ഇസ്രയേല്‍: ബൈബിള്‍ ദുര്‍വ്യാഖ്യാനങ്ങളുടെ ദുരന്തസൃഷ്ടി

//ഇസ്രയേല്‍: ബൈബിള്‍ ദുര്‍വ്യാഖ്യാനങ്ങളുടെ ദുരന്തസൃഷ്ടി
//ഇസ്രയേല്‍: ബൈബിള്‍ ദുര്‍വ്യാഖ്യാനങ്ങളുടെ ദുരന്തസൃഷ്ടി
ചരിത്രം

ഇസ്രയേല്‍: ബൈബിള്‍ ദുര്‍വ്യാഖ്യാനങ്ങളുടെ ദുരന്തസൃഷ്ടി

Print Now

‘A land without a people for a people without a land’ (‘രാജ്യമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാജ്യം’) എന്ന സ്ലോഗണിലൂടെയാണ് സയണിസ്റ്റുകള്‍ ജൂതരാഷ്ട്രത്തിന്റെ സ്ഥാപനത്തിനായി പ്രചാരണം നടത്തിയത്. ബ്രിട്ടണിലെ ക്രിസ്ത്യന്‍ സയണിസ്റ്റ് നേതാവായിരുന്ന ഷാഫ്‌റ്റെസ്ബറി പ്രഭു (1801-1885) ആണ് ആദ്യമായി (1853) ഈ പ്രയോഗം നടത്തിയത്. പൂജാപുരോഹിതവിരുദ്ധ മനോഭാവമുണ്ടായിരുന്ന ഷാഫ്‌റ്റെസ്ബറി ബൈ ബിള്‍ പുസ്തകങ്ങളോട് വലിയ ഭക്തി പുലര്‍ത്തിയിരുന്നു. ബൈബിളില്‍ ഒന്നും രണ്ടും ദിനവൃത്താന്തങ്ങളെ അദ്ദേഹം ഏറ്റവുമധികം ഇഷ്ട പ്പെട്ടത് ഇസ്രയേലിന്റെ പുനഃസ്ഥാപനത്തിന് പ്രതീക്ഷ നല്‍കുന്നവയാണ് എന്ന കാരണം പറഞ്ഞുകൊണ്ടാണ്. ‘O pray for the peace of Jerusalem’ എന്നു കൊത്തിവെച്ച വള ധരിച്ചാണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മതപരമായ ഒരു വിശ്വാസത്തില്‍ പരിമിതപ്പെട്ടു നിന്ന് വാഗ്ദത്ത ജൂതരാഷ്ട്രം എന്ന ചിന്തയെ രാഷ്ട്രീയമായി വളര്‍ത്തുന്നതില്‍ ഷാഫ്‌റ്റെസ്ബറി തന്റെ എല്ലാ ബന്ധങ്ങളും ഉപയോഗപ്പെടു ത്തി വലിയ സംഭാവനകളാണ് അര്‍പ്പിച്ചത്. മോസസ് ഹെസ്സ് അടക്കമുള്ള സണയിസ്റ്റ് ആചാര്യന്‍മാരെപ്പോലെ വിശുദ്ധ വാഗ്ദത്ത ഭൂമിയു ടെ സാഫല്യം സ്വപ്‌നം കാണുക മാത്രമല്ല ഷാഫ്‌റ്റെസ്ബറി ചെയ്തത്. തന്റെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഭരണാധികാരിക ളുമായുള്ള നിരന്തര സമ്പര്‍ക്കങ്ങളിലൂടെയും ഈ ആത്മീയ മിത്തിനെ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാക്കാനുള്ള ആവേശം പകര്‍ന്ന ബ്രിട്ടീഷ് രാ ഷ്ട്രീയ നേതാക്കളുടെ മുന്‍പന്തിയില്‍ അദ്ദേഹമുണ്ടായിരുന്നു.

