നാൽ ഈ കൊലപാതകങ്ങളുടെ എണ്ണം ഇസ്ലാമോഫോബിയക്ക് ഒരു പഞ്ച് നൽകുന്നില്ല എന്ന് തോന്നിയപ്പോൾ പിന്നീട് രവിചന്ദ്രൻ ശ്രമിച്ചു നോക്കിയത്, ഈ കൊലപാതകങ്ങളുടെ വർണ്ണനകൾ ഹൃദയസ്പർശിയായി അവതരിപ്പിക്കാനാണ്. എന്നിട്ടും ആ വധശിക്ഷകൾ ഇസ്ലാം ഭീകരതയുടെ തീക്ഷ്ണതയെ ജ്വലിപ്പിക്കുന്നില്ല എന്ന് തോന്നിയപ്പോൾ പതിവുപോലെ – മുഹമ്മദ് അഖ്ലാകിന്റെ കൊലപാതകവും കൊടിഞ്ഞി ഫൈസലിന്റെ കൊലപാതകവും ഗാന്ധിവധവും എല്ലാം നടന്ന നമ്മുടെ നാട്ടിൽ നിന്ന് – അന്യമതസ്ഥരുടെ ആത്മീയ നേതാവിനെ തെറി വിളിച്ചതിന്റെ പേരിൽ ചില വികാരജീവികളായ മുസ്‌ലിങ്ങൾ ജോസഫ് മാഷിന്റെ കൈവെട്ടിയ സംഭവം തിരഞ്ഞെടുത്ത്, അതിന്റെ വർണ്ണനയിലേക്ക് രവിചന്ദ്രൻ കൂടുമാറി. എത്രയൊക്കെ ആയാലും നാസ്തികർ കൊന്നൊടുക്കിയതിന്റെ മൂലയിൽ ഒട്ടിച്ചു വെക്കാൻ ഇല്ല രവിചന്ദ്രന്റെ ഈ കൊലപാതക കണക്കുകളുടെ നോട്ടുകൾ എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ മുതല കണ്ണീർ.

ഭൗതികവാദിയായ ജോസഫ് സ്റ്റാലിൻ സ്വസമൂഹത്തിനുമേൽ പ്രത്യയശാസ്ത്ര വിജയം കൈവരിക്കാൻ പട്ടിണിക്കിട്ട് കൊന്നത് രണ്ട് കോടി ജനങ്ങളെയാണ്.
(https://www.nytimes.com/1989/02/04/)

നാസ്‌തിക ഏകാധിപതി മാവോ സെദോംഗ് 1958-1962 കാലയളവിൽ 45 ദശലക്ഷം ആളുകളുടെ മരണത്തിന്, അഥവാ 4.5 കോടി ജനങ്ങളുടെ മരണത്തിന് നേതൃത്വം വഹിച്ചു !!

വ്‌ളാഡിമിർ ലെനിൻ എന്ന കമ്യൂണിസ്റ്റ് ഭൗതികവാദിയുടെ ബോൾഷെവിക് ഭരണകൂടം 1918-ൽ രാഷ്ട്രീയ ശത്രുക്കളെ നിശ്ശബ്ദരാക്കുന്നതിനായി കൂട്ടക്കൊലകൾക്കും തടങ്കലുകൾക്കും സർക്കാർ അനുമതി നൽകുകയുണ്ടായി. യു.എസ്.എസ്.ആർ ചരിത്രത്തിൽ റെഡ് ടെറർ (ചുവപ്പ് ഭീകരത) എന്ന പേരിൽ അറിയപ്പെടുന്ന, ഭരണകൂടം സ്പോൺസർ ചെയ്ത ക്രൂര തരംഗം 1917-1922 കാലയളവിൽ രണ്ട് ദശലക്ഷം ആളുകളെ കൊന്നൊടുക്കി.
(https://www.google.com/amp/s/www.rbth.com/history/329091-how-many-lives-claimed-red-terror/amp)

1975 നും 1979 നും ഇടയിൽ കംബോഡിയയിൽ, പ്രധാനമന്ത്രിയായി ഭരിച്ച വിപ്ലവകാരിയും ഭൗതികവാദിയുമായ ‘പോൾ പോട്ട്‘ നേതൃത്വം നൽകിയ കൂട്ടവംശഹത്യയിൽ, കംബോഡിയയിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തെ കൊന്നൊടുക്കി; മൂന്ന് ദശലക്ഷത്തിലധികം മനുഷ്യരെ.
(https://www.ncbi.nlm.nih.gov/pmc/articles/PMC4562795/)

