യേശു ദൈവപുത്രനാണെന്ന വിശ്വാസത്തെ ഇസ്‌ലാം കാണുന്നതെങ്ങനെ?

/യേശു ദൈവപുത്രനാണെന്ന വിശ്വാസത്തെ ഇസ്‌ലാം കാണുന്നതെങ്ങനെ?
/യേശു ദൈവപുത്രനാണെന്ന വിശ്വാസത്തെ ഇസ്‌ലാം കാണുന്നതെങ്ങനെ?

യേശു ദൈവപുത്രനാണെന്ന വിശ്വാസത്തെ ഇസ്‌ലാം കാണുന്നതെങ്ങനെ?

ദൈവപുത്ര വാദത്തെ ശക്തമായി നിരാകരിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട് ക്വുർആൻ.

“ഉസൈര്‍  ദൈവപുത്രനാണെന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ്‌ ദൈവപുത്രനാണെന്ന്‌ ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?” (ക്വുർആൻ:9 -30)

“വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമ ല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്‍റെ ദൂത നും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത്‌ കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക്‌ നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ ( ഇതില്‍ നിന്ന്‌ ) വിരമി ക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക്‌ ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാ കുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.” (ക്വുർആൻ:4 -171)

ക്വുർആൻ നിഷേധിക്കുന്ന ദൈവപുത്രവാദത്തെ ബൈബിളിലെ ക്രിസ്തുവചനങ്ങളും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. ദിവ്യത്വമുള്ളയാളാണ് താൻ എന്ന് ക്രിസ്തു അവകാശപ്പെട്ടതായി വ്യക്തമാക്കുന്ന ബൈബിൾ വചന ങ്ങളൊന്നുമില്ല. ദൈവപുത്രനെന്ന് സ്വയം വിശേഷിപ്പിക്കുകയും ശിഷ്യന്മാര്‍ അതുവിളിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്താതി രിക്കുകയും ചെയ്തിട്ടുണ്ടെന്നതിനാല്‍ അദ്ദേഹത്തില്‍ ദിവ്യത്വമു ണ്ടെന്നാണ് വാദിക്കപ്പെടാറുള്ളത്. ബൈബിള്‍ ‘ദൈവപുത്രന്‍’ എന്ന് സംബോധന ചെയ്യുമ്പോള്‍ ദൈവത്താല്‍ പ്രത്യേകം നിയുക്തനായ മനുഷ്യനെന്ന് മാത്രമാണ്   വിവക്ഷ. ‘ദൈവാ ത്മാവ് നടത്തുന്നവര്‍ ഏവരും ദൈവത്തിന്റെ മക്കള്‍ ആകു ന്നു'(റോമാ 8:14.)വെന്നാണ് പൗലോസ് എഴുതുന്നത്.

‘ദൈവപുത്രന്‍’ എന്ന വിശേഷണം ദൈവത്തിന്റെ പ്രത്യേക ക്കാരെ ഉദ്ദേശിച്ചുകൊണ്ടാണ് പുതിയ നിയമത്തിലും പഴയ നിയമ ത്തിലും പ്രയോഗിച്ചിരിക്കുന്നത്. ക്രിസ്തുതന്നെ ഇക്കാര്യം വ്യക്തമാ ക്കുന്നുണ്ട്. ‘ദൈവത്തിന്റെ വചനം ലഭിച്ചവരെ അവന്‍ ദേവന്മാര്‍ എന്നു വിളിച്ചുവെങ്കില്‍, ഞാന്‍ ദേവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട് പിതാവ് അഭിഷേകം ചെയ്തു ലോകത്തിലേക്ക് അയച്ച എന്നെപ്പറ്റി ‘നീ ദൈവദൂഷണം നടത്തേണ്ടുന്നുവെന്ന് നിങ്ങള്‍ പറയുന്നുവോ?’ (യോഹന്നാന്‍ 10:35, 36.) ദൈവവചനം നല്‍കപ്പെട്ട ഇസ്രായീ ല്യരെ ദൈവം ദേവന്മാര്‍ എന്നു സംബോധനം ചെയ്തതുപോലെ യാണ് ലോകത്തിലേക്ക് മാര്‍ഗദര്‍ശിയായി അയക്കപ്പെട്ട പ്രവാ ചകനായ ക്രിസ്തുവിനെ ‘ദൈവപു ത്രന്‍’ എന്നു വിളിക്കുന്നതെ ന്നര്‍ഥം.

പഴയനിയമം മുതലേ ‘ദൈവപുത്രന്‍’ എന്ന സംബോധനാരീതി നിലനിന്നിരുന്നതായി കാണാന്‍ കഴിയും. യാക്കോബും സോളമനും എ്രഫയീയും ദാവീദുമെല്ലാം പഴയ നിയമത്തിന്റെ ഭാഷയില്‍ ദൈവ പുത്രന്മാരാണ്.

