വേദക്കാരിൽ നിന്ന് പകർത്തിയതല്ലേ ക്വുർആൻ കഥനങ്ങൾ?

/വേദക്കാരിൽ നിന്ന് പകർത്തിയതല്ലേ ക്വുർആൻ കഥനങ്ങൾ?
/വേദക്കാരിൽ നിന്ന് പകർത്തിയതല്ലേ ക്വുർആൻ കഥനങ്ങൾ?

വേദക്കാരിൽ നിന്ന് പകർത്തിയതല്ലേ ക്വുർആൻ കഥനങ്ങൾ?

ഹൂദ ക്രൈസ്തവരോടൊപ്പം ജീവിക്കുവാന്‍ അവസരം ലഭിച്ച മുഹമ്മദ് നബി (സ) അവര്‍ പറ ഞ്ഞിരുന്ന പ്രവാചകകഥകള്‍ കേട്ടിരിക്കാനിടയുണ്ടെന്നും പ്രസ്തുത കഥകളില്‍ സ്വന്തമായ ഭാവന കൂട്ടിക്കലര്‍ത്തി അദ്ദേഹം രൂപപ്പെടുത്തിയെടുത്തതാണ് ഖുര്‍ആനിലെ ചരിത്രകഥകളെന്നും വാദിക്കു ന്നവരുണ്ട്. ഈ വാദം തീരെ ദുര്‍ബ്ബലവും വ്യക്തമായ ചരിത്ര വസ്തുതകള്‍ക്ക് വിരുദ്ധവുമാണ്. താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക:

(1) ജൂതന്മാരൊ ക്രൈസ്തവരോ ഒരു മതസമൂഹമെന്ന നിലയ്ക്ക് മക്കയില്‍ ഉണ്ടായിരുന്നതായി യാ തൊരു രേഖയുമില്ല; ഒരു തെളിവുമില്ല. മുഹമ്മദ് നബി (സ) യുടെ കാലത്തോ മുമ്പോ യഹൂദ മതക്കാ രോ ക്രൈസ്തവരോ മക്കയില്‍ മതസമൂഹങ്ങളായി നിലനിന്നിരുന്നില്ലെന്നാണ് ചരിത്രം വ്യക്തമാ ക്കുന്നത്.

-(1)-  മുഹമ്മദ് നബി (സ) ക്കുമുമ്പുതന്നെ അറേബ്യന്‍ ബഹുദൈവാരാധന വെറുത്ത ഏതാനും മക്ക ക്കാര്‍ സ്വന്തമായി അബ്രാഹാമീ മതത്തിന്റെ വേരുകള്‍ തേടുകയും ഏകദൈവാരാധകരായി നില നില്‍ക്കുകയും ചെയ്തിരുന്നതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. ‘ഹനീഫുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഇവര്‍ നാല് പേരാണ്. വറഖത്തുബ്‌നു നൗഫല്‍, അബ്ദുല്ലാഹിബ്‌നു ജഹ്ശ്, ഉഥ്മാ നുബ്‌നു ഹുവാരിഥ്, സൈദുബ്‌നു അംറ് എന്നിവരാണവര്‍. തങ്ങളുടെ സമൂഹത്തില്‍ നിലനിന്ന വിഗ്രഹാരാധനയെ വെറുക്കുകയും അബ്രഹാമീ മാര്‍ഗത്തില്‍നിന്ന് സ്വസമൂഹം വഴിതെറ്റിയതില്‍ ദുഃഖിക്കുകയും യഥാര്‍ത്ഥ ദൈവിക മതത്തിന്റെ വേരുകള്‍ തേടിപ്പോവുകയും ചെയ്ത വരായി രുന്നു അവര്‍. അവരിലൊരാളായ വറഖത്തുബ്‌നു നൗഫല്‍ ഈ അന്വേഷണത്തിന്റെ ഫലമായാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇവരെല്ലാവരും ഇബ്രാഹീമിന്റെ മതമായ യഥാര്‍ത്ഥ ദൈവിക മതത്തി ന്റെ വേരുകള്‍ തേടി മക്കവിട്ട് വ്യത്യസ്ത നാടുകളില്‍ അലഞ്ഞുതിരിഞ്ഞതായി ചരിത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. യഹൂദരോ ക്രൈസ്തവരോ മക്കയില്‍ ഉണ്ടായിരുന്നെങ്കില്‍ ഏകദൈവ വിശ്വാസ ത്തിലധിഷ്ഠിതമായ ഇബ്രാഹീമീ മാര്‍ഗത്തിന്റെ വേരുകള്‍ തേടി അവര്‍ ഒരിക്കലും മക്ക വിടേണ്ടി വരികയില്ലായിരുന്നു.

