ബൈബിളിനെ ക്വുർആൻ അംഗീകരിക്കുന്നില്ലേ?

/ബൈബിളിനെ ക്വുർആൻ അംഗീകരിക്കുന്നില്ലേ?
/ബൈബിളിനെ ക്വുർആൻ അംഗീകരിക്കുന്നില്ലേ?

ബൈബിളിനെ ക്വുർആൻ അംഗീകരിക്കുന്നില്ലേ?

വിശുദ്ധ ഖുര്‍ആന്‍, അവതരിപ്പിക്കപ്പെട്ട മുഴുവന്‍ വേദഗ്രന്ഥങ്ങളെ യും അംഗീകരിക്കുന്നു; ആദരിക്കുന്നു, അവയനുസരിച്ചുകൊണ്ട് ജീവിക്കേണ്ടത് അതാത് കാലഘട്ടങ്ങളിലെ ആളുകളുടെ കടമയായിരുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അത് ആദരിക്കേണ്ടത് മുസ്‌ലിമെന്നുള്ള നിലക്ക് – എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച ആദര്‍ശവുമായി ജീവിക്കുന്നവനെന്നുള്ള നിലക്ക്- അങ്ങനെ ജീവിക്കേണ്ടത് ഒരു മുസ്‌ലിമിന്റെ കടമയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

പരി ശുദ്ധ ഖുര്‍ആനിലെ മൂന്നാത്തെ അധ്യായം സൂറത്ത് ആലുഇംറാനിലെ 84-ാമത്തെ വചനം വിശ്വാ സികളോട് ആവശ്യപ്പെടുന്നു: ”പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്ക പ്പെട്ടതിലും ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നി വര്‍ക്ക് അവതരി പ്പിക്കപ്പെട്ടതിലും, മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പെട്ടവരാകുന്നു”.

പ്രവാചക ന്മാരെല്ലാം ഒരേ പോലെ പടച്ചവനാല്‍ ആദരിക്കപ്പെടുന്നവരാണ് എന്നും അവരുടെ മാര്‍ഗ ദര്‍ശനം പൂര്‍ണമാ യിതന്നെ മനുഷ്യരെ നന്മയിലേക്ക് നയിക്കുന്നവയായിരു ന്നുവെന്നും വിശ്വസി ക്കുന്നരാണ് ഞങ്ങള്‍ എന്ന് പ്രഖ്യാപിക്കപ്പെടു വാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെ എല്ലായിടത്തേക്കും അവതരിപ്പിക്കപ്പെട്ട വേദങ്ങളില്‍ വിശ്വസിക്കേണ്ടത് ബാധ്യതയാണെന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം പരിശുദ്ധഖുര്‍ആന്‍ നാല് വേദഗ്രന്ഥ ങ്ങളുടെ പേരെടുത്തു പറയുക കൂടി ചെയ്യുന്നുണ്ട്. അതില്‍ ഒന്ന് പരിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. അതോടൊപ്പം തന്നെ ഖുര്‍ആനിനു മുമ്പ് അവതരിപ്പിക്കപ്പെട്ട മൂന്നു വേദഗ്രന്ഥങ്ങളെ പേരെടുത്തുതന്നെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അതിലൊന്ന് മോശെ പ്രവാച കന് (മൂസാ നബി (അ) ക്ക്) അവതരിപ്പിക്കപ്പെട്ട തൗറാത്താണ്. പരി ശുദ്ധ ഖുര്‍ആനിലെ അഞ്ചാമത്തെ അധ്യായം സൂറത്തുല്‍ മാഇദയിലെ 44-ാത്തെ വചനത്തില്‍ ഇങ്ങനെ കാണാം: ”തീര്‍ച്ചയായും നാമാ കുന്നു മോശെ പ്രവാചകന് തൗറാത്ത് (തോറ) അവത രിപ്പിച്ചിട്ടുള്ളത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവും ഉണ്ട്”. അതേപോലെതന്നെ ഖുര്‍ആനിലെ 17-ാ മത്തെ അധ്യായം സൂറത്തുല്‍ ഇസ്‌റാഇലെ 55-ാ മത്തെ വചനത്തില്‍ ‘ദാവൂദിന് സബൂര്‍ അവതരി പ്പിച്ചിട്ടുള്ളത് നാമാകുന്നു’ എന്ന് കാണാന്‍ കഴിയും. കൂടാതെ യേശുക്രിസ്തുവിനെക്കുറിച്ച് പറയു മ്പോള്‍ ഖുര്‍ആനിലെ അഞ്ചാമത്തെ അധ്യാ യം സൂറത്തു ല്‍ മാഇദയിലെ 46-ാമത്തെ വചനത്തില്‍ അദ്ദേഹത്തിന് സുവിശേഷം -ഇഞ്ചീല്‍-അവത രിപ്പിച്ചുകൊടുക്കുകയും അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവും നല്‍കുകയും ചെയ്ത വനാണ് പടച്ചവനെന്ന് പറ യുന്നത് കാണാം. ചുരുക്കത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ മുമ്പ് അവതരിപ്പിക്ക പ്പെട്ട വേദഗ്രന്ഥങ്ങളെ അംഗീകരിക്കുന്നു; ആദരിക്കുന്നു. അവ അവതരിപ്പിച്ചത് പടച്ച വന്‍തന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെ യ്യുന്നു.

