സൂര്യൻ ചെളിവെള്ളത്തിൽ ആഴ്ന്നു പോകുമെന്ന് ഖുർആൻ പറയുന്നുണ്ടോ ?

/സൂര്യൻ ചെളിവെള്ളത്തിൽ ആഴ്ന്നു പോകുമെന്ന് ഖുർആൻ പറയുന്നുണ്ടോ ?
/സൂര്യൻ ചെളിവെള്ളത്തിൽ ആഴ്ന്നു പോകുമെന്ന് ഖുർആൻ പറയുന്നുണ്ടോ ?

സൂര്യൻ ചെളിവെള്ളത്തിൽ ആഴ്ന്നു പോകുമെന്ന് ഖുർആൻ പറയുന്നുണ്ടോ ?

സൂര്യന്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞുപോവുന്നതായി ദുൽഖർനൈനിന്റെ കഥ പറയുമ്പോൾ ഖുര്‍ആൻ 18:86 ല്‍ പരാർശിക്കുന്നുണ്ട്. ഭൂമിയേക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി വലിപ്പമുള്ള സൂര്യന്‍ ഒരുജലാശയത്തില്‍ ആഴ്ന്നു പോവുകയെന്നു പറയുന്നത് വ്യക്തമായും അശാസ്ത്രീയമല്ലേ? ദുൽഖർനൈൻ സൂര്യോദയസ്ഥാനത്തും അസ്തമയസ്ഥാനത്തുമെല്ലാം എത്തിയതായും 18:86ലും 18:90ലും പറയുന്നുണ്ട്. ഇതെല്ലാം സൂര്യനെയും ഭൂമിയെയും ഉദയത്തിന്റെയും അസ്തമയത്തിന്റെയും പിന്നിലുള്ള ശാസ്ത്രത്തെയുമൊന്നും അറിയാത്ത ആരോ എഴുതിയതാണ് ക്വുർആൻ എന്നല്ലേ കാണിക്കുന്നത്?

– പ്രകാശൻ കെ.പി, അത്താണിക്കൽ, വള്ളിക്കുന്ന്

ദുൽഖർനൈനിന്റെ കഥ പറയുമ്പോഴുള്ള സൂര്യന്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞുപോവുന്നതായും സൂര്യോദയ സ്ഥാന ത്തും അസ്തമയസ്ഥാനത്തുമെല്ലാം അദ്ദേഹം എത്തിയതായുമുള്ള പരാമർശങ്ങൾ സൂര്യനെയും ഭൂമിയെയും ഉദയത്തിന്റെയും അസ്തമ യത്തിന്റെയും പിന്നിലുള്ള ശാസ്ത്രത്തെയുമൊന്നും അറിയാത്ത ആരോഎഴുതിയതാണ്ക്വുർആൻ എന്ന് വ്യക്തമാക്കുന്നതായാണ് വിമർശനം.

വിമര്‍ശിക്കപ്പെട്ട ഖുര്‍ആൻ വാക്യങ്ങള്‍ പരിശോധിക്കുക. ”അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം. തീര്‍ച്ചയായും നാംഅദ്ദേഹത്തിന് ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാ കാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന് സൗകര്യ പ്പെടുത്തികൊടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. അങ്ങനെ അദ്ദേഹംസൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തോട്) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈൻ, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക്അവരില്‍ നന്‍മയുണ്ടാക്കാം.” (18:83-86)

ഈ വചനത്തില്‍ സൂര്യന്‍ ചെളിവെള്ളത്തില്‍ ആഴ്ന്നു പോകുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന വസ്തുത ശ്രദ്ധിക്കുക. ദുല്‍ഖര്‍നൈനിയെ കുറി ച്ചും അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചുമാണ് ഈ വചനങ്ങളിലെ പ്രതിപാദ്യം. അദ്ദേഹത്തിന്റെ യാത്രകള്‍ക്കിടയിൽ സൂര്യന്‍ അസ്ത മിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ ”സൂര്യന്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു” വെന്നാണ് ഖുര്‍ആൻ ഈ സൂക്തങ്ങളില്‍വ്യക്തമാക്കിയിട്ടുള്ളത്.

സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല എന്ന് ഇന്ന് നമുക്കറിയാവുന്നതാണ്. ഭൂമിക്ക് ആപേക്ഷികമായി സൂര്യന്‍ നിശ്ചലാ വസ്ഥയിലാണെന്നും ഭൂമിയുടെ സ്വയംഭ്രമണം മൂലമാണ് സൂര്യന്‍ ഉദിക്കുന്നതുംഅസ്തമിക്കുന്നതുമായി നമുക്കനുഭവപ്പെടുന്നതെന്നുമുള്ള താണല്ലോ വസ്തുത. എന്നാല്‍ഭൂമിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരും സൂര്യോദയവും അസ്തമയവും അനുഭവിക്കുന്നുണ്ട്. ഭൂമിയിലു ള്ളവര്‍ക്ക് ആപേക്ഷികമായിസൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ടെന്ന് സാരം. ഭൂമിയില്‍ ജീവിച്ചിരുന്ന ഒരാളായിരുന്ന ദുല്‍ഖര്‍നൈനിയും സൂര്യോദയവും സൂര്യാസ്തമയവും കണ്ടിട്ടുണ്ടാവണം. അദ്ദേഹത്തിന്റെ യാത്രയ്ക്കിടയിൽ സൂര്യാസ്തമയം നടക്കു ന്ന സ്ഥലത്തെത്തിയപ്പോള്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തിൽ സൂര്യൻ അസ്തമിക്കുന്നതായി അദ്ദേഹം കണ്ട കാര്യമാണ് ഖുര്‍ആനിൽ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്.

‘ചെളിവെള്ളമുള്ള ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞുപോയി’യെന്നത് ഖുര്‍ആനിന്റെ കേവല പരാമര്‍ശമല്ല, പ്രത്യുത ദൂര്‍ഖര്‍നൈനി കണ്ട കാര്യത്തിന്റെ പ്രതിപാദനം മാത്രമാണ്. ‘ഞാന്‍ ഇന്നലെ സൂര്യാസ്തമയ സമയത്ത്കോഴിക്കോട് കടപ്പുറത്ത് പോയപ്പോള്‍ സമുദ്രത്തില്‍ സൂര്യന്‍ മറഞ്ഞു പോകുന്നതായി കണ്ടു’വെന്ന പരാമര്‍ശത്തിൽ എന്തെങ്കിലും അശാസ്ത്രീയതയുണ്ടോ? ഇല്ലെങ്കില്‍ സൂചിപ്പിക്കപ്പെട്ട ഖുർആൻ വചനങ്ങളിലും യാതൊരുഅശാസ്ത്രീയതയുമില്ല.

print

1 Comment

  • അവസാനം ഒരു ഉദാഹരണം പറഞ്ഞുവല്ലോ . ദുൽഖർനൈൻ ചക്രവർത്തി ചെളിവെള്ളത്തിലല്ലേ സൂര്യൻ അസ്തമിക്കുന്നത് കണ്ടെതെന്ന് ഖുർആൻ പറയുന്നത്. അവിടെ ചളി വെള്ളം എന്ന് പറയാൻ കാരണം എന്ത്? കടൽ വെള്ളം മുഴുവനും ചെളിവെള്ളമായതിനാലാണോ അതോ ചെങ്കടലിലാണോ അതുമല്ലങ്കിൽ സൂര്യൻ അസ്ഥമിക്കുന്ന സമയത്ത് കടൽ ചുവപ്പ് നിറമാകുന്നത് കൊണ്ടോ? ഒന്നു വ്യക്തമാക്കണം.

    nihal 28.04.2020