1948 മുതൽ 1987 വരെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയെ ഭരിച്ചിരുന്ന കിം ഇൽ-സുംഗ് എന്ന കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി, ഏകദേശം 1600000 പേരെ കൊലപ്പെടുത്തി.
(https://www.hawaii.edu/powerkills/SOD.CHAP10.HTM)

എത്യോപ്യൻ പ്രസിഡന്റായിരുന്ന ഭൗതികവാദി മെൻജിസ്റ്റു ഹെയ്‌ൽ മറിയമിന്റെ സർക്കാർ 500,000 മുതൽ 2,000,000 എത്യോപ്യക്കാരുടെ മരണത്തിന് നേതൃത്വം വഹിച്ചു.

സോവിയറ്റ് രാഷ്ട്രീയക്കാരനും ഭൗതികവാദ പ്രചാരകനുമായ ലിയോണിഡ് ഇലിച് ബ്രെഷ്നെവ്, ലഭ്യമായ ഏറ്റവും ആധികാരികമായ കണക്കുകൾ പ്രകാരം 1992 ന് മുമ്പ് 15 ദശലക്ഷം അഫ്‌ഗാനികളെ കൊലപ്പെടുത്തി.
(https://www.britannica.com/event/Afghan-War)

1976 ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് അൽബേനിയയുടെ ഭരണഘടനയിൽ മതവിശ്വാസത്തെ പൂർണ്ണമായും നിരോധിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 37 ഇപ്രകാരം പ്രഖ്യാപിച്ചു: “ഭരണകൂടം ഒരു മതത്തെയും അംഗീകരിക്കുന്നില്ല. ഭൗതികവാദ-ശാസ്ത്രീയ ലോക വീക്ഷണത്തിൽ ആളുകളെ കൊണ്ടുവരുന്നതിന്, രാജ്യം നിരീശ്വരവാദ പ്രചരണത്തെ പിന്തുണയ്ക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.”

നാസ്‌തിക അൽബേനിയയിൽ മതങ്ങൾ നിർത്തലാക്കാൻ എൻവർ ഹോക്ഷ നേതൃത്വം നൽകി. തുടർന്ന് പതിനായിരങ്ങൾ കൊല്ലപ്പെട്ടു. 740 പള്ളികൾ, 608 ഓർത്തഡോക്സ് ചർച്ചുകൾ, 157 കത്തോലിക്കാ പള്ളികൾ, 530 ടർബ് (ഓട്ടോമൻ ശവകുടീരങ്ങൾ), ടെക്ക് (സൂഫി മത സൈറ്റുകൾ) ഉൾപ്പെടെ 2,169 മതസ്ഥാപനങ്ങൾ തച്ചുടക്കുകയോ നിർബന്ധിതമായി അടച്ചുപൂട്ടുകയോ ചെയ്തു എന്ന് അൽബേനിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സ്റ്റഡീസിന്റെ ഓൺലൈൻ പ്രോജക്റ്റ് മെമ്മറി മ്യൂസിയം പറയുന്നു. സാംസ്കാരികവും ചരിത്രപരവുമായ പൈതൃകങ്ങൾ അവയോടൊപ്പം നശിപ്പിക്കപ്പെട്ടു.
( https://balkaninsight.com/2019/08/28/how-albania-became-the-worlds-first-atheist-country/ )

ഇത്തരം സർവ്വനാശങ്ങളും കൂട്ടകുരുതികളും സാംസ്കാരിക ആഭാസങ്ങളും ലൈംഗിക അശ്ലീലതകളും ചെയ്തു കൂട്ടുന്നു എന്നതിനേക്കാൾ അപകടകരമായ പ്രവണത, ഇതൊന്നും യഥാർത്ഥത്തിൽ തെറ്റുകളോ കുറ്റങ്ങളോ അല്ല; വ്യക്തി പരിപ്രേക്ഷ്യങ്ങളുടെ വൈപരീത്യങ്ങൾ മാത്രമാണെന്ന നാസ്‌തിക വിശ്വാസമാണ്. ഒരു ഭൗതികവാദി ചെയ്യുന്ന “തെറ്റ്” തെറ്റാണോ എന്ന് തീരുമാനിക്കുന്നതും അവൻ തന്നെയാണെന്നതാണ് ഏറെ സങ്കടകരമായ ദുരവസ്ഥ !! അഥവാ നാസ്തികൻ തന്നെയാണ് നാസ്തികന്റെ “ദൈവം” എന്ന ഭീകരാവസ്ഥ !!

