ദൃസാക്ഷികളാൽ സ്ഥാപിക്കപ്പെട്ട ക്രൂശീകരണത്തെ നിഷേധിക്കാനാവുമോ?

/ദൃസാക്ഷികളാൽ സ്ഥാപിക്കപ്പെട്ട ക്രൂശീകരണത്തെ നിഷേധിക്കാനാവുമോ?
/ദൃസാക്ഷികളാൽ സ്ഥാപിക്കപ്പെട്ട ക്രൂശീകരണത്തെ നിഷേധിക്കാനാവുമോ?

ദൃസാക്ഷികളാൽ സ്ഥാപിക്കപ്പെട്ട ക്രൂശീകരണത്തെ നിഷേധിക്കാനാവുമോ?

ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ലന്നാണ് ക്വുർആൻ വ്യക്തമാക്കുന്നത്.

“അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.” (ക്വുർആൻ 4:157,158)

‘ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല’ എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്നൊരു ചോദ്യ മുണ്ട്. നാല് സുവിശേഷ കര്‍ത്താക്കളും ക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ച് പ്രതിപാ ദിക്കുന്നുണ്ട്. ദൃക്‌സാക്ഷികളായ നാലുപേരുടെ മൊഴി ഏതൊരു പ്രശ്‌നത്തിലും തീര്‍പ്പുകല്‍പിക്കാ നാവശ്യമായ തെളിവാണ്. സുവിശേഷകര്‍ത്താക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രിസ്തു ക്രൂശിക്കപ്പെട്ടുവെന്ന നിഗമനത്തില്‍ത്തന്നെയാണ് ഏതൊരു ന്യായാധിപനും എത്തിച്ചേരുക. എങ്കില്‍ പിന്നെ കുരിശുമരണം നടന്നിട്ടില്ലെന്ന വാദത്തിന്റെ സാധുതയെന്താണ്?

ഈ വാദം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. ഒന്നാമതായി, സുവിശേഷകര്‍ത്താക്കള്‍ കുരിശുമരണത്തിന് ദൃക്‌സാക്ഷിക ളായിരുന്നുവോയെന്ന് പരിശോധിക്കപ്പെടണം. മത്തായിയുടെ സുവിശേഷം രചിച്ചത് അപ്പോസ്തലനായ മത്തായിയാണെന്ന് ഖണ്ഡിതമായി പറയാന്‍ ബൈബിള്‍ ചരിത്രത്തെക്കുറിച്ച് പഠിച്ചവരൊന്നും മിനക്കെടുന്നില്ല. ഇത് മത്തായിയുടെ പേരില്‍ മറ്റാരോ രചിച്ച താവാനാണ് സാധ്യതയെന്നാണ് വേദപുസ്തക നിഘണ്ടു പറയു ന്നത്. (റവ. എ.സി. ക്ലേയിറ്റന്‍: വേദ പുസ്തക  നിഘണ്ടു. പേജ്: 312. ) പത്രോസിന്റെ ദ്വിഭാഷിയായിരുന്ന മാര്‍ക്കോസ്, ക്രിസ്തുവിനെ കണ്ടിട്ടുപോലുമില്ല.'(Ibid പേജ് 322. ) പൗലോസിന്റെ ശിഷ്യനായ ലൂക്കോസിന്റെ സ്ഥിതിയും തഥൈവ.  യോഹന്നാന്‍ സുവിശേഷത്തിന്റെ കര്‍ത്താവിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ പണ്ഡിത ര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു.( Ibid പേജ് 430.) ഇതില്‍നിന്ന് കുരിശുമരണം റിപ്പോര്‍ട്ടു ചെയ്തു വെന്ന് പറയുന്ന സുവിശേഷകര്‍ത്താക്കളിലാരുംതന്നെ പ്രസ്തുത സംഭവത്തിനു ദൃക്‌സാക്ഷികളായി രുന്നില്ലെന്ന് സുതരാം വ്യക്തമാവുന്നു.