‘കര്‍ത്താവ് പറയുന്നു: ഇസ്രായില്‍ എന്റെ പുത്രനാണ്. എന്റെ ആദ്യജാതന്‍.’ (പുറപ്പാട് 4:22)

‘ഞാന്‍ അവന് (സോളമന്) പിതാവും അവന്‍ എനിക്ക് പുത്രനു മായിരിക്കും.’ (സാമുവല്‍ 7:14.)

‘ഞാന്‍ ഇസായിലിനു പിതാവാണ്. എഫ്രയീം എന്റെ ആദ്യ ജാതനും.’ (യിരെമ്യാവ് 31:9. 16. സങ്കീര്‍ത്തനങ്ങള്‍ 2:7. )

‘നീ (ദാവീദ്) എന്റെ പുത്രനാണ്; ഇന്ന് ഞാന്‍ നിനക്ക് ജന്മം നല്‍കി.’ (17. യോഹന്നാന്‍ 1:12. 18. മത്തായി 5.9.)

ക്രിസ് തുവില്‍ വിശ്വസിക്കുന്നവര്‍ മുഴുവന്‍ ദൈവപുത്രന്മാരാണെന്നാണ് പുതിയ നിയമം പറയുന്നത്. യോഹന്നാന്‍ എഴുതുന്നു. ‘എന്നാല്‍, തന്റെ കൈകൊണ്ട് തന്റെ നാമത്തില്‍ വിശ്വസി ക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാനുള്ള അവകാശം അവന്‍ കൊടുത്തു'(യോഹന്നാന്‍ 1:12.)

ദൈവപുത്രന്മാരെന്ന് അറിയപ്പെടുന്നവര്‍ ആരാണെന്ന് മത്തായി വ്യക്തമാക്കുന്നുണ്ട്. ‘സമാധാനമു ണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവ ര്‍ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടും’ (മത്തായി 5.9.)

പിതാവില്ലാതെ ജനിച്ചതിനാലാണ് ക്രിസ്തു  ദൈവപുത്രനാണെന്ന് പറയുന്നതെന്ന് വാദിക്കാറുണ്ട്. എങ്കില്‍, പിതാവും മാതാവു മില്ലാതെ ജനിച്ച ആദാമാണല്ലോ യേശുവിനേക്കാള്‍ യോഗ്യനായ ദൈവപുത്രന്‍! ബൈബിള്‍ ആദാമി നെ ദൈവപുത്രനാണെന്ന് (ലൂക്കോസ് 3.38. ) പരിചയപ്പെടു ത്തുന്നുമുണ്ട്.

മഹാപുരോഹിതനായ മെല്‍ക്കീസേദക്കിനെക്കുറിച്ച് ബൈബിള്‍ പരിചയപ്പെടുത്തുന്നത് ആദിയും അന്ത്യവുമില്ലാത്തവനായിട്ടാണ്. സലോമിന്റെ രാജാവും അത്യുന്നതനുമായ ദൈവത്തിന്റെ പുരോ ഹിതനുമായ മെല്‍ക്കീസേദക്കിനെക്കുറിച്ച് പൗലോസ് എഴുതുന്നത് നോക്കുക. ‘അവന്ന് പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല.'(ഹെബ്രായര്‍ 7:3.)

ക്രിസ്തുവിനെ സംബന്ധിച്ച്  ‘ദൈവപുത്രന്‍’ എന്ന സംബോധന, സുവിശേഷങ്ങളില്‍ തുലോം വിരളമാണ്. പ്രസ്തുത പ്രയോഗം കൂടുതലായി കാണപ്പെടുന്നത് പൗലോസിന്റെ ലേഖനങ്ങളിലാണ്. സുവിശേ ഷങ്ങളില്‍ യേശുവിനെ സംബന്ധിച്ച് ‘മനുഷ്യപുത്രന്‍’ എന്നു 63 പ്രാവശ്യം പ്രയോഗിക്കപ്പെട്ടിരി ക്കുന്നു. അദ്ദേഹത്തെ മനുഷ്യന്‍ എന്നുമാത്രം 73 പ്രാവശ്യം സംബോധന ചെയ്തിരിക്കുന്നു.

ദൈവത്തിന് പുത്രന്മാരില്ലെന്നും ക്രിസ്തു മഹാനായ ഒരു പ്രവാചകൻ മാത്രമാണെന്നുമുള്ള ഖുർആനിക പാഠത്തെ സത്യപ്പെടുത്തുന്നവയാണ് ബൈബിൾ വചനങ്ങൾ എന്ന് സാരം.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