(ii) യമനില്‍ അതിശക്തമായ ക്രൈസ്തവ ഭരണമായിരുന്നു മുഹമ്മദ് നബി (സ) യുടെ ജനനകാലത്ത് നിലനിന്നിരുന്നത്. ക്രൈസ്തവ ഭരണാധികാരിയായിരുന്ന അബ്‌റഹ മക്കക്കെതിരെ നയിച്ച വിപ്ലവം പ്രസിദ്ധമാണ്. ‘ആനക്കലഹം’ എന്നറിയപ്പെട്ട പ്രസ്തുത വിപ്ലവം നടന്ന വര്‍ഷമാണ് മുഹമ്മദ് നബി (സ) യുടെ ജനനം. മക്കയിലെ കഅ്ബാലയം പൊളിച്ചു കളയുകയും താന്‍ സന്‍ആയില്‍ നിര്‍മ്മിച്ച ഖുലൈസ് എന്ന ദേവാലയത്തിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ആനക്കലഹത്തെ അല്ലാഹു അമ്പേ പരാജയപ്പെടുത്തിയ കഥ ഖുര്‍ആനിലെ 105-ാം അധ്യാ യത്തില്‍ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്: ”ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെയെന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയി ല്ലേ? ചുട്ടുപഴുപ്പിച്ച കളിമണ്‍ കല്ലുകള്‍ കൊണ്ട് അവരെ എറിയുന്ന കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. അങ്ങനെ അവന്‍ അവരെ തിന്നൊ ടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി” (വി.ഖു. 10).

കഅ്ബാലയം തകര്‍ക്കുകയും മക്കക്കാരെ ക്രൈസ്തവവല്‍ക്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യ ത്തോടെയാണ് അബ്‌റഹത്തിന്റെ ആനപ്പടയുടെ പുറപ്പാടുണ്ടായത്. മക്കയില്‍ ക്രൈസ്തവ സമൂഹ മുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു പടനീക്കമുണ്ടാകുമായിരുന്നില്ലെന്ന് വ്യക്തമാണ്.

(iii) മക്കയില്‍ ഇസ്‌ലാമിനുമുമ്പ് നിലനിന്നിരുന്ന രേഖകളിലോ കവിതകളിലോ ഒന്നുംതന്നെ ജൂതരെ യോ ക്രൈസ്തവരെയോ സംബന്ധിച്ച യാതൊരു പരാമര്‍ശവുമില്ല.

(2) ഖുര്‍ആനില്‍ ആകെ 114 അധ്യായങ്ങളാണുള്ളത്. ഇതില്‍ 27 എണ്ണം മദീനയില്‍ വെച്ചും 87 എണ്ണം മക്കയില്‍വെച്ചുമാണ് അവതരിപ്പിക്കപ്പെട്ടത്.

പ്രവാചക ചരിത്രങ്ങള്‍ വിശദീകരിക്കുന്ന സൂക്തങ്ങളിലധികവും അവതരിപ്പിക്കപ്പെട്ടത് മക്കയി ലാണ്. അവിടെയാകട്ടെ മുഹമ്മദ് നബി (സ) ക്ക് കണ്ടുമുട്ടാനോ സംസാരിക്കാനോ ആയി യഹൂദരോ ക്രൈസ്തവരോ തീരെയുണ്ടായിരുന്നുമില്ല. പിന്നെയെങ്ങനെയാണ് പൂര്‍വ്വ പ്രവാചകന്മാരുടെ ചരി ത്രങ്ങള്‍ ഖുര്‍ആനിലുണ്ടായത്? ഖുര്‍ആന്‍ പറയുന്നതാണ് ശരിയായ ഉത്തരം! ”നിങ്ങളുടെ കൂട്ടുകാ രന്‍ വഴിതെറ്റിയിട്ടില്ല, ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉത്‌ബോധനം മാത്രമാകുന്നു” (വി.ഖു.53:2-4).

