ഇസ്‌ലാമികരാഷ്ട്രത്തിൽ ജീവിക്കുന്ന അമുസ്ലിംകൾക്ക് എന്തെങ്കിലും രീതിയിലുള്ള അനീതികൾ അനുഭവിക്കേണ്ടി വരുമോ?

/ഇസ്‌ലാമികരാഷ്ട്രത്തിൽ ജീവിക്കുന്ന അമുസ്ലിംകൾക്ക് എന്തെങ്കിലും രീതിയിലുള്ള അനീതികൾ അനുഭവിക്കേണ്ടി വരുമോ?
/ഇസ്‌ലാമികരാഷ്ട്രത്തിൽ ജീവിക്കുന്ന അമുസ്ലിംകൾക്ക് എന്തെങ്കിലും രീതിയിലുള്ള അനീതികൾ അനുഭവിക്കേണ്ടി വരുമോ?

ഇസ്‌ലാമികരാഷ്ട്രത്തിൽ ജീവിക്കുന്ന അമുസ്ലിംകൾക്ക് എന്തെങ്കിലും രീതിയിലുള്ള അനീതികൾ അനുഭവിക്കേണ്ടി വരുമോ?

റ്റേതൊരു രാഷ്ട്രത്തെയും പോലെ ഇസ്‌ലാമിക രാഷ്ട്രത്തിലും വ്യത്യസ്ത ഉത്തരവാദിത്തങ്ങളുള്ള പൗരന്മാരുണ്ടായിരിക്കും. പട്ടാളക്കാരന്റെ ഉത്തരവാദിത്തവും സർക്കാർ ജീവനക്കാരന്റെ ഉത്തരവാദിത്തവും സാധാരണ തൊഴിലാളിയുടെ ഉത്തരവാദിത്തവും ജനാധിപത്യരാഷ്ട്രത്തിൽ പോലും വ്യത്യസ്തമാണല്ലോ.ഇസ്‌ലാമികരാഷ്ട്രത്തിലെ സാമൂഹികനിയമങ്ങളും അന്തരീക്ഷവുമെല്ലാം ഇസ്‌ലാമികമായിരിക്കും. അതുകൊണ്ട് തന്നെ മുസ്ലിംകൾക്ക് ഉത്തരവാദിത്തം കൂടുതലുണ്ടായിരിക്കും. സൈനികസേവനത്തതിന് സദാസന്നദ്ധരായിരിക്കണം ഓരോ മുസ്ലിമും. എന്നാൽ മുസ്ലിംകളല്ലാത്തവർക്ക് ആ ഉത്തരവാദിത്തമില്ല. മുസ്ലിംകളിലെ പണക്കാരിൽ നിന്ന് നിന്ന് രാഷ്ട്രം സകാത്ത് പിരിച്ചെടുക്കുകയും പാവങ്ങൾക്ക് വിതരണം നടത്തുകയും ചെയ്യും. ഈ സകാത്തിൽ നിന്ന് നാടിന്റെ സംരക്ഷണത്തിനുള്ള യുദ്ധത്തിന് വേണ്ടിയും രാഷ്ട്രം ചിലവഴിക്കും. എന്നാൽ അമുസ്ലിംകൾ സകാത്ത് നൽകേണ്ടതില്ല. എന്നാൽ അവർ സംരക്ഷണ നികുതിയായ ജിസ് യ നൽകുവാൻ കടപ്പെട്ടവരാണ്. രാഷ്ട്രസംരക്ഷണത്തിനു വേണ്ടിയുള്ള യുദ്ധങ്ങളിൽ പങ്കെടുക്കാത്ത അവരുടെ ജീവനും സ്വത്തിനും നൽകുന്ന സംരക്ഷണത്തിന് പകരമായുള്ള നികുതി മാത്രമാണിത്.

എന്നാൽ, ശിക്ഷാസമ്പ്രദായങ്ങളിലും അതല്ലാത്ത നിയമങ്ങളിലുമെല്ലാം ഇസ്‌ലാമിക രാഷ്ട്രത്തിലെ എല്ലാ പൗരന്മാരും തുല്യരായാണ് പരി ഗണിക്കപ്പെടുന്നത്. സമ്പന്നനും ദരിദ്രനുമിടയിലോ ഭരണാധികാരി ക്കും സാധാരണ പൗരന്നുമിടയിലോ യാതൊരുരീതിയിലുള്ള വി വേചനവും നീതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നില യയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക്തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബ ന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി’ എ ന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്.

