മർയം ഹാറൂണിന്റെ സഹോദരിയോ?

/മർയം ഹാറൂണിന്റെ സഹോദരിയോ?
/മർയം ഹാറൂണിന്റെ സഹോദരിയോ?

മർയം ഹാറൂണിന്റെ സഹോദരിയോ?

ഖുര്‍ആനില്‍ ചരിത്രപരമായ അബദ്ധങ്ങളുണ്ടെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ക്രിസ്തുമത പ്രചാരകര്‍ സ്ഥിരമായി ഉന്നയിക്കുന്ന ഒരുവിമര്‍ശനമാണിത്. മോശയുടെ സഹോദരനായിരുന്ന ഹാറൂണി ന്റെസഹോദരിയാണ് മര്‍യമെന്ന് തെറ്റിദ്ധരിച്ച മുഹമ്മദ് നബി(ﷺ) യുടെരചനയിലുണ്ടായ ഒരു അബദ്ധമാണ് ഖുര്‍ആനിലെ സൂറത്തു മര്‍യമിലുള്ളതെ്(19:27-28)ന്നാണ വാദം. മോശയുടെയും അഹറോന്റെയും സഹോദരിയായ മിറിയാമിനെ പഴയ നിയമം പരിചയപ്പെടുത്തുന്നുണ്ട് (പുറപ്പാട് 15:20-21;ആവര്‍ത്തനം 24:9). അഹറോന്റെ സഹോദരിയായ മിറിയാമും യേശുമാതാവായ മറിയാമും തമ്മില്‍ മുഹമ്മദ് നബിക്ക് മാറിപ്പോയതാണെന്നും അതുവഴിയാണ് മറിയമിനെ ഹാറൂണിന്റെ സഹോദരിയായി അവതരിപ്പിച്ചതെന്നുമാണ് മിഷനറിമാരുടെ പ്രധാനപ്പെട്ടവാദം. ഈ വാദം എത്രമാത്രം വസ്തുനിഷ്ഠമാണെന്ന് ഖുര്‍ആനില്‍ ഹാറൂനി(അ)നെയും മര്‍യമിനെയും പറ്റി പരാമര്‍ശിക്കുന്ന സൂക്തങ്ങളിലൂടെഒരാവര്‍ത്തി കടന്നുപോയാല്‍ തന്നെ സുതരാം വ്യക്തമാവും.
ഹാറൂന്‍ (അ) മൂസാ നബി(ﷺ )യുടെ സഹോദരനും ഫിര്‍ഔനിന്റെഅടുത്തേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനുമാണെന്ന് വ്യക്തമാക്കുന്നനിരവധി ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. 2:248, 4:163, 6:84, 7:122, 7:142, 7:150-151, 10:75, 10:87, 10:89, 19:28, 19:53, 20:30-35, 20:42, 20:70, 20:92-94, 21:48, 21:23, 21:45, 24-35-36, 26:13, 26:48, 28:34-35, 37:114-122 എന്നീ സൂക്തങ്ങള്‍ ഇവയില്‍ ചിലത്മാത്രം. ഇസ്രായീലിലേക്ക് നിയോഗിക്കപ്പെട്ട പ്രഥമ പ്രവാചകനായി മൂസാ(u)യെ അവതരിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും നിരവധിയുണ്ട്. 2:108, 2:248, 4:153, 5:20-26, 6:84, 14:8, 19:51-53, 22:44, 25:35-36, 28:3, 37:114-122, 18:60-82, 20:9-48, 27:7-12, 28:29-35, 79:15-19, 7:109-126, 10:79-82, 20:56-73, 26:38-51, 33:7, 2:53, 2:87, 2:136, 3:84, 6:91, 6:154, 7:144-145, 10:87, 11:110, 14:5, 17:2, 21:48 തുടങ്ങിനിരവധി സൂക്തങ്ങള്‍! മോശെ പ്രവാചകന് ശേഷം തലമുറകള്‍ കഴിഞ്ഞാണ്യേശു ക്രിസ്തുവിന്റെ നിയോഗമെന്ന് സൂചിപ്പിക്കുന്ന ഖുര്‍ആന്‍സൂക്തങ്ങളും നിരവധിയുണ്ട്. 3:49-51, 5:46, 5:72, 43:59, 61:6, 61:14, 4:171, 5:75, 42:13, 4:172, 19:30, 43:64, 43:63, 3:52-54, 5:11-113, 57:27, 61:14 എന്നീ സൂക്തങ്ങള്‍ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. യേശുവിന്റെ മാതാവാണ് മര്‍യമെന്ന്വ്യക്തമാക്കുന്ന സൂക്തങ്ങളും അനവധിയുണ്ട്. 3:35-37, 19:22-26, 21:91, 66:12, 5:75, 21:91, 4:156, 4:171, 5:116, 21:91, 3:42-51, 19:16-21 എന്നിവ ഉദാഹരണം. ഈസൂക്തങ്ങള്‍ വ്യക്തമാക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഖുര്‍ആന്‍അവതരിപ്പിച്ചവന് ഹാറൂനിന്റെ സഹോദരിയല്ല മര്‍യമെന്ന്അറിയാമായിരുന്നുവെന്ന വസ്തുതയാണത്. യേശുവിന് തലമുറകള്‍ക്ക് മുമ്പ്ജീവിച്ച വ്യക്തിയായി നിരവധി സൂക്തങ്ങളില്‍പരിചയപ്പെടുത്തപ്പെട്ടിരിക്കുന്ന ഹാറൂനിന്റെ സഹോദരിയായിരുന്നു യേശുമാതാവായ മര്‍യമെന്ന് തെറ്റിദ്ധരിച്ച് എഴുതിയതല്ല ‘ഹാറൂനിന്റെസഹോദരി‘യെന്ന സംബോധനയെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

