നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -4

//നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -4
//നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -4
ശാസ്ത്രം / തത്ത്വശാസ്ത്രം

നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -4

ഇസ്‌ലാമിന്റെ യുക്തിയും തെളിവുകളും

e 26: സാമ്രാജ്യങ്ങളുടെ അതിജീവനം

വര്‍ഷം എ.ഡി 627. അന്നത്തെ ഒരേയൊരു മുസ്‌ലിം സമൂഹം ചുറ്റും കുഴിക്കപ്പെട്ട കിടങ്ങുകള്‍ക്ക് നടുവിലാണ്. പതിനായിരക്കണക്കിന് ശത്രുഭടന്‍മാര്‍ തങ്ങളെ വേരോടെ പിഴുതെറിയാന്‍ ചുറ്റും സംഘം ചേര്‍ന്നിരിക്കുന്നു. രണ്ടാഴ്ച ഈ അവസ്ഥ തുടര്‍ന്നു. ക്വുര്‍ആന്‍ ഈ സന്ദര്‍ഭത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്.

“നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.” (ക്വുര്‍ആന്‍ 33: 10-11)

വിശന്നു തളര്‍ന്നു മരണത്തെ മുന്നില്‍കണ്ടു നില്‍ക്കുന്ന അനുയായികളെ മുന്നില്‍ നിര്‍ത്തി പ്രവാചകർ പ്രതീക്ഷയുള്ള ഭാവിയെ സംബന്ധിച്ച് പറയുന്നതിങ്ങനെയാണ്:

“അൽ ബസ്ര നിവേദനം: ഖന്ദക്ക് യുദ്ധത്തിൻ്റെ നാളുകൾ. ഞങ്ങൾക്ക് തകർക്കാൻ കഴിയാത്ത ഒരു കല്ല് കിടങ്ങിൽ പ്രത്യക്ഷപ്പെട്ടു. പരിഹാരത്തിനായി ഞങ്ങൾ പ്രവാചകരേ സമീപിച്ചു. പ്രവാചകർ മൺവെട്ടിയെടുത്തു, ദൈവത്തിൻ്റെ നാമത്തിൽ എന്ന് പറഞ്ഞ് അതിൽ പ്രഹരിച്ചു. ശേഷം അദ്ദേഹം പറഞ്ഞു. അല്ലാഹു ഉന്നതനാകുന്നു. ശാമിൻ്റെ താക്കോലുകൾ എനിക്ക് നൽകപ്പെട്ടിരിക്കുന്നു. എനിക്കതിൻ്റെ ചുവന്ന കൊട്ടാരങ്ങൾ കാണാം. പ്രവാചകർ രണ്ടാമത് പ്രഹരിച്ച് കൊണ്ട് പറഞ്ഞു, അല്ലാഹു ഉന്നതനാകുന്നു, എനിക്ക് പേർഷ്യ നൽകപ്പെട്ടിരിക്കുന്നു, മദൈനിലെ വെളുത്ത കൊട്ടാരങ്ങൾ എനിക്ക് കാണാം. മൂന്നാമതും ആ കല്ലിനെ അടിച്ച് പൂർണ്ണമായും തകർത്ത ശേഷം പ്രവാചകർ പറഞ്ഞു ദൈവം ഉന്നതനാകുന്നു എനിക്ക് യമനിൻ്റെ താക്കോൽ നൽകപ്പെട്ടിരിക്കുന്നു. എനിക്ക് സൻആയുടെ കവാടങ്ങൾ കാണാം.” (Sunan Al-Kubra, Hadith #8858)

തങ്ങളെ ഉന്മൂലനം ചെയ്യാനായി ചുറ്റും കൂടിയ ആളുകളെ കൊണ്ട് അവരെ ഒന്നും ചെയ്യാൻ ആകില്ലെന്നും, നാളെ ലോക സാമ്രാജ്യങ്ങൾ തന്നെ നമുക്ക് കീഴിലാകുന്ന കാലം വരാൻ ഇരിക്കുന്നുണ്ട് എന്നുമുള്ള ആത്മവിശ്വാസം പകരുന്ന പ്രവചനമാണ് ഈ ചിത്രത്തിൽ നിന്നും വായിച്ചെടുക്കാനാവുക.

AD 633 ൽ മുസ്‌ലിംകൾ ഖാലിദ് ഇബ്ന് വലീദിന്റെ നേതൃത്വത്തിൽ പേർഷ്യക്കെതിരിൽ ആദ്യ യുദ്ധം നയിക്കുകയും മെസപ്പോട്ടോമിയ കീഴടക്കുകയും ചെയ്തു. തുടർന്ന് 636 AD യിൽ വച്ച് സഅദുബ്നു അബീവക്കാസിന്റെ നേതൃത്തത്തിൽ വച്ച് നടന്ന ഖാദിസ്സിയ്യാ യുദ്ധത്തിൽ പേർഷ്യയുടെ കിഴക്ക് ഭാഗം മുഴുവന്‍ മുസ്‌ലിംകളുടെ വരുതിയിൽ ആകുകയും AD 651 ഓടെ പേർഷ്യ മുഴുവനായും മുസ്‌ലിംകൾക്ക് കീഴടങ്ങുകയും ചെയ്തു. https://en.m.wikipedia.org/wiki/Muslim_conquest_of_Persia

പ്രവചനം പോലെ തന്നെ എ.ഡി 632നും 642നും ഇടയിലായി നടന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ ഈ സാമ്രാജ്യങ്ങളെയെല്ലാം ഇസ്‌ലാം പരാജയപ്പെടുത്തി.