എന്നാല്‍ വേദഗ്രന്ഥങ്ങളുടെ അവതരണത്തിനുശേഷം  നൂറ്റാണ്ടുകള്‍ കഴിഞ്ഞ പ്പോള്‍ വേദഗ്രന്ഥങ്ങളുടെ പുറംചട്ടകളണിഞ്ഞുകൊണ്ട് മനുഷ്യരാല്‍ രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങള്‍ വന്നു എന്നും ആ ഗ്രന്ഥങ്ങളാണ് മനുഷ്യരെ തിന്മയിലേക്കും തെറ്റുകളിലേക്കും അധര്‍മത്തിലേക്കും പൈശാചിക പ്രലോഭനങ്ങളിലേക്കുമെല്ലാം കൊണ്ടുപോയത് എന്നും പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ”സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാ ക്കുകയും സ്വാര്‍ഥമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും തുച്ഛമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും അത് ദൈവികമാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശ”(”എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാ ഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം.അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അരവിത് ചെയ്യുന്നത്) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദി ക്കുന്ന വകയിലും അവര്‍ക്ക് നാശം” (ഖുര്‍ആന്‍ 2:79)

ദൈവിക വചനങ്ങളിലെ സത്യങ്ങ ളെ അസത്യങ്ങളുമായി കൂട്ടിക്കലര്‍ത്തിക്കൊണ്ട് അവതരി പ്പിക്കുകയാണ് വേദങ്ങളുടെ വക്താക്കളെന്ന് പറഞ്ഞ പുരോഹിതന്മാര്‍ ചെയ്തതെന്നും ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. ”വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുകയും,അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യുന്നത്?” (ഖുര്‍ആന്‍ 3:71)
വേദഗ്രന്ഥങ്ങളില്‍ പലപ്പോഴും മനുഷ്യരുടെ കൈകടത്തലു കള്‍ നടക്കുകയും മനുഷ്യര്‍ സ്വന്തം ഗ്രന്ഥങ്ങളെഴുതിയുണ്ടാക്കി അവ ദൈവികമാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. മുമ്പ് അവതരിപ്പിച്ച വേദഗ്രൻഥങ്ങൾ മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമായിട്ടുണ്ടെങ്കിലും അവയിലെ ആശയങ്ങളുടെ സംരക്ഷണം ഖുർആൻ വഴി പടച്ചവൻ നിര്വഹിച്ചിട്ടുണ്ടെന്നും ഖുർആൻ വ്യക്തമാക്കുന്നു. ”(നബിയെ) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും, അവയെ കാത്തുരക്ഷിക്കുന്ന തുമത്രെ അത്.”(ഖുര്‍ആന്‍ 5:48)