ഒരു ക്രിസ്ത്യന്‍ സണയിസ്റ്റായ ഷാഫ്‌റ്റെസ്ബറി ജൂതരോടുള്ള അലിവുകൊണ്ടായിരുന്നില്ല അവര്‍ക്കൊരു രാഷ്ട്രത്തിനായി പ്രയത്‌നിച്ചത്. മറിച്ച് തന്റ വിശ്വാസത്തിന്റെ സംരക്ഷണത്തിനും ബൈബിള്‍ പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിനും വേണ്ടിയായിരുന്നു അത്. നൂറ്റാ ണ്ടുകള്‍ നീണ്ട ജൂതരുടെ പാരമ്പര്യവും സംസ്‌കാരവും ഭാഷയും ആത്മീയ ഔന്നിത്യവും ഒന്നും പരിഗണിക്കപ്പെടാതെയാണ് അവര്‍ സയ ണിസ്റ്റുകളുടെ ബൈബിള്‍ പ്രവചനസാഫല്യത്തിനുള്ള ഉപകരണമായി മാറിയത്.

1860ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ജനിച്ച തിയോഡര്‍ ഹെര്‍സല്‍ (1860-1904) ആണ് രാഷ്ട്രീയ സയണിസത്തിന്റെ സ്ഥാപകനായി അറിയ പ്പെടുന്നത്. 1896ല്‍ അദ്ദേഹം രചിച്ച ജൂതരാഷ്ട്രം (The Jewish State) എന്ന ലഘുകൃതി ജൂതന്‍മാരുടെ പ്രശ്‌നങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് കാരണമായിത്തീര്‍ന്നു. 1897ല്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ബേസിലില്‍ അദ്ദേഹം വിളിച്ചുചേര്‍ത്ത ലോക സയണിസ്റ്റ് പ്രതിനിധിസഭയി ല്‍വെച്ച് രൂപീകരിക്കപ്പെട്ട വേള്‍ഡ് സയണിസ്റ്റ് ഓര്‍ഗനൈസേഷന്റെ പ്രഥമ പ്രസിഡന്റായി ഹെര്‍സല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേല്‍ രാഷ്ട്രം രൂപീകരിക്കപ്പെടുന്നതിനും നാല്‍പ്പതിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ട ഹെര്‍സല്‍ സയണിസത്തിന്റെ പ്രചാരകനെന്ന നില ക്കും ഒരിക്കലും തളരാത്ത സാഹസികനായ സംഘാടകനെന്ന നിലക്കും ബുദ്ധിശാലിയായ നയതന്ത്രജ്ഞനെന്ന നിലയിലുമെല്ലാം ചരിത്രത്തി ലിടം നേടി.

ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംഘടിതരൂപം വന്നപ്പോള്‍ Zion എന്ന പദം തന്നെ അതിലുപയോഗിച്ചത് ഹെര്‍സലായിരുന്നു. ബൈബിള്‍ പ്രവാചകന്‍മാര്‍ ജറുസലേമിനു പറഞ്ഞിരുന്ന പേര് Zion എന്നായിരുന്നുവെന്നാണതിന്റെ കാരണം. പഴയനിയമത്തില്‍ 152 തവണയും പുതിയ നിയമത്തില്‍ ഏഴുതവണയും സിയോണ്‍ എന്ന് പ്രയോഗിക്കപ്പെട്ടിട്ടുള്ളത് ജറുസലേമിനെപ്പറ്റിയാണെന്നാണ് വ്യാഖ്യാ നിക്കപ്പെടുന്നത്.