ചരിത്രകാരനായ ബര്‍ണബി റോജേഴ്‌സണ്‍ ഈ അവസ്ഥയെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

”അന്നത്തെ പ്രധാന ലോകശക്തികള്‍ ആയിരുന്നു പേര്‍ഷ്യ, റോമാ സാമ്രാജ്യങ്ങള്‍ എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ലോകം അവരുടെ കൈയ്യിലായിരുന്നു. ഇസ്‌ലാമിന്റെ ഈ വിജയത്തെ ഇന്നത്തെ ലോകസാഹചര്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ എണ്ണത്തില്‍ കുറഞ്ഞ എസ്‌കിമോകള്‍ ആധുനിക ലോകശക്തികളായ അമേരിക്കയെയും റഷ്യയെയും പരാജയപ്പെടുത്തിയതിനു സമമാണിത്. ലോകത്തെ വന്‍ശക്തികളെ കീഴ്‌മേല്‍ മറിക്കുമെന്ന് ഒരു വ്യക്തി പറയുകയും അതുപോലെ തന്നെ സംഭവിക്കുകയും ചെയ്യുകയെന്നത് അത്ഭുതമാണ്. ആ അത്ഭുതവും ഇദ്ദേഹത്തിലൂടെ സംഭവിച്ചിരിക്കുന്നു.

e 27: യേശുവിന്റെ വ്യക്തിത്വം

ക്രൈസ്തവതയെ സംബന്ധിച്ച വളരെയധികം റഫറന്‍സുകള്‍ വരുന്ന ദര്‍ശനമാണ് ഇസ്‌ലാം. ക്രൈസ്തവതയെ എന്നല്ല സകല മതങ്ങളെയും അതിന്റെ ഉല്‍പത്തിയെയും സംബന്ധിച്ച ധാരണകള്‍ ഇസ്‌ലാമിനുണ്ട്. മനുഷ്യന്‍ അവന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വേദഗ്രന്ഥങ്ങളിലും കൈകടത്തിയിരിക്കുന്നു. ആ കൈകടത്തലുകളുടെ പരിണിത ഫലമാണ് ഇന്നത്തെ ക്രൈസ്തവ ദര്‍ശനം എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ത്രിയേകത്വത്തെയും യേശുവിന്റെ ദൈവികതയെയും ഇസ്‌ലാം നിഷേധിക്കുന്നു. അബ്രഹാമിന്റെയും മോശയുടെയും പാതയിലെ മറ്റൊരു പ്രവാചകന്‍ മാത്രമാണ് മുഹമ്മദ് എന്നപോലെ യേശുവും എന്നും ഇസ്‌ലാം സിദ്ധാന്തിക്കുന്നു. കുരിശ് മരണവും ആദിപാപവും ഉള്‍പ്പെടെ കുറേ ക്രൈസ്തവ നിലപാടുകളോട് ഇസ്‌ലാം ഈ സ്വഭാവത്തില്‍ വൈരുധ്യത്തിലാകുന്നുണ്ട്. ഒരു വലിയ മതസമൂഹത്തിന്റെ വിശ്വാസ കാഴ്ചപ്പാടിലെ കുറച്ചുകാര്യങ്ങളെ അബദ്ധമെന്ന് പറയുന്നതുകൊണ്ട് പ്രവാചകനൊന്നും കിട്ടാനില്ല. എന്നാല്‍ യേശുവിന്റെ ദൈവികതയുമായി ബന്ധപ്പെട്ട് അക്കാദമിക തലത്തില്‍ നടന്നിട്ടുള്ള ഗവേഷണങ്ങൾ ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകളോട് യോജിക്കുന്നതായി കാണാം. ദൈവത്തിന്റെ പ്രവാചകനായി സ്വയം സംസാരിച്ച യേശുവില്‍ കാലാന്തരത്തില്‍ ദൈവികത ആരോപിക്കപ്പെടുകയായിരുന്നു എന്നാണ് സ്വതന്ത്രമായ പല പഠനങ്ങളും തെളിയിക്കുന്നത്. ബൈബിള്‍ പണ്ഡിതനും ഗവേഷകനുമായ ബാര്‍ട്ട് ഏര്‍മാന്‍ (Bart Ehrman) രചിച്ചിട്ടുള്ള യേശു എങ്ങനെ ദൈവമായി (How Jesus Became God) എന്ന രചന യേശുവിനെ സംബന്ധിച്ച മുസ്‌ലിം ധാരണകളെ ശരിവെക്കുന്നതാണ്. ബൈബിളിലെ കുറെയധികം രചനകളും യേശുവിനെ പ്രവാചകനായി അവതരിപ്പിക്കുന്ന മുസ്‌ലിം നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നത് കേവലം യാദൃശ്ചികത മാത്രമാകുമോ!
”എന്നില്‍ വിശ്വസിച്ചവര്‍ എന്നിലല്ല, എന്നെ അയച്ചവനില്‍ വിശ്വസിച്ചിരിക്കുന്നു.” (John 12:44)
”നിങ്ങള്‍ ഈ കേള്‍ക്കുന്ന വചനങ്ങള്‍ എന്റേതല്ല, മറിച്ച് എന്നെ അയച്ച പിതാവിന്റേതാകുന്നു.” (John 14:24)
”ഞാന്‍ തന്നിഷ്ടപ്രകാരം ഒന്നും പറയുന്നില്ല, എന്നെ അയച്ച പിതാവിന്റെ ഉത്തരവ് അനുസരിച്ച് ഞാന്‍ സംസാരിക്കുന്നു.” (John 14:49)
യേശു പ്രവാചകനാണെന്ന ഇസ്‌ലാമിക ധാരണയ്ക്ക് അനുസരിച്ച് പ്രതീക്ഷിക്കേണ്ട വിവരങ്ങൾ തന്നെ ലഭിക്കുന്നുവെന്നത് ഇസ്‌ലാമിനെ തെളിയിക്കുന്നു.