ലോകത്ത് ഏറ്റവും കൂടുതൽ പോൺ കാണുന്നത്…

ലോകത്തെ ഏറ്റവും കൂടുതൽ പോൺ കാണുന്നത് ഇസ്‌ലാമിക രാജ്യങ്ങളാണ് എന്നതാണ് രവിചന്ദ്രന്റെ പുതിയ കണ്ടെത്തൽ. ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇത് കാണാം… എന്നതാണ് തെളിവ്. എത്ര ആഴവും കനവും ഉള്ള ഗവേഷണമാണ് രവിചന്ദ്രൻ ഒരു വിഷയത്തെപ്പറ്റി നടത്താറുള്ളത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. എന്തെങ്കിലും ഒന്ന് അറിയണമെങ്കിൽ ഗൂഗിളിൽ ഉടനെ ടൈപ്പ് ചെയ്യുന്നു, കുറെ വെബ്സൈറ്റുകൾ കാണുന്നു ഉടനെ അത് നോട്ട് ആക്കുന്നു. കുഞ്ഞാടുകൾക്ക് മുമ്പിൽ ഘോരഘോരം പ്രഭാഷിക്കുന്നു… ഇതൊക്കെയാണ് രവിചന്ദ്രന്റെ അറിവിന്റെ സോഴ്സുകൾ… ! “ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി ” എന്നു പറയുന്നത് ലൈബ്രറിയിൽ നോക്കിയാൽ മതി എന്ന് പറയുന്നതു പോലെയാണ്. അല്ല ലൈബ്രറിയുടെ പകുതിയെങ്കിലും ബൗദ്ധിക അരിക്കൽ ഗൂഗിളിൽ ഉണ്ടോ ?

ആർക്കും എന്തും എഴുതിവെക്കാം, എല്ലാം ഗൂഗിൾ ഉൾക്കൊള്ളും. ലൈബ്രറിയുടെ കാറ്റലോഗ് എടുത്ത് ശാസ്ത്രവും വസ്തുതകളും പഠിക്കാൻ നിന്നാൽ രവിചന്ദ്രനെ പോലെയുള്ള “ഗവേഷണ ആഴങ്ങളിലേക്ക്” നിങ്ങൾക്കും ഊളയിടാം. ഒരു അക്കാദമിക സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കാൻ പറ്റിയ വല്ല കണക്കും ആണോ ഇതെല്ലാം ?!

ലോകത്തെ ഏറ്റവും കൂടുതൽ പോൺ വീക്ഷിക്കുന്ന രാജ്യങ്ങളുടെ പട്ടിക ഇപ്രകാരം ഗൂഗിളിൽ – ചില ലേഖനങ്ങളിൽ – ഉണ്ട് എന്നത് ശരി തന്നെ:

1. Pakistan

2. Egypt

3. Vietnam

4. Iran

5. Morocco

6. India

7. Saudi Arabia

8. Turkey

9. Philippines

10. Poland

പക്ഷേ ഗൂഗിളിൽ എല്ലാമുണ്ട്. ഗൂഗിളിൽ ഇല്ലാത്തത് എന്താണ് ഉള്ളത് ? ലൈബ്രറിയിൽ ഉണ്ട് എന്ന് പറയുന്നതു പോലെയല്ലേ – അല്ലെങ്കിൽ അതിനേക്കാൾ വോഗായ ഒരു പ്രസ്താവനയല്ലേ – ഗൂഗിളിൽ ഉണ്ട് എന്ന് പറയൽ ?! ഒരു നിലവാരവും ഇല്ലാത്ത വൈജ്ഞാനിക അധഃപതനത്തിലേക്ക് രവിചന്ദ്രനെ പോലെ കേരള യുക്തിവാദികളുടെ ഒരു പ്രസിദ്ധനായ നേതാവ് താഴ്ന്നു പോയോ? ഗൂഗിളിൽ നിന്ന് ലേഖനങ്ങൾ കാണിച്ചാൽ പോര… പ്രസ്തുത ലേഖനങ്ങൾ അവലംബിച്ചിട്ടുള്ള പഠനങ്ങൾ, ഗവേഷണങ്ങൾ, വ്യക്തമായ വസ്തുതകൾ നിരത്തി കൊണ്ടുള്ള വിവരങ്ങൾ നൽകണം. മുസ്‌ലിം രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ പോൺ കാണുന്നത് എന്ന വിവരം നൽകുന്ന മിക്കവാറും ലേഖനങ്ങൾ ഇന്ത്യക്കാർ എഴുതിയതാണെന്ന് കാണാം. എന്നുവച്ചാൽ സംഘപരിവാറും രവിചന്ദ്രനെ പോലെയുമുള്ള കുറച്ചു കുബുദ്ധികളും ഉണ്ടാക്കിയെടുത്ത ഒരു പദ്ധതിയാണ് ഈ പ്രചാരണം എന്ന് ഒന്ന് ഊഹിച്ചാൽ മനസ്സിലാക്കാം.