പത്രപ്രവര്‍ത്തകനായിരുന്ന ഹെര്‍സല്‍ ഒരു മുന്‍നിര ഓസ്ട്രിയന്‍ പത്രത്തിന്റെ പ്രതിനിധിയായി പാരീസിലെത്തിയതുമുതലാണ് സയണി സ്റ്റ് ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതൃഭൂമിയായ പാരീസ്, കുടുംബസമേതം താമസിക്കാനെത്തിയ ഹെര്‍സലിനെ അത്ഭുതപ്പെടുത്തി ഓസ്ട്രിയയില്‍ അനുഭവിക്കേണ്ടി വന്ന ജൂതവിരുദ്ധ മനോഭാവങ്ങളുടെ തിക്തഫലങ്ങള്‍ പതിന്മടങ്ങ് പാരീസിലും നിലനില്‍ക്കുന്നുണ്ടായിരുന്നു. നേരത്തെ സ്‌കൂള്‍ പഠനകാലത്ത് ബുഡാപെസ്റ്റിലെ സയിന്റിഫിക് സെക്കന്ററി സ്‌കൂളില്‍ നിന്ന് പഠനം നിര്‍ത്തി ജൂതവിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള മറ്റൊരു സ്‌കൂളില്‍ ചേരേണ്ടി വന്നതും, കുടുംബത്തോടൊപ്പം 1878ല്‍ ബുഡാപെസ്റ്റില്‍ നിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്ക് മാറി താമസിക്കേണ്ടി വന്നതും ആന്റി സെമിറ്റിസം എന്ന പേരില്‍ ആ സമൂഹത്തില്‍ നിലനിന്ന ജൂതവിരുദ്ധ മനോഭാവം കൊണ്ട് തന്നെയായിരുന്നു.

ജൂതവിരുദ്ധ മനോഭാവങ്ങള്‍ അതിജീവിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി തിയോഡര്‍ ഹെര്‍സല്‍ കുലങ്കഷമായി ചിന്തിക്കാന്‍ തുടങ്ങി. ജൂതന്‍മാ ര്‍ പാരമ്പര്യമായി തുടര്‍ന്നുപോരുന്ന മാര്‍ഗങ്ങള്‍ക്കപ്പുറം സംഘടിതമായി എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന നിലപാടിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. ഫ്രഞ്ച് ജൂത പട്ടാള ഉദ്യോഗസ്ഥനായിരുന്ന ആല്‍ഫ്രഡ് ഡ്രേഫൂസുമായുള്ള ആത്മബന്ധം അദ്ദേഹത്തിന്റെ ഈ ചിന്തയെ കൂ ടുതല്‍ ദൃഢപ്പെടുത്തി.

ഫ്രഞ്ച് പട്ടാളരേഖകളില്‍ അല്‍ഫ്രഡ് ഡ്രേഫൂസ് ഒരു കുറ്റവാളിയായി രേഖപ്പെടുത്തപ്പെട്ടതും തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളോടനുബന്ധ മായി ആന്റി സെമിറ്റിക് പ്രക്ഷോഭങ്ങള്‍ ഫ്രാന്‍സില്‍ വ്യാപിച്ചതും താന്‍ ഒരു സയണിസ്റ്റായി രൂപാന്തരപ്പെട്ടതിന്റെ പ്രധാനകാരണമായി ഹെര്‍സല്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജൂതവിരോധത്തിന്റെ വേരുകള്‍ കാലപ്പഴക്കമുള്ളതും വ്യാപകവും ഏറെ ആഴ്ന്നിറങ്ങിയ തുമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ജൂതരെ സംഘടിപ്പിച്ച് പ്രതിരോധിക്കുന്നതിനുപകരം അവര്‍ക്ക് മാത്രമായുള്ള ഒരു നാട്ടിലേക്കു പലായനം ചെയ്യുക എന്ന തീരുമാനത്തിലേക്ക് ഹെര്‍സല്‍ എത്തിച്ചേരുന്നത്.

ജൂതരാഷ്ട്ര സങ്കല്‍പം ആദ്യമായി വിഭാവനം ചെയ്തത് ഹെര്‍സല്‍ ആയിരുന്നില്ല. യാഥാസ്ഥിതിക ജൂതവിഭാഗങ്ങള്‍ പാരമ്പര്യമായി തന്നെ അവരുടെ ദൈനംദിന ആരാധനകളില്‍ സിയോണിലേക്കുള്ള മടക്കത്തിനായുള്ള പ്രാര്‍ത്ഥനയും ഉള്‍പ്പെടുത്താറുണ്ടായിരുന്നു. 1799ല്‍ തന്നെ പുരാതന ഇസ്രയേല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ നെപ്പോളിയന്‍ ചിന്തിച്ചിരുന്നുവത്രെ.ജൂതനായ പ്രസിദ്ധ ഇംഗ്ലീഷ് നോവലിസ്റ്റ് ബെഞ്ചമിന്‍ ഡിസ്രയേലിന്റെ ‘ടാന്‍ക്രെഡ്’ എന്ന നോവലിന്റെ പ്രമേയം ജൂതരാഷ്ട്രമായിരുന്നു. കാള്‍ മാര്‍ക്‌സിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മോസസ് ഹെസ്സ് 1862ല്‍ പ്രസിദ്ധീകരിച്ച ‘റോം ആന്റ് ജറുസലേം’ എന്ന പുസ്തകം ലോകസമാ ധാനത്തിനും ജൂതക്ഷേമത്തിനും ജൂതരാഷ്ട്രത്തിന്റെ പുനഃസ്ഥാപനത്തെയാണ് വിളംബരം ചെയ്യുന്നത്.