(3) മുഹമ്മദ് നബി (സ) യുടെ ജീവിതത്തില്‍, മക്കയിലോ മദീന യിലോവെച്ച് ക്രൈസ്തവ സമൂഹ വുമായി സമ്പര്‍ക്കത്തിലാകേണ്ട സാഹചര്യങ്ങളൊന്നുമുണ്ടായതായി ചരിത്രത്തില്‍നിന്ന് മനസ്സിലാ ക്കാനാവുന്നില്ല. മദീനയില്‍വെച്ച് ജൂത സമൂഹങ്ങളുമായി സമ്പര്‍ക്കത്തിലായിരുന്നു പ്രവാചകനും അനുയായികളുമെന്നത് നേരാണ്. എന്നാല്‍ അവിടെയും ക്രൈസ്തവര്‍ ഒരു സമൂഹമായി നിലനില്‍ ക്കുന്നുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇക്കാ ര്യം കാത്തോലിക്ക വിജ്ഞാനകോ ശം പോലും സമ്മതിക്കുന്നുണ്ട്. ”ഹിജാസിനെ (അറേബ്യന്‍ ഉപദ്വീപ്) ഒരിക്കലും ക്രിസ്തുമത സന്ദേശ പ്രചരണം സ്പര്‍ശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവിടെ ക്രൈസ്തവസഭകളുടെ ശുചീകരണം പ്രതീക്ഷിക്കാവതല്ല; അതൊട്ടുകാണാനും കഴിയുന്നില്ല” (The New Catholic Encyclopaedia Vol. I, Page 721-722)

പ്രഗത്ഭ ഗവേഷകനായ റിച്ചാര്‍ഡ് ബെല്ലിന്റെ നിരീക്ഷണവും ഇതുതന്നെ! ”ഹിജാസിലോ മക്കയുടെ യോ മദീനയുടെയെങ്കിലുമോ പ്രാന്തപ്രദേശങ്ങളിലോ ക്രൈസ്തവത നിലനിന്നിരുന്നുവെന്നതിന് യാ തൊരു തെളിവുമില്ല” (Richard Bell: The Origin of Islam in Its Christian Environment Page 42).

ഖുര്‍ആനില്‍ യേശുവിനെയും മാതാവിനെയും അവരുടെ കുടുംബത്തെയുംകുറിച്ച് പലസ്ഥലങ്ങ ളിലും പരാമര്‍ശിച്ചിട്ടുണ്ട്. ബൈബിളില്‍പോലും പരാമര്‍ശിച്ചിട്ടില്ലാത്ത പല സംഭവങ്ങളും യേശു വിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ മുഹമ്മദ് നബി (സ) ക്ക് എവിടെനിന്നു കിട്ടി?  മറ്റ് പ്രവാചകന്മാരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ യഹൂദന്മാരുമാ യുള്ള സഹവര്‍ത്തിത്വത്തിന്റെകാലത്ത് അവര്‍ പറഞ്ഞുകൊടുത്ത കഥകളുടെ വെളിച്ചത്തില്‍ എഴു തിയതാണെന്ന് വാദിക്കുന്നവര്‍ യേശുവിനെയും മാതാവിനെയുംക്കുറിച്ച ഖുര്‍ആനിക വിവരണങ്ങ ളുടെ സ്രോതസ്സെന്തായിരുന്നുവെന്ന്, മറ്റ് പ്രവാചകന്മാരുടെ ചരിത്രകഥകളുടെ കാര്യത്തില്‍ അവര്‍ സ്വീകരിച്ച അതേ മാനദണ്ഡമുപയോഗിച്ച്, വ്യക്തമാക്കുവാന്‍ ബാധ്യസ്ഥരാണ്. പക്ഷെ, അവര്‍ക്ക് അതിന് സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ യേശുവിനെയും മാതാവിനെയും കുറിച്ച ഖുര്‍ആനിലുള്ള അറിവിന്റെ സ്രോതസ്സെന്തായിരുന്നുവെന്ന് ഖുര്‍ആന്‍തന്നെ സൂചിപ്പിക്കുന്നുണ്ട്. അതല്ലാതെ മറ്റൊ രു വിശദീകരണവും ഇക്കാര്യത്തില്‍ മനുഷ്യബുദ്ധിയെ സംതൃപ്തമാക്കുന്നതായി നിലവിലില്ല. ”(നബിയേ) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകള്‍ ഇട്ടുകൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (വി.ഖു. 3:44)

print