google trends ൽ പോയി “Porn” എന്ന് സെർച്ച് ചെയ്തു നോക്കുമ്പോൾ ഇപ്രകാരമാണ് ഗൂഗിൾ നമുക്ക് നൽകുന്ന വിവരം. അഥവാ ഗൂഗിളിൽ പോൺ എന്ന് സെർച്ച് ചെയ്യൽ ഒരു ട്രെൻഡ് ആയി മാറിയിട്ടുള്ള ലോകത്തിലെ സ്ഥലങ്ങളെ ഗൂഗിൾ പറഞ്ഞു തരുന്നത് ഇപ്രകാരമാണ്:

https://trends.google.com/trends/explore?q=Porn

1
Mongolia

2
Nepal

3
Myanmar (Burma)

4
Trinidad & Tobago

5
Zambia

6
Ethiopia

7
Jamaica

8
South Africa

9
Philippines

10
Kenya

ഇനി “Pornhub” എന്ന പദം തിരഞ്ഞാൽ വരുന്ന പട്ടിക നോക്കൂ:

https://trends.google.com/trends/explore?q=Pornhub

1
Philippines

2
Bosnia & Herzegovina

3
Trinidad & Tobago

4
Serbia

5
St Helena

6
Myanmar

7
Lebanon

8
Croatia

9
Austria

10
China

ഏറ്റവും കൂടുതൽ ജനങ്ങൾ വീക്ഷിക്കുന്നതും ഏറ്റവും പ്രചാരത്തിലുള്ളതുമായ ലോകത്തെ ഏറ്റവും വലിയ പോൺസെറ്റാണ് Pornhub. അവരുടെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ പോൺ കാണുന്ന (പോണിന് വേണ്ടി ഡാറ്റ ഉപയോഗിക്കുന്ന) രാജ്യങ്ങളുടെ പട്ടിക കാണുക:

1. USA
2. UK
3. Japan
4. France
5. Italy

Time Spent Per Visit

1. The Philippines (11 minutes 31 seconds)
2. Japan (10 minutes 3 seconds)
3. France (10 minutes 2 seconds)
4. Netherlands (9 minutes 59 seconds)
5. Ukraine (9 minutes 53 seconds)

എല്ലാ നാസ്തിക പോൺ വീക്ഷകർക്കും ലാൽ സലാം നേരുന്നതാണ് മുകളിൽ കണ്ട പട്ടിക.

പാക്കിസ്ഥാനും മുസ്‌ലിം രാജ്യങ്ങളും ആണ് ഏറ്റവും കൂടുതൽ പോൺ കാണുന്നത് എന്ന് പഠനം അവതരിപ്പിച്ചു എന്ന് ചില ലേഖനങ്ങൾ വാദിക്കുന്നത്, പോൺ എം.ഡി PornMd എന്ന വെബ്സൈറ്റിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എന്നാണ്. എന്നാൽ പോൺ എംഡി എന്ന് പറയുന്ന വെബ്സൈറ്റ് അപ്രകാരം ഒരു പഠനം നടത്തിയതോ അതിന്റെ വിവരങ്ങളോ ഒറിജിനൽ രൂപത്തിൽ നാം എവിടെയും കാണുന്നില്ല !!