ഇതിനിടെ കിഴക്കന്‍ യൂറോപ്പിലെയും റഷ്യയിലെയും ചില ജൂതവിഭാഗങ്ങള്‍ ഫലസ്ത്വീനിലെ കാര്‍ഷികപ്രധാന മേഖലകളിലേക്കുള്ള കുടി യേറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ റഷ്യയിലുണ്ടായ ജൂതവിരുദ്ധ വംശ ഹത്യ പ്രക്ഷോഭങ്ങള്‍ ഈ പ്രവണതക്ക് ആക്കം കൂട്ടി. 1881ല്‍ ഹെര്‍സലിന്റെ മുന്‍ഗാമിയും റഷ്യയിലെ ജൂതദേശീയവാദിയുമായി അറിയ പ്പെട്ടിരുന്ന ‘ലിയോ പിന്‍സ്‌കര്‍’ ഒരു ലഘുലേഖ പ്രസിദ്ധീകരിക്കുകയുണ്ടായി (Auto Emanzipation). ‘സ്വയം വിമോചനം’ എന്ന തലക്കെട്ടില്‍ പ്ര സിദ്ധീകരിക്കപ്പെട്ട പ്രസ്തുത രചന പടിഞ്ഞാറന്‍ യൂറോപ്പിലെ ജൂതരെ ഫലസ്ത്വീനില്‍ കോളനി സ്ഥാപനത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ എഴുതപ്പെട്ടതായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രസ്തുത ലഘുലേഖ ശ്രദ്ധയില്‍പെട്ട ഹെര്‍സല്‍ നേരത്തെ ഞാനിത് കണ്ടിരുന്നുവെ ങ്കില്‍ ‘ജൂതരാഷ്ട്രം’ എന്ന തന്റെ കൃതി എഴുതില്ലായിരുന്നു എന്നാണ് പ്രതികരിച്ചത്.

‘ജൂതരാഷ്ട്രം’ എഴുതപ്പെട്ടപ്പോള്‍ ഹെര്‍സലിന്റെ സുഹൃത്തുക്കള്‍ തന്നെ ഒരു ഭ്രാന്തന്‍ ആശയം എന്നുവിലയിരുത്തി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ കിഴക്കന്‍ യൂറോപ്പിലെ ജൂതവിഭാഗങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായ ചലനങ്ങളും സ്വാധീനവുമുണ്ടാക്കാന്‍ ‘ജൂതരാഷ്ട്ര’ത്തിനു സാധ്യമായി. 1896ല്‍ ഹെര്‍സല്‍ ഇസ്താംബൂള്‍ സന്ദര്‍ശിച്ച് ഓട്ടോമന്‍ സുല്‍ത്താനുമായി ഫലസ്ത്വീന്‍ ഒരു സ്വതന്ത്രരാജ്യമായി ജൂതര്‍ക്ക് നല്‍കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നു. യാത്രക്കിടെ അദ്ദേഹം സഞ്ചരിച്ച ട്രെയിന്‍ ബള്‍ഗേറിയയിലെ സോഫിയനഗരത്തിലെത്തിയപ്പോ ള്‍ നൂറുകണക്കിന് ജൂതര്‍ സ്റ്റേഷനില്‍ ഒരുമിച്ചുകൂടുകയും അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതും ജൂതരാഷ്ട്രം എന്ന അദ്ദേഹത്തിന്റെ കൃതിക്കുള്ള അംഗീകാരമായി വിലയിരുത്തപ്പെടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടന്നിരുന്ന ജൂതന്‍മാര്‍ മുഴുവന്‍ ഫലസ്ത്വീനില്‍ തിരിച്ചെത്തുകയും ഒരുമിച്ചു കൂടുകയും ചെയ്താല്‍ മാത്രമേ യേശുവിന്റെ തിരിച്ചുവരവ് സാധ്യമാവുകയുള്ളുവെന്നാണ് ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ വിശ്വാസം. പരിശ്രമങ്ങ ള്‍ ഏതുരീതിയിലായാലും ഏതറ്റം വരെ പോയാലും എന്തെല്ലാം ചെയ്യേണ്ടി വന്നാലും ആത്മീയമായ വലിയൊരു ശരിയിലേക്കുള്ള മാര്‍ഗ മാണെന്നാണ് വിശ്വാസികള്‍ക്കിടയില്‍ പ്രചരിക്കപ്പെട്ടത്.