എന്താണ് ബൈബിൾ എന്ന ചോദ്യത്തിന് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലുള്ള മറുപടിയിതാണ്. , പ്രവാചകന്മാര്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ദൈവവചനങ്ങളിൽ ചിലവ ബൈബിള്‍ പുസ്തകങ്ങളുടെ രചയിതാക്കളില്‍ പലരും ഉദ്ധരിച്ചിട്ടുണ്ട്. അതോടൊപ്പം മനുഷ്യരുടെ വചനങ്ങളും ബൈബിളിൽ ഉണ്ട്. ഏതാ ണ് ദൈവികവചനം, ഏതാണ് മാനുഷികവചനമെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയി ലാണ് ഇന്നത്തെ ബൈ ബിള്‍ സ്ഥിതി ചെയ്യുന്നത്.

പ്രവാചകന്മാർക്ക് അവതരിക്കപ്പെട്ടതായി ക്വുർആൻ പറയുന്ന വേദഗ്രന്ഥങ്ങളെക്കുറിച്ച് ബൈബിള്‍ സൂചനകള്‍ നല്‍കുകയും ആ വേദഗ്രന്ഥങ്ങള്‍ ഇന്ന ത്തെ ബൈബിളിലില്ലായെന്നുള്ള വസ്തുത വ്യക്തമായി മനസ്സിലാ ക്കിത്തരുകയും ചെയ്യുന്നുണ്ട്. മൂസാ നബി (അ)ക്ക് പടച്ചവന്‍ അവതരിപ്പിച്ച തോറയെക്കു റിച്ച് – തൗറാത്തിനെക്കുറിച്ച് – ആവർത്തിച്ചുള്ള പരാമർശങ്ങൾ ബൈബി ളിലുണ്ട്. ഉദാഹരണത്തിന്, ആവര്‍ത്തനപുസ്തകത്തില്‍ ഒന്നാമത്തെ അധ്യായത്തിലെ അഞ്ചാമത്തെ വചനത്തില്‍ നമുക്ക് കാണാം. ‘മോശെ പ്രവാചകന്‍ ഈ നിയമം ജനങ്ങള്‍ക്ക് വിശദീകരി ക്കാന്‍ തുടങ്ങി’. മോശെ പ്രവാചകന്‍ വിശദീകരിച്ച നിയമമാണ് തോറ; ആ തോറയാകുന്നു ഖുര്‍ആന്‍ പറയുന്ന തൗറാത്ത്. ഇന്ന് ബൈബിളില്‍ കാണുന്ന ഉല്‍പത്തി മുതല്‍ ആവര്‍ത്തനം വരെയുമുള്ള പഞ്ച പുസ്തകങ്ങൾ തോറയല്ലെന്ന് വ്യക്തം. മോശെയുടെ ഒരുപാട് വചനങ്ങള്‍ അതിലുണ്ട്. എന്നാല്‍, മോശയുടെ മരണത്തിനുശേഷം പലരും എഴുതിയ പല വചനങ്ങളും അതിലുണ്ട്.

