ദുർബല ഹദീസുകളും കള്ള കഥകളും -37 (Part -1)

//ദുർബല ഹദീസുകളും കള്ള കഥകളും -37 (Part -1)
//ദുർബല ഹദീസുകളും കള്ള കഥകളും -37 (Part -1)
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -37 (Part -1)

മുഹമ്മദ് നബിയും(സ) കുറെ നീർക്കുമിളകളും…

വിമർശനം:

“മുഹമ്മദ് തന്റെ ജീവിത കാലത്ത് 61 സ്ത്രീകളുമായി രമിച്ചിട്ടുണ്ട്…. 19 എണ്ണത്തിനെ വിവാഹം ചെയ്ത് ഭോഗിച്ചു…

സ്വശരീരം മുഹമ്മദിന്റെ ലൈംഗീകതയിലേക്ക് ദാനം ചെയ്ത സ്ത്രീകൾ ആണ് ബാക്കിയുള്ളവർ….

കൊള്ളയുദ്ധങ്ങളിൽ കീഴടക്കിയ ഗോത്രങ്ങളിലെ സ്ത്രീകളെ അവരുടെ ഭർത്താക്കൻമാരുടേയും കുട്ടികളുടേയും പിതാക്കൻമാരുടേയും മുന്നിലിട്ട് ബലാൽസംഗം ചെയ്ത ലിസ്റ്റ്, അതിന്റെ ബാഹുല്യം കാരണമാവാം… എവിടേയും പറയുന്നില്ല…
ഒരു പക്ഷേ അത് പിൻ കാലത്ത് പതിവു പോലെ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്തതാവാം…”

ഇത്രയൊക്കെ ആണെങ്കിലും മുഹമ്മദിന് മക്കളില്ല…

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

ആറ് വരികളിൽ ആറും ദാക്ഷിണ്യമില്ലാത്ത നുണകളാണ്, മിഷണറിമാരുടെ നുണകളും നവനാസ്തിക തെറികളും കൂട്ടി കുഴച്ചു ചുട്ടെടുത്ത ഈ ലേഖനത്തിൽ നിന്ന് നാം വായിക്കുന്നത്.

ക്വുർആൻ കൊണ്ടോ സ്വഹീഹായ ഹദീസുകൾ കൊണ്ടോ അവലംബനീയമായ സീറ: (നബി ചരിത്രം) കൊണ്ടോ മുഹമ്മദ് നബിക്ക്(സ) 61 പോയിട്ട് ഒരു അവിഹിത ബന്ധമെങ്കിലും ഉണ്ടായിരുന്നെന്ന് തെളിയിക്കാൻ കഴിയാതെ നിരാശരായ മിഷണറിമാർ നുണകളും അർധ സത്യങ്ങളും ദുർവ്യാഖ്യാനങ്ങളും നടത്തി പണികഴിച്ച ചീട്ടു കൊട്ടാരങ്ങളാണ് ഈ ആരോപണങ്ങൾ. പാപസുരക്ഷിതരും വിശുദ്ധരുമായ ദൈവദൂതന്മാരെ പോലും ബലാൽസംഗക്കാരും, സ്ത്രീ പീഢകരും, അഗമ്യഗമനക്കാരുമൊക്കെയായി സ്വന്തം വേദഗ്രങ്ങളിൽ വക്രീകരിച്ച് അവതരിപ്പിക്കാൻ യാതൊരു സങ്കോചവും ഇല്ലായിരുന്ന ഒരു വിഭാഗത്തിൽ നിന്ന് ഇതിൽ കുറവൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലൊ!
(ബൈബിൾ: 2 സാമുവൽ 11-12, ഉല്പത്തി 19:30-35, 1 രാജാക്കന്മാർ: 11:3)

ബാലാനുരാഗവും അഗമ്യഗമനവും കുടുംബരതിയും മൃഗരതിയും ശവരതിയും എന്തിനേറെ ബലാത്സംഗം പോലും വസ്തുനിഷ്ടമായ തെറ്റല്ല എന്ന് തുറന്നടിക്കുകയും മോണോഗമി പ്രകൃതി വിരുദ്ധമാണെന്ന് വാദിക്കുകയുമെല്ലാം ചെയ്ത നവനാസ്തികർ
(https://youtu.be/FFWkS5nwXjo

https://youtu.be/sDLUYpgzEwo

https://www.washingtonpost.com/national/on-faith/richard-dawkins-under-fire-for-mild-pedophilia-remarks/2013/09 )

ഏത് ധാർമ്മിക ഭൂമികയിൽ ഊന്നി നിന്നു കൊണ്ടാണ് മുഹമ്മദ് നബിയുടെ(സ) (ആരോപിതമായ) ഈ ‘വിവാഹങ്ങളെ’ വിമർശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല !!

ബഹുഭാര്യത്വത്തെയും അടിമ സ്ത്രീകളുമായുള്ള ഉപവിവാഹത്തെയും ബൈബിൾ വിശ്വാസികൾ അവമതിക്കുന്നത് ഏറെ ആശ്ചര്യജനകമായ ഒരു നവീന പ്രതിഭാസം തന്നെയാണ്.

അബ്രഹാം പ്രവാചകന് മൂന്ന് ഭാര്യമാരും അടിമ സ്ത്രീകളുമുണ്ടായിരുന്നെന്ന് ബൈബിൾ പഴയ നിയമം വാദിക്കുന്നു. (ഉല്പത്തി: 12:20, 16:3, 1:25, 25:6)

യാകോബ് പ്രവാചകന് നാല് ഭാര്യമാരും അടിമ സ്ത്രീകളുമടക്കം നാല് സ്ത്രീകളുണ്ടായിരുന്നു.
(32 : 22).

ദാവൂദിന് ഒമ്പത് സ്ത്രീകളുണ്ടായിരുന്നു.
(2 സാമുവേൽ: 3:1-6, 6:23, 11:26, 1 രാജാക്കന്മാർ: 1:1-5)

സോളമൻ രാജാവിന് എഴുന്നൂറ് ഭാര്യമാരും മുന്നൂറ് ഉപഭാര്യമാരും ഉണ്ടായിരുന്നു. (1 രാജാക്കന്മാർ: 3:11)

ഇതൊന്നും പോരാതെ, യുദ്ധം ചെയ്ത് കീഴ്‌പ്പെടുത്തിയ സമൂഹങ്ങളിലെ ചെറിയ പെൺകുട്ടികളെ കണക്കില്ലാതെ കൈവശം വെക്കാം എന്ന വിചിത്രമായ ദൈവകൽപ്പനയും ബൈബിളിൽ കാണാം.

ജൂബിലി ബൈബിൾ, ലിവിംഗ് ബൈബിൾ, വെബ്സ്റ്റേഴ്സ് എന്നീ ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷകൾ ഒന്നിച്ച് വെച്ച് ബൈബിളിലെ സംഖ്യാപുസ്തകത്തിലെ 31 ആം അധ്യായത്തിലെ 17, 18 വാക്യങ്ങളിൽ മോശെയുടെ കൽപ്പനയായി ഇപ്രകാരം നാം വായിക്കുന്നു:

1. But all the female children that have not known a man by lying with him keep alive for yourselves.
(Jubilee Bible 2000: Numbers 31:18)

(https://www.biblegateway.com/passage/?search=Numbers%2031%3A18&version=JUB)

2. Only the little girls may live; you may keep them for yourselves.
(Living Bible. (TLB) : Numbers 31:18)

(https://www.biblegateway.com/passage/?search=Numbers%2031%3A18&version=JUB)

3. “But all the female children that have not known a man by lying with him, keep alive for yourselves.” (Webster’s Bible: Numbers 31:18)

(https://www.biblestudytools.com/search/?s=bibles&q=Female+children&t=wbt&c=all)

“ഇനി എല്ലാ ആൺകുട്ടികളേയും നിങ്ങൾ കൊല്ലുക. പുരുഷന്മാരുമായി ശയിച്ചിട്ടുള്ള സ്ത്രീകളേയും കൊന്നുകളയുക. പക്ഷെ പുരുഷന്മാരുമായി ഒരിക്കലും ശയിച്ചിട്ടില്ലാത്ത ചെറിയ പെൺകുരുന്നുകളെ നിങ്ങൾക്ക് വേണ്ടി എടുത്തു കൊൾക.”
(Numbers 31: 17-18)

മോശെയുടെ ഈ കൽപ്പന പ്രകാരം കന്യകളും ചെറുപ്രായക്കാരുമായ 32,000 പെൺകുഞ്ഞുങ്ങൾ ശത്രു സമൂഹങ്ങളിൽ നിന്ന് അടിമകളായി എടുക്കപ്പെട്ടു.
(Numbers 31: 35-40)

പീറ്റർ പെറ്റിന്റെ ബൈബിൾ വിവരണം സംഖ്യ പുസ്തകത്തിലെ വാക്യത്തെ (31: 17-18) ഇപ്രകാരം വിശദീകരിച്ചു:

“അത്തരം പെൺകിടാങ്ങളെ വിവാഹം ചെയ്യാനോ ദാസ്യവേല ചെയ്യാനോ വേണ്ടി സ്വീകരിക്കാമല്ലോ. അങ്ങനെ വരുമ്പോൾ അവർ ഭർത്താവിന്റെ അല്ലെങ്കിൽ യജമാനന്റെ മതം സ്വീകരിക്കുന്നത് പ്രതീക്ഷിക്കാം. അവർ കാലക്രമേണ ഇസ്രാഈൽ സമൂഹത്തിന്റെ ഭാഗമായി തീരുകയും ചെയ്യും.”

ദി ന്യൂ അമേരിക്കൻ കമന്ററി:

“ചെറിയ പെൺകുട്ടികളെ മാത്രമേ ജീവിക്കാൻ അനുവദിക്കാവൂ. അപ്പോഴാണല്ലൊ തോറയിലെ നിയമാവർത്തനത്തിലെ (20: 13-14; 21: 10-14) യുദ്ധ വിധികൾ പ്രകാരം അവരെ ഭാര്യമാരായോ ഇസ്രാഈലി പുരുഷന്മരാരുടെ അടിമകളായോ സ്വീകരിക്കാൻ സാധിക്കൂ. ഇതിലൂടെ അവരെ വിശ്വാസി സമൂഹത്തിന്റെ കുടകീഴിൽ കൊണ്ടുവരാൻ സാധിക്കുമല്ലൊ.”

ജോൺ ഡമ്മലോവിന്റെ ബൈബിൾ വിവരണം:

“ആൺകുഞ്ഞുങ്ങളെ വധിക്കാൻ കൽപ്പിച്ചത് വിഗ്രഹാരാധകരുടെ വർഗത്തെ തന്നെ വേരോടെ പിഴുതുകളയുക എന്ന ലക്ഷ്യത്തോടെയാണ്. മുതിർന്ന സ്ത്രീകളാകട്ടെ വിശ്വാസത്യാഗത്തിന്റെ പ്രധാന കാരണക്കാരായതിനാലും ഭാവിയിൽ ആളുകളെ വഴിതെറ്റിക്കാൻ സാധ്യതയുള്ളതിനാലും കൊല്ലപ്പെടുന്നു. എന്നാൽ ഇളം പ്രായക്കാരായ പെൺകുട്ടികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്, അവരെ അടിമകളോ ഭാര്യമാരോ ആയി എടുക്കാനും, ഒരുപക്ഷേ എബ്രായ ജനതയിലേക്ക്‌ മതപരിവർത്തനം നടത്താനും സാധിക്കുമെന്നതിനാലുമാണ്.”

ഇനി ഹിന്ദു മതത്തിലേക്ക് വരാം. ആമുഖങ്ങളൊന്നും ഇല്ലാതെ തന്നെ സുലൈമാൻ റസ്‌വിയുടെ
‘ബഹുഭാര്യത്വം ഹിന്ദു ധർമ്മത്തിൽ’ (Polygamy in Hindu Dharma) എന്ന ഒരു ലേഖത്തിലെ പ്രധാന ഭാഗങ്ങൾ ചേർക്കുന്നതിന് ഇവിടെ പ്രസക്തിയുണ്ട്:

“ഗവൺമെന്റിന്റെ 1961 ലെ സെൻസസ് അനുസരിച്ച്, മുസ്‌ലിങ്ങളുടെ 5.7% മായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കളിൽ 5.8% ബഹുഭാര്യത്വത്തിൽ ഏർപ്പെടുന്നവരായിരുന്നു. ബുദ്ധമതത്തിലെ പുരുഷന്മാർക്കിടയിൽ ബഹുഭാര്യത്വം 7.9%, ജൈനർ 6.7%, ബഹുഭാര്യത്വം ഏറ്റവും കൂടുതലുള്ളത് ആദിവാസികളിലാണ്, 15.25% പേർ ബഹുഭാര്യത്വം ആചരിക്കുന്നു.