ഇനി നാം കോടതിയിലേക്ക് കടക്കുക. ഒരു സംഭവത്തിന് നാല് ദൃക്‌സാക്ഷികള്‍ കോടതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നിരിക്കട്ടെ, ഒരേ സംഭവത്തെക്കുറിച്ച് നാല് പേര്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ നല്‍കിയാല്‍ കോടതി എന്തുവിധിക്കും? ഈ നാലുപേരും തെളിവിന് കൊള്ളില്ലെന്നും മറ്റു തെളിവുകളില്ലെങ്കില്‍ പ്രസ്തുത സംഭവം നടന്നുവെന്നു പറയുക വയ്യെന്നുമായിരിക്കും കോടതിവിധി. ഇതേ അവസ്ഥയാണ് കുരിശുമരണത്തിനുമുള്ളത്. കുരിശുമരണവും അനന്തരസംഭവങ്ങളും വിശദീകരിക്കുന്നിടത്ത് നാലു സുവിശേഷങ്ങളും പരസ്പര വിരുദ്ധങ്ങളായ ഒട്ടനവധി പ്രസ്താവനകള്‍ നടത്തുന്നതായി കാണാന്‍ കഴിയും.

യേശുവിനെ ഒറ്റുകൊടുക്കുന്നത് മുതല്‍ ആരംഭിക്കുന്നു വൈരുധ്യങ്ങള്‍, പ്രസ്തുത സംഭവം മത്തായി വിവരിക്കുന്നത് ഇങ്ങനെയാണ്.

‘അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് അവിടെ യെത്തി. അവനോടുകൂടെ പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. ഒറ്റുകാരന്‍ അവര്‍ക്ക് ഈ അടയാളം നല്‍കി യിരുന്നു. ഞാന്‍ ആരെ ചുംബിക്കുന്നുവോ, അവന്‍തന്നെ. അവനെ പിടിച്ചുകൊള്ളുക. അവന്‍ പെട്ടെന്ന് യേശുവിന്റെ അടുത്തുചെന്ന് ‘ഗുരോ സ്വസ്തി’ എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോട് ചോദിച്ചു. സ്‌നേഹിതാ നീ എന്തിനാണ് വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടുവന്നു യേശു വിനെ പിടിച്ചു.'(മത്തായി 26: 47-50.)

ഈ സംഭവം ലൂക്കോസ് വിശദീകരിക്കുന്നത് നോക്കുക. ‘അവന്‍ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ജനക്കൂട്ടം അവിടെവന്നു. പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസാണ് അവരുടെ മുന്നില്‍ നടന്നി രുന്നത്. യേശുവിനെ ചുംബിക്കാന്‍ അവന്‍ മുന്നോട്ടുവന്നു. യേശു അവനോട് ചോദിച്ചു. യൂദാസെ നീ ചുംബനം കൊണ്ടോ മനുഷ്യ പുത്രനെ ഒറ്റുകൊടുക്കുന്നത്’?( ലൂക്കോസ് 22:47, 48.)

യേശുവിനെ ഒറ്റിക്കൊടുത്തു ബന്ധിച്ച സംഭവം യോഹന്നാന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ഇതില്‍ നിന്നെല്ലാം വളരെ വ്യത്യാസമായി ക്കൊണ്ടാണ്. ‘യൂദാസ് ഒരു ഗണം പടയാളികളെയും പുരോഹിത പ്രമുഖന്മാരുടെയും ഫരിസേയരുടെയും അടുക്കല്‍നിന്ന് സേവകരെയും കൂട്ടി പന്തങ്ങളും വിളക്കു കളും ആയുധങ്ങളുമായി അവിടെയെത്തി. തനിക്ക് സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുന്നോട്ടുവന്ന് അവരോട് ചോദിച്ചു. നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്? അവന്‍ പറഞ്ഞു: നസാറായക്കാരനായ യേശുവിനെ. യേശു പറഞ്ഞു: അത് ഞാനാണ്. അവനെ ഒറ്റിക്കൊ ടുത്ത യൂദാസും അവരോട് കൂടെ ഉണ്ടായിരുന്നു. ഞാനാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു. അവന്‍ വീണ്ടും ചോദിച്ചു. നിങ്ങള്‍ ആരെ അന്വേ ഷിക്കുന്നു. അവര്‍ പറഞ്ഞു. നസാറായക്കാരനായ യേശുവിനെ യേശു പ്രതിവചിച്ചു: ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങള്‍ എന്നെ യാണ് അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്‌ക്കൊള്ളട്ടെ’ (യോഹന്നാന്‍ 18: 3-8)