ആവര്‍ത്തന പുസ്തകത്തിന്റെ അവസാന ഭാഗം നോക്കുക: ”അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തു വെച്ചു മരിച്ചു. അവന്‍ അവനെ മോവാബ് ദേശത്ത് ബേത്ത് -പെയോരിന്നെതിരെയുള്ള താഴ്‌വരില്‍ അടക്കി. എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയു ടെ സ്ഥലം ആരും അറിയുന്നില്ല. മോശെ മരിക്കുമ്പോര്‍ അവന്നു നൂറ്റിഇരുപത് വയസ്സായിരുന്നു. അവന്റെ കണ്ണ് മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.യിസ്രായേല്‍മക്കള്‍ മേശെയെക്കുറിച്ച് മോവാബ് സമഭൂമിയില്‍ മുപ്പത് ദിവസം കരഞ്ഞു കൊണ്ടിരിന്നു. അങ്ങനെ മേശെയെക്കുറിച്ച് കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.ന്റെ മകനായ യോശുവായെ മോശെ കൈവച്ച് അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട്          അവന്‍ ജ്ഞാനാത്മപൂര്‍ണ്ണനായിത്തീര്‍ന്നു. യഹോവ മോശെയോടു കല്‍പ്പിച്ചതുപോലെ               യിസ്രായോല്‍ മക്കള്‍ അവനെ അനുസരിച്ചു. എന്നാല്‍ മിസ്രയീം ദേശത്തു ഫറനോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സര്‍വ്വ ദേശത്തോടും ചെയ്യുവാന്‍ യഹോവ മോശെയെ നിയോ ഗിച്ചയച്ച സകല അല്‍ഭുതങ്ങളും ഭുജവീയ്യവും എല്ലാ യിസ്രായേലും കാണ്‍കെ മോശെ പ്രവര്‍ത്തിച്ച ഭയങ്കര കാര്യമെക്കെയും വിചാരിച്ചാല്‍ യഹോവ അഭി മുഖമായി അറിഞ്ഞു മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല’ (ആവര്‍ത്തന പുസ്തകം 34: 5-12)

മോശയുടെ മരണത്തെയും മരണത്തിനുശേഷമുള്ള കാര്യങ്ങളെയും കുറിച്ച് പറഞ്ഞുകൊണ്ട് . ആവര്‍ത്തനപുസ്തകം അവസാനിപ്പിക്കുന്നത് ”പിന്നീട് ഇസ്‌റായീലില്‍ ഇതു വരെ മോശെയെപ്പോലൊരു പ്രവാചകന്‍ ഉണ്ടായിട്ടില്ല” എന്ന പ്രസ്താവനയോടെയാണ്. . ഇതിൽ നിന്ന് മോശെ പ്രവാചകന് അവതരിപ്പിക്കപ്പെടുകയും അദ്ദേഹം ജന ങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കുകയും ചെയ്ത നിയമപുസ്തകമല്ല ഇന്നത്തെ പഞ്ചപുസ്തകം എന്നും മോശെയ്ക്ക് നൂറ്റാണ്ടുകൾ കഴിഞ്ഞ് അതിൽ പലതും കടന്നുകൂടിയിട്ടുണ്ട് എന്നും നമുക്ക് മനസ്സിലാക്കാനാവും.

ദാവീദിന് ദൈവം  അവതരിപ്പിച്ചതായി ഖുര്‍ആന്‍ സൂചിപ്പിക്കുന്ന ഗ്രന്ഥമാണ് സബൂർ. സങ്കീര്‍ത്തന പുസ്തകങ്ങള്‍ ബൈബിളിലെ അതിസുന്ദരമായ പുസ്തക സഞ്ചയമാണ്. ഈ സങ്കീര്‍ത്തന പുസ്തകങ്ങളില്‍ ദാവീദിന്‍േറതെന്ന് തലവാചകമുള്ള ഏതാനും ചില സങ്കീര്‍ത്തന ങ്ങളാണുള്ളത്. അതല്ലാത്ത ചിലത് ആസാഫിന്റെയും ആസാഫിന്റെ പുത്ര ന്മാരുടെയും കോരഹി ന്റെയും കോരഹിന്റെ പുത്രന്മാരുടെയും അങ്ങനെ പലരുടേതുമായിക്കൊണ്ടാണ് ബൈബിളിലെ സങ്കീര്‍ത്തന സഞ്ചയങ്ങളുടെ തലവാചകങ്ങള്‍ തന്നെ സ്ഥിതി ചെയ്യുന്നത്. ദാവീദിന്‍േറതെന്ന് പറയ പ്പെടുന്ന 35-ഓളം സങ്കീര്‍ത്തനങ്ങളില്‍ തന്നെ ഏതെല്ലാം ദാവീദിന്‍േറതാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല എന്ന് റവ. എ.സി. ക്ലേയിറ്റനെപ്പോലെയുള്ള  ബൈബിള്‍ പണ്ഡിത ന്മാര്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇനി യേശുക്രിസ്തുവിന്‍േറതായി അവതരിപ്പിക്കപ്പെട്ടു എന്ന് ഖു ര്‍ആന്‍ സൂചിപ്പിക്കുന്ന ഇന്‍ജീലിന്റെ -സുവിശേഷം- സ്ഥിതി എന്താണ്? . ഖുര്‍ആന്‍ പറയുന്നത് ഈസാ നബി (അ)ക്ക് പടച്ചതമ്പുരാന്‍ അവതരിപ്പിച്ച  വേദഗ്രന്ഥമാണ് ദൈവത്തിന്റെ സുവിശേഷം എന്നാണ്. ബൈ ബിളില്‍ നമുക്ക് കാണാന്‍ കഴിയും ”യോഹന്നാന്‍ ബന്ധനസ്ഥനായതിനുശേഷം യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്ക് വന്നു. അദ്ദേഹം പറഞ്ഞു: ”നിങ്ങള്‍ അനുതപിക്കുക. കാലം തികഞ്ഞിരിക്കുന്നു. ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു. നിങ്ങള്‍ സുവിശേഷത്തില്‍ വിശ്വസിക്കൂ. എന്നിലും വിശ്വസിക്കൂ’ (മാര്‍ക്കോസ്1:14-15).