ഇന്ത്യയിലെ അമുസ്‌ലിംകൾക്ക് ഒന്നിലധികം ഭാര്യമാരുള്ളത് നിയമവിരുദ്ധമാണ്. ഇതൊക്കെയാണെങ്കിലും, പല ഹിന്ദുക്കൾക്കും ഒന്നിലധികം ഭാര്യമാരുണ്ട്. 1974-ൽ പുറത്തുവന്ന ഔദ്യോഗിക റിപ്പോർട്ടുകൾ, ഹിന്ദു ദ്വിഭാര്യത്വം നിരോധിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഹിന്ദുക്കൾക്കിടയിൽ ബഹുഭാര്യത്വം മുസ്‌ലിങ്ങളെക്കാൾ കൂടുതലാണെന്ന ഞെട്ടിക്കുന്ന വസ്തുത എടുത്തുകാട്ടുന്നു (ആദിവാസികൾ: 15 ശതമാനം, ഹിന്ദുക്കൾ: 5.8 ശതമാനം, ജൈനർ: 6.7 ശതമാനം, ബുദ്ധമതക്കാർ: 7.9 ശതമാനം, മുസ്‌ലിങ്ങൾ: 5.6 ശതമാനം). തുടർന്നുള്ള ദശാബ്ദങ്ങളിലെ കണക്കുകൾ ലഭ്യമല്ല. വ്യത്യാസം നിസ്സാരമെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് വളരെ വലുതാണ് – ഒരു കോടിയോളം വരുന്ന ഹിന്ദു പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു, വെറും 12 ലക്ഷം മുസ്‌ലിങ്ങൾക്കും.

2006-ൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ കാണിക്കുന്നത് 2.5% മുസ്‌ലിം പുരുഷന്മാരും 1.7% ഹിന്ദു പുരുഷന്മാരും 2.1% ക്രിസ്ത്യൻ പുരുഷന്മാരും ബഹുഭാര്യത്വം ആചരിക്കുന്നവരാണെന്നാണ്. ഹിന്ദുക്കളിലും മുസ്‌ലിങ്ങളിലും ബഹുഭാര്യത്വ വിവാഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. എന്നാൽ ഇത്തവണ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിൽ 0.8% അന്തരമുള്ള മുസ്‌ലിങ്ങൾക്കിടയിൽ ബഹുഭാര്യത്വത്തിന്റെ ശതമാനം കൂടുതലാണ്. എന്നാൽ ഈ 0.8% വിടവ് ഒരു വലിയ സംഖ്യയല്ല. ഇന്ത്യൻ നിയമം മുസ്‌ലിങ്ങൾക്ക് ബഹുഭാര്യത്വം അനുവദിക്കുമ്പോൾ, ഹിന്ദു വിവാഹ നിയമം 1955 ഹിന്ദു പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരെ ഒരേസമയം വിലക്കുന്നുണ്ട്, ഈ നിരോധനം ഉണ്ടായിരുന്നിട്ടും 1.7% ഹിന്ദുക്കൾ ഇപ്പോഴും ബഹുഭാര്യത്വം ആചരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒന്നിലധികം ഭാര്യമാരുണ്ടാകാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നെങ്കിൽ ഹിന്ദുക്കളിൽ ബഹുഭാര്യത്വത്തിന്റെ തോത് സങ്കൽപ്പിക്കുക. ഇന്ത്യൻ നിയമകൂടം ശരീഅ: നിയമത്തെ അടിസ്ഥാനമാക്കി മുസ്‌ലിങ്ങൾക്ക് ബഹുഭാര്യത്വം അനുവദിക്കുന്നു, എന്നിട്ടും 2.5% പുരുഷന്മാർ മാത്രമേ ബഹുഭാര്യത്വം അനുഷ്ഠിക്കുന്നുള്ളൂ. 1961-ലെയും 1974-ലെയും സെൻസസ് കൂടുതൽ പ്രാധാന്യമർഹിക്കുന്നു, കാരണം വിവാഹങ്ങളെ മതപരമായ രീതിയിൽ നോക്കിക്കാണുന്ന രണ്ട് ഔദ്യോഗിക സെൻസസ് മാത്രമാണവ.

സ്രോതസ്സുകൾ:-

Polygamy in Hindu Dharma

http://scroll.in/article/669083/muslim-women-and-the-surprising-facts-about-polygamy-in-india

http://timesofindia.indiatimes.com/articleshow/5004493.cms

http://www.cpsindia.org/index.php/pub/87-religious-demography-of-india/reviews/84-indian-currents-lies-half-truths-and-statistics-by-john-dayal

http://indianexpress.com/article/opinion/columns/three-is-a-crowd/

ഹൈന്ദവ ഗ്രന്ഥങ്ങളിൽ ബഹുഭാര്യത്വം:

പദ്‌മ പുരാണ V.57.27-40 പ്രകാരം രാമന്റെ പിതാവ് ദശരഥ രാജാവിന് 3 ഭാര്യമാർ ഉണ്ടായിരുന്നത്രെ. കൗശല്യ, സുമിത്ര, കൈയേയി… പദ്‌മ പുരാണ V.116.42-45 പ്രകാരം അദ്ദേഹത്തിന് നാല് ഭാര്യമാരാണ്.

ശ്രീകൃഷ്ണന് എട്ട് മുഖ്യ ഭാര്യമാരെ കൂടാതെ 16,100 ഉപഭാര്യമാർ ഉണ്ടായിരുന്നു.

വിഷ്ണുപുരാണം പുസ്തകം 5.28.1-5 “ചാരുദേശൻ, സുദേശൻ, ചാരുദേഹം, സുഷേണൻ, ചാരുഗുപ്തൻ, ഭദ്രാചാരു, ചാരുവിന്ദൻ, സുചരു, അതിശക്തനായ ചാരു എന്നീ പുത്രന്മാരെ രുക്മിണി കൃഷ്ണനിൽ പ്രസവിച്ചു; ചാരുമതി എന്ന ഒരു മകളും. കൃഷ്ണന് മറ്റ് ഏഴ് സുന്ദരിമാരായ ഭാര്യമാരുണ്ടായിരുന്നു, കാളിന്ദി, മിത്രവൃന്ദ, സദാചാരിയായ നാഗജിതി, രാജ്ഞി ജാംബവതി; രോഹിണി, മദ്രയിലെ രാജാവായ മാദ്രിയുടെ സ്നേഹനിധിയും മികച്ചതുമായ പുത്രി; സത്യഭാമ, ശത്രുജിത്തിന്റെ മകൾ; മനോഹരമായ പുഞ്ചിരിക്കുടമ ലക്ഷ്മണയും. ഇവരെക്കൂടാതെ അദ്ദേഹത്തിന് പതിനാറായിരം ഭാര്യമാരും ഉണ്ടായിരുന്നു.” (വിവർത്തന: എച്ച്.എച്ച്.വിൽസൺ)

ബ്രഹ്മപുരാണം 95.12-18 “…നരകന്റെ ശേഖരത്തിൽ നിന്ന് സേവകർ കൊണ്ടുവന്ന ആനകളും കുതിരകളും മറ്റ് സമ്പത്തും കൃഷ്ണൻ കൈവശപ്പെടുത്തി. കൃഷ്ണൻ, ഒരു ശുഭദിനത്തിൽ നരകന്റെ വസതിയിൽ നിന്ന് കൊണ്ടുവന്ന യുവതികളെ വിവാഹം കഴിച്ചു. ഹേ ഉത്തമ ബ്രാഹ്മണരേ, ഇവരിൽ ഓരോരുത്തർക്കും പ്രത്യേകമായ ശരീരത്തോടെ, കൃഷ്ണൻ ഭക്തിയോടെ അവരെ വിവാഹം കഴിച്ചു. പതിനാറായിരത്തി നൂറോ അതിലധികമോ സ്ത്രീകൾ ഉണ്ടായിരുന്നു അവർ. ഭഗവാൻ കൃഷ്ണൻ പല രൂപങ്ങൾ സ്വീകരിച്ചു. എന്നാൽ ആ കന്യകമാർ അവനെ തങ്ങളുടെ ഏക ഭർത്താവായി നിനച്ചു; ‘കൃഷ്ണൻ എന്നെ മാത്രം വിവാഹം കഴിച്ചു എന്ന്.’ രാത്രികളിൽ, ബ്രാഹ്മണരേ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ കൃഷ്ണൻ, അവരുടെ എല്ലാവരുടെയും വാസസ്ഥലങ്ങളിൽ താമസിച്ചു.” (വിവർത്തനം: ബോർഡ് ഓഫ് സ്കോളേഴ്സ്, എഡിറ്റ് ചെയ്തത് ജെ.എൽ. ശാസ്ത്രി)

കൃഷ്ണന്റെ പിതാവായ വാസുദേവന് 14 ഭാര്യമാരുണ്ടായിരുന്നു.

ബ്രഹ്മപുരാണം 112.35 “വാസുദേവന് തന്റെ ഭാര്യമാരായി പതിനാല് വിശിഷ്ട സ്ത്രീകളുണ്ടായിരുന്നു. ആദ്യത്തെ അഞ്ച് പേരായിരുന്നു: രോഹിണി, മദിര, വൈശാഖി, ഭദ്ര, സുനാംനി എന്നിങ്ങനെ പേരുള്ള പുരിയുടെ സന്തതികൾ. സഹദേവൻ, ശാന്തിദേവൻ, ശ്രീദേവി, ദേവരക്ഷിത, വൃകാദേവി, ഉപാദേവി, ദേവകി എന്നിവരടങ്ങിയ ഏഴ് സ്ത്രീകളുടെ രണ്ടാമത്തെ ശൃംഖലയും. പതിമൂന്നാമത്തേതും പതിന്നാലാമത്തേതും സുതനുവും യാദവിയും ആയിരുന്നു. ഇവർ രണ്ടുപേരും ആദ്യം വേലക്കാരികളായിരുന്നു. പ്രസിദ്ധനായ സൗരി (കൃഷ്ണൻ) ദേവകിയുടെയും വസുദേവയുടെയും മകനായി ജനിച്ചു…” (വിവർത്തനം: ബോർഡ് ഓഫ് സ്കോളേഴ്സ്, എഡിറ്റ് ചെയ്തത് ജെ.എൽ. ശാസ്ത്രി)

വാസുദേവന് 14 ഭാര്യമാരുണ്ടെന്ന് ഹരിവംശ ​​പുരാണത്തിൽ 1.35.3-ലും പരാമർശിച്ചിട്ടുണ്ട്.

ചന്ദ്രദേവനായ സോമയ്ക്ക് 27 ഭാര്യമാരുണ്ടായിരുന്നു.

ബ്രഹ്മപുരാണം 1.173: “സോമന്റെ ഇരുപത്തിയേഴ് ഭാര്യമാരെന്ന് പരാമർശിക്കപ്പെട്ട പുണ്യ ചടങ്ങുകളിൽ വിവാഹിതരായ സ്ത്രീകളിൽ നിന്ന് അളവറ്റ തേജസ്സുള്ള മിടുക്കരായ കുട്ടികൾ ജനിച്ചു.”

27 ഭാര്യമാരുള്ള സോമയെ സംബന്ധിച്ച് സ്കന്ദപുരാണം V.ii.26.1-6-ലും വരാഹപുരാണം 35.1-2 ലും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ബ്രഹ്മ വൈവർത്ത പുരാണം, ബ്രഹ്മ ഖണ്ഡം 9.42: “…ഇപ്പോൾ ഞാൻ ചന്ദ്രദേവന്റെ ഭാര്യമാരുടെ പേരുകളും പുരാണങ്ങളുടെ സാരാംശം ഉൾക്കൊള്ളുന്ന അവരുടെ സ്വഭാവ സവിശേഷതകളും നിങ്ങൾക്ക് വിവരിക്കാൻ പോകുന്നു. അവർ 27 എണ്ണമായിരുന്നു, അവരുടെ പേരുകൾ ഇപ്രകാരമാണ്: അശ്വിനി, ഭ്രാണി, കൃതിക, രോഹിണി, മൃഗ-സിരി, ആർദ്ര, പുനർവസു, പുഷ്യ, അസ്ലേസ, മാഘ, പൂർവ-ഫൽഗുനി, ഉത്തര-ഫൽഗുനി, ഹസ്ത, ചിത്ര, സ്വാതി, വിശാഖം, അനുരാധ, ജ്യേഷ്ഠ, മാഫ, പൂർവാശാദ, പൂർവാസാദ, ഉത്തരാസാദം, ധനിഷ്‌ഠ, ശ്രവണ, ശതാഭിഷ, ഉത്തരാഭിദ്രാപാദി, രേവതി…” (വിവ: രാജേന്ദ്ര നാഥ് സെൻ)

ശ്രീമദ് ഭാഗവതം 6.6.2: — അവൻ പത്തു പെൺമക്കളെ ധർമ്മരാജാവിന് [യമരാജ], പതിമൂന്ന് കശ്യപന് [ആദ്യം പന്ത്രണ്ടും പിന്നെ ഒന്ന് കൂടി], ഇരുപത്തിയേഴ് പേരെ ചന്ദ്രദേവനും, രണ്ട് വീതം അങ്കിരനും കൃഷ്ണാശ്വനും ബുധനും നൽകി. മറ്റ് നാല് പെൺമക്കളെ കശ്യപന് നൽകി. [അങ്ങനെ കശ്യപന് ആകെ പതിനേഴു പുത്രിമാരെ ലഭിച്ചു.]

ഹനുമാന്റെ പിതാവ് കേസരിക്ക് അഞ്ജന, അദ്രിക എന്നീ രണ്ട് ഭാര്യമാരുണ്ടായിരുന്നു. അഞ്ജനയിൽ നിന്നും വായുദേവനിൽ നിന്നുമാണ് ഹനുമാൻ ജനിച്ചത്.