ഇതുപോലെ കുറേയധികം പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നുണ്ട് സുവിശേഷങ്ങള്‍. യേശുവിനെ ബന്ധിച്ച ശേഷം പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അടുക്കലേക്കാണ് ആദ്യം കൊണ്ടുപോയതെന്ന് മത്തായിയും,( മത്തായി 26:57.) കയ്യാഫാസിന്റെ അമ്മായിഅപ്പനായ അന്നാ സിന്റെ അടുക്കലേക്കാണെന്ന് യോഹന്നാനും പറയുന്നു.( യോഹന്നാന്‍ 18:13. 87.  ) ഗോല്‍ഗോഥ മല യിലേക്ക് കുരിശ് ചുമന്നത് യേശു സ്വയമാണെന്ന് യോഹന്നാനും(യോഹന്നാന്‍ 19:17.)കാറേനേയക്കാ രനായ ശിമായോനാണെന്ന്(മത്തായി 27:32.) മത്തായിയും പ്രസ്താവിക്കുന്നു. ശേയുവിനോട് കൂടെ ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരില്‍ ഒരുത്തന്‍ മാത്രം അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവെന്നും മറ്റവന്‍ അദ്ദേഹത്തില്‍ വിശ്വസിച്ചുവെന്നും ലൂക്കോസ്(ലൂക്കോസ് 23:42. ) പറയുമ്പോള്‍, രണ്ടു പേരും അവനെ പരിഹസിച്ചുവെന്നാണ് മത്തായി (മത്തായി 27:44. ) പറയുന്നത്. ഇങ്ങനെ കുറെയധികം വൈരുധ്യങ്ങളുണ്ട്.

യേശുവിന്റെ മരണത്തെക്കുറിച്ച് വ്യത്യസ്ത സുവിശേഷങ്ങള്‍ എങ്ങനെയാണ് വിവരിക്കുന്നതെ ന്നുകൂടി പരിശോധിക്കാം. ‘ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ‘ഏലി, ഏലി, ലമാ സബക്ഥാനീ’ അതായത് എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു! അടുത്തുനിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു. അവന്‍ ഏലിയായെ വിളിക്കുന്നു. ഉടന്‍ അവരില്‍ ഒരാള്‍ ഓടിച്ചെന്ന് നീര്‍പ്പഞ്ഞിയെടുത്തു വിനാഗരിയില്‍ മുക്കി, ഒരു ഞാണിന്മേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു. അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു:നില്‍ക്കൂഏലിയാ വന്ന് അവനെ രക്ഷിക്കുമോയെന്ന് കാണട്ടെ. യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ജീവന്‍ വെടിഞ്ഞു.'(മത്തായി 27:45-50. )

ഈ സംഭവം യോഹന്നാന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്. ‘അനന്തരം, എല്ലാം നിറവേറ്റിക്കഴിഞ്ഞു വെന്നറിഞ്ഞ് തിരുവെഴുത്ത് പൂര്‍ത്തിയാക്കാന്‍ വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗരിയില്‍ കുതിര്‍ത്ത ഒരു നീര്‍ പ്പഞ്ഞി ഹിസോപ്പ് ചെടിയുടെ തണ്ടില്‍വെച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു യേശു വിനാഗരി സ്വീക രിച്ചിട്ട് പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തലചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു. ‘(യോഹന്നാന്‍ 19:28-30.)

ക്രൂശിതന്റെ അവസാനത്തെ വാക്കുകളെന്തായിരുന്നുവെന്നു പോലും ഖണ്ഡിതമായി, ഏകസ്വര ത്തില്‍ പറയാന്‍ പറ്റാത്ത സുവിശേഷകര്‍ത്താക്കളെ പ്രസ്തുത സംഭവത്തിന്റെ ദൃക്‌സാക്ഷി കളാ ക്കാന്‍ പറ്റുമോ? ഒരു പ്രാവശ്യമെങ്കിലും കോടതി വരാന്തയില്‍ പോയിട്ടുള്ളവരെല്ലാം ഉത്തരം പറയും. ‘ഇല്ല’ അവരുടെ പ്രസ്താവനകള്‍ പരസ്പരവിരുദ്ധമാണ്. അവരെയൊരിക്കലും സാക്ഷ്യ ത്തിന് കൊള്ളുകയില്ല.

