ദുർബല ഹദീസുകളും കള്ള കഥകളും -32

//ദുർബല ഹദീസുകളും കള്ള കഥകളും -32
//ദുർബല ഹദീസുകളും കള്ള കഥകളും -32
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -32

Print Now
നബി (സ) ഖൗല ബിൻത് ഹുദൈലിനെ വിവാഹം ചെയ്തുവൊ ?

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ഖൗല ബിൻത് ഹുധ്യാൽ… ഒരു ക്രിസ്ത്യൻ ഗോത്രത്തിലെ രാജകുമാരി… മുഹമദുമായി വിവാഹം നടത്തിയതിന് ശേഷം മദീനയിലേക്കുള്ള യാത്രാമധ്യേ അവർ മരിച്ചു (ആത്മഹത്യയാവാം) (അൽ തബാരി – വോളിയം 9, പേജ് 139, 166; ഇബ്നു സാദ് 8:116)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്ത് കൊണ്ടിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ(സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

ഖൗല ബിൻത് അൽ ഹുദൈലുമായുള്ള നബിയുടെ(സ) വിവാഹത്തെ സംബന്ധിച്ച് ഇബ്നു സഅ്ദ് തന്റെ ത്വബകാത്തിൽ ഉദ്ധരിച്ച സനദ് (നിവേദക പരമ്പര) ഇപ്രകാരമാണ്:

أخبرنا هشام بن محمد حدثني الشرقي بن القطامي

1. സനദിലെ ഹിശാമിബ്നു മുഹമ്മദ് അൽ കൽബി നുണയനും ദുർബലനുമാണെന്നതിൽ ഹദീസ് നിദാന ശാസ്ത്ര പണ്ഡിതർക്കിടയിൽ ഇരു പക്ഷമില്ല.

ഇമാം ദഹബി എഴുതി: …കൂഫക്കാരനായ ഇദ്ദേഹം ശിഈയും കളവു പറയുന്ന വ്യക്തിയുമായിരുന്നു; അദ്ദേഹത്തിന്റെ പിതാവും തഥൈവ. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: …അദ്ദേഹത്തിൽ നിന്ന് ആരും ഹദീസ് ഉദ്ധരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇമാം ദാറകുത്നിയും മറ്റു പണ്ഡിതരും പറഞ്ഞു: ഇദ്ദേഹം കളവു പറയുന്നതായി ആരോപിക്കപ്പെട്ടിരിക്കുന്നതിനാൽ ഇദ്ദേഹത്തിന്റെ ഹദീസുകൾ തള്ളപ്പെട്ടവയാണ്. ഇബ്നു അസാകിർ പറഞ്ഞു: അദ്ദേഹം റാഫിദിയാണ്, വിശ്വസ്തനല്ല. ക്വുർആൻ മൂന്ന് ദിവസം കൊണ്ട് താൻ മനപാഠമാക്കി എന്നെല്ലാം അസത്യ വീര വാദങ്ങൾ മുഴക്കുമായിരുന്നു.
(സിയറു അഅ്ലാമിന്നുബലാഅ്: 10:101,102, മീസാനുൽ ഇഅ്തിദാൽ)

2. മറ്റൊരു നിവേദകനായ ‘ശർകിയ്യിബ്നു ക്വത്വാമി’ യും ദുർബലനാണ്.

ഇമാം ദഹബി എഴുതി: സ്വഹീഹായ ഹദീസുകൾക്ക് വിരുദ്ധമായി പത്തോളം അതി ദുർബലമായ (മുൻകറായ) ഹദീസുകൾ ശർകിയ് ഉദ്ധരിക്കുമായിരുന്നു.
അദ്ദേഹം ദുർബലനാണെന്ന് സകരിയ്യ അസ്സാജിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
(മീസാനുൽ ഇഅ്തിദാൽ: 2: 268)

وقال النديم في الفهرست: اسمه الوليد بن الحصين قرأت بخط اليوسفي كان كذابا ويكنى أبا المثنى.))

ഇബ്നു നദീം തന്റെ ഫഹ്റസത്തിൽ പറഞ്ഞിരിക്കുന്നത് ശർകിയ് കളവു പറയുന്ന വ്യക്തിയാണ് എന്നാണ്.
(ലിസാനുൽ മീസാൻ: ഇബ്നു ഹജർ:4: 241)

3. മാത്രമല്ല, ശർകിയ് പ്രവാചകാലഘട്ടകാരനല്ല; താൻ ആരിൽ നിന്നാണ് ഈ കഥ കേട്ടതെന്ന് വ്യക്തമാക്കിയിട്ടുമില്ല. അഥവാ പരമ്പര കണ്ണി മുറിഞ്ഞതാണ്.

ഈ മൂന്ന് കാരണങ്ങളാൽ തന്നെ ഇത്തരമൊരു വിവാഹം പ്രവാചക ജീവിതത്തിൽ നടന്നിട്ടില്ലെന്നും, ചില തൽപര കക്ഷികൾ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജകഥ മാത്രമാണിതെന്നും സുതരാം വ്യക്തമാണ്.

സാങ്കൽപ്പിക വിവാഹത്തിലെ, ഭാവനാത്മകമായ “പ്രവാചക പത്നി”, വഴിയിൽ വെച്ച് മരണപ്പെട്ടു (فهلكت في الطريق) എന്ന ഒരു വ്യാജ നിവേദനം പൊക്കിപ്പിടിച്ച്, “ആത്മഹത്യയാവാം” എന്ന മനസ്സിലെ വിഷവിത്ത് തിരുകി കയറ്റി, മുതല കണ്ണീരൊഴുക്കി… നബി വിധ്വേഷം ഞെക്കി തുറിപ്പിച്ചുണ്ടാക്കാനുള്ള കഷ്ടപ്പാടെത്രയാണ്!!

No comments yet.

Leave a comment

Your email address will not be published.