e 28: പലിശയുടെ വ്യാപനം

“പ്രവാചകൻ പറഞ്ഞു: ഒരുസമയം മനുഷ്യ കുലത്തിനു വരും. അന്ന് അവരെല്ലാം പലിശയെ ഉപയോഗിക്കുന്നവർ ആയിരിക്കും. അനുയായികൾ ചോദിച്ചു: മനുഷ്യർ എല്ലാവരുമോ? പ്രവാചകൻ മറുപടി പറഞ്ഞു: അതിൽ നിന്ന് വിട്ട് നിൽക്കാൻ കരുതുന്നവൻ പോലും അതിൻ്റെ പൊടിയാൽ ബാധിക്കപ്പെടും.” (മുസ്‌നദ് അഹ്‌മദ്‌, hadith #10191.)

മുസ്‌ലിം ലോകം കൂടുതല്‍ ശക്തി പ്രാപിക്കുകയും വ്യാപിക്കുകയും ചെയ്യുമെന്ന് പ്രവചിച്ച പ്രവാചകന്‍ അതിലേക്ക് ഇസ്‌ലാം വിലക്കിയ കാര്യങ്ങള്‍ നീക്കം ചെയ്യപ്പെട്ട ഒരു ലോകത്തെ ആയിരുന്നു കേവല യുക്തിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നെങ്കില്‍ പ്രവചിക്കേണ്ടിയിരുന്നത്. എന്നാല്‍ നേരെ മറിച്ച് സാമ്പത്തികരംഗം തന്നെ, പലിശയെന്ന ഇസ്‌ലാം വിലക്കിയ കാര്യത്തെ അടിസ്ഥാനമാക്കിയാവും എന്നും അതില്‍നിന്നും വിട്ടുനില്‍ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ പോലും അതിന്റെ പൊടികൊണ്ട് ബാധിക്കപ്പെടുമെന്നുമാണ് പ്രവാചകന്‍ പറഞ്ഞത്. ഇന്നത്തെ ലോക സാമ്പത്തിക ക്രമം തന്നെ അതിന്റെ ജീവിക്കുന്ന തെളിവാണ്. ബാങ്ക് അക്കൗണ്ടുകള്‍ മുതല്‍ ക്രെഡിറ്റ് കാര്‍ഡും ലോണ്‍ സിസ്റ്റവുമെല്ലാം സകലരെയും പലിശയോട് അടുപ്പിക്കുന്നു. ലോകത്തെ വന്‍രാഷ്ട്രങ്ങള്‍ പോലും കടത്തിന്റെയും പലിശയുടെയും ഇരകളാണ്. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന അമേരിക്ക പോലും ട്രില്യണ്‍ ഡോളറിന് കടക്കാരാണ്. രാജ്യത്തിന്റെ കടമെന്നാല്‍ പൗരന്‍മാരെകൂടി ബാധിക്കുന്ന പലിശ കൂടി ആകുന്നുവത്.

e 29: സൃഷ്ടിയുടെ വാക്യം

സൃഷ്ടികളെ രണ്ടായി തിരിക്കാനാകും. ഒന്ന് ഭൗതിക ലോകത്തിന്റേത്. രണ്ട് ജീവലോകത്തിന്റേത്. പ്രപഞ്ചോല്‍പത്തിയും ജീവോല്‍പത്തിയും (origin of life and origin of the universe) ഒരു വേദഗ്രന്ഥം ഇവയെ കൃത്യമായി വേര്‍തിരിക്കാനും വിശദീകരിക്കാനും ശ്രമിച്ചിട്ടുണ്ടെങ്കിലോ?

”ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?” (ക്വുര്‍ആന്‍ 21: 30)

ആദ്യ വരികളില്‍ ആകാശഭൂലോകങ്ങളെല്ലാം ഒരുമിച്ച് ചേര്‍ന്നിരുന്ന ഒരവസ്ഥയില്‍ നിന്നുള്ള പ്രപഞ്ചത്തിന്റെ ആരംഭവും, രണ്ടാമത്തെ വരികളില്‍ ജലത്തില്‍നിന്നും ജീവാരംഭവും. ശാസ്ത്രലോകം ഒരു തീര്‍പ്പില്‍ എത്തിയ വിഷയമൊന്നുമല്ലെങ്കിലും സകല ലോകങ്ങളും ഒരു സിംഗുലാര്‍ പോയിന്റില്‍നിന്നും ആരംഭിച്ചുവെന്ന ചിന്തക്ക് തന്നെയാണ് ഇന്ന് മുന്‍തൂക്കം ഉള്ളത്. ജീവിന്റെ തുടിപ്പും ജലമില്ലാതെ അസാധ്യമാണ്. ഒരു വചനത്തില്‍ രണ്ട് അസ്തിത്വങ്ങളുടെ ഉല്‍പത്തിയെ ശരിയായി വിശദീകരിക്കാന്‍ ഒരു പച്ച മനുഷ്യന് കഴിയുന്നതിന്റെ സാധ്യതയും ചോദ്യചിഹ്‌നമാണ്.

e 30: ഇസ്‌ലാമിൻ്റെ വ്യാപനം

എന്റെ നാഥൻ എനിക്കായി ഭൂമിയെ മടക്കി, ഞാൻ അതിന്റെ കിഴക്കും പടിഞ്ഞാറും കണ്ടു. എനിക്കായി ഭൂമി ഒഴുകിയെത്തുന്നിടത്തോളം എന്റെ സമുദായം എത്തും…(Sunan abi dawud 4252)”

Tamīᖦᨛm al-Dārī reports that the Messenger of Allah ﷺ said, “This matter will certainly reach every place touched by the night and day. Allah will not leave a house of mud or even fur except that He will cause this religion to enter it, by which the honorable will be honored, and the disgraceful will be disgraced. Allah will honor the honorable with Islam and He will disgrace the disgraceful with unbelief.”
(Ibn Ḥanbal, Musnad Aḥmad, 28:154 #16957; authenticated by al-Arnā’ūṭ in the comments and al-Albānī in Silsilat al-Aḥādīth al-Ṣaḥīḥah (Riyadh: Maktabat al-Ma‘ārif, 1996), 1:32 #3.)

അറേബ്യയിൽ ഇസ്‌ലാം ഒതുങ്ങിയിരുന്ന പ്രവാചക കാലത്ത് ഇസ്‌ലാമിൻ്റെ ഭാവിയെ സംബന്ധിച്ച് പ്രവാചകർ നടത്തുന്ന പ്രവചനങ്ങളാണിവ. കിഴക്കും പടിഞ്ഞാറും, വെളിച്ചമെത്തുന്ന ഇടങ്ങളിലുമെല്ലാം ഇസ്‌ലാമെത്തുകയും ഒരു ആഗോള പ്രത്യയ ശാസ്ത്രമായി വളരുകയും ചെയ്യുമെന്ന ദീർഘ വീക്ഷണം ഈ വർത്തമാനങ്ങളിൽ പ്രകടമാണ്. പ്രവാചക വിയോഗത്തിന് കുറച്ച് കാലങ്ങൾക്ക് ഉള്ളിൽ തന്നെ ചൈനയും ഭാരതവും യൂറോപ്പുമെല്ലാം ഇസ്‌ലാമെത്തി. ഇന്ന് ലോകത്ത് ഏറ്റവും വേഗതയിൽ വളരുന്ന പ്രത്യയശാസ്ത്രം ഇസ്‌ലാമാണ്. pew research centre പഠനമനുസരിച്ച് 2070 ൽ ഏറ്റവുമധികം ജനങ്ങൾ പിൻപറ്റുന്ന ദർശനമായി ഇസ്‌ലാം മാറുമെന്നാണ്. (“The Future of World Religions: Population Growth Projections, 2010-2050,” Pew Research Center, April 2nd, 2015.)
1) ഇസ്‌ലാം ദൈവത്തിൽ നിന്നാണെങ്കിൽ അത് ആഗോള ദർശനമായി വളരുക പ്രതീക്ഷിതമാണ്. expected ആയ കാര്യം തന്നെ സംഭവിക്കുന്നത് ഇസ്‌ലാമിന് തെളിവാണ്.
2) അതിൻ്റെ വളർച്ചയെ മുന്നേ അറിയാനും അത് പ്രവചിക്കാനും ഒരു സാധാരണ മനുഷ്യനാകില്ല, ദൈവ ദൂതനല്ലാതെ. ഇതും ഇസ്‌ലാമിനെ തെളിയിക്കുന്നു.