ക്രിസ്തുവിന്റെ മരണത്തെക്കുറിച്ച് വ്യക്തമായ വിവരം നമുക്കെവിടെനിന്നുകിട്ടുമെന്ന് പരിശോ ധിക്കുമ്പോള്‍ നമുക്ക് മുന്നില്‍ പിന്നീട് വരുന്നത് ബര്‍ണബാസിന്റെ സുവിശേഷമാണ്. പുതിയ നിയ മത്തിലെവിടെയും കാണാത്ത ബര്‍ണബാസിന്റെ സുവിശേഷ ത്തെക്കുറിച്ച് കേള്‍ക്കുന്ന ക്രൈസ്ത വര്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം.

 ബൈബിള്‍ ഒരുവട്ടം വായിച്ചിട്ടുള്ളവര്‍ക്കൊന്നും ബര്‍ണബാസി നെപ്പറ്റി പറഞ്ഞുകൊടുക്കേണ്ട തായി വരികയില്ല. ബര്‍ണബാസാണ് പൗലോസിനെ അപ്പോസ്തലന്മാര്‍ക്കിടയിലേക്ക് കൊണ്ടു വന്നത്.( അപ്പോ. പ്രവൃ. 9:47.) ‘ബര്‍ണാബാസ് സുവിശേഷ വേലകള്‍ ചെയ്തുകൊണ്ട് ചുറ്റി നടന്ന തായി അപ്പോസ്തല പ്രവൃത്തികളില്‍ പലപ്രാവശ്യം പറഞ്ഞി രിക്കുന്നു.

ക്രിസ്തുവിനുശേഷം ഒന്നാം നൂറ്റാണ്ടിലും, രണ്ടാം നൂറ്റാണ്ടിലും പ്രചാരത്തിലിരുന്ന സുവിശേഷങ്ങ ളിലൊന്നാണ് ബര്‍ണബാസിന്റെ സുവിശേഷം. ഈ സുവിശേഷം ക്രിസ്തുവിനെറ ദിവ്യത്വത്തെ നിരാകരിക്കുകയും ക്രിസ്തുവിന്റെ സുവിശേഷത്തിലെ സുപ്രധാന ഉപദേശമായ ഏകദൈവ വിശ്വാസത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. പ്രാകൃത റോമന്‍ പുരാണങ്ങളില്‍നിന്ന് കടമെടുത്ത വിശ്വാസങ്ങളും ആചാരങ്ങളും ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതിനെതിരെ ശക്തമായി നിലകൊണ്ട ഇറാനിയൂസ് (130þ200 CE)  അദ്ദേഹത്തിറെ കാഴ്ചപ്പാടുകളെ ന്യായീകരിക്കുന്നതിനു വേണ്ടി ബര്‍ണബാസിന്റെ സുവിശേഷത്തില്‍നിന്നും ഉദ്ധരിക്കുന്നുണ്ട്. ഇതില്‍നിന്ന് ഒന്ന്, രണ്ട് നൂറ്റാ ണ്ടുകളില്‍ പ്രസ്തുത സുവിശേഷത്തിനുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. അലക്‌സാ ണ്ട്രിയ ചര്‍ച്ചുകള്‍ (CHURCHES OF ALEXANDRIA) ക്രിസ്താബ്ദം 325 വരെ ബര്‍ണബാസിന്റെ സുവി ശേഷത്തെ കാനോനിക സുവിശേഷങ്ങളിലൊന്നായി അംഗീകരിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്.

ക്രിസ്താബ്ദം 325-ല്‍ നടന്ന നിഖിയാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം ഹിബ്രുവിലുള്ള സുവിശേ ഷങ്ങളുടെ എല്ലാ കൈയെഴുത്തു പ്രതികളും നശിപ്പിക്കപ്പെടുകയുണ്ടായി. ഹിബ്രു സുവിശേഷങ്ങള്‍ കൈവശം വെക്കുന്നവര്‍ക്ക് മരണശിക്ഷ വിധിച്ചുകൊണ്ടുള്ള കല്‍പന പുറപ്പെടുവിച്ചു. ഈ നിരോധ നാജ്ഞകളെയെല്ലാം അതിജീവിച്ചുകൊണ്ട് നിലനിന്ന സുവിശേഷമത്രേ ബര്‍ണബാസിന്റെ സുവി ശേഷം. വ്യക്തികളില്‍നിന്നും വ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ട് 1738-ല്‍ വിയന്നയിലെ ഇംപീരിയല്‍ ലൈബ്രറിയില്‍ പ്രസ്തുത ഗ്രന്ഥം എത്തി. ഇന്ന് ഗ്രന്ഥത്തിന്റെ കൈയെഴുത്ത് കോപ്പി പ്രസ്തുത ലൈബ്രറിയിലാണുള്ളത്.