ബ്രഹ്മപുരാണം: ഗൗതമി മാഹാത്മ്യം 14.1-4 “…ഹേ നാരദാ, അഞ്ജന പർവ്വതമുണ്ട്. ആ പർവതത്തിൽ, ഹേ ശ്രേഷ്ഠമായ മഹർഷി, അഞ്ജന എന്ന മഹത്തായ ഒരു ദേവതയുണ്ടായിരുന്നു. ഒരു ശാപത്താൽ അവൾക്ക് ഒരു വീഴ്ച സംഭവിച്ചു. അവളുടെ മുഖം ഒരു കുരങ്ങനോട് സാമ്യമുള്ളതായി മാറി. കേസരി എന്നായിരുന്നു അവളുടെ ഭർത്താവിന്റെ പേര്. കേസരിയുടെ മറ്റൊരു ഭാര്യയായിരുന്നു അദ്രിക. അവളും ഒരു ശാപത്താൽ തകർച്ച നേരിട്ട ഒരു സ്വർഗ്ഗീയ പെൺകുട്ടിയായിരുന്നു. അവളുടെ മുഖവും തലയും പൂച്ചയുടേതിനോട് സാമ്യമുള്ളതായിരുന്നു. അവളും അഞ്ജന പർവതത്തിൽ താമസിച്ചു.”
(വിവ: ബോർഡ് ഓഫ് സ്കോളേഴ്സ്, എഡിറ്റർ: ജെ.എൽ. ശാസ്ത്രി)

രുദ്രന് പതിനൊന്ന് ഭാര്യമാരുണ്ടായിരുന്നു

ബ്രഹ്മ വൈവർത്ത പുരാണം, ബ്രഹ്മ ഖണ്ഡം 9.13-22 “അല്ലയോ മഹാനായ സന്യാസി, ഇപ്പോൾ ഞാൻ രുദ്രന്റെ ഭാര്യമാരുടെ പേരുകൾ വായിക്കാൻ പോകുന്നു. (1) കാല (2) കലാവതി (3) കാഷ്ട (4) കാളിക (5) കലഹപ്രിയ (6) കന്ദലി (7) ഭീഷണ (8) ബസ്ന (9) പ്രമോച (10) ഭൂഷണ (11) സുകി എന്നീ പേരുകളിൽ അവ ആഘോഷിക്കപ്പെടുന്നു. അവർ നിരവധി കുട്ടികളെ ജനിപ്പിച്ചു, എല്ലാവരും ശിവയുടെ അനുയായികളായിരുന്നു…”
(വിവ: രാജേന്ദ്ര നാഥ് സെൻ)

പതിനൊന്ന് ഭാര്യമാരുള്ള രുദ്രനെ സംബന്ധിച്ച് ശ്രീമദ് ഭാഗവതം 3.12.13-ലും പരാമർശമുണ്ട്.

അഗ്നിക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു.

ദേവീഭാഗവതം 12.10.81-100 പ്രകാരം അഗ്നിക്ക് സ്വാഹ, സ്വധ എന്നിങ്ങനെ രണ്ട് ഭാര്യമാരുണ്ടായിരുന്നു.

ഗണേശന് സിദ്ധി, ബുദ്ധി എന്നീ രണ്ട് ഭാര്യമാരുണ്ടായിരുന്നു, അവർ ഇരുവരും പ്രജാപതി വിശ്വരൂപയുടെ പുത്രിമാരായിരുന്നു.

ശിവപുരാണം, രുദ്ര സംഹിത 2.20.1-10, ഗണേശന് പ്രജാപതി വിശ്വരൂപയുടെ പുത്രിമാരായ സിദ്ധി, ബുദ്ധി എന്നിങ്ങനെ രണ്ട് ഭാര്യമാരുണ്ടായിരുന്നു, അവർ രണ്ട് ആൺമക്കളെ ജനിപ്പിച്ചു എന്ന് വ്യക്തമാക്കുന്നു.

ശിവപുരാണം, രുദ്ര സംഹിത 2.20.13: “ഗണേശന് സന്തോഷത്തോടെ രണ്ട് ഭാര്യമാരെ ലഭിച്ചു. അവർ പ്രജാപതി വിശ്വരൂപന്റെ ഉത്തമപുത്രിമാരാണ്. അവൻ തന്റെ ഐശ്വര്യമുള്ള ശരീരത്തിന് ഉടമകളായ രണ്ട് ഭാര്യമാരിൽ നിന്ന് രണ്ട് പുത്രന്മാരെ ജനിപ്പിച്ചു, സിദ്ധിയുടെ ക്ഷേമ, ബുദ്ധിയുടെ ലാഭ. അവർ എല്ലാവർക്കും സന്തോഷം നൽകുന്നു. ”
(വിവ: ജെ.എൽ.ശാസ്ത്രി)

വിഷ്ണുവിന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു

ബ്രഹ്മ വൈവർത്ത പുരാണം, പ്രകൃതി ഖണ്ഡ 6.13-21: “…ലക്ഷ്മി, സരസ്വതി, ഗംഗ എന്നിവരാണ് ഹരിയുടെ മൂന്ന് ഭാര്യമാർ…”
(വിവ: രാജേന്ദ്ര നാഥ് സെൻ)

മറ്റൊരു പതിപ്പ് അനുസരിച്ച്, വിഷ്ണുവിന് നാല് ഭാര്യമാരുണ്ടായിരുന്നു, തുളസിയെ ബലാത്സംഗം ചെയ്തതിന് ശേഷം ഭാര്യമാരിൽ ഉൾപ്പെടുത്തപ്പെടുത്തി കൊണ്ടാണ് ഈ കണക്ക്. ബ്രഹ്മ വൈവർത്ത പുരാണം പ്രകാരം അവൾ തന്റെ ശരീരം ഉപേക്ഷിച്ച് വിഷ്ണുവിന്റെ ഭാര്യയായി എന്നാണുള്ളത്.

ബ്രഹ്മാവിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു

സ്കന്ദപുരാണം III.i.41.98-99 പ്രകാരം ബ്രഹ്മാവിന് ഗായത്രിയും സരസ്വതിയും എന്നിങ്ങനെ രണ്ട് ഭാര്യമാരുണ്ടായിരുന്നു.

യമരാജന് പത്തു ഭാര്യമാരുണ്ടായിരുന്നു

ശ്രീമദ് ഭാഗവതം 6.6.4 പ്രകാരം യമരാജന് നൽകിയ പത്ത് പെൺമക്കളുടെ പേരുകൾ ഭാനു, ലംബ, കകുദ്, യാമി, വിശ്വം, സാധ്യ, മരുത്വതി, വാസു, മുഹൂർത്ത, സംകൽപ എന്നിങ്ങനെയാണ്. ഇപ്പോൾ അവരുടെ ആൺമക്കളുടെ പേരുകൾ കേൾക്കുക.

ഗരുഡന് ധാരാളം ഭാര്യമാരുണ്ടായിരുന്നു

ബ്രഹ്മാണ്ഡപുരാണം 2.3.7.448-454; വായുപുരാണം 8.319 “…ഗരുഡന്റെ ഭാര്യമാർ മറ്റ് അഞ്ച് പേരായിരുന്നു.-ഭാസി, ക്രൗഞ്ചി, സുകി, ധൃതരാഷ്ട്രി, സയേനി…”
(വിവ: ജി.വി. ടാഗരെ)

ബ്രഹ്മാവിന്റെ പുത്രനായ സ്വയംഭുവ മനുവിന് രണ്ട് പുത്രന്മാരുണ്ടായിരുന്നു; പ്രിയവ്രതനും ഉത്താനപാദനും. ഉത്താനപാദന് രണ്ട് ഭാര്യമാരുണ്ടായിരുന്നു; സുരുസിയും സുനിതിയും.

ലിംഗപുരാണം 62.1-5: ഉത്താനപാദന് സുനിതി, സുരുചി എന്നിങ്ങനെ രണ്ട് ഭാര്യമാരുണ്ടായിരുന്നു, ധ്രുവൻ തന്റെ മൂത്ത ഭാര്യയായ സുനിതിയിൽ ജനിച്ചു.

മനുവിന് പത്തു ഭാര്യമാരുണ്ടായിരുന്നു എന്ന് ശ്രീമദ് ഭാഗവതം 4.8.8-ലും പരാമർശിച്ചിട്ടുണ്ട്. മൈത്രായണി സംഹിത 1.5.8 പ്രകാരവും മനുവിന് പത്ത് ഭാര്യമാരുണ്ടായിരുന്നു.

യാജ്ഞവൽക്യ മുനിക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു

ബൃഹദാരണ്യക ഉപനിഷത്ത് 4.5.1 പ്രകാരം യാജ്ഞവൽക്യന് മൈത്രേയി, കാത്യായൻ എന്നീ രണ്ട് ഭാര്യമാരുണ്ടായിരുന്നു.

മന്ദാർകിണി മഹർഷിക്ക് അഞ്ച് ഭാര്യമാരുണ്ടായിരുന്നു

വാല്മീകി രാമായണം അനുസരിച്ച്, (ആരണ്യകാണ്ഡം 3, അദ്ധ്യായം 11 ) മന്ദകർണി മഹർഷിക്ക് അഞ്ച് അപ്സരസുകൾ (Nymphs) ഭാര്യമാരായിരുന്നു.

പ്രജാപതി അംഗിരയ്ക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു

ശ്രീമദ് ഭാഗവതം 6.6.19: പ്രജാപതി അംഗിരയ്ക്ക് സ്വധ എന്നും സതി എന്നും പേരുള്ള രണ്ട് ഭാര്യമാരുണ്ടായിരുന്നു. സ്വധ എന്ന ഭാര്യ എല്ലാ പിതാക്കന്മാരെയും പുത്രന്മാരായി സ്വീകരിച്ചു, സതി അഥർവാംഗിരസ വേദത്തെ പുത്രനായി സ്വീകരിച്ചു.

സൗഭരി മുനിക്ക് അമ്പത് ഭാര്യമാരുണ്ടായിരുന്നു

സൗഭരി മുനിക്ക് അമ്പത് ഭാര്യമാരുണ്ടെന്ന് ശ്രീമദ് ഭാഗവതം 9.6.52 പറയുന്നു.

വിശ്രവാസന് നാല് ഭാര്യമാരുണ്ടായിരുന്നു

വായുപുരാണം 9.32-34: “വിശ്രവാസൻ എന്ന മുനി ഇടവിടയിൽ ആണ് ജനിച്ചത്. പുലസ്ത്യ കുടുംബത്തെ അഭിവൃദ്ധിപ്പെടുത്താൻ അദ്ദേഹത്തിന് നാല് ഭാര്യമാരുണ്ടായിരുന്നു. ദേവാധ്യാപകനായ ബൃഹസ്പതിക്ക് ദേവിണിനി എന്ന പ്രശസ്തയായ ഒരു മകളുണ്ടായിരുന്നു. അവൻ (വിശ്രവാസൻ) ആ പെൺകുട്ടിയെ വിവാഹം കഴിച്ചു. അവൻ (വിശ്രവാസൻ) മാല്യവന്റെ പുത്രിമാരായ പുഷ്പ്ത്കതയെയും വാകയെയും മാലിൻ്റെ മകളായ കൈകസിയെയും വിവാഹം കഴിച്ചു. അവരുടെ സന്തതികളെ കേൾക്കുക.”
(വിവ: ജി.വി. ടാഗാരെ, എഡിറ്റർ: ജി.പി. ഭട്ട്)

അത്രിക്ക് പത്ത് ഭാര്യമാരുണ്ടായിരുന്നു

വായുപുരാണം 9.64: “മൂന്നാം പ്രജാപതിയായ അത്രിയുടെ വംശപരമ്പരയെ ഞാൻ ഇപ്പോൾ വിവരിക്കാം. അദ്ദേഹത്തിന് ശുദ്ധരും സുന്ദരികളുമായ പത്ത് ഭാര്യമാരുണ്ടായിരുന്നു.
(വിവ: ജി.വി. ടാഗാരെ, എഡിറ്റർ: ജി.പി. ഭട്ട്)

ഭൃഗുവിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു.

ബ്രഹ്മാണ്ഡ പുരാണം 2.3.1.74-76: “ഭ്രഗുവിന്റെ രണ്ട് ഭാര്യമാരും ജന്മനാ ഉത്തമ കുലീനരായിരുന്നു. അവർ സമാനതകളില്ലാത്തവരും ഗംഭീരവുമായിരുന്നു. (അവരിൽ ഒരാൾ) ദിവ്യ എന്ന പേരിൽ അറിയപ്പെടുന്ന ഹിരണ്യകശിപുവിന്റെ മകളായിരുന്നു. രണ്ടാമത്തേത് പൗലോമി ആയിരുന്നു, പുലോമന്റെ മകൾ. (ജി.വി. ടാഗരെ)

മാരീസി മുനിക്ക് നാല് ഭാര്യമാരുണ്ടായിരുന്നു, അവർ 60,000 കുട്ടികളെ ജനിപ്പിച്ചു.

ബ്രഹ്മപുരാണം 1.195-8:
“ഉപാദാനവ, ഹയശിരസിന്റെ മകളും ശർമ്മിഷ്ഠ, വ്രസപർവ്വന്റെയും പുലോമനും കലകയും, വൈശ്വാനരന്റെ രണ്ടു പുത്രിമാരും ആയിരുന്നു. അവർ മാരീസിയുടെ ഭാര്യമാരായിരുന്നു. അവർക്ക് വലിയ ശക്തി ഉണ്ടായിരുന്നു, അവർ ധാരാളം കുട്ടികളെ പ്രസവിച്ചു. ദാനവനെ സന്തോഷിപ്പിച്ച അറുപതിനായിരം പുത്രന്മാർ അവർക്കുണ്ടായിരുന്നു…”
(ബോർഡ് ഓഫ് സ്കോളേഴ്സ്, എഡിറ്റർ: ജെ.എൽ. ശാസ്ത്രി)

ബ്രഹ്മാണ്ഡപുരാണം 2.3.6.26-ലും പരാമർശിച്ചിട്ടുണ്ട്.

