മുസ്‌ലിംകളിൽ യുദ്ധം ചെയ്യുന്നവർ എന്നും ഉണ്ടാവും എന്ന ഹദീഥ്!

/മുസ്‌ലിംകളിൽ യുദ്ധം ചെയ്യുന്നവർ എന്നും ഉണ്ടാവും എന്ന ഹദീഥ്!
/മുസ്‌ലിംകളിൽ യുദ്ധം ചെയ്യുന്നവർ എന്നും ഉണ്ടാവും എന്ന ഹദീഥ്!

മുസ്‌ലിംകളിൽ യുദ്ധം ചെയ്യുന്നവർ എന്നും ഉണ്ടാവും എന്ന ഹദീഥ്!

‘എന്റെ സമുദായത്തില്‍ സത്യത്തിനുവേണ്ടി സമരം ചെയ്യുകയും അവരെ എതിര്ക്കുന്നവരോട് പോരാടി വിജയം വരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം എന്നെന്നുമുണ്ടായിരിക്കും’ എന്ന ഹദീഥ് ഭീകരവാദത്തിന് വളമായിത്തീരുന്നുവെന്നാണ് ആക്ഷേപം. ഹദീഥിന്റെ പൂർണരൂപം ഇങ്ങനെയാണ്: ഇംറാനുബ്‌നു ഹുസൈനിൽ നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ‘എന്റെ സമുദായത്തില്‍ സത്യത്തിനുവേണ്ടി സമരം ചെയ്യുകയും അവരെ എതിര്ക്കു ന്നവരോട് പോരാടി വിജയം വരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം എന്നെന്നുമുണ്ടായിരിക്കും; അവരില്‍ അവസാനമുള്ളവര്‍ മസീഹുദ്ദജ്ജാലുമായി യുദ്ധം ചെയ്യുന്നതുവരെ’.(സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; മുസ്‌നദ് അഹ്മദ് (4/429); ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സുനനു അബൂദാവൂദ്, ഹദീഥ്: 2483)

യുദ്ധം നിലനില്ക്കു്ന്ന സാഹചര്യത്തിലുള്ള നിര്ദശങ്ങളാണ് ക്വുര്ആകനിലും ഹദീഥുകളിലുള്ള പോരാട്ടവുമായി ബന്ധപ്പെട്ട നിര്ദേആശങ്ങളെന്ന് പറയുമ്പോള്‍ പ്രവാചകന്റെയോ(സ) അനുചരന്മാ്രുടെയോ കാലത്ത് മാത്രം പ്രസക്തമാണ് ഈ നിര്ദേശങ്ങള്‍ എന്ന് മനസ്സിലാക്കിക്കൂടാത്തതാണ്. ഇസ്‌ലാമികമായ ലക്ഷ്യങ്ങള്ക്കുവേണ്ടി ഉണ്ടാകുന്ന യുദ്ധങ്ങള്‍, അത് എപ്പോള്‍ ഉണ്ടാകുന്നതാണെങ്കിലും ഈ നിര്ദേശങ്ങളെല്ലാം അവയ്ക്ക് ബാധകമാണ് . അത്തരം യുദ്ധങ്ങള്‍ അവസാനനാളുവരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അങ്ങനെ ഉണ്ടാകുമ്പോള്‍ അവിടെയെല്ലാം ദൈവിക നിര്ദേ്ശങ്ങള്ക്ക് വിധേയമായി രണാങ്കണത്തിലിറങ്ങുവാന്‍ വിശ്വാസി ബാധ്യസ്ഥനാണെന്നും വ്യക്തമാക്കുന്ന ഹദീഥാണിത്. അവസാനനാളുവരെ സത്യത്തിനുവേണ്ടി പോരാടുന്നവന്‍ ഉണ്ടാകുമെന്ന് പറയുമ്പോള്‍ എക്കാലത്തും യുദ്ധം നിലനില്ക്കുങമെന്നോ പോരാട്ടമില്ലാത്ത സ്ഥിതി ഒരിക്കലും ഉണ്ടാവുകയില്ലെന്നോ ആണ് പ്രവാചകൻ (സ) അര്ഥതമാക്കിയതെന്ന് മനസ്സിലാക്കിക്കൂടാത്തതാണ്. സത്യത്തിനുവേണ്ടി സമരസജ്ജരായ ഒരു വിഭാഗം എന്നെന്നുമുണ്ടാകുമെന്നും അനിവാര്യമായ സാഹചര്യങ്ങളില്‍ ആയുധമെടുത്ത് പോരാടുവാന്‍ അവര്ക്ക് യാതൊരുവിധ മടിയുമുണ്ടാവുകയില്ലെന്നുമാണ് പ്രവാചകൻ (സ) ഇവിടെ പഠിപ്പിക്കുന്നത്. ഇത് പറഞ്ഞ മുഹമ്മദ് നബി(സ)യുടെ കാലത്തുതന്നെ യുദ്ധമില്ലാത്ത കാലമുണ്ടായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. യുദ്ധമില്ലാതിരിക്കുവാന്‍ അവിശ്വാസികളുമായി കരാറുണ്ടാക്കിയ നബി (സ) എന്നെന്നും യുദ്ധം നിലനില്ക്കുറന്ന നാളുകളുണ്ടാകണം എന്നാണ് വിവക്ഷിച്ചതെന്ന് കരുതുവാന്‍ യാതൊരുവിധ ന്യായവുമില്ല. അനിവാര്യമെങ്കില്‍ ആയുധമെടുക്കുവാന്‍ സന്നദ്ധരായ ഒരു വിഭാഗം മുസ്‌ലിംകള്‍ എക്കാലത്തുമുണ്ടാകുമെന്നും അവരുമായി യുദ്ധം ചെയ്യുന്ന ശത്രുക്കളെ അവര്‍ പരാജയപ്പെടുത്തുമെന്നും മസീഹുദ്ദജ്ജാലുമായി നടക്കുന്ന യുദ്ധമായിരിക്കും ഈ ഗണത്തിലെ അവസാനത്തേത് എന്നുമുള്ള വസ്തുതകളാണ് ഇവിടെ പ്രവാചകൻ (സ) വ്യക്തമാക്കുന്നത്.