മാത്രമല്ല ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിച്ച രാജ്യക്കാരുടെ എണ്ണം നോക്കിയിട്ട് ലോകത്ത് ഏറ്റവും കൂടുതൽ പോൺ കാണുന്നത് മുസ്‌ലിംകളാണ് എന്ന് പറയുന്നത്… ലോകത്തിലെ ഏതെങ്കിലും ഒരു വേശ്യാലയത്തിൽ പോകുന്നവരുടെ കണക്കെടുത്ത് വേശ്യാലയങ്ങളിൽ പോകുന്നവരുടെ ആദർശാടിസ്ഥാനത്തിലുള്ള ലോക പട്ടിക തയ്യാറാക്കുന്നതിനേക്കാൾ വിഡ്ഢിത്തമാണ്. ഏറ്റവും വലിയ പോൺവെബ്സൈറ്റുകൾ, ഏറ്റവും പ്രചാരമുള്ള പോൺ സൈറ്റുകൾ പരതിയാൽ അതിൽ പോൺ.എം.ടി എന്ന് പറയുന്ന ഒരു വെബ്സൈറ്റിന് ഒരു സ്ഥാനവുമില്ല എന്നും നമുക്ക് മനസ്സിലാകും.

Top Websites Ranking for Adult in the world

Xvideos: 3,200,000,000;
Xnxx: 2,500,000,000;
Pornhub: 2,300,000,000;
Xhamster: 1,400,000,000;
Realsrv: 733,600,000;

ഇതിനെല്ലാം ഉപരി നാം തിരിച്ചറിയേണ്ട ഏറ്റവും അടിസ്ഥാനപരമായ വിഷയം ഇതാണ്: ഒരു മുസ്‌ലിം പോൺ കാണുന്നുണ്ടെങ്കിൽ അത് തെറ്റാണ് എന്നും അതിന് ശിക്ഷയുണ്ട് എന്നും വ്യക്തമായ തെളിവും മാനദണ്ഡവും ഇസ്‌ലാമിൽ ഉണ്ട്.

അതേസമയം ഒരു നാസ്തികൻ പോൺ കാണുന്നത് യുക്തിയുടെയോ ബുദ്ധിയുടെയോ പൊതുവായ നാസ്തിക ധർമ്മ ചിന്തകളുടെയോ ഏതെങ്കിലും മാനദണ്ഡം ഉപയോഗിച്ച് തെറ്റാണെന്ന് വാദിക്കാൻ രവിചന്ദ്രൻ സാധിക്കുമോ ? ഇതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം.

ഈ ധാർമികമായ ചോദ്യത്തെ അഭിമുഖീകരിക്കാതെ മുസ്‌ലിം രാജ്യങ്ങൾ എന്ന വംശീയവൽക്കരണമാണ് രവിചന്ദ്രൻ ചെയ്തത്. ഇതാണ് എല്ലാ നിയോ എത്തിയിസ്റ്റുകളും ഇന്ന് ലോകത്ത് ചെയ്തുകൊണ്ടിരിക്കുന്നതും.

30 വർഷമായിട്ട് ലോകം കണ്ടു കൊണ്ടിരിക്കുന്ന ഇസ്‌ലാം ഭീകരത !!

“ഇസ്‌ലാം സമാധാനമല്ല, ഭീകരതയാണ് എന്നാണ് കഴിഞ്ഞ 50 വർഷമായിട്ട് അല്ലെങ്കിൽ 30 വർഷമായിട്ടെങ്കിലും ലോകം കണ്ടു കൊണ്ടിരിക്കുന്നത്…”
( https://www.youtube.com/live/450H1O-39sI?feature=share
1:19:00 ) എന്ന രവിചന്ദ്രന്റെ വാചകം ഇസ്‌ലാമോഫോബിയയുടെ പൊള്ളത്തരം തുറന്നു തെളിയിക്കുന്നതാണ്.

ഖുർആൻ അവതരിച്ച കാലം മുതൽ മുസ്‌ലിംങ്ങൾ ഭീകരരാണെന്നും മുസ്‌ലിംകൾക്കിടയിലെ തീവ്രവാദത്തിന്റെ സ്രോതസ്സ് ഖുർആനും ജിഹാദും ആണെന്നുമുള്ള ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാന പ്രചാരണം തന്നെ ഈ വാചകത്തിലൂടെ തകർന്നടിയുകയാണ്. ഇസ്‌ലാമിക സമൂഹത്തിലെ ഒരു ന്യൂനാൽ ന്യൂനപക്ഷത്തെ -ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ മാത്രം – ഗ്രസിച്ച പൊളിറ്റിക്കൽ റാഡിക്കലിസത്തിനു കാരണം ഒരു പരസ്യമായ രഹസ്യമാണെങ്കിലും നവനാസ്തികർ അത് പരസ്യമായി പ്രസ്ഥാവിക്കാറില്ല. എന്നാൽ ഈ പരമസത്യം അബദ്ധത്തിൽ രവിചന്ദ്രന്റെ നാവിലൂടെ വഴുതി പുറത്തുചാടി !! “കഴിഞ്ഞ 50 വർഷമായിട്ട് അല്ലെങ്കിൽ 30 വർഷമായിട്ടെങ്കിലും ലോകം കണ്ടു കൊണ്ടിരിക്കുന്നത് ” “ഇസ്‌ലാം ഭീകരത”യാണ് എന്ന് !!