ഒരിക്കല്‍ കുലീന കുടുംബത്തില്‍പ്പെട്ട ഒരു സ്ത്രീ മോഷണക്കു റ്റത്തിന് പിടിക്കപ്പെട്ടു. പ്രവാചക(സ)ന്റെ അടുത്ത അനുയായികളിലൊ രാളായ ഉസാമഃ (റ ) അവരുടെ കാര്യത്തില്‍ ശുപാര്‍ശ ചെയ്യുവാനായി പ്രവാചകനെ സമീപിച്ചു. അപ്പോള്‍ പ്രവാചകന്‍ (സ)പറഞ്ഞ വാക്കു കള്‍ ശ്രദ്ധേയമാണ്: ‘നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ നശിപ്പിക്ക പ്പെട്ടത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. സമ്പന്നര്‍ കുറ്റംചെയ് താല്‍ വെറുതെ വിടുകയും ദരിദ്രര്‍ കുറ്റംചെയ്താല്‍ ശിക്ഷിക്കുകയു മായിരുന്നു അവരുടെ സമ്പ്രദായം. അല്ലാഹുവാണെ സത്യം. ഈ പ്രവൃത്തി ചെയ്തത് മുഹമ്മദിന്റെ മകള്‍ ഫാത്തിമ തന്നെയായാ ലും അവളുടെ കരം ഞാന്‍ ഛേദിച്ചുകളയുന്നതാണ്’. നീതിയുടെ മുമ്പില്‍ ഭരണാധിപനും ഭരണീയനും സമമാണ് എന്നതാണ് ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പത്തിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്ന്.

ഇക്കാര്യത്തിലേക്ക് വെളിച്ചംവീശുന്ന ഒട്ടന വധി സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കാണാനാവും. ഒരു സംഭവമിതാ:ഉമറി(റ )ന്റെ ഭരണകാലത്ത് ഈജിപ്തിലെ ഗവര്‍ണറായിരുന്ന അംറുബ്‌നുല്‍ ആസി(റ )ന്റെ പുത്രന്‍ മുഹമ്മദുബ്‌നു അംറ് കോപ്റ്റിക് വിഭാഗത്തില്‍പ്പെട്ട ഒരു സാധാരണക്കാരനെ തന്റെ കുതി രയുടെ മുമ്പില്‍ സ്വന്തം കുതിരയെ ഓടിച്ചതിന്റെ പേരില്‍ അടിച്ചു. ‘ഞാന്‍ മാന്യന്മാരുടെ പുത്രനാണ്’ എന്നു പറഞ്ഞുകൊണ്ടായിരുന്നു പ്രഹരം. ഈ പ്രശ്‌നം ഖലീഫയുടെ അടുക്കലെത്തി. ഗവര്‍ണറെയും പുത്രനെയും മദീനയിലേക്ക് വിളിപ്പിച്ചു കൊണ്ട് ഉമര്‍(റ )ചോദിച്ചു: ‘എന്നുമുതല്‍ക്കാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കിത്തുടങ്ങിയ ത്? അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ചത് സ്വതന്ത്രരായിട്ടല്ലേ’. തുടര്‍ന്ന് മര്‍ദിതനായ ആ കോപ്റ്റിക് വംശജന്റെ കയ്യില്‍ ചാട്ടവാറു നല്‍കിക്കൊണ്ട് പ്രതികാരം ചെയ്യുവാന്‍ ഉമര്‍ കല്‍പിച്ചു. നിയമ ത്തിനു മുന്‍പില്‍ എല്ലാവരും സമന്മാരാണെന്ന തത്ത്വം ഇത്രത്തോ ളം പ്രായോഗികമാക്കിയ ഇസ്‌ലാമിക സമൂഹമല്ലാത്ത മറ്റൊരു സമൂ ഹത്തെ ലോകചരിത്രത്തില്‍ കാണുക സാധ്യമല്ല.

ഇസ്‌ലാമികരാഷ്ട്രത്തില്‍ ജീവിക്കുന്ന അമുസ്‌ലിം പൗരന്മാരോ ടും നീതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ വിവേചനമൊന്നും കാണിക്കാന്‍ പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിശുദ്ധക്വുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത് കാണുക: ‘സത്യവിശ്വാസികളേ, നിങ്ങ ള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത.

