ആസാദി (കവിത)

//ആസാദി (കവിത)
//ആസാദി (കവിത)
ആനുകാലികം

ആസാദി (കവിത)

Print Now
റയുക പറയുക വീണ്ടുമുറക്കെ
പറയുക ആസാദീ

പിറന്ന മണ്ണിന്‍ പതാകയേന്തി
പറയുക ആസാദീ

ജനാധിപത്യം മതേതരത്വം
സമത്വഭാവനകള്‍
തകര്‍ന്നുവീഴാന്‍ വിടില്ല ഞങ്ങള്‍
പറയുക ആസാദീ

പിതാക്കള്‍, ഞങ്ങടെ പിതാമഹന്മാര്‍
മതങ്ങള്‍ പറയാതെ
പടക്കളത്തില്‍ തോളുകള്‍ ചേര്‍ത്ത്
നിരന്ന ധീരന്മാര്‍
വെളുത്തപട്ടാളത്തിന്‍ കിരാത
ഭരണച്ചെങ്കോലും
കീരീടവും ആ സമരഭടന്മാര്‍
തകര്‍ത്തെറിഞ്ഞില്ലെ
സ്വാതന്ത്ര്യത്തിന്‍ വര്‍ണ്ണക്കൊടികള്‍
വാനില്‍ തീര്‍ത്തില്ലെ
ഇന്ത്യയിതിന്ത്യ സ്വാതന്ത്ര്യത്തിന്‍
പതാകയേന്തിയതാ
അടര്‍ക്കളത്തില്‍ പോരാടാനായ്
വരുന്നു ഞങ്ങളിതാ
പറയുക പറയുക വീണ്ടുമുറക്കെ
പറയുക ആസാദീ

പിറന്ന മണ്ണിന്‍ പതാകയേന്തി
പറയുക ആസാദീ

വേര്‍തിരിവില്ലാ ഞങ്ങള്‍ക്കിടയില്‍
വേര്‍പിരിയുകയില്ലാ
ഹിന്ദു മുസല്‍മാന്‍ ക്രൈസ്തവനൊന്നും
തമ്മിലടിക്കില്ല
വര്‍ഗ്ഗീയതയുടെ ചോരപ്പല്ലുകള്‍
ഇന്ത്യന്‍ ഹൃദയത്തില്‍
താഴ്ത്താന്‍ ഞങ്ങള്‍, സഹോദരങ്ങള്‍
അനുവദിക്കില്ലാ
ഭാരതമണ്ണില്‍ ജനിച്ചൊരാളും
മാറിപ്പോകില്ല
മരിച്ചു വീഴും വരേക്കുമീ
നിലപാടുകള്‍ മാറ്റില്ല
നാനാത്വത്തില്‍ ഏകത്വം അതു
നിരന്തരം ഞങ്ങള്‍
പാടിപ്പാടി പതിഞ്ഞു നെഞ്ചില്‍,
ഇനിയും പാടുക നാം
വിജയിക്കില്ല വര്‍ഗ്ഗീയതയുടെ
വിഷ ദംഷ്ട്രകള്‍ നിങ്ങള്‍
വിജയിച്ചിടുവാന്‍ ഇന്ത്യന്‍ ജനത
അവസരമേകില്ല
പറയുക പറയുക വീണ്ടുമുറക്കെ
പറയുക ആസാദീ

പിറന്ന മണ്ണിന്‍ പതാകയേന്തി
പറയുക ആസാദീ

പറയുക പറയുക വീണ്ടുമുറക്കെ
പറയുക ആസാദീ

പിറന്ന മണ്ണിന്‍ പതാകയേന്തി
പറയുക ആസാദീ

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.