അഥവാ ഇസ്‌ലാമിന്റെ പ്രമാണങ്ങളോ, മോറൽ ഫിലോസഫിയോ അല്ല മുസ്‌ലിങ്ങൾക്കിടയിൽ അൽപകാലമായി നിലനിൽക്കുന്ന റാഡിക്കൽ പ്രവണതകൾ ഉണ്ടാക്കാൻ കാരണമെന്നും മൂന്നു പതിറ്റാണ്ടിനിടയിൽ മുസ്‍ലിങ്ങൾക്കിടയിൽ സാരമായ എന്തോ ഒരു പ്രശ്നവും കലുഷിതാവസ്ഥയും നിലനിൽക്കുന്നുണ്ട് എന്നും ഈ പ്രസ്താവന തെളിയിക്കുന്നു. ആ പ്രശ്നവും കലുഷിത അവസ്ഥയും ആണ് പൊളിറ്റിക്കൽ റേഡിക്കലിസത്തിന്റെ സ്രോതസ്സ് എന്ന് ഏറ്റവും വലിയ ഇസ്‌ലാമോഫോബിക്ക് ആയ രവിചന്ദ്രൻ തന്നെ അംഗീകരിച്ചു കഴിഞ്ഞു. ബിൻ ലാദനിൽ നിന്ന് ഇസ്‌ലാമിനെ മാറ്റിയാൽ അയാൾ നല്ല മനുഷ്യനാണെന്ന് വിശ്വസിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമോഫോബിക്കിൽ നിന്ന് തന്നെ ഈ വസ്തുത വെളിപ്പെട്ടതിൽ ഏറെ സന്തോഷം. അഥവാ മുപ്പതോ അമ്പതോ വർഷത്തിനു മുമ്പ്, ചാവേറുകളും ഒളിയാക്രമണങ്ങളും മനുഷ്യ ബോംബുകളും അടങ്ങുന്ന റാഡിക്കൽ പ്രവണതകളൊന്നും തന്നെ മുസ്‌ലിംകളിൽ നിന്നും ലോകത്തിന് അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നു രവിചന്ദ്രൻ അറിഞ്ഞോ അറിയാതെയോ അംഗീകരിച്ചു. അപ്പോൾ ഈ 30, 50 വർഷത്തിനിടയിൽ മുസ്‌ലിം സമൂഹങ്ങൾക്കും നാടുകൾക്കും ഇടയിൽ എന്തോ പ്രശ്നവും കലുഷതയും നടക്കുന്നുണ്ട്, അതാണ് മുസ്‌ലിങ്ങളിലെ ഒരു ന്യൂനാൽ ന്യൂനപക്ഷത്തെ പിടികൂടിയ റാഡിക്കലിസ്റ്റ് ചിന്തകളുടെ ഉറവിടം എന്ന് വ്യക്തമാകുന്നു. അല്ലാതെ ഇസ്‌ലാമോ ഖുർആനോ അല്ല ഇതിന്റെ സ്രോതസ്സ്. അപ്പോൾ പിന്നെ എന്താണ് 30 ഓ 50 ഓ വർഷത്തിനിടയിൽ മുസ്‌ലിം നാടുകളിൽ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നം ?

