മരുമകന്റെ ബഹുഭാര്യത്വം നബി (സ) തടഞ്ഞില്ലേ?

/മരുമകന്റെ ബഹുഭാര്യത്വം നബി (സ) തടഞ്ഞില്ലേ?
/മരുമകന്റെ ബഹുഭാര്യത്വം നബി (സ) തടഞ്ഞില്ലേ?

മരുമകന്റെ ബഹുഭാര്യത്വം നബി (സ) തടഞ്ഞില്ലേ?

ന്റെ മകളുടെ ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ശ്രമിച്ചപ്പോള്‍ നബി (സ) തടഞ്ഞു എന്ന് സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലുണ്ട്. ഈ ചരിത്രസംഭവത്തില്‍ നിന്നും പ്രവാചകൻ (സ) ബഹുഭാര്യത്വം നിരുല്‍സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രത്യേകിച്ച് ഭാര്യാപിതാക്കന്മാര്‍ക്ക് അങ്ങനെ തടയാന്‍ അവകാശവും അവസരവുമുണ്ടെന്നെല്ലാമുള്ള വാദം ചിലര്‍ ഉന്നയിക്കാറുണ്ട്. അടിസ്ഥാനരഹിതമാണ് ഈ വാദം.

എന്തുകൊണ്ട് നബി (സ) അലി (റ) േന മറ്റൊരു വിവാഹത്തില്‍ നിന്ന് തടഞ്ഞുവെന്നത് അതേ ഹദീഥിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അലി (റ)വിവാഹത്തിന് തുനിഞ്ഞതിനെയല്ല നബി (സ) തടഞ്ഞത്. മറിച്ച്, വിവാഹാലോചന നടന്നത് അന്നത്തെ മുശ്‌രിക്കുകളുടെ നേതാവായ അബൂജഹലിന്റെ മകളുമായിട്ടാണ്. റസൂൽ (സ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതന്റെ മകളും അല്ലാഹുവിന്റെ ശത്രുവിന്റെ മകളും ഒരേ പുരുഷന്റെ കീഴില്‍ യോജിക്കുകയില്ല.” (ബുഖാരി, കിതാബുനിക്കാഹ്‌)

പ്രവാചകൻ (സ) യുടെ മകള്‍, ഇസ്‌ലാമിന്റെ ശത്രുവിന്റെ മകള്‍, രണ്ടുപേരും ഒരു ഭര്‍ത്താവിന്റെ ഭാര്യമാരായി വരുന്നത് ഭൂഷണമല്ലെന്നും അത് അനുവദിക്കേണ്ടതില്ലെന്നും റസൂൽ (സ) തീരുമാനിക്കുകയായിരുന്നു. അതല്ലാതെ താന്‍ തന്ന സ്വയം ബഹുഭാര്യത്വത്തിലേര്‍പ്പെടുകയും അനുയായികളെയൊന്നും അതില്‍ നിന്ന് തടയാതിരിക്കുകയും ചെയ്ത മുഹമ്മദ് നബി (സ) സ്വന്തം മകളുടെ കാര്യം വന്നപ്പോള്‍ മാത്രം സ്വാര്‍ഥത കാണിച്ചുവെന്ന് ആ ജീവിതത്തെക്കുറിച്ച് സത്യസന്ധമായി പഠിച്ചവരൊന്നും തന്നെ പറയുകയില്ല. പ്രവാചകൻ (സ) യുടെ നിര്‍ദേശങ്ങള്‍ നേരിട്ട് പഠിച്ചവരാണ് സഹാബിമാര്‍. ആ സഹാബിമാരാരെങ്കിലും ഈ തലം വെച്ചുകൊണ്ട് തങ്ങളുടെ മക്കളുടെ ഭര്‍ത്താക്കന്മാരെ അവരുടെ രണ്ടാം വിവാഹത്തില്‍ നിന്ന് തടഞ്ഞതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. ഇതിൽ നിന്ന് വളരെ വ്യക്തമാണ് കാര്യം. സഹാബിമാരാരും തന്നെ അലി (റ) യെ പ്രവാചകന്‍ രണ്ടാം വിവാഹത്തില്‍ നിന്ന് തടഞ്ഞതില്‍ നിന്ന് അങ്ങനെ മനസ്സിലാക്കിയില്ലെന്നര്‍ഥം.

സഹാബികള്‍ മാത്രമല്ല; താബിഉകളും താബിഊതാബിഉകളും (പ്രവാചകനില്‍ നിന്നും മതം പഠിച്ച മൂന്ന് തലമുറകളും ഈ സംഭവത്തില്‍ നിന്ന് തങ്ങളുടെ മരുമക്കളെ രണ്ടാം വിവാഹത്തില്‍ നിന്ന് തടയാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മനസ്സിലാക്കിയിട്ടില്ല. പ്രവാചകനില്‍ നിന്ന് മതം പഠിച്ച ഒന്നാമത്തെ തലമുറ. അതിന്റെടുത്തത് രണ്ടാത്തേത്. അവരില്‍ നിന്ന് പഠിച്ചവര്‍ മൂന്നാമത്തേത്. ഈ മൂന്ന് തലമുറകളെക്കുറിച്ചാകട്ടെ, റസൂലുല്ലാഹി (സ) ‘എന്റെ തലമുറയാണ് ഏറ്റവും നല്ല തലമുറയെന്നും അതിന് ശേഷം അതിന് ശേഷം വരുന്ന തലമുറയെന്നും അതിന് ശേഷം അതിന് ശേഷം വരുന്ന തലമുറയെന്നും’ പ്രത്യേകമായ അംഗീകാരം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഈ തലമുറകളൊന്നും പ്രവാചകൻ (സ) യുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന്റെ കാര്യത്തില്‍ തങ്ങളുടെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ മറ്റൊരു വിവാഹം ചെയ്യുന്നത് തടഞ്ഞതായി നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധ്യമല്ല. അതിനര്‍ഥം പ്രവാചകനില്‍ നിന്ന് മതം പഠിച്ചവര്‍ അങ്ങനെ മനസ്സിലാക്കിയിട്ടില്ല എന്നാണ്. എന്താണ് തടഞ്ഞതിന് കാരണമെന്ന് മുഹമ്മദ് നബി (സ) തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അതിനെക്കുറിച്ച് പിന്നീടൊരു വിശദീകരണത്തിന്റെ ആവശ്യവുമില്ല.

print