ബൈബിളിലും ക്വുർആനിലും പറയുന്ന പ്രവാചകന്മാർ ഒന്നു തന്നെയല്ലേ?

/ബൈബിളിലും ക്വുർആനിലും പറയുന്ന പ്രവാചകന്മാർ ഒന്നു തന്നെയല്ലേ?
/ബൈബിളിലും ക്വുർആനിലും പറയുന്ന പ്രവാചകന്മാർ ഒന്നു തന്നെയല്ലേ?

ബൈബിളിലും ക്വുർആനിലും പറയുന്ന പ്രവാചകന്മാർ ഒന്നു തന്നെയല്ലേ?

ക്വുർആനിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ഇരുപത്തിയഞ്ച് പ്രവാചകന്മാരിൽ പലരെയും കുറിച്ച് ബൈബിളിൽ പരാമർശങ്ങളുണ്ടെന്നത് ശരിയാണ്.ക്വുർആനിലേതിനേക്കാൾ വിശദമായ ചരിത്ര കഥനവും ബൈബിളിലുണ്ട്.എന്നാൽ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് പ്രവാചകന്മാരുടെ കഥനങ്ങ ള്‍ അവതരിപ്പിക്കുകയാണ് ബൈബിള്‍ പുസ്തകങ്ങളുടെ രചയിതാക്കള്‍ ചെയ്തത്. അതുകൊണ്ടു തന്നെ സമൂഹത്തില്‍ നിലനിന്നിരുന്ന സകല വൃത്തികേടുകളും പ്രവാചകന്മാരില്‍ ആരോപിക്കു വാന്‍ ബൈബിള്‍ കര്‍ത്താക്കള്‍ക്ക് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. സമൂഹത്തിന്റെ തിന്മകളെ ന്യായീകരിക്കാനായി പ്രസ്തുത തിന്മകളെല്ലാം പ്രവാചകന്മാരില്‍ ആരോപിക്കുവാനുള്ള പ്രവണതയാണ് ബൈബിളില്‍ നാം കാണുന്നത്.

ധര്‍മനിഷ്ഠനും കുറ്റമറ്റ മനുഷ്യനുമായി ബൈബിള്‍ പരിചയപ്പെടുത്തുന്ന നോഹിനെ (ഉല്‍ 6:9, 10) തന്നെയാണ് ആദ്യമായി വീഞ്ഞുണ്ടാക്കിയവനായും കുടിച്ച് തുണിയുരിഞ്ഞുപോയിട്ട് മക്കള്‍ തുണിയുടുത്തുകൊടുക്കേണ്ട അവസ്ഥയോളമെത്തുന്ന തര ത്തില്‍ ലഹരി ബാധിച്ചവനായുമെല്ലാം ഉല്‍പത്തി പുസ്തകം (9:20-23) വരച്ചുകാണിക്കുന്നത്.

വിശു ദ്ധനും നീതിമാനുമെന്ന് ബെബിള്‍ പറയുന്ന (2 പത്രോസ് 2:78) ലോ ത്ത് മദ്യപിച്ച് മത്തനായി തന്റെ പെണ്‍മക്കളുമായി ശയിക്കുകയും അവര്‍ക്ക് സ്വന്തം പിതാവില്‍ മക്കളുണ്ടാവുകയും ചെയ്ത കഥ ഉല്‍പത്തി പുസ്തകം (19:31-36) വിവരിക്കുന്നുണ്ട്.

ചതിയനും വഞ്ചകനുമായിരുന്നു ഇസ്രായേലി ന്റെ പിതാവായ യാക്കോബെന്നാണ് ബൈബിള്‍ പറയുന്നത് (27:1-46). തന്റെ പടയാളിയുടെ ഭാര്യ യുമായി ബന്ധപ്പെടുകയും അവള്‍ ഗര്‍ഭിണിയായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം അവളുടെ ഭര്‍ത്താവില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയും പ്രസ്തുത ശ്രമം പരാജയപ്പെട്ടപ്പോള്‍ പടയാളിയെ ചതി ച്ചുകൊല്ലുകയും അങ്ങനെ അയാളുടെ ഭാര്യയെ സ്വന്തമാക്കുകയുമെല്ലാം ചെയ്ത വ്യക്തിയാണ് ബൈബിള്‍ പ്രകാരം ദാവീദ് (2 ശാമു 11:1-27)

.ദാ വീദിന്റെ പുത്രനും ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനിയുമായി ബൈബിള്‍ പരിചയപ്പെടുത്തുന്ന സോളമന്‍ (1 രാജാ 10:23) വിവാഹബന്ധം വിലക്ക പ്പെട്ടവരുമായി ബന്ധപ്പെടുകയും അവരെ അഗാധമായി സ്‌നേഹിക്കുകയും (1 രാജാ 11:2) അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്യദേവതമാരെ ആരാധിക്കുകയു (1 രാജാ 11:3-7)മെല്ലാം ചെയ്ത വ്യക്തി യാണ്.

ഇസ്രായേലിന്റെ രക്ഷകനായി വന്ന യേശുക്രിസ്തുവിനെയും മാതൃബഹുമാനമില്ലാത്തവ നായും (യോഹ 2:5, 19:26) സഹിഷ്ണുതയില്ലാത്തവനായും (മത്താ 12:34, 12:39, യോഹ 8:44) ക്ഷിപ്രകോപിയായും (യോഹ 2:13-17, മത്താ 21:19) ജനങ്ങള്‍ക്ക് മദ്യമുണ്ടാക്കിക്കൊടുത്ത് അവരെ ലഹരിപിടിപ്പിച്ചവനായും (യോഹ 2:1-11)മെല്ലാമാണ് ബൈബിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതില്‍ നിന്ന് തികച്ചും വ്യതിരിക്തമാണ് ഖുര്‍ആനിലെ സംഭവവിവരണങ്ങള്‍. പ്രവാചകന്മാരെല്ലാം സദ്‌വൃ ത്തരും മാതൃകായോഗ്യരും വിശുദ്ധരുമായിരുന്നുവെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ”നാം വേദ വും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാം അത് ഭരമേല്‍പിച്ചിട്ടുണ്ട്. അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക. ഇതിന്റെ പേരില്‍ യാതൊരു പ്രതി ഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കുവേണ്ടിയുള്ള ഒരു ഉത്‌ബോധനമ ല്ലാതെ മറ്റൊന്നുമല്ല” (വി.ഖു. 6:89, 90).

”അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ലകാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സക്കാത്ത് നല്‍കണ മെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെ ആയിരുന്നു അവര്‍ ആരാധിച്ചിരു ന്നത്” (വി.ഖു. 21:73). ദുര്‍മാര്‍ഗമൊന്നുമില്ലാത്ത നോഹയെയും (7:61) സല്‍മാര്‍ഗനിഷ്ഠനായ ലൂത്തി നെയും (70:80-84) സദ്‌വൃത്തനായ യാക്കോബിനെയും (21:72) വിനയാന്വിതരും ദൈവിക മാര്‍ഗ ത്തില്‍ ഉറച്ച് നിന്നവരുമായ ദാവൂദിനെയും സുലൈമാനെയും (27:15, 38:30) പരിശുദ്ധ പ്രവാചകനും മഹാനും (3:45) മാതൃബഹുമാനമുള്ളവനു (19:32)മായ യേശുവിനെയുമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

print