നബി (സ) വർഗീയവാദിയായിരുന്നില്ലേ?

/നബി (സ) വർഗീയവാദിയായിരുന്നില്ലേ?
/നബി (സ) വർഗീയവാദിയായിരുന്നില്ലേ?

നബി (സ) വർഗീയവാദിയായിരുന്നില്ലേ?

ബി (സ) യുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു സംഭവം ഉയർത്തിക്കാണിച്ച് അദ്ദേഹം വർഗീയവാദിയായിരുന്നുവെന്ന് സ്ഥാപിക്കുവാൻ കൊടിയ നബി വിമർശകർക്കു പോലും കഴിഞ്ഞിട്ടില്ല.വർഗീയതയുടെ ലാഞ്ചനപോലുമില്ലാതെ ജീവിച്ചയാളായിരുന്നു പ്രവാചകനെന്ന് വ്യക്തമാക്കുന്ന നൂറുകണക്കിന് സംഭവങ്ങൾ ആ മഹത്ജീവിതത്തിൽ കാണാൻ കഴിയും.

ഹിജ്റയോടനുബന്ധിച്ച ഒരു സംഭവം നോക്കുക.
അല്ലാഹുവിന്റെ മാര്ഗെത്തില്‍ ഇറങ്ങിത്തിരിച്ചവരോടൊപ്പം അല്ലാഹുവുണ്ടാകുമെന്ന പാഠം നൽകുന്ന സംഭവമാണ് ഹിജ്‌റ.
മൂന്നുദിവസത്തെ ഗുഹാവാസത്തിനു ശേഷം, റബീഉല്‍ അവ്വല്‍ ഒന്നാം തിയ്യതി രാത്രിയാണ് യഥ്‌രിബ് ലക്ഷ്യമാക്കിയുള്ള നബിസംഘത്തിന്റെ യാത്രയാരംഭിച്ചത്. നബി (സ) യും അബൂബക്കറും (റ) അദ്ദേഹത്തിന്റെ ദാസനായ ആമിറുബ്‌നു ഫുഹൈറയും വഴികാട്ടിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖത്ത് അല്‍ ലൈഥിയുമടങ്ങുന്ന നാലുപേരുടെ സംഘം എട്ടാം തിയ്യതി തിങ്കളാഴ്ച പകൽ സമയത്ത് യഥ്‌രിബിന്റെ കവാട നഗരിയായ ഖുബായില്‍ എത്തുന്നതിനിടയിലെ സംഭവങ്ങളിലൂടെ നബി (സ) നിരവധി പാഠങ്ങള്‍ ലോകത്തിന് നല്കു്കയുണ്ടായി. നബിസംഘത്തിലെ വഴികാട്ടിയെപ്പറ്റി ബുഖാരിയിലെ നിവേദനത്തില്‍ പറയുന്നത് ‘സത്യനിഷേധികളായ ഖുറൈശികളുടെ മതത്തിലായിരുന്നു അയാള്‍'(സ്വഹീഹുല്‍ ബുഖാരി, കിതാബുഫദാഇലില്‍ അന്സാ്ര്‍) എന്നാണ്. കീല്‍ ഗോത്രക്കാരനും അബ്ദുബ്‌നു അദിയ്യിന്റെ സന്തതികളില്‍ പെട്ടയാളും വിദഗ്ധനായ വഴികാട്ടിയുമായിരുന്ന അദ്ദേഹമായിരുന്നു മക്കയില്‍ നിന്ന് യഥ്‌രിബിലെത്തുവോളം പ്രവാചകന് (സ) വഴികാട്ടിയായി കുടെയുണ്ടായിരുന്നതെന്ന യാഥാര്ഥ്യംക.

തങ്ങളുടെ പലായന വിവരവും ഥൗര്‍ ഗുഹയിലെ താമസവിവരവും മൂന്നു ദിവസങ്ങൾക്കുശേഷമുള്ള യാത്രാവിവരവുമെല്ലാം മുസ്‌ലിമല്ലാത്ത ഒരു വിശ്വസ്തനുമായി നേരത്തെതന്നെ പങ്കുവെക്കുന്നതില്‍ പ്രവാചകൻ (സ)യാതൊരുവിധ അനൗചിത്യവും ദർശിച്ചില്ല. അബ്ദുല്ലാഹിബ്‌നു ഉറൈഖത്താകട്ടെ തന്നെ ഏല്പിതച്ച ദൗത്യം ഭംഗിയായി നിര്വഹഹിക്കുകയും ചെയ്തു. യാത്രയിലോ യാത്രയ്ക്കു മുമ്പോ നബി (സ) യുടെ ശത്രുക്കളെ അറിയാതെ, അവര്ക്ക് പരിചയമില്ലാത്ത വഴികളിലൂടെ, തികച്ചും സുരക്ഷിതവുമായി മുഹമ്മദ് നബി (സ) യെ അദ്ദേഹം യഥ്‌രിബിലെത്തിച്ചു. നബി (സ) യെ ഒറ്റിക്കൊടുക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാന്‍ അദ്ദേഹം സന്നദ്ധമായില്ല; അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് നൂറ് ഒട്ടകം ലഭിക്കുമായിരുന്നിട്ടും നബി (സ) യോടുള്ള വാഗ്ദത്തം പാലിച്ചുകൊണ്ട് മുശ്‌രിക്കുകളുടെ പാരിതോഷികം വേണ്ടെന്നുവെക്കുകയാണ് ഇബ്‌നു ഉറൈഖത്ത് ചെയ്തത്. വിശ്വസ്തരാണെങ്കില്‍, അമുസ്‌ലിംകളെപ്പോലും സുപ്രധാനമായ ദൗത്യങ്ങള്‍ ഏൽപിക്കാമെന്ന് പഠിപ്പിക്കുന്നതാണ് അബ്ദുല്ലാഹിബ്‌നു ഉറൈഖത്തിനെ ഹിജ്‌റയിലെ വഴികാട്ടിയായി നിശ്ചയിച്ച മുഹമ്മദ് നബി (സ) യുടെ നടപടി. വഞ്ചിക്കുകയില്ലെന്നുറപ്പുള്ളവരെ, അവരുടെ മതം നോക്കാതെത്തന്നെ രഹസ്യങ്ങള്‍ വരെ ഏൽപിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച പ്രവാചകനില്‍ വർഗീതയവിദ്വേഷത്തിന്റെ കുഴലൂത്തുകാരനെ തിരയുന്നവര്‍ ഹിമപാളികൾക്കിടയില്‍ അഗ്നി അന്വേഷിക്കുന്നതുപോലുയുള്ള വൃഥാവ്യായാമമാണ് ചെയ്യുന്നത്.

print

2 Comments

  • Allahu Akbar,Allahu Akbar
    Maasha Allah
    superb app
    Iam very happy.

    This is not to get prizes
    but to gain more and more
    about Almighty Allah,Quraan and Islam.
    Thank you
    with great regards
    Rishana.

    Rishana 04.05.2020
  • Anonymous 12.05.2020