ബ്രഹ്മാവിന്റെ മകൻ മാരീചി, മാരീചിയുടെ മകൻ കശ്യപൻ. കശ്യപ ഋഷിക്ക് പതിമൂന്ന് ഭാര്യമാരുണ്ടായിരുന്നു, അവരെല്ലാം സഹോദരിമാരായിരുന്നു, കശ്യപിന് ദിതി, അദിതി എന്നിങ്ങനെ രണ്ട് പ്രധാന ഭാര്യമാരുണ്ടായിരുന്നു.

ശ്രീമദ് ഭാഗവതം 6.6.24-26: “…ഹേ പരീക്ഷിത് രാജാവേ, ഇപ്പോൾ കശ്യപന്റെ ഭാര്യമാരുടെ പേരുകൾ എന്നിൽ നിന്ന് കേൾക്കൂ, അവരുടെ ഗർഭപാത്രങ്ങളിൽ നിന്ന് പ്രപഞ്ചത്തിലെ മുഴുവൻ ജനസംഖ്യയും ഉണ്ടായി. അവർ പ്രപഞ്ചത്തിലെ മിക്കവാറും എല്ലാ ജനസംഖ്യയുടെയും അമ്മമാരാണ്, അവരുടെ പേരുകൾ കേൾക്കുന്നത് വളരെ ശുഭകരമാണ്. അവ അദിതി, ദിതി, ദനു, കാഷ്ട, അരിഷ്ട, സുരസ, ഇല, മുനി, ക്രോധവശ, താമ്ര, സുരഭി, സാരമ, തിമി… ആകുന്നു. ”

ദേവീഭാഗവതം 4.3.21-22: വ്യാസൻ പറഞ്ഞു:– ദക്ഷ പ്രജാപതിക്ക് ദിതി, അദിതി എന്നീ രണ്ട് പെൺമക്കളുണ്ടായിരുന്നു. ഉയർന്ന പദവിയിലുള്ള ഈ രണ്ടുപേരും കശ്യപനെ വിവാഹം കഴിച്ചു; അവർ അദ്ദേഹത്തിന് പ്രിയപ്പെട്ടവരായിരുന്നു. അദിതി ദേവരാജാവായ അതിശക്തനായ ഇന്ദ്രനെ പ്രസവിച്ചു. ദിതിയും ഇന്ദ്രന്റെ അതേ ശക്തിയും പ്രതാപവുമുള്ള ഒരു പുത്രനെ ആവശ്യപ്പെട്ടു.”

ബ്രഹ്മപുരാണം 1.164-5: “ഹേ പ്രമുഖ ബ്രാഹ്മണരേ, ഇപ്പോൾ പ്രജാപതി കശ്യപന്റെ ഭാര്യമാരുടെ പേരുകൾ ശ്രദ്ധിക്കുക. അദിതി, ദിതി, ദനു, അരിസ്ത, സുരസ, ഖസ, സുരഭി, വിനത, താമ്ര, ക്രോധവാസ, ഇര, കദ്രു, മുനി എന്നിവയാണ് അവ. ഹേ ബ്രാഹ്മണരേ, അവരിൽ നിന്ന് ജനിച്ച കുട്ടികളെ അറിയുക.
(വിവ: ബോർഡ് ഓഫ് സ്കോളേഴ്സ്, ജെ.എൽ. ശാസ്ത്രി എഡിറ്റുചെയ്തത്.)

ബ്രഹ്മാണ്ഡ പുരാണത്തിൽ 2.3.3.56-ലും ഇത് പരാമർശിച്ചിട്ടുണ്ട്.

മത്സ്യപുരാണം 4.53-54: “താൻ സൃഷ്ടിച്ച പെൺകുട്ടികളിൽ നിന്ന് പത്ത് പേർ ധർമ്മത്തിനും പതിമൂന്ന് കശ്യപർക്കും…”
(വിവ: താലുഖ്ദാർ ഓഫ് ഔദ്, എഡിറ്റർ: ബി.ഡി. ബസു)

അദിതിയുടെ മകൻ ആദിത്യന് നാല് ഭാര്യമാരുണ്ടായിരുന്നു.

കൂർമ്മപുരാണം I.20.1-2: “അദിതി തന്റെ മകനായ ഭഗവാൻ ആദിത്യനെ (സൂര്യദേവൻ) കശ്യപനിൽ നിന്ന് പ്രസവിച്ചു. ഈ ആദിത്യന് നാല് ഭാര്യമാരുണ്ടായിരുന്നു. അവർ സംജ്ഞ, രജനി, പ്രഭ, ഛായ എന്നിവരായിരുന്നു…”
(വിവ: ജി.വി. ടാഗരെ)

ആദിത്യയ്ക്ക് മൂന്ന് ഭാര്യമാരുണ്ടായിരുന്നു, നാലാമത്തെ ഭാര്യ ഛായ, സംജ്ഞയുടെ നിഴലായിരുന്നു.

അദിതിയുടെ ഏഴാമത്തെ പുത്രനും നാല് ഭാര്യമാരുണ്ടായിരുന്നു.

ശ്രീമദ് ഭാഗവതം 6.18.3-4: അദിതിയുടെ ഏഴാമത്തെ പുത്രനായ ധാതയ്ക്ക് കുഹു, സിനിവാലി, രാക, അനുമതി എന്നിങ്ങനെ നാല് ഭാര്യമാരുണ്ടായിരുന്നു. ഈ ഭാര്യമാർ യഥാക്രമം സായം, ദർശ, പ്രാതഃ, പൂർണ്ണമാസ എന്നീ നാല് പുത്രന്മാരെ ജനിപ്പിച്ചു. അദിതിയുടെ എട്ടാമത്തെ പുത്രനായ വിധാതയുടെ ഭാര്യയുടെ പേര് ക്രിയ എന്നാണ്. അവളുടെ വിധാതയിൽ പുരിഷ്യൻമാർ എന്ന് പേരുള്ള അഞ്ച് അഗ്നിദേവന്മാരെ ജനിപ്പിച്ചു. അദിതിയുടെ ഒമ്പതാമത്തെ പുത്രനായ വരുണന്റെ ഭാര്യയുടെ പേര് കർഷാണി എന്നാണ്. ബ്രഹ്മാവിന്റെ പുത്രനായ ഭൃഗു അവളുടെ ഉദരത്തിൽ വീണ്ടും ജനിച്ചു.

ക്ഷത്രിയർക്കിടയിൽ ബഹുഭാര്യത്വം കൂടുതൽ പ്രബലമായിരുന്നു, അത് ഹിന്ദു വാക്താക്കൾ തന്നെ അംഗീകരിക്കുന്നു. ഋഗ്വേദവും അതുതന്നെയാണ് കാണിക്കുന്നത്.

ഋഗ്വേദം 6.18.2:
“തന്റെ ഭാര്യമാരിൽ ഒരു രാജാവിനെപ്പോലെ നീ വസിക്കുന്നു: മഹത്വങ്ങളോടെ, ഒരു മഹർഷിയെപ്പോലെ, ഞങ്ങളെ വളയുകയും സഹായിക്കുകയും ചെയ്യുക…”

ദേവീഭാഗവതം പുസ്തകം 2, അദ്ധ്യായം 7 അനുസരിച്ച്, സാധാരണ ഭാര്യയായ ദ്രൗപതിയെ കൂടാതെ, അർജുനന് കൃഷ്ണന്റെ സഹോദരിയായ സുഭദ്ര എന്ന പേരിൽ ഒരു ഭാര്യ കൂടി ഉണ്ടായിരുന്നു. കൃഷ്ണന്റെ സമ്മതപ്രകാരം അർജുനൻ അവളെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയി.

വേദപുത്രനായ ഹരിശ്ചന്ദ്ര രാജാവിന് നൂറ് ഭാര്യമാരുണ്ടായിരുന്നു.

ഐതരേയ ബ്രാഹ്മണൻ, അദ്ധ്യായം 3, ഖണ്ഡിക 13, ഇക്ഷവാകു വംശത്തിൽപ്പെട്ട വേധസിന്റെ മകൻ ഹരിശ്ചന്ദ്ര, പുത്രനില്ലാത്ത രാജാവായിരുന്നു. അദ്ദേഹത്തിന് നൂറ് ഭാര്യമാരുണ്ടായിട്ടും അവർക്ക് ഒരു പുത്രൻ ജനിച്ചില്ല.

പാണ്ഡുവിന് കുന്തിയും മാദ്രിയും എന്നീ രണ്ട് ഭാര്യമാരുണ്ടായിരുന്നു.

പത്മപുരാണം II.79.1-2 പ്രകാരം യയാതി രാജാവിന് മൂന്ന് ഭാര്യമാരുണ്ടെന്ന് പറയപ്പെടുന്നു.

രാജാക്കന്മാർക്ക് നിരവധി ഭാര്യമാരുണ്ടെന്നതിന് ഡസൻ കണക്കിന് ഉദാഹരണങ്ങളുണ്ട്, പക്ഷേ ഞാൻ അത് കുറച്ച് മാത്രമായി പരിമിതപ്പെടുത്തട്ടെ.

ബഹുഭാര്യത്വം അനുവദിക്കുന്ന ഹിന്ദു ഗ്രന്ഥങ്ങൾ

വിഖ്യാത ഹിന്ദു പണ്ഡിതനായ വിജ്ഞാനേശ്വരൻ എഴുതുന്നു:

“വർഗങ്ങളുടെ ക്രമമനുസരിച്ച്, ബ്രാഹ്മണർക്ക് മൂന്ന്, ക്ഷത്രിയർക്ക് രണ്ട്, വൈശ്യർക്ക് ഒരു ഭാര്യ എന്നാണ് വിധി. ഒരു ശൂദ്രന് ഒരേ ജാതിയിൽ ജനിച്ച ഒരു ഭാര്യ മാത്രമേ ഉണ്ടാകാവൂ.
(യാജ്ഞവൽക്യ സ്മൃതിയുടെ മിതാക്ഷര വ്യാഖ്യാനത്തിൽ വിജ്ഞാനേശ്വരൻ 3: 57)

ബഹുഭാര്യത്വത്തിൽ ഒരു പ്രശ്നവുമില്ലെന്ന് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ടു:

“സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവർ പവിത്രതയെ ഏറ്റവും പ്രധാനപ്പെട്ട പുണ്യമായി കണക്കാക്കുന്നു, സംശയമില്ല. ഒരേ സമയം ഒന്നിലധികം ഭർത്താക്കന്മാരുള്ള ഒരു സ്ത്രീ എന്നതോളം ഒരു പുരുഷൻ ഒന്നിലധികം ഭാര്യമാരെ വിവാഹം ചെയ്യുന്നത് സമൂഹത്തിന് അത്ര ദോഷകരമല്ല, കാരണം ഒന്നാമത്തേത് വംശത്തിന്റെ ക്രമാനുഗതമായ അപചയത്തിലേക്ക് നയിക്കുന്നു.”

The Complete Works of Swami Vivekananda/Volume 5/Writings: Prose and Poems/The East and The West/France-Paris
https://en.wikisource.org/wiki/The_Complete_Works_of_Swami_Vivekananda/Volume_5/Writings:_Prose_and_Poems/The_East_and_The_West/France-Paris

ബഹുഭാര്യത്വത്തെക്കുറിച്ചുള്ള ISKCON സ്ഥാപകൻ സ്വാമി പ്രഭുപാദ

“…നമ്മുടെ വേദപ്രക്രിയ അനുസരിച്ച് ബഹുഭാര്യത്വം അനുവദനീയമാണ്. ഉദാഹരണത്തിന്, കൃഷ്ണൻ 16,000 ഭാര്യമാരെ വിവാഹം കഴിച്ചു, അർജുനൻ 3 അല്ലെങ്കിൽ 4 ഭാര്യമാരെ വിവാഹം കഴിച്ചു, കൃഷ്ണന്റെ പിതാവ് വാസുദേവൻ, 16 അല്ലെങ്കിൽ 18 ഭാര്യമാരെ വിവാഹം കഴിച്ചു. അതിനാൽ വൈദിക സമ്പ്രദായമനുസരിച്ച് ബഹുഭാര്യത്വം നിഷിദ്ധമല്ല…”
(Swami Prabhupada, Letter to Karandhara written from Bombay
http://vanisource.org/wiki/730109_-_Letter_to_Karandhara_written_from_Bombay)