പിന്നെയെന്തുകൊണ്ടാണ് ഖുര്‍ആനില്‍ മര്‍യത്തെ സൂചിപ്പിച്ചുകൊണ്ട്‘ഹാറൂനിന്റെ സഹോദരി‘യെന്ന അഭിസംബോധനയുണ്ടായത്? മര്‍യത്തെഹാറൂനിന്റെ സഹോദരിയായി അഭിസംബോധനചെയ്യുന്ന സൂക്തം കാണുക: ”അനന്തരം കുഞ്ഞിനെയും വഹിച്ചുകൊണ്ട് അവള്‍ തന്റെ ആളുകള്‍ക്കടുത്ത്ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ….. ആക്ഷേപകരമായ ഒരുകാര്യംതന്നെയാണ് നീ ചെയ്തിരിക്കുന്നത്. ഹാറൂനിന്റെ സഹോദരീ……നിന്റെ പിതാവ് ഒരു ചീത്തമനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരുദുര്‍ന്നടപടിക്കാരിയുമായിരുന്നില്ല” (ഖുര്‍ആന്‍ 19:27,28).

ഈ സൂക്തങ്ങളില്‍ യേശുവിന്റെ ജനനത്തോടനുബന്ധിച്ചഇസ്രായീല്യരുടെ പ്രതികരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഹാറൂനിന്റെ സഹോദരീ……’യെന്നത് ഖുര്‍ആനിന്റെ ഒരു കേവലപ്രസ്താവനയല്ല; പ്രത്യൂത, അക്കാലത്തെ ഇസ്രായീല്യരുടെഅഭിസംബോധനയെ ഖുര്‍ആന്‍ ഉദ്ധരിക്കുകയാണെന്ന കാര്യം പ്രത്യേകംശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ യേശുവിന്റെ ജനനകാലത്ത് ഇത്തരം വല്ലഅഭിസംബോധനാ രീതിയും നിലവിലുണ്ടായിരുന്നോ എന്ന അന്വേഷണംഏറെ പ്രസക്തമാണ്. അങ്ങനെയൊരു അന്വേഷണം നടത്തുമ്പോള്‍ഖുര്‍ആനിന്റെ ചരിത്രപരതയെ സംശയിക്കുവാനായി മെനഞ്ഞുണ്ടാക്കിയഈ വാദം അതിന്റെ അമാനുഷികതയ്ക്കും അജയ്യതയ്ക്കുമുള്ളതെളിവാണെന്ന വസ്തുതയാണ് ബോധ്യപ്പെടുക.