e 31: ആറ് തെളിവുകൾ

“തബൂക്ക് യുദ്ധ സന്ദർഭത്തിൽ പ്രവാചകർ അവ്ഫ് ഇബ്നു മാലികിനോട് പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടത്: അന്ത്യനാൾക്ക് മുന്നേ ആറ് കാര്യങ്ങൾ സംഭവിക്കും, എൻ്റെ മരണം ശേഷം നിങ്ങൾ ജെറുസലേം കീഴടക്കും, രണ്ട് പകർച്ച വ്യാധികൾ നിങ്ങളെ നശിപ്പിക്കും, ഒരു മനുഷ്യന് നൂറ് സ്വർണ്ണ നാണയങ്ങൾ നൽകിയാലും തൃപ്തനാകാത്ത വിധം സമ്പത്ത് അധികരിക്കും, ഒരു ദുഃഖമുണ്ടാകും അത് കടന്ന് ചെല്ലാത്ത ഒരു അറബ് വീടുമുണ്ടാകില്ല, നിങ്ങളും ബൈസൻ്റൈൻകാരുമായി യുദ്ദമുണ്ടാകും.” (al-Bukhāri (7118)

ഹദീസിൽ പറഞ്ഞ ക്രമത്തിൽ തന്നെ ഈ കാര്യങ്ങൾ സംഭവിച്ചതായി ചരിത്രത്തിൽ കാണാം. ഹിജ്റ പതിനൊന്നിന് പ്രവാചകൻ്റെ വഫാത്തിൻ്റെ നാല് വർഷത്തിന് ശേഷം ഹിജ്റ പതിനഞ്ചിന് ജെറുസലേം മുസ്‌ലിങ്ങൾക്ക് കീഴിലായി, ഹിജ്റ പതിനെട്ടിന് plague of amwas എന്ന് അറിയപ്പെടുന്ന വലിയ പകർച്ചവ്യാധി മുസ്‌ലിം ലോകത്തെ ബാധിച്ചു. ഇരുപത്തി അയ്യായിരം മുസ്‌ലിം സൈനികരെയും അവരുടെ ഉറ്റവരെയും ഇത് തുടച്ചു നീക്കി, ഹിജ്റ ഇരുപത്തി മൂന്ന് ഖലീഫ ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് മുസ്‌ലിം ലോകം സാമ്പത്തികമായി വലിയ ഉയർച്ചയിലെത്തി, ഹിജ്റ മുപ്പത്തിയേഴിന് ഉസ്മാൻ (റ) വധിക്കപ്പെട്ടത് രാഷ്ട്രത്തെ പിടിച്ച് കുലുക്കിയ ദുഃഖമായി, ബൈസൻ്റൈൻ സാമ്രാജ്യവുമായി തുടർച്ചയായ നിരവധി യുദ്ദങ്ങൾക്കും പിന്നീട് മുസ്‌ലിം ലോകം സാക്ഷിയായി. പ്രവാചകൻ പറഞ്ഞ ക്രമത്തിൽ തന്നെ ഇതിലെ എല്ലാ കാര്യങ്ങളും സംഭവിച്ചതിന് ചരിത്രം സാക്ഷിയാണ്.

e 32: ഹദീസ് നിഷേധികൾ

അബൂ റാഫിഅ് നിവേദനം: പ്രവാചകൻ പറഞ്ഞിരിക്കുന്നു:
“തിന്നു നിറഞ വയറുമായി ഇരിപ്പിടത്തിൽ ചാരി ഇരുന്ന് കൊണ്ടു ഞാൻ കല്പിച്ചതായ ഒരു കല്പ്പനയോ വിലക്കൊ വരുമ്പോൾ എനിക്കറിയില്ല !! അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ ഉള്ളത് മാത്രം നാം പിൻപറ്റും എന്ന് പറയുന്ന സുഖലോലുപരെ നിങ്ങളിലാരും കണ്ടുമുട്ടാതിരിക്കട്ടെ”
(Sunan Abu Dawood, Book of Sunnah, Book 0042, Hadith 010)