“ഒരു വശത്ത് ബഹുഭാര്യത്വത്തെ എതിർക്കുകയും മറുവശത്ത് അവർ സ്ത്രീകളെ പല തരത്തിൽ വേട്ടയാടുകയും ചെയ്യുന്ന തരത്തിൽ ഈ കാലഘട്ടത്തിൽ ആളുകൾ വളരെ അധഃപതിച്ചിരിക്കുന്നു. ഈ ക്ലബ്ബിലോ ആ കടയിലോ ടോപ്‌ലെസ്സ് പെൺകുട്ടികൾ ലഭ്യമാണെന്ന് പല ബിസിനസ്സ് സംഘങ്ങളും പരസ്യമായി പരസ്യം ചെയ്യുന്നു. അങ്ങനെ സ്ത്രീകൾ ആധുനിക സമൂഹത്തിൽ ഇന്ദ്രിയ ആസ്വാദനത്തിന്റെ ഉപകരണങ്ങളായി മാറിയിരിക്കുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, എന്തിനേറെ ശൂദ്രർ പോലും ഒരു ഉയർന്ന സാമൂഹിക ക്രമത്തിലുള്ള പുരുഷന്മാർ എന്ന നിലയിൽ, ഒന്നിലധികം ഭാര്യമാരെ ആസ്വദിക്കാനുള്ള പ്രവണത പുരുഷനുണ്ടാകാൻ ഇടയുള്ളത് പോലെ ഉണ്ടായാൽ, കൂടുതൽ വിവാഹം കഴിക്കാൻ വേദങ്ങൾ അനുശാസിക്കുന്നു. ഒന്നിലധികം ഭാര്യമാരെ അവന് വിവാഹം ചെയ്യാൻ അനുവദിച്ചു. വിവാഹം എന്നാൽ ഒരു സ്ത്രീയുടെ പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വ്യഭിചാരത്തെ സമീപിക്കാതെ സമാധാനത്തോടെ ജീവിക്കുകയും ചെയ്യുക എന്നതാണ്. ഇന്ന്, വ്യഭിചാരം അനിയന്ത്രിതമായി നടക്കുന്നു. അതേസമയം, ഒന്നിലധികം ഭാര്യമാരെ വിവാഹം ചെയ്യാൻ പാടില്ലെന്ന നിയമം സമൂഹം ഉണ്ടാക്കുന്നു. ഇത് ഒരു പൈശാചിക സമൂഹത്തിന്റെ സവിശേഷതയാണ്. ”

(Swami Prabhupada on Srimad Bhagavatam 4.26.6 http://vanisource.org/wiki/SB_4.26.6)

അദ്ദേഹം എഴുതുന്നു,

“ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ ലൈംഗികത ആസ്വദിക്കാൻ കഴിയാത്തതിനാൽ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരെ സൂക്ഷിക്കാൻ അനുവാദമുണ്ട്. അത്തരമൊരു സമയത്ത് ലൈംഗികത ആസ്വദിക്കണമെങ്കിൽ അയാൾ ഗർഭിണിയല്ലാത്ത മറ്റൊരു ഭാര്യയുടെ അടുത്തേക്ക് പോയേക്കാം. മനു-സംഹിതയിലും മറ്റു ഗ്രന്ഥങ്ങളിലും പറഞ്ഞിരിക്കുന്ന നിയമങ്ങളാണിവ.”

(Swami Prabhupada on Srimad Bhagavatam 4.27.5 http://vanisource.org/wiki/SB_4.27.5)

ഹിന്ദുമതത്തിലെ ഏറ്റവും പൗരാണിക വേദഗ്രന്ഥമായ വേദങ്ങൾ ബഹുഭാര്യത്വത്തെ അനുവദിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നില്ല. എന്നാൽ ബഹുഭാര്യത്വത്തിന്റെ അടയാളങ്ങൾ വേദങ്ങളിൽ കാണാം, അത് ബഹുഭാര്യത്വം വേദ കാലഘട്ടത്തിൽ പ്രയോഗിക തലത്തിൽ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു, ഞാൻ ശ്രീരാം ശർമ്മയുടെ ഹിന്ദി വിവർത്തനമാണ് ഉപയോഗിക്കുന്നത്.

ഋഗ്വേദം 5.42.12 ശ്ലോകത്തിൽ ഇന്ദ്രന് മൂന്ന് ഭാര്യമാരുണ്ടെന്ന് പറയുന്നു.

മൈത്രായണി സംഹിത 3.11.1 [140, 10-11] ഇന്ദ്രന്റെ ഭാര്യമാരായ സരസ്വതിയെയും, ഇഡയെയും, ഭാരതിയെയും സംബന്ധിച്ച് പരാമർശിക്കപ്പെടുന്നു.
(വിവ. കാതറിൻ ലുഡ്വിക്)

വേദങ്ങൾ, ബഹുഭർതൃത്വത്തെയും അംഗീകരിക്കുന്നതായി തോന്നുന്നു, ഋഗ്വേദം 6.49.7 സരസ്വതിയെ ഇന്ദ്രന്റെ ഭാര്യയായി കണക്കാക്കുന്നു, ഇത് വൈരുദ്ധ്യമല്ലെങ്കിൽ മുകളിലുള്ള വാക്യങ്ങൾ (ബ്രഹ്‌മാവിന്റെ ഭാര്യയാണ് സരസ്വതി എന്ന് വാദിക്കുന്ന വാക്യങ്ങൾ) വൈരുദ്ധ്യമാണെന്ന് പറയേണ്ടിവരും. യജുർവേദം 19.94-ൽ സരസ്വതിയെ അശ്വിനി സഹോദരന്മാരുടെ ഭാര്യ എന്നും വിളിക്കുന്നു, ഇത് വ്യക്തമായും ബഹുഭർതൃത്വത്തിന്റെ കേസാണ്.

ഋഗ്വേദം 10.43.1.
“സ്വർഗ്ഗത്തിന്റെ വെളിച്ചം കണ്ടെത്തുന്ന, എന്റെ എല്ലാ സ്തുതികളും തികഞ്ഞ ഐക്യത്തോടെ ഇന്ദ്രനെ സ്തുതിച്ചു. ഭാര്യമാർ തങ്ങളുടെ യജമാനനായ സുന്ദരനായ വരനെ ആലിംഗനം ചെയ്യുന്നതുപോലെ, അവർ മഘവാനെ സഹായത്തിനു വേണ്ടി ആലിംഗനം ചെയ്യുന്നു.”

https://vedkabhed.files.wordpress.com/2016/05/rig-veda-10-43-1.png?w=517&h=93

ബഹുഭാര്യത്വത്തെ സ്തുതിക്കുന്ന മറ്റൊരു വാക്യത്തിന്റെ വ്യക്തമായ പരിഭാഷ:

ഋഗ്വേദം 4.58.8 “ഗിയുടെ പ്രവാഹങ്ങൾ, പുഞ്ചിരിക്കുന്ന, അർപ്പണബോധമുള്ള ഭാര്യമാരായി അഗ്നിയിലേക്ക് ചായുന്നു: അവർ ഇന്ധനം പോലെ (ജ്വാലയെ) പോഷിപ്പിക്കുന്നു, കൂടാതെ ജാതവേദങ്ങൾ അവരെ പ്രീതിപ്പെടുത്തി സ്വീകരിക്കുന്നു.” (വിവ: എച്ച്.എച്ച്. വിൽസൺ)

കൃഷ്ണ യജുർവേദം 6.5.1.4 … “അതിനാൽ ഒരാൾ പോകുമ്പോൾ പലരും പിന്തുടരുന്നു; അതിനാൽ ഒരുവൻ പലരിലും ശ്രേഷ്ഠനാകുന്നു; അതിനാൽ ഒരാൾ ധാരാളം ഭാര്യമാരെ നേടുന്നു …”

ഒരു പഴയ ഋഷിയായ ച്യവന താൻ പുനരുജ്ജീവിപ്പിച്ചതിന് ശേഷം നിരവധി പെൺകുട്ടികളെ വിവാഹം കഴിച്ചിരുന്നു എന്നാണ് ഋഗ്വേദത്തിലെ ഒരു വാക്യം വ്യക്തമായി കാണിക്കുന്നത്.

ഋഗ്വേദം 1.116.10
“ഹേ നാസത്യരേ, പഴയ ച്യവനത്തിൽ നിന്ന്, ശരീരത്തിലെ തൊലി ഉരിഞ്ഞുകളഞ്ഞു, എല്ലാവരും അവനെ നിസ്സഹായനാക്കിയപ്പോൾ അവന്റെ ആയുസ്സ് നീട്ടപ്പെട്ടു, ദാസരേ! അവനെ യൗവനക്കാരിയായ കന്യകമാരുടെ അധിപതിയാക്കി.”

https://vedkabhed.files.wordpress.com/2016/05/rig-veda-1-116-10.png?w=554&h=120

മുകളിൽ ശ്രീരാം ശർമ്മയുടെ ഹിന്ദി വേദവിവർത്തനവും തുടർന്നുള്ള വിവർത്തനം പണ്ഡിറ്റ് രാം ഗോവിന്ദ് ത്രിവേദിയുടേതുമാണ്.

https://vedkabhed.files.wordpress.com/2016/05/rig-veda-1-116-10-govind-trivedi.png?w=501&h=122

നിരുക്തം 4.19, മഹാഭാരതം ആദിപർവ്വം 1.177, പഞ്ചവിംസ ബ്രാഹ്മണം 14.6.10 എന്നിവയിലും ച്യവന പുനരുജ്ജീവിപ്പിക്കപ്പെട്ടതായി പരാമർശിക്കപ്പെടുന്നു, എന്നാൽ അത് അവന്റെ വിവാഹത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇവിടെ കന്യകകൾ എന്നത് നിരവധി കന്യകമാരെയോ രണ്ട് കന്യകമാരെയോ സൂചിപ്പിക്കാം. ഹിന്ദു ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരെ മാത്രമേ പരാമർശിക്കുന്നുള്ളൂ. ച്യവനന്റെ ഭാര്യമാരെക്കുറിച്ച് തിരുവെഴുത്തുകൾ കൂടുതൽ വിശദാംശങ്ങൾ നൽകുന്നില്ല, കൂടാതെ സരയാതി രാജാവിന്റെ മകളായ സുകന്യയെ കൂടുതൽ ഊന്നിപ്പറയുന്നു. ശ്രീമദ് ഭാഗവതം 9.3-ൽ പരാമർശിച്ചിരിക്കുന്നതുപോലെ സുകന്യ ച്യവനയുടെ ഭാര്യയായി, മറ്റ് ഗ്രന്ഥങ്ങൾ മനുവിന്റെ മകളായ ആരുഷി എന്ന മറ്റൊരു ഭാര്യയെക്കുറിച്ച് സംസാരിക്കുന്നു, അദ്ദേഹത്തിന് ഔർവ എന്നൊരു മകനെ പ്രസവിച്ചു, ഇത് മഹാഭാരതം ആദിപർവ്വം 1.66.47 ൽ പരാമർശിച്ചിരിക്കുന്നുണ്ട്.

മറ്റ് ഹിന്ദു ഗ്രന്ഥങ്ങൾ ബഹുഭാര്യത്വത്തെക്കുറിച്ച് വ്യക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അവ ഒരു സംശയവുമില്ലാതെ ബഹുഭാര്യത്വം അനുവദിക്കുന്നു.

മനു സ്മൃതി 3.12-13:
പുരുഷന്മാരോട് തുല്യ ജാതിയിൽ നിന്നുള്ള ആദ്യ വിവാഹത്തിന് ശുപാർശ ചെയ്യുന്നു; എന്നാൽ (വീണ്ടും വിവാഹം കഴിക്കാൻ) ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന (ജാതികളിൽ പെട്ട) സ്ത്രീകളെ ക്രമപ്രകാരം വിവാഹം കഴിക്കുന്നത് അംഗീകരിക്കുന്നു. ഒരു ശൂദ്ര സ്ത്രീക്ക് ഒറ്റയ്ക്ക് ശൂദ്രന്റെ ഭാര്യയാകാം, അവളെയും വൈശ്യന്റെ സ്വന്തം ജാതിയിൽപ്പെട്ട ഒരാളെയും വൈശ്യന് വിവാഹം ചെയ്യാം, ആ രണ്ടുപേരും ഒപ്പം തന്റെ സ്വന്തം ജാതിയിൽപ്പെട്ട ഒരാളെയും ക്ഷത്രിയന് വിവാഹം ചെയ്യാം. ഈ മൂന്ന് പേരേയും, സ്വന്തം ജാതിയിൽ പെട്ട ഒരാളെയും ബ്രാഹ്മണന് വിവാഹം ചെയ്യാം.

അഗ്നിപുരാണം 285:63-67 “…നിരവധി ഭാര്യമാരുള്ള ഒരു ഭർത്താവ്, എല്ലാ ദിവസവും, ത്രിഫല, പിപ്പലി, തേൻ, വെണ്ണ, പൊടിച്ച അമലാക്കി, അതേ പഴത്തിന്റെ നീര് എന്നിവ ചേർത്ത ഒരു സിറപ്പ് നാവ് കൊണ്ട് നക്കി കഴിക്കണം. ശേഷം വെള്ളം കുടിക്കൂ…”
(വിവ: എം.എൻ. ദത്ത്)

മനു സ്മൃതി 9.85:
“ദ്വിജാതിയനായി ജനിച്ച പുരുഷന്മാർ അവരുടേതും മറ്റേ (താഴ്ന്ന ജാതിയിലുള്ള) സ്ത്രീകളെയും വിവാഹം കഴിച്ചാൽ, അവരുടെ (ഭാര്യമാരുടെ) സീനിയോറിറ്റി, ബഹുമാനം, വാസസ്ഥലം എന്നിവ ജാതികളുടെ (വർണ്ണ) ക്രമം അനുസരിച്ചായിരിക്കണം നിശ്ചയിക്കേണ്ടത്.”