‘യുദ്ധം ചെയ്യുന്നവര്‍ എന്റെ സമുദായത്തില്‍ എന്നെന്നുമുണ്ടായിരിക്കു’മെന്ന പ്രവാചക വചനമാണ് ലോകത്ത് നിലനില്ക്കുദന്ന ഭീകര പ്രവര്ത്തംനങ്ങള്ക്കെ ല്ലാം കാരണമായിത്തീരുന്നതെന്ന വാദം കഴമ്പില്ലാത്തതാണ്. ഈ പ്രവാചക വചനത്തിന്റെ വെളിച്ചത്തില്‍ ജീവിച്ച പ്രവാചകാനുചരന്മാ്രോ നബി (സ)യുടെ പ്രശംസകള്ക്കും ആശംസകള്ക്കു മെല്ലാം നിമിത്തമായ മൂന്ന് ആദിമ തലമുറകളോ ഒന്നുംതന്നെ ഇൗ ഹദീഥില്നിിന്ന് മുസ്‌ലിംകള്‍ എന്നെന്നും യുദ്ധം ചെയ്യുന്നവരായിരിക്കണമെന്ന് മനസ്സിലാക്കിയിട്ടില്ലെന്ന് അവരുടെ നടപടികള്‍ നമ്മെ തെര്യപ്പെടുത്തുന്നു. നടേ ഉദ്ധരിച്ച ഹദീഥ് വിശാരദരായ അബ്ദുല്ലാഹിബ്‌നു മുബാറക്കിന്റെ (റ) അഭിപ്രായത്തില്നി ന്ന് യുദ്ധം ചെയ്യാതിരിക്കുകയോ അതിന് ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്നത് കാപട്യമാണെന്ന പ്രവാചക പ്രസ്താവന അദ്ദേഹം ജീവിച്ചിരുന്ന കാലത്തേക്ക് മാത്രം ബാധകമാണെന്ന് വ്യക്തമാകുന്നുണ്ട്. അതുകൊണ്ടുതന്നെ എന്നെന്നും യുദ്ധമുണ്ടാകുമെന്ന പ്രവാചക പ്രസ്താവനയില്നിയന്ന് പ്രചോദനമുള്ക്കൊണണ്ടാണ് ഭീകരവാദം നിലനില്ക്കുലന്നത് എന്ന വാദം ശുദ്ധ ഭോഷ്‌ക്കാണ്. യുദ്ധസന്നദ്ധരായ ഒരുവിഭാഗം എന്നെന്നും നിലനില്ക്കുംമെന്ന് മാത്രമാണ് പ്രസ്തുത പ്രവാചക വചനം വ്യക്തമാക്കുന്നത്; അവരോട് സമരം ചെയ്യുന്ന ശത്രുക്കള്ക്ക്ി അവരെ തോല്പിൊക്കാനാവുകയില്ലെന്ന പ്രവചനവും അത് ഉള്ക്കൊകള്ളുന്നുണ്ട്.

print