സ്വാഭാവികമായും പ്രവാചക കാലത്ത് പ്രവാചക വർത്തമാനത്തെ അംഗീകരിക്കാതെയിരിക്കുകയും, ഖുർആനിനെ മാത്രം അംഗീകരിക്കാം എന്ന് പറയുകയും ചെയ്യുന്ന ആരുമുണ്ടാകില്ല.എന്നാൽ പിൽകാലത്ത് അത്തരം ആളുകൾ വന്നു. അവർ പ്രവാചക കല്പനകളെ അംഗീകരിക്കേണ്ടതായി ഇല്ലെന്നും, എന്നാൽ ഖുർആനിനെ മാത്രം അംഗീകരിക്കാമെന്നും വാദിച്ചു. കേരളത്തിൻ്റെ പശ്ചാത്തലത്തിൽ പോലും ഇത്തരമാളുകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പിൽകാലത്ത് പ്രത്യക്ഷപ്പെട്ട ഈ വിഭാഗത്തെ മുമ്പേ അറിയാൻ പ്രവാചകന് കഴിഞ്ഞതെങ്ങനെയാണ്.

e 33: പ്രശംസിക്കപ്പെട്ടവൻ (The Praised One)

Muhammad എന്ന പേരിൻ്റെ നേർക്ക്‌നേരെയുള്ള അർത്ഥം പ്രശംസിക്കപ്പെട്ടവൻ (The Praised One) എന്നാകുന്നു. ഈ പേര് പോലും ഭാവിയിൽ ലോകത്ത് ഏറ്റവുമധികം സ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യാവുന്ന പ്രവാചക വ്യക്തിത്വത്തെ പ്രവചിക്കുന്നുണ്ട്. [Ash-Sharh 94: 4]

നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.
ഇമാം ഖതാദ പറയുന്നു: “അല്ലാഹു, ഈ ലോകത്തിലും പരലോകത്തിലും മുഹമ്മദ്‌ നബിയെ കൊണ്ടുള്ള സ്മരണയെ ഉയർത്തി” [Tafsir Ibn Kathir, Surah 94:4]
ഇന്ന് ലോകത്തിൻ്റെ ഓരോ കോണിൽ നിന്നും ഓരോ നിമിഷവും ബാങ്ക് ഉയർന്നുകൊണ്ടിരിക്കുന്നു. അതിൽ പ്രവാചക നാമവും പ്രകീർത്തിക്കപ്പെടുന്നു. ഇത് കേൾക്കുന്ന കോടിക്കണക്കിന് മുസ്‌ലിംങ്ങൾ ദിനംതോറും അതേറ്റ് ചൊല്ലുന്നു. അദ്ദേഹത്തിൻ്റെ പേര് പരാമർശിക്കപ്പെടുമ്പോഴെല്ലാം അദ്ദേഹത്തിന് മേൽ സമാധാനവും അനുഗ്രഹവും ഉണ്ടാവട്ടെയെന്ന് മുസ്‌ലിങ്ങൾ പ്രാർത്ഥിക്കുന്നു. 2014ലെ കണക്ക് പ്രകാരം 150 മില്യൺ ജനങ്ങൾ മുഹമ്മദ് തങ്ങളുടെ പേരായി സ്വീകരിച്ചിരിക്കുന്നു. ചുരുക്കത്തിൽ ആ പേര് ഉൾക്കൊള്ളുന്ന അർത്ഥവും, പ്രവചനവും യാഥാർത്ഥ്യമായിരിക്കുന്നു.

e 34: വലീദ് ഇബ്നു മുഗീറ, അബൂ ലഹബ്

വിശുദ്ധ ഖുർആനെ പരസ്യമായി പരിഹസിച്ച ഇസ്‌ലാമിന്റെ കടുത്തശത്രുവായിരുന്നു വലീദ് ഇബ്നു മുഗീറ.
[ Al-Muddaththir 74:24 -25 ]
എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.
അയാൾ ഒരിക്കലും ഇസ്‌ലാം സ്വീകരിക്കില്ലെന്നും നരകത്തിന്റെ സന്തതിയാണ് അവനെന്നും ഖുർആനിൽ പ്രവചിക്കപ്പെട്ടു:
[ Al-Muddaththir 74:26 -28 ]
വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്‌. സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.

വലീദിബ്നു മുഗീറയുടെ ജീവിത കാലത്ത് തന്നെ അദ്ദേഹത്തിന്റെ മൂത്തപുത്രൻ വലീദ് ഇബ്നു വലീദ് ഇസ്‌ലാം സ്വീകരിച്ചിരുന്നു. അയാളുടെ എല്ലാ തിന്മകൾക്കും കൂടെയുണ്ടായിരുന്ന രണ്ടാമത്തെ മകൻ പിൽക്കാലഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹമാണ് “അല്ലാഹുവിന്റെ വാൾ” എന്ന് പ്രവാചകൻ വിശേഷിപ്പിച്ച ലോകപ്രശസ്തനായ ഇസ്‌ലാമിക സൈനിക കമാൻഡർ “ഖാലിദ് ഇബ്നു വലീദ്”. ഇത്തരത്തിൽ അയാളുടെ രണ്ടുമക്കൾക്കും ഇസ്‌ലാമിന്റെ വെളിച്ചം ലഭിച്ചപ്പോഴും ഖുർആനിൽ പ്രവചിക്കപ്പെട്ടതുപോലെ അവിശ്വാസിയായി തന്നെയാണ് വലീദ് ബിൻ മുഗീറ മരിച്ചത്. പ്രവാചക പിതൃവ്യനായ അബൂ ലഹബിൻ്റെ സത്യനിഷേധത്തോടും ഖുർആൻ സമാനനിലയിൽ പ്രതികരിക്കുന്നുണ്ട്.