മോശ കഴിഞ്ഞാല്‍ പിന്നെ പഞ്ചപുസ്തകങ്ങളില്‍ ഏറ്റവുമധികംനിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് അഹറോണ്‍. മോശയുടെ സഹോദരനുംസഹായിയുമായ പ്രവാചകന്‍. അദ്ദേഹത്തെയും മക്കളെയുമാണ് യഹോവപൗരോഹിത്യത്തിനുവേണ്ടി തെരഞ്ഞെടുത്തത്. ‘നിന്റെ സഹോദരനായഅഹരോനെയും അയാളുടെ പുത്രന്മാരായ നാദാബ്്, അബിഹൂ,ലെയാസാര്‍, ഈതാമാര്‍ എന്നിവരെയും എനിക്ക് പുരോഹിതരായിസേവനം അനുഷ്ഠിക്കാന്‍ ഇസ്രായേല്‍ മക്കളുടെ ഇടയില്‍നിന്ന് നിന്റെഅടുത്തേക്ക് വിളിക്കുക” (പുറ: 28:1) എന്ന മോശയോടുള്ള യഹോവയുടെകല്‍പനയുടെ അടിത്തറയിലാണ് യഹൂദ പൗരോഹിത്യംരൂപപ്പെട്ടിരിക്കുന്നത്. പ്രധാന പുരോഹിതനായി കരുതപ്പെട്ട അഹരോന്റെപുത്രന്മാരെയും (ലേവ്യ 1:7) ഭവനത്തെയും (സങ്കീ 115:10) സൂചിപ്പിക്കാന്‍അഹറോണ്‍ വംശജര്‍ (Aaronites) എന്ന് പ്രയോഗിച്ചതായി കാണാം.പൗരോഹിത്യം അഹറോണില്‍നിന്ന് ആരംഭിച്ചതാണെന്നാണ് ഈ പ്രയോഗംവ്യക്തമാക്കുന്നതെന്ന് സൂചിപ്പിക്കപ്പെടുന്നു. പഴയ നിയമത്തിന്റെപൗരോഹിത്യ കൂട്ടായ്മയെ 24 ഗണങ്ങളായി വിഭജിച്ചിരുന്നു. ഓരോഗണവും ഓരോ ആഴ്ചയില്‍ ദേവാലയ ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചിരുന്നു (1 ദിനവൃത്താന്തം 24:1-19) ഈ പുരോഹിത ഗണത്തില്‍പെട്ടഒരാളായിരുന്നു സ്‌നാപകയോഹന്നാന്റെ പിതാവായ സഖറിയാ. (ലൂക്കാ1:5-9). പൗരോഹിത്യഗണത്തില്‍പെട്ട വിശിഷ്ട വ്യക്തികളെ അഹറോനോട്ചേര്‍ത്ത് വിളിക്കുന്ന സമ്പ്രദായം അന്ന് നിലവിലുണ്ടായിരുന്നു.സഖറിയായുടെ ഭാര്യയായ എലിസബത്തിനെക്കുറിച്ച് ലൂക്കോസ് പറയുന്നത്ഇങ്ങനെയാണ്: ”അഹറോന്റെ പുത്രിമാരില്‍ ഒരുവളായിരുന്നു അവന്റെഭാര്യ: അവളുടെ പേര് എലിസബത്ത്” (ലൂക്കാ1:5). അഹറോണുശേഷംനൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിച്ച വ്യക്തിയാണ് എലിസബത്ത്. എന്നിട്ടുംബൈബിള്‍ അവരെ ക്കുറിച്ച് പറയുന്നത് ”അഹറോന്റെ പുത്രി”യെന്നാണ്.യേശുവിന്റെ ജനനത്തിന് തൊട്ടുമുമ്പാണ് യോഹന്നാന്റെ ജനനം.അക്കാലത്തെ ഒരു പൊതുവായ പ്രയോഗശൈലിയായിരുന്നു വിശിഷ്ടവ്യക്തികളെ അഹറോന്റെ പേരുമായി ബന്ധപ്പെടുത്തിക്കൊണ്ട്പരാമര്‍ശിക്കുന്ന ശൈലിയെന്ന വസ്തുത എലിസബത്തിനെ ‘അഹറോന്റെപുത്രി‘യെന്ന് വിളിച്ചതില്‍നിന്ന് വ്യക്തമായി മനസ്സിലാക്കാനാവും.