ക്രിസ്തുവല്ല, പ്രത്യുത ഒറ്റുകാരനായ യൂദാസാണ് മരത്തില്‍ തറച്ചുകൊല്ലപ്പെട്ടതെന്നാണ് ബര്‍ണ ബാസിന്റെ സുവിശേഷം പറയുന്നത്. യൂദാസാണത്രേ കുരിശില്‍ തൂങ്ങിക്കിടന്നുകൊണ്ട് ഇങ്ങനെ വിലപിച്ചത്. ‘ദൈവമേ, നീ എന്തിനാണെന്നെ ഉപേക്ഷിച്ചത്, കുറ്റവാളി രക്ഷപ്പെടുന്നതും ഞാന്‍ അന്യാ യമായി മരിക്കുന്നതും കണ്ടുകൊണ്ട്? (THE GOSPEL OF BARNABAS: TRANSLATED BY LONSDALE AND LAURA RAGG, Chapter 217.)

വഞ്ചകനായ യൂദാസ് പിടിയിലായ സംഭവത്തെപ്പറ്റി ബര്‍ണബാസ് പറയുന്നതിങ്ങനെയാണ്. ”യേശു നിന്നിരുന്ന സ്ഥലത്തിനടുത്ത് യൂദാസും പട്ടാളക്കാരുമെത്തിയപ്പോള്‍ യേശു ജനങ്ങളുടെ ആരവം  കേട്ടുകൊണ്ട് വീട്ടില്‍നിന്നും പിന്‍വലിഞ്ഞു. പതിനൊന്ന് അപ്പോസ്തലന്മാരും അപ്പോള്‍ ഉറങ്ങുക യായിരുന്നു.

അപ്പോള്‍ ദൈവം, അവന്റെ സേവകന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിക്കൊണ്ട് അവന്റെ മന്ത്രിമാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍, യുറിയേല്‍ എന്നിവരോട് യേശുവിനെ ലോക ത്തില്‍നിന്ന് പുറത്തേക്കെടുക്കാന്‍ കല്‍പിച്ചു. തെക്കുഭാഗത്തേക്ക് തുറന്നിരിക്കുന്ന ജനവാതിലിലൂടെ യേശുവിനെ വിശുദ്ധ മാലാഖമാര്‍ പുറത്തേക്കെടുത്തു. അവര്‍ അദ്ദേഹത്തെ വഹിച്ചുകൊണ്ട് ദൈവാനുഗ്രഹം എന്നെന്നും നിലനില്‍ക്കുന്ന മാലാഖമാരുടെ സഹവാസത്തില്‍ മൂന്നാം ആകാശ ത്തില്‍ കൊണ്ടു ചെന്നുവെച്ചു.

യേശു എടുക്കപ്പെട്ട ഉടന്‍തന്നെ യൂദാസ് മറ്റുള്ളവര്‍ക്കു മുന്നില്‍ മുറിയിലേക്ക് എടുത്തുചാടി. എല്ലാ അപ്പോസ്തലന്മാരും ഉറങ്ങുകയായിരുന്നു. അപ്പോള്‍ അല്‍ഭുതകാരനായ ദൈവം അത്ഭുതം പ്രവര്‍ ത്തിച്ചു. യൂദാസിന്റെ സംസാരവും മുഖവും യേശുവിന്‍േറത് പോലെയായിത്തീര്‍ന്നു. ഞങ്ങ ളെല്ലാം അദ്ദേഹം യേശുവാണെന്ന് വിചാരിക്കുന്ന പരുവത്തിലായി മാറി. ഞങ്ങളെ ഉണര്‍ത്തി ക്കൊണ്ട് അവന്‍ ഗുരു എവിടെയാണെന്ന് തിരക്കി. അപ്പോള്‍ ഞങ്ങള്‍ അമ്പരന്നുകൊണ്ടു മറുപടി പറഞ്ഞു. ‘കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ ഗുരുവല്ലയോ, ഇപ്പോള്‍ ഞങ്ങളെയെല്ലാം അങ്ങു മറന്നുപോയോ? അവന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ യൂദാസ് ഇസ്‌ക്കാരിയോസാണെന്ന് മനസ്സിലാക്കാത്ത നിങ്ങള്‍ ഇപ്പോള്‍ വിഡ്ഢികള്‍തന്നെ!’