ഈ ക്വുര്‍ആനിക കല്‍പനയെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടായിരു ന്നു പ്രവാചകനും സച്ചരിതരായ ഖലീഫമാരും ഭരണം നടത്തിയത്. ക്രൈസ്തവനായ കോപ്റ്റിക് വംശജനും മുസ്‌ലിമായ ഗവര്‍ണ റുടെ പുത്രനും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ മുസ്‌ലിം അനീതിചെയ് തുവെന്ന് മനസ്സിലാക്കിയ ഖലീഫാ ഉമറിെേന്റ കാലത്തുതന്നെ നടന്ന മറ്റൊരു സംഭവമിതാ: ഗവര്‍ണറായിരുന്ന അംറുബ്‌നുല്‍ ആസ്വ്‌(റ ) ഒരു ക്രൈസ്തവസ്ത്രീയുടെ വീട് നിര്‍ബന്ധപൂര്‍വം പള്ളി യോട് ചേര്‍ക്കുകയുണ്ടായി. സ്ത്രീ ഇതേക്കുറിച്ച് ഖലീഫയോട് പ രാതി പറഞ്ഞു: ഖലീഫാ ഉമര്‍ ഗവര്‍ണറെ വിളിച്ച് വിശദീകരണ മാവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘മുസ്‌ലിംകളുടെ അംഗസംഖ്യ വര്‍ധിച്ചതു കാരണം പള്ളിയില്‍ സ്ഥലമില്ലാതെ വിഷമംനേരിട്ടു. പള്ളി വിശാലമാക്കേണ്ടതിന്നായി അതിന്റെ അടുത്തുള്ള ക്രൈസ് തവസ്ത്രീയുടെ ഭവനം ആവശ്യപ്പെടുകയും അതിന്ന് ന്യായമായ വില നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. അവര്‍ വിസമ്മതി ച്ചതുകാരണം വീടുപൊളിച്ച് പള്ളിയോട് ചേര്‍ക്കാന്‍ നിര്‍ബന്ധിത മാവുകയാണുണ്ടായത്. അതിന്റെ വില ആ സ്ത്രീക്ക് ആവശ്യമുള്ള ഏതുസമയത്തും സ്വീകരിക്കുവാന്‍ സാധിക്കുമാറ് പൊതുഖജനാ വില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.’ സാധാരണഗതിയില്‍ ന്യാ യമെന്നു പറയാവുന്ന ഗവര്‍ണറുടെ നടപടിയെ ശരിവെക്കാന്‍ ഉമര്‍ തയാറായില്ല. പള്ളിയുടെ പ്രസ്തുത ഭാഗം പൊളിച്ചുമാറ്റി പകരം ആ ക്രൈസ്തവസ്ത്രീയുടെ വീട് യഥാസ്ഥാനത്ത് നിര്‍മിച്ചു കൊടു ക്കുവാന്‍ കല്‍പിക്കുകയാണ് നീതിമാനായ ആ ഭരണാധികാരി ചെ യ്തത്.

നാലാം ഖലീഫയായിരുന്ന അലി(റ )ടെ കാലത്ത് നടന്ന ഒരു സംഭവം നോക്കുക: ഖലീഫ തന്റെ പടയങ്കി ഒരു ജൂതന്‍ മോഷ്ടിച്ചു വെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചു. ന്യായാധിപനായ ശുറൈഹ് ജൂതന്റെയും ഖലീഫയുടെയും അവകാശവാദങ്ങള്‍ പരിശോധിച്ചു. തന്റെ കൈവശമുള്ള പടയങ്കി തന്‍േറതു തന്നെയാണെന്നു ജൂതന്‍ വാദിച്ചപ്പോള്‍ അതു തന്‍േറതാണെന്നും ജൂതന്‍ മോഷ്ടിച്ചതാണെ ന്നും ഖലീഫ അലി മൊഴി നല്‍കി. തന്റെ വാദം തെളിയിക്കാനായി ഖലീഫ ഹാജരാക്കിയ സാക്ഷികള്‍ മകന്‍ ഹസനും ഭൃത്യന്‍ ഖമറുമായിരുന്നു. ഇവര്‍ രണ്ടുപേരും ഖലീഫയുടെ സ്വന്തക്കാരായ തിനാല്‍ സാക്ഷ്യം സ്വീകാര്യമല്ലെന്നും മറ്റു തെളിവുകള്‍ ഇല്ലാത്തതി നാല്‍ പടയങ്കി ജൂതനില്‍നിന്നു വാങ്ങുവാന്‍ നിയമം അനുവദിക്കു ന്നില്ലെന്നും ന്യായാധിപന്‍ വിധിച്ചു. ന്യായധിപന്റെയടുത്തുനിന്ന് പടയങ്കിവാങ്ങി നടന്നുനീങ്ങിയ ജൂതന്‍ അല്‍പദൂരം മുന്നോട്ടുപോ യി തിരിച്ചുവന്നുകൊണ്ട് പറഞ്ഞു: ‘നിശ്ചയമായും ഇത് പ്രവാചക ന്മാരുടെ നിയമം തന്നെയെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മതി യായ തെളിവില്ലാത്തതിനാല്‍ കോടതി അദ്ദേഹത്തിനെതിരെ വിധി പ്രസ്താവിക്കുന്നു. ഇതു വളരെ മഹത്തരം തന്നെ. അതിനാല്‍ അ ല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂത നാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’. തുടര്‍ന്ന് ഖലീഫയുടെ നേരെ തിരിഞ്ഞ് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ഈ പടയങ്കി താങ്ക ളുടേത് തന്നെയാണ്. നിങ്ങള്‍ സ്വിഫ്ഫീനിലേക്ക് പോകുമ്പോള്‍ പിന്നിലുണ്ടായിരുന്ന ഞാന്‍ താങ്കളുടെ ചാരനിറത്തിലുള്ള ഒട്ടക ത്തിന്റെ പുറത്തുനിന്ന് അത് തട്ടിയെടുത്തതാണ്’. ഖലീഫ ചിരിച്ചു കൊണ്ട് പ്രതിവചിച്ചു. ‘ഞാനത് താങ്കള്‍ക്ക് തന്നെ ദാനമായി തന്നി രിക്കുന്നു’.

ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന അമുസ്‌ലിം പൗരന്മാരുടെ വിശ്വാസസ്വാതന്ത്ര്യമോ ആരാധനാസ്വാതന്ത്ര്യമോ ഹനിക്കുവാന്‍ ഖലീഫമാര്‍ക്കവകാശമില്ല. അമുസ്‌ലിം പൗരന്മാരോട് അനീതി കാണിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നാണ് പ്രവാചകന്‍പഠിപ്പിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞു: ‘സൂക്ഷിച്ചുകൊ ള്ളുക. അമുസ്‌ലിം പൗരന്മാരെ ആരെങ്കിലും അടിച്ചമര്‍ത്തുകയോ അവരുടെമേല്‍ കഴിവിന്നതീതമായി നികുതിഭാരം കെട്ടിയേല്‍പി ക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവ കാശങ്ങള്‍ വെട്ടിക്കുറക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യനാളി ല്‍ അവന്നെതിരില്‍ ഞാന്‍ സ്വയംതന്നെ പരാതി ബോധിപ്പിക്കുന്ന താണ്’. ചരിത്രപണ്ഡിതനായ സര്‍ തോമസ് ആര്‍നോള്‍ഡ് എഴുതുന്നത് കാണുക: ‘മുഹമ്മദ് തന്നെ പല അറബ് ക്രൈസ്തവ ഗോത്രങ്ങളുമാ യും സന്ധിയിലേര്‍പെട്ടിരുന്നു. അവര്‍ക്ക് അദ്ദേഹം സംരക്ഷണവും സ്വന്തം മതമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും ഉറപ്പുവരു ത്തി. അവരുടെ പുരോഹിതര്‍ക്കുണ്ടായിരുന്ന സവിശേഷാധികാ രങ്ങള്‍ പഴയതുപോലെ നിലനിര്‍ത്തി’

പ്രവാചകന്റെ പാത പിന്‍തുടര്‍ന്ന അദ്ദേഹത്തിന്റെ ഖലീഫമാ രും അമുസ്‌ലിം പൗരന്മാരുടെ വിശ്വാസങ്ങളും ആരാധനാസമ്പ്രദായ ങ്ങളും തുടരാന്‍ അനുവദിച്ചിരുന്നതായും അവരുടെ ജീവനും സ്വ ത്തിനും പരിപൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തിയിരുന്നതായും കാണാന്‍ കഴിയും. ഖലീഫ ഉമര്‍ േഈലിയാ നിവാസികള്‍ക്ക് നല്‍കിയ രക്ഷാകരാ റിലെ വ്യവസ്ഥകള്‍ കാണുക: ‘ദൈവദാസനും വിശ്വാസികളുടെ നേതാവുമായ ഉമര്‍ ഈലിയാവാസികള്‍ക്ക് നല്‍കുന്ന സംരക്ഷണം. എല്ലാവരുടെയും ജീവന്നും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും കുരിശുകള്‍ക്കും മതസംബന്ധിയായ എല്ലാറ്റിനും സംരക്ഷണം ഉറ പ്പുനല്‍കുന്നു. ആരുടെയും ചര്‍ച്ചുകള്‍ വാസസ്ഥലമാക്കുകയോ ന ശിപ്പിക്കുകയോ ചെയ്യരുത്. അവയോട് ചേര്‍ന്നു നില്‍ക്കുന്ന വസ്തു വഹകളോ കുരിശുകളോ പിടിച്ചെടുക്കരുത്. ആരെയും ഉപദ്രവിക്ക രുത്’.

ഇങ്ങനെ, ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പൗരന്മാർക്ക് യാതൊരു വിധ അനീതിയും അനുഭവിക്കേണ്ടി വരാത്ത രീതിയിലുള്ളതാണ് ഇസ്‌ലാമിക നിയമങ്ങൾ എന്ന കാണാൻ കഴിയും.

print

1 Comment

  • മാഷാഅല്ലാഹ്

    rinshana 06.05.2020