പ്രാഥമിക ഘട്ടത്തില്‍ സയണിസത്തെ പ്രതിനിധാനം ചെയ്തവര്‍ ബൈബിളില്‍ നിന്നാണ് പ്രചോദനമുള്‍ക്കൊണ്ടതെന്ന് പറയാന്‍ കഴിയില്ല. ഹെര്‍സലും മുന്‍ഗാമികളായ മോസസ് ഹെസ്സും ലിയോണ്‍ പിന്‍സ്‌കറുമെല്ലാം പത്തൊന്‍പതാം നൂറ്റാണ്ടില്‍ യൂറോപ്പിലാകമാനം അലയ ടിച്ച ദേശീയതാ തരംഗങ്ങളില്‍ സ്വാധീനിക്കപ്പെട്ടു എന്നുപറയുന്നതാവും കൂടുതല്‍ ശരി. കാരണം ഹെര്‍സല്‍ തന്നെ ആരംഭഘട്ടത്തില്‍ ലാറ്റി ന്‍ അമേരിക്കയും അര്‍ജന്റീനയും ഉഗാണ്ടയും തുര്‍ക്കിയുമെല്ലാം കഴിഞ്ഞ് ആറാം സ്ഥാനത്താണ് ഫലസ്ത്വീനെ പരിഗണിച്ചിരുന്നത്.

എന്നാല്‍ സയണിസ്റ്റ് മൂവ്‌മെന്റുകളെ സ്വാധീനിക്കുകയും വാഗ്ദത്തഭൂമി എന്ന മിത്ത് ഉപയോഗിച്ച് ഫലസ്ത്വീനുവേണ്ടിയുള്ള ഏതു രക്ത രൂക്ഷിത പോരാട്ടങ്ങള്‍ക്കും വേദാശയാടിത്തറയില്‍ നിന്ന് ന്യായീകരണങ്ങള്‍ ചമക്കുകയും ചെയ്തത് ക്രിസ്ത്യന്‍ സയണിസ്റ്റുകളായിരുന്നു. ‘പ്രവചനവെളിച്ചത്തില്‍ ഫലസ്ത്വീനില്‍ ജൂതരുടെ പുനഃസ്ഥാപനം’ എന്ന കൃതിയുടെ കര്‍ത്താവും ആഗ്ലിക്കന്‍ മിഷനറിയുടെ മകനുമായി രുന്ന വില്യം ഹെച്ച്‌ലര്‍ ഇതില്‍ പ്രധാനിയായിരുന്നു. ഹെര്‍സലുമായി അടുത്ത് ഇടപഴകുകയും ജര്‍മന്‍ ഏകാധിപതിയായിരുന്ന കൈസര്‍ വില്‍ഹം രണ്ടാമന്‍ അടക്കമുള്ളവരെ പരിചയപ്പെടുത്തുകയും ചെയ്തത് ഹെച്ച്‌ലര്‍ ആയിരുന്നു.