മഹാഭാരതം 1.160.36:
“ഇതിൽ പാപമില്ല. പുരുഷനെ സംബന്ധിച്ചിടത്തോളം ബഹുഭാര്യത്വം ഒരു പുണ്യ പ്രവൃത്തിയാണ്, എന്നാൽ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ആദ്യ ഭർത്താവിന് ശേഷം രണ്ടാമത്തെ ഭർത്താവിനെ സ്വീകരിക്കുന്നത് വളരെ പാപമാണ്. (വിവ. കെ.എം. ഗാംഗുലി)

മഹാഭാരതം 14.80.12-18:
“ഓ, വിജയാ, ഗുഡകേശൻ എന്ന് വിളിക്കപ്പെടുന്നവൻ, ചുവന്ന കണ്ണുകളുള്ള ഈ വീരൻ മടങ്ങിവരട്ടെ, ജീവിതമേ. ഹേ ഭാഗ്യവതി, ബഹുഭാര്യത്വം പുരുഷന്മാരുടെ കുറ്റമല്ല. ഒന്നിലധികം ഭർത്താക്കന്മാരെ സ്വീകരിക്കുന്നതിലൂടെ മാത്രമേ സ്ത്രീകൾക്ക് തെറ്റ് സംഭവിക്കൂ.”
(വിവ: കെ.എം. ഗാംഗുലി)

മഹാഭാരതം 1.197.27-28:
“ദ്രുപദൻ മറുപടി പറഞ്ഞു, ‘ഓ കുരുവിന്റെ വംശത്തിലെ സന്തതി, ഒരു പുരുഷന് അനേകം ഭാര്യമാരുണ്ടാകാമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഒരു സ്‌ത്രീക്ക്‌ അനേകം ഭർത്താക്കന്മാരുണ്ടാകുമെന്ന്‌ ഇതുവരെ കേട്ടിട്ടില്ല!”
(വിവ: കെ.എം. ഗാംഗുലി)

ഭർത്താവിന് നിരവധി ഭാര്യമാരുണ്ടെങ്കിൽ ഏത് ഭാര്യയാണ് അവനോടൊപ്പം മതപരമായ കർത്തവ്യങ്ങൾ ചെയ്യേണ്ടതെന്ന് ഹിന്ദു ഗ്രന്ഥങ്ങളും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

വിഷ്ണു സ്മൃതി 26.1-4:
“ഒരു പുരുഷന് സ്വന്തം ജാതിയിൽ പെട്ട നിരവധി ഭാര്യമാരുണ്ടെങ്കിൽ, അവൻ മൂത്ത (അല്ലെങ്കിൽ ആദ്യ വിവാഹിത) ഭാര്യയോടൊപ്പം തന്റെ മതപരമായ കർത്തവ്യങ്ങൾ നിർവഹിക്കണം. (അവന് നിരവധി) വിവിധ ജാതികളിൽപ്പെട്ട ഭാര്യമാർ ഉണ്ടെങ്കിൽ സ്വജാതിയിൽ പെട്ടവളുമായി അവൻ അത് അനുഷ്ഠിക്കണം; അവൾ ഇളയഭാര്യ ആണെങ്കിൽ പോലും. സ്വന്തം ജാതിയിലുള്ള ഒരു ഭാര്യ അനുഷ്ഠാനത്തിൽ പരാജയപ്പെട്ടാൽ (അവൻ അവ നിർവഹിക്കേണ്ടത്) തന്റെ സ്വന്തം ജാതിയുടെ തൊട്ട് താഴെയുള്ള ജാതിയിൽപ്പെട്ടവളുമായിട്ടാണ്…

കാത്യായന സംഹിത 8.6:
“ഒരേ ജാതിയിൽപ്പെട്ടവരും നിലവിലുള്ള മറ്റ് ജാതികളിൽപ്പെട്ടവരുമായ അനേകം ഭാര്യമാർ ഉണ്ടാകുന്ന സന്ദർഭത്തിൽ, അഗ്നിയെ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ചടങ്ങ്, ജന്മത്തിന്റെ ശ്രേഷ്ഠത കണക്കിലെടുത്ത്, ഒരേ ജാതിയിലുള്ള ശുദ്ധിയുള്ള ഭാര്യമാരാൽ ചെയ്യണം.”
(വിവ: മന്മഥ നാഥ് ദത്ത്)

നാല് ഭാര്യമാർ:

ഹിന്ദു ഗ്രന്ഥങ്ങളിലെ ബഹുഭാര്യത്വത്തെ സംബന്ധിച്ച ഏക ആശയക്കുഴപ്പം ചില ഹിന്ദു ഗ്രന്ഥങ്ങൾ ഒരു ബ്രാഹ്മണന് നാല് സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവാദം നൽകുന്നു, ചിലത് മൂന്ന് സ്ത്രീകളെ മാത്രമേ അനുവദിക്കൂ എന്നതാണ്. ഒരു ബ്രാഹ്മണന് നാല് ഭാര്യമാരും, ഒരു ക്ഷത്രിയന് മൂന്ന് ഭാര്യമാരും, ഒരു വൈശ്യന് രണ്ട്, ശൂദ്രന് ഒന്ന് മാത്രം അനുവദനീയമാണ് എന്നിങ്ങനെ നിർദ്ദേശിക്കുന്ന ശ്ലോകങ്ങൾ നിരവധിയാണ്.”

മഹാഭാരതം 13.47.4:

“അല്ലയോ മുത്തശ്ശി, ഒരു ബ്രാഹ്മണന് നാല് ഭാര്യമാരെ എടുക്കാം. അതായത്, സ്വന്തം ക്രമത്തിൽ പെട്ടവളെ, ഒരു ക്ഷത്രിയയെ, ഒരു വൈശ്യയെ, ഒരു ശൂദ്ര സ്ത്രീയെ എന്നിങ്ങനെയുള്ള നാല് ഭാര്യമാരെ സ്വീകരിക്കാം എന്ന് പറഞ്ഞിരിക്കുന്നു; ബ്രാഹ്മണന് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെങ്കിൽ.”
(വിവ: കെ.എം. ഗാംഗുലി)

മഹാഭാരതം 13.48.4 :
“ബ്രാഹ്മണന് നാല് ജാതികളിൽ നിന്ന് ഓരോരുത്തർ വീതം നാല് ഭാര്യമാരെ സ്വീകരിക്കാം. അവയിൽ രണ്ടിൽ (അതായത്, ഭാര്യ തന്റെ സ്വന്തം ജാതിയിൽ നിന്ന് എടുത്തതും താഴെയുള്ളതിൽ നിന്ന് എടുത്തതും), അവൻ തന്നെ ജനിക്കുന്നു (അവരിൽ ജനിക്കുന്ന കുട്ടികൾ തന്റേതിന് സമാനമായ പദവിയിൽ നിക്ഷേപിക്കപ്പെട്ടവരായി കണക്കാക്കപ്പെടുന്നു)… ഒരു ക്ഷത്രിയൻ മൂന്ന് ഭാര്യമാരെ സ്വീകരിക്കാം… വൈശ്യന് രണ്ട് ഇണകളെ സ്വീകരിക്കാം…ശൂദ്രന് ഒരു ഭാര്യയെ മാത്രമേ സ്വീകരിക്കാൻ കഴിയൂ, അതായത്, സ്വന്തം ജാതിയിൽ നിന്ന് സ്വീകരിക്കപ്പെട്ടവൾ. അവളിൽ അവനാൽ ജനിച്ച മകൻ ശൂദ്രനാകുന്നു…”
(വിവ: കെ.എം. ഗാംഗുലി)

അഗ്നിപുരാണം 153.1:
“പുഷ്കരൻ പറഞ്ഞു:- ഒരു ബ്രാഹ്മണന് നാല് ഭാര്യമാരെയും, ഒരു ക്ഷത്രിയൻ മൂന്നും, ഒരു വൈശ്യന് രണ്ട് ഭാര്യമാരെയും, ശൂദ്ര ജാതിയിൽപ്പെട്ട ഒരാൾക്ക് ഒരു ഭാര്യയിൽ കൂടുതലും പാടില്ല.”
(വിവ: എം.എൻ. ദത്ത്)

മനു സ്മൃതി 9.149:
“ജാതികളുടെ നേരിട്ടുള്ള ക്രമത്തിൽ ഒരു ബ്രാഹ്മണന്റെ നാല് ഭാര്യമാരുണ്ടെങ്കിൽ, അവരിൽ ജനിച്ച പുത്രന്മാർക്കിടയിൽ (ഭൂമി) വിഭജിക്കാനുള്ള നിയമം ഇപ്രകാരമാണ്:… ”

വിഷ്ണു സ്മൃതി 24.1-5:
“ഇപ്പോൾ ഒരു ബ്രാഹ്മണന് (നാല്) ജാതികളുടെ നേരിട്ടുള്ള ക്രമത്തിൽ നാല് ഭാര്യമാരെ എടുക്കാം; ഒരു ക്ഷത്രിയൻ, മൂന്ന്; ഒരു വൈശ്യന് രണ്ട്; ഒരു ശൂദ്രൻ, ഒരാൾ മാത്രം.”

ബൗധ്യാന ധർമ്മ ശാസ്ത്രം, പ്രശ്നം I, അധ്യായ 8, കണ്ടിക 16, വാക്യങ്ങൾ 1-5: ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാല് ജാതികളുണ്ട്. (പുരുഷന്മാർ) ജാതികളുടെ ക്രമമനുസരിച്ച് ഭാര്യമാരെ സ്വീകരിക്കാം, (അതായത്) ഒരു ബ്രാഹ്മണൻ നാല്, ഒരു ക്ഷത്രിയൻ മൂന്ന്, ഒരു വൈശ്യൻ രണ്ട്, ഒരു ശൂദ്രൻ ഒന്ന്.

മൂന്ന് ഭാര്യമാർ:

പരസ്കര ഗൃഹ്യസൂത്രം I കാണ്ഡ, 4 കാണ്ഡിക, 8-11:

ബ്രാഹ്മണന് മൂന്ന് (ഭാര്യമാർ അനുവദനീയമാണ്), ജാതികളുടെ ക്രമം അനുസരിച്ച്, രാഗണ്യന് രണ്ട്, വൈശ്യന് ഒരാൾ…

യാജ്ഞവൽക്യ സ്മൃതി 3.57:

“ജാതിയുടെ ക്രമമനുസരിച്ച്, മൂന്ന്, രണ്ട്, ഒന്ന് യഥാക്രമം ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും (ഭാര്യമാരായിരിക്കാം). ശൂദ്രനായി ജനിച്ച ഒരാൾക്ക് സ്വന്തം ജാതിയിൽപ്പെട്ട പെൺകുട്ടിയാണ് ഭാര്യ.”
ശ്രീസ ചന്ദ്ര വാസു

ഇതേ കാര്യം തന്നെ ശംഖ സംഹിത 4.7,വസിഷ്ഠ സംഹിത 1.24, മഹാഭാരതം 13.44.11-12 എന്നിവയിലും ആവർത്തിക്കുന്നു…”

(https://vedkabhed.com/index.php/2018/05/05/polygamy-in-hindu-dharma/)

(ഹിന്ദു ധർമ്മശാസ്ത്രത്തിലെ ബഹുഭാര്യത്വത്തെ സംബന്ധിച്ച് ഇത്രയും വിവരിച്ചത് സുലൈമാൻ റസ്‌വിയുടെ polygamy in Hindu Dharma എന്ന ലേഖനത്തിൽ നിന്നാണ്. കൂടുതൽ വിശദാംശങ്ങളും പരിശോധനകളും പ്രസ്തുത ലേഖനത്തിൽ നിന്ന് നേരിട്ട് കാണുക.)

ഇതൊക്കെ ന്യായീകരിച്ചും വെളുപ്പിച്ചും ക്ഷീണിതരായി, രണ്ട് ദിവസം നന്നായി ഉറങ്ങി, എഴുന്നേറ്റിട്ട് പോരെ മുഹമ്മദ് നബിയുടെ(സ) പരിശുദ്ധവും മാതൃകാപരവുമായി ദാമ്പത്യങ്ങളെ കാമ പ്രേരിതമായ രതിവേട്ടകളായി വക്രീകരിക്കാൻ ?!

മുഹമ്മദ് നബിയെ (സ) സംബന്ധിച്ചിടത്തോളം ഒരു സ്ത്രീയേയും അദ്ദേഹം ബലം പ്രയോഗിച്ച് വിവാഹം ചെയ്തിട്ടില്ല. വിവാഹം ചെയ്തവരോട് തന്നെ വേണമെങ്കിൽ മാത്രം തന്റെ കൂടെ ജീവിച്ചാൽ മതിയെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്:

“നബിയേ, നിന്‍റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം.”
(ക്വുർആൻ:33: 28)

വലിച്ചിഴച്ച് പുറത്തിടുമെന്നല്ല പ്രഖ്യാപനം, “ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം” എന്നാണ്. തന്നിൽ നിന്ന് ശരണം തേടിയ ഉമൈമ എന്ന ഭാര്യയെ സമ്മാനങ്ങൾ നൽകി ആദരിച്ച് വീട്ടിലേക്ക് തിരിച്ചു പൊയ്കൊള്ളാൻ പറഞ്ഞ മുഹമ്മദ് നബിയുടെ(സ) മാതൃക ഈ ക്വുർആൻ വാക്യത്തിന്റെ ജീവിത വ്യാഖ്യാനമായിരുന്നു.
(സ്വഹീഹുൽ ബുഖാരി: 5254, 5255)

أيها الرجل إن كان إنما بك الحاجة جمعنا لك حتى تكون أغنى قريش رجلا، وإن كان إنما بك الباه فاختر أي نساء قريش شئت فلنزوجك عشرا.
” മുഹമ്മദെ, നിനക്ക് ധനമാണ് ആവശ്യമെങ്കിൽ ഞങ്ങൾ ധനം ഒരുമിച്ചു കൂട്ടി നിന്നെ ക്വുറൈശികളിലെ ഏറ്റവും പണക്കാരനാക്കി ഞങ്ങൾ മാറ്റാം. നിനക്ക് രതിയാണാവശ്യമെങ്കിൽ ക്വുറൈശികളിലെ നീ തിരഞ്ഞെടുക്കുന്ന പത്തു സ്ത്രീകളെ ഞങ്ങൾ നിനക്ക് വിവാഹം കഴിപ്പിച്ചു തരാം..” (അൽ ബിദായ വന്നിഹായ: ഇബ്നുകസീർ: 3: 80)
എന്ന ക്വുറൈശികളുടെ വാഗ്ദാനം യാതൊരു സങ്കോചവുമില്ലാതെ നിമിഷാർദ്ധം കൊണ്ട് തിരസ്കരിച്ച വ്യക്തിയാണ് മുഹമ്മദ് നബി (സ).