യേശുവിന്റെ മാതാവായ മര്‍യം എലിസബത്തിന്റെ ബന്ധുവായിരുന്നുവെന്ന് ബൈബിള്‍ പറയുന്നുണ്ട് (ലൂക്കോസ് 1:36).മര്‍യത്തെക്കുറിച്ച് ബൈബിളിലില്ലാത്ത ഒട്ടനവധി വിവരങ്ങള്‍ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. മര്‍യം ഗര്‍ഭത്തിലായിരുന്നപ്പോള്‍ മാതാവ് അവരെനേര്‍ച്ചയാക്കിയതും പ്രതീക്ഷയ്ക്ക് വിപരീതമായി ജനിച്ചത് പെണ്‍കുഞ്ഞായതും എങ്കിലും അവര്‍ നേര്‍ച്ച പൂര്‍ത്തീകരിക്കുവാന്‍ തീരുമാനിച്ചതും ബന്ധുവായിരുന്ന സകരിയ്യായെ അവരുടെ സംരക്ഷണച്ചുമതല ഏല്‍പിച്ചതുമെല്ലാം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.

സകരിയ്യാ(അ)യുടെ സംരക്ഷണത്തില്‍ വളര്‍ന്നവളായിരുന്നു മര്‍യമെന്നര്‍ത്ഥം. അങ്ങനെയുള്ള മര്‍യമിനെക്കുറിച്ച് ഇസ്രായീല്യര്‍ ”ഹാറൂണിന്റെ സഹോദരി”യെന്ന് പറയാനുള്ള സാധ്യത നിഷേധിക്കാനാവില്ലല്ലോ. പുരോഹിത ഗണത്തിലെ പ്രധാനികളെ അഹരോണുമായി ബന്ധപ്പെടുത്തി അഭിസംബോധന ചെയ്യുന്ന രീതി ഇസ്രായീല്‍ സമൂഹത്തില്‍ നിലനിന്നിരുന്നുവെന്ന വസ്തുത നടേ നാം മനസ്സിലാക്കിയിട്ടുണ്ട്. പുരോഹിത പ്രധാനിയും പ്രവാചകനും ദേവാലയത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം വഹിച്ച വ്യക്തിയുമായിരുന്ന സെഖറിയാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന മര്‍യത്തെ അവര്‍ ‘ഹാറൂണിന്റെ സഹോദരി‘യെന്ന് വിളിച്ചിരിക്കാന്‍ തീര്‍ച്ചയായും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെയാണ് ഖുര്‍ആന്‍ ഇക്കാര്യം ഉദ്ധരിച്ചതെന്ന് വ്യക്തമാണ്.

