മതം ഇല്ലെങ്കിലും മനുഷ്യർക്ക് മനുഷ്യരായി ജീവിച്ചു കൂടെ?

/മതം ഇല്ലെങ്കിലും മനുഷ്യർക്ക് മനുഷ്യരായി ജീവിച്ചു കൂടെ?
/മതം ഇല്ലെങ്കിലും മനുഷ്യർക്ക് മനുഷ്യരായി ജീവിച്ചു കൂടെ?

മതം ഇല്ലെങ്കിലും മനുഷ്യർക്ക് മനുഷ്യരായി ജീവിച്ചു കൂടെ?

മതം ഇല്ലെങ്കിലും മനുഷ്യർക്ക് മനുഷ്യരായി ജീവിച്ചു കൂടെ?

ഷമീം ബാദ്‌ഷാ

‘മനുഷ്യരായി ജീവിക്കുക’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെ ഉത്തരം. മനുഷ്യരെങ്ങനെ മനുഷ്യരാകണം എന്ന് പഠിപ്പിക്കാനായി മനുഷ്യരെ പടച്ചവൻ പറഞ്ഞയച്ച പ്രവാചകന്മാർ ജീവിച്ചു കാണിച്ച് തന്ന ദൈവികമായ ജീവിതദർശനമാണ് മതം. മാനവികതയിലേക്ക് മനുഷ്യരെ നയിക്കുന്ന നന്മകൾ എന്തൊക്കെയാണെന്നും പൈശാചികതയിലേക്ക് മനുഷ്യരെ ആപതിപ്പിക്കുന്ന തിന്മകൾ എന്തൊക്കെയാണെന്നും പഠിപ്പിക്കുകയാണ് പ്രവാചകന്മാർ ചെയ്തത്. നന്മകളായി മനുഷ്യർ മനസ്സിലാക്കുന്ന കാര്യങ്ങളും തിന്മകളായി മനസ്സിലാക്കുന്ന കാര്യങ്ങളുമെല്ലാം വ്യവച്ഛേദിച്ച് പഠിപ്പിച്ചത് പ്രവാചകന്മാരാണ്, അതല്ലാതെ ആരും ഗവേഷണം ചെയ്ത് കണ്ടുപിടിച്ചതല്ല. പ്രവാചകന്മാരെ അംഗീകരിച്ചില്ലെങ്കിലും അവർ പഠിപ്പിച്ച നന്മ-തിന്മകൾ അംഗീകരിക്കുകയും അവയനുസരിച്ച് ജീവിതം മുന്നോട്ടു നയിക്കുകയുമാണെങ്കിൽ മാനവികതയുൾക്കൊണ്ട് ജീവിക്കാൻ ആർക്കും കഴിയും. പ്രവാചകന്മാരെ അംഗീകരിക്കുന്നവരാണെങ്കിലും അവർ പഠിപ്പിച്ച നന്മകൾ പുലർത്താതെയും തിന്മകളിൽ നിന്ന് അകന്നു നിൽക്കാതെയുമാണ് ഒരാൾ ജീവിക്കുന്നതെങ്കിൽ അയാളുടെ ജീവിതം പൈശാചികമായിരിക്കും. നന്മ-തിന്മകളുടെ വ്യവച്ഛേദനത്തിന് കൃത്യമായ ദൈവികവെളിപാടുകളുടെ അകമ്പടിയുണ്ടാവുമ്പോൾ എന്താണ് നന്മയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാവുകയില്ല. നന്മകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക്‌ തന്നെ എന്താണ് നന്മയെന്ന് തീരുമാനിക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ദൈവികവെളിപാടുകൾ പ്രകാരമുള്ള നന്മ-തിന്മകളുടെ വ്യവച്ഛേദനം വഴി മതവിശ്വാസിക്ക് യഥാർത്ഥ മാനവികതയുടെ വക്താവാകാൻ കഴിയും. ദൈവപ്രീതി മാത്രം ലക്ഷ്യമാക്കി കർമങ്ങൾ ചെയ്യുമ്പോൾ മാത്രമേ സ്വാർത്ഥതയോ ലോകമാന്യമോ ഇല്ലാതെ നന്മകളാൽ ജീവിതത്തെ പുഷ്കലമാക്കാൻ കഴിയൂ. അതാണ് യാഥാർത്ഥത്തിലുള്ള മാനവികത.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