9/11 ന് ശേഷം അമേരിക്കൻ കമ്പനിയായ ഗാലുപ്പ് (Gallup world poll data) ആറുവർഷ കാലയളവിൽ നടത്തിയ ലോകത്തേറ്റവും വലിയ സർവ്വേകളിൽ ഒന്ന്, ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ലക്ഷം കോടി മുസ്ലീങ്ങളിൽ നിന്ന് ഈ പ്രശ്നത്തിന്റെ ഉത്ഭവം അന്വേഷിക്കുകയുണ്ട്. ആ അന്വേഷണങ്ങളെ അടിസ്ഥാനപ്പെടുത്തി, അമേരിക്കൻ അക്കാദമിസ്റ്റും, വാഷിംഗ്ടൺ ഡി.സിയിലെ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ മതം, ഇന്റർനാഷണൽ അഫയേഴ്‌സ്, ഇസ്‌ലാമിക് സ്റ്റഡീസ് എന്നിവയുടെ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ജോൺ.എൽ. എസ്പോസിറ്റോ അവതരിപ്പിച്ച പഠനത്തിൽ തെളിയിക്കുന്നത്
മുസ്ലിം രാഷ്ട്രങ്ങളിലെയും മുസ്ലിം സമൂഹങ്ങളിലെയും വിദേശികമായ ഇടപെടലുകളും അധിനിവേശങ്ങളുമാണ് പൊളിറ്റിക്കൽ റാഡിക്കലിസത്തിന്റെ സ്രോതസ്സ് എന്നുള്ളതാണ്.
(who speaks for Islam : What a billion muslims really think: John.L. Esposito, Dalia Mogahed)

ശതമാനം നോക്കിയാൽ രണ്ടക്കം എത്താത്ത കേവലം ന്യൂനാൽ ന്യൂന പക്ഷം മുസ്‌ലിംകൾ മാത്രമാണ് പൊളിറ്റിക്കൽ റാഡിക്കലിസം വെച്ചുപുലർത്തുന്നുള്ളു എന്നും Gallup world poll data സൂചിപ്പിക്കുന്നു എന്നതും കൂടി ഇതിനോട് ചേർത്തു വായിക്കുക.

(who speaks for Islam : What a billion muslims really think: John.L. Esposito, Dalia Mogahed:)

ഐക്യരാഷ്ട്ര സഭയുടെ രൂപീകരണത്തിന് മുമ്പും ശേഷവും, ഇന്നുവരെ മുസ്‌ലിം രാഷ്ട്രങ്ങളും സമൂഹങ്ങളും പാശ്ചാത്യൻ ശക്തികളുടെ -റഷ്യൻ അമേരിക്കൻ സൈന്യങ്ങളുടെ- മാറി മാറിയുള്ള അധിനിവേശത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ഇത്തരം കലുഷിതവും അസ്വസ്ഥവുമായ ജീവിതാന്തരീക്ഷത്തിലൂടെ പതിറ്റാണ്ടുകളായി കടന്നുപോകുന്ന ഒന്നേകാൽ ബില്യൻ മുസ്‌ലിങ്ങൾക്കിടയിൽ ഒരു ന്യൂനപക്ഷം റാഡിക്കലിസ്റ്റുകൾ ഉണ്ടാവുക എന്നുള്ളത് ഒരു അത്ഭുത പ്രതിഭാസമാണോ എന്ന് ജോൺ.എൽ.എസ്പോസിറ്റോ -Gallup world poll data-യുടെ അടിസ്ഥാനത്തിൽ ചോദിക്കുന്നുണ്ട് ?!

അപ്പോൾ റാഡിക്കലിസ്റ്റ് പ്രവണതകളെ ഖുർആനിലേക്കും ജിഹാദിലേക്കും കൂട്ടി കെട്ടി, മുസ്‌ലിങ്ങളെ വംശീയമായി ധ്രുവീകരിച്ച് ഇസ്‍ലാമോമോഫോബിയ വളർത്തുന്നത് തീർത്തും അബദ്ധമാണെന്നാണ് രവിചന്ദ്രന്റെ പ്രസ്താവനയിലൂടെ ഇവിടെ ഈ സംവാദത്തിൽ തെളിയിക്കപ്പെടുന്നത്.
അല്ലാഹു അക്ബർ.

നാസ്തികരുമായി നടക്കുന്ന ഓരോ സംവാദങ്ങളും ഇസ്‌ലാമിക പ്രചാരണ രംഗത്തെ ഓരോ നാഴികക്കല്ലുകൾ ആയും ഇസ്‌ലാമിനെ സംബന്ധിച്ച ഓരോ തിരിച്ചറിവുകൾ പങ്കുവെക്കുന്ന ധന്യ മുഹൂർത്തങ്ങളായും പരിവർത്തിപ്പിക്കുന്ന ദൈവത്തിന് സ്തുതി.

print

No comments yet.

Leave a comment

Your email address will not be published.