സ്വഹീഹായ ഹദീസുകളുടെ വെളിച്ചത്തിൽ പരിശോധിച്ചാൽ പതിനൊന്ന് ഭാര്യമാരായിരുന്നു നബിക്ക്(സ) ഉണ്ടായിരുന്നത് എന്ന് വ്യക്തമാവുന്നതാണ്. 1. ഖദീജ, 2. സൗദ, 3. ആഇശ, 4. ഹഫ്‌സ, 5. സൈനബ് ബിൻത് ഖുസൈമ, 6. ഉമ്മു സലമ, 7. ഉമ്മു ഹബീബ, 8. ജുവൈരിയ, 9. മൈമൂന, 10. സ്വഫിയ്യ, 11. സൈനബ് ബിൻത് ജഹ്ശ്… എന്നിവരാണവർ. റെെഹാന ബിൻത് സൈദിന്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.
(സാദുൽ മആദ്: 1: 79)

عن ابن عباس، قال: «توفي رسول الله صلى الله عليه وسلم وعنده تسع نسوة
(നബി (സ) ജീവിത കാലത്തു തന്നെ മരണമടഞ്ഞ ഖദീജ, സൈനബ് ബിൻത് ഖുസൈമ എന്നീ രണ്ട് ഭാര്യമാരെ കൂട്ടാതെ) നബി (സ) മരണപ്പെടുമ്പോൾ അദ്ദേഹത്തിന് ഒമ്പത് ഭാര്യമാരെ ഉണ്ടായിരുന്നുള്ളു എന്ന് പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് (റ) വ്യക്തമാക്കുന്ന സ്വഹീഹായ ഹദീസ് നിലവിലുണ്ട്.
(സുനനുന്നസാഈ: 3197)

വിമർശകർ ഉദ്ധരിക്കുന്ന ഈ അറുപതോളം വരുന്ന വിവാഹങ്ങളുടെ കെട്ടുകഥകൾ ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുർആനിൽ നിന്നൊ സ്വഹീഹായ ഹദീസുകളിൽ നിന്നൊ തെളിയിക്കാൻ സാധിക്കുമൊ? ഒരിക്കലുമില്ല. എല്ലാം എടുക്കപ്പെട്ടിരിക്കുന്നത് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നാണ്; അതിൽ ഭൂരിഭാഗത്തിലും തങ്ങളുടേതായ (ദുർ) വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും സാങ്കൽപ്പിക അശ്ലീലങ്ങളും വിമർശകരുടെ വകയായി തിരുകി കയറ്റുകയും ചെയ്തിട്ടുണ്ട്. വിമർശകർ ദുർബല നിവേദനങ്ങൾ ചികയാൻ നൽകുന്ന ഈ ചരിത്ര ഗ്രന്ഥങ്ങളൊ സീറയൊ ഇസ്‌ലാമിക പ്രമാണങ്ങളല്ല. നബിയുടെ(സ) സമകാലികരായ സ്വഹാബികൾ നിവേദനം ചെയ്ത ഹദീസുകൾ നിലനിൽകെ പ്രവാചക വിയോഗത്തിന് കാലങ്ങൾക്ക് ശേഷം പല സ്രോതസ്സുകളിൽ നിന്നും ആധികാരികത പരിശോധിക്കാതെ വാരിക്കൂട്ടിയ കഥകളുടെ സമാഹാരങ്ങളായ സീറകളിൽ വിമർശകരുടെ കണ്ണു പതിയാൻ കാരണം മറ്റൊന്നുമല്ല. തങ്ങളെ പോലെ വ്യാജ വാർത്തകളും അർദ്ധ സത്യങ്ങളും പ്രചരിപ്പിച്ചു നടക്കുന്ന ദുർബല നിവേദകരുടെ ഒരു ശൃംഖല തന്നെ സീറാ ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന് മുമ്പ് വായിച്ച ‘ദുർബല ഹദീസുകളും കള്ളകഥകളും’ ഭാഗങ്ങളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബിയുമായി(സ) ബന്ധപ്പെടുത്തി ഈ വ്യാജ വിവാഹ കഥകൾ പ്രചരിപ്പിക്കുന്നതിൽ ഈ ദുർബലരും, വ്യാജഹദീസ് നിർമ്മാതാക്കളുമായ നിവേദകർക്ക് പല ലക്ഷ്യങ്ങളുമാണ് ഉണ്ടായിരുന്നത്. മുഹമ്മദ് നബിയുടെ (സ) വ്യക്തിത്വത്തെ വികൃതമായി ചിത്രീകരിക്കുക എന്നതായിരിക്കാം പ്രധാന ലക്ഷ്യം. മറ്റു ചില നിവേദകരാകട്ടെ തീർത്തും വിപരീതമായ ഉദ്ദേശത്തോടെ വ്യാജ വിവാഹങ്ങൾ ആരോപിച്ചവരാണ്. ഉദാഹരണതിന് വ്യാജ നിവേദനങ്ങൾ നിർമ്മിക്കുന്നവനാണെന്ന് ഹദീസ് നിദാനശാസ്ത്ര പണ്ഡിതർ ഒരു പോലെ അഭിപ്രായപ്പെട്ട കൽബ് ഗോത്രക്കാരനായ ഒരു നിവേദകൻ കൽബ് ഗോത്രത്തിലെ പല സ്ത്രീകളിലേക്കും ചേർത്ത് പ്രവാചകന് (സ) വിവാഹങ്ങൾ ആരോപിക്കുന്നത് വായനക്കാർ ശ്രദ്ധിച്ചിരിക്കുമല്ലൊ. തങ്ങളുടെ ഗോത്രത്തിൽ നിന്നും പ്രവാചകൻ (സ) വിവാഹം ചെയ്തുവെന്ന ആദരവും ശ്രേഷ്ടതയും പിടിച്ചു പറ്റാനുള്ള വിഫല ശ്രമമാണിത് എന്ന് ന്യായമായും കരുതാം.

ഇത്തരം വ്യാജന്മാരെ കൂട്ടു പിടിക്കാതെ സ്വഹീഹായ സനദുകൾ (നിവേദക പരമ്പര) ഉള്ള അവലംബനീയമായ സ്രോതസ്സുകളിൽ നിന്ന്, മുഹമ്മദ് നബി (സ) 61 സ്ത്രീകളുമായി രമിച്ചെന്നോ പത്തൊമ്പത് സ്ത്രീകളെ വിവാഹം ചെയ്ത് ഭോഗിച്ചുവെന്നോ തെളിയിക്കാൻ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന സർവ്വ നാസ്തികരേയും വെല്ലുവിളിക്കുന്നു.

അപ്പോൾ പിന്നെ സീറ രചയിതാക്കളായ മുസ്‌ലിം പണ്ഡിതർ എന്തിന് ഈ വ്യാജ കഥകൾ തങ്ങളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി എന്ന ചോദ്യം ഉയർന്നേക്കാം.

അതിനുള്ള ഉത്തരം എത്രയോ ആവർത്തി നാം വ്യക്തമാക്കി കഴിഞ്ഞു. എങ്കിലും മറുപടിയുടെ രത്നചുരുക്കം മറ്റൊരു ലേഖനത്തിൽ നിന്നും ഇവിടെ പേർക്കാം:

“ഹദീസ് ഗ്രന്ഥങ്ങൾക്കു പുറമെ സീറ (നബി ചരിത്ര) ഗ്രന്ഥങ്ങളുടേയും ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളുടേയും കാര്യവും സമാനമാണ്. പൗരാണിക ഹദീസ് – സീറ ഗ്രന്ഥങ്ങളിലെല്ലാം ഓരോ നിവേദനങ്ങൾക്കുമൊപ്പം സനദും കണിശമായി ചേർക്കപ്പെട്ടിരിക്കും. അവയിൽ എഴുതപ്പെട്ട ഹദീസുകളും നിവേദനങ്ങളുമെല്ലാം സ്വീകാര്യമാണെന്ന് ആ ഗ്രന്ഥകാരന്മാരായ പണ്ഡിതർക്കു തന്നെ അഭിപ്രായമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. മറിച്ച് ഏത് നിവേദനങ്ങളുടെ സനദുകളാണോ സ്വഹീഹ് അവ മാത്രമാണ് -പ്രസ്തുത ഗ്രന്ഥകർത്താക്കളുടെ അടുക്കൽ തന്നെ – സ്വീകാര്യം, ദഈഫ് ആയ നിവേദനങ്ങൾ അസ്വീകാര്യങ്ങളും. ഈ ഗ്രന്ഥങ്ങളിൽ സ്വഹീഹായ നിവേദനങ്ങൾ മാത്രമല്ല പ്രസ്തുത പണ്ഡിതന്മാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വിഷയത്തെയൊ കാലഘട്ടത്തെയൊ ചർച്ച ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട് അവർക്കു കിട്ടിയ സർവ്വ നിവേദനങ്ങളും അവർ അവരുടെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ നിവേദനങ്ങളിൽ ഏതൊക്കെയാണ് സത്യസന്ധം ഏതൊക്കെയാണ് വ്യാജം എന്നത് വേർതിരിച്ച് മനസ്സിലാക്കൽ ആ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കുന്നവരുടെ ബാധ്യതയായാണ് ആ ഗ്രന്ഥങ്ങളുടെ രചയിതാക്കൾ മനസ്സിലാക്കിയത്. ഉദാഹരണത്തിന് ഇസ്‌ലാമിക ലോകത്തെ ഏറ്റവും പൗരാണികവും പ്രശസ്തവുമായ ചരിത്ര ഗ്രന്ഥത്തിന് ഉടമയായ ഇമാം ഇബ്നു ജരീർ ത്വബ്‌രി തന്റെ ചരിത്ര ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പറയുന്നത് കാണുക:

“നമ്മുടെ ഈ ഗ്രന്ഥം വായിക്കുന്നവർ അറിയേണ്ട ഒരു വസ്തുതയുണ്ട്. അതായത് നാമിവിടെ കൊണ്ട് വന്നതും പറഞ്ഞതുമായ കാര്യങ്ങളിൽ എന്റെ അവലംബം, ഞാൻ തന്നെ നേരിട്ട് അറിയുന്ന ചില കാര്യങ്ങളും, നിവേദകന്മാരിലേക്ക് ഞാൻ ചേർത്തി ഉദ്ധരിച്ച സംഭവങ്ങളുമാണ്.

എന്നാൽ, ഭൂതകാലത്തെ പറ്റി നാം സംസാരിക്കവെ, വായനക്കാരന് അപരിചിതമായതോ കേൾക്കുന്നവന് വെറുപ്പുണ്ടാക്കുന്നതോ ആയ എന്തെങ്കിലുമുണ്ടെങ്കിൽ – അഥവാ ഒരു തരത്തിലും സ്വീകാര്യമല്ലാത്തവയോ വസ്തുതകൾക്ക് നിരക്കാത്ത ആശയത്തിലുള്ളതോ ഒക്കെ – അത് നമ്മുടെ അടുക്കൽ നിന്നുള്ളതല്ലെന്നും നിവേദകന്മാരിൽ നിന്നും സംഭവിച്ചതാണെന്നും അറിയണം. (ഏതെങ്കിലും വിഷയാസ്പദമായി) നമുക്ക് ലഭിച്ച നിവേദനങ്ങൾ അപ്പടി ഉദ്ധരിക്കുക മാത്രമാണ് നാം (ഈ ഗ്രന്ഥത്തിൽ) ചെയ്തിരിക്കുന്നത്. (അവയിലെ നെല്ലും പതിരും വ്യവഛേദിക്കൽ ഗ്രന്ഥ പഠിതാക്കളുടെ ബാധ്യതയാണ്)”
(മുഖദ്ദിമ: താരീഖുത്വബ്‌രി: 5) ”

ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താൻ കഴിയാത്ത പീഢനകഥകൾ ‘ഇനിയും ഉണ്ടായേക്കാം ‘അവ നമുക്ക്’ നഷ്ടമായതായിരിക്കാം ‘എന്നൊക്കെ മുതലക്കണ്ണീരൊഴുക്കുന്നതിനും’ ആഞ്ഞ് ‘നിഗമിക്കുന്നതിനും യാതൊരു സാധുതയുമില്ല എന്ന് ഇതിൽ നിന്നും വ്യക്തമാവുന്നു. കാരണം ഉള്ളതെല്ലാം – നല്ലതും ചീത്തയും നോക്കാതെ, വിശ്വസ്‌തരോ വ്യാജരോ എന്ന് വേർതിരിക്കാതെ – തങ്ങളുടെ ഗ്രന്ഥത്തിൽ കൂട്ടി കുഴക്കുന്നത് ശീലമാക്കിയവരായിരുന്നു സീറക്കാർ എന്ന് വരുമ്പോൾ അവർക്ക് കിട്ടാതെ പോയ ചരിത്ര ‘വിവരങ്ങളെ’ ഓർത്ത് വിലപിക്കുന്ന ചരിത്രപരമായ അജ്ഞത മച്ചി പെറ്റ കുട്ടിക്ക് ചരമഗീതം പാടുന്നതു പോലെ മൂഢത്വമാണ്.
“അതിന്റെ ബാഹുല്യം കാരണമാവാം… എവിടേയും പറയുന്നില്ല… ഒരു പക്ഷേ അത് പിൻ കാലത്ത് പതിവു പോലെ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്തതാവാം…” എന്ന വാചകം ഒരു നിരാശാജനകമായ നിശ്വാസം മാത്രമാണ്. കഴിവിന്റെ പരമാവധി ന്യൂനതകൾ മുഹമ്മദ് നബിക്കെതിരെ(സ) കുത്തിപ്പൊക്കാൻ ശ്രമിച്ചിട്ടും സാധിക്കാതിരിക്കുന്നതിന്റെ ഗാഢമായ ദുഃഖം മുറ്റിയ മോഹഭംഗം മാത്രമാണത്.

