കാഴ്ചയില്ലാത്ത ആളെയും കൊണ്ട് യാത്ര പോകണം.
എന്നിട്ട്,
പ്രകൃതി ഭംഗിയെപ്പറ്റി അയാൾക്ക് പറഞ്ഞു കൊടുക്കണം,
കാഴ്ച നഷ്ടമായ
ആ മനുഷ്യനായിരിക്കും ഒരു പക്ഷേ,
കാഴ്ചയുള്ളവനേക്കാൾ കൂടുതൽ സന്തോഷിക്കുക,
സൗന്ദര്യവും തൃപ്തിയും
ഹൃദയം കൊണ്ടാണല്ലോ
ആഘോഷിക്കേണ്ടത്……
തീരെയില്ലാത്തവരല്ല നമ്മളാരും.
ഉള്ളത് തികയാത്തവരാണ് അധികം മനുഷ്യരും. ഉള്ളം കൊതിച്ചു കൊണ്ടേയിരിക്കും.
അതു സ്വാഭാവികമാണ്.
സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ആദമും ഹവ്വയും.
വിലക്കപ്പെട്ട കനിയാണ് ഭൂമിയിലേക്ക് അവരെ അല്ലാഹു പറഞ്ഞു വിടാൻ കാരണമായത്.
വിലക്കപ്പെട്ടതെന്തുമാകട്ടെ,
അതിന്റെ പിന്നാലെ നടക്കുവാനുള്ള മനുഷ്യന്റെ മോഹം, ഇപ്പോഴുള്ള അനുഗ്രഹങ്ങൾ ഉയർത്തപ്പെടാൻ നിമിത്തമാണെന്ന് നമുക്കൊരു പാഠമാണ്.
ഐശ്വര്യത്തെ, അല്ലാഹു ഹൃദയത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ശരീരാവയവം മുഴുവനും നന്നാകാൻ ഹൃദയം നന്നാകണമെന്നും, അല്ലാഹു നോക്കുന്നത് ഹൃദയത്തിലേക്കാണെന്നും, ഹബീബായ പ്രവാചകൻ (സ്വ) അറിയിക്കുമ്പോൾ,
ആ ഹൃദയത്തിൽ തന്നെയാണ് ജീവിതത്തിന്റെ സന്തോഷവും, കുളിർമ്മയും പാർക്കുന്നതെന്ന ഈമാനിക തിരിച്ചറിവാണ്,
നമുക്കുണ്ടാകേണ്ടത്.
അപ്പോൾ മുതലാണ്
നാം ജീവിക്കാൻ തുടങ്ങുന്നത്.
ما شاء الله
جزاك الله الخير