ഇതുപറഞ്ഞുകൊണ്ടു നില്‍ക്കുമ്പോള്‍ പട്ടാളക്കാര്‍ പ്രവേശിച്ചു. എല്ലാ നിലക്കും യേശുവിനെപ്പോ ലെയായി മാറിയിരുന്ന യൂദാസിന്റെ മുകളില്‍ കൈവെച്ചു. ഞങ്ങള്‍ക്കു ചുറ്റും നിരന്നിരുന്ന പട്ടാള ക്കാര്‍ക്കിടയില്‍നിന്നും ഓടുമ്പോള്‍ യൂദാസ് പറയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. ലിനെന്‍ തുണിയില്‍ പൊതി ഞ്ഞിരുന്ന യോഹന്നാന്‍ ഉണര്‍ന്നുകൊണ്ട് ഓടിയപ്പോള്‍ ഒരു പട്ടാളക്കാരന്‍ ലിനെന്‍തുണിയില്‍ കയറിപ്പിടിച്ചതിനാല്‍ അവന്റെ തുണിയഴിയുകയും നഗ്‌നനായി അവന്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. യേശുവിന്റെ പ്രാര്‍ഥന ദൈവം ശ്രവിക്കുകയും പതിനൊന്ന് പേരും രക്ഷപ്പെടുകയും ചെയ്തു.

പട്ടാളക്കാര്‍ യൂദാസിനെ പിടിച്ചുബന്ധിച്ചത് അയാളെ അവഹേ ളിച്ചുകൊണ്ടായിരുന്നു. അയാള്‍ താന്‍ യേശുവല്ലെന്ന് നിഷേധിച്ചുകൊണ്ടിരുന്നു. പട്ടാളക്കാര്‍ അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു ‘സര്‍’ പേടിക്കേണ്ട, താങ്കളെ ഇസ്രായീലിന്റെ രാജാവാക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. നിങ്ങള്‍ രാജാധികാരം നിഷേധിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാവുന്നതിനാലാണ് ഞങ്ങള്‍ നിങ്ങളെ ബന്ധിക്കു ന്നത്”. (Ibid Chapter 215, 217.)

യേശുവിനെ ചതിക്കാന്‍ ശ്രമിച്ച യൂദാസ് കുഴിച്ച കുഴിയില്‍ അദ്ദേഹം വീണുവെന്നും അയാളാണ് ക്രൂശിക്കപ്പെട്ടതെന്നും ബര്‍ണ ബാസിന്റെ സുവിശേഷം വ്യക്തമാക്കുന്നു. ഇവിടെ ക്രിസ്തുവിന്റെ പ്രവചനം പുലരുന്നു. ‘മനുഷ്യപുത്രന്‍ എഴുതപ്പെട്ടതുപോലെ പോകുന്നു. പക്ഷേ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനാരോ അവന് ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവന്നു നന്നായിരുന്നു. (മത്തായി 26:23, 20.) മനുഷ്യ പുത്രന്‍ ദൈവിക വിധിപ്രകാരം പോയി. ഒറ്റിക്കൊടുത്ത യൂദാസ് കുരിശില്‍ കിടന്നുപിടച്ചപ്പോള്‍ വിചാരിച്ചിരിക്കണം. ‘ഞാന്‍ ജനിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’വെന്ന്.

ഏതായിരുന്നാലും, ക്രിസ്തു ക്രൂശീകരിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന ക്വുർആനികപ്രസ്താവനയെ വെല്ലാനാവശ്യമായ തെളിവുകളൊന്നും ബൈബിളോ മറ്റു ക്രൈസ്തവരചനകളോ നൽകുന്നില്ല.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