അമേരിക്കയില്‍ അടിത്തട്ട് മുതല്‍ ഉന്നത ഭരണാധികാരികള്‍ വരെ ഈ ആശയങ്ങളാല്‍ സ്വാധീനിക്കുന്നതില്‍ ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ വി ജയം വരിച്ചിട്ടുണ്ട്. പ്രസിഡന്റായിരുന്ന ഹാരി എസ്.ട്രൂമാന്‍ ഒരിക്കല്‍ അദ്ദേഹത്തെ സ്വയം താരതമ്യപ്പെടുത്തിയത് സൈറസ് ചക്രവര്‍ ത്തിയോടാണ്. ബാബിലോണിയന്‍ ആധിപത്യത്തിനുശേഷം വന്ന പേര്‍ഷ്യന്‍ ഭരണാധികാരി സൈറസ് ജൂതന്‍മാരെ ഫലസ്ത്വീനിലേക്ക് മടങ്ങാന്‍ അനുവദിച്ചതിനെ അനുസ്മിച്ചുകൊണ്ടാണ് ട്രൂമാന്‍ ഈ താരതമ്യം നടത്തിയത്.

1909ലാണ് സ്‌കോഫീല്‍ഡ് റഫറന്‍സ് ബൈബിള്‍ അമേരിക്കയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ഫൂട്ട്‌നോട്ടുകളുടെ ആധിക്യം പ്രസ്തുത ബൈബി ളിനെ പ്രത്യേകമാക്കുകയുണ്ടായി. ബൈബിള്‍ വചനങ്ങളെയും പ്രവചനങ്ങളെയും ജൂതരാഷ്ട്ര സ്ഥാപനത്തിനനുകൂലമായി വ്യാഖ്യാനിക്കാ നുള്ള നിര്‍ദ്ദേശങ്ങളായിരുന്നു പ്രസ്തുത അടിക്കുറിപ്പുകള്‍.

യേശുവിന്റെ പ്രത്യാഗമനത്തിനു മുമ്പായി ജൂതന്‍മാര്‍ മാത്രം വസിക്കുന്ന ഒരു വംശരാഷ്ട്രമായി മാറി ഇസ്രയേല്‍ രാഷ്ട്രം മുഴുവനും അവ നെ മിശിഹയായി സ്വീകരിക്കുമെന്നാണ് ക്രിസ്ത്യന്‍ സയണിസ്റ്റ് പ്രചാരണം. സ്‌പെയിനില്‍നിന്ന് മുസ്‌ലിംകളെ ആട്ടിയോടിക്കുന്നതിനായി ദുര്‍വ്യാഖ്യാനം ചെയ്ത വചനങ്ങള്‍ തന്നെയാണ്. ഫലസ്ത്വീനില്‍നിന്ന് തദ്ദേശീയരെ ആട്ടിയോടിക്കുന്നതിനുവേണ്ടിയും ഉദ്ധരിക്കപ്പെടുന്നത്. ആ കൂട്ടത്തില്‍പെട്ട ഒരു വചനമാണ് ആവര്‍ത്തന പുസ്തകത്തില്‍ 20-ാം അധ്യായത്തിലെ 16 മുതല്‍ 18 വരെയുള്ള വചനങ്ങള്‍.

”എന്നാല്‍ നിന്റെ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്വര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്ശേഷം നശിപ്പിക്കണം. അവര്‍ തങ്ങളുടെ ദേവന്‍മാരുടെ മുമ്പില്‍ ചെയ്യുന്ന മ്ലേച്ഛതകള്‍ നിങ്ങളെ പഠിപ്പിക്കാതിരിക്കാനും അങ്ങനെ നിങ്ങ ളുടെ ദൈവമായ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്യാതിരിക്കാനും ആണ് ഇപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ളത്.”

ദൈവികവചനങ്ങള്‍ മനുഷ്യരുടെ കരവിരുതുകള്‍ക്കും കൈകടത്തലുകള്‍ക്കും വിധേയമായാല്‍ പരലോകത്ത് മാത്രമല്ല ഇഹലോകത്തും അതിന്റെ യാതനകള്‍ അനുഭവിക്കേണ്ടി വരുമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇസ്രയേലും പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളും ലോകത്തിനു നല്‍കുന്നത്.

No comments yet.

Leave a comment

Your email address will not be published.

2 × five =