ഈ വസ്തുത നബി (ﷺ) തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്്. സഹീഹുമുസ്‌ലിം ഉദ്ധരിച്ചിരിക്കുന്ന ഒരു ഹദീസ് കാണുക: ”മുഗീ റത്തുബ്‌നുശുഅ്ബയില്‍ നിന്ന് നിവേദനം: ഞാന്‍ നജ്‌റാനില്‍ വന്നപ്പോള്‍ അവിടത്തെ ക്രൈസ്തവര്‍ എന്നോട് ചോദിച്ചു: ”നിങ്ങള്‍ ഖുര്‍ആനില്‍ മറിയത്തെക്കുറിച്ച്” ”ഹാറൂണിന്റെ സഹോദരീ”യെന്ന് വായിക്കുന്നു. എന്നാല്‍ മോശ യേശുവിന് ദീര്‍ഘകാലം മുമ്പ് ജനിച്ച വ്യക്തിയാണല്ലോ”. ഞാന്‍ ദൈവദൂതന്റെ (ﷺ)സന്നിധിയില്‍ മടങ്ങിയെത്തിയപ്പോള്‍ ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചു.അപ്പോള്‍ പ്രവാചകന്‍ (ﷺ) പറഞ്ഞു: പ്രവാചകന്മാരുടെയുംസജ്ജനങ്ങളുടെയും പേരിനോടൊപ്പം തങ്ങളുടെ പേര് ചേര്‍ത്തുവിളിക്കുന്നപതിവ് അവര്‍ക്കുണ്ടായിരുന്നു” (സഹീഹുമുസ്‌ലിം: കിത്താബുല്‍ അദബ്).

മൂസാ(u)യുടെ സഹോദരനും പ്രവാചകനുമായിരുന്ന ഹാറൂനിന്റെപേരിനോട് ചേര്‍ത്ത് മര്‍യത്തെ വിളിച്ചതാണ് ‘ഹാറൂനിന്റെ സഹോദരീ‘യെന്ന വസ്തുത വ്യക്തമാക്കുകയാണ് പ്രവാചകന്‍ (ﷺ) ഇവിടെചെയ്തിരിക്കുന്നത്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹ മ്മദ് നബി (ﷺ)തന്നെ മറുപടി പറഞ്ഞു കഴിഞ്ഞ വിമര്‍ശനമാണിതെന്നര്‍ത്ഥം.

ഖുര്‍ആനില്‍ ചരിത്രാബദ്ധങ്ങള്‍ ആരോപിക്കുവാന്‍ ശ്രമിക്കുന്നവര്‍ കാണാന്‍ കൂട്ടാക്കാത്ത ഒരു വസ്തുതകൂടി ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്.പുണ്യ പുരുഷന്മാരുടെ പേരിനോടൊപ്പം ചേര്‍ത്ത് പ്രധാന വ്യക്തികളെ വിളിക്കുന്ന സമ്പ്രദായം യേശുവിന്റെ കാലത്ത് വ്യാപകമായിരുന്നുവെന്ന വസ്തുത ബൈബിള്‍ വ്യക്തമാക്കുന്നതായി നാം മനസ്സിലാക്കി. എന്നാല്‍ ഇത്തരമൊരു സമ്പ്രദായം ക്രൈസ്തവര്‍ക്കിടയില്‍ നിലനിന്നിരുന്നില്ലെന്നാണ് നജ്‌റാനിലെ ക്രൈസ്തവരുടെ മുഗീറത്തുബ്‌നു ശുഅ്ബയോടുള്ള ചോദ്യത്തില്‍ നിന്ന് മനസ്സിലാകുന്നത്. പിന്നെയെങ്ങനെയാണ് അത്തരമൊരു സമ്പ്രദായം നിലനിന്നിരുന്നുവെന്ന് മുഹമ്മദ് നബി (ﷺ)ക്ക് മനസ്സിലായത്? യേശുവിന്റെ കാലത്ത് നിലനിന്ന രീതിയില്‍തന്നെ ഹാറൂനിന്റെ പേരിനോട് ചേര്‍ത്താണ് മര്‍യത്തെ ഇസ്രായീല്‍ പ്രമാണിമാര്‍ വിളിച്ചതെന്ന് മുഹമ്മദ് നബി (ﷺ) എങ്ങനെ അറിഞ്ഞു? ഈ ചോദ്യങ്ങള്‍ക്ക് ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ ഉത്തരം: ”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായിനല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു”

”(നബിയേ) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യ വാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകള്‍ ഇട്ടുകൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ.അവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (വി.ഖു. 3:44).

print