ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നതെന്തിന്?

/ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നതെന്തിന്?
/ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നതെന്തിന്?

ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നതെന്തിന്?

ബഹുദൈവത്വത്തിന്റെയോ അന്ധവിശ്വാസങ്ങളുടെയോ യാതെരു ലാഞ്ചനയുമില്ല എന്ന് പറയപ്പെടുന്ന ഇസ്‌ലാമിലെ സുപ്രധാന കര്‍മമായ ഹജ്ജ് വേളയില്‍ ‘ഹജറുല്‍ അസ്‌വദ്”എന്ന കല്ലിനെ ആദരവോടും ആവേശത്തോടും മുത്തുന്നതെന്തിനാണ്? കല്ലിനെയും മുള്ളിനെയും ആരാധിക്കരുത്, അവയോടൊന്നും ഒരുതരത്തിലുമുള്ള ആദരവും ബഹുമാനവും പാടില്ലായെന്ന് പഠിപ്പിച്ച നബി(സ)തന്നെ ഈ കര്‍മം നടത്തിയത് എന്തോ ഒരു ബഹുമാനം ആ കല്ലിനോട് ഉള്ളതുകൊണ്ടല്ലേ? നിര്‍ജീവമായ ആ കല്ലിനോട് ഒരു ആരാധനാ മനോഭാവമുള്ളത് കൊണ്ടല്ലേ? ഇന്ന് ജനങ്ങള്‍ ഈ കല്ലിനോട് കാണിക്കുന്ന ആവേശം അതല്ലേ സൂചിപ്പിക്കുന്നത്?

പ്രപഞ്ചനാഥനെ മാത്രം ആരാധിക്കാന്‍വേണ്ടി ഭൂമുഖത്ത് ആദ്യ മായി സ്ഥാപിക്കപ്പെട്ട ആരാധനാലയം എന്നതാണ് പരിശുദ്ധ കഅ്ബയുടെ മഹത്വമെന്ന് വിശുദ്ധ ഖുര്‍ആനില്‍ (3:96) വ്യക്തമാക്കിയിട്ടുണ്ട്. കഅ്ബയെ ലക്ഷ്യമാക്കി ഏകദൈവ വിശ്വാസികളായ തീര്‍ ത്ഥാടകര്‍ പോകുന്നത് ആവേശത്തോടെ തന്നെയാണ്. പക്ഷേ, അ വര്‍ ആരാധിക്കുന്നത് ആ ചതുരക്കെട്ടിടത്തെയല്ല. ലോകരക്ഷിതാവിനെ മാത്രം ആരാധിക്കാനുള്ള സങ്കേതമെന്ന നിലയില്‍ ആഭവനത്തോട് അവര്‍ക്കുള്ളത് ആദരവാണ്, ആരാധനയല്ല.

കഅ്ബയുടെ തെക്കുകിഴക്കെ മൂലയില്‍നിന്നാണ് പ്രദക്ഷിണം തുടങ്ങേണ്ടത്.
ആ മൂലയില്‍ സ്ഥാപിച്ചിട്ടുള്ള ഒരു അടയാള കല്ലാണ് ഹജറുല്‍ അസ്‌വദ്. ആകല്ലില്‍ ചുംബിച്ചുകൊണ്ടോ തൊട്ട്മുത്തിക്കൊണ്ടോ അതിനുനേരെ കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടോ പ്രദക്ഷിണം തുടങ്ങാം.
എന്തായാലും തീര്‍ഥാടകര്‍ ആ കല്ലിന് ആരാധനയര്‍പ്പിക്കുന്നി ല്ല. ആ കല്ലിനോ മറ്റേതെങ്കിലും കല്ലിനോ കെട്ടിടത്തിനോ അഭൗതികമായ എന്തെങ്കിലും കഴിവുണ്ടെന്ന് വിശ്വസിക്കുന്നില്ല. ആ കല്ലില്‍നിന്ന് ഉപകാരം പ്രതീക്ഷിക്കുകയോ ഉപദ്രവം ഭയപ്പെടുകയോ ചെയ്യുന്നില്ല. ആ കല്ലിന്റെയും അത് ഉള്‍ക്കൊള്ളുന്ന കഅ്ബയുടെയും നാഥനായ അല്ലാഹുവെ മാത്രമാണ് അവര്‍ ആരാധിക്കുന്നത്. ആ കല്ലിനെ ആദരിക്കല്‍ ഹജ്ജിന്റെയോ ഉംറയുെടയോ നിര്‍ബന്ധിത കര്‍മ്മങ്ങളില്‍ പെട്ടതല്ല എന്ന കാര്യവും പ്രസ്താവ്യമാകുന്നു. അതിന്റെ നേരെനിന്നുകൊണ്ട് ത്വവാഫ് (പ്രദക്ഷിണം) തുടങ്ങുക മാത്രമാണ് നിര്‍ബന്ധമായിട്ടുള്ളത്.

നിലത്ത് നെറ്റിയും മൂക്കും വെച്ചുകൊണ്ടാണ് സത്യവിശ്വാസികള്‍ സാഷ്ടാംഗം ചെയ്യേണ്ടത്. എന്നാല്‍ മറ്റു ചിലര്‍ പറയുന്ന ഭൂമി പൂജ യുമായി ഇതിന് യാതൊരു ബന്ധവുമിെല്ലന്നും ഭൂമിയുടെ സ്രഷ്ടാവിന്റെ മുമ്പില്‍ പരമമായ വണക്കം പ്രകടിപ്പിക്കുക മാത്രമാണ് ഇ തുകൊണ്ട് ഉദ്ദേശിക്കപ്പെട്ടതെന്നും സത്യവിശ്വാസികള്‍ക്കെല്ലാം അറിയം. അതുപോലെ തന്നെയാണ് ഹജറുല്‍ അസ്‌വദിനെ ആദരിച്ചുകൊണ്ട് അല്ലാഹുവിന് മാത്രമുള്ള ആരാധനയായ ത്വവാഫ് നിര്‍വഹിക്കുന്ന ഏകദൈവ വിശ്വാസിയുടെ അവസ്ഥയും. സഫാ മര്‍വാ കുന്നുകളോടും മക്കയിലെ മറ്റ് പുണ്യസ്ഥലങ്ങളോടും സത്യവിശ്വാസികള്‍ക്കുള്ള മനോഭാവവും ഇതുപോലെതന്നെ.

print