മുഹമ്മദ് നബിയുടെ (സ) വിവാഹങ്ങളൊന്നും കാമ പ്രേരിതമായിരുന്നില്ല. ഓരോന്നിന്നും മതപരവും സാമൂഹികവും രാഷ്ട്രീയവുമായ മഹ്ത്‌ലക്ഷ്യങ്ങളും കാരണങ്ങളുമുണ്ടായിരുന്നു.

സാമൂഹികമായ കാരണങ്ങൾ:

ആദ്യ വിവാഹം നാൽപതുകാരിയായ ഖദീജയെയായിരുന്നു. അദ്ദേഹത്തേക്കാൾ പതിനാല് വയസ്സ് കൂടുതൽ പ്രായമുള്ള അവരെ വിവാഹം കഴിക്കുകയും അവർ മരണമടയുന്നതു വരെ 25 വർഷം അദ്ദേഹം അവരെ മാത്രം ഭാര്യയായി സ്വീകരിച്ച് ജീവിച്ചു. ബുദ്ധിമതിയും പക്വമതിയുമായ അവരുടെ വ്യക്തിത്വത്തിലും സ്നേഹ സമ്പന്നതയിലും അദ്ദേഹം ആകൃഷ്ടനായിരുന്നു. വ്യക്തിത്വ സമ്പൂർണ്ണതയെത്തിയ ഒരു സ്ത്രീയായിരുന്നു അവരെന്ന് മുഹമ്മദ് നബി (സ) തന്നെ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സൽസ്വഭാവത്തിലും സത്യസന്ധതയിലും അവരും ആകൃഷ്ടയായിരുന്നു.

ഖദീജയുടെ(റ) മരണത്തിന് ശേഷം അദ്ദേഹം വിവാഹം കഴിച്ചത് സൗദയെയാണ്. നാല് മക്കളുള്ള വിധവയായിരുന്നു സൗദാ ബീവി (റ). അവരുടെ സംരക്ഷണവും പരിപാലനവും എളുപ്പമാക്കുന്നതായിരുന്നു ഈ വിവാഹത്തിലൂടെ.

ഹഫ്‌സ ബിൻത് ഉമറിനെ (റ) അവർ വിധവയായപ്പോൾ നബി (സ) വിവാഹം ചെയ്തു. അവർക്ക് താങ്ങും തണലുമാകാനും അവരുടെ പിതാവിന് ആദരവായി കൊണ്ടുമായിരുന്നു ഈ വിവാഹം.

ഉഹ്ദ് യുദ്ധത്തിൽ ഭർത്താവ് രക്തസാക്ഷിയായി, വിധവയായ സൈനബ് ബിൻത് ഖുസൈമയെ (റ) വിവാഹം ചെയ്ത് നബി (സ) അവർക്ക് അഭയം നൽകി.

ഒരുപാട് മക്കളും പ്രാരാബ്ദവുമുണ്ടായിരുന്ന പ്രവാചകന്റെ പ്രിയ അനുചരനായ അബൂസലമയുടെ (റ) വിധവയായ ഉമ്മു സലമയെ നബി (സ) ഏറ്റെടുത്തു.

മുസ്‌ലിംകൾക്കായി സ്വന്തം ജീവൻ ത്യാഗം ചെയ്ത ഒരുപറ്റം മനുഷ്യരുടെ വിധവകളെയാണ് പ്രവാചകൻ (സ) വിവാഹം ചെയ്തതിൽ അധികവും. അവരെ ആശ്വസിപ്പിക്കാനും, അവരുടെ കണ്ണീരൊപ്പാനും അവരുടെ സന്താനങ്ങളുടെ പരിപാലനം അന്യത്വമില്ലാതെ ഏറ്റെടുക്കാനും, നിരാലംബരായ അവരുടെ പ്രാർത്ഥനകൾക്ക് മറുപടിയെന്നോണമെല്ലാമാണ് ഈ വിവാഹങ്ങൾ എല്ലാം നടന്നത്.

മത നിയമ സ്ഥാപനത്തിന്റെ ഭാഗമായ വിവാഹങ്ങൾ:

ചെറുപ്പക്കാരിയും ബുദ്ധിമതിയുമായ ആഇശയാണ് (റ) പ്രവാചകന്റെ ജീവിത സന്ദേശങ്ങൾ ഹദീസുകളായി ഏറ്റവും കൂടുതൽ ഉദ്ധരിച്ച പ്രവാചക പത്നി; അല്ല സ്ത്രീകളിൽ തന്നെ ഏറ്റവും കൂടുതൽ ഉദ്ധരിച്ചിട്ടുള്ളത്. പുരുഷന്മാരേയും കൂട്ടി ഏറ്റവുമധികം ഹദീസുകൾ ഉദ്ധരിച്ച അഞ്ചാമത്തെ പ്രവാചകാനുചര. ദാമ്പത്യം, കുടുംബം, സ്ത്രീ വിഷയങ്ങൾ എന്നിവയിലെല്ലാം അവരാണ് ഇസ്‌ലാമിക കർമ്മശാസ്ത്ര വിജ്ഞാനങ്ങൾക്ക് അവലംബം. പ്രവാചകൻ (സ) മരണപ്പെടുമ്പോൾ ചെറുപ്പക്കാരിയായിരുന്നതിനാൽ പിന്നീട് ജീവിച്ച ദീർഘമായ കാലഘട്ടം വ്യത്യസ്‌ത സന്ദർഭങ്ങളിൽ അനവധി വിജ്ഞാന കുതുകികൾക്കും സ്ത്രീ ജനങ്ങൾക്കും ഈ ഹദീസ് പാഠങ്ങൾ പകരാനും ആവർക്ക് സാധിച്ചു. ഇതെല്ലാം കൊണ്ട് തന്നെയാണ് വഹ്‌യ് അഥവാ ദിവ്യ ബോധനം വഴി ആഇശയെ(റ) വിവാഹം ചെയ്യാൻ ദൈവകൽപ്പന ഉണ്ടായത്.

സൈനബ് ബിൻത് ജഹ്ശ്നെ(റ), പ്രവാചകന്റെ വളർത്ത് പുത്രനും അടിമ വംശജനുമായിരുന്ന സൈദിന് (റ) പ്രവാചകൻ (സ) വിവാഹം ചെയ്ത് കൊടുത്തതാണ്. ഈ ദമ്പതികൾക്ക് പരസ്പരം യാതൊരു തൃപ്തിയുമുണ്ടായിരുന്നില്ലെങ്കിലും, ക്ഷമ ദീക്ഷിക്കാനുള്ള പ്രവാചകന്റെ (സ) കൽപ്പന മാനിച്ചു കൊണ്ട് മാത്രമായിരുന്നു അവർ പരസ്പരം സഹജീവിച്ചത്. വളർത്തു പുത്രന്മാരെ സ്വപുത്രന്മാരായി പരിഗണിക്കുന്ന അറബികളിലെ സമ്പ്രദായം അവസാനിപ്പിച്ചു കൊണ്ട് നിയമം അവതരിപ്പിക്കപ്പെട്ടപ്പോൾ (ക്വുർആൻ: 33:5) ആ നിയമം മുസ്‌ലിങ്ങളുടെ മനസ്സിൽ സുസ്ഥാപിതമാക്കാനായി, മുസ്‌ലിംകളുടെ മനസ്സിലെ ധാർമ്മിക മാതൃകയും വിശുദ്ധിയുടെ പ്രതീകവുമായ മുഹമ്മദ് നബി(സ)യോട് തന്നെ വളർത്തു “പുത്രനായ” സൈദിന്റെ വിവാഹ മോചിതയായ ഭാര്യയെ വിവാഹം ചെയ്യാൻ അല്ലാഹു കൽപ്പന നൽകി. ഇതിലൂടെ അവരുടെ മനസ്സിലെ തെറ്റായ പുത്ര സങ്കൽപ്പത്തെ അല്ലാഹു വേരോടെ പിഴുതെറിഞ്ഞു.

രാഷ്ട്രീയ കാരണങ്ങൾ:

ശത്രുത ഉന്മൂലനം ചെയ്യാനും ഹൃദയങ്ങളെ കൂട്ടിയിണക്കാനും യുദ്ധാനന്തര ബന്ധികളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനുമെല്ലാം ഏറ്റവും സ്നേഹജനകമായ മാധ്യമമായി വിവാഹത്തെ പരിഗണിച്ചു കൊണ്ട് നടന്നതാണ് മറ്റു പല വിവാഹങ്ങളും. നബിയോട് (സ) യുദ്ധം ചെയ്ത് പരാജിതരായ ബനൂ മുസ്ത്വലക് ഗോത്രക്കാരിൽ നിന്നും ബന്ധിയാക്കപ്പെട്ട ജുവൈരിയയെ(റ) നബി (സ) വിവാഹം ചെയ്തത് ഈ ലക്ഷ്യത്തോടെയായിരുന്നു. ബനൂ മുസ്ത്വലക് ഗോത്രക്കാരുടെ നേതാവിന്റെ പുത്രിയായിരുന്നു അവർ. ഈ വിവാഹത്തിലൂടെ ശത്രുത ഇല്ലാതാവുകയും പ്രവാചകന്റെ(സ) സ്നേഹ ബന്ധുക്കളായി ബനൂ മുസ്ത്വലക് ഗോത്രക്കാർ പരിണമിക്കുകയും ചെയ്തു.

പ്രവാചകന്റേയും ഇസ്‌ലാമിന്റെയും കൊടിയ ശത്രുവായിരുന്ന കുറൈശി നേതാവ് അബൂസുഫ്‌യാന്റെ(റ) – പിന്നീടദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു – മകൾ ഉമ്മു ഹബീബയും (റ) അവരുടെ ഭർത്താവും മുസ്‌ലിംകളായിരുന്നു. എന്നാൽ പിൻകാലത്ത് അവരുടെ ഭർത്താവ് അഭയാർത്ഥിയായി ചെന്ന അബിസീനിയലിൽ വെച്ച് മരണപ്പെട്ടു. ഈ സന്ദർഭത്തിൽ നിരാലംബയും അഭയാർത്ഥിയുമായ ഉമ്മു ഹബീബയെ(റ) നബി (സ) ഏറ്റെടുത്തു. ഇത് അബൂസുഫ്‌യാന്റെ(റ) മനസ്സിലെ ശത്രുതയെ കെടുത്താനും പ്രവാചകന്റെ(സ) വ്യക്തിത്വത്തോട് ബഹുമാനം ജനിക്കാനും കാരണമായി. കൂടാതെ ഇസ്‌ലാമിൽ ഉറച്ചു നിന്നതിന്റെ പേരിൽ കൂടുതൽ പ്രതിഫലമല്ലാതെ നഷ്ടമൊന്നും ഒരു വിശ്വാസിക്കുണ്ടാവില്ല എന്ന പൊതുവായ ഗുണപാഠവും ഈ വിവാഹം വിശ്വാസികൾക്ക് പകർന്നു നൽകി.

സമാനമായ ലക്ഷ്യങ്ങളോടെ തന്നെയാണ് സ്വഫിയ (റ), മൈമൂന (റ) എന്നിവരുമായുള്ള വിവാഹവും നടന്നത്.

മുമ്പ് സൂചിപ്പിച്ചതു പോലെ നബിയുടെ (സ) ബഹുഭാര്യത്വം കൃത്യവും വ്യക്തവുമായ യുക്തിയുടേയും ന്യായത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. അവയ്ക്ക് സാമൂഹികവും ധാർമ്മികവും രാഷ്ട്രീയവുമായ ധർമ്മങ്ങളുണ്ടായിരുന്നു. അവ കാമ പ്രേരിതങ്ങളായിരുന്നില്ല.

കുറൈശികളിലെ സുന്ദരികളും കുലീനകളും മികച്ചവരുമായ സ്ത്രീകളെ തരാമെന്ന ക്വുറൈശികളുടെ വാഗ്ദാനങ്ങൾ തിരസ്കരിച്ച നബി (സ) ഈ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും നിറഞ്ഞ വിധവകളേയും വിവാഹ മോചിതകളേയും മാതാക്കളേയും തന്നേക്കാൾ പ്രായം കൂടിയവരേയുമെല്ലാം വിവാഹം ചെയ്തത് കാമ പ്രേരിതനായി കൊണ്ടാണെന്ന് വിവേകവും നീതി ബോധവുമുള്ള ആർക്കാണ് വാദിക്കാൻ കഴിയുക ?!

print

No comments yet.

Leave a comment

Your email address will not be published.