ലൈംഗികാഭിനിവേശം കുറയ്ക്കാനുതകുന്ന ലിംഗാഗ്രഛേദം എന്തിനാണ് ഇസ്‌ലാം നിർബന്ധമാക്കിയിരിക്കുന്നത്?

/ലൈംഗികാഭിനിവേശം കുറയ്ക്കാനുതകുന്ന ലിംഗാഗ്രഛേദം എന്തിനാണ് ഇസ്‌ലാം നിർബന്ധമാക്കിയിരിക്കുന്നത്?
/ലൈംഗികാഭിനിവേശം കുറയ്ക്കാനുതകുന്ന ലിംഗാഗ്രഛേദം എന്തിനാണ് ഇസ്‌ലാം നിർബന്ധമാക്കിയിരിക്കുന്നത്?

ലൈംഗികാഭിനിവേശം കുറയ്ക്കാനുതകുന്ന ലിംഗാഗ്രഛേദം എന്തിനാണ് ഇസ്‌ലാം നിർബന്ധമാക്കിയിരിക്കുന്നത്?

ഇബ്രാഹിം നബി (അ) യുടെ കാലം മുതൽ വിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന ഒരു ആചാരമാണ് ലിംഗാഗ്രഛേദനം.മുഹമ്മദ് നബി (സ) അത് പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് വിശ്വാസികൾ അതു ചെയ്യുന്നത്.

അഗ്രചര്‍മഛേദനം നടത്തിയ പുരുഷന്മാര്‍ക്ക് സ്ത്രീ ലൈംഗികതയോട് താല്‍പര്യം കുറയുമെന്ന മാതൃഭൂമി ലേഖകന്റെ ‘സാമാന്യ അറിവ്’ വസ്തുതാ വിരുദ്ധമാണ്. സ്വവര്‍ഗപ്രേമികള്‍ സംഘടിപ്പിക്കാറുള്ള ‘പൊങ്ങച്ചപ്രകടന’ (pride parade) ങ്ങളില്‍ തങ്ങള്‍ മനുഷ്യാവകാശങ്ങ ള്‍ക്കു വേണ്ടിയാണ് നിലനില്‍ക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനായി ആണുങ്ങളില്‍ നടക്കുന്ന ലിംഗാഗ്രചര്‍മഛേദ (circumci-sion) ത്തിനെതി രെയുള്ള ബോധവല്‍ക്കരണവും പ്രദര്‍ശനങ്ങളുമുണ്ടാവാറുണ്ട്. അഗ്രചര്‍മഛേദം നടത്തിയ പുരുഷന്മാര്‍ക്ക് അത് നടത്താത്ത പുരുഷന്‍ മാരെക്കാള്‍ ലിംഗത്തിന് സംവേദനക്ഷമത കുറവായിരിക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ടുള്ള അവരുടെ ലഘുലേഖകളില്‍ നിന്നാവാം പള്ള ത്തിന് ഈ വിവരം ലഭിച്ചത്. ലിംഗാഗ്രചര്‍മഛേദത്തിനെതിരെയുള്ള സ്വവര്‍ഗകാമികളുടെ വാദങ്ങളെ സമര്‍ഥിച്ചുകൊണ്ട് ഏഴുപേര്‍ ചേര്‍ന്നെഴുതിയ ഒരു ലേഖനം ബ്രിട്ടീഷ് ജേണല്‍ ഓഫ് യൂറോളജി ഇന്റര്‍നാഷണലിന്റെ 2007 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.     (Morris L. Sorrells, James L. Snyder, Mark D. Reiss, Christopher Eden, Marilyn F. Milos, Norma Wilcox and Robert S. Van Howe: “Fine-touch pressure thres holds in the adult penis”, BJU International Volume 99, Issue 4, April 2007, pages 864-869.) പ്രസ്തുത ലേഖനത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും തങ്ങളുടെ വാദം സമര്‍ത്ഥിക്കാനായി പല സ്ഥിതിവിവരക്കണക്കുകളും വളച്ചൊടിക്കുകയോ അതിശയോ ക്തിപരമായി വ്യാഖ്യാനിക്കുകയോ ആണ് ലേഖകന്മാര്‍ ചെയ്തിട്ടുള്ളതെന്നും സമര്‍ഥിച്ചുകൊണ്ട് പ്രസ്തുത ജേണലില്‍ തന്നെ രണ്ടു മാസ ത്തിനുശേഷം വന്ന കുറിപ്പ് ഈ വാദം എത്രത്തോളം ബാലിശമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ലിംഗാഗ്രചര്‍മഛേദനം ലൈംഗികാസ്വാദനത്തെ യോ ലൈംഗിക ത്വരയെയോ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കുകയില്ലെന്ന വസ്തുതയാണ് പ്രസ്തുത കുറിപ്പില്‍ സമര്‍ഥിക്കപ്പെട്ടി രിക്കുന്നത്.( Jake H. Waskett, Brian J. Morris: Fine-Touch Pressure Thresholds In The Adult Penis, BJU International, Volume 99, Issue 6, June 2007, pages 1551-1552.)

ഓസ്‌ട്രേലിയയില്‍, സിഡ്‌നി സര്‍വകലാശാലയിലെ മോളിക്യുലാര്‍ മെഡിക്കല്‍ സയന്‍സസ് പ്രഫസറും 250ഓളംവരുന്ന ഗവേഷണപ്രബന്ധ ങ്ങളുടെ കര്‍ത്താവും രണ്ട് അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗവുമായ പ്രൊഫ. ബ്രിയാന്‍ മോറിസ് എഴുതിയ ലിംഗാഗ്രചര്‍മഛേദനത്തിന് അനുകൂലമായി എന്ന ഗ്രന്ഥത്തില്‍ എന്തുകൊണ്ടാണ് മതാഭിമുഖ്യമില്ലാത്തവര്‍ പോലും പരിഛേദ നയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. മൂത്രാശയ രോഗങ്ങളെയും എയിഡ്‌സ് അടക്കമുള്ള ലൈംഗിക രോഗങ്ങളെയും ലിം ഗാര്‍ബുദത്തെയും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെയുമെല്ലാം പ്രതിരോധിക്കുവാന്‍ മാത്രമല്ല, ലൈംഗികാസ്വാദനത്തെയും ശേഷിയേയും ഗുണപ രമായി സ്വാധീനിക്കുവാനും ലിംഗാഗ്രചര്‍മഛേദനം വഴി സാധിക്കുമെന്ന് ഈ പുസ്തകത്തില്‍ വസ്തുനിഷ്ഠമായി സമര്‍ഥിച്ചിട്ടുണ്ട്.( Brian Morris: In Favour of Circumcision, University of New South Wales Press, 1999.)

print