“[ Al-Masad 111:1-3 ] അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.” വൈകാതെ ഒരു പകർച്ചവ്യാധി പിടിപെട്ടാണ് അബൂ ലഹബ് മരിച്ചത്, അയാളുടെ ശരീരത്തെ തൊടാൻ പോലും ജനങ്ങൾ കൂട്ടാക്കിയില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. അവിശ്വാസികളായി മരിക്കുമെന്ന് ഖുർആൻ പ്രഖ്യാപിച്ച ഇവർ പിന്നീട് ഇസ്‌ലാമിലേക്ക് വന്നില്ല എന്നത് മാത്രമല്ല ഖുർആൻ്റെ പ്രഖ്യാപനം തെറ്റായിരുന്നു എന്ന് തെളിയിക്കാൻ കപടമായി പോലും ഇവർ ഇസ്‌ലാമിനെ അംഗീകരിച്ചില്ല.

മറ്റൊന്ന് ഇതുപോലെ തന്നെ ഇസ്‌ലാമിൻ്റെ ആരംഭകാലത്തെ കഠിന ശത്രുക്കളായ വേറെയും ആളുകളുണ്ട്. ഒരു യുദ്ധത്തിൽ മുസ്‌ലിം പക്ഷം പരാജയപ്പെടാൻ കാരണം ഖാലിദ് ബിൻ വലീദ് (റ) എന്ന വ്യക്തിയുടെ തന്ത്രമാണ്, ഇസ്‌ലാമിനെതിരെ യുദ്ധങ്ങൾക്ക് മുന്നിലുണ്ടായിരുന്ന അബൂ സുഫ്‌യാനാണ് (റ) വേറൊരു വ്യക്തി. ഇസ്‌ലാമിലേക്ക് പിന്നീട് വന്ന വേറെയും ശത്രുക്കളുണ്ട്. എന്നാൽ ഇവരെയൊന്നും സംബന്ധിച്ച് സമാന വർത്തമാനം ഖുർആൻ പറഞ്ഞതായി കാണില്ല. ഇവർ പിന്നീട് ഇസ്‌ലാമിലേക്ക് വരികയും ഇസ്‌ലാമിൻ്റെ ശാക്തീകരണത്തിനായി നിഷ്കളങ്കമായി പ്രവർത്തിക്കുകയും ചെയ്തുവെന്നും കാണാം. വ്യക്തികൾ ഭാവിയിൽ ഇസ്‌ലാമിനോട് എന്ത് നിലപാട് സ്വീകരിക്കുമെന്ന് പ്രവാചകൻ അറിയുന്നത് എങ്ങനെയാണ്?

e 35: വായന അധികരിക്കും

“അന്ത്യനാളിന് മുന്നോടിയായി ജനങ്ങൾ പരിചയമുള്ളവരെ മാത്രം അഭിവാദ്യം ചെയ്യുന്ന കാലം വരും. അന്നാളിൽ കച്ചവടം/വാണിജ്യം/വ്യവസായം (Trade) വളരെ വ്യാപകമാവുകയും, സ്ത്രീ തന്റെ ഭർത്താവിനെ കച്ചവടത്തിൽ സഹായിക്കുകയും ചെയ്യും. രക്തബന്ധം വിച്ഛേദിക്കപ്പെടും; ജനങ്ങൾ കള്ളസാക്ഷി പറയുകയും യഥാർത്ഥ സാക്ഷ്യം മറയ്ക്കുകയും ചെയ്യും. പേന (എഴുത്ത്) അന്ന് വ്യാപകമാകും (Musnad Ahmad, 1:407).