ഇവിടെ യേശുക്രിസ്തു വിശ്വസിക്കാന്‍ പറഞ്ഞ, യേശുക്രിസ്തു പ്രസംഗിച്ച ദൈവത്തിന്റെ സുവിശേഷം, അത് ഏതാണ്? അതാണ് ഖുർആൻ പറയുന്ന ഇന്‍ജീന്‍. അത് മത്തായിയുടേയോ  മാര്‍ക്കോസിന്‍േറയോ ലൂക്കോസിന്‍േറയോ യോഹന്നാന്റേയോ സുവിശേഷമല്ല. ദൈവം അവതരിപ്പിച്ച സുവിശേഷമാണത്. ആ സുവിശേഷത്തെക്കുറിച്ചാണ് യേശുക്രിസ്തു മര്‍ക്കോസിന്റെ സുവിശേഷത്തിന്റെ എട്ടാം അധ്യായത്തില്‍ 38-ാം വചനത്തില്‍ പറയുന്നത് ”ആരെങ്കിലും ഈ സുവിശേഷത്തിനു വേണ്ടി മരണപ്പെ ടുകയാണെങ്കില്‍ അവര്‍ക്ക് അവരുടെ ജീവന്‍ ലഭിക്കുന്നുവെന്നും  സകലവും നഷ്ടപ്പെടുത്തുവെങ്കില്‍ മുഴുവന്‍ അവര്‍ക്ക് ലഭിക്കുകയു മാണ് ചെയ്യുന്നത്” എന്നും. ‘എന്നാല്‍ സുവിശേഷം മുമ്പെ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.”  (മര്‍ക്കോസ്13:1)

യേശുക്രിസ്തുവിന് പടച്ചവന്‍ അവതരിപ്പിച്ച സുവിശേഷമായ ഇന്ജീലിനെക്കുറിച്ച് ബൈബിള്‍ സൂചനകൾ നൽകുന്നുണ്ടെങ്കിലും ഇന്നത്തെ പുതിയ നിയമത്തിലെവിടെയും പ്രസ്തുത സുവിശേഷം ഉൾക്കൊള്ളുന്നില്ല. ഇന്ന് നില നിൽക്കുന്ന ബൈബിളിലെ പ്രവാചകന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട മുഴുവൻ ദൈവ വചനങ്ങളെയും ഇസ്‌ലാം അംഗീകരിക്കുന്നു. അതോടൊപ്പം തന്നെ പിൽക്കാലത്ത് പലരും എഴുതിച്ചെർത്ത വചങ്ങൾ ഇസ്‌ലാം നിരാകരിക്കുകയും ചെയ്യുന്നു.

print