ആധുനിക കാലത്തെ ജനസാന്ദ്രതയുള്ള നഗരങ്ങളുടെ വരവോടെ “ആളുകൾ തങ്ങൾക്ക് അറിയാവുന്നവരെ മാത്രമേ അഭിവാദ്യം ചെയ്യുകയുള്ളൂ” എന്ന പ്രവചനം പൂർത്തീകരിക്കപ്പെട്ടു. ആളുകൾ അയൽവാസികളോട് സംസാരിക്കാതിരിക്കുന്നത് സാധാരണമാണ്. ആരാണ് തന്റെ തൊട്ടടുത്ത വീട്ടിൽ/ഫ്ലാറ്റ് മുറിയിൽ എന്ന് പോലും അറിയാത്ത തരത്തിൽ അപരിചിതത്വം കടന്നുകൂടി.
“ഒരു സ്ത്രീ തന്റെ ഭർത്താവിനെ തന്റെ കച്ചവടത്തിൽ സഹായിക്കും” എന്ന പ്രവചനം സ്ത്രീകൾ വലിയ തോതിൽ തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്നതിലൂടെ പൂർത്തീകരിക്കപ്പെട്ടു. മാത്രമല്ല മരുഭൂമികളെ നടന്നു താണ്ടി നിർവഹിച്ചിരുന്ന ദുർഘടമായ ഒന്നായിരുന്നു പ്രവാചക കാലത്തെ കച്ചവടം. ഇന്നത് digitalised ആവുകയും വീട്ടിലിരുന്ന് പോലും ഒരു സ്ത്രീക്ക് നിയന്ത്രിക്കാൻ കഴിയുന്ന എളുപ്പമുള്ളതുമായി. പ്രത്യേകിച്ച് പാശ്ചാത്യ സമൂഹങ്ങളിൽ. പരമ്പരാഗത കുടുംബ മൂല്യങ്ങളുടെ തകർച്ചയിലൂടെ “രക്തബന്ധം വിച്ഛേദിക്കപ്പെടും” എന്ന പ്രവചനം പൂർത്തീകരിക്കപ്പെട്ടു. സമൂഹത്തിന്റെ കെട്ടുറപ്പായിരുന്ന അത്തരം മൂല്യങ്ങൾ ഇപ്പോൾ തകർന്നിരിക്കുന്നു.
അതിന്റെ ഒരു ലക്ഷണമാണ് വൃദ്ധരായ മാതാപിതാക്കളെ പാർപ്പിക്കാൻ നഗരങ്ങളിൽ ഉയർന്നു പൊങ്ങുന്ന ഓൾഡ് ഏജ് ഹോമുകൾ. അവിടെ പാർപ്പിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണം വർധിക്കുന്നു. സാമൂഹിക മൂല്യങ്ങളുടെ (Community values) തകർച്ചയും പ്രചനത്തിന്റെ പൂർത്തീകരണമാണ്.
അതിന്റെ ഒരു ലക്ഷണം ലിബറലിസത്തിന്റെ ആഗോള ഫിലോസഫിയാണ്. അത് ആധുനിക ലോകത്തിൽ കുടുംബ അന്തരീക്ഷത്തെ തകർക്കുന്നു. വ്യക്തിയാണ് സർവ്വപ്രധാനമെന്ന രീതിയിലുള്ള Individualism പ്രോത്സാഹിപ്പിക്കുന്നു.

അവസാനമായി, “പേന (എഴുത്ത്) വ്യാപകമാകും” എന്ന പ്രവചനം കൂടി വിശദമായി പരിശോധിക്കാം. ഇവിടെ മുഹമ്മദ്‌ നബി പേനയെ സൂചിപ്പിക്കാൻ ഉപയോഗിച്ച അറബി പദം ‘ഖലം’ ആണ്‌, ആ പദം എഴുത്തിന്റെ വിശാലമായ അർ‌ത്ഥത്തെ അല്ലെങ്കിൽ‌ പൊതുവായ എന്തിനെയും ഉൾക്കൊള്ളുന്ന ഒന്നാണ്. ഇന്ന് ആളുകൾക്ക് വായിക്കാനും എഴുതാനും ഒരു മാനദണ്ഡമുണ്ട്, കൂടാതെ ധാരാളം പുസ്തകങ്ങളും പത്രങ്ങളും മാസികകളും ഉണ്ട്. മുഹമ്മദ് നബിയുടെ പ്രവചനത്തിനു 800 വർഷങ്ങൾക്ക് ശേഷം നടന്ന അച്ചടി പോലുള്ള പതിനഞ്ചാം നൂറ്റാണ്ടിലെ സാങ്കേതിക മുന്നേറ്റങ്ങൾ ഇത് വ്യാപകമാക്കി. ചരിത്രത്തിൽ ആദ്യമായി, written materials വലിയ ക്വോണ്ടിറ്റിയിൽ നിർമ്മിക്കാൻ കഴിഞ്ഞു. പുസ്തക ഉൽ‌പാദനത്തിന്റെ വർദ്ധിച്ച കാര്യക്ഷമത പുസ്തക ഉപഭോഗത്തിൽ വർദ്ധനവുണ്ടാക്കുകയും ചെയ്തു. ഇന്റർനെറ്റിന്റെ വരവോടെ, എഴുത്ത് കൂടുതൽ വ്യാപമായി. കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ ഉള്ള ആർക്കും ഇപ്പോൾ ഒരു ഫിംഗർ ക്ലിക്കുചെയ്ത് ദശലക്ഷക്കണക്കിന്പു സ്തകങ്ങളുടെ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. വായിക്കാനോ എഴുതാനോ കഴിയാത്ത മുഹമ്മദ് നബി വായനയുടെയും എഴുത്തിന്റെയും വ്യാപനത്തെക്കുറിച്ച് പ്രവചിച്ചത് കൃത്യമായി പുലർന്നിരിക്കുന്നത് ഇവിടെ കാണാം.

print

No comments yet.

Leave